നാട്ടൊരുമയിൽ
ക്രിസ്തുമസ് പുതവത്സര ആഘോഷം
മാഹി: നാട്ടൊരുമയിൽ, വനിതാ സാരഥ്യമുള്ള ചാലക്കര റസിഡൻസ് അസോസിയേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ
ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
പ്രസിഡണ്ട് പ്രസിന സോമൻ്റെഅദ്ധ്യക്ഷതയിൽ
സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു കൃസ്തുമസ്-നവവത്സര സന്ദേശം നൽകി.കെ.ശ്യാം സുന്ദർ ,കെ .ടി.സജീവൻ സംസാരിച്ചു. മധുരക്കാരൻ്റെ വിട ഷെൽമി ഷിജിത്ത് സ്വാഗതവും,എ ഗീത നന്ദിയും പറഞ്ഞു.
കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.ഗാനമേളയും, നൃത്തനൃത്യങ്ങളും അരങ്ങേറി.അത്താഴ വിരുന്നുമുണ്ടായി.
വർണ്ണാഭമായ വെടിക്കെട്ടോടെയാണ് പരിപാടി അവസാനിച്ചത്..
ചിത്രവിവരണം: പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.
പാണക്കാട് തങ്ങളും
ആർച്ച് ബിഷപ്പും
കൂടിക്കാഴ്ച നടത്തി
തലശ്ശേരി:പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ,തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരി ബിഷപ്പ് ഹൗസിൽ എത്തിയത്.ഒരു മണിക്കൂറോളം
ആർച്ച് ബിഷപ്പ് മാർ ജോസഫ്പാംപ്ലാനിയുമായി കൂടിക്കാഴ്ച നടന്നു..
പാണക്കാട് തങ്ങൾ എത്തും മുമ്പ് ഷാഫി പറമ്പിൽ എം.പി.ബിഷപ്പ് ഹൗസിലെത്തിയിരുന്നു. അദ്ദേഹവും ചർച്ചയിൽ പങ്കാളിയായി.
മുനമ്പം വിഷയം ഉൾപ്പെടെ ചർച്ചയായി. 'സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു .ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്.സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം.ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട് .സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത് 'ബന്ധങ്ങൾ നിലനിർത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നതെന്ന് തങ്ങൾ പറഞ്ഞു.അതേസമയം.കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പല വിഷയങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്.വിഷയങ്ങളെക്കുറിച്ച് പരസ്പര ധാരണയോടെ മുന്നോട്ട് പോവുക
ഇത്തരത്തിലുള്ള കൂടിക്കാഴ്ച കേരള സമൂഹത്തിൻ്റെ ഭാവിക്ക് ആവശ്യമാണെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു മുസ്ലിം ലീഗ് നേതാക്കളായഅഡ്വ. കെ.എ.ലത്തീഅഡ്വ. കെ.എ.ലത്തീഫ്, ടി.എച്ച്. അസ്ലം എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചിത്രവിവരണം: പാണക്കാട് സാദിഖലി തങ്ങൾ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിക്ക് കേക്ക് നൽകുന്നു. സമീപം ഷാഫി പറമ്പിൽ എം.പി.
ഫ്ളാഷ്ബാക്ക് സൗജന്യ
മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
തലശ്ശേരി: പഴയകാല കായിക താരങ്ങളുടെ സംഘടനയായ ഫ്ളാഷ്ബാക്ക് കണ്ണൂർ ആസ്റ്റർ മിംമ്സ് ആശുപത്രിയുടെയും,കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ബ്രണ്ണൻ സ്ക്കൂളിൽ സംഘടിപ്പിച്ച രോഗനിർണ്ണയ ക്യാമ്പിൽ നേത്രരോഗം,ജനറൽ മെഡിസിൻ, കാർഡിയോളജി എന്നീ വിഭാഗങ്ങളിലായി 200 ൽ പരം പേർ ചികിത്സ നേടി.മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ എം.വി.ജയരാജൻ,ഐ.എം.എ. പ്രസിഡണ്ട് ഡോ.നദീം ആബൂട്ടി, ഡോ.സുരേഷ് പുത്തലത്ത്,പി.എ രത്നവേൽ,വാർഡ് അംഗങ്ങളായ സി.ഒ.ടി. ഷബീർ,ടി.സി.കിലാബ് എന്നിവർ സംബന്ധിച്ചു.പി.എം നിസാമുദ്ദീൻ,സജിത്ത് അത്തോളി നാസർ ലാമിർ,സി.ടി.കെl അഫ്സൽ,ഒ.വി.മുഹമ്മദ് റഫീക്ക്.അഫ്സൽ ബാബു ആദിരാജ,പി.കെ.സുരേഷ്, ടി.എം.ഹാരിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ചിത്രവിവരണം: മുൻ ആരോഗ്യ മന്ത്രി മെഡിക്കൽ കേമ്പ് സന്ദർശിക്കുന്നു.
