ജീവിച്ചിരുന്നപ്പോൾ കളരിയാശാൻ.. മരണാനന്തരം അപൂർവ്വനാണയങ്ങളുടെ കൂട്ടുകാരൻ:ചാലക്കര പുരുഷു

ജീവിച്ചിരുന്നപ്പോൾ കളരിയാശാൻ.. മരണാനന്തരം അപൂർവ്വനാണയങ്ങളുടെ കൂട്ടുകാരൻ:ചാലക്കര പുരുഷു
ജീവിച്ചിരുന്നപ്പോൾ കളരിയാശാൻ.. മരണാനന്തരം അപൂർവ്വനാണയങ്ങളുടെ കൂട്ടുകാരൻ:ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Dec 25, 02:56 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജീവിച്ചിരുന്നപ്പോൾ കളരിയാശാൻ.. മരണാനന്തരം അപൂർവ്വനാണയങ്ങളുടെ കൂട്ടുകാരൻ:ചാലക്കര പുരുഷു


മാഹി: പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നാടറിഞ്ഞ കളരിഗുരിക്കൾ . നൂറു കണക്കിന് രോഗികളെ മർമ്മ ചികിത്സയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന എണ്ണം പറഞ്ഞ ചികിത്സകൻ .. ആയോധനമുറകളിലൂടെ അങ്കത്തട്ടുകളിൽ ഇടിമിന്നലായി മാറിയ അഭ്യാസി .. 

ജീവിതകാലത്ത് പള്ളൂരിലെ രാജീവൻ ഗുരിക്കൾ പരിചയക്കാരുടെ മനസ്സുകളിൽ അടുത്തിടെ മരണപ്പെടും വരെയുള്ള ചിത്രംഇങ്ങിനെയായിരുന്നു. ഈ മനുഷ്യൻ ദശകങ്ങളായി സംഭരിച്ചു വെച്ച നൂറു കണക്കിന് അപൂർവ നാണയങ്ങളുടെ ശേഖരം മരണാനന്തരമാണ് ഭാര്യയും മാഹി പൊലീസിലെ സബ് -ഇൻസ്പക്ടറുമായ ദീപാ രാജീവൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

ഒരു ജീവിതകാലം മുഴുവനും കളരിയാശാനായും ചികിത്സകനായും വിശ്രമമില്ലാത്ത ജീവിതം നയിച്ച ഈ മനുഷ്യൻ്റെ ജീവിത സമ്പാദ്യവും ഇത് തന്നെ.''വിവിധ രാജ്യങ്ങളിലെവൈവിധ്യമാർന്ന കറൻസികളും, നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ബാക്കി വെച്ചാണ് പ്രശസ്ത കളരിഗുരിക്കളും മർമ്മ ചികിത്സകനുമായിരുന്ന പള്ളൂരിലെ ശ്രീനിലയത്തിൽ പി.പി.രാജീവൻ ഗുരുക്കൾ അടുത്തിടെ യാത്രയായത്.

തൻ്റെ സ്വകാര്യ ശേഖരത്തിൽ അമൂല്യ നിധിപോലെ ഗുരിക്കൾ സൂക്ഷിച്ചു വെച്ചിരുന്ന കാലഘട്ടങ്ങളുടെ കഥ പറയുന്ന വിലപ്പെട്ട നാണയ -കറൻസി ശേഖരം അദ്ദേഹത്തിൻ്റെ സഹധർമ്മിണി ദീപാ

രാജീവാണ്കണ്ടെത്തിയത്

mabar

 18-ാം നൂറ്റാണ്ട് തൊട്ടുള്ള ആദിമ നാണയത്തുട്ടുകൾ ഉൾപ്പടെ വിവിധ രാജാക്കന്മാരുടേയും വിദേശ രാജ്യങ്ങളുടേയും നൂറ് കണക്കിന് നാണയങ്ങളും കറൻസികളുമാണ് ഗുരിക്കൾ ഭദ്രമായി സൂക്ഷിച്ചിരുന്നത്.ഇവയിൽ പലതും വലിയ സംഖ്യ കൊടുത്ത് വാങ്ങിച്ചതാണ്.

