എ.പി.കുഞ്ഞിക്കണ്ണൻ: സ്വപ്നങ്ങളത്രയും സാക്ഷാത്ക്കരിച്ച മനുഷ്യൻ: ടി.പത്മനാഭൻ

എ.പി.കുഞ്ഞിക്കണ്ണൻ: സ്വപ്നങ്ങളത്രയും സാക്ഷാത്ക്കരിച്ച മനുഷ്യൻ: ടി.പത്മനാഭൻ
എ.പി.കുഞ്ഞിക്കണ്ണൻ: സ്വപ്നങ്ങളത്രയും സാക്ഷാത്ക്കരിച്ച മനുഷ്യൻ: ടി.പത്മനാഭൻ
Share  
2025 Jan 05, 11:02 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എ.പി.കുഞ്ഞിക്കണ്ണൻ: സ്വപ്നങ്ങളത്രയും സാക്ഷാത്ക്കരിച്ച മനുഷ്യൻ: ടി.പത്മനാഭൻ


മാഹി: ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്ക്കരിച്ച വലിയ മനുഷ്യനായിരുന്നു എ.പി.കുഞ്ഞിക്കണ്ണനെന്ന് ആത്മസുഹൃത്തും, വിഖ്യാത കഥാകാരനുമായ ടി.പത്മനാഭൻ പറഞ്ഞു.

മദിരാശിയിലെവ്യവസായസാമ്രാജ്യത്തിന്റെ അധിപനായിരുന്ന കുഞ്ഞിക്കണ്ണന് നല്ല കർഷകനാകാനും, ജനങ്ങൾക്ക് ചെറിയ ചിലവിൽ മികവുറ്റ ഭക്ഷണം നൽകാനുമായിരുന്നു മോഹം.

പലതരം കൃഷികളും , പൂച്ചെടികളും, മരങ്ങളും, പശുക്കളും എരുമകളുമെല്ലാമുള്ളഅതി വിശാലമായ ജൈവകൃഷിയിടത്തിന്നുടമയായി മാറിയതും , പാവപ്പെട്ടവർക്കായി രണ്ട് പ്രശസ്തമായ ഭക്ഷണ ശാലകൾ സ്ഥാപിച്ചതും അങ്ങിനെയാണ്. സാഹിത്യകലാദികളിൽ ആഴത്തിൽ അറിവുളള . നൻമയുള്ള തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മദ്രാസിലെ കലാക്ഷേത്ര യുടെ മാതൃകയിൽ മയ്യഴിപ്പുഴയോരത്ത് അദ്ദേഹം സമസ്ത കലകളുടേയും സമന്വയ കേന്ദ്രമായ കലാഗ്രാമം സ്ഥാപിച്ചത്. കുഞ്ഞിക്കണ്ണന്റെ സ്വപ്നങ്ങളാണ് നാല് പതിറ്റാണ്ട് മുൻപ് താനെഴുതിയ ഒരു സ്വപ്നം പോലെ എന്നകഥയുടേയും ഏറ്റവുമൊടുവിൽകഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പകൽക്കിനാവ് എന്ന കഥയുടേയും ഇതിവൃത്തം.

മലയാള കലാഗ്രാമത്തിന്റെമുപ്പത്തിയൊന്നാമത് വാർഷികാഘോഷ ങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. 

മനുഷ്യത്വമെന്നാൽ അനൽപ്പമായ സ്നേഹമാണെന്ന് തന്റെ ജീവിതത്തിലുടെ തെളിയിച്ചമഹാമനുഷ്യനായിരുന്നു എ.പി. കുഞ്ഞിക്കണ്ണനെന്ന് ഉദ്ഘാടനം ചെയ്ത മുൻ എം എൽ എ എം.സ്വരാജ് പറഞ്ഞു. യഥാർത്ഥ ഹ്യൂമനിസ്റ്റ് എന്നാണ് എം.ഗോവിന്ദൻ എ.പി. കുഞ്ഞിക്കണ്ണനെ വിശേഷിപ്പിച്ചത്.

കലകൾ സമൂഹത്തെ ആഴത്തിൽ സ്വാധിനിക്കും .കരുണയുടേയും ദയയുടേയും, സംസ്ക്കാരത്തിന്റേയും നീരുറവകൾ സൃഷ്ടിക്കാൻ കലാസൃഷ്ടികൾക്കാവുമെന്ന കാഴ്ചപ്പാടാണ് എ.പി.ക്കുണ്ടായിരുന്നതെന്ന് സ്വരാജ് പറഞ്ഞു.

