നൂപുരധ്വനികളുണർന്നു .. നടന വിസ്മയങ്ങളുടെ രാപകലുകൾ ഇളകിയാട്ടി

നൂപുരധ്വനികളുണർന്നു .. നടന വിസ്മയങ്ങളുടെ രാപകലുകൾ ഇളകിയാട്ടി
നൂപുരധ്വനികളുണർന്നു .. നടന വിസ്മയങ്ങളുടെ രാപകലുകൾ ഇളകിയാട്ടി
Share  
2024 Dec 27, 11:45 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നൂപുരധ്വനികളുണർന്നു ..

നടന വിസ്മയങ്ങളുടെ രാപകലുകൾ ഇളകിയാടി 


തലശ്ശേരി: നടരാജ ചൈതന്യം പ്രസരിക്കുന്ന ജഗന്നാഥ ക്ഷേത്ര വേദിയിൽ ,

 സർഗ്ഗ പരതയുടെ ഉരക്കല്ലിൽ മാറ്റുരച്ച് ,ദ്വിദിന പ്രാണാ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.

 ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമുള്ള ഇരുന്നൂറോളം നർത്തകരാണ് നടന ചാരുതയുടെ സമ്മോഹനമായ മുഹൂർത്തം കുറിച്ചത്.

കലാമണ്ഡലം ബിലഹരിയുടെ സോപാന സംഗീതത്തോടെ'

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവഹിച്ചു.

മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. കലൈമാമണി ചാലക്കര പുരുഷു സംസാരിച്ചു.

കലൈമാമണി പ്രിയാ രഞ്ചിത്ത് (കലാക്ഷേത്ര) പി.വി.ലാവ് ലിൻ (പ്രോഗ്രാം ഓഫീസർ ഫോക് ലോർ അക്കാദമി ) ആഷിഷ് പയ്യന്നൂർ (പ്രിൻസിപ്പാൾ നാട്യ ഭാരതി) എന്നിവർക്ക് പ്രാണാകലൈനാർ പുരസ്ക്കാരംസമ്മാനിച്ചു.

 നൃത്തോത്സവത്തിന്റെ ഭാഗമായി പ്രാണ അക്കാഡമി ഓഫ് പെർമിംഗ് ആർട്സ് ട്രസ്റ്റിന്റെ ഫൗണ്ടർ ഡയറക്ടറും,മോഹിനിയാട്ടം നർത്തകിയുമായ മണിമേഖല ടീച്ചർ, ശങ്കരാചാര്യരുടെ പ്രശസ്ത കൃതിയായ സൗന്ദര്യലഹരിയുടെ മോഹിനിയാട്ട നൃത്താവിഷ്കാരം അവതരിപ്പിച്ചു..

ആർഎൽ .വി .അനീഷപ്രിയദിനേശനും,ആർ .എൽ .സി .ആര്യ അരവിന്ദും (തൃശൂർ) മോഹിനിയാട്ടം അവതരിപ്പിച്ചു.

രത്ന ഭാരതി ആചാര്യ ആര്യ ഹി പവിത് (യു.പി) ഒഡീസ്സിയും. അഡാർ കലൈമാമണി ദേവിക എസ്.കുറുപ്പ് (ചെന്നൈ) ഭരതനാട്യവും അവതരിപ്പിച്ചു.

ഇന്ന്കാലത്ത് 11 മണിക്ക് നൃത്തോത്സവം രണ്ടാം നാളിൽഅക്ഷയരാധാകൃഷ്ണൻ (ബാംഗ്ളൂർ) ഭരതനാട്യവും, സി.അശ്വതി രാജ് (തിരൂർ) കേരള നടനവും, സ്നേഹദാസ് (പാലക്കാട്) കഥകളിയും, വിബിൻ ബാലകൃഷ്ണൻ (കണ്ണൂർ) ഭരതനാട്യവും അവതരിപ്പിക്കും.


ചിത്രവിവരണം :പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യുന്നു.

