എ.ടി.എമ്മിനകത്ത് ഷോക്കേറ്റ് മരിച്ചു

എ.ടി.എമ്മിനകത്ത് ഷോക്കേറ്റ് മരിച്ചു
എ.ടി.എമ്മിനകത്ത് ഷോക്കേറ്റ് മരിച്ചു
Share  
2025 Jan 04, 12:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എ.ടി.എമ്മിനകത്ത് ഷോക്കേറ്റ് മരിച്ചു


ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കനറാ ബാങ്കിൻ്റെ എടിഎം കൗണ്ടറിനകത്ത് റിപ്പയർ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു,*

 പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക മൊട്ടേ മ്മൽ വളപ്പിൽ സുനിൽകുമാർ (49) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടം മൃതദേഹം തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

മാഹിയിൽ പുതുവർഷ ആഘോഷത്തിൽ സംഗീതരാവും, വെടിക്കെട്ടും ഇന്ന്


മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹി ബീച്ചിൽ വേറിട്ട പരിപാടികളുമായി പുതുവർഷ പരിപാടികൾ ഇന്ന് ആഘോഷിക്കുമെന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറും രമേശ് പറമ്പത്ത് എം എൽ എയും അറിയിച്ചു. ന്യൂ ഇയർ മെഗാ ഇവൻ്റ് 31 ന്നടക്കേണ്ടതായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. വൈ: 6 മണിക്ക് സംഗീത വിരുന്നോടെ ആരംഭിക്കും. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരക്കും വെടിക്കെട്ടും ഉണ്ടാകും മയ്യഴിപ്പുഴയിൽ നിന്ന് ബോട്ടുകളിൽ നിന്നും, തോണികളിൽ നിന്നും മാനത്ത് വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞ് ആകാശത്ത് അമിട്ടുകൾ പൊട്ടിച്ച് പുതുവർഷത്തെ വരവേൽക്കും 

മാഹിയിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുക, മാഹിയിലേക്ക് യുവാക്കളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂ ഇയർ മെഗാ ഇവൻ്റ് പരിപാടി നടത്തുന്നതെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു - പുതുച്ചേരി സംസ്ഥാനത്ത് ഒട്ടാകെ പരിപാടികൾ ടൂറിസം പുതുവർഷ പരിപാടി ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.


whatsapp-image-2025-01-03-at-20.10.18_8cb0ad8a

പുതുച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെമാഹി മേഖലാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ കെ അനിൽകുമാർ


അശാസ്ത്രീയമായ യൂസർ ഫീസമ്പ്രദായംനിർത്തലാക്കണം


മാഹി:അശാസ്ത്രീയമായ യൂസർ ഫീ സമ്പ്രദായംനിർത്തലാക്കണമെന്ന് മാഹി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽ ബോഡിയോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ കെ അനിൽകുമാർ ഷാജു കാനത്തിൽ പായറ്റ അരവിന്ദൻ അഹമ്മദ് സമീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി 

ചെയർമാനായി കെ കെ അനിൽകുമാർവൈസ്ചെയർമാൻ മാരായി ഷാജി പിണക്കാട്ട്  കെ കെ ശ്രീജിത്ത്ജനറൽ സെക്രട്ടറിയായിഷാജു കാനത്തിൽസെക്രട്ടറിമാരായി അബ്ദുൽ അസീസ്ടി എം സുധാകരൻ 

ട്രഷററായി അഹമ്മദ് സെമീർനെയും പ്രവർത്തകസമിതിയെയും തിരഞ്ഞെടുത്തു കെ കെ ശ്രീജിത്ത് നന്ദി പറഞ്ഞു


whatsapp-image-2025-01-03-at-20.11.31_1a091a5f

പുതുച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാഹി മേഖലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷാജു കാനത്തിൽ

പൊതു വിദ്യാലയങ്ങൾ

നാടിൻ്റെ സ്വത്ത്:

രമേശ് പറമ്പത്ത്


മാഹി:ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ അടക്കമുള്ള പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്താണെന്നും അതു ഒരു ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ ഉജ്ജ്വലിപ്പിക്കുമെന്നും മാഹി എം.എൽ.എ. രമേശ് പറമ്പത്ത് പറഞ്ഞു. 

