ഈ മനുഷ്യൻ നാടിന്റെകാവലാൾ..
ഈ വീട് സ്നേഹക്കൂടാരം
ചാലക്കര പുരുഷു
മയ്യഴിക്കാർക്ക് ഒരു പക്ഷെ അവരവരുടെ പിറന്നാൾ ഓർമ്മ വേണമെന്നില്ല. എന്നാൽ അവരോർക്കുന്ന ഒരു പിറന്നാളുണ്ട്.
ചാലക്കരയിലെ കാസിനോ ഗാർഡൻസിൽ അന്ന് അക്ഷരാർത്ഥത്തിൽ സർവ്വ മത സ്നേഹ സംഗമമായിരിക്കും.
ജാതിമത രാഷ്ട്രീയ ഭേദമെന്യേ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ സ്വയമറിഞ്ഞ് ഒഴുകിയെത്തും.
വീട്ടിന്റെ ഉമ്മറത്ത് നീളൻ ജുബ്ബയുമിട്ട്, കഴുത്തിൽ ഷാളുമണിഞ്ഞ്പു ഞ്ചിരി മായാത്ത മുഖവുമായി തലയെടുപ്പുള്ള ഒരു മനുഷ്യൻ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും ഹൃദയപൂർവം വരവേൽക്കാനുണ്ടാവും.
പുതുവർഷ പിറ്റേന്ന്നാട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട ജന നായകരെ അടുത്ത് നിന്ന് കാണാം. സാഹിത്യ നായകരുമായി സംവദിക്കാം. വന്നെത്തുന്നവർക്ക് പ്രാതൽ ഉണ്ടാകും. ഭക്ഷ്യ കിറ്റുകൾ ഉണ്ടാവും. ചില വർഷങ്ങളിൽ വസ്ത്രങ്ങളുമുണ്ടാകും.
പുറത്ത് പരുക്കനെന്ന് തോന്നാമെങ്കിലും,കലർപ്പില്ലാത്ത സ്നേഹം ഉറഞ്ഞ് കൂടിയ ആ ശരീരം പ്രമുഖ പ്രവാസി ബിസ്സിനസ്സുകാരനും, ജീവകാരുണ്യം ജീവിതമായി കാണുന്ന കാസിനോ പി.മുസ്തഫ ഹാജിയുടേതാണ്.
കാസിനോ പി.മുസ്തഫ ഹാജിയെന്ന പേര് മയ്യഴിക്കാർക്ക് പ്രത്യേകിച്ച് ചാലക്കരക്കാർക്ക് കേവലം ഒരു കേൾവി മാത്രമല്ല. ഹൃദയ വികാരമാണ്.
കാസിനോ ഗാർഡൻസിലെ ഏത് ചെറു വിശേഷങ്ങളും , നാട്ടിലെ ഓരോ വീട്ടുകാരന്റെതുമാണ്. ഇത്രമേൽ ഹൃദയ വായ്പ് ഒരു നാടിന് ഈ മനുഷ്യനോടണ്ടായതെങ്ങിനെയാണെന്ന് ഏറെയൊന്നും ചിന്തിക്കേണ്ടതില്ല. നാട് അദ്ദേഹത്തിന് വീട് തന്നെയാണ്.
അല്ലെങ്കിൽ കാസിനോ ഗാർഡൻസ് നാട്ടുകാരുടെ വീട് തന്നെയാണ്. നാട്ടുകാർ തന്നോടൊപ്പമുണ്ടാകണമെന്ന് ഈ മനുഷ്യൻ എക്കാലവും ആഗ്രഹിച്ചു.
അവരുടെ സുഖദുഃഖങ്ങളിൽ അലിഞ്ഞുചേർന്നു. സൗഭാഗ്യത്തിന്റെ ഓരോ ചുവട് കയറുമ്പോഴും , താൻ കടന്നുവന്ന വഴികൾ ആ മനസ്സിൽ നിന്നും തെല്ലും പോലും മാഞ്ഞ് പോയില്ലവിശപ്പിന്റെ വിളിയറിഞ്ഞ ഈ മനുഷ്യനെ പട്ടിണിയുടെ രുചിയെന്തെന്ന് ആരും പഠിപ്പിച്ച്കൊടുക്കേണ്ടതില്ല. ജീവിത ദൈന്യതയുടെ ചിത്രം ആരും കാണിച്ച് കൊടുക്കേണ്ടതുമില്ല. തീഷ്ണമായ അനുഭവങ്ങളുടെ കനൽ പാതകളിലൂടെയായിരുന്നു ആജീവിത യാത്ര. വീണ് പോയി എന്ന് കരുതിയപ്പോഴെല്ലാം അദൃശ്യമായ ഒരു കൈ തനിക്ക് താങ്ങായി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഉഴലുമ്പോഴൊക്കെ നേരിന്റെ വഴി പറഞ്ഞു തരാൻ ആരോ കാതിൽ മന്ത്രിക്കാറുണ്ടെന്ന് ഈ മനുഷ്യൻ കരുതുന്നു. അത് മറ്റാരുമല്ലെന്നും സർവ്വശക്തനായ അല്ലാഹു തന്നെയായിരുന്നുവെന്നും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
പ്രാർത്ഥനയുടെ ഫലം കർമ്മത്തിലൂടെ മാത്രമേ സാധിതമാവുക യുള്ളുവെന്നും ചുറ്റിലുമുള്ള കാഴ്ചകൾ കാണാതെ പോകുന്നതും, നില വിളികൾ കേൾക്കാതിരിക്കുന്നതും , സർവ്വശക്തനായ ദൈവം പൊറുക്കില്ലെന്നും ഈ മനുഷ്യ സ്നേഹി ഉറച്ച് വിശ്വസിക്കുന്നു. തനിക്കുള്ളതെല്ലാം നാളെ മറ്റാർക്കോ വന്ന് ചേരേണ്ടതാണെന്നും .
