പുതുവത്സരദിനത്തിൽ പുതുപദ്ധതിയുമായി കതിരൂർ ബാങ്ക്

പുതുവത്സരദിനത്തിൽ പുതുപദ്ധതിയുമായി കതിരൂർ ബാങ്ക്
പുതുവത്സരദിനത്തിൽ പുതുപദ്ധതിയുമായി കതിരൂർ ബാങ്ക്
Share  
2024 Dec 30, 11:38 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പുതുവത്സരദിനത്തിൽ

പുതുപദ്ധതിയുമായി

കതിരൂർ ബാങ്ക് 


തലശ്ശേരി:വിദ്യാർത്ഥികൾക്കും,പുതുതലമുറയ്ക്കും സഹകരണ ബാങ്കിങ് മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനുമായി പുതുവർഷദിനത്തിൽ കതിരൂർ സർവീസ് സഹകരണ ബാങ്ക്

മിഷൻ സാക് - 2025 പദ്ധതിയിലൂടെ

 ഒരു ദിവസം 1000 അക്കൗണ്ട് കാമ്പയിൻ നടത്തുമെന്ന് ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ വാർത്താ സമ്മേളനത്തിൽ അറിയി ച്ചു അക്കൗണ്ട് എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഡയറിയും, പൊന്ന്യം നേന്ത്രവാഴക്കന്നും നൽകും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് ശതമാനാടിസ്ഥാനത്തിൽ പുരസ്ക്കാരം നൽകും.

ബുധനാഴ്ച രാവിലെ 10-ന് തരുവണത്തെരു യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി വിശിഷ്ടാതിഥിയായിരിക്കും. ഇ-ബിൽ ചലഞ്ച്, ജില്ലാ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും ബാങ്കിങ്ങേതര മേഖലകളിൽ ഒട്ടേറെ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കി തുടർച്ചയായി ദേശീയ-സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ബാങ്ക് കതിരൂരിലെ 19 വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും.

ബാങ്ക് സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, കാട്യത്ത് പ്രകാശൻ, കെ.പി അനീഷ് കുമാർ, പി.പ്രസന്നൻ, ആലക്കാടൻ രമേശൻ, നഫീസത്തുൽ മിസ്രിയ, കെ.മഫീദ, എ.വി ബീന, പി.സി ദിനേഷ്, എ.വി രജനീഷ്, വി.ഷിഖിൻ പങ്കെടുത്തു

s

ഊട്ട്പുര ഉദ്ഘാടനവും

കുടുംബ സംഗമ വാർഷികവും


തലശ്ശേരി::മൊകേരി തറവാട് ദേവി ക്ഷേത്ര ഊട്ട്പുര ഉദ്ഘാടനവും കുടുംബ സംഗമ വാർഷികവും സംഘടിപ്പിച്ചു.  

തലശ്ശേരി സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റ് പി മോഹൻ ഉദ്ഘാടനം ചെയ്തു.

 മാഹി ഗവണ്മെന്റ് കോളേജ് മുൻ കെമിസ്ട്രി ..ഡിപ്പാർട്മെന്റ് തലവൻ ഡോ.പി രവീന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു.

 വി പി രാജൻ അധ്യക്ഷത വഹിച്ചു 

കെ ഷാജി, ഗംഗാധരൻ സംസാരിച്ചു. ഗാനമേളയും അരങ്ങേറി.


ചരിത്രത്തെ തൊട്ടറിഞ്ഞ്

സ്മൃതി പൈതൃക യാത്ര 31 ന്


തലശ്ശേരി:തലശ്ശേരിയുടെ സാംസ്കാരിക പാരമ്പര്യം ഓർമ്മിപ്പിക്കുവാനും. പൈതൃകവീഥികളിലൂടെ ഡിസമ്പർ 31 ന് രാത്രിയാത്ര സംഘടിപ്പിക്കും.

ശ്രീ കൂർബ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ഓവർബറി സായ്‌വ് കണ്ടെത്തിയ ദൃശ്യ സങ്കേതം വഴി സായ് പരിസരത്ത് വെച്ച് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള ഫ്ളാഗ് ഓഫ് ചെയ്യും.തുടർന്ന് ജൂമാഅത്ത് പള്ളി വഴി സ്റ്റേഡിയത്തിൽ എത്തി ക്രിക്കറ്റ് കളിക്കാർക്കോപ്പം ചേർന്ന് മുന്നു'സി'കളുടെ നാടായ തലശ്ശേരിയുടെ ആദ്യ - സി- പുനരാവിഷ്ക്കരിക്കും.തുടർന്നു ഗുണ്ടർട്ടിൻ്റെ പ്രതിമ നിൽക്കുന്ന ഗുണ്ടർട്ട് പാർക്കും,സബ് കലക്ടർ ഓഫീസ്,വെല്ലസ്ലി ബംഗ്ളാവ് വഴി സഞ്ചരിച്ച് ഹോളിറോസറി ദേവാലയ അങ്കണത്തിലെത്തിയാൽ