ദേശത്തിൻ്റെ ആഘോഷ രാവായി മാറിയ ചാലക്കര പി.എം. ശ്രി. ഉസ്മാൻ ഗവ. ഹൈസ്കൂളിൻ്റെ വാർഷികാഘോഷത്തിൻ്റെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും തിങ്ങി നിറഞ്ഞ ആഹ്ളാദ നിർഭരമായ സദസിനെ സാക്ഷിയാക്കി പരിപാടി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചാലക്കര ഉസ്മാൻ ഗവ. മിഡിൽ സ്കുളിനെ ഹൈസ്ക്കൂളാക്കി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻ എം.എൽ. എ. എ.വി.ശ്രീധരൻ നല്കിയ മഹത്തായ സംഭാവനകളെ രമേശ് പറമ്പത്ത് പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. 

മയ്യഴിലെ സർക്കാർ സ്കൂളുകളിലെ അധ്യാപകർ നല്ല കഴിവുറ്റവരാണെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേർ ഡി മോഹൻ കുമാർ തൻ്റെ അധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. 

മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം. എം തനുജ മുഖ്യഭാഷണം നടത്തി.

 സമഗ്ര ശിഷ എ.ഡി.പി.സി. പി ഷിജു, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ കെ.വി.സന്ദീവ് മാതൃസമിതി വൈസ് പ്രസിഡണ്ട് ടി.പി ജസ്ന, എസ്.എം സി ചെയർപേഴ്സൺ കെ. എൻ. സിനി എന്നിവർ സംസാരിച്ചു.

 ദേശിയ തലത്തിലും സംസ്ഥാനത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾകളെ ചടങ്ങിൽ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

സ്കൂൾ തല കലാകായിക മത്സരങ്ങളിൽ വിജയികളായ

 പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.

സ്കൂൾ പ്രധാനധ്യാപകനും സംഘടകസമിതി ജനറൽ കൺവീനറുമായ കെ.വി മുരളിധരൻ സ്വാഗതം പറഞ്ഞ് വാർഷിക റിപ്പോർട്ട് അവതരിപ്പി്ച്ചു. 

സിനിയർ അധ്യാപിക പി.ഇ.സുമ നന്ദി പറഞ്ഞു.

 തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവുറ്റ വിവിധ കലാപരിപാടികൾ കാണികളുടെ കണ്ണും കരളും കവർന്നു.

പി.എം. ശ്രീ. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമായതിനാൽ വാർഷികാഘോഷത്തിന് പ്രത്യേകം ഫണ്ട് ലഭ്യമായി എന്ന പ്രത്യേകത ഇത്തവണ ആഘോഷത്തിനുണ്ടായിരുന്നു.


whatsapp-image-2025-01-03-at-20.12.41_183d7e5a

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്ത്:

രമേശ് പറമ്പത്ത്


മാഹി:ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ അടക്കമുള്ള പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്താണെന്നും അതു ഒരു ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ ഉജ്ജ്വലിപ്പിക്കുമെന്നും മാഹി എം.എൽ.എ. രമേശ് പറമ്പത്ത് പറഞ്ഞു. 

ദേശത്തിൻ്റെ ആഘോഷ രാവായി മാറിയ ചാലക്കര പി.എം. ശ്രി. ഉസ്മാൻ ഗവ. ഹൈസ്കൂളിൻ്റെ വാർഷികാഘോഷത്തിൻ്റെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും തിങ്ങി നിറഞ്ഞ ആഹ്ളാദ നിർഭരമായ സദസിനെ സാക്ഷിയാക്കി പരിപാടി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചാലക്കര ഉസ്മാൻ ഗവ. മിഡിൽ സ്കുളിനെ ഹൈസ്ക്കൂളാക്കി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻ എം.എൽ. എ. എ.വി.ശ്രീധരൻ നല്കിയ മഹത്തായ സംഭാവനകളെ രമേശ് പറമ്പത്ത് പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. 