ഇന്നുള്ളത് തന്നെ ഇല്ലാത്ത വർക്ക് വീതിക്കപ്പെടേണ്ടതാണെന്നും, താൻ അതിന് നിയോഗിക്കപ്പെട്ടവൻ മാത്രമാണെന്നും . കടുത്ത ദൈവ വിശ്വാസിയായ ഈ മനുഷ്യൻ കരുതുന്നു.
കപടമായ ഈ ലോകത്ത് പലപ്പോഴും തിക്താനുഭവങ്ങളുണ്ടായിട്ടും. അതിലൊന്നിലും പരിഭവപ്പെടാനോ, ദു:ഖിക്കാനോ മുസ്തഫ ഹാജി പോയില്ല. എല്ലാം രാജാധിരാജനിൽ സമർപ്പിച്ചിരിക്കുകയാണ് ഹാജിക്ക. സത്യത്തിന്റേയും നൻമയുടേയും പാതയിലല്ലാതെ .
വഴി തെറ്റിയുള്ള ഒരു സഞ്ചാരവും ഈ മനുഷ്യന്റെ ജീവിതത്തിലുണ്ടായില്ല.
തനിക്ക് മുന്നിലും പിന്നിലും എത്ര പേരുണ്ടെന്ന് ഒരിക്കലും നോക്കിയില്ല.
പരിചയക്കാർ പതിനായിരങ്ങളുണ്ട്.
അടുപ്പക്കാർ ആയിരങ്ങളുണ്ട്. എങ്കിലും ഹൃദയത്തിലിടം നേടിയവർ വിരളം. ജീവിതാനുഭവങ്ങൾ ഈ മനുഷ്യനെ പഠിപ്പിച്ച പാഠം അതാണ്..
പ്രവാസ ജീവിതം നയിച്ച അര നൂറ്റാണ്ട് കാലത്ത്, ഹാജിക്ക നാട്ടിലെത്തിയാൽ പിന്നെ ആളുകൾക്ക് ഉത്സവമാണ് മറ്റുള്ളവരുടെ സന്തോഷത്തിൽ ആത്മനിർവൃതി കണ്ടെത്തുന്ന മനുഷ്യൻ. പെരുന്നാൾ അടക്കമുള്ള വിശേഷ നാളുകൾ, തന്റെ ജൻമദിനം, തുടങ്ങി ഒരു വർഷം തന്നെ പലതരം ആഘോഷങ്ങൾ നടക്കുന്ന ഈ വീട്ടിൽ ആളൊഴിഞ്ഞ നേരമുണ്ടാകില്ല.
ഹാജിക്കയുടെ ആതിഥ്യമര്യാദയറിയാത്ത ആളുകൾ വിരളം. സഹധർമിണി പാത്തുമ്മ ഹജ്ജുമ്മയുടെ കൈപുണ്യമറിയാത്ത വരുമുണ്ടാകില്ല. ഒരു മനസ്സും രണ്ട് ശരീരവുമായി ജീവിക്കുന്ന ഇവർ ദമ്പതികൾക്ക് മാതൃകയാണ്.
വികസനം എത്തി നോക്കാതിരുന്ന തീർത്തും ഉൾനാടൻ ഗ്രാമപ്രദേശ മായിരുന്നു ചാലക്കര,, സാധാരണക്കാർക്ക് യാത്രാ ക്ലേശം വല്ലാതെ അനുഭവപ്പെട്ടിരുന്ന നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്റെ വീടിന് മുന്നിലൂടെ മയ്യഴിയിലും പന്തക്കലിലും തലശ്ശേരിയിലുമെത്തിച്ചേരാൻ ബസ്സ് സർവ്വീസുകളാരംഭിച്ചു.
ചാലക്കരയിലെ പ്രമുഖ ഗ്രന്ഥാലയമായ എം എ എസ് എം വായനശാല സാംസ്ക്കാരിക കേന്ദ്രമായി ഉയർത്താൻ പ്രിയ മാതാവ് നബീസ്സ ഹജ്ജുമ്മയുടെ നാമധേയത്തിൽ ഹാൾ നിർമ്മിച്ചു നൽകി. ആലംബമില്ലാത്ത കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായങ്ങൾ നൽകി.
രോഗികൾക്ക് ചികിത്സാ സഹായങ്ങളും, മരുന്നുമെല്ലാം നൽകി പ്പോന്നു. വിദ്യാർത്ഥി പ്രതിഭകൾക്ക് സ്വർണ്ണമെഡലുകൾ നൽകി.
നാട്ടിലെ ഏത് നല്ല കാര്യങ്ങൾക്കും. തുടക്കമിടുന്നത് കാസിനോ ഗാർഡൻസിൽ വെച്ചായിരുന്നു.ആ നൻമ മരച്ചുവട്ടിലെത്താത്ത ഭരണാധികാരികളും, രാഷ്ട്രീയ-സാംസ്ക്കാരികനായകരും നന്നെ കുറവ്. ശ്രീനാരായണ ദർശനങ്ങൾ ഏറെ സ്വാധീനിച്ച ഈ മനുഷ്യർ ഒരു കാര്യത്തിലും ജാതി മത രാഷ്ട്രീയ പരിഗണന നോക്കാറേയില്ല. ഓരോ മനുഷ്യനിലും ഈശ്വരചൈതന്യം അദ്ദേഹം ദർശിച്ചു..
ചാലക്കരയുടെ ഹൃദയം തടിക്കുന്നത് തന്റെ ചുറ്റുവട്ടത്തായിരിക്കണമെന്ന് ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ മോഹമായിരുന്നു.
ഒരു ഗ്രാമത്തിന് വേണ്ടതൊക്കെ തന്റെ വീട്ടിന് ചുറ്റിലുമുള്ള .കടകളിൽ കൊണ്ടുവരാൻ ഈ മറുഷ്യന് സാധിച്ചു. പലചരക്ക്കട,സ്റ്റേഷനറി, ക്ലിനിക്ക് , ബേക്കറി , ഹോട്ടൽ, എ.ടി.എം. കാണ്ടർ, പച്ചക്കറി - മത്സ്യ- ഇറച്ചി മാർക്കറ്റ് തുടങ്ങി ഇസ്തിരിക്കട വരെ തന്റെ കെട്ടിട സമുച്ഛയത്തിലേക്ക് കൊണ്ടു വന്നു.