യുവജനോത്സവത്തിൽ നിന്ന് ശിൽപ്പ കലയെ സർക്കാർ എടുത്തു മാറ്റിയത് കലാകേരളത്തിന് സംഭവിച്ച ദുരന്തമാണെന്ന് മുഖ്യഭാഷണം നടത്തിയ വിഖ്യാത ചിത്രകാരനും, നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ പറഞ്ഞു. ശിൽപ്പ കലാമത്സരത്തെ കൈവേല മത്സരമാക്കി മാറ്റിയത് പ്രതിഷേധാർഹമാണ്.

മൈക്കൽ ആഞ്ചലോവിനെ കേരളം വിസ്മരിക്കുകയാണ്. സാന്താൾ കുടുംബാംഗമായ രാം കിങ്കറാണ് ശാന്തി നികേത നിലൂടെ ഗ്രാമീണ ശിൽപ്പ കലയെ ലോക ശ്രദ്ധയിലെത്തിച്ചതെന്ന് മാരാർ ഓർമ്മിപ്പിച്ചു..

ഡോ: എ.പി. ശ്രീധരൻ സ്വാഗതവും, അസീസ് മാഹി നന്ദിയും പറഞ്ഞു.

 തുടർന്ന് നൃത്തസന്ധ്യ അരങ്ങേറി.

കാലത്ത് ചിത്ര ശിൽപ്പ പ്രദർശനംകലാഗ്രാമം ട്രസ്റ്റിയും തെയ്യം കലാ അക്കാദമി ചെയർമാനുമായ  ഡോ:എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം പരിപാടികൾ അരങ്ങേറി.


ചിത്ര വിവരണം: വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ അദ്ധ്യക്ഷ ഭാഷണം നടത്തുന്നു.

whatsapp-image-2025-01-05-at-20.36.29_a73f3b3b

തലശ്ശേരി ഹെറിറ്റേജ് റൺ: വാഷേ തെബേജെ കിനാറ്റോയും റീബ അന്നയും ജേതാക്കൾ


തലശ്ശേരി : പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഡി.ടി.പി.സിക്ക് കീഴിലെ തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ സംഘടിപ്പിച്ച ഹെറിറ്റേജ് റൺ സീസൺ നാലിൽ പുരുഷ വിഭാഗത്തിൽ എത്യോപ്യയിൽ നിന്നുള്ള വാഷേ തെബേജെ കിനാറ്റോയും വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള റീബ അന്നയും ജേതാക്കളായി.

പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്ര സ്വദേശി രാമേശ്വർ വിജയ് മുൻജ, രാജസ്ഥാൻ സ്വദേശി രാകേഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ കേരളത്തിൽ നിന്നുള്ള ടി.പി ആശ രണ്ടാം സ്ഥാനവും ഉത്തരാഖണ്ഡിൽ നിന്നുള്ള അങ്കിത ഭട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തലശ്ശേരി വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ജേതാക്കൾക്കുള്ള മെഡലും ക്യാഷ് അവാർഡും വിതരണം ചെയ്തു. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷതവഹിച്ചു.. ഇരു വിഭാഗങ്ങളിലുമായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ വീതം ക്യാഷ് അവാർഡ് നൽകി. എല്ലാ സ്പോട്ടുകളും ഫിനിഷ് ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി കോഴിക്കോട് സ്വദേശി വാസുവും (78 വയസ്സ്) ഏറ്റവും പ്രായം കുറഞ്ഞയാൾ തലശ്ശേരിയിലെ പത്ത് വയസ്സുകാരൻ മെഹത് ബീരാനുമാണ്. ഭിന്നശേഷി വിഭാഗത്തിൽ ഷാജിയും മുഴുവൻ സ്പോട്ടുകളും ഓടി പൂർത്തിയാക്കി. എത്യോപ്യ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 1200 ഓളം കായികതാരങ്ങൾ ഹെറിറ്റേജ് റണ്ണിൽ പങ്കാളികളായി. തലശ്ശേരിയിലെ 34 ഹെറിറ്റേജ് സ്പോട്ടുകളെ ബന്ധിപ്പിച്ച് 21 കിലോമീറ്റർ മിനി മാരത്തോൺ ആയാണ് മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യൻ മെഡിക്കൽ അസോസിഷൻ തലശ്ശേരി ചാപ്റ്റർ ഡോക്ടർമാർക്ക് ഏർപ്പെടുത്തിയ സമ്മാനം ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ ഫസൽ നേടി. ഹാർട്ട് ബീറ്റ് കൂടുതലുള്ള അലൻ ജോസഫും പ്രോത്സാഹന സമ്മാനത്തിന് അർഹനായി. പരിപാടിയിൽ പ്രധാന സ്പോൺസർമാരെ ആദരിച്ചു. 