കടലാസ് പണവും മറ്റ് തരത്തിലുള്ള നോട്ടുകളും നാണയങ്ങളുമെല്ലാം വിവിധ ജനവിഭാഗങ്ങളുടെ സംസ്ക്കാരവും, ജീവിത' രീതികളുമെല്ലാം തിരിച്ചറിയാൻ പര്യാപ്തമാണ്. വിവിധനാട്ടുരാജാക്കന്മാരുടെ കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന നാണയങ്ങൾ,

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കമ്മട്ടത്തിൽ നിന്നും നിർമ്മിച്ച നാണയങ്ങൾ, കൽപ്പണം, തലശ്ശേരി പണം. അണ, ഓട്ട മുക്കാൽ, വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങൾ, പഴയ വെള്ളി,ചെമ്പ്നാണയങ്ങൾ, ചില്ലി ,തുടങ്ങിയവയും, ബർമ്മ ,സിംഗപ്പൂർ, മലേഷ്യ, അറബ് നാടുകൾ, ഫ്രാൻസ്, ശ്രീലങ്ക, ഇംഗ്ലണ്ട്, തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിലെ പ്രാബല്യത്തിലുള്ളതും ഇല്ലാത്തതുമായ കറൻസികളും രാജീവൻ ഗുരിക്കളുടെ അമൂല്യശേഖരത്തിൽ പെടുന്നു.


ചിത്രവിവരണം:രാജീവൻ ഗുരുക്കൾ താൻ ജീവന് തുല്യം സ്നേഹിച്ച നാണയത്തുട്ടുകൾക്കൊപ്പം (ഫയൽ ഫോട്ടോ)


whatsapp-image-2024-12-25-at-10.21.06_1abe760f

ജീവിതശൈലി

രോഗങ്ങൾക്ക് കാരണമാകന്ന സാഹചര്യങ്ങളിൽ യുവതലമുറ

ജാഗ്രത പാലിക്കണം!

  --എം. മുസ്തഫ മാസ്റ്റർ


മാഹി: രാഷ്ട്രത്തിൻ്റെ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കാനൊരുങ്ങുന്ന യുവത്വം സ്വന്തം ആരോഗ്യത്തിന് പ്രഥമ പരിഗണന നല്കണമെന്നും

ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നു മാറി നില്ക്കാനും ലഹരി ഉല്പന്നങ്ങളോട് നോ പറയാനും ഇന്നത്തെ യവുത്വത്തിനാകണമെന്നും പ്രശസ്ത പിന്നണി ഗായകനും റിട്ടയേർഡ് ഹെഡ്മാസ്റ്റുമായ എം.മുസ്തഫ മാസ്റ്റർ പറഞ്ഞു.

ചാലക്കര സെൻ്റ് തെരേസ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് ഒപ്പമുള്ള സ്നേഹ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവന സന്നദ്ധത സ്വന്തം വീട്ടിൽ നടപ്പിലാക്കിക്കൊണ്ടാണ് നമ്മൾ സാമൂഹ്യ സേവനത്തിന് ഒരുങ്ങേണ്ടതെന്നും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവർക്കെ സമൂഹമെന്ന കുടുംബത്തെ തിരിച്ചറിയാൻ ആവുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

വിദ്യാലയത്തിലെ മുതിർന്ന അധ്യാപകൻ സി. ദാമോദരൻ സ്നേഹ സംവാദ പരിപാടിയുടെ അധ്യക്ഷനായി.

വി. സുമിത്രൻ മാസ്റ്റർ ആശംസകൾ നേർന്നു

എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ

ടി.കെ. സുരഭി സ്വാഗതവും വണ്ടിയർ ലീഡർ ആൻറിൻ റെജി നന്ദിയും പറഞ്ഞു.

