ഇനിയൊരു മക്കളും കൊല്ലപ്പെടരുത് :ചാലക്കര പുരുഷു

ഇനിയൊരു മക്കളും കൊല്ലപ്പെടരുത് :ചാലക്കര പുരുഷു
ഇനിയൊരു മക്കളും കൊല്ലപ്പെടരുത് :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jan 07, 07:07 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഇനിയൊരു മക്കളും കൊല്ലപ്പെടരുത്

:ചാലക്കര പുരുഷു


തലശ്ശേരി:രാഷ്ട്രീയ കുടിപ്പക മൂലം ബോംബിനും, കത്തിക്കുമാരകളായി ഇനിയൊരു മക്കളും അകാലത്തിൽ പൊലിയരുതെന്ന് കൊല്ലപ്പെട്ട റിജിത്തിന്റെ അമ്മയും പെങ്ങളും വികാരാർദ്രമായി പ്രതികരിച്ചത് നാട്ടിലെ മുഴുവൻ അമ്മ പെങ്ങൻമാരുടെ വിലാപമായി. ജീവിതമെന്തെന്നറിയും മുമ്പാണ് റിജിത്ത് കൊലക്കത്തിക്കിരയായത്. മനുഷ്യനെ പച്ചക്ക് നുറുക്കി കൊല്ലുന്ന പ്രാകൃതവും, മൃഗീയവുമായ മനസ്സ് രാഷ്ട്രീയക്കാർ ഒരുക്കലും കൊണ്ടു നടക്കരുതെന്ന അപേക്ഷയാണ് ഈ അമ്മയും പെങ്ങളും ജനങ്ങളോടായി വിളിച്ചു പറഞ്ഞത്.

വിധിയോട് പ്രതികരിച്ച് റിജിത്തിൻ്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും നിരാശ പ്രകടിപ്പിച്ചു, എല്ലാ പ്രതികൾക്കും പരമാവധി വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

“എൻ്റെ മകനെ എനിക്ക് തിരികെ ലഭിക്കാത്തതിനാൽ വിധി സന്തോഷമോ സംതൃപ്തിയോ നൽകുന്നില്ല,”അമ്മ ജാനകി പറഞ്ഞു. "എങ്കിലും, അവർക്കെല്ലാം വധശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവരെയാരെയും സമൂഹത്തിലേക്ക് മടങ്ങാൻ അനുവദിക്കരുത്." ഒരു അമ്മയ്ക്കും ഇത്തരമൊരു നഷ്ടം സഹിക്കേണ്ടിവരില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ അക്രമങ്ങളിൽ നിന്നും ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

"ഞാൻ 19 വർഷം കാത്തിരുന്നു, ഈ ദിവസത്തിനായി 17 വർഷം കാത്തിരുന്ന എൻ്റെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു, ഇപ്പോൾ ഈ നിമിഷത്തിന് സാക്ഷിയാകാൻ ഞാൻ അവശേഷിക്കുന്നു."


"ഞങ്ങൾ വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് പറഞ്ഞുകൊണ്ട് ശ്രീജ അമ്മയുടെ വികാരംതന്നെ പ്രകടമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബം പദ്ധതിയിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അവർ പറഞ്ഞു.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായപ്പോൾ അഭിഭാഷകരായ പി.എസ്. ഈശ്വരൻ, പി.പ്രേമരാജൻ, ടി.സുനിൽകുമാർ എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.

neeee

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്.


തലശേരി:ഡിവൈഎഫ്ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ സ്വദേശി റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് പ്രതികൾക്ക് 1.10 ലക്ഷം രൂപ പിഴയും വിധിച്ചു.

കേസിലെ 10 പ്രതികളിൽ മൂന്നാം പ്രതിയായ അജേഷ് വിചാരണയ്ക്കിടെ കണ്ണപുരം ചുണ്ടയിലെ കോത്തില ബേസ്‌മെൻ്റിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഐ.പി.സി.143, 142.148, 341,324,307, 302 വകുപ്പുകളനുസരിയാണ് ശിക്ഷ.

 ശിക്ഷിക്കപ്പെട്ട ഒമ്പത് പേർ വി.വി. കണ്ണപുരം വയക്കോടൻ സുധാകരൻ (57), കെ.ടി. കൊത്തിലത്താഴെ ജയേഷ് (41), സി.പി. ചങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പി.പി. പുതിയപുരയിലെ അജീന്ദ്രൻ (51), ഐ.വി. ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പി.പി. പുതിയപുരയിലെ രാജേഷ് (46), പി.വി. കണ്ണപുരം വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ വി.വി. ശ്രീജിത്ത് (43), തെക്കവീട്ടിൽ പി.വി. ഭാസ്കരൻ (67) എന്നിവരാണ്.

