ഭാവഗായകനെ തലശ്ശേരി
മറക്കാനാവില്ല
: ചാലക്കര പുരുഷു
തലശ്ശേരി: ഭാവഗായകൻ പി. ജയചന്ദ്രനെ തലശ്ശേരിക്കും മയ്യഴിക്കും മറക്കാനാവില്ല.
1973 ൽ പഞ്ചവടി സിനിമ റീലീസായതിന് തൊട്ട് പിന്നാലെ മാഹി സ്പിന്നിങ്ങ്മിൽ ഐഎൻടി.യു.സി വാർഷികാഘോഷത്തിന് ജയചന്രന്റെ ഗാനമേള ട്രൂപ്പ് വന്നിരുന്നു.' മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി , എന്ന സൂപ്പർ ഹിറ്റ്ഗാനം നാടെങ്ങും ചെറുപ്പക്കാർ പാടി നടന്നിരുന്ന കാലം. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തലശ്ശേരിയിൽ നിന്നും പ്രശസ്ത വയലിനിസ്റ്റ് കനകരാജും ആരാധകരും 13 കി.മീ. നടന്നാണ് പാട്ട് കേൾക്കാനെത്തിയത്. ആവശ്യപ്പെടാതെ തന്നെ ഇഷ്ട ഗാനം ജയചന്ദ്രൻ പാടിയപ്പോൾ ആസ്വാദകർ ഇളകിമറിയുകയായിരുന്നു. ഐ എൻടി.യു.സി നേതാവും, ഗായകനും , പിൽക്കാലത്ത് കാൽ നൂറ്റാണ്ടു കാലം പള്ളൂർ എം എൽ എ യുമായിരുന്ന എ.വി.ശ്രീധരനായിരുന്നു മുഖ്യസംഘാടകൻ.
പിന്നീട് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ജയചന്ദ്രൻ സുകുമാർ ഓർക്കസ്ട്രയുമായി പാടാനെത്തിയപ്പോൾ , ഗായക സംഘത്തിലുണ്ടായിരുന്ന സി.എം. വാടിയിലിന് വയലിൻ വായിക്കാനായില്ല. മുസ്ലിം ആണെന്നറിഞ്ഞതിനെത്തുടർന്ന് ചിലർ പ്രതിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് ഓഫിസിൽ ഇരിക്കേണ്ടി വരികയായിരുന്നു. ഇത് ജയചന്രനെ വിഷമിപ്പിച്ചിരുന്നു.
1989 ൽ പ്രശസ്ത സംഗീത ട്രൂപ്പായ തലശ്ശേരിയിലെ മെലഡി മേക്കേർസിന്റെ ഉദ്ഘാടന ചടങ്ങ് തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തത് ജയചന്ദ്രനായിരുന്നു. ഗായകരായ കൃഷ്ണചന്ദ്രൻ ,ആശാലത എന്നിവരുമുണ്ടായിരുന്നു. -രാസാത്തിവന്ത്.......പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ...' തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് അന്ന് ആലപിച്ചതെന്ന് ട്രൂപ്പിലെ തബലിസ്റ്റും മാഹി സ്വദേശിയുമായ ടി.പി.സുരേഷ്ബാബു ഓർക്കുന്നു. കേട്ട് കൊതിതീരാത്ത മനസ്സുമായാണ് ആരാധകർ അന്ന് മടങ്ങിയത്.
ഉത്തര മലബാറിൽ ജയചന്ദ്രന്റെ ഗാനമേളകളുണ്ടാകുമ്പോൾ തബലിസ്റ്റ് സുരേഷ് ബാബുവുമുണ്ടാകും. തലശ്ശേരിയിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറാണ് ജയചന്ദ്രനെ കൊണ്ടുവന്നത്.
തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ ജയചന്രൻ ആലപിച്ച ആത്മീയാനുഭൂതി പകർന്ന ഭക്തി ഗാനമേള ഇന്നും തലശ്ശേരിക്കാരുടെ കാതുകളെ മധുരിതമാക്കുന്നുണ്ട്.