രണ്ട് പുസ്തകങ്ങളുടെ

പ്രകാശനവും ചർച്ചാ

സംവാദവും. നാളെ 


 തലശേരി:എം.പി. ബാലറാം എഴുതിയ സാംസ്കാരിക ജീവിതം - എച്ചിലിലകളിലെ തൊമ്മിമാർ എന്ന സാമൂഹ്യ വിമർശന ഗ്രന്ഥവും കുഞ്ഞപ്പ പട്ടാനൂരിന്റെ കവിതാ സമാഹാരമായ അതി ജീവിതങ്ങൾ പുസ്തകവും നാളെ (ഞായർ) തലശേരി  കോസ്മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ പ്രകാശിതമാവും. രാവിലെ 10 ന് ബ്രണ്ണൻ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന പ്രകാശനചടങ്ങിൽ എം.പി. ബാലറാം അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ .ഉത്ഘാടനവും വിഷയാവതരണവും ജെ. രഘു നിർവ്വഹിക്കും. കുഞ്ഞപ്പ പട്ടാനൂർ മുഖ്യ ഭാഷണം ചെയ്യും. വിമർശന ഗ്രന്ഥം പ്രൊ.എൻ. സുഗതൻ മാസ്റ്റരും കവിതാ സമാഹാരം ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണനും പ്രകാശനം ചെയ്യും. ചൂര്യയി ചന്ദ്രൻ മാസ്റ്റരും എ.കെ. നരേന്ദ്രനും ഏറ്റുവാങ്ങും. തുടർന്ന് നടത്തുന്ന പുസ്തക ചർച്ചയിലും സംവാദത്തിലും എം.പി.രാധാകൃഷ്ണൻ, എൻ. സന്തോഷ് കുമാർ, മുരളിധരൻ കരിവെള്ളൂർ, എന്നിവർ പങ്കെടുക്കും. എം.കെ.രാജു മാസ്റ്റർ ചർച്ചകൾ ക്രോഡീകരിക്കും. ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ, ഇന്ദിരാ ഹരീന്ദ്രൻ, എം.പി. വീണ, എം.പി. മീന എന്നിവർ കവിതാലാപനം നടത്തും. ഡോക്യുമെന്ററി പ്രദർശനവുമുണ്ടാവും ചൂര്യയി ചന്ദ്രൻ മാസ്റ്റർ, കെ.ടി. ബാബുരാജ്, എം.പി. ബാലറാം, എ.കെ. നരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു


melut

മേലൂട്ട് മഠപ്പുരയിൽ കാരുണ്യ നിധി പദ്ധതിക്ക് തുടക്കമായി


തലശ്ശേരി: മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര ആണ്ട് തിറ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. 

 ദൈവത്തെ മലയിറക്കൽ കർമ്മം നടത്തി. തുടർന്ന് മേലൂട്ട് മടപ്പുര വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന കാരുണ്യ നിധി പദ്ധതിയുടെ ഉദ്ഘാടനം ടി.വി വസുമിത്രൻ എഞ്ചിനീയർ നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് കെ.എം ധർമ്മ പാലൻ അധ്യക്ഷത വഹിച്ചു. തലശേരിയിലും പരിസരങ്ങളിലുമുള്ള നിർദ്ധനരും നിരാലംബരുമായ രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ നിധിയുടെയും പ്രഖ്യാപനവുമാണ് നടത്തുന്നത്.വിവിധ സ്ഥാപനങ്ങളും, വ്യക്തികളും നൽകിയ ഫണ്ടുകൾ ക്ഷേത്രം പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ ഏറ്റുവാങ്ങി. നഗരസഭാ കൗൺസിലർ ലിജേഷ്, ഇ.ആശ, റെനിത ദിവാകരൻ, ജഗന്നിവാസ്, പി.രമേഷ്, ഉത്സവ കമ്മിറ്റി കൺവീനർ അനൂപ് മാധവ് സംസാരിച്ചു. സെക്രട്ടറി എൻ.കെ ലിജി സ്വാഗതം പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 5.30 ന് തിരുവപ്പന കെട്ടിയാടി ഭക്തരെ അനുഗ്രഹിക്കും. ഉച്ചക്ക് 12 ന് ഭഗവതി തിറയാട്ടം ഉണ്ടാവും. രണ്ടു ദിവസവും ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്



ചിത്രവിവരണം:കാരുണ്യ നിധി പദ്ധതിയുടെ ഉദ്ഘാടനം ടി.വി വസുമിത്രൻ എഞ്ചിനീയർ നിർവഹിക്കുന്നു.


whatsapp-image-2024-12-27-at-21.54.36_83f621cf

എം.ടി.യെ പു ക സ അനുസ്മരിച്ചു

തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മിറ്റി മലയാള സാഹിത്യത്തിൻ്റെ ഭാവുകത്വം മാറ്റിയ മാഹാ പ്രതിഭയായ എം ടി വാസുദേവൻ നായരുടെ അനുസ്മരണം സംഘടിപ്പിച്ചു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ എം ടി യുടെ ചിത്രം വരച്ചു, കഥാകൃത്ത് അഡ്വ: കെ കെ രമേഷ്, കെ വി അനിത, ടി എം ദിനേശൻ, ഭാസ്കരൻ കൂരാറത്ത്, ടി കെ ബിന്ദു എന്നിവർ സംസാരിച്ചു