റേഞ്ച് ഇല്ലാത്തതിനാൽ മൊബൈൽ ഫോണുകൾ ഒന്നടങ്കം നിശ്ചലമായി നിന്നപ്പോൾ , റേഡിയേഷൻ പ്രശ്നമുയർത്തി പല ഭാഗത്തും ടവറിനെതിരെ പ്രതിഷേധമുയർന്നപ്പോൾ , തന്റെ വീട്ടിന് മുനിൽ തന്നെ അദ്ദേഹം ടവർ സ്ഥാപിക്കുകയായിരുന്നു.
ചാലക്കരയിൽ എല്ലാം ഇന്ന് ഒരു കുടക്കീഴിലുണ്ട്.
നാട്ടിലെ മുഴുവൻ ജനങ്ങളും നിത്യേനവന്നെത്തുന്നഇടമായി. കാസിനോ ജംഗ്ഷൻ മാറിയതിൽ അദ്ദേഹം ഏറെ സം തൃപ്തനാണ്..
പ്രകൃതിയേയും :ജീവജാലങ്ങളേയും നെഞ്ചോട്. ചേർത്ത് സ്നേഹിക്കുന്ന ഇദ്ദേഹം ജൈവ കൃഷിക്കാരൻ കൂടിയാണ്.
നീളൻ ജുബ്ബയുംധരിച്ച് , വീടിന്റെ വിശാലമായ മുറ്റത്ത്, പുഞ്ചിരിച്ച് നിൽക്കുന്ന ഈ തലയെടുപ്പുള്ള മനുഷ്യൻ., വെള്ളത്തിലെ മത്സ്യം പോലെ, എന്നും തന്നെ പെറ്റു വളർത്തിയ ജനങ്ങൾക്കിടയിലുണ്ട്
ശ്രീനാരായണ ദർശനങ്ങൾ ഏറെ സ്വാധീനിച്ച ഈ മനുഷ്യർ ഒരു കാര്യത്തിലും ജാതി മത രാഷ്ട്രീയ പരിഗണന നോക്കാറേയില്ല. ഓരോ മനുഷ്യനിലും ഈശ്വരചൈതന്യം അദ്ദേഹം ദർശിച്ചു..
പ്രകൃതിയേയും :ജീവജാലങ്ങളേയും നെഞ്ചോട്. ചേർത്ത് സ്നേഹിക്കുന്ന ഇദ്ദേഹം ജൈവ കൃഷിക്കാരൻ കൂടിയാണ്. നീളൻ ജുബ്ബയുംധരിച്ച് , വീടിന്റെ വിശാലമായ മുറ്റത്ത്, പുഞ്ചിരിച്ച് നിൽക്കുന്ന ഈ തലയെടുപ്പുള്ള മനുഷ്യൻ., വെള്ളത്തിലെ മത്സ്യം പോലെ എന്നും തന്നെ പെറ്റു വളർത്തിയ ജനങ്ങൾക്കിടയിലുണ്ട്.
പ്രതിഭകളെ ആദരിക്കാൻ ഒരിക്കലും അദ്ദേഹം പിശുക്ക് കാട്ടിയില്ല. മനുഷ്യനും ദൈവത്തിനുമിടയിൽ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും, മനുഷ്യരെല്ലാം ദൈവത്തിന്റെ സന്തതികളായിരിക്കെ നമുക്ക് പറയാനുള്ളത് നേരിട്ട് പറയാമെന്നും, പ്രാർത്ഥനകൾ ഫലിക്കുമെന്നും അദ്ദേഹം പറയുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുമ്പോഴും, നിർദ്ധന രോഗികൾക്ക് മരുന്ന് വാങ്ങിച്ചു കൊടുക്കുമ്പോഴും, കിടപ്പാടമില്ലാത്തവന് വീട് വെച്ച് നൽകുമ്പോഴും, അനാഥ മക്കൾക്ക് വിവാഹം ചെയ്ത് കൊടുക്കുമ്പോഴുമെല്ലാം ദൈവസാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഹാജിക്ക പറയുന്നു.
മയ്യഴിയുടെ കാരുണ്യപ്പുഴയായി ഈ മനുഷ്യൻ എത്രയോ കാലം ഒഴുകണമെന്ന് വിശ്വസാഹിത്യകാരൻ എം.മുകുന്ദനും,,
നാടിന്റെ ഐശ്വര്യമായി ഹാജിക്ക നമുക്ക് മുന്നിൽ എന്നുമുണ്ടാകണമെന്ന് മുൻമന്ത്രികെ.പി.മോഹനൻ എം എൽ എ യും,നൻമയുടെ പക്ഷത്ത് ഉറച്ച് നിൽക്കാൻ മുസ്തഫ ഹാജിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് ഊർജമേക്കുന്നതാണെന്ന് രമേശ് പറമ്പത്ത് എം എൽ എയും പിറന്നാൾ ആശംസകളർപ്പിച്ച് കൊണ്ട് പറഞ്ഞു.
അപ്പോഴും ഹാജിക്ക പറഞ്ഞു." ഞാൻ ഒന്നും ചെയ്യുന്നില്ല. എല്ലാം രാജാധിരാജന്റെ നിശ്ചയം".
ചിത്രവിവരണം:കാസിനോ പി.മുസ്തഫ ഹാജിയും സഹധർമിണി പാത്തൂട്ടി ഹജ്ജുമ്മയും
കാസിനോ മുസ്തഫ ഹാജിയുടെ
പിറന്നാൾ നാടിന് ഉത്സവമായി
മാഹി: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും , പ്രവാസി വ്യവസായിയുമായ കാസിനോ പി.മുസ്തഫ ഹാജിയുടെ എഴുത്തിയാറാം പിറന്നാൾ പതിവു പോലെ നാട്ടുത്സവമായി മാറി.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സുഹൃത്തുക്കളും, പരിചിതരുമടക്കം ആയിരങ്ങളാണ് അതിരാവിലെ മുതൽ ചാലക്കരയിലെ കാസിനോ ഗാർഡൻസിൽ ഒഴുകിയെത്തിയത്.
