റിജിത്ത് വധക്കേസിൽ
ഇന്ന് വിധി പറയും
തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ഇന്ന് ശിക്ഷ വിധിക്കും. നേരത്തെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ.
കേസിലെ മൂന്നാം പ്രതി അജേഷ് സംഭവശേഷം മരണപ്പെട്ടിരുന്നു.. കണ്ണപുരം ചുണ്ടയിലെ വി.വി.സുധാകരൻ, ജയേഷ്, രഞ്ജിത്ത്, അജീന്ദ്രൻ, അനിൽകുമാർ, രാജേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, ഭാസ്കരൻ എന്നിവരാണ് പ്രതികൾ.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെ കൊലപ്പെടുത്തുകയും ഡി.വൈ.എഫ്.ഐപ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
നികേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ.പി.എസ്. ഈശ്വരൻ, അഡ്വ.പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ, എന്നിവരാണ് ഹാജരാകുന്നത്.
പുതുച്ചേരി ലോകസഭാഗം വി.വൈദ്യലിംഗം എം.പി യുടെ ജനസമ്പർക്ക പരിപാടി ഇന്ന് മാഹിയിൽ
മാഹി: പുതുച്ചേരി ലോകസഭാംഗം വി. വൈദ്യലിംഗം എം.പി യുടെ ജനസമ്പർക്ക പരിപാടി ഇന്ന് മാഹിയിൽ നടക്കും. ഇന്ന് കാലത്ത് മാഹിയിലെത്തുന്ന മുൻ മുഖ്യമന്ത്രിയുംകോൺഗ്രസ്സ് പ്രസിഡണ്ടുമായ വി. വൈദ്യലിംഗത്തിൻ്റെ പര്യടനം രാവിലെ 9.30 ന് മൂലക്കടവിൽ നിന്നും ആരംഭിക്കും. 10.30ന് പന്തക്കൽ, 11.30 ന് ഇടയിൽപിടിക, 12.30 ന് ഇരട്ടപിലാക്കൂൽ, 1.30 ന് ചാലക്കര സതീഷ് ബേക്കറി പരിസരം, 3 മണിക്ക് മുണ്ടോക്ക് പഴയ പോസ്റ്റാഫിസ് പരിസരം, 3.30 ന് ചൂടിക്കോട്ട മദ്രസ പരിസരം, 4 മണിക്ക് പുഴിത്തല, 4.30 ന് വളവിൽ കടപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 5 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനത്ത് സമാപിക്കും. രമേശ് പറമ്പത്ത് എം.എം.എ, മുൻമന്ത്രി ഇ.വത്സരാജ്, യു ഡി എഫ് നേതാക്കൾ സംബന്ധിക്കും.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
മാഹി: 2025 ജനുവരി 1നു 18 വയസ്സ് പൂര്‍ത്തിയായ മാഹി നിയോജകമണ്ഡലത്തിലെ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരുടേയും, തിരുത്തപ്പെട്ടവരുടെയും, നീക്കം ചെയ്തവരുടെയും അന്തിമ ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസരുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു.