മാഹിയിൽ ജയചന്ദ്രനെ സംഗീതദൈവമായിക്കാണുന്ന രണ്ട് ഗായകസഹോദരങ്ങളുണ്ട്. കെ.കെ.രാജീവും, അനുജൻകെ.കെ.പ്രദീപും. വർഷങ്ങളായി ജയചന്രനുമായി പ്രദീപ് ടെലിഫോണിൽ ഏറെ നേരംസംസാരിക്കുമായിരുന്നു.ജയചന്ദ്രന്റെ ശബ്ദസാമ്യമുള്ള പ്രദീപ്
ഇഷ്ടഗായകന്റെപാട്ടുകൾ മാത്രമേ ഗാനമേ കളിലും,സുഹൃദ്സദസ്സുകളിൽ പോലും പാടാറുള്ളൂ.
ജയചന്ദ്രന്റെ ഒട്ടുമിക്ക ഗാനങ്ങളും പ്രദീപിന് ഹൃദിസ്ഥമാണ്.
ചിത്രവിവരണം: ഗായകൻ ജയചന്ദ്രൻ തലശ്ശേരി മെലഡി മേക്കേർസിന്റെ ഉദ്ഘാടന വേളയിൽ ആശാലതക്കൊപ്പം പാടുന്നു
മെഗാ തിരുവാതിര :
ജനുവരി 12 ന്
പള്ളൂർ സ്കൂൾ ഗ്രൗണ്ടിൽ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് - 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മയ്യഴി മേഖലയിൽ തന്നെ ആദ്യമായിട്ടാണ് 500 ൽ പരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ തിരുവാതിര സംഘടിപ്പിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ വനിതാവേദി പ്രസിഡണ്ട് പി.ടി.സി.ശോഭ അറിയിച്ചു.
മെഗാ തിരുവാതിര, കൈ കൊട്ടിക്കളി, യോഗാ ഡാൻസ്, കളരിപയറ്റ് ഉൾപ്പെടെയുള്ള സർഗ്ഗകലാകേളിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും നാടക സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് നിർവ്വഹിക്കും. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു മുഖ്യ ഭാഷണം നടത്തുമെന്ന് ജന.സിക്രട്ടറി പി.ഷിജിന,, സിക്രട്ടറിമാരായ എം.കെ. അനഘ, വി.എം.ചന്ദ്രി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പി .ജയചന്ദ്രന് പ്രണാമം
: ആനന്ദകുമാർ പറമ്പത്ത്
.വിട......
സംഗീത വിജയാകാശത്തിൽ
നിലാവൊളി പകർന്ന,
രാഗ പൗർണ്ണമി വിടർത്തിയ
ചന്ദ്രൻ
തിത്യ അമാവാസിയുടെ
കാർമേഘ പാളികൾക്കുള്ളിൽ
മറഞ്ഞു.
മധുര ഗീതങ്ങൾ
നമുക്കേകി
ഹൃദയരാഗങ്ങൾക്ക്
പുതു വർണ്ണമേകി
കോകിലമേതോ
അറിയാത്ത ലോകം തേടി
പറന്നു പോയി
മഞ്ഞലകൾ
മുങ്ങിത്തോർത്തിയ
നീലഗിരികളോട്
അനുരാഗ ഗാനങ്ങൾ
ശ്രുതി താഴ്ത്തി
പാടാൻ പറഞ്ഞ്,
വർഷപഞ്ചമിയുടെ
ഹർഷബാഷ്പത്തിൽ
നിന്നൊഴിഞ്ഞ്
യവനിക താഴ്ത്തിയെങ്ങോ
മറഞ്ഞുപോയി
നിഹോൻ ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ ജനുവരി 11,12 തീയ്യതികളിൽ നടക്കുന്ന
എൻ എസ് കെ എ നേഷണൽ ഷോട്ടോകാൻ കരാത്തെ
ചാമ്പ്യൻഷപ്പിൽ പങ്കെടുക്കുന്ന കേരള ടീം സെൻസായ് വിനോദ് കുമാറിനോടൊപ്പം.