മയ്യഴിലെ സർക്കാർ സ്കൂളുകളിലെ അധ്യാപകർ നല്ല കഴിവുറ്റവരാണെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേർ ഡി മോഹൻ കുമാർ തൻ്റെ അധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. 

മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം. എം തനുജ മുഖ്യഭാഷണം നടത്തി.

 സമഗ്ര ശിഷ എ.ഡി.പി.സി. പി ഷിജു, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ കെ.വി.സന്ദീവ് മാതൃസമിതി വൈസ് പ്രസിഡണ്ട് ടി.പി ജസ്ന, എസ്.എം സി ചെയർപേഴ്സൺ കെ. എൻ. സിനി എന്നിവർ സംസാരിച്ചു.

 ദേശിയ തലത്തിലും സംസ്ഥാനത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾകളെ ചടങ്ങിൽ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

സ്കൂൾ തല കലാകായിക മത്സരങ്ങളിൽ വിജയികളായ

 പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.

സ്കൂൾ പ്രധാനധ്യാപകനും സംഘടകസമിതി ജനറൽ കൺവീനറുമായ കെ.വി മുരളിധരൻ സ്വാഗതം പറഞ്ഞ് വാർഷിക റിപ്പോർട്ട് അവതരിപ്പി്ച്ചു. 

സിനിയർ അധ്യാപിക പി.ഇ.സുമ നന്ദി പറഞ്ഞു.

 തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവുറ്റ വിവിധ കലാപരിപാടികൾ കാണികളുടെ കണ്ണും കരളും കവർന്നു.

പി.എം. ശ്രീ. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമായതിനാൽ വാർഷികാഘോഷത്തിന് പ്രത്യേകം ഫണ്ട് ലഭ്യമായി എന്ന പ്രത്യേകത ഇത്തവണ ആഘോഷത്തിനുണ്ടായിരുന്നു

hariy=thamrutha-25-without-mannan-jpg

whatsapp-image-2025-01-03-at-20.13.46_f795ff43

ബ്രോഷർ പ്രകാശനം ചെയ്തു


മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയും കലാസമിതിയും സംഘടിപ്പിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ മുഖ്യ സ്പോൺസർമാരുടെ ബ്രോഷർ പ്രകാശനം നടന്നു. 

 തലശ്ശേരി പ്രസ്സ് ഫോറം ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറും തലശ്ശേരി സബ് കലക്ടർ .കാർത്തിക്ക് പാണിഗ്രാഹി ഐ എ എസ്സും ചേർന്ന് നിർവഹിച്ചു.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറും തലശ്ശേരി സബ് കലക്ടർ .കാർത്തിക്ക് പാണിഗ്രാഹി ഐ എ എസും ചേർന്ന് ബ്രോഷർ പ്രകാശനം ചെയ്യുന്നു

കോൺഗ്രസ്സ് നേതാവ്

കെ.എം പ്രഭാകരനെ അനുസ്മരിച്ചു


ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പറും കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയുമായിരുന്ന കെ.എം പ്രഭാകരൻ്റെ 3-ാം ചരമ വാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നും. അനുസ്മരണ യോഗം കെ.പി.സി.സി നിർവ്വാഹക സമിതിയംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ പി.പി.വിനോദൻ, കെ.ശശിധരൻ മാസ്റ്റർ, കെ.മോഹനൻ, വി.സി.പ്രസാദ്, കെ.ഹരീന്ദ്രൻ, കവിയൂർ രാജേന്ദ്രൻ, ഷാനു പുന്നോൽ, എൻ.കെ.സജീഷ് സംസാരിച്ചു.


whatsapp-image-2025-01-03-at-20.13.57_7addf0f1

നളിനി നിര്യാതയായി.


തലശ്ശേരി:സി.ഒ.എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് 

പി കെ ദേവാനന്ദിന്റെ മാതാവ് നളിനി (83 )

 കതിരൂർ ദേവരാജ് ഹൗസിൽ 

പരേതനായ കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്.