2005 ഒക്ടോബർ 3 ന് രാഷ്ട്രീയ പ്രേരിതമായ ആക്രമണത്തിൽ റിജിത്ത് ക്രൂരമായി ആക്രമിക്കപ്പെടുകയും വെട്ടിക്കൊലപ്പെടുകയും ചെയ്തു. രാത്രി 9 മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവരോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ. സമീപത്തെ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിൽ പത്തംഗ സംഘം ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിലെ പഞ്ചായത്ത് കിണറിന് സമീപം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

വെട്ടുകത്തി , കത്തി, വടി, വലിയ കത്തി, സ്റ്റീൽ പൈപ്പ് തുടങ്ങിയ ആയുധങ്ങളാണ് പ്രതികൾ ഉപയോഗിച്ചത്. പിന്നീട് പ്രതികളുമായി ബന്ധമുള്ള രക്തം പുരണ്ട ആയുധങ്ങളും , വസ്ത്രങ്ങളും, പൊലീസ് കണ്ടെടുത്തു.

കെവി.നികേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആക്രമണം നടക്കുമ്പോൾ റിജിത്തിനൊപ്പമുണ്ടായിരുന്നു നികേഷ്.


whatsapp-image-2025-01-07-at-18.39.39_e57fa0b4

വൈദ്യലിംഗം മാഹിയുടെ വികസനത്തിന് മുന്തിയ പരിഗണന നല്കി : ഇ.വത്സരാജ്


മാഹി: മയ്യഴിയുടെ വികസനത്തിന് അർഹമായ പരിഗണന നൽകിയ നേതാവായിരുന്നു വി. വൈദ്യലിംഗം എം..പി.. യെന്ന് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് .

 രണ്ടു തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നപ്പോൾ മാഹിയെ അദ്ദേഹം ഏറെ സഹായിച്ചിരുന്നു. ലോകസഭാംഗം എന്ന നിലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ മാഹിയിൽ അനുവദിച്ചു എന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ലെന്നും ഇ.വത്സരാജ് പറഞ്ഞു. മാഹിയിലെത്തിയ പുതുച്ചേരി ലോകസഭാഗം വി.വൈദ്യലിംഗത്തിൻ്റെ ജനസമ്പർക്ക പരിപാടി മൂലക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വത്സരാജ്. യു.ഡി.എഫ് ചെയർമാൻ എം.പി.അഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി. പാനൂർ നഗരസഭാഗം ആവോലം ബഷീർ, കെ.മോഹനൻ, പി.പി.വിനോദൻ, സത്യൻ കേളോത്ത്, പി.ടി.കെ.റഷീദ് സംസാരിച്ചു.

മാഹിയുടെവികസനത്തിന് 25വർഷകാലംഇ.വത്സരാജും എ.വി.ശ്രീധരനും നൽകിയ സംഭാവന വളരെവലുതാണ്. മാഹിക്കുമാത്രമല്ല പുതുച്ചേരിയിലെ എല്ലാ പ്രദേശത്തും നിരവധി പദ്ധതികൾ മന്ത്രിയായിരുന്നപ്പോൾ വത്സരാജ് നടപ്പിലാക്കിയിട്ടുണ്ട്. പുതുച്ചേരിയിൽ മെഡിക്കൽ വിദ്യാഭാസം ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വൻമാറ്റം, മാഹിയിൽ കുടിവെള്ള പദ്ധതി, ആയൂർവേദ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ വത്സരാജിൻ്റെ സംഭാവനയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു തിരെഞ്ഞെടുപ്പിലും തൻ്റെ വിജയം അനായസമായിരുന്നുവെന്ന്വി.വൈദ്യലിംഗം എം.പി മറുപടി ഭാഷണത്തിൽ പറഞ്ഞു. ജനസമ്പർക്ക പരിപാടിക്ക് വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകി മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു.



ചിത്ര വിവരണം: മുൻ മന്ത്രി ഇ.വത്സരാജ് മുലക്കടവിൽ പുതുചേരി എം.പി. വി.വൈദ്യലിംഗത്തിന്റെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-07-at-18.40.14_b794db17

പുസ്തക ചർച്ച നടത്തി


തലശേരി :കതിരൂർ ടി.കെ. ദിലീപ് കുമാർ എഴുതി , മുദ്രപത്രം വേദി പ്രസിദ്ധീകരിച്ച ഒരു കാമ്പസ് പ്രണയം എന്ന നോവലിനെക്കുറിച്ചുള്ള പുസ്തക ചർച്ച , തലശ്ശേരി ഫിനിക്സ് കോളജിൽ നടന്നു.