ചിത്രവിവരണം: പൊന്ന്യം ചന്ദ്രൻ എം.ടി.യുടെ ചിത്രം വരയ്ക്കുന്നു

fff

മാഹി സെവൻസ് ഫുട്ബോളിന്

ഫിബ്രവരി 8 ന് തുടക്കം


മാഹി :മാഹിസ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 41ാം മത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫിബ്രവരി 8 മുതൽ 23 വരെ മാഹി മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടൂർണ്ണമെൻ്റിൽ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണ്ണാടക, പോണ്ടിച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 16 ഓളം ടീമുകൾ പങ്കെടുക്കും. വൈകു. 7 മണി മുതലാണ് മത്സരങ്ങൾആരംഭിക്കുക. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

1953-ൽ ആയിരുന്നു സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കം കുറിച്ചത്. 1938 ൽ ആണ് മാഹി സ്പോർട്‌സ് ക്ലബ്ബ് രൂപീകൃതമാവുന്നത്.

കേരളത്തിൽ ഇന്ന് നില നിൽക്കുന്ന ഏറ്റവും പഴക്കമുള്ള ഒന്നാംകിട ഫുട്‌ബോൾ ടൂർണ്ണമെന്റാണ് നിലവിൽ മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്. 2022-2023 സീസണിലെ ഏറ്റവും മികച്ച സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനുള്ള സെവൻസ് ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അവാർഡിന് അർഹരായി. മാഹി സ്പോർട്സ് ക്ലബ്ബ് നടത്തി വരുന്ന കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലന ക്യാമ്പുകൾക്കും വോളിബോൾ, ബോൾ ബാഡ്മിന്റൺ ക്യാമ്പുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, സത്യൻ, ഷറഫലി, പ്രേംനാഥ് ഫിലിപ്പ് ഉൾപ്പെടെയുള്ളവർ

മാഹി ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ജേഴ്സിയണിഞ്ഞിരുന്നു. കേരള നിയമസഭാ

 സ്പീക്കർ എ.എൻ.ഷംസീർ മുഖ്യരക്ഷാധികാരിയായുള്ള കമ്മിറ്റി

യാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

വിജയികൾക്കുള്ള ഡൗൺ ടൗൺ മാൾ ട്രോഫിക്കും സൈലം ഷീൽഡിനും, റണ്ണേർസ്‌ന് വെണ്ടി ലക്സ് ഇവെസലുൻ ട്രോഫിക്കും മെരിസ് ക്ലബ്ബ് സലൂൻ ഷീൽഡിനും വേണ്ടിയാണ് ഈ പ്രാവിശ്യത്തെ ഫുട്ബോൾ ടൂർണ്ണമെന്റ്റ്.സഘാടകസമിതിഭാരവാഹികളായഅഡ്വ: ടി.അശോക് കുമാർ .അനിൽ വിലങ്ങിൽ ( ചെയർമാൻ)അടിയേരി ജയരാജൻ ( കൺവീനർ), കെ.സി. നികിലേഷ് ( കോർഡിനേറ്റർ), ഉത്തമരാജ് മാഹി ( പ്രചരണ വിഭാഗം ചെയർമാൻ), വിനയൻ പുത്തലം ( പ്രചരണ വിഭാഗം കൺവീനർ)

ശ്രീകുമാർ ഭാനു ( മീഡിയാ കോർഡിനേറ്റർ) വാർത്താ സമ്മേളനത്തിൽ അറിയിച്ചു

whatsapp-image-2024-12-27-at-21.56.43_4ae12fef

മൻമോഹൻ സിങ്ങ് വികസന ശിൽപ്പി :മുഖ്യമന്ത്രി


മാഹി: സാമ്പത്തിക മാന്ദ്യത്തിൽ ലോകമാകെ ഉലഞ്ഞപ്പോഴും, രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയുണ്ടാക്കാനും, നൂതനമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കരുത്തനായ ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ്ങെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി അഭിപ്രായപ്പെട്ടു.

മാഹി ഗവ: ഹൗസിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഛായാപടത്തിൽ പുഷ്പാർച്ചനയുമുണ്ടായി.

.രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ രാജ വേലു,മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് സംസാരിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ്, പൊലീസ് സുപ്രണ്ട് ശരവണൻ ഉൾപ്പെടെ രാഷ്ട്രിയ ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.


