മാധ്യമ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന്

മാധ്യമ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന്
മാധ്യമ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന്
Share  
2025 Jan 01, 05:12 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പ്രാണാ പെർഫോമിങ്ങ് ആർട്ട്സ് അക്കാദമിയുടെ മാധ്യമ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന് കേരള ലളിത കലാ അക്കാദമി ചെയർമാൻപത്മശ്രീ ശങ്കരൻ കുട്ടി മാരാർ സമ്മാനിക്കുന്നു

l

ജനശബ്ദം മാഹി

പുതുവത്സരത്തെ വരവേറ്റു


മാഹി: ഗാനമേളയും, നൃത്ത രാവും കുടുംബ കൂട്ടായ്മയുമൊരുക്കി 

ജനശബ്ദം മാഹി, പുതു വർഷത്തെ വരവേറ്റു. സാംസ്ക്കാരിക കൂട്ടായ്മ. പന്തക്കൽ ഇടയിൽ പീടികയിൽ

ഷാജി പിണക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എ.വി. യൂസഫ് ഉദ്ഘാടനം ചെയ്തു.

ചാലക്കര പുരുഷു ക്രിസ്തുമസ്-പുതുവത്സരസന്ദേശം കൈമാറി. സജിത്ത് നാരായണൻ, ടി.എം.സുധാകരൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, സോമൻആനന്ദ്,സി.എം.സുരേഷ്, സോമൻമാഹി, ജസീമ മുസ്തഫ, ആർട്ടിസ്റ്റ് സതി ശങ്കർ, അദിബ് കെ.പി. സംസാരിച്ചു. ഇ.കെ. റഫീഖ് സ്വാഗതവും, ടി.എ.ലതീപ് നന്ദിയും പറഞ്ഞു.പുതുവത്സര കേക്ക് വിതരണവും , സ്നേഹവിരുന്നുമുണ്ടായി.


ചിത്രവിവരണം: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എ.വി. യൂസഫ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-31-at-23.28.01_5d4e1bb9

പോക്സോ കേസ് : മധ്യവയസ്ക്കൻ അറസ്റ്റിൽ


തലശ്ശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പെരിങ്ങാടി സ്വദേശിയെ ന്യൂ മാഹി പൊലീസ് അറസ്റ്റ ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങാടി തുഷാരത്തിൽ അബ്ദുൾ നാസറി (63)നെയാണ് ന്യൂ മാഹി എസ്.എച്ച്.ഒ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. ജെ എഫ് സി എം കോടതിയിൽ ഹാജരാക്കായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.


ghghg

കൊടി സുനിയുടെ പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് അമ്മയും സഹോദരിയും 

തലശ്ശേരി : ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി എന്ന സുനിൽകുമാറിന് പരോൾ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മാതാവ് എൻ. കെ പുഷ്പയും സഹോദരി സുജിനയും. കഴിഞ്ഞ ആറു വർഷമായി പരോൾ അനുവദിച്ചിരുന്നില്ല നിരവധി തവണ ജയിൽ വകുപ്പിനും സർക്കാരിനും അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ പരോൾ അനുവദിച്ചില്ല.ഒടുവിൽ മാതാവിൻ്റെ ആരോഗ്യസ്ഥിതി കൂടി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് സുനിക്ക് പരോൾ ലഭിച്ചതെന്നും ഇരുവരും പറഞ്ഞു. 

കേസിലെ മറ്റു പ്രതികൾക്ക് നിരവധിതവണ പരോൾ അനുവദിച്ചിരുന്നു. അന്നില്ലാത്ത വിവാദം ഇന്ന് ഉണ്ടാകേണ്ടതില്ല. സുനി പരോളിന് അർഹനാണെന്നും കുടുംബം തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉൾപ്പെടെയുള്ള കർശനമായ ഉപാധികളോടെയാണ് പരോൾ അനുവദിച്ചിട്ടുള്ളത്.നിലവിൽ വയനാട്ടിലെ ബന്ധുവീട്ടിലാണ് കൊടി സുനി ഉള്ളത്.