കുവ്വ നാണുവിനെ അനുസ്മരിച്ചു
മാഹി:കോൺഗ്രസ് നേതാവ് കുവ്വനാണുവിന്‍റെ പതിനേഴാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിര ഭവനിൽ ആചരിച്ചു
കെ മോഹനന്റെ അദ്ധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
പി.പി. വിനോദൻ,കെ സുരേഷ്,പി.ടി.ഷംസുദ്ദീൻ, പിടിസി ശോഭ, കെ കെ വത്സൻ,കെ കെ ശ്രീജിത്ത്,സാവിത്രി നാരായണൻ സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ഗന്ധർവ്വ പൂർണ്ണിമ 11 ന്
തലശ്ശേരി: ഗന്ധർവ്വ ഗായകൻ പത്മശ്രീ ഡോ.കെ.ജെ.യേശുദാസിന്റെജൻമദിനാഘോഷങ്ങളുടെ ഭാഗമായി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ജനുവരി 11 ന്വൈ:6 മണിക്ക് ഗന്ധർവ പൂർണ്ണിമ സംഗീത പരിപാടി സംഘടിപ്പിക്കുന്നു..
തലശ്ശേരി ഓർക്കസ്ട്ര ഒരുക്കുന്ന സംഗിത പരിപാടി ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്യും
മാഹി ഗവ:എൽപി സ്ക്കൂൾ
നിലനിർത്താൻ കോടതി ഉത്തരവ്
മാഹി: പുതിയ നഴ്സിംങ്ങ് കോളേജ് തുടങ്ങുന്നതിൻ്റെ പേരിൽ
അരനൂറ്റാണ്ടിലേറെ പഴക്കവും 250 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നതുമായ മാഹി ഗവ. എൽ.പി.സ്കൂൾ ആവശ്യമായ സൗകര്യങ്ങളില്ലാത്ത മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റിയ അധികൃതരുടെ നടപടിക്കെതിരെ സ്കൂൾ പി ടി എ മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കകം സ്ക്കൂൾ പൂർവ്വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. നഴ്സിംങ്ങ് കോളേജിന് പി ടി എ എതിരല്ല. പൊതുവിദ്യാഭ്യാസം തകർത്ത് സ്കൂൾ അടച്ചുപൂട്ടാൻ അനുവദിക്കില്ല. സ്കൂൾ അദ്ധ്യയനവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യാതൊരുത്തവുമില്ലാതെ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്. രക്ഷിതാക്കളെ പോലും അറിയിക്കാതെയുള്ള അധികൃതരുടെ ഒളിച്ചു കളി അനുവദിക്കില്ല. പൊതുവിദ്യാഭ്യസം സംരക്ഷിക്കാൻശക്തമായ പ്രതിക്ഷേധമുയരുമെന്നും വാർത്താ സമ്മേളനത്തിൽനേതാക്കൾ അറിയിച്ചു
ജിനോസ് ബഷീർ, സാബിർ കിഴക്കയിൽ, ഷിബു കാളാണ്ടിയിൽപങ്കെടുത്തു.
ദേശിയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി
മാഹി:-സംസ്ഥാന ലങ്കാഡി അസോസിയേഷന്റ ആഭിമുഖ്യത്തിൽ ശ്രീകണ്ടാപുരം ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് മീഡിയംസ്കൂളിൽ നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ച് തലശ്ശേരി അമൃത വിദ്യാലയം ആറാം ക്ലാസ്സ് വിദ്യാർത്ഥി പി .പാർഥിപ് സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി.ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ വിശാഖപട്ടണത്ത് നടക്കുന്ന ദേശിയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പാർഥിപ് പങ്കെടുക്കും.
തലശ്ശേരി പാറാൽ കിഴക്കയിൽ കെ.എൻ. സജീവൻ, അഹിജ സജീവൻ ദമ്പതികളുടെ മകൻ ആണ്. പി അഥിരത് (നവോദയ വിദ്യാലയം മാഹി )സഹോദരൻ ആണ്. പേരാവൂർ സാന്ത്വനം സ്പോർട്സ് അക്കാദമിയുടെ കീഴിൽ തങ്കച്ചൻ കോക്കാട്ട് ആണ് പാർഥിപിന് പരിശീലനം നൽകുന്നത്.
ഗുരുധർമ പ്രചരണസഭ അപലപിച്ചു.