പി.ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ പ്രൊ . ദാസൻ പുത്തലത്ത് ചർച്ച ഉദ്ഘാടനം ചെയ്തു.

നോവൽ പരിചയപ്പെടുത്തൽ അദ്ദേഹം നിർവ്വഹിച്ചു.

ഭാസ്കരൻ കൂരാറത്ത് ,ശ്രീജിത്ത് ചോയൻ ,

ചൂര്യയി ചന്ദ്രൻ മാസ്റ്റർഎന്നിവർ നോവൽ ചർച്ചയിൽ പങ്കെടുത്തു . 

വി ഇ കുഞ്ഞനന്തൻ സ്വാഗതവും എം. രാജീവൻ മാസ്റ്റർ കൃതജ്ഞതയും പറഞ്ഞു.

നോവൽ രചയിതാവ് കതിരൂർ ടി.കെ. ദിലീപ് കുമാർ ,ചർച്ച ഉപസംഹരിച്ച് സംസാരിച്ചു.


ചിത്രവിവരണം: പ്രൊഫ ദാസൻ പുത്തലത്ത് പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-07-at-18.44.45_b823bacc

എ.എൻ പ്രദീപ് കുമാർ അനുസ്‌മരണവും കലാലയ കവിതാ അവാർഡ് വിതരണവും


തലശ്ശേരി: ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനും കവിയും

സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന അഡ്വ. എ.എൻ. പ്രദീപ്‌കുമാറിൻ്റെ അനുസ്മ‌രണവും അദ്ദേഹത്തിൻ്റെ സ്‌മരണ മുൻനിർത്തി എ.എൻ.പ്രദീപ് കുമാർ സുഹൃദ് സംഘം ഏർപ്പെടുത്തിയ കലാലയ കവിതാ അവാർഡ് വിതരണവും ജനുവരി 10 ന് കാലത്ത് ബ്രണ്ണൻകോളേജ് ശതോത്തര രജത ജൂബിലി ഹാളിൽ നടക്കും. പ്രശസ്‌ത കഥാക്യത്ത് ടി.പി.വേണുഗോ പാലൻ അനുസ്‌മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നിർവ്വഹിക്കും. ചടങ്ങിൽ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ.ജെ.വാസന്തി അദ്ധ്യക്ഷത വഹിക്കും ബ്രണ്ണൻ കോളേജ് മലയാളവിഭാഗം തലവൻ ഡോ:സന്തോഷ് മാനിച്ചേരി, കഥാകൃത്ത് അഡ്വ.കെ.കെ. രമേഷ്, മുൻ ബ്രണ്ണൻ കോളേജ് പൊളിറ്റിക്കൽ വിഭാഗം അദ്ധ്യക്ഷ പ്രൊഫ.ടി, പി.ഇന്ദിര, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും മട്ടന്നൂർ കോളേജ് മലയാള വിഭാഗം അദ്ധ്യാപികയുമായ ഡോ: സുമിതനായർ ബ്രണ്ണൻ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക.

ഡോ.എൻ ലിജി, ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാൻ എം.കെ അഭിരാം സംസാരിക്കും തുടർന്ന് സുഹ്യദ് സംഗ മവും നടക്കും. എ.എൻ.പ്രദീപ് കുമാർ സുഹൃത്ത് സംഘം ഏർപ്പെടു ത്തിയ 10,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങിയ കലാലയ കവിതാ അവാർഡിന് ഈ വർഷം പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി ജീവൻ ജിനേഷ് അർഹനായി. കേരളത്തിലെ വിവിധ കലാല യങ്ങളിൽ നിന്നായി 30 ഓളം കവിതകളാണ് മത്സരത്തിന് ലഭിച്ചത്. ഡോ:സന്തോഷ് മാനിച്ചേരി, ഡോ: എ.സി. ശ്രീഹരി, ഡോ: കെ.വി.സിന്ധു കെ.വി എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്. വാർത്താസമ്മേളനത്തിൽ എ.എൻ.പ്രദീപ് കുമാർ സുഹൃദ് സംഘം പ്രസിഡണ്ട് ടി.അനിൽ, സിക്ര ട്ടറി അഡ്വ.വി.പ്രദീപൻ, ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാൻഎം.കെ. അഭിരാം., സി.പി.നൗഷാദ് എന്നിവർ പങ്കെടുത്തു.