മക്കൾ : പി.കെ. ദേവാനന്ദ് ,യമുന ടീച്ചർ , അജിത ടീച്ചർ,ബാബുരാജ് (കോൺട്രാക്ടർ ) മരുമക്കൾ: ബാലൻ മാസ്റ്റർ (കൂടാളി ) മധുസൂദൻ മാസ്റ്റർ ( ചാവശ്ശേരി) സുവർണ്ണ, ഷിജിന


h

മാഹി സി.എച്ച്. സെന്റർ

മൂന്നാമത്തെ ആംബുലൻസ് റോഡിലിറക്കി


മാഹി: മാഹി സി.എച്ച്. സെന്റർ മൂന്നാമതൊരു ആംബുലൻസ് വാൻ കൂടി റോഡിലിറക്കി.

ഡോ:പി.എ ഇബ്രാഹിം ഹാജി ഫൗണ്ടേഷൻനാണ് സി എച്ച് സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫിന് താക്കോൽ കൈമാറി.

ഇബ്രാഹിം ഹാജി ഫൗണ്ടേഷൻ രാജ്യത്തിന്റെ നാനാഭാഗത്തും നടത്തുന്ന ജീവകാരുണ്യ,,സാമൂഹിക പ്രവർത്തനത്തിനൊപ്പം, മാഹി സി എച്ച് സെന്റർ നടത്തുന്ന സേവനങ്ങളെക്കുറിച്ചും തങ്ങൾചൂണ്ടിക്കാട്ടി

ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്,മുനവ്വറലി ശിഹാബ് തങ്ങൾ,

പി.എ.സി. ഇ. ഗ്രൂപ്പ്.വൈസ് ചെയർമാൻ . പി എ അബ്ദുള്ള ഇബ്രാഹിം, സി കെ സുബൈർ, ടു ടു പ്ലാസ്റ്റിക് കമ്പനി എം ഡി അനസ്ഹാജിപെരിങ്ങാടി,,അഹമ്മദ് സാജു,,ശരീഫ് കുറ്റൂർ,അസീസ് ഹാജി,,കാദർ ഹാജി,,കെ അലി ഹാജി,,ഇ. കെ മുഹമ്മദലി,,ടി ജി ഇസ്മായിൽ, എ.വി.അൻസാർ ,,ഷക്കീർ,,താഹ,റംഷാദ്,റസ്മിൽ,കെ,ഫൈസൽ, കെ,,മുഹമ്മദ്‌ റംസാൻ  പങ്കെടുത്തു.



ചിത്രവിവരണം:

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫിന് താക്കോൽ കൈമാറുന്നു

ബി എം എസ് സായാഹ്ന ധർണ്ണ ഇന്ന്


മാഹി: ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ സംവിധാനത്തിൻ്റ ബാറ്ററി മോഷണം പോയ സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക

ബൈപാസിൽ തെരുവ് വിളിക്കും സി സി ടി വി കേമറയും സ്ഥാപിക്കുക

ഈസ്റ്റ് പള്ളൂർ - പെരിങ്ങാടി റോഡ് ഉടനെ ഗതാഗതത്തിന് തുറന്ന് കൊടുക്കുക

എം എൽ എയും മാഹി ഭരണകൂടവും തടരുന്ന അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചി കൊണ്ട് ബി എം എസ് മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4 ന് ശനിയാഴ്ച സിഗ്നൽജംങ്ഷനിൽ സായാഹ്ന ധർണ്ണ നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് ബി എം എസ് സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ജി ഉത്ഘാടനം ചെയ്യും.


whatsapp-image-2025-01-03-at-20.39.54_ca2bffc6

ഏതം, ഇന്ന് കലാഗ്രാമത്തിൽ പ്രദർശിപ്പിക്കും


മാഹി: മലയാള കലാഗ്രാമത്തിൽ നിന്നും ചിത്രീകരിച്ച യുവ സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടിയുടെ വ്യത്യസ്തമായ കഥ പറയുന്ന, ആദ്യ സ്വതന്ത്ര സിനിമയായ "ഏതം "ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മലയാള കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. ഹരിഹരൻ ചിത്രങ്ങളുടെ ദീർഘകാല സഹ സംവിധായകനും, കലാഗ്രാമത്തിലെ ആദ്യ ചിത്രകലാ ബേച്ച് വിദ്യാർത്ഥിയും, കഥ, തിരക്കഥാകൃത്തുമാണ് പ്രവീൺ ചന്ദ്രൻ മൂടാടി. കാലിക്കറ്റ് കോളേജ് ഓഫ് ആർട്, മാഹി മലയാള കലാഗ്രാമം എന്നിവിടങ്ങളിൽ ചിത്രകലാ പഠനംപൂർത്തിയാക്കിയ പ്രവീൺ, കേരളത്തിനകത്തും പുറത്തും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് എക്സിബിഷനിൽ പങ്കെടുത്തു. ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് ക്യാമ്പുകൾ, നാഷണൽ ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. നാല് ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 

ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്. കറൻ്റ് ബുക്സിൻ്റെ 'ഒരു സർറിയലിസ്റ്റിക് ചിത്രകാരൻ്റെ കഥ " എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മയൂഖം എന്ന സിനിമയിൽ ഹരിഹരൻ്റെ കൂടെ പ്രവർത്തിച്ചു. എംടി-ഹരിഹരൻ ടീമിൻ്റെ പഴശ്ശിരാജ , ഏഴാമത്തെ വരവ് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. "ഏതം " എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2000 ത്തിലെ കലാദർപ്പണം അവാർഡ്, ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ടിസ്ക് ഏഷ്യ

യുടെ ഫിലിം ഫെസ്റ്റിവലിൽ രാമൻ എന്ന ഷോർട്ട് ഫിലിമിന് മികച്ച കലാസംവിധായകനുള്ള അവാർഡ് ലഭിച്ചു.


whatsapp-image-2025-01-03-at-20.42.48_26d1c0d2

സഫ്ദർ ഹാശ്മി അനുസ്മരണം


തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും കതിരൂർ വിന്നേഴ്സ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ സഫ്ദർ ഹാശ്മി അനുസ്മരണം സംഘടിപ്പിച്ചു . നാടകകൃത്തും സംവിധായകനുമായ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. എം രമേശ് ബാബു അധ്യക്ഷത വഹിച്ചു. ബൈജു കോട്ടായി, സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.



ചിത്രവിവരണം:സംവിധായകൻ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യുന്നു


mm

എം ടിക്ക് വരയാദരവ്

അനുസ്മരണവവും. 


 തലശ്ശേരി:എം ടി വാസുദേവൻ നായർക്ക് വരയാദരവ് അർപ്പിച്ചുകൊണ്ട് കതിരൂർ ആർട്ട് ഗ്യാലറിയിൽ 

ചിത്രകൃത്തുക്കൾ .

 വിൻ്റർ ഹ്യൂസ് ചിത്രപ്രദർശനം നടത്തുന്ന ചിത്രകൃത്തുക്കളാണ് രചന നടത്തിയത്.. ചടങ്ങിൽ എഴുത്തുകാരായ പ്രേമാനന്ദ് ചെമ്പാട് വി കെ റീന എന്നിവർ എംടിയെ അനുസ്മരിച്ചു. കെഎം. ശിവകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . 

ചിത്രപ്രദർശനം ഉദ്ഘാടനത്തിനായി 50 കുരുന്നു പ്രതിഭകൾ ചിത്രം വരച്ചിരുന്നു അവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം ടി യെ വരച്ചിരിക്കുന്നത്  പവി കൊയ്യോട് വാട്ടർ കളറിൽ ആണ്. മഞ്ഞ് നോവലിലെ ചിത്രാവിഷ്കാരം എം.പി.രവിന നടത്തി , വാട്ടർ കളറിൽ രോഷിത്ത് കോടിയേരിയും  മഞ്ഞ് പശ്ചാത്തലമാക്കി. അക്രലിക്കിൽ 

ഷൈജു കെ മാലൂരും തൽസമയ രചന നടത്തി. ആഷിമ, നിഹൽ, ആര്യശ്രീ, ജൈവന്ത് മോഹൻ, രാജ്‌കൃഷ്ണ, ഹൃദയനാദ് എന്നീ കുട്ടികളും എംടിയുടെ കഥകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരച്ചു.


ചിത്രവിവരണം: എം ടി. ചിത്രങ്ങളുമായി കലാകൃത്തുക്കൾ


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25