രാവിലെ തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ എംഎൽഎമാരായ കെ.വി.സുമേഷ്, അഡ്വ. സജീവ് ജോസഫ് തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, സംഘാടക സമിതി ചെയർമാനും തലശ്ശേരി സബ് കലക്ടറുമായ കാർത്തിക് പാണിഗ്രഹി, സ്പോർട്സ് സംഘാടകൻ ജോൺസൺ മാസ്റ്റർ, ഡിടിപിസി സെക്രട്ടറി ശ്യാംകൃഷ്ണൻ പങ്കെടുത്തു.


ചിത്രവിവരണം:മന്ത്രി വി.അബ്ദുറഹിമാൻ കേഷ് അവാർഡ് നൽകുന്നു.


whatsapp-image-2025-01-05-at-20.37.17_2d52b6c0

ശ്രീകൃഷ്ണ ക്ഷേത്രം ജനറൽ ബോഡി യോഗം


മാഹി:ചൂടിക്കൊട്ട ശ്രീകൃഷ്ണ ഭജന സമിതി വാർഷിക ജനറൽ ബോഡി യോഗം നടന്നു. ക്ഷേത്രം പ്രസിഡണ്ട് പി.പി വിനോദിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി രാധാകൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

 ക്ഷേത്രം നവീകരണ കമ്മിറ്റി ചെയർമാൻ മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ സത്യാനന്ദൻ, സി.ശേഖരൻ ,

പൂഴിയിൽ അജയൻ,വിനോദൻ പൂഴിയിൽ, രതീശൻ വി.സി, പൂഴിയിൽ ബൈജു സംസാരിച്ചു.

വൈസ് പ്രസിഡണ്ട് കെ.എം പവിത്രൻ സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം: പി.പി. വിനോദ് സംസാരിക്കുന്നു.


whatsapp-image-2025-01-05-at-20.37.30_51ae3711

ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ് നടത്തി


ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് 

ലൈബ്രറി, റീഡിങ്ങ് റൂം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണ്ണമെന്റ് നടത്തി. കണ്ണൂർ ചെസ് അസോസിയേഷൻ്റെ സഹകരണത്തോടെയുള്ള ടൂർണ്ണമെൻ്റ് കുറിച്ചിയിൽ

ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഓഡിറ്റോറിയത്തിലാണ് ടൂർണ്ണമെൻ്റ് നടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി മൂന്നോറോളം കളിക്കാർ പങ്കെടുത്ത ടൂർണ്ണമെൻ്റ് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.വൈ.എസ്.പിയും ചെസ് അസോസിയേഷൻ കേരള മുൻ സംസ്ഥാന ചാമ്പ്യനുമായ വി.എൻ. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വി.ശിവസാമി, കണ്ണൂർ സ്പോർട്സ് കൗൺസിൽ പ്രതിനിധി ചെസ് അസോസിയേഷൻ സി.മോഹനൻ, ചെസ് അസോസിയേഷൻ കണ്ണൂർ സെക്രട്ടറി പി. സുഗിണേഷ് ബാബു, ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖലാ പ്രസിഡൻ്റ് ടി.പി.സനീഷ് കുമാർ, ക്ലബ്ബ് ഭാരവാഹികളായ കെ.ജയപ്രകാശൻ, കെ.ഉദയഭാനു എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി ഉദ്ഘാടനം ചെയ്തു.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.

ചെസ് അസോസിയേഷൻ കണ്ണൂർ വൈസ് പ്രസിഡൻ്റ് വി. സനിൽ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ.ലത, പഞ്ചായത്ത് അംഗം ടി.എ.ഷർമ്മി രാജ്, മഠം പ്രസിഡൻ്റ് കെ.കെ.സുബീഷ്, കെ.പി. പ്രഭാകരൻ, എ. മോഹൻലാൽ എന്നിവർ പ്രസംഗിച്ചു. സമ്മാനങ്ങൾ കെ.എം. ജമുനാ റാണി നൽകി.

വിജയികൾ:

ഓപ്പാൺ വിഭാഗത്തിൻ വി.എം. ജിഷോർ (കൊട്ടിയൂർ), സബ്ബ് ജൂനിയർ വിഭാഗത്തിൽ പി. അതുൽ കൃഷ്ണ (കോഴിക്കോട്) എന്നിവർ ചാമ്പ്യൻമാരായി.

