ഗൃഹാതുത്വ സ്മരണകളുണർത്തി സൈക്കൾ യജ്ഞം ചാലക്കരയിൽ

ഗൃഹാതുത്വ സ്മരണകളുണർത്തി സൈക്കൾ യജ്ഞം ചാലക്കരയിൽ
ഗൃഹാതുത്വ സ്മരണകളുണർത്തി സൈക്കൾ യജ്ഞം ചാലക്കരയിൽ
Share  
2025 Jan 08, 11:34 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഗൃഹാതുത്വ സ്മരണകളുണർത്തി

സൈക്കൾ യജ്ഞം ചാലക്കരയിൽ 


മാഹി: ടെലിവിഷനും, മൊബൈൽ ഫോണുകളും അരങ്ങ് വാഴുന്നതിന് മുമ്പ് ,ഇൻ്റർനെറ്റിൽജന മനസ്സുകൾ കുരുങ്ങുന്നതിന് മുമ്പ് മലയാളികളുടെ ആസ്വാദന തലങ്ങളെ ഉണർത്തിയിരുന്ന

സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ ചാലക്കര എം എ എസ്.എം വായനശാലാ ഗ്രൗണ്ടിൽ അരങ്ങേറിയപ്പോൾ , അത് ദേശവാസികളിൽ ഗതകാല സ്മരണകളുണർത്തി. മായികമായ

സൈക്കിൾ അഭ്യാസ പ്രകടനങ്ങൾക്കൊപ്പം, അതിസാഹസികമായ

മെയ്യഭ്യാസപ്രകടനങ്ങളും , നാടോടി നൃത്തങ്ങളുമെല്ലാം

നാട്ടുമ്പുറത്തെ സായന്തനത്തെ സന്തോഷഭരിതമാക്കി. 

ചാലക്കരയുടെ ഗ്രാമീണ ഹൃദയം സാഹസിക ഹാസ്യ സമ്മിശ്ര പരിപാടിയെ ഹൃദയപൂർവം വരവേറ്റു. 

പുതു തലമുറയെ പരിചയപ്പെടുത്തുവാനും, പഴയ തലമുറയ്ക്ക് ഓർമ്മകൾ പുതുക്കുവാനുമായികർണ്ണാടക സ്വദേശി

സൈക്കിൾ മാസ്റ്റർ ശിവകുമാറും കുടുംബവുമാണ്സൈക്കിൾ യജ്ഞംനടത്തിയത്.

ചാലക്കര ദേശം കൂട്ടായ്മ സ്പോൺസർ ചെയ്ത പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ചിത്രൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

യജ്ഞംവ്യാഴാഴ്ചയും തുടരും.


ചിത്ര വിവരണം: ചാലക്കരയിൽ നടക്കുന്ന സൈക്കിൾ മാസ്റ്റർ ശിവകുമാറിന്റെ സൈക്കിൾ യജ്ഞം

whatsapp-image-2025-01-08-at-22.28.26_f2b59cfa

പത്രപ്രവർത്തക കൺവൻഷനും, ഐഡന്റിറ്റി കാർഡ് വിതരണവും.


തലശ്ശേരി : ചലന ശേഷിയില്ലാത്ത ഭരണകൂടത്ത ഉണർത്താനും,ഉയർത്താനും മാധ്യമങ്ങൾക്ക് സാധിക്കണമെന്നും,

തിൻമകൾക്കെതിരെ

 നൻമയുടെ പടവാളായി മാറാൻ മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്ന്ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും തലശേരി പ്രസ് ഫോറം ഇ.നാരായണൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സി.എൻ. മുരളി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി സലിം മൂഴിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി അഭിലാഷ് പിണറായി, ചാലക്കര പുരുഷു, ജയേഷ് ചെറുപുഴ, പൊന്ന്യം കൃഷ്ണൻ, എ.കെ. സുരേന്ദ്രൻ, ടി.രവീന്ദ്രൻ, ദേവദാസ് മത്തത്ത്, എൻ . പ്രശാന്ത്,

ജില്ലാ പ്രസിഡൻറ് സി.ബാബു, സെക്രട്ടറി ടി.കെ. അനീഷ് എന്നിവർ സംസാരിച്ചു. നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്കു മുറിച്ച് മധുരം പങ്കിട്ടു.