നോവലിസ്റ്റ് എം.മുകുന്ദൻ ,രമേശ് പറമ്പത്ത് എംഎൽഎ മുൻ മന്ത്രി കെ.പി.മോഹനൻ എം എൽ എ, മുൻ ഡി.ജി.പി.അഡ്വ: ടി. ആസഫലി, അഡ്വ.ടി. അശോക് കുമാർ ,മമ്പറം ദിവാകരൻ, പ്രമുഖ വ്യവസായി ഹമീദ് കരിയാട്, നുച്ചിക്കാട്ടിൽമുസ്തഫ,ഡോ: രഞ്ചിത്ത്,ഡോ. സിദ്ദീഖ്,ഡോ:രാജശേഖരൻ,മാഹി ദന്തൽ കോളജ് എം.ഡി.രമേശ് കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,ജീവകാരുണ്യ പ്രവർത്തകൻഅസീസ് ഹാജി, കെ.മോഹനൻ, പായറ്റ അരവിന്ദർ
തുടങ്ങി ഒട്ടേറെ പ്രമുഖർആശംസകളർപ്പിക്കാനെത്തി.
കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി അദ്ദേഹം നൽകി വരുന്ന പലവ്യഞ്ജന കിറ്റുകൾ 3700 പേർക്കാണ് ഇത്തവണ നൽകിയത്. വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ ആദ്യ കിറ്റ് വിതരണം ചെയ്തു. എം എൽ എമാരായകെ.പി.മോഹനൻ ,രമേശ് പറമ്പത്ത് അടക്കമുള്ളവർ കിറ്റ് വിത രണംനടത്തി.
ചിത്ര വിവരണം: എം.മുകുന്ദൻ കിറ്റ് വിതരണം നടത്തുന്നു.
മാഹി പ്രസ്സ് ക്ലബ്ബിൽ നടന്ന പുതുവത്സരാഘോഷത്തോടനുബന്നിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു കേക്ക് മുറിക്കുന്നു.
പെൻഷൻ പരിഷ്കരണ
റിപ്പോർട്ട് തള്ളിക്കളയുക
തലശ്ശേരി : സഹകരണ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക, ഡി എ അനുവദിക്കുക, മിനിമം പെൻഷൻ, പരമാവധി പെൻഷൻ്റെ പരിധി എന്നിവ വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. പാരീസ് പ്രസിഡൻസി ഹാളിൽ സംസ്ഥന സെക്രട്ടറി എൻ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സി കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം
കെ വി മോഹനൻ, ജില്ലാ സെക്രട്ടറി കെ പി പ്രഭാകരൻ, എ വൽസൻ, കെ ലീല, ഫിലിപ്പ് ജോസഫ്, വി സി നാരായണൻ എന്നിവർ സംസാരിച്ചു
ചിത്ര വിവരണം:സംസ്ഥന സെക്രട്ടറി എൻ വി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
സ്വാമി ആനന്ദതീർത്ഥരെ അനുസ്മരിച്ചു
തലശ്ശേരി:തലശ്ശേരിയിൽ ജനിക്കുകയും പയ്യന്നൂർ കർമ്മ മണ്ഡലവുമാക്കി കേരളത്തിലുടനീളം സാമൂഹ്യ അനാചാരങ്ങൾക്കും അയിത്തത്തിനും,എതിരായും സ്വജീവിതം സമർപ്പിച്ച സ്വാമി ആനന്ദ തീർഥരുടെ ജന്മദിനത്തിൽ അനുസ്മരണ സമ്മേളനംസംഘടിപ്പിച്ചു. ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ
കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്ത്കാരൻ ടി കെഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു
' വിദ്യാഭ്യാസവും പുരോഗമനകരവുമായി കേരളം ഒട്ടേറെ മുന്നേറിയെന്ന് അവകാശപ്പെടുമെങ്കിലും, ജാതി ചിന്തയും , ജാതി പറഞ്ഞ വില പേശലും കേരളത്തിൽ വ്യാപകമായിരിക്കുകയാണെന്നും നിരവധി ഉദാഹരണങ്ങൾ സഹിതം ടി കെ ഡി മുഴപ്പിലങ്ങാട് പറഞ്ഞു. ഇതിനെതിരെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും നാരായണ ഗുരുവിനെയും, സ്വാമി ആനന്ദതീർഥരെയും സ്നേഹിക്കുന്നവരും, രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങണമെന്ന് ടി കെഡി മുഴപ്പിലങ്ങാട് പറഞ്ഞു.
പ്രൊഫ. ഏ.പി സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, എം.വി. സതീശൻ കെ. മുസ്തഫ, നസീർ കരിയാമ്പത്ത് നടമ്മൽ രാജൻ,വി കെ വി . റഹീം, ഷീബാ ലിയോൺ, സുരേന്ദ്രൻ കൂവക്കാട്,തച്ചോളി അനിൽ, സി.എച്ച് അനൂപ് പി. അശോക് കുമാർ സംസാരിച്ചു.
സലീം താഴെ കോറോത്ത്, സ്വാഗതവും, കെ.പി. രൻജിത്ത് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: അനുസ്മരണ സമ്മേളനം പ്രമുഖ എഴുത്തുകാരൻ ടി കെഡി മുഴപ്പിലങ്ങാടു ഉദ്ഘാടനം ചെയ്യുന്നു
മൂൺ റൈഡ് നടത്തി
മാഹി:മയ്യഴിയിലെ സൈക്കിൾ സവാരിക്കൂട്ടായ്മയായ കെവലിയേർസ് ദെ മായെ ഈ വർഷത്തെ അവസാന പൗർണ്ണമി ദിനരാത്രിയിൽ മയ്യഴിയിൽ നിന്ന് മുഴപ്പിലങ്ങാട്ടേക്കും തിരിച്ചും സൈക്കിളിൽ മൂൺ റൈഡ് നടത്തി.