കെ.എം. നിസാം (കോഴിക്കോട്),

പി. അനൂപ് (കണ്ണൂർ) എന്നിവർ ഓപ്പൺ വിഭാഗത്തിലും കെ. ഹരികൃഷ്ണ (കോഴിക്കോട്),

അൻവിത കെ. പ്രവീൺ (കോഴിക്കോട്) എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മുന്നൂറോളം പേർ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ 60 പേർക്ക് കേഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്തു.


ചിത്രവിവരണം.. യങ്ങ് പയനിയേർസ് ക്ലബ്ബ് നടത്തിയ ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്

കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു)


വികസനത്തിന്‌ തുരങ്കം വെക്കുന്നവരെ തിരിച്ചറിയണം:എൽഡിഎഫ്‌

തലശേരി: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക്‌ തുരങ്കംവെക്കുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്ന്‌ ഉയർന്നുവരുന്നതിൽ എൽഡിഎഫ്‌ മണ്ഡലംകമ്മിറ്റി പ്രതിഷേധിച്ചു. പൈതൃകനഗരിയായ തലശേരിയിൽ സമാനതയി്ല്ലാത്ത വികസന പ്രവർത്തനമാണ്‌ സ്‌പീക്കർ എഎൻ ഷംസീറിന്റെ നേതൃത്വത്തിൽ നടത്തുന്നത്‌. പൈതൃകടൂറിസം .പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനം പിറകിലേക്ക്‌ പോകുന്ന വ്യാപാര മേഖലയെ മെച്ചപ്പെടുത്താനും ജനങ്ങളെ തലശേരിയിലേക്ക്‌ ആകർഷിക്കാനും ലക്ഷ്യംവെച്ചാണ്‌. ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ സങ്കുചിത താൽപര്യംവെച്ച്‌ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. 

മത്സ്യവ്യാപാരമേഖലയിൽ വലിയ മുന്നേറ്റത്തിന്‌ സഹാായകമാവുന്ന തലായി ഹാർബർ പ്രവർത്തനം ആരംഭിച്ചത്‌ ദീർഘ കാലത്തെ തുടർച്ചയായ ഇടപെടലിലൂടെയാണ്‌. മത്സ്യവ്യാപാര മേഖലയെ വികസിപ്പിക്കാൻ സാധിക്കുക തലശേരിയിലെ മൊത്ത മത്സ്യ വ്യാപാര മേഖലയെ തലായി ഹാർബറിന്റെ ഭാഗമാക്കി മാറ്റുമ്പോഴാകും. എന്നാൽ ഈ വിശാലമായ കാഴ്‌ചപ്പാടിന്‌ പകരം ഒരുകൂട്ടം ആളുകൾ സ്വീകരിക്കുന്ന നിലപാട്‌ പൊതുസമൂഹത്തിന്റെയൊ വ്യാപാരികളുടെയൊ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരുടെയൊ താൽപര്യത്തിന്‌ സഹായകമല്ല. 

തലശേരിയുടെ വ്യാപാര മേഖലക്കും മത്സ്യമേഖലക്കും ഭാവിയിൽ ഏറെ ഗുണകരമാവാൻ സഹായിക്കും വിധം മൊത്തമത്സ്യ വ്യാപാര മേഖലയെ തലായി ഹാർബറുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള മാറ്റം സമവായത്തിലൂടെ എല്ലാവരെയും യോജിപ്പിച്ച്‌ നടത്തണമെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ സി പി ഷൈജൻ അധ്യക്ഷനായി. എം സി പവിത്രൻ, സി കെ രമേശൻ, അഡ്വ എം എസ്‌ നിഷാദ്‌, കെ വിനയരാജ്‌, ഒ രമേശൻ, ബി പി മുസ്‌തഫ, കരിമ്പിൽ രാമദാസൻ, കാരായിചന്ദ്രശേഖരൻ, എ രമേഷ്‌ബാബു, പുരുഷു വരക്കൂൽ, കെ വി രജീഷ്‌ സംസാരിച്ചു.