whatsapp-image-2025-01-08-at-22.28.56_b02fdfa3

പഞ്ചദിന പ്രഭാഷണ പരമ്പരക്ക് ഇന്നാരംഭം


ത.ലശ്ശേരി: കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകാശതീരം പഞ്ചദിന പ്രഭാഷണ പരമ്പര ഇന്ന് തുടങ്ങും.. ഗൂഡ്‌ഷെഡ് റോഡിലെ സിറാജുൽ ഹുദ കാമ്പസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യ ദിനം എസ് വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റഹമത്തുള്ള സഖാഫി എളമരം ഉത്ഘാടന പ്രഭാഷണം ചെയ്യും. നാളെ, (ജനുവരി 10 ന് ) പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂരും,തുടർന്ന് 11,12,13 തിയ്യതികളിൽ സമസ്ത സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും മുഖ്യപ്രഭാഷണം നടത്തും വിവിധ ദിനങ്ങളിൽ കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ല പ്രസിഡന്റ്റ് അലി കുഞ്ഞി ദാരിമി, ജനറൽ സിക്രട്ടറി ഹനീഫ് പാനൂർ, സിക്രട്ടറി മുഹമ്മദ് സഖാഫി ചൊക്ലി കേരള വഖഫ് ബോർഡംഗം അഡ്വ പി.വി.സൊനുദ്ധീൻ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സഖാഫി കടവത്തൂർ എന്നിവർ ഉദ്ഘാടനം ചെയ്യും. മത സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകളർപ്പിക്കും. ജനുവരി 13 ന് നടക്കുന്ന സമാപന പരിപാടിയിൽ തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ഏർപ്പെടുത്തിയ കെ കെ അബ്ദുള്ള മുസ്ലിയാർ സ്മാരക അവാർഡ് പ്രൊഫ യു സി അബ്ദുൽ മജിദിന് പേരോട് അബ്ദുറഹ്മാൻ സഖാഫി സമ്മാനിക്കും. ടി എം ജെ ഗൾഫ് ചാപ്റ്റർ ചെയർമാൻ യൂനുസ് വേറ്റുമ്മൽ, ടി എം ജെ ദുബൈ ചാപ്റ്റർ സിക്രട്ടറി അബ്ദുൽ ബാസിത്ത് എന്നിവർ സംസാരിക്കും. പരിപാടികളെ

 പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത

വാർത്ത സമ്മേളനത്തിൽ , കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി സോൺ പ്രസിഡണ്ട് പി.മഹമൂദ് മാസ്റ്റർ,

ജനറൽ സിക്രട്ടറി കെ പി മുഹമ്മദ് റഫീഖ് 

ഫിനാൻസ് സിക്രട്ടറി കെ പി അബ്ദുറഹ്മാൻ കേയി,

സ്വാഗത സംഘം ജനറൽ കൺവീനർ യഅ്‌കൂബ് സഅദി,സ്വാഗത സംഘം ഫിനാൻസ് സിക്രട്ടറി

അബ്ദുൽ മന്നാൻ ഹാജി,സ്വാഗത സംഘം കൺവീനർ

 കെ എം മുഹമ്മദലി ഹാജി എന്നിവർ സംബന്ധിച്ചു


ആരോരുമില്ലാത്ത കിടപ്പു രോഗികൾക്ക് ആശ്രയമാവാൻ തലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് പ്രവർത്തനം വിപുലീകരിക്കുന്നു.