സി. രെഖില, ആവണി അനിൽ കുമാർ,

ആൻഡ്രിയ ജോൺ,

ഗൗതം കൃഷ്ണ എന്നിവർ നേതൃത്വം നല്കി.

ഡിസംബർ 20 നു എൻ.എസ്എസ്- റീജ്യണൽ കോർഡിനേറ്റർ ഡോ. ഇ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്ത സപ്തദിന ക്യാമ്പിൽ പതിവു ശുചീകരണ പ്രവർത്തികൾക്കു ശേഷം ഇന്നു വളണ്ടിയർമാർക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും ക്ലേ മോഡലിങ്ങിൽ ഡമോൺസ്ട്രേഷനും പരിശീലനവും നടക്കും.


എൻ.എസ്.എസ്.വളണ്ടിയർമാർ മുസ്തഫ മാസ്റ്റർക്കൊപ്പം

mahe-malayala-kalagramam

മലയാള കലാഗ്രാമം

വാർഷികം 5 ന്


മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാ സ്ഥാപനമായ

മലയാള കലാഗ്രാമം മുപ്പത്തിയൊന്നാം വാർഷികാഘോഷം ജനുവരി 5ന് വിപുലമായ പരിപാടികളോടെ നടക്കും.

കാലത്ത് 10 മണിക്ക് ചിത്ര ശിൽപ്പ പ്രദർശനം മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം പരിപാടികൾ അരങ്ങേറും.വൈ.4 മണിക്ക് വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ്റെ അദ്ധ്യത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. മുൻ എംഎൽഎ എം.സ്വരാജ് ഉദ്ഘാടനം നിർവ്വഹിക്കും.രമേശ് പറമ്പത്ത് എംഎൽഎ, കെ.കെ.മാരാർ, പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു സംസാരിക്കും. തുടർന്ന് നൃത്തസന്ധ്യ.

ജനുവരി 4 ന് വൈ: 3 മണിക്ക് കലാഗ്രാമത്തിൽ ചിത്രീകരിച്ച, കലാഗ്രാമം ആദ്യ ബാച്ച് വിദ്യാർത്ഥി പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്ത 'ഏതം' സിനിമ പ്രദർശിപ്പിക്കും.

whatsapp-image-2024-12-25-at-08.06.23_0ff4a27f

പ്രാണാ ഇന്റർനാഷണൽ

ഡാൻസ് ഫസ്റ്റ് 2024

തലശ്ശേരിയിൽ


തലശ്ശേരി: ദ്വിദിന അന്താരാഷ്ട്ര നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമുള്ള 200 ഓളം നർത്തകർ ഡി സമ്പർ 27, 28 തിയ്യതികളിൽ

ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ നൃത്താർച്ചന നടത്താനെത്തുന്നു'

27 ന് കാലത്ത് 10.30 ന് കളിവിളക്ക് തെളിയുന്നതോടെ നൃത്തോത്സവത്തിന് തിരശ്ശീല ഉയരും.

വൈകുന്നേരം 5.30ന് നടക്കുന്ന സംസ്കാരിക സദസ്സിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

.


whatsapp-image-2024-12-25-at-08.06.24_12ad7917

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവഹിക്കും

മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും.

കലൈമാമണി പ്രിയാ രഞ്ചിത്ത് (കലാക്ഷേത്ര) പി.വി.ലാവ് ലിൻ (പ്രോഗ്രാം ഓഫീസർ ഫോക് ലോർ അക്കാദമി ) ആഷിഷ് പയ്യന്നൂർ (പ്രിൻസിപ്പാൾ നാട്യ ഭാരതി) എന്നിവർക്ക് പ്രാണാകലൈനാർ പുരസ്ക്കാരംസമ്മാനിക്കും

whatsapp-image-2024-12-25-at-08.06.25_7b959d44

നൃത്തവുത്സവത്തിന്റെ ഭാഗമായി പ്രാണ അക്കാഡമി ഓഫ് പെർമിംഗ് ആർട്സ് ട്രസ്റ്റിന്റെ ഫൗണ്ടർ ഡയറക്ടറും,മോഹിനിയാട്ടം നർത്തകിയുമായ മണിമേഖല ടീച്ചർ, ശങ്കരാചാര്യരുടെ പ്രശസ്ത കൃതിയായ സൗന്ദര്യലഹരിയുടെ മോഹിനിയാട്ട നൃത്താവിഷ്കാരം അവതരിപ്പിക്കും.