സംഘത്തെ ചർച്ച് വികാരി ഫാദർ മാത്യൂ തൈക്കൽ സീകരിക്കും.പിന്നീട് ലൈറ്റ് ഹൗസിൻ്റെ സമീപത്ത് കൂടി സെയ്ൻ്റ്‌ ജോൺ ആംഗ്ലിക്കൻ ചർച്ചിൽ വെച്ച് ഫാദർ റജി തോമസിൻ്റെ വരവേൽപ്പ് എറ്റുവാങ്ങി പളളി അങ്കണത്തിലെ സർ എഡ്വേർഡ് ബ്രണ്ണൻ്റെ ശവകുടീരം സന്ദർശിച്ച ശേഷം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രക്ഷോഭങ്ങളുടെ രംഗഭൂമിയായ ജവഹർഘട്ടിൽ എത്തും.തുടർന്ന് പോരാട്ടങ്ങളുടെ വീരഗാഥകൾ മുഴങ്ങുന്ന കോട്ട വഴി ആസാദ് ലൈബ്രറിയുടെ മുന്നിലൂടെ പിയർ റോഡിലേക്ക് പ്രവേശിക്കും.

തലശ്ശേരിയുടെ സാഗര തീരത്ത് കൂടെ വാണിജ്യ പ്രതാപത്തിൻ്റെ ജീവിക്കുന്ന സാക്ഷികളായ പാണ്ടികശാലകൾ പിന്നിട്ട് കടൽപ്പാലത്തിനരികിലൂടെ കടലോരത്ത് വെച്ച് രണ്ടാമത്തെ സി ആയ രാജ്യത്തെ ആദ്യത്തെ കേക്ക് മമ്പളളി ബാപ്പു ബെയ്ക്ക് ചെയ്തതിൻ്റെ പുനരാവിഷ്ക്കാരം കേക്ക് മുറിക്കുന്നതോട് കൂടി നടക്കും.തുടർന്നു മുന്നാമത്തെ സി ആയ സർക്കസ്സ് കളരിപ്പയറ്റ് പ്രദർശനത്തോടെ പുനരാവിഷ്ക്കരിച്ച് ഹെരിറ്റേജ് യാത്രയ്ക്ക് സമാപനം കുറിക്കും.

.കെ.കെ മാരാർ,പി.വി സിറാജുദ്ദീൻ,ഫാദർ മാത്യൂ തൈക്കൽ,ഫാദർ റജി തോമസ്സ്, ഡോ.എ.വത്സലൻ,പ്രോഫ:എ.പി.സുബൈർ,ഡോ.എൻ.സാജൻ, പി.കെ.സുരേഷ് ,ശശികുമാർ കല്ലിഡുംബിൽ തുടങ്ങിയവർ പൈതൃകങ്ങളുടെ ചരിത്ര പശ്ചാത്തലം യാത്രാ അംഗങ്ങളുമായി പങ്ക് വെയ്ക്കും

എം.പി നിസാമുദ്ധീൻ,നാസർലാമിർ, സി.ടി.കെ.അഫ്സൽ,ഒ.വി.മുഹമ്മദ് റഫീക്ക്, അഫ്സൽ ബാബു ആദി രാജ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.


k

ന്യൂമാഹി കെ സ്റ്റോർ തുറന്നു


ന്യൂ മാഹി :മങ്ങാട് വേലായുധൻ മൊട്ടയിൽ തലശ്ശേരി താലൂക്കിലെ ന്യൂ മാഹി പഞ്ചായത്തിലെ ആദ്യ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മഹേഷ് മാണിക്കോത്തിന്റെ അധ്യക്ഷതയിൽ ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു.

സപ്ലെക്കോ ശബരി ഉത്പനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ, സി.എസ്.സി. സേവനങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, എം.എസ് എം.ഇ. ഉത്പന്നങ്ങൾ എന്നിവ കെ സ്റ്റോറിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളാ ണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

പഞ്ചായത്ത് മെമ്പർ കെ ടി ഫാത്തിമ,

അഡ്വ പി കെ രവീന്ദ്രൻ സംസാരിച്ചു.. കെ.എം.

രഘുരാമൻ ആദ്യ വില്പന ഏറ്റുവാങ്ങി.

റേഷനിങ് ഇൻസ്‌പെക്ടർ സജിത്ത് കുമാർ സ്വാഗതവും റേഷനിങ് ഇൻസ്‌പെക്ടർ ജഷിത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്യുന്നു.


