കരോൾ ഘോഷയാത്രക്ക് ചാലക്കരയിൽ വരവേൽപ്പ്

കരോൾ ഘോഷയാത്രക്ക്  ചാലക്കരയിൽ വരവേൽപ്പ്
കരോൾ ഘോഷയാത്രക്ക് ചാലക്കരയിൽ വരവേൽപ്പ്
Share  
2024 Dec 24, 12:54 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കരോൾ ഘോഷയാത്രക്ക്

ചാലക്കരയിൽ വരവേൽപ്പ്


മാഹി: പ്രാർത്ഥനാ ഗീതങ്ങളും, ആനന്ദനടനവും ആത്മീയ വിശുദ്ധി പടർത്തിയ നഗര ഗ്രാമവീഥികളിലൂടെ മയ്യഴി സെൻ്റ് തെരേസാ ബസലിക്ക സംഘടിപ്പിച്ച ക്രിസ്ത് മസ് കരോൾ ഘോഷയാത്ര,വഴി നീളെ തടിച്ചുകൂടിയ ജനമനസ്സുകളിൽ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി സന്ദേശ മെത്തിച്ചു.ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ചിത്രീകരിച്ച ചലിക്കുന്ന പുൽക്കൂടിനെ വികാരി മാരും, കന്യാസ്ത്രീകളും, ഇടവകക്കാരും അനുധാവനം ചെയ്തു. ക്രിസ്തുമസ് അപ്പൂപ്പനും, മാലാഖമാരുമെല്ലാം ഘോഷയാത്രക്ക് മികവേകി.

സെൻ്റ് തെരേസാ സ്കൂളിൽ നിന്നുമാരംഭിച്ച വർണ്ണാഭമായ കരോൾ ഘോഷയാത്രക്ക് ചാലക്കര എംഎ എസ്.എം.വായനശാലാ അങ്കണത്തിൽ വരവേൽപ്പ് നൽകി. ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.ജയൻ, ചാലക്കര പുരുഷു സംസാരിച്ചു. ജോസ് ബാസിൽഡിക്രൂസ് സ്വാഗതവും, സ്റ്റാൻലി ഡിസിൽവ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവുമുണ്ടായി.

വിൻസെൻ്റ് ഫെർണാണ്ടസ്സ്, പോൾ ഷിബു, മാർട്ടിൻ കൊയ് ലോ, ഡീക്കൻ മെൽവിൻ,ഡീക്കൻ ലിബിൻ, സിസ്റ്റർ നവ്യ ,സിസ്റ്റർ ആൻ ജോസ് നേതൃത്വം നൽകി.


ചിത്രവിവരണം: ചാലക്കര വായനശാലാ പരിസരത്ത് കരോൾ ഘോഷയാത്രക്ക് നൽകിയ വരവേൽപ്പ്


x

കള്ളൻ പണിപറ്റിച്ചു: ജനങ്ങൾ യാത്രാദുരിതത്തിലായി

:ചാലക്കര പുരുഷു


മാഹി: തലശ്ശേരി- മാഹിബൈപാസ് റോഡിലെ

ഈസ്റ്റ് പള്ളൂർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് ഒൻപത് ദിവസം കഴിഞ്ഞിട്ടും, സിഗ്നൽ ലൈറ്റ് കത്തുന്നില്ല'.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പളളൂർ-പെരിങ്ങാടി റോഡ് അടച്ചിട്ട തിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. സിഗ്നലിലെ ഏട്ട്ബാറ്ററികൾ മോഷണം പോയതിനെ തുടർന്നാണ് ഈസ്റ്റ് പള്ളൂർ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചത്. ഒൻപത് നാളുകൾ കഴിഞ്ഞിട്ടും.മോഷണം പോയവ കണ്ടുപിടിക്കാനോ, പുതിയ ബാറ്ററി സ്ഥാപിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. സിഗ്നൽ പ്രവർത്തനരഹിതമായതിനാൽ സ്പിന്നിംഗ് മിൽ- പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടയപ്പെട്ടു 

സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾ പോവാൻ.പലപ്പോഴും സർവീസ് റോഡിലൂടെ വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ പോവുന്നത്.എന്നാൽ ചൊക്ലി-കവിയൂർ-മമ്മിമുക്ക് റോഡിന്റെ റീടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴി പോവുന്നതും ദുഷ്കരമായി. ഇതോടെ നിരവധി യാത്രക്കാരും, ക്രിസ്തുമസ് പരീക്ഷക്ക് പോവുന്ന നിരവധി വിദ്യാർഥികൾക്കും യാത്ര ദുരിതമായി.

അടിയന്തരമായി സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ



"ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് സിഗ്നൽ ബാറ്ററികൾ മോഷണം പോയതിൽ ഇരുവശങ്ങളിലേക്കുമുള്ള സർവ്വീസ് റോഡുകളും സ്പിന്നിങ്ങ് മിൽ മാഹി റോഡും അടച്ചിരിക്കുന്നത്

അംഗീകരിക്കാനാവില്ല. മോഷ്ടാവിനെ പിടികൂടാനോ, പകരം ബാറ്ററികൾ സ്ഥാപിക്കാനോ തയ്യാറാവാതെ, ദിവസങ്ങളോളം റോഡടച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. "


ഇ.കെ.റഫീഖ്

ജനറൽ സെക്രട്ടരി

ജനശബ്ദം മാഹി



ചിത്രവിവരണം: അടച്ചിട്ട പളളൂർ - പെരിങ്ങാടി റോഡ്


acc

ബൈപ്പാസിൽ വീണ്ടും

ജീവൻ പൊലിഞ്ഞു.

മാഹി: തലശ്ശേരി - മാഹി ബൈപാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. ഞായറാഴ്ച രാത്രിയിലാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ തൃക്കണ്ണാപുരം ഒളവിലത്തെ കോമത്ത് വി.സി.ഗോകുൽ രാജാ (28) ണ് മരിച്ചത്.

ചമ്പാട്ടെ വടക്കെ ചാലിൽ ബാബുരാജ്-കോമത്ത് 

ശ്രീലത ദമ്പതികളുടെ മകനാണ്. സഹോദരൻ: അതുൽജിത്ത് 'തലശ്ശേരി

റോയൽ എൻഫീൽഡിൽ ജീവനക്കാരനാണ്.

സഹോദരൻ: അതുൽജിത്ത്


moto

മാഹി-തലശ്ശേരിബൈപ്പാസിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തത് യാത്രികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു 'കഴിഞ്ഞ ദിവസം നിർത്തിയിട്ട ലോറിയിലിടിച്ച് ഒളവിലം സ്വദേശിയായബൈക്ക് യാത്രികൻ മരിക്കാൻ ഇടയായതും ഇതുകൊണ്ടു തന്നെയാണ് വാഹനങ്ങളുടെ വെളിച്ചമല്ലാതെ റോഡ് കൂരിരുട്ടാണ് ആവശ്യമായ സോളാർ വിളക്കുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് യാത്രികരുടെ ആവശ്യം


whatsapp-image-2024-12-23-at-19.56.19_919cd252

നടുവൊടിക്കുന്ന റോഡ്


മാഹി: പളളൂർ അറവിലകത്ത് പാലത്തിൽ നിന്നും കാഞ്ഞിരമുളളപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് പൊട്ടിത്തകർന്ന് ചെളിക്കുളമായി.

വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി. കരിങ്കൽ ചീളുകൾ പലയിടങ്ങളിലും ചിതറിക്കിടപ്പാണ്. ഓട്ടോറിക്ഷകൾ ഇതുവഴി വരാൻ മടിക്കുകയാണ്. പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതരുടെ കണ്ണ് തുറക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം


ചിത്രവിവരണം: തകർന്ന് കിടക്കുന്ന അറവിലക്കെത്ത് പാലം - കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രം റോഡ്


ചൊക്ലിയിൽ ജനകീയ കുടുംബാരോഗ്യകേന്ദ്രം 26 ന് നാടിന് സമർപ്പിക്കും


തലശേരി  ജനകിയ പങ്കാളിത്തത്തോടെ ചൊക്ലിയിൽ സാക്ഷാത്കരിച്ച ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രം ഡിസമ്പർ 26 ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കുമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചറും മെഡിക്കൽ ഓഫീസർ ഡോ.എം. നീതുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്പീക്കർ അഡ്വ എഎൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും..എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.75 കോടി രൂപയും എൽ.എസ്.ജി.ഡി. ഫണ്ട് 70 ലക്ഷം രൂപയും എൻ.എച്ച്.എം. അനുവദിച്ച 15 ലക്ഷം രൂപയും ആശുപത്രിക്കായി മാറ്റിയ അവസരത്തിൽ 15 ദിവസം കൊണ്ട് ജനകീയമായി കണ്ടെത്തിയ 62 ലക്ഷം രൂപയും മുതൽക്കൂട്ടായി. ലബോറട്ടറി, ഫിസിയോ തെറാപ്പി യൂണിറ്റ്, ഒ.പി., വയോജന പാർക്ക്, ചിൽഡ്രൻസ് പാർക്ക്, തുടങ്ങിയ 

സൌകര്യങ്ങളും സംവിധാനങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജമാണ് - നാടിന്റെ വികസനത്തിന് ജനകീയ പങ്കാളിത്തം എത്രമാത്രം പ്രയോജനപ്പെടുത്താനാവുമെന്നതിന്റെ മറ്റൊരു നേർചിത്രമാണ് ചൊക്ലിയിൽ തല ഉയർത്തി നിൽക്കുന്ന കുടുംബാരോഗ്യ കേന്ദ്രം.- കെ.എം. പവിത്രൻ മാസ്റ്റർ,പി.കെ.യൂസഫ് മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.-


dd

തെരുവ് പട്ടികളെ വന്ധീകരിക്കണം


ന്യൂ മാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 6,7 വർഡുകളിൽ തെരുവ് നായ ശല്യംകൂടി വരുന്നു വിദ്യാർത്ഥിക്കൾക്കും കാൽനടയാത്രക്കാർക്കുംബുദ്ധിമുട്ട് നേരിടുന്നു തെരുവ് നായകളെ വന്ധ്യംകരണം ചെയ്യുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്നാണ് ദേശവാസികളൂടെ ആവശ്യം


aq

നാരായണൻ നിര്യാതനായി

തലശ്ശേരി:കാവുംഭാഗം

തയ്യിൽ സ്കൂളിന് സമീപം

പ്രശാന്തിയിൽ

ഒറ്റത്തയ്യിൽ നാരായണൻ (87) നിര്യാതനായി

തലശ്ശേരിയിലെ പച്ചക്കറി വ്യാപാരിയാണ്.

ഭാര്യ: എ.സി. ഗൗരി .

മക്കൾ: ഒ. പ്രശാന്ത്, ഒ

ഷീമ .ഒ. പ്രഫുൽ .

മരുമക്കൾ: ബിന്ദു ,

മോഹൻരാജ്,

സഹോദരങ്ങൾ:

ബാലകൃഷ്ണൻ,രാമകൃഷ്ണൻ , യശോദ, സതി


ശിവഗിരി ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം നൽകും.