logoleaf



whatsapp-image-2025-01-07-at-18.51.20_3ea54ba0_1736256979

വി.വൈദ്യലിംഗം എം.പി. മൂലക്കടവിൽ ജനസമ്പർക്ക പരിപാടിയിൽ


ശശിധരൻ നിര്യാതനായി  

തലശേരി വടക്കൂമ്പാട് മാവിലാവീട്ടിൽ വേലാണ്ടി ശശിധരൻ (65 ) നിര്യാതനായി  

ഭാര്യ :ഷീജ മക്കൾ: അഖിൽ ബാംഗ്ലൂ 1ർ അനുഷ മലേഷ്യ മരുമകൻ: നിധിൽ മലേഷ്യ സഹോദരങ്ങൾ: രാജൻ, രാജലക്ഷ്മി ഗംഗാധരൻ , സുധ പരേതനായ ചന്ദ്രൻ നാണൂ , മുകുന്ദൻ. കുമാരൻ. സരോജിനി.


whatsapp-image-2025-01-07-at-19.13.48_23d65c40

തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന് ശ്യാമയുടെ ആദരം


തലശ്ശേരി: വിശ്വ പ്രസിദ്ധ തബല മാത്രികൻ ഉസ്താദ് സാക്കീർ ഹുസൈന്

സ്മരണാഞ്ജലിയർപ്പിച്ച് തിരുവങ്ങാട് ,ശ്യാമ. യുടെ ഹിന്ദുസ്ഥാനി സംഗീത സന്ധ്യ അരങ്ങേറി.

 സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ ഹിന്ദുസ്ഥാനി സംഗീത വിഭാഗം ഒരുക്കിയ 

യാദോം കി ശാം

സംഗീത സന്ധ്യ അനശ്വര കലാകാരൻ ഉസ്താദ് സാക്കീർ ഹുസൈനുള്ള സ്മരണാഞ്ജലിയായി.

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി ഹിന്ദുസ്ഥാനി സംഗീതാധ്യാപകനുമായ പണ്ഡിറ്റ് സി.എസ്.അനിൽദാസ് 

 അനുസ്മരണഭാഷണം നടത്തി.

സക്കീർ ഹുസൈൻ്റെ ഇഷ്ട താളങ്ങൾ തബലയിൽ വായിച്ചു കൊണ്ട് തബല വിദ്വാൻ ജി.പി.അജിത്.സ്മരണാഞ്ജലി അർപ്പിച്ചു.

തുടർന്ന് സംഗീത പരിപാടിയിൽ 

ശ്രീദീപ്ത്, സായി നന്ദ,

മെഹറുന്നിസ,എസ്. നിഹാര.,

ആർദ്ര വി.അനിൽ, സിദ്ധി, ഇഷാനി ബി ഗിരീഷ്, അജിത്, ആര്യനന്ദ്

എന്നിവർ ഗാനങ്ങളും ഗസലുകളും അവതരിപ്പിച്ചു.

പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ..

എന്ന ടാഗോർ ഗീതം തൻ്റെ ശബ്ദഗാംഭീര്യത്തിൽ

അനിൽദാസ് ആലപിച്ചത് സദസ്സിന് തെല്ലാന്നുമല്ല ആനന്ദാനുഭൂതി പകർന്നത്.

യാദോം കി ശാം സംഗീത സന്ധ്യ ചടങ്ങിൽ

സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതവും ജയദേവ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഉസ്താദ് അനിൽ ദാസ് പാടുന്നു


whatsapp-image-2025-01-07-at-19.23.24_56a4c8c0

കണ്ണൂർ ടീമിനെ സെഹൻ മുഹമ്മദ് നയിക്കും


തലശ്ശേരി : തലശ്ശേരിയിലും എറണാകുളത്തും കാസർകോടിലുമായി ജനുവരി 8 മുതൽ 16 വരെ നടക്കുന്ന 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ഏകദിന ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ടീമിനെ കെ സെഹൻ മുഹമ്മദ് നയിക്കും.ജനുവരി 8 ന് വയനാടുമായും 10 ന് തൃശ്ശൂരുമായും 12 ന് കോഴിക്കോടുമായും 13 ന് കാസർകോടുമായും 14 ന് പാലക്കാടുമായും 15 ന് മലപ്പുറവുമായും കണ്ണൂർ ഏറ്റുമുട്ടും.

മറ്റ് ടീമംഗങ്ങൾ :

അയാൻ.അഹമ്മദ്,ആര്യൻ റൈജു, ദ്വീത്ത് മഹേഷ്,എസ്.എസ് നീൽ,മുഹമ്മദ് ജസോഹ്,റിഥുദേവ് അനീഷ്,വിവേക് സിങ് റാവു. അഗ്നി തേജ് രഞ്ജിത്ത്,ടി ആദിത്യൻ രാഗേഷ്, നൈതിക്ക് രാജ്,വി കെ ദേവജിത്ത്,തഹ്സിൻ അസീസ്,ദേവ് മഹേഷ് മധു, പി നന്ദകിഷോർ ,സിസൂര്യ ദേവ് പരിശീലകൻ: വൈഷാഖ് ബാലൻ


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25