ആർഎൽ .വി .അനീഷപ്രിയദിനേശനും,ആർ .എൽ .സി .ആര്യ അരവിന്ദും (തൃശൂർ) മോഹിനിയാട്ടം അവതരിപ്പിക്കും.

രത്ന ഭാരതി ആചാര്യ ആര്യ ഹി പവിത് (യു.പി) ഒഡീസ്സിയും. അഡാർ കലൈമാമണി ദേവിക എസ്.കുറുപ്പ് (ചെന്നൈ) ഭരതനാട്യവും അവതരിപ്പിക്കും.

whatsapp-image-2024-12-25-at-08.06.25_c634fcda

28 ന് കാലത്ത് 11 മണിക്ക് നൃത്തോത്സവം രണ്ടാം നാളിൽഅക്ഷയരാധാകൃഷ്ണൻ (ബാംഗ്ളൂർ) ഭരതനാട്യവും, സി.അശ്വതി രാജ് (തിരൂർ) കേരള നടനവും, സ്നേഹദാസ് (പാലക്കാട്) കഥകളിയും, വിബിൻ ബാലകൃഷ്ണൻ (കണ്ണൂർ) ഭരതനാട്യവും അവതരിപ്പിക്കും.

നൃത്തം യുവജനോത്സവ രംഗത്ത് മത്സരം മാത്രമായി ഒതുങ്ങി പോവാതെ ന്യത്തത്തിന്റെ വിശാലമായ തലങ്ങൾ യുവതലമുറയ്ക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രാണാ മാനേജിങ്ങ് ട്രസ്റ്റി മണിമേഖല ടീച്ചർ പറഞ്ഞു.

മലബാര്‍ കാന്‍സര്‍

സെന്ററില്‍ സജ്ജമായ

നൂതന ചികിത്സാ

സംവിധാനങ്ങൾ 26 ന്

മുഖ്യമന്ത്രി നാടിന്

സമർപ്പിക്കും


തലശ്ശേരി :കിഫ്ബി ഒന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാർ കാൻസർ സെന്ററിൽ സജ്ജമാക്കിയ നൂതന ചികിത്സാസംവിധാനങ്ങൾ 26 ന് രാവിലെ10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിക്കും. ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍ ഷംസീര്‍ മുഖ്യാതിഥിയായിരിക്കും. ഷാഫിപറമ്പില്‍ എം. പി മുഖ്യപ്രഭാഷണം നടത്തും. എം.സി. സി ഡയറക്ടര്‍ ഡോ. ബി സതീഷ് ബാലസുബ്രഹ്മണ്യം റിപ്പോര്‍ട്ട് അവതരിപ്പിക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനറാണി, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഐ. എ. എസ് തുടങ്ങിയവര്‍ സംബന്ധിക്കും. ട്രീറ്റ്മെന്റ് ആന്റ് അക്കാദമിക് ബ്ലോക്ക്, റോബോട്ടിക് ശസ്ത്രക്രിയ. വിഭാഗം, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക്, ഓപറേഷൻ തീയ്യറ്ററുകൾ ,,അനുബന്ധസൌകരുങ്ങൾ, ഇന്നോവേഷൻ ഇൻകുബേഷൻ നെസ്റ്റ്, ഡ്രിപ്പോ ഉപയോഗിച്ചുള്ള ഇൻഫ്യുഷൻ മോണിറ്ററിംഗ് സംവിധാനം കൈമാറൽ തുടങ്ങിയവയാണ് നാടിനായി സമർപ്പിക്കുന്നതെന്ന് ഡോ.പി. നിസാമുദ്ദീന്‍ , അനിത തയ്യില്‍, പി. കെ സുരേഷ്, പി. സി റീന എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍അറിയിച്ചു.