തലശ്ശേരി : സഹായിക്കാനും ശുശ്രൂഷിക്കാനും ആരോരുമില്ലാതെ പ്രയാസപ്പെടുന്ന കിടപ്പു രോഗികൾക്ക് ആശയമാവാൻ ധർമ്മടത്ത് സ്നേഹക്കൂട് വൃദ്ധ സദനം നടത്തുന്ന തലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തലശേരിയിൽ 50 കിടക്കകളുള്ള പാലിയേറ്റിവ് കെ കെയർ ആശുപത്രിയും അനുബന്ധമായി 10 മെഷിനുകൾ ഉള്ള ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സെന്റർഎനിവ ആരംഭിക്കും. ഇതിനാവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഒരുക്കാനായി ഈ വരുന്ന ഞായറാഴ്ച തലശ്ശേരി സാൻ ജോസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൌണ്ടിൽ പ്രശസ്ത താരങ്ങളായ റിമി ടോമി, മധു ബാലകൃഷ്ണൻ , സാഗരിക, അരുൺ ഗോപൻ, സിനി വർഗ്ഗീസ് എന്നിവർ നയിക്കുന്ന ഗാനമേളയും നൃത്ത, നൃത്യങ്ങളും അടങ്ങുന്ന മെഗാ ഷോ അരങ്ങേറും. പരിപാടിയുടെ ഉത്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവ്വഹിക്കും. ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ വി.ശിവദാസൻ, സന്തോഷ് കുമാർ, നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, പാറക്കൽ അബ്ദുള്ള,ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, പി.കെ.കൃഷ്ണദാസ്, കെ.കെ. മാരാർ, കാർത്തിക് പാണിഗ്രാഹി ഐ.എ.എസ്, തുടങ്ങി പ്രമുഖർ സംബന്ധിക്കും. മെഗാ ഷോ നഗരിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.200 ഓളം വളണ്ടിയർമാർ പരിപാടി സ്ഥലത്ത് സന്നദ്ധ സേവകരായി സഹായത്തിനുണ്ട്. ഗ്രൗണ്ടിനടുത്ത് 100 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികളായ എം.പി. അര വിന്ദാക്ഷൻ, മേജർ പി.ഗോവിന്ദൻ, കെ.എസ്. ശ്രീനിവാസ്,പി.കെ. വസന്തൻ, ടി.എം. ദിലീപ് കുമാർ, ഇ.പ്രദീപ്, രാജീവ് തണൽ എന്നിവർ വാർത്താ സമ്മേളന


whatsapp-image-2025-01-08-at-22.30.34_9c5f74c5

എംടിയുടെ പുസ്തകങ്ങൾ നൽകി


മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ പുസ്തകം വായനക്കാരിലേക്ക് എന്ന ആശയത്തിൻ്റെ ഭാഗമായി എംടി യുടെ പുസ്തകങ്ങളുടെ സമാഹാരം കുമാരി തുഹിനാ ദേവ് മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൾക്കു കൈമാറി .

വാസ്തു ശാസ്ത്രത്തിൽ ഡൽഹി ഐഐടിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ചെന്നെ ഇൻടെൽസാടിൽ സീനിയർ പ്രോജക്ട് ഡിസൈനറായി ജോലി നോക്കുന്ന  മയ്യഴി വൈദ്യുതി വകുപ്പിലെ മുൻ ജീവനക്കാരൻ ജിനദേവിൻ്റെയും മയ്യഴിയിലെ വനിതാ സാമൂഹിക പ്രവർത്തക പ്രേമകുമാരിയുടേയും മകളാണ്‌ മികച്ച നർത്തകിയും സ്റ്റേജ് പെർഫൊർമറുമായ കുമാരി തുഹിനാ ദേവ്.

വീടകത്തിൽ വച്ചു നടന്ന പരിപാടിയിൽ മാഹി സ്പോർട്സ് ക്ലബ്ബിന് വേണ്ടി ഭാരവാഹികൾ അടിയേരി ജയരാജൻ, കെ .സി .നികിലേഷ്, പി.എ.പ്രദീപ് കുമാർ ,മനോഹരൻ അടിയേരി, സി.എച്ച് സതീശൻ, സി.എച്ച്. മുഹമ്മദ് അലി, എം. ജിനദേവ്, പ്രേമകുമാരിയും സംബന്ധിച്ചു.


ചിത്ര വിവരണം: തുഹിനാ ദേവ് മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൾക്ക് പുസ്തകങ്ങൾ കൈമാറി .


വാസ്തുവിദ്വത്സഭ ശനിയാഴ്ച തലശ്ശേരിയിൽ


 തലശ്ശേരി:ദശവാർഷിക നിറവിലെത്തിയ മാഹി വാസ്തു ശാസ്ത്ര പരിഷത്ത് വാസ്തുവിദ്യയിലെ ഗഹനങ്ങളായ വിവിധ വിഷയങ്ങളെ അധികരിച്ച് തലശ്ശേരിയിൽ ശനിയാഴ്ച വാസ്തുവിദ്വത്സഭ സംഘടിപ്പിക്കുമെന്ന് സംഘാടകർ തലശേരിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 ഭാരതത്തിലെ അതിപുരാതനമായ നിർമ്മാണ ശാസ്ത്രമെന്ന് അറിയപ്പെടുന്ന വാസ്തു ശാസ്ത്രത്തിന്റെ പ്രയോഗത്തെയും അവലംബത്തെയും അടിസ്ഥാനമാക്കിയുള്ള വാസ്തു പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ പറ്റി ചർച്ചകളും സംവാദവും ക്രോഡീകരണവും വിദ്വത്സഭയിൽ ഉണ്ടാവുമെന്ന് മാഹി വാസ്തു ശാസ്ത്ര പരിഷത്ത് പ്രസിഡണ്ട് പി.വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തലശ്ശേരി ശ്രീഗോകുലം ഫോർട്ടിൽ ശനിയാഴ്ച രാവിലെ 9 ന് പരിഷത്ത് സീനിയർ ഫൌണ്ടർ ട്രസ്റ്റി വി.കെ. രാധാ കൃഷ്ണൻ ഭദ്രദീപം കൊളുത്തി വാസ്തുവിദ്വത്സഭ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5വരെ തുടരുന്ന സഭയിൽ പ്രശസ്തരായ വാസ്തുവിദ്യാപണ്ഡിതർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏഴ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചർച്ചയും സംവാദവും വാസ്തുവിദ്യാനികേതനം ഡയറക്ടർ പി.വിജയൻ നയിക്കും.