whatsapp-image-2025-01-05-at-20.38.34_e7751858

എം.എൻ.പ്രദീപ് കുമാറിന്

യാത്രയയപ്പ് നൽകി


മാഹി:പുതുച്ചേരി സംസ്ഥാന സർവ്വീസിൽ 37 വർഷത്തിലധികംസേവനമനുഷ്ടിച്ച മാഹി ഗവ:ജനറൽ ആശുപത്രിയിലെ ജൂണിയർ അക്കൗണ്ട്സ് ഓഫീസർ എം.എൻ.പ്രദീപ് കുമാറിന് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകി. അസിസ്റ്റൻ്റ് ഡയറക്ടർ ഇൻചാർജജ് ഡോ.ശ്രീജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി.ഇസ്ഹാഖ്, പി.പി.രാജേഷ്, അജിതകുമാരി,സി.എച്ച്.വസന്തകുമാരി,സന്തോഷ് കുമാർ, സുജേഷ്, ലീന.പി, മോഹനൻ നടമ്മൽ എന്നിവർ സംസാരിച്ചു. ആശുപത്രിയുടെ ഉപഹാരം ഡോ. എ.പി.ഇസ്ഹാഖ് , സന്തോഷ്കുമാർ സ്വന്തം കൈപ്പടയിൽ പെൻസിൽ ഡ്രോയിങ്ങിലൂടെ വരച്ച എം.എൻ.പ്രദീപ് കുമാറിൻ്റെ ഛായചിത്രവും പ്രദിപ് കുമാറിന് മാറി.


ചിത്രവിവരണം: എം.എൻ . പ്രദിപ് കുമാറിന്റെ ഛായാപടം കൈമാറുന്നു


whatsapp-image-2025-01-05-at-20.39.14_c4c97fe8

പള്ളൂർ സ്കൂൾ ഗ്രൗണ്ടിൻ്റെ ഭിത്തിയിൽ കൈവരി സ്ഥാപിക്കണം


മാഹി: പള്ളൂരിൽ നിന്നും മാഹിക്കു പോവുന്ന പ്രധാന റോഡിൻ്റെ വശത്തായി പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൻ്റെ ഭിത്തിയിൽ കൈവരി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. ഗ്രൗണ്ടിൽ നിന്നും 30 അടിയോളം ഉയരത്തിലായുള്ള ഈ മതിലും റോഡും സമമായി നിൽകുന്നതിനാൽ വൻ അപകടത്തിനുള്ള സാധ്യത ഏറുന്നു. റോഡിൻ്റെ വശങ്ങൾ കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയതാണ് കാരണം.

നിരവധി കുട്ടികൾ ഉൾപ്പെടെ പൊതു ജനങ്ങൾ ഏറ്റവും കൂടതൽ എത്തിച്ചേരുന്ന കളിസ്ഥലം കൂടിയാണിത്.

ഏതു സമയവും വൻദുരന്തം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മതിനലിനു മുകളിലായി ഗ്രിൽസ്സ് സ്ഥാപിച്ച് സുരക്ഷ ഒരുക്കനുള്ള നടപടി സ്വീകരിക്കണമെന്ന് സത്യൻ കേളോത്ത്', അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.


ചിത്രവിവരണം: അപകടാവസ്ഥയിലുള്ള പള്ളൂർ ഗവ: ഹൈസ്കൂളിലേക്കുള്ള റോഡ്


whatsapp-image-2025-01-05-at-20.39.51_0cb7cf15

മുഹമ്മദ് അലി നിര്യാതനായി.


തലശ്ശേരി : പൊന്ന്യം സ്രാമ്പി ''റയ്യാൻ'' വീട്ടിൽ മുഹമ്മദ് അലി (83) റിട്ടയർട് മെക്കാനിക്കൽ എൻജിനിയർ (ഡിഫൻസ് സെക്‌ഷൻ ഹെഡ്) നിര്യാതനായി. ഭാര്യ ടി.കെ റംല മക്കൾ മെഹറുന്നിസ, ഷഹനാസ്, ഷമീം റിഹാന മരുമക്കൾ അബ്ദുൽ ജബ്ബാർ, നസീർ കോമത്ത് സഹോദരങ്ങൾ മട്ടാമ്പ്രം ശുക്രിയാ മൻസിലിൽ മുഹമ്മദ് കാസിം, മറിയം ബീബി.

പരേതനായ അബ്ദുൽ ഷുക്കൂർ,


whatsapp-image-2025-01-05-at-20.40.33_d580c61c

പ്രതിഷ്ഠാദിന മഹോത്സവം 16 ന്


 ന്യുമാഹി:മങ്ങാട് വാണുകണ്ട കോവിലകം ഭഗവത തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനം ജനുവരി 16 ന് നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.