ഡോ.യു.എ. മുഹമ്മദ് നിര്യാതനായി
തലശ്ശേരി: നഗരത്തിലെ പ്രമുഖ ഫിസിഷ്യനായിരുന്ന കായ്യത്ത് റോഡിലെ ന്യൂ അൽഫാത്തിൽ ഡോ.യു.എ. മുഹമ്മദ് (83) നിര്യാതനായി. ലോഗൻസ് റോഡിലെ പൽമ ക്ലിനിക്ക് ഉടമയാണ്. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ്.
പരേതരായ കെ.സി.എ. കുഞ്ഞിബാവ - യു.എ. അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയി കുടുംബാംഗമായ പരേതയായ ടി.എം. പൽമ. മക്കൾ: റസൂഖ് (ദുബൈ), റഫീഖ് (അഡലൈഡ്, ആസ്ത്രേലിയ), ശഫീഖ്, തൗഫീഖ്. മരുമക്കൾ: അഫ്സല, പർവീൺ സുൽത്താന, ഫാത്തിമ, ബീച്ചു ഫഹീമ (എടക്കാട്). സഹോദരൻ: പരേതനായ യു.എ. അബ്ദുൽ ഖാദർ (റിട്ട.അധ്യാപകൻ, താനൂർ).
ബാലസംഘം കാർണിവെൽ
മാഹി:ബാലസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളവിൽ കടപ്പുറത്ത് സംഘടിപ്പിച്ച കാർണിവൽ ബാലസംഘം തലശ്ശേരി മുൻ ഏരിയ ജോ: കൺവീനർ കെ.പി നൗഷാദ് ഉദ്ഘാടനം ചെയ്തു അഞ്ചൽ അടിയേരി സ്വാഗതം പറഞ്ഞു യുടി.സതീശൻ, എം എം നിയ ,
സി ടി വിജീഷ്, കെ.പി.
രാജേഷ് സംസാരിച്ചു
വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു
ചിത്രവിവരണം: കെ.പി.നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു.
മൗന ജാഥയും അനുസ്മരണവും നടത്തി.
മാഹി ..മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയും ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗും സംയുക്തമായി മാഹി ടൗണിൽ മൗന ജാഥ നടത്തി.
മാഹി സർവിസ് ബേങ്ക് പരിസരത്ത് നിന്നാരംഭിച്ച മൗന ജാഥ ഇ വത്സരാജ് സിൽവർ ജുബിലി ഹാൾ പരിസരത്ത് സമാപിച്ചു.'
തുടർന്ന് സർവ്വകക്ഷി അനുസ്മരണ യോഗവും നടത്തി. മാഹി എം.എൽ എ രമേഷ് പറമ്പത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
പി. പി വിനോദൻ, 'സത്യൻ കേളോത്ത് ,പി.ടി കെ റഷിദ് ' ഹാരിസ് പരന്തി രാട്ട്. കെ.ഹരിന്ദ്രൻ ,ആഷാ ലത, രജിലേഷ് സംസാരിച്ചു പി.ടി.സി.
ശോഭ ,ശ്യാംജിത്ത് ,ഉത്തമൻ തിട്ടയിൽ,അജയൻ പൂഴിയിൽ, ഐ അരവിന്ദൻ.ഷാജു കാനം' ഇസ്മയിൽ ചങ്ങരോത്ത് റഫിക്ക് ഗ്രാമത്തി, ജിജേഷ് ചമേരി, വി.വിജയൻ .വി . പത്മനാഭൻ , ആഷി തബഷിർ , സർഫാസ് ചൂടി കോട്ട നേതൃത്വം നൽകി.
ചിത്ര വിവരണം രമേഷ് പറമ്പത്ത് എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
ചിത്ര- കളിമൺ ക്യാമ്പ് സമാപിച്ചു
തലശ്ശേരി:രണ്ടു ദിവസം നീണ്ടു നിന്ന " മഷിയും മണ്ണും കുട്ട്യോൾക്ക്" റെസിഡൻഷ്യൽ ചിത്രകളിമൺ ക്യാമ്പ് മുണ്ടമൊട്ട ഓട്ടുപുരക്കലിൽ സമാപിച്ചു. കണ്ണൂർ, കോഴിക്കോട്, മാഹി പ്രദേശങ്ങളിൽ നിന്നായി മുപ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ കലൈമാമണി സതിശങ്കർ,, രമേശൻ നടുവിൽ , വാസവൻ പയ്യട്ടം, വി.യദുനാഥ് എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. മധു കുന്നോത്ത് ക്യാമ്പ്ഡയറക്ടറായിരുന്നു. റോജിത്ത് കോഴൂർ, സുഷമാ മനോജ് സംസാരിച്ചു.