മാഹി: 92 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്ക് പുറപ്പെടുന്ന ദിവ്യജ്യോതി പ്രയാണത്തിന് മാഹി മുൻസിപ്പാൽ മൈതാനത്ത് 27ന് കാലത്ത് 10 മണിക്ക് മാഹി എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകും. യോഗത്തിൽ മുഴുവൻ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന്

യൂണിയൻ സിക്രട്ടറി സജിത്ത് നാരായണൻ പ്രസിഡന്റ് കല്ലാട്ട് പ്രേമൻ എന്നിവർ അഭ്യർത്ഥിച്ചു. ജനുവരി 24 ന് മയ്യഴിയിൽ നിന്നും അമ്പത് പേരടങ്ങുന്ന സംഘം ശിവഗിരി തീർത്ഥയാത്ര നടത്തും


ക്രിക്കറ്റ് മാച്ച് ഇന്ന്


തലശ്ശേരി :നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് (ചൊവ്വ) നടക്കുന്ന ഫ്ലാഷ് ബാക്ക് ക്രിക്കറ്റ് മാച്ചിൽപ്രസ്സ് ഫോറം ടീമുംഉച്ചക്ക് 2 മണിക്ക് ആദ്യ മത്സരത്തിൽ എക്സൈസ് ടീമും, വൈകിട്ട് നാലിന് ഐ.എം.എ ടീമുമായാണ് പ്രസ്സ് ഫോറം മാറ്റുരക്കുന്നത്.


aaaa

ലീഡറെ അനുസ്മരിച്ചു


മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ സമുന്നത കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ കരുണാകരന്റെ 14- മാത് ചരമ വാർഷിക ദിനം ആചരിച്ചു. കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി , തുടർന്ന് അനുസ്മരണ യോഗവും നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ ,പി.കെ.ശ്രീധരൻ സംസാരിച്ചു. ടി.കെ.ജയൻ സ്വാഗതവും സി. അജിതൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ലീഡറുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചന


nj

തലശേരി വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാൾ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ തലശ്ശേരി തിരുവങ്ങാട് ധർമ്മശാസ്താ ഭജനസംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പഭജന .


whatsapp-image-2024-12-23-at-20.03.21_f11231a0

സംഘാടക സമിതി ഓഫീസ്

ഉത്ഘാടനം ചെയ്തു.


മാഹി :മാഹിസ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ സംഘാടക സമിതി ഓഫീസ് മാഹി സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിൽ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ സതേന്ദ്രസിംഗ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.

ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

 കെ.പി.നൗഷാദ് കെ.പി.സുനിൽകുമാർ സംസാരിച്ചു. 

ടൂർണ്ണമെൻ്റ് കമ്മറ്റി കൺവീനർ അടിയേരി ജയരാജൻ സ്വാഗതവും കോർഡിനേറ്റർ കെ.സി. നികിലേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:നഗരസഭാ കമ്മീഷണർ സതേന്ദ്ര സിംഗ് ഐ.എ എസ് ഉദ്ഘാടനം ചെയ്യുന്നു


there

റോഡ് സുരക്ഷ, ലഹരി ഉപയോഗം, മൊബൈൽ ദുരുപയോഗം എന്നീ വിഷയങ്ങളെ അധികരിച്ച് പൊലീസ് എസ്.ഐ. ദീപാരാജീവൻ ചാലക്കര സെൻ്റ് തെരേസാസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നൽകുന്നു.


you

സുഹാനി ശാം സംഘടിപ്പിച്ചു


തലശ്ശേരി:സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയിൽ ശ്യാമ സംഘടിപ്പിച്ച മുഹമ്മദ് റാഫി ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള

സുഹാനി ശാംസംഗീത സന്ധ്യ

ഡോ. രാജീവ് രാഘവൻ ഉൽഘാടനം ചെയ്തു.

 എന്നത്തേയും വിഖ്യാത ഗായകനും മെലഡികളുടെ ചക്രവർത്തിയുമായ റഫിയുടെ ജന്മദിനത്തിൽ

റഫിയുടെ ഏറ്റവും ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനസന്ധ്യയിൽ

25 ലധികം ഗായികാ ഗായകന്മാർ ഗാനങ്ങൾ ആലപിച്ചു. ജയദേവൻ, ദിനേഷ്കുമാർ പരിപാടികൾ കോ.ഓഡിനേറ്റ് ചെയ്തു.