ചിത്ര വിവരണം: പെരിങ്ങാടി ശ്രീ വാണു കണ്ട കോവിലകം


whatsapp-image-2025-01-05-at-20.40.45_576c80c6

വടക്കുമ്പാട് മഹോത്സവം സംഘടിപ്പിച്ചു


തലശ്ശേരി:ഡി.വൈ.എഫ്.ഐ കമ്മ്യൂണിറ്റി ഹാൾ, കാളിയിൽ യൂണിറ്റുകൾ സംയുക്തമായി വടക്കുമ്പാട് മഹോത്സവം ഉത്സവ് 2025 സീസൺ 8 സംഘടിപ്പിച്ചു.വടക്കുമ്പാട് എ.കെ.ജി മിനി സ്റ്റേഡിയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.പി.സനീഷ് അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ, എം.കെ.അശോകൻ, മെഹർ ചന്ദ്,എം.വിനീഷ് കുമാർ സംസാരിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രഹീദ്‌ സമ്മാനദാനം നിർവഹിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്രവിവരണം വടക്കുമ്പാട് മഹോത്സവം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-01-05-at-20.46.05_3ef076f5

എടക്കാട് ടൗണിൽ പൂർത്തീകരിച്ച സൗന്ദര്യ വൽക്കരണം മന്ത്രി ഉദ്ഘാടനം ചെയ്തു


 തലശ്ശേരി: ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എടക്കാട് ടൗണിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ഘാടനം

രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും സുന്ദരമായി കാത്ത് സൂക്ഷിക്കുന്ന ഉത്തരവാദിത്തം പൊതു സമൂഹം ഏറ്റെടുക്കണ മെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ കോട്ടം, എടക്കാട്, പനയത്താംപറമ്പ്, വെള്ളച്ചാൽ എന്നീ ടൗണുകൾ രണ്ടേ കാൽ കോടി രൂപ ചിലവിൽ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച എടക്കാട് ടൗൺ നവീകരിച്ചത് .

റോഡിന് ഇരുഭാഗത്തും ഓവുചാലും, അര കിലോമീറ്റർ നീളത്തിൽ ടൈൽ പതിച്ച നടപ്പാത നിർമ്മിച്ചും കമ്പിവേലി സ്ഥാപിച്ചും കാൽനടയാത്രയും സുരക്ഷിതമാക്കി. റോഡരികിൽ പാർക്കിംഗ് സൗകര്യവും പൊതു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. അലങ്കാരതൂണുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും ബസ് ഷെൽട്ടറും സ്ഥാപിച്ചു.

കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രേമവല്ലി അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ് ഡിവിഷൻ അസി. എഞ്ചിനിയർ സി നിഷാദ്  ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു

 ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. സമീറ , വി. ശ്യാമള ടീച്ചർ, സംഘാടക സമിതി കൺവീനർ സി.പി മനോജ്, ജോയിൻ്റ് കൺവീനർ ഒ.സത്യൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഗിരീശൻ, സി.ഒ. രാജേഷ് പി. ഹമീദ് മാസ്റ്റർ, ആർ. ഷംജിത്ത്, കെ.കെ. മഗേഷ്, കെ.ശിവദാസൻ മാസ്റ്റർ സംസാരിച്ചു.


മാങ്ങോട്ടും കാവിൽ ഭക്തജനസംഗമം നടന്നു


   മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷംവിജയിപ്പിക്കുന്നതിന് വിവിധ ഉപസമിതികൾ രൂപീകരിച്ചു. സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഒ.വി സുഭാഷ് അധ്യക്ഷത വഹിച്ചു.

അനിൽ ബാബു, സി.വി.രാജൻ പെരിങ്ങാടി, സുധീർ കോളോത്ത്, വി. കെ അനീഷ് ബാബു, പവിത്രൻ കുലോത്ത്, ടി.രമേശൻ, സത്യൻ കോമത്ത്, സി.എച്ച് പ്രഭാകരൻ, പി.പ്രദിപൻ, സുജിൽ ചോലോട്ട്,എന്നിവർ പ്രസംഗിച്ചു. പരേതരായ രവീന്ദ്രൻ, നാരായണി അമ്മ,കുഞ്ഞി മാതുഅമ്മ,ഹേമചന്ദ്രൻ, ഡോ മൻമോഹൻ സിങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അനേകം ഭക്തർ ഭക്തജനസംഗമത്തിൽ പങ്കെടുത്തു

ad2_mannan_new_14_21-(2)
hariy=thamrutha-25-without-mannan-jpg
vkas
nishanththoppl
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25