തലശ്ശേരി:ഭാരതത്തിൻ്റെ ദാർശനിക കേന്ദ്രവും കേരളത്തിൻ്റെ ആത്മീയ തലസ്ഥാനവുമായ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളെ അനാദരവോടെ സംബോധന ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടരി സുകുമാരൻ നായരുടെ നിലപാടുകളെ, ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ശക്തമായി അപലപിച്ചു.
മന്നത്തുപദ്മനാഭൻ തുടങ്ങിയമഹത്തുക്കളുടെ മഹിത പാരമ്പര്യം മറന്നു കൊണ്ടുള്ള സുകുമാരൻ നായരുടെ അധമ പ്രതികരണം സാംസ്കാരിക ലോകത്തിനും മതേതര കേരളത്തിനും അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്ററും കേന്ദ്രസമിതിയംഗവുമായ വി.പി.ദാസൻ ഉദ്ഘാടനം ചെയ്തു.ജോയിൻ്റ് രജിസ്ട്രാർ പി.പി.സുരേന്ദ്രബാബു, മാതൃസഭ കേന്ദ്ര ഉപാദ്ധ്യക്ഷ പി.കെ.ഗൗരി ടീച്ചർ, കേന്ദ്ര ഉപദേശക സമിതിയംഗം സി .ടി .അജയകുമാർ, മാതൃസഭ ജില്ലാദ്ധ്യക്ഷ ശാന്താ സുരേന്ദ്രൻ, സഭയുടെ ജില്ലാ സെക്രട്ടരി പി.ജെ.ബിജു, മാതൃസഭ ജില്ലാ സെക്രട്ടരി വി.പി സ്മിതലേഖ, നാണി ടീച്ചർ, കെ.കെ.ദിനേശൻ, സവിതരവീന്ദ്രൻ, സീന സുർജിത്ത് സംസാരിച്ചു.
നീര് നിറം
ജില്ലാതല ജലച്ചായ
ചിത്രപ്രദർശനത്തിന്
തുടക്കമായി
തലശ്ശേരി: ജില്ലയിലെ പ്രശസ്തരായ 32 ചിത്രകാരർ ചെയ്ത ജലച്ചായ രചനകളുടെ രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന നീര് നിറംപ്രദർശനത്തിന് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ തുടക്കമായി .
പഞ്ചായത്ത് പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ ഗാലറി യിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു.പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രമേശ് കണ്ടോത്ത്, ശിൽപ്പി വത്സൻ കൂർമ കൊല്ലേരി ,സുശാന്ത് കൊല്ലറക്കൽ, ധനേഷ് മാമ്പ , എം.ദാമോദരൻ , ഗണേഷ് വേലാണ്ടി,അശോകൻ മാസ്റ്റർ, കെ.എം.ശിവകൃഷ്ണൻ സംസാരിച്ചു.
രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയുടെ മുൻകൈയിൽ ആദ്യമായാണ് കതിരൂരിൽ ജലച്ചായ മാധ്യമത്തിൽ മാത്രമായി ചിത്രപ്രദർശനം ഒരുക്കുന്നത്. നീര് നിറം ജനുവരി 24 ന് സമാപിക്കും.ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6മണി വരെ. ഞായർ ഒഴിവ്.
ചിത്രവിവരണം:ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കരയിൽ നടക്കുന്ന കർണ്ണാടക സ്വദേശിസൈക്കിൾ മാസ്റ്റർ ശിവകുമാറിന്റെ അഭ്യാസ പ്രകടനം
സമീർ നിര്യാതനായി.
ന്യൂമാഹി: എച്ച്. പി. ഗ്യാസ് ഹൗസിന്റെ സമീപമുള്ള പുഴക്കര കുനിയിൽ സമീർ (59) നിര്യാതനായി.
പരേതനായ കോട്ടക്കാരന്റെവിട ഹംസയുടേയും പുഴക്കര കുനിയിൽ സഫീയയുടേയും മകനാണ്.
അവിവാഹിതനാണ്.
സഹോദരങ്ങൾ: സാഹിന, സമീന, സഫീർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ന്യമാഹി കല്ലാപ്പള്ളിയിൽ ഖബറടക്കം
മുസ്തഫ നിര്യാതയായി.