ചിത്രവിവരണം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ ഛായാപടത്തിന് മുന്നിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി അനുശോചിക്കുന്നു.


ദിവ്യ ജ്യോതി പ്രയാണത്തിന്

മയ്യഴിയിൽഉജ്വല വരവേൽപ്പ്


മാഹി .ശിവഗിരിയിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് മാഹി ടൗണിൽ ഉജ്വല വരവേൽപ്പ്.

എസ്.എൻ.ഡി.പി.മാഹി യൂണിയൻ സെക്രട്ടരി സജിത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സംഘർഷങ്ങളുടേയും വിദ്വേഷത്തിൻ്റേയും ആകുലമായ സാഹചര്യം നിലനിൽക്കുമ്പോഴും,

വർത്തമാനകാലത്ത് ലോകം മുഴുവൻ ഗുരു സന്ദേശത്തിൻ്റെ പൊരുളറിയാനും, മാനവ സൗഹൃദത്തിൻ്റെ സരണികൾ തീർക്കാനും മുന്നോട്ട് വരുന്നത് പ്രത്യാശ പകരുന്നതായി എം എൽ എ പറഞ്ഞു. സ്വാമി പ്രേമാനന്ദ, അഡ്വ.ടി.അശോക് കുമാർ, ജാഥാ ലീഡർ രാജീവൻ മാടപ്പീടിക, സി ഗോപാലൻ, കോ-ഓർഡിനേറ്റർ രാമനാഥൻ സംസാരിച്ചു.കല്ലാട്ട് പ്രേമൻ സ്വാഗതം പറഞ്ഞു.

രാജേഷ് അലങ്കാർ ,എ. ഗംഗാധരൻ, എം.രാജേന്ദ്രൻ, ശശികുമാർ ,സുചിത്ര പൊയിൽ സുജിഷ ദിനേശ്, രേഖ പ്രമോദ് നേതൃത്വം നൽകി.


വിശ്വഗുരുവിന് മയ്യഴിയമ്മയുടെ സ്നേഹാദരം


മാഹി:മതമൈത്രിയുടെ മാതൃകാ സ്ഥാനമായ മാഹി സെൻ്റ് തെരേസാ ബസലിക്കയിൽ ശിവഗിരിയിലേക്കുളള ദിവ്യജ്യോതി പ്രയാണത്തിന് ഹൃദയാ ർദ്രമായ ഐക്യദാർഢ്യം -

ജ്യോതി പ്രയാണം ദേവാലയത്തിന് മുന്നിലെത്തിയപ്പോൾ ബസലിക്ക റെക്ടർ ഫാ: സെബാസ്റ്റ്യൻ കാരേക്കാട്ടിലും 'വിശ്വാസികളും ഇറങ്ങി വന്ന് വിശ്വഗുരുവിന് പുഷ്പമാല്യം അർപ്പിച്ചു.

വിശ്വമാനവികതയ്ക്ക് പ്രസക്തിയേറി വരികയാണെന്നും, പോപ്പിൻ്റെ സാന്നിദ്ധ്യത്തിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്നും റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരേക്കാട്ടിൽ പറഞ്ഞു

നിരവധി പേരാണ് ദേവാലയത്തിന് മുന്നിൽ എത്തിച്ചേർന്നത്.

തലശ്ശേരി ഗണപതി കോവിൽ, ഹിന്ദി മഹാവിദ്യാലയം, കീഴത്തിമുക്ക് സ്നേഹം സാംസ്കരികവേദി, മഞ്ഞോടി ചതയ ദിനാഘോഷ കമ്മിറ്റി, മേലൂട്ട് മഠപ്പുര, പഴയ ബസ്സ് സ്റ്റാൻ്റ്, പൂവളപ്പ് തെരുഗണപതി ക്ഷേത്രം , തലായി ബാലഗോപാല ക്ഷേത്രം, പുന്നോൽ ശ്രിനാരായണ മഠം , അഴിക്കൽ ശ്രിനാരായണ മഠം , ഏടന്നുർശ്രീനാരായണമഠം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് മാഹിയിലെത്തിയത്. മാഹിയിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു.


രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-12-27-at-21.57.21_2eefccce_1735325396

ദിവ്യ ജ്യോതി പ്രയാണത്തിനിടെ മാഹി ബസലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ ഗുരുദേവ വിഗ്രഹത്തിൽ പുഷ്പമാല്യമർപ്പിക്കുന്നു.


whatsapp-image-2024-12-27-at-21.58.29_3338b95a

കെ.പി. ബീനാകുമാരിനിര്യാതയായി

തലശ്ശേരി: ഗുഡ് ഷെഡ് റോഡ് കളത്തിൽ വീട്ടിൽ കെ.പി. ബീന കുമാരി ( 70 ) നിര്യാതയായി ഭർത്താവ് :പരേതനായ ചന്ദ്രമോഹനൻ മക്കൾ: ഷിജി, പ്രജീഷ്,വിജേഷ്, പ്രബിത മരുമക്കൾ: ഷൈമ,സനോജ്, സഹോദരങ്ങൾ പദ്മജ, സുരേഷ് കുമാർ (മുൻ വാർഡ് കൗൺസിലർ ) പരേതരായ നളിനി,

വാമാക്ഷി


vkas
whatsapp-image-2024-12-27-at-22.03.04_7d46a183

കെ.കെ.കനകരാജ് നിര്യാതനായി

തലശ്ശേരി:കുട്ടിമാക്കൂൽ പെരിങ്കളം തിരുവാതിര വീട്ടിൽ കെ.കെ. കനകരാജ് ( 75) നിര്യാതനായി. അച്ഛൻ: പരേതനായ കെ കെ കണ്ണൻ, അമ്മ: പരേതയായ ജാനകി, ഭാര്യ: കെ.സി.ജലജ ,

മക്കൾ: ജ്യോതിഷ് കെ.കെ (ബംഗളുരു), അവ്യയ് കെ.രാജ് (ലക്ച്ചറർ, ഇൻഞ്ചിനിയറിംഗ് കോളേജ്), മരുമകൾ: അഖിന 

സഹോദരങ്ങൾ: നളിനി, മോഹനൻ, ജലജ, പരേതയായ ബീന.


whatsapp-image-2024-12-27-at-22.05.09_a07854c4

ശ്രീ.പി.കെ.പ്രേമരാജൻ രചിച്ച' കേരള ചരിത്രത്തിലെ ബഹായി മുദ്രകൾ' എന്ന പുസ്തകം കണ്ണൂർ രൂപത ബിഷപ് അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. ചടങ്ങിൽ മുൻ മേയർ ടി.ഒ.മോഹനൻ, സി.സുനിൽ കുമാർ (പ്രസിഡണ്ട് , പ്രസ് ക്ലബ്ബ്),ഡോ. വിജയൻ ചാലോട്, മോഹനൻ പൊന്നമ്പത്ത്,സി.പി.അഷ്റഫ്, എം. ശരവണൻ, പി.കെ.പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു.


ചരിത്ര പ്രസിദ്ധമായ കടേപ്രം

മഖാം ഉറൂസ് എട്ടാം ദിവസത്തിലേക്ക്.

എണ്ണൂറ് വർഷത്തിലധികം പഴക്കമുള്ള മഖാം ശരീഫിൽ നടന്ന് വരുന്ന ഉറൂസ് മുബാറക് തിങ്കളാഴ്ച അന്നദാനത്തോടെ സമാപിക്കും.

ഇരുപതാം തിയ്യതി വെള്ളിയാഴ്ച കടേപ്രം കേന്ദ്ര മഹല്ല് കമ്മിറ്റി പ്രസിഡന്റ് മരവൻ അബൂബക്കർ ഹാജി പതാക ഉയർത്തി.

ഉൽഘാടന സമ്മേളനം കടേപ്രം കേന്ദ്ര മഹല്ല് ഖാളി സൈനുദ്ദീൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അബൂബക്കർ അഹ്സനി തെന്നല, മുസ്തഫ ഹുദവി ആക്കോട്, നവാസ് മന്നാനി പറവൂർ, നൗഫൽ സഖാഫി കളസ, ശാഫി സഖാഫി മുണ്ടമ്പ്ര, ബഷീർ ഫൈസി ദേശമംഗലം എന്നിവർ പ്രഭാഷണം നടത്തി. ശനിയാഴ്ച രാത്രി നടക്കുന്ന ദിക്ർ ദുആ മജ്‌ലിസിന് സയ്യിദ് മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും . ഇരുപത്തി ഒമ്പതാം തിയ്യതി ഞായറാഴ്ച രാവിലെ ഒമ്പതിന് മൗലീദ് പാരായണവും കൂട്ടപ്രാർത്ഥനയും നടക്കും തുടർന്ന് അന്നദാനത്തോടെ പത്ത് ദിവസം നീണ്ട് നിന്ന ഉറൂസിന് തിരശ്ശീല വീഴും.


ad2_mannan_new_14_21-(2)
hariy=thamrutha-25-without-mannan-jpg
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25