അന്തിമ പട്ടിക ജനുവരി 6 മുതല്‍ 14 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9മുതല്‍ വൈകുന്നേരം 5 മണി വരെ ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫിസിലും,സബ് താലൂക്ക് ഓഫീസിലും, എല്ലാ പോളിംഗ് ബൂത്തുകളിലും പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
എം.എസ്. എസ് നേതൃ സ്മൃതി സംഗമം
തലശ്ശേരി:മുസ്ലിം സർവീസ് സൊസൈറ്റിയുടെ പാരമ്പര്യത്തെയും, പൈതൃകത്തെയും കാത്തു സൂക്ഷിക്കാനും അതുവഴി സംഘടനയുടെ ചരിത്രവും, മൂല്യങ്ങളും, ദൗത്യവും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാനും ഉതകുന്നതാണ് സമൃതി സംഗമമെന്ന് എം.എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടരി എഞ്ചി. പി. മമ്മദ് കോയ പ്രസ്താവിച്ചു. എം.എസ്. എസ്. കണ്ണൂർജില്ല സമിതി സംഘടിപ്പിച്ച സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവികരുടെ പ്രവർത്തനങ്ങൾ പുതു തല മുറക്ക് പ്രചോദനവും പ്രേരക ശക്തിയുമാകുന്നു. സംഘടനാതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച കണ്ണൂർജില്ലയിലെ പതിനൊന്ന് പൂർവ സൂരികളെ പ്രൊഫ. എ.പി.സുബൈർ അനുസ്മരിച്ചു. ജില്ലാ പ്രസിഡണ്ട് ബി.ടി.കുഞ്ഞു അദ്ധ്യക്ഷം വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ, എഞ്ചി പി. അബ്ദുൽ റസാഖ്, സൈറാബാനു, സൗജത്ത് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി എം.സക്കറിയ സ്വാഗതവും ട്രഷറർ ഐ.എം. ഹാരിസ് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: എം എസ് എസ് ജില്ലാ കമ്മിറ്റി കുട്ട്യാമു സെന്ററിൽ സംഘടിപ്പിച്ച സ്മൃതി സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ഇഞ്ചിനീയർ പി മമ്മദ് കോയ ഉൽഘാടനം ചെയ്യുന്നു. സമീപം പ്രഫ. എ പി സുബൈർ, ബി ടി കുഞ്ഞു, പി അബ്ദുറസാഖ്, അഡ്വ പിവി സൈനുദ്ദീൻ, എം സക്കറിയ
ശാന്ത നിര്യാതയായി
തലശ്ശേരി: പാലയാട് കൈരളി വായനശാലക്ക് സമീപം ആലമ്പള്ളി ശാന്ത (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മഠത്തുങ്കണ്ടി രാമദാസന്‍. മക്കള്‍: രത്‌നാകരന്‍, പ്രീത, പ്രദീപന്‍, സുധീര്‍. മരുമക്കള്‍: ചന്ദ്രിക, ശ്രീമണി, സിന്ധു, രോഷിമ. സഹോദരങ്ങള്‍: ലീല, കൗസു, പരേതരായ കൃഷ്ണന്‍, അനന്തന്‍.
ചൊക്ലി സ്വദേശി ദുബൈ അൽ ബർഷയിൽ കുഴഞ്ഞുവീണ് മരിച്ചു
ചൊക്ലി :ഗ്രാമത്തി പറമ്പത്ത് പെട്രോൾ പമ്പിന് സമീപം, സമീർ പറമ്പത്ത് (51) ദുബൈ അൽ ബർഷയിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. പരേതരായ പറമ്പത്ത് കാങ്ങാടൻ മമ്മുവിന്റെയും വാളാട്ട് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ നിടുംബ്രം തൈപറമ്പത്ത് സഫ്നാസ്. മക്കൾ സിനാൻ, സെൻഹ മറിയം (എൻ. എ. എം ഹൈസ്കൂൾ പെരിങ്ങത്തൂർ) മുഹമ്മദ് സയാൻ (വി.പി.ഓ എച്ച് എസ്, ചൊക്ലി). സഹോദരങ്ങൾ: അബൂബക്കർ (പോക്കു), കബീർ (രത്നഗിരി), നസീർ (യുഎഇ), നിസാർ (സഊദി), സുബൈദ റജ്ലാസ്, നസീമ, പരേതനായ അബ്ദുല്ല. മയ്യിത്ത് യുഎഇയിലെ നടപടിക്രമങ്ങൾക്ക് ശേഷം ഗ്രാമത്തി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.
വൈദ്യുതി മുടങ്ങും
മാഹി: ജനുവരി 8 ന് ബുധനാഴ്ച കാലത്ത് 8.30 മുതൽ ഉച്ചയ്ക്ക് 3 മണി വരെ മാഹിഗവ: കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group