ന്യൂമാഹി: പരിമഠം ഫുൾ കാർട്ട് സൂപ്പർ മാർക്കറ്റിന് സമീപം "നസീമാസ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ന്യൂമല്ലാളിയിൽ മുസ്തഫ (75)
പരേതരായ മാഹി പറമ്പത്ത് കുഞ്ഞഹമ്മദിന്റെയും തലശ്ശേരി പാലിക്കണ്ടി മാഞ്ഞുവിന്റെയും മകനാണ്.
ഭാര്യ: കിടാരന്റെവിട നസീമ.
മക്കൾ: തൻസീറ, റുബീന, റുക്സീന.
മരുമക്കൾ: ഹാരിസ് ആവിക്കൽ (ഖത്തർ), സുനീർ ചെട്ടിന്റവിട (ദുബായ്), ഇബ്രാഹിം കൈതാൽ (മസ്ക്കറ്റ്).
സഹോദരങ്ങൾ: താഹ, സിറാജുദ്ദീൻ, റാഫി, സൈബുന്നിസ (എറണാകുളം), പരേതരായ റാബിയ, റംല, ബീച്ചുമ്മ.
ജനാസ നമസ്ക്കാരം: വെള്ളിയാഴ്ച (10/01/2025) രാവിലെ 8. 30 ന് പരിമഠം എടോൾ ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വർക്കി വട്ടപ്പാറ നിര്യാതനായി.
തലശ്ശേരി: പൊതുപ്രവർത്തകനും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായകുട്ടിമാക്കൂൽ വട്ടപ്പാറ വില്ലയിൽ വർക്കി വട്ടപ്പാറ (81) നിര്യാതനായി.
കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് പി. ജെ. ജോസഫ് വിഭാഗം ജില്ല സെക്രട്ടറി, വൈ.എം.സി.എ തലശ്ശേരി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേഴ്സ് യു.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഗ്രെറ്റ റൊസാരിയോ. മക്കൾ: വിൽബീന വർക്കി (നഴ്സ്, യു.എസ്.എ), പെട്രീഷ വിൽമ (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ, മാനന്തവാടി), വെര്‍ണിൻ ജോസഫ് (ട്യൂട്ടർ, ഗവ.മെഡിക്കൽ കോളജ് പരിയാരം). മരുമക്കൾ: ജോസഫ് കുന്നേൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, യു.എസ്.എ), വിജോഷ് സെബാസ്റ്റ്യൻ (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ്, കൽപ്പറ്റ), രചന ജോസി (അസി. മാനേജർ, യൂനിയൻ ബാങ്ക്). സഹോദരങ്ങൾ: പരേതനായ മാത്യു വട്ടപ്പാറ (ഐ.എസ്.ആർ.ഒ), ജോസഫ് (അധ്യാപകൻ, ശ്രീകണ്ഠാപുരം ഹയർ സെക്കൻഡറി സ്കൂൾ), സെബാസ്റ്റ്യൻ (റിട്ട.ഇന്ത്യൻ എയർ ഫോഴ്സ്), ജേക്കബ് വട്ടപ്പാറ (വൈസ് ചെയർമാൻ ഐ.സി.ഒ.സി), അഗസ്റ്റി വട്ടപ്പാറ (എൻജിനീയർ, ബാംഗളൂരു), പരേതനായ ജോയ് തോമസ് (ലണ്ടൻ), ചിന്നമ്മ ജോസഫ് (അങ്ങാടിക്കടവ്), മേരി ജോസഫ് (റിട്ട.അധ്യാപിക, ടി.ടി.ഐ, മാനന്തവാടി). സംസ്കാരം പിന്നീട്
തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് വിതരണ ഉദ്ഘാടനം നടത്തി.
തലശ്ശേരി : നഗരത്തിലെ തെരുവു കച്ചവടക്കാർക്ക് ലൈസൻസ് വിതരണ ഉദ്ഘാടനം നടത്തി.
ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നടന്ന വിതരണ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചർ നിർവഹിച്ചു.
വൈസ് ചെയർമാൻ
ജയരാജൻ അധ്യക്ഷതവഹി മു.
കൗൺസിലർമാരായ സി ഒ ടി. ഷബീർ, വിജേഷ് കുമാർ എൻ യു എൽ എം
സി സി എം ലിബിൻ
എൻ യു എൽ എം
സി ഒ വിജില സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group