എ.കെ.ചന്ദ്രൻ, കെ.കെ. ബാലൻ, സി.പി.ഉദയഭാനു, സി.പി. ശ്രീശൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു


അനീഷ് പാതിരിയാടിന്റെ ഹെർമ്മൻ ഗുണ്ടർട്ട് ജീവചരിത്ര പുസ്തക പ്രകാശനം ഞായറാഴ്ച 


തലശേരി:മാധ്യമ പ്രവർത്തകനും തലശ്ശേരി പ്രസ് ഫോറം സിക്രട്ടറിയുമായ അനീഷ് പാതിരിയാട് എഴുതിയ ഹെർമ്മൻ ഗുണ്ടർട്ട് ജീവചരിത്ര പുസ്തകം ഞായറാഴ്ച [ ജനവരി 10 ന് ) പ്രകാശിതമാവും. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പ്രകാശന കർമ്മം നിർവ്വഹിക്കും .

സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഏറ്റുവാങ്ങും. പുസ്തകോത്സവം നടക്കുന്ന മൂന്നാം വേദിയിൽ വൈകിട്ട് 4 ന് ചേരുന്ന ചടങ്ങിൽ കലാ, സാഹിത്യ, രാഷ്ടിയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

ആധികാരികമായ അറിവുകൾ പ്രധാനം ചെയ്യുന്ന പത്തോളം ചരിത്രഗ്രന്ഥങ്ങളെ ഗവേഷണ തൽപരതയോടെ അവലംബിച്ചും പ്രമുഖരായ ചരിത്രകാരന്മാരെ നേരിൽ കണ്ട് സംശയ നിവൃത്തി വരുത്തിയുമാണ് പുസ്തം രചിച്ചതെന്ന് അനിഷ് പാതിരിയാട് പറഞ്ഞു.

26 കുറിപ്പുകളും അസുലഭ ഫോട്ടോകളും അടങ്ങിയ പുസ്തകം 65 പേജുകളിലാണ്ഉൾക്കൊള്ളിച്ചിട്ടുള്ളത് - തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനിയാണ് അവതാരിക എഴുതിയത്.ജി.വി.ബുക്സാണ് പ്രസാധകർ

whatsapp-image-2025-01-08-at-22.32.00_5a47a75e

തണൽ കുടുംബ സംഗമം

മാഹി:തണൽ മാഹിയുടെ

ജനറൽബോഡി യോഗവും

കുടുംബസംഗമവും

ന്യൂമാഹി മലയാള കലാഗ്രാമത്തിൽ തണൽ മാഹി പ്രസിഡണ്ട് പി.സി.അബ്ദുൽ ലത്തിഫിന്റെ അദ്ധ്യക്ഷതയിൽ

തണൽ കേന്ദ്ര കമ്മിറ്റി

പ്രസിഡൻ്റ് ടി.വി.

മുനീർ ഉദ്ഘാടനം ചെയ്തു.

ഡോ. ജൗഹർ മുനീർ മുഖ്യപ്രഭാഷണം നടത്തി. 

നാസ്സർ വടകര,ഇ.കെ. റഫീഖ്, എം. ശ്രീജയൻ ,ലുബ്നാ സമീർ, ഷെറിൻ ചൊക്ലി സംസാരിച്ചു


ചിത്ര വിവരണം: ടി.വി.

മുനീർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-08-at-22.32.33_b1efa939

മാഹിയിൽ യുദ്ധ സ്മാരകം നിർമ്മിക്കണം

 മാഹി - ചരിത്ര പുരാതന നഗരമായ മാഹിയിൽ മാതൃരാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കാക്കുന്നതിനായി വിവിധ യുദ്ധങ്ങളിലും യുദ്ധസമാന സാഹചര്യങ്ങളിലും ജീവൻ ബലിയർപ്പിച്ച ധീര സേനാനികളെ സ്മരിക്കുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും സായുധ സേനാ പതാകദിനം, കാർഗിൽ വിജയ് ദിവസ് ദിനങ്ങളിൽ പുഷ്പചക്രം സമർപ്പിക്കുന്നതിനും മുൻസിപ്പൽ പരിധിയിൽ ഒരു യുദ്ധസ്‌മാരകം നിർമ്മിക്കാൻ നടപടി സ്വീക രിക്കണമെന്നും പോണ്ടിച്ചേരി വിമുക്തഭട ഓഫീസിന്റെ ക്യാമ്പുകൾ മാഹിയിൽ സംഘടിപ്പിക്കണമെന്നും ജനുവരി 26 റിപ്പബ്ലിക് ദിനം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാഹി മൈതാനത്ത് നടക്കുന്ന ഫ്ലാഗ് ഹോസ്റ്റിംഗ് ഫംഗ്ഷനുകളിൽ ക്ഷണിതാവായി പങ്കെടുക്കുവാനുള്ള അവസരം ഒരുക്കണമെന്നും നിവേദനത്തിൽ അപേക്ഷിച്ചു.

 വിമുക്തഭടന്മാരായ

 പത്മനാഭൻഅനിൽ വിലങ്ങിൽസുജിത്ത് വളവിൽ,

സരോഷ് വളവിൽ

തുടങ്ങിയവർ പങ്കെടുത്തു.


ചിത്രവിവരണം: വിമുക്തഭടന്മാർ മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റർക്ക് നിവേദനം നൽകുന്നു

ശ്രീ പാലയാടൻ കിഴക്കേ വീട്ടിൽ പരാദേവത ക്ഷേത്രം തിറമഹോത്സവം


ചെണ്ടയാട് : നിള്ളങ്ങൽ, ചെണ്ടയാട് ശ്രീ പാലയാടൻ കിഴക്കേ വീട്ടിൽ പരാദേവത ക്ഷേത്രം തിറമഹോത്സവം ജനുവരി 10,11 വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്നു. ജനുവരി 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് കോടിയേറ്റം... വൈകുന്നേരം 5 മണിയ്ക്ക് താളപൊലിവരവ്... തുടർന്ന് 5.30 മണിമുതൽ ശാസ്ത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഘണ്ടാകർണൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, വിഷ്ണു മൂർത്തി വെള്ളാട്ടം ഉണ്ടായിരിക്കും. ജനുവരി 11 ശനിയാഴ്ച രാവിലെ 4.30 ന് ഗുളികൻ തിറ 6 മണിയ്ക്ക് ഘണ്ഡകർണൻ തിറ, 9.30 ന് ശാസ്ത്തപ്പൻ തിറ, 11.30ന് വിഷ്ണു മൂർത്തി തിറ എന്നിവയും ഉണ്ടാകും. തിറ ദിവസങ്ങളിൽ പ്രസാദഊട്ടും ഉണ്ടാകും.


whatsapp-image-2025-01-08-at-22.40.27_8cb38c8e

ചിത്രപ്രദർനം തുടങ്ങി


തലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള ഏഴോളം പഞ്ചായത്തുകളിലുള് പഠിതാക്കളുടെ അറുപത്തിനാലോളം ചിത്രങ്ങൾ 'മാജിക്കൽ ആർട്ട്സ്' എന്ന പേരിൽ തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ചിത്രകലാ ആർട്ടിസ്റ്റുകളായ വി. സഫ്‌വാന, ശിഖിൽ രാജ് എന്നിവരുടെ കീഴിൽ ചിത്രകലാ പരിശീലനം നേടിയ

പഠിതാക്കളുടേതാണ് പ്രദർശനം. ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. ഫർസാന, 

വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ 

കെ.ഡി. മഞ്ജുഷ

എന്നിവർ സംസാരിച്ചു.

ചിത്രകലാ അധ്യാപകരായ വി. സഫ് വാന സ്വാഗതവും ശിഖിൽ രാജ് നന്ദിയും പറഞ്ഞു. പ്രദർശനം

11 വരെ തുടരും.



ചിത്രവിവരണം.ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25