തണുത്ത ചന്ദ്രൻ എന്നും ബാല ചന്ദ്രൻ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഏറ്റവും ദൈർഘ്യമേറിയ പൗർണ്ണമി ദർശനദിനത്തിലെ രാത്രി നടത്തിയ മൂൺ റൈഡ് മയ്യഴിയിലെ പൊലീസ് സബ്ബ് ഇൻസ്പെക്ടറും പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ടീം ഫുട്ബാൾ കളിച്ച .ഉമേഷ് ബാബു മയ്യഴിയുടെ അതിർത്തിയിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
അഡ്വ.ടി. അശോക് കുമാർ, കക്കാടൻ വിനയൻ, ശ്രീകുമാർ ഭാനു ,ഡോ.വിജേഷ് അടിയേരി, രാജേഷ് .വി .ശിവദാസ്, അദൈത്.പി.കെ, സുധാകരൻ.എ,സൻജയ്.സി.കെ,സിയോണ .പി .കെ യദുനന്ദ് ചാരോത്ത്, സരുൺ കുഞ്ഞിപ്പള്ളി, വികാസ്.എ.ടി, വികാസ് ചെമ്മേരി ,ഹർഷാദ് എടവന,ആനന്ദ് ചാരോത്ത് തുടങ്ങി പതിനഞ്ചോളം സൈക്കിൾ റൈഡേർസ് മൂൺ റൈഡിൽ പങ്കെടുത്തു.
ചിത്രവിവരണം: പൊലീസ് എസ്.ഐ. ഉമേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഉത്തര മേഖല ചെസ്സ് ടൂർണ്ണമെന്റ്റ്
ജനുവരി 5ന്
തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി,റീഡിങ്ങ് റൂം,ആർട്‌സ് ആൻ്റ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജനുവരി 5 ന് ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിൽ സംഘടിപ്പിക്കുന്ന ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെൻ്റ് രാവിലെ 9 മണിക്ക് മുൻ മന്ത്രി കെ പി മോഹന ൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷത വഹിക്കും മുൻ സംസ്‌ഥാന ചെസ്സ് ചാമ്പ്യനും, കേരള ചെസ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ വി എൻ വിശ്വനാഥൻ മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂമാഹി പഞ്ചായത്ത് അംഗം ഷഹദിയ മധുരിമ,കണ്ണൂർ ചെസ്സ് അ സോസിയേഷൻ പ്രസിഡണ്ട് വി ശിവസാമി, സ്പോർട്‌സ് കൗൺസിൽ പ്ര തിനിധി സി മോഹനൻ, എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ പി അബ്ദുൾ ഗഫൂർ, ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി.സനീഷ് കുമാർ എന്നിവർ സംസാരിക്കും.
രാവിലെ 10 മണി മുതൽ മൽസരങ്ങൾ ആരംഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നായി 200 അധികം കളിക്കാർ മൽ സരത്തിൽ പങ്കെടുക്കും. ഓപ്പൺ വിഭാഗത്തിലും, 15 വയസ്സിന് താഴെയുള്ള കു ട്ടികൾക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്. 50000 രൂപയുടെ കാഷ് പ്രൈസും,ട്രോഫികളും ഉൾപ്പെടെ 45 ഓളം സമ്മാനങ്ങൾ നൽകും.
സമാപന പരിപാടി വൈകുന്നേരം 5 മണിക്ക് തലശ്ശേരി നഗരസഭ ചെയർ പേഴ് സൺ ശ്..കെ എം ജമുനാറാണി ഉദ്ഘടനം ടനം ചെയ്യും ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .അർജുൻ പവിത്രൻ അധ്യക്ഷത വഹി ക്കും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ശ്രീമതി. എം കെ ലത, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.ടി.എ.ഷർമ്മിരാജ്,ഈയ്യത്തു ങ്കാട് ശ്രീനാരായണ മഠം പ്രസിഡണ്ട് കെ കെ സുബിഷ് സംസാരിക്കും
വാർത്താ സമ്മേളനത്തിൽ യങ്ങ് പയനിയേർസ് സെക്രട്ടറി കെ പി പ്രഭാകരൻ, സ്പോർട്‌സ് കൗൺസിൽ പ്രതിനിധി സി മോഹനൻ, സംഘടകസമിതി ചെയ ർമാൻ എ മോഹൻലാൽ, കെ ജയപ്രകാശൻ, കെ ഉദയഭാനു, കെ മുസ്‌താഖ് മൂസ്സ, വിപി പ്രശാന്തൻ പങ്കെടുത്തു.
എം ടി യെ അനുസ്മരിച്ചു
മാഹി:പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം നടന്നു.
അടിയേരി ജയരാജൻ അദ്ധ്യക്ഷതവഹിച്ചു.
ഡോ.എ.വത്സലൻ
ഉത്തമ രാജ് മാഹി
മുഹമ്മദലി എ സി.എച്ച്
പി.സി.എച്ച് ശശിധരൻ അനുസ്മരണപ്രഭാഷണം നടത്തി.
വിനയൻ പുത്തലത്ത് സ്വാഗതം പറഞ്ഞു
എം ടി. തിരക്കഥയുംവിനയൻ പുത്തലത്ത് സ്വാഗതം പറഞ്ഞു സംവിധാനവും നിർവ്വഹിച്ച
വിവിധ സിനിമകളുടെ പ്രദർശനവും നടന്നു.
ചിത്രവിവരണം:ഡോ.എ.വത്സലർ അനുസ്മരണ ഭാഷണം നടത്തുന്നു.