ധർമ്മടം പോലീസ്  സ്റ്റേഷനിൽ സ്വർണ്ണ ബ്രേസ്ലേറ്റ് ലേലം 6ന്

തലശ്ശേരി : കളഞ്ഞു കിട്ടിയതും. ഉടമസ്ഥർ ആരും ഇല്ലാത്തതുമായ 6.190 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്ലേറ്റ് ജനവരി 6 ന് ധർമ്മടം പോലിസ് സ്റ്റേഷനിൽ വച്ച് രാവിലെ 11 ന് പരസ്യ ലേലം ചെയ്യുമെന്ന് സ്റ്റേഷൻ ഹൌസ് ഓഫിസർ അറിയിച്ചു.


d

ധർമ്മടം പോലീസ്  സ്റ്റേഷനിൽ സ്വർണ്ണ ബ്രേസ്ലേറ്റ് ലേലം 6ന്


തലശേരി : അണ്ടലൂർ കാവിന് സമീപം ആഷിക് അരുണിമയിൽ പിലാക്കണ്ടി റെജുല(61) നിര്യാതയായി. ചുണ്ടങ്ങാപൊയിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപികയാണ് . പരേതനായ കതിരൂർ പിലാക്കണ്ടി കൃഷ്ണൻ്റെയും ശാന്തയുടേയും മകളാണ്. .

ഭർത്താവ് : പരേതനായ വിജയൻ(റിട്ട സൂപ്രണ്ട് , സാമൂഹ്യ നീതി വകുപ്പ്)

മക്കൾ : ആഷിക്ക് ( റിലയൻസ് റിഫൈനറി , മുബൈ ),

അരുണിമ (വിദ്യാർത്ഥിനി, മംഗലാപുരം ).

സഹോദരിമാർ : സീമ പി.കെ ( ടീച്ചർ ഗവ മാപ്പിള എൽ. പി.സ്ക്കൂൾ, ധർമ്മടം), പരേതരായ രേഖ, സീന

ഇന്നത്തെപരിപാടി

തലശ്ശേരി: പാരീസ് പ്രസിഡൻസി. രേള കോ-ഓപ്പ്: സർവ്വീസ് പെൻഷനേർന്ന് അസോസിയേഷൻ താലൂക്ക് കൺവെൻഷൻ കാലത്ത് 10 മണി ഉദ്ഘാടനം: എൻ.വി. അജയകുമാർ


whatsapp-image-2024-12-31-at-23.21.15_90a30280

ശ്രീനാരായണ കോളജിന് 'നാകി, ന്റെ ബി.ഗ്രേഡ് പദവി.


മാഹി..ശ്രീനാരായണ ബി.എഡ് കോളജ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലായ നാകിന്റ ബി. ഗ്രേഡ് പദവിക്ക് അർഹമായി.

കഴിഞ്ഞ 28 വർഷമായി മാഹിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും മൂവായിരത്തിലേറെ അദ്ധ്യാപക പരിശീലനം നേടിയവർ ദേശത്തും വിദേശങ്ങളിലുമായി ജോലി നോക്കുന്നുണ്ടെന്ന് കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡോ: എൻ.കെ.രാമക്യഷ്ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

മാഹിയിൽ അദ്ധ്യാ വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിവിധങ്ങളായ പ്രവർത്തനമികവിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം കിട്ടുന്ന ആദ്യത്തെ കോളജ് കൂടിയാണ് ശ്രീനാരായണ ബി.എഡ്. കോളജ്

പ്രിൻസിപ്പാൾ ഡോ: വി. അനിൽകുമാർ ,ഡോ: മുഹമ്മദ് കാസിം, ടി.വി. ശ്രീകുമാർ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


ഇന്ധന വിലവർദ്ധനവ്

പുതു വർഷ സമ്മാനം


മാഹി:അനുദിനം ഇന്ധന വിലയില്‍ മാറ്റമുണ്ടാകുമ്പോള്‍ പെട്രോളും ഡീസലുമടിക്കാന്‍ മാഹിയിലേക്ക് പോകുന്ന നിരവധി പേരുണ്ട്. ഇവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുതുവര്‍ഷത്തില്‍ പുറത്തുവരുന്നത്. ജനുവരി ഒന്ന് മുതല്‍ വലിയ മാറ്റമാണ് കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ ഇന്ധന വിലയില്‍ ഉണ്ടാകുക.

ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവര്‍ധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഇന്ധനത്തിനുള്ള വാറ്റിലും വര്‍ധനവുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇതോടെ മാഹിയിലെ പെട്രോള്‍ നികുതി 13.32 ശതമാനത്തില്‍ നിന്ന് 15.74 ശതമാനമായി വര്‍ദ്ധിക്കും.. ഡീസലിന് നികുതി 6.91 ശതമാനത്തില്‍ നിന്ന് 9.52 ശതമാനമാകുകയും ചെയ്യും. ഇതോടെ മൂന്ന് രൂപയിലധികം രൂപയുടെ വര്‍ദ്ധനവ് പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകും. എന്നാലും കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ പുതുച്ചേരിയില്‍ ഇന്ധനവില കുറവ് തന്നെയായിരിക്കുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. 2021ലാണ് അവസാനമായി പുതുച്ചേരിയില്‍ ഇന്ധനവാറ്റ് കൂടിയത്.


whatsapp-image-2024-12-31-at-23.30.29_167f87e1_1735731462

നജീബ് കാട്ടിൽ നിര്യാതനായി.


മാഹി: സ്പിന്നിംഗ് മിൽറോഡിൽ ആസിയ കോട്ടേജ് നജീബ് കാട്ടിൽ (57) നിര്യാതനായി.

ആസിയകോട്ടേജിലെ പരേതനായ അബ്ദുല്ലയുടെയും

പരേതയായ ആസ്യയുടെയും മകനാണ്

ഭാര്യ: പറമ്പത്ത് കണ്ടി കൗലത്ത്.

മക്കൾ: നിസ്മ, ഫഹീമ, ഇലാൻ, ഇസ്സാൻ

മരുമക്കൾ: ഫിജാസ്(അബുദാബി), മിൻഹാജ് (ഖത്തർ)

സഹോദരങ്ങൾ: നെഫീസ്സ, ഖദീജ, ശരീഫ, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, നസീർ, സുബൈദ, ജെയ്സി.


whatsapp-image-2024-12-31-at-23.36.53_49d01000

യശോദ നിര്യാതയായി.


ന്യൂമാഹി : കുറിച്ചിയിൽ കടപ്പുറത്തെ വെള്ളാട്ടിൻ്റവിട യശോദ (87) നിര്യാതയായി.

ഭർത്താവ്: പരേതനായ വെള്ളാട്ടിൻ്റവിട അപ്പു.

മക്കൾ: ഗീത, പത്മജ, മിത്രൻ, കാഞ്ചന,

പരേതയായ ലത.

മരുമക്കൾ: രജീന്ദ്രൻ, രേഖ, പരേതരായ വിശ്വനാഥൻ, രാജൻ, ചന്ദ്രൻ.


നിവേദനം നൽകി.


ചെറുകല്ലയ് അഗ്രികൾച്ചർ നഴ്സറിയിലെയും ടിവി റിലേ സ്റ്റേഷൻ റോഡിലെയും നിവാസികൾ ദീർഘകാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംങ്ങ് എന്നിവർക്ക് നിവേദനം നൽകി. പ്രദേശത്തെ റോഡുകളുടെ അവസ്ഥ ശോചനിയാവസ്ഥ പരിഹരിക്കുക,

ശരിയായ ഡ്രെയിനേജ് സംവിധാനം ഒരുക്കുക,

തെരുവ് നായ ശല്യം പരിഹരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന ആവശ്യവുമായാണ് ചെറുകല്ലായ് പ്രദേശത്തു കരുടെ കൂട്ടായ്മ മുഹമ്മദ് നിഷാദിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.


ad2_mannan_new_14_21-(2)
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25