രശ്മി ദിനേശ്, സ്മിത എന്നിവർ 

അവതാരകരായിരുന്നു. സെക്രട്ടറി സീതാനാഥ് സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: ഡോ: രാജീവ് രാഘവൻ ഉദ്ഘാടനം ചെയ്യുന്നു


134

അഖിൽ നിര്യാതനായി.


ഈസ്റ്റ് പള്ളൂർ കമ്യുണിറ്റി ഹാളിന് സമീപം കോയ്യോട്ട് മീത്തൽ അഖിൽ (24) നിര്യാതനായി.

അച്ഛൻ: പരേതനായ പ്രദിപ് (മാഹി പൊലീസ് ) അമ്മ രേഖ കൊളശ്ശേരി ( ഗവർമെൻ്റ് ഹോസ്പ്പിറ്റൽ പള്ളൂർ).

 സഹോദരങ്ങൾ :അക്ഷയ് കുമാർ, അനിരുദ്ധ് ( ആർമി ).


 സംസ്കാരം ഇന്നു രാവിലെ 9.30 ന് വീട്ടുവളപ്പിൽ


ഭൂമിയുടെ പട്ടയം

മാറ്റുന്നതിനുള്ള

അദാലത്ത് 24 ന്


മാഹി: റവന്യൂ & ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ റവന്യൂ രേഖകളിൽ സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ പട്ടയം മാറ്റുന്നതിനുള്ള അദാലത്ത് 24 ഉച്ചക്ക് 3 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. അദാലത്തിൽ വെച്ച് പട്ടയം മാറ്റുന്നതിനുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് അവരുടെ സ്ഥലത്തിന്റെ പേരിലുള്ളആധാരത്തിന്റയുംഅടിയാധാരത്തിന്റെയും കോപ്പി അടക്കം അപേക്ഷിക്കാവുന്നതാണ്


മരണം സ്ഥിരീകരിക്കാൻ

ഡോക്ടർമാർക്ക് മടി


മാഹി .മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ വീടുകളിൽ വരുന്നില്ല

നുറ് കണക്കിന് ഡോക്ടർമാർ ആയുർവ്വേദത്തിലും അലോപ്പതിയിലുമായി ജോലി ചെയ്യുന്ന മാഹിയിൽ അത്യാവശ്യത്തിന് ഒരാളെപ്പോലും കിട്ടില്ല. ആരെങ്കിലും വീടുകളിൽ മരണപ്പെട്ടാൽ മരണം സ്ഥിരീകരിക്കാൻ ഒട്ടുമിക്ക ഡോക്ടർമാരും വരില്ല.ഫീസ് കൊടുക്കാൻ വീട്ടുകാർ തയ്യാറാണെങ്കിലും ഡോക്ടർമാർ പോവില്ല'

ഒട്ടേറെ വീട്ടുകാർക്ക് ഇത്തരം ദുരനുഭവമുണ്ടായിട്ടുണ്ട്.

 ഇത് വ്യാപകമായ പ്രതിഷേധത്തിന്നിടയാക്കിയിട്ടുണ്ട്.


കനത്ത പിഴയടക്കണം

ലൈസൻസും പോകും.


മാഹി:ഹെൽമറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പുതുവത്സരദിനം തൊട്ട് 1000 രൂപ പിഴയൊടുക്കേണ്ടി വരും. പോരാത്തതിന് മൂന്ന് മാസക്കാലം ലൈസൻസും സസ്പൻ്റ് ചെയ്യപ്പെടും.പുതുച്ചേരി മോട്ടോർ വാഹന വകുപ്പിൻ്റേതാണ് ഉത്തരവ്


പുരുഷോത്തമൻ നിര്യാതനായി


ചൊക്ളി: ഒളവിലത്തെ പില്ല്യാരത്ത് പുരുഷോത്തമൻ (80)

മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുര സേവാസമിതി സ്ഥാപക വൈസ് പ്രസിഡൻ്റും മടപ്പുര കോമരവുമായിരുന്നു.