ചരിത്ര വീഥികളിലൂടെ ഒരു
നിശാസഞ്ചാരം
തലശ്ശേരി:പുതുവര്‍ഷാഘാഷങ്ങളുടെ ഭാഗമായി തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ഫ്‌ളാഷ് ബാക്ക് കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യം ഓര്‍മ്മിപ്പിക്കുവാനും പുതുതലമുറയ്ക്ക് പകര്‍ന്നേകാനും വേറിട്ട പരിപാടി ഒരുക്കിയത്. തലശ്ശേരിയിലെ പൈതൃക -ചരിത്ര ഭൂമികയിലൂടെയുള്ള രാത്രി യാത്ര വേറിട്ട അനുഭവമായി.
ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസിന്റെയും നാടായ തലശ്ശേരിയില്‍ മൂന്ന് സികളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഫ്‌ളാഷ് ബാക്ക് വേറിട്ട പരിപാടി ഒരുക്കിയത്. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് യാത്ര നടത്തിയത്. തലശ്ശേരി സായി സെന്റര്‍ പരിസരത്ത് അഡീഷണല്‍ ചീഫ് ജൂഡീഷണല്‍ മജിസ്‌ട്രേറ്റ് സി ഉബൈദുള്ള യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
മൂന്ന് സി കളെ പുനരാവിഷ്‌കരിക്കരിക്കുന്നതായി യാത്ര. ശ്രീകൂറുമ്പ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച സംഘം ഓവര്‍ബറീ സായിപ് കണ്ടെത്തിയ ദൃശ്യ സങ്കേതം വഴി ജുമാത്ത് പള്ളിയുടെ സമീപം എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച് അവിടെയുള്ള ക്രിക്കറ്റ് കളിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി തലശ്ശേരിയില്‍ ക്രിക്കറ്റ് കളിച്ചതിന്റെ ഓര്‍മ്മ പുതുക്കി. ഇതിന് ശേഷം ഗുണ്ടര്‍ട്ടിന്റെ പാര്‍ക്കും പൂര്‍ണ്ണകായ പ്രതിമയും സന്ദര്‍ശിച്ചു
.പിന്നീട് സബ്കലക്ടര്‍ ബംഗ്ലാവിലെത്തിയ സംഘവുമായി സബ്കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ബംഗ്ലാവിന്റെ ചരിത്രം പങ്കുവെച്ചു.
യാത്ര തുടർന്ന സംഘം ഹോളി റോസറി ദേവാലയ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. വികാരി ഫാദര്‍ മാത്യു തെക്കന്‍ സംഘത്തെ സ്വീകരിച്ചു.
ലൈറ്റ് ഹൗസ് സമീപത്തെ സെൻ്റ് ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തി. ഫാദര്‍ റജി തോമസിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ഇതിന് ശേഷം എഡ്വേഡ് ബ്രണ്ണന്റെ ശവകുടീരവും സന്ദര്‍ശിച്ചു. തുടർന്ന് സ്വാതന്ത്ര സമര ചരിത്രത്തിലെ പ്രക്ഷോഭങ്ങളുടെ രംഗഭൂമിയായ ജവഹര്‍ ഘട്ടില്‍ എത്തിച്ചേര്‍ന്നു. ഒട്ടേറെ സ്വാതന്ത്ര്യസമര ചരിത്രങ്ങള്‍ അയവിറക്കിയശേഷം സംഘം യാത്ര തുടര്‍ന്നു. തലശ്ശേരി കോട്ട പരിസരം വഴി ആസാദ് ലൈബ്രറിയുടെ മുന്നിലൂടെ പിയര്‍ റോഡില്‍ എത്തിച്ചേര്‍ന്നു. തലശ്ശേരിയുടെ വാണിജ്യപ്രതാപത്തിന്റെ ജീവിക്കുന്ന സാക്ഷികളായ പാണ്ടികശാലകള്‍ നോക്കിക്കണ്ടു. ഇതിന് ശേഷമാണ് ചരിത്രമുറങ്ങുന്ന കടല്‍പാലത്തിന് അരികില്‍ എത്തിയത്. അവിടെ വച്ച് തലശ്ശേരിയില്‍ ആദ്യമായി മമ്പള്ളി ബാപ്പു കേക്ക് നിര്‍മ്മിച്ചതിന്റെ സ്മരണ പുതുക്കി കേക്ക് മുറിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കസിന്റെ നാടായ തലശ്ശേരിയില്‍ സര്‍ക്കസിന്റെ സ്മരണകള്‍ അയവിറക്കി കളരിപയറ്റ് പ്രദര്‍ശനവും നടന്നു. നിരവധി പേര്‍ വിവിധ ഇടങ്ങളില്‍ യാത്രയുടെ ഭാഗമായി.
എം.പി. നിസാമുദ്ദീൻ, ശശി കുമാർ കല്ലിടും ബിൽ, നാസർ ലാമിർ, പി.കെ. സുരേഷ് അഫ്സൽ ആദിരാജ തുടങ്ങിയവർ നേതൃത്വം നൽകി
പിണറായി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി
തലശ്ശേരി:പിണറായി ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറലും നടന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് അതി ദാരിദ്ര്യ മുക്ത പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ല. ഉറങ്ങുന്നതിന് മുൻപേ അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ടായിരുന്ന നമ്മുടെ പഴയ സംസ്കാരമാണ് പുതിയ രീതിയിൽ നടപ്പിലാക്കുന്നത്. നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ബൈബ്ൾ വാക്യം ഓർമ്മിപ്പിക്കുന്നതാണ് ഈ പദ്ധതി. താഴെ തട്ടിൽ കിടക്കുന്ന ജന വിഭാഗങ്ങളോട് സംസ്ഥാന സർക്കാരിനുള്ള കരുതൽ കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു
പിണറായി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ
പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷതവഹിച്ചു. പിണറായി പഞ്ചായത്ത് അസി സെക്രട്ടറി സി രാജീവന്‍, പിണറായി ഗ്രാമപഞ്ചായത്ത് വിഇഒ സി വി സിനൂപ് എന്നിവർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി നിസാര്‍ അഹമ്മദ് , മുരിക്കോളി പവിത്രന്‍, സി എം സജിത , പഞ്ചായത്ത് വൈസ് പ്രസിണ്ടഡ് എന്‍ അനിത , സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി വി വേണുഗോപാല്‍, കെ ഹംസ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ സി എന്‍ ഗംഗാധരന്‍, സി കെ ഗോപാലകൃഷ്ണന്‍, വി.കെ.ഗിരിജൻ തലശ്ശേരി കോ ഓപ് ഹോസ്പിറ്റല്‍ വൈസ് പ്രസിഡണ്ട് ടി സുധീര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി വി രത്‌നാകരന്‍ സംസാരിച്ചു.