മേലൂട്ട് ശ്രീ മുത്തപ്പൻ

മടപ്പുര തിരുവപ്പന

മഹോത്സവം


 തലശ്ശേരി:മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ ആണ്ട് തിറ തിരുവപ്പന മഹോത്സവം വെള്ളി, ശനി ദിവസങ്ങളിൽ കൊണ്ടാടും. 26 ന് രാവിലെ നടത്തുന്ന ദേവീ പൂജയോടെ ചടങ്ങുകൾ ആരംഭിക്കുമെന്ന് മടപ്പുര ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.എം. ധർമ്മ പാലനും സിക്രട്ടറി കെ. ലിജിനുംവാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 ന് ഉച്ചക്ക് ദൈവത്തെ മലയിറക്കൽ കർമ്മം നടത്തും. തുടർന്ന് മേലൂട്ട് മടപ്പുര വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന കാരുണ്യ നിധി പദ്ധതിയുടെ ഉദ്ഘാടനം നടത്തും. തലശേരിയിലും പരിസരങ്ങളിലുമുള്ള നിർധനരുംനിരാലംബരുമായ രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കുമുള്ള വിദ്യാഭ്യാസ സഹായ നിധിയുടെയുംപ്രഖ്യാപനവുമാണ് നടത്തുന്നത്. ശനിയാഴ്ച പുലർച്ചെ 5.30 ന് തിരുവപ്പന കെട്ടിയാടി ഭക്തരെ അനുഗ്രഹിക്കും. ഉച്ചക്ക് 12 ന് ഭഗവതി തിറയാട്ടം ഉണ്ടാവും. തത്സമയം മുതൽ വൈകിട്ട് 4വരെ എത്തുന്ന 8000 ത്തോളം പേർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. ഉത്സവ കമ്മിറ്റി കൺവീനർ അനൂപ് മാധവൻ, വൈസ് പ്രസിഡണ്ട് പി.രമേഷ്, ട്രഷറർ പി.പി. അജിത് കുമാർ, കഴകക്കാരൻ പി.സി.ദിവാനന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

മാങ്ങോട്ടും കാവിൽ 

മണ്ഡല മഹോത്സവം

മാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവം 28. ന് വിപുലമായ പരിപാടികളോടെ നടക്കും.. വാദ്യമേളത്തോടെ ഉഷപ്പൂജ ,ഉച്ചപൂജ ദീപാരാധന, പൂമൂടൽ, അത്താഴപൂജ, ഭജന, കടമേരി ഉണ്ണികൃഷ്ണൻ മാരാർ&പാർട്ടിയുടെ തായമ്പക ചുറ്റുവിളക്ക്, എന്നിവയോടും നടത്തപ്പെടുന്നു. പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും

whatsapp-image-2024-12-25-at-14.36.55_a9cb8518

സീബ്രാ ലൈൻ സുരക്ഷിത

സ്ഥലത്ത് സ്ഥാപിക്കണം


ന്യൂമാഹി: മുൽ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മാഹി പാലം ജംഗ്ഷനടുത്ത് തീർത്തും അസൗകര്യവും വീതിയേറിയതുമായ സ്ഥലത്ത് പുതുതായി സീബ്ര ലൈൻ സ്ഥാപിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി.