ചിത്രവിവരണം: ചിത്ര ശിൽപ്പകലാ കേമ്പിൽ പങ്കെടുത്തവരും അദ്ധ്യാപകരും
പാലിക്കണ്ടി കുടുംബ സംഗമവും ചിത്രപ്രദർശനവും
ന്യൂമാഹി:കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ധാരാളം സംഭാവനകൾ നൽകിയ പാലിക്കണ്ടി കുടുംബസംഗമവും, പ്രമുഖ ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ ചിത്രപ്രദർശനവും മാഹി മലയാള കലാഗ്രാമത്തിൽ നടന്നു. ചിത്രപ്രദർശനവും കുടുംബ സംഗമവും പ്രമുഖ ചിത്രക്കാരൻ കെ കെ മാരാർ നിർവഹിച്ചു.
പാലിക്കണ്ടി കുടുംബം കണ്ണൂർ കോഴിക്കോട് ജില്ലകളിലും മാഹി പ്രദേശത്തുമായി വ്യാപിച്ചുകിടക്കുകയാണ്. 3000ത്തിലധികം മെമ്പർമാരുള്ള കുടുംബത്തിലെ കണ്ണൻ - പിറക്കാച്ചി ദമ്പതിമാരുടെ സന്തതി പരമ്പരകളുടെ കുടുംബ സംഗമമാണ് മാഹി മലയാള കലാ ഗ്രാമത്തിൽ നടന്നത്.
കുടുംബ സംഗമ ചെയർമാൻ ബാലൻ പാലിക്കണ്ടി അധ്യക്ഷത വഹിച്ചു.
ട്രഷറർ ശശികുമാർ പാലിക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു.
മുതിർന്ന കുടുംബഗങ്ങളെ കെ കെ മാരാർ ആദരിച്ചു.
എൻ കെ സജിത, പി വിജയൻ, സി വി ബാബുരാജ്, രാജൻ മോന്താൽ, ആൽവിൽ വ്യാസ്, പി കെ സുരേഷ്, സി ജിഷ സംസാരിച്ചു കൺവീനർ എൻ കെ സജീഷ് സ്വാഗതവും സി വി രജിത നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളും അരങ്ങേറി.
ബാലൻ പാലിക്കണ്ടിയുടെ പതിനാലാമത് ചിത്ര പ്രദർശനം ഡിസംബർ 29 മുതൽ ജനുവരി രണ്ടാം തീയതി വരെ മലയാള കല ഗ്രാമം ആർട്ട് ഗാലറിയിൽ തുടരും.
ചിത്രവിവരണം: മലയാള കലാഗ്രാമത്തിൽ പ്രശസ്ത ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് നാടൻ കലാ ഗവേഷകൻ കെ.കെ.മാരാർ നോക്കിക്കാണുന്നു.
നാതെരുവ് യ്ക്കളുടെ വിളയാട്ടം
ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിലെ ഒരു പോക്കറ്റ് റോഡിൽ ഒരു വീടിന്റെ ഗെയിറ്റിന് മുമ്പിൽ ഇന്നലെ സന്ധ്യക്ക് ശേഷം തെരുവ് നായ്ക്കൾ കിടക്കുന്നതാണ് ചിത്രങ്ങളിൽ. ഇത് തന്നെയാണ് രാവും പകലും എല്ലാ വീടുകളുടെ മുമ്പിലും റോഡുകളിലുമുള്ള അവസ്ഥ. തെരുവ് നായ്ക്കളെ ഭയന്ന് കുട്ടികൾക്കും വൃദ്ധ ജനങ്ങളടക്കമുള്ള ജനങ്ങൾക്കും മറ്റും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമായിരിക്കയാണ്.
ഇവിടത്തെ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ജനങ്ങൾ ഒത്തൊരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകാൻ, ഇതിനൊരു അടിയന്തിര പരിഹാരം കാണുവാൻ അധികാരികൾ തയ്യാറാകണമെന്ന് ഉണർത്തുന്നു.
ബഷീർ ഏരത്ത്, പെരിങ്ങാടി.
ചാലക്കര റസിഡൻസ് അസോസിയേഷൻ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്തവർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group