പ്രൊജക്ടര് ഡയറക്ടര്‍ ടി രാജേഷ് കുമാര്‍ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി പ്രമീള നന്ദിയും പറഞ്ഞു
ചിത്രവിവരണം:പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുന്നു
ലയൺസ് പൊന്ന്യം ഓവറോൾ ചാമ്പ്യൻമാർ
തലശ്ശേരി: ചരിത്രം ഉറങ്ങിക്കിടക്കുന്നപൊന്ന്യത്തിൻ്റെമണ്ണിൽ വാശിയേറിയപോരാട്ട വീര്യത്തിൽ ചരിത്രം സൃഷ്ടിച്ച
പൊന്ന്യം പ്രീമിയർ ലീഗ്സീസൺ-5 കായിക മാമാങ്കത്തിന് പരിസമാപ്തി. കായികപ്രേമികളിൽ ഇട കലരാൻ വിവിധ ടീമുകൾ ഏറ്റുമുട്ടി. വാശിയേറിയ വിവിധ മൽസരങ്ങളിൽ പൊരുതി ലയൺസ് പൊന്ന്യം ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹത നേടി. അഞ്ചു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ലയൺസ് പൊന്ന്യം പൊന്ന്യത്തിന്റെ പൊ ന്നിൻ വർണത്തിൽ തീർത്ത കപ്പ് സ്വന്തമാക്കുന്നത്. ഡി സംബർ 7 മുതൽ 29 വ രെ നീണ്ടുനിന്ന കായിക മത്സരങ്ങളിൽ പൊന്ന്യം പ്രീമിയർ ലീഗ് സിസൺ 5 എന്ന പേരിലാണ് മാറ്റുരച്ചത്.
നവാസ് നയിക്കുന്ന റോക്കി ചലഞ്ചേഴ്സ്, നിഷാദ് നയിക്കുന്ന നൈറ്റ് റൈഡേഴ്സ്,
റജിനാസ് നയിക്കുന്ന ഗ്ലാഡിയേറ്റർസ്, ഷംസീർ നയിക്കുന്ന റോക്കി, അർജുൻ നയിക്കുന്ന ലയൺസ്, സമീൽ നയിക്കുന്ന ഫാൽക്കൺ എന്നീ ടീമുകളാണ് മൽസര രംഗത്തുണ്ടായിരുന്നത്.മാരത്തോൺ, ചെസ്സ്, ഷട്ടിൽ, കമ്പവലി, ഫുട്ബോൾ, വോളീബോൾ, സ്വിമ്മി ങ്, കാരംസ്, ക്രിക്കറ്റ് തുടങ്ങിയ 9 ഇനങ്ങളിലാണ് വാശിയേറിയ മത്സരങ്ങൾ നടന്നത്.
മത്സ്യ തൊഴിലാളികളുടെ പ്രശ്നത്തിൽ
ഉടൻശാശ്വത പരിഹാരം കാണണം
തലശ്ശേരി : തലശ്ശേരി മത്സ്യ മൊത്ത വിൽപ്പന മാർക്കറ്റുമായും, കടൽപ്പാല പരിസരത്തെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മത്സ്യ തൊഴിലാളി പ്രതിനിധികളുമായും, മത്സ്യ കച്ചവടക്കാരുമായും ചർച്ച ചെയ്ത് ഉടൻശാശ്വത പരിഹാരം കാണണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. വികസനത്തെ എതിർക്കുന്നത് പൊതുവെ പിന്നോക്കാവസ്ഥയിലുള്ള തലശ്ശേരി നഗരത്തെ കൂടുതൽ പിന്നോട്ട് വലിക്കുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഷഫീഖ് നടമ്മൽ സ്വാഗതം പറഞ്ഞു. പി. പി മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ ജയരാജൻ ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ ' എ.പി നൂറുദ്ധീൻ ' വി.കെ. വി റഹിം ' ലിജോ ജോൺ' സുബീർ കെട്ടിനകം സംസാരിച്ചു.
മാഹി ഗവ: ആശുപത്രിക്ക്
തലയണകൾ കൈമാറി
മാഹി: മാഹിഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തനം നിലച്ച ട്രോമാ കെയറിന് പുനർനാമകരണം ചെയ്യുമെന്നും, ജനുവരി അവസാനത്തോടെ, തുടർനിർമ്മാണത്തിന് കരാർ നൽകുമെന്നും രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു സ്പെഷ്യലിസ്റ്റുകൾ ഉൾപടെ ആറ് ഡോക്ടർമാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
മാഹി ഗവ. ജനറൽ ആശുപത്രിയിൽ മാഹി സി.എച്ച്. സെന്റർ നൽകിയ 50 തലയണകൾ ആശുപത്രി അധികൃതർക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർഡോ. മുഹമ്മദ് ഇസ്ഹാഖ്,ഡോ: ശ്രീജിത്ത്, ഇ.കെ. റഫീഖ്, ടി.കെ. വസീം,ടി.ജി. ഇസ്മായിൽ, സി.എച്ച്. സിറാജുദ്ദീൻ സംസാരിച്ചു .