ty

അഖില കേരളാ വായനോൽസവം 2024


തലശ്ശേരി:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായുള്ള 2024 ലെ അഖില കേരള വായനോൽസവം തലശ്ശേരി താലൂക്ക് തല മത്സരം ചിറക്കര GVHSS യിൽ വെച്ചു നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ മുകുന്ദൻ മഠത്തിൽ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷനായി. സ്റ്റേറ്റ് കൗൺസിലംഗം സുധ അഴിക്കോടൻ, താലൂക്ക് ജോ.സെക്രട്ടറി കെ.എം ലതീഷ് എന്നിവർ ആശംസ നേർന്നു. മേഖലാ പ്രസിഡന്റ് ടി.പി സനീഷ് കുമാർ സ്വാഗതവും താലൂക്ക് എക്സി. അംഗം എൻ സുധൻ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: മുകുന്ദൻ മഠത്തിൽഉദ്ഘാടനം ചെയ്യുന്നു


cv

എം.ഡി.എം.എ.യുമായി

യുവാവ് പിടിയിൽ


തലശ്ശേരി: മയക്ക്മരുന്നു മായി യുവാവ് പിടിയിൽ. 26 ഗ്രാമോളം എം.ഡി.എം.എ യുമായി ധർമ്മടം ചിറക്കുനി സ്വദേശിയായ പി.ജെ.നഫ്സലിനെ (30) തലശ്ശേരി എസ്.ഐ.അഖിലും സംഘവും അറസ്റ്റ് ചെയ്തു. ബേംഗ്ളൂരിൽ നിന്നും വരികയായിരുന്ന നഫ്സലിനെ ഇന്നലെ പുലർച്ചെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്. ബംഗ്ളൂരിൽ നിന്നും കൊണ്ട് വരികയായിരുന്നു മയക്ക്മരുന്നെന്ന് പൊലീസ് പറഞ്ഞു..


സെലക്ഷൻ ട്രയൽ 31 ന്


 മാഹി: ജനുവരി 7 മുതൽ 18വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് വെറ്ററൻസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ടീമിന്റെ സെലക്ഷൻ ട്രയൽസ് ഡിസംബർ 31ന് വൈകിട്ട് 4 മണിക്ക് പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതാണ്. സെലക്ഷനിൽ പങ്കെടുക്കുന്നവർ സ്വന്തം കിറ്റ്കൊണ്ടുവരേണ്ടതാണെന്ന് മാഹി ജില്ലാ ക്രിക്കറ്റ് അസോ സിയേഷൻ സെക്രട്ടരി അറിയിച്ചു.


ശ്രീബുദ്ധ വിനോദ സംഘം രൂപീകരിച്ചു


മാഹി: സംസ്കൃതം ഭാഷാ ആകർഷണ - കേന്ദ്രത്തിന്റെ പോഷക സംഘടനയായി ശ്രീ ബുദ്ധ വിനോദ സംഘം രൂപികരിച്ചു.

ഭാരവാഹികളായി നവനിത കൃഷ്ണൻ (പ്രസിഡണ്ട് )കുന്നുമ്മൽ രാജേന്ദ്രൻ (വൈ.പ്രസി)വികുമാരൻ എലാങ്കോട് (സെക്രട്ടരി ) സി.പി.ഭാസ്ക്കരൻ മാസ്റ്റർ (ജോ: സെക്രട്ടരി > കളത്തിൽ സുരേന്ദ്രൻ (ട്രഷാർ )( എന്നിവരെ തെരഞ്ഞെടുത്തു.


പടക്ക ലൈസൻസിന് അപേക്ഷിക്കാം


മാഹി: വിഷു ഉത്സവത്തോടനുബന്ധിച്ച് താൽക്കാലിക പടക്കക്കടകൾക്കുള്ള ലൈൻസിന് മാഹി സ്വദേശികൾക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം ജനുവരി 20 നകം അപേക്ഷകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിൽ ലഭിച്ചിരിക്കണം. കടയുടെ 15 മീറ്റർ ചുറ്റളവിൽ തീപിടിക്കാൻ സാദ്ധ്യതയുള്ള സ്ഥാപനങ്ങളോ, വിടുകളുടെ അടുക്കള ഭാഗമോ ഉണ്ടാകാൻ പാടില്ല.


m,

ബി.കെ.കാർത്ത്യായനി

ന്യൂമാഹി : കുറിച്ചിയിൽ എൽ.പി സ്കൂളിന് സമീപം വിജീഷ് നിവാസിൽ

ബി.കെ കാർത്ത്യായനി (86) അന്തരിച്ചു.

ഭർത്താവ്: പരേതനായ ബി.കെ. തമ്പായി.

മക്കൾ: വൽസല, പത്മനാഭൻ, സുരേന്ദ്രൻ, നിർമ്മല, പ്രദീപൻ, പ്രകാശൻ, വിജീഷ്, പരേതനായ പവിത്രൻ.

മരുമക്കൾ: ചന്ദ്രൻ, അജിത, സിന്ധു, സത്യൻ, ബീന, സിൽന.

സഹോദരങ്ങൾ: പ്രഭാകരൻ, രാഗിണി പരേതരായ ശ്രീധരൻ, കൗസു.


aq

40 മത് നാഗപ്രതിഷ്ഠാ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നാഗപ്രതിഷ്ഠാ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.

രാവിലെ നൂറും പാലും വൈകുന്നേരം സർപ്പബലിയും 

കരിമ്പന ഇല്ലം ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരിയുടെ 

മുഖ്യ കാർമികത്വത്തിൽ നടന്നു.

ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


solarnew

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.   

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.

 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25