മാഹി -തലശ്ശേരി ദേശീയ പാതയിൽ ന്യൂമാഹിബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് മുൻ കാലങ്ങളിൽസിബ്രാലൈൻഉണ്ടായിരുന്നത് ഇത് തലശ്ശേരി ഭാഗത്തേക്കും കൂത്തുപറമ്പ്, മൂലക്കടവ് ഭാഗത്തെക്കുമുള്ള ബസ് സ്റ്റോപ്പിലേക്ക് എത്താനും മാർക്കറ്റിൽ പോകാനും മറ്റും ഏറെ ഗുണകരമായിരുന്നു. എന്നാൽ ഇപ്പോൾ സിബ്രാലൈൻസ്ഥാപി

ച്ചിരിക്കുന്നത് പൊലീസ് ഔട്ട് പോസ്റ്റിന് സമീപമാണ് ' ഇത് വിദ്യാർത്ഥികൾക്കും സ്ത്രീകളുൾപെടെയുള്ളവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു ന്യൂമാഹി പൊലീസ് ഔട്ട് പോസ്റ്റിൽ പൊലീസിന്റെ സേവനം ലഭ്യമല്ലാത്തതും ,സിബ്ര ലൈനിൽഅപകടങ്ങൾക്ക് കാരണമാകും. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തിര ശ്രദ്ധ ശ്രദ്ധപതിയേണ്ടതുണ്ട്


ചിത്രവിവരണം: പൊലീസ് ഔട്ട് പോസ്റ്റിന് മുന്നിൽ പുതുതായി സ്ഥാപിച്ച സീബ്ര ലൈൻ

whatsapp-image-2024-12-25-at-14.38.24_783fa8d0

തലശ്ശേരിഫ്ലാഷ് ബാക്ക് സംഘടിപ്പിച്ച ഇൻറർ അക്കാഡമി ഫുട്ബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു മാഹി സുധാകരൻ മാസ്റ്റർ സ്മാരക ഫുട്ബോൾ അക്കാഡമിയെ തോൽപിച്ചു ട്രോഫി കരസ്ഥമാക്കിയ സി.കെ സോക്‌സർ അക്കാഡമി കൂത്ത്പറമ്പ് ടീം

whatsapp-image-2024-12-25-at-08.09.46_ae7885af

രാജീവൻ ചാത്തോത്ത് 

നിര്യാതനായി


കതിരൂർ പുല്ല്യോട് വെസ്റ്റിലെ രാജീവൻ ചാത്തോത്ത് (59) നിര്യാതനായി. ചാത്തോത്ത് അനന്തന്റെയും സതിയുടെയും മകനാണ്. തലശ്ശേരി പാട്യംസ് കോളേജ്, വടകര ന്യൂ മനീഷ കോളേജ്, എച്ചൂർ നളന്ദ കോളേജ് എന്നിവിടങ്ങളിൽ അധ്യാപക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിജ്ഞാനപേഷിണി വായനശാല പ്രസിഡന്റ്, ശ്രീ ധർമ്മശാസ്താ ഭഗവതി ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഷൈനി (അധ്യാപിക മാഹി ബി എഡ് കോളേജ്) മക്കൾ ജിഷ്ണുരാജ് (കാനഡ) ഭാവന. സഹോദരങ്ങൾ രാധ, ശങ്കുണ്ണി (റിട്ടയേർഡ് എസ്. ഐ), സരോജിനി, ശ്യാമള. സംസ്കാരം 25/12/2024 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

whatsapp-image-2024-12-25-at-06.25.38_9df71a0b

സൈനബ അന്തരിച്ചു


ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗെയിറ്റ് കരീക്കുന്ന് റോഡിൽ രേഷ്മ മൻസിൻ കരിപ്പാൽ സൈനബ (88) അന്തരിച്ചു.

ഭർത്താവ് : പരേതനായ പുഴക്കര കുനിയിൽ ഉമ്മർകുട്ടി.

മക്കൾ: മൂസക്കുട്ടി, സെക്കീർ ഹുസൈൻ (റിയാദ്), ഇബ്രാഹിംകുട്ടി, കെ.പി. ഹാരീഫ് മൊയ്തു (അൽ ഹിന്ദ് ടൂർസ് ആൻ്റ് ട്രാവൽസ്, സി.പി.എം കരീക്കുന്ന് ബ്രാഞ്ച് അംഗം), റഷീദ, സെഫൂറ.

മരുമക്കൾ: അസ്മ, സഫരിയ, സെക്കീറ, ഷെമീന , മഹറൂഫ്, അസീസ്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25