ചാലക്കര പുരുഷു സ്വാഗതവും,കെ. ഫൈസൽ നന്ദിയും പറഞ്ഞു
ചിത്രവിവരണം രമേശ് പറമ്പത്ത് എം എൽ എ തലയണകൾ കൈമാറുന്നു
പൊന്ന്യം പ്രീമിയർ ലീഗ് സീസൺ -5 ; ലയൺസ് പൊന്ന്യം ഓവറോൾ ചാമ്പ്യൻമാർ
പൊന്ന്യംപാലം: ചരിത്രം ഉറങ്ങിക്കിടക്കുന്ന
പൊന്ന്യത്തിൻ്റെമണ്ണിൽ വാശിയേറിയപോരാട്ട വീര്യത്തിൽ
ചരിത്രം സൃഷ്ടിച്ചപൊന്ന്യം പ്രീമിയർ ലീഗ്
സീസൺ-5 കായിക മാമാങ്കത്തിന് പരിസമാപ്തി. കായികപ്രേമികളിൽ ഇട കലരാൻ വിവിധ ടീമുകൾ ഏറ്റുമുട്ടി. വാശിയേറിയ വിവിധ മൽസരങ്ങളിൽ പൊരുതി ലയൺസ് പൊന്ന്യം ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹത നേടി. അഞ്ചു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ലയൺസ് പൊന്ന്യം പൊന്ന്യത്തിന്റെ പൊ ന്നിൻ വർണത്തിൽ തീർത്ത കപ്പ് സ്വന്തമാക്കുന്നത്. ഡി സംബർ 7 മുതൽ 29 വ രെ നീണ്ടുനിന്ന കായിക മത്സരങ്ങളിൽ പൊന്ന്യം പ്രീമിയർ ലീഗ് സിസൺ 5 എന്ന പേരിലാണ് മാറ്റുരച്ചത്.
നവാസ് നയിക്കുന്ന റോക്കി ചലഞ്ചേഴ്സ്, നിഷാദ് നയിക്കുന്ന നൈറ്റ് റൈഡേഴ്സ്,റജിനാസ് നയിക്കുന്ന ഗ്ലാഡിയേറ്റർസ്, ഷംസീർ നയിക്കുന്ന റോക്കി, അർജുൻ നയിക്കുന്ന ലയൺസ്, സമീൽ നയിക്കുന്ന ഫാൽക്കൺ എന്നീ ടീമുകളാണ് മൽസര രംഗത്തുണ്ടായിരുന്നത്.മാരത്തോൺ, ചെസ്സ്, ഷട്ടിൽ, കമ്പവലി, ഫുട്ബോൾ, വോളീബോൾ, സ്വിമ്മി ങ്, കാരംസ്, ക്രിക്കറ്റ് തുടങ്ങിയ 9 ഇനങ്ങളിലാണ് വാശിയേറിയ മത്സരങ്ങൾ നടന്നത്.
കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് 4ന് തലശ്ശേരിയിൽ
തലശ്ശേരി :കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ്റെയും, എംവണ ഫിറ്റ്നസ് ക്ലബ് & ടി കെ ഫിറ്റ് തലശ്ശേരിയുടെയും നേതൃത്വത്തിൽ കാർ & മിസ് കണ്ണൂർ ശരീര സൗന്ദര്യ മത്സരം തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ ജനുവരി 4 ന് സംഘടിപ്പിക്കുന്നു. ജില്ലയിലെ 100 ഓളം ജിമ്മുകളിൽ നിന്ന് 450 ഓളം പുരുഷ- വനിതാ ബോഡി ബിൽഡിങ്, കായിക താരങ്ങൾ പങ്കെടുക്കുന്നു. സംസ്ഥാന ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അംഗീകരത്തോടുകൂടി നടക്കുന്ന മത്സരം നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് മത്സരത്തിൻ്റെ ഭാരനിർണയം അന്നേ ദിവസം രാവിലെ 8 മണിക്കും മുൻസിപ്പൽ ടൌൺ ഹാളിൽ നടക്കും.
വാർത്താ സമ്മേളനത്തിൽ
ടി.നൗഷൽ, തലശ്ശേരി (ജില്ലാ പ്രസിഡണ്ട്)
തജ്‌വീർ കെ.പി. (ജന. സെക്രട്ടറി)വി.
വിനീഷ് (ട്രഷറർ)
പി അനഘ (വിമൻസ് ചെയർമാൻ),
എ ജയരാജൻ, ടി കെ റിയാസ്, പി ശ്രീജേഷ്, വി രജിത്ത്, എം സായന്തന സംബന്ധിച്ചു.
മലയാള കലാഗ്രാമം വാർഷികം 5 ന്
മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാ സ്ഥാപനമായ
മലയാള കലാഗ്രാമം മുപ്പത്തിയൊന്നാം വാർഷികാഘോഷം ജനുവരി 5ന് വിപുലമായ പരിപാടികളോടെ നടക്കും.
കാലത്ത് 10 മണിക്ക് ചിത്ര ശിൽപ്പ പ്രദർശനം മാനേജിങ്ങ് ട്രസ്റ്റി ഡോ:എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം പരിപാടികൾ അരങ്ങേറും.വൈ.4 മണിക്ക് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ്റെ അദ്ധ്യത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. മുൻ എംഎൽഎ എം.സ്വരാജ് ഉദ്ഘാടനം നിർവ്വഹിക്കും.രമേശ് പറമ്പത്ത് എംഎൽഎ, കെ.കെ.മാരാർ വിശിഷ്ടാതിഥികളായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർന്ന് നൃത്തസന്ധ്യ.
ജനുവരി 4 ന് വൈ: 3 മണിക്ക് കലാഗ്രാമത്തിൽ ചിത്രീകരിച്ച, കലാഗ്രാമം ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്ത 'ഏതം' സിനിമ പ്രദർശിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി. ശ്രീധരൻ, രജിസ്ട്രാർ പി.ജയരാജ്
അസീസ് മാഹി, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group