മയില്യാട്ട് ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റും, നാരായണൻപറമ്പ് നന്ദകുമാർ ടീ ഷോപ്പ് ഉടമയുമാണ്

ഭാര്യ: സരോജിനി.

മക്കൾ: ഷീല, ശോഭ,രാജേഷ്,സജീഷ്,സുമേഷ്, ഷീബ, മനോജൻ,സീമ,ലേഖ, പരേതനായ നന്ദകുമാർ,

മരുമക്കൾ: ബാബു (ഒളവിലം), മനോജ് (ഓട്ടച്ചിമാക്കൂൽ),

ഷാജ് (പൊന്ന്യം) , അനീഷ് (അഴിയൂർ),

ഷീന,പരേതനായ പ്രകാശൻ.

സഹോദരങ്ങൾ: രവീന്ദ്രൻ,പ്രേമി, ചിത്ര, ശ്രീനിവാസൻ, പരേതരായ ശ്രീധരൻ, രാഘവൻ,രാജൻ, ഗംഗാധരൻ,ചന്ദ്രൻ.

സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.


whatsapp-image-2024-12-23-at-22.19.29_163cde24

പുരുഷോത്തമൻ നിര്യാതനായി


ചൊക്ളി: ഒളവിലത്തെ പില്ല്യാരത്ത് പുരുഷോത്തമൻ (80) നിര്യാതനായി

മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുര സേവാസമിതി സ്ഥാപക വൈസ് പ്രസിഡൻ്റും മടപ്പുര കോമരവുമായിരുന്നു.

മയില്യാട്ട് ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റും, നാരായണൻപറമ്പ് നന്ദകുമാർ ടീ ഷോപ്പ് ഉടമയുമാണ്

ഭാര്യ: സരോജിനി.

മക്കൾ: ഷീല, ശോഭ,രാജേഷ്,സജീഷ്,സുമേഷ്, ഷീബ, മനോജൻ,സീമ,ലേഖ, പരേതനായ നന്ദകുമാർ,

മരുമക്കൾ: ബാബു (ഒളവിലം), മനോജ് (ഓട്ടച്ചിമാക്കൂൽ),

ഷാജ് (പൊന്ന്യം) , അനീഷ് (അഴിയൂർ),

ഷീന,പരേതനായ പ്രകാശൻ.

സഹോദരങ്ങൾ: രവീന്ദ്രൻ,പ്രേമി, ചിത്ര, ശ്രീനിവാസൻ, പരേതരായ ശ്രീധരൻ, രാഘവൻ,രാജൻ, ഗംഗാധരൻ,ചന്ദ്രൻ.

സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.


karuna

ലീഡർ കെ കരുണാകരൻ

അനുസ്മരണം നടത്തി

മാഹി: ചാലക്കര ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി. രാജീവ്ഭവനിൽ നടന്നഅനുസ്മരണ യോഗം മുതിർന്ന കോൺഗ്രസ്സ് നേതാവും മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ ട്രഷററുമായ കെ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അഡ്വ. എ.പി.അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത്, ട്രഷറർ കെ.കെ. ശ്രീജിത്ത്, സിക്രട്ടറി ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ, ശിവൻ തിരുവങ്ങാടൻ സംസാരിച്ചു. കെ.വി.സന്ദീപ് സ്വാഗതവും രമേഷ് കുനിയിൽ നന്ദിയും പറഞ്ഞു.


vkas
hareendranadh1
hareendranad4
hareendranad2
harithamrutham2025-without-mannan-poster
ad2_mannan_new_14_21-(2)
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25