ഗവേഷണങ്ങൾ പലതും വസ്തുതകളുടെ ആഴം' തൊട്ടുന്നില്ല: സ്പീക്കർ

ഗവേഷണങ്ങൾ പലതും വസ്തുതകളുടെ ആഴം' തൊട്ടുന്നില്ല: സ്പീക്കർ
ഗവേഷണങ്ങൾ പലതും വസ്തുതകളുടെ ആഴം' തൊട്ടുന്നില്ല: സ്പീക്കർ
Share  
2024 Dec 22, 01:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഗവേഷണങ്ങൾ പലതും വസ്തുതകളുടെ ആഴം' തൊട്ടുന്നില്ല: സ്പീക്കർ


മാഹി: പുതുകാലത്ത് ഗവേഷണങ്ങൾ വസ്തുതകളുടെ ആഴത്തിൽ എത്തിച്ചേരുന്നില്ലെന്നും,

ചരിത്രം പലപ്പോഴും വക്രീകരിക്കപ്പെടുകയാണെന്നും സ്പീക്കർ അഡ്വ: എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു.

സങ്കുചിത താൽപ്പര്യങ്ങൾക്കനുസൃതമായി,തെറ്റായ രൂപത്തിൽ ചരിത്രത്തെ വളച്ചൊടിച്ച് മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും, സമാധാനാന്തരീക്ഷം തകർക്കാനും ചിലർ ആസൂത്രിത നീക്കം നടത്തുകയാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.

അറബിക്കടലും, മയ്യഴിപ്പുഴയും അതിരിടുന്ന കല്ലായി ഗ്രാമത്തിൻ്റെ ഗതകാല ചരിത്രം ആലേഖനം ചെയ്യപ്പെട്ട

വി.കെ.സുരേഷ് ബാബു രചിച്ച 'കല്ലായി ഗ്രാമത്തിൻ്റെ കഥ' എന്ന ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിച്ചു. കവിയൂർ രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. ഡോ: എ.വത്സലൻ പുസ്തക പരിചയം നടത്തി. സി കെ രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ:എ.പി.സുബൈർ ,

ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെൻറി ആൻറണി, കെ.പി.രാമദാസൻ സംസാരിച്ചു. വി. മനോജ് സ്വാഗതവും,, വി.കെ.രത്നാകരൻ നന്ദിയും പറഞ്ഞു.

kl

അറവുശാലയിൽ നിന്നും 

രവീന്ദ്രൻ്റെ വീട്ടിലെ ആലയിലേക്ക്.


മാഹി : സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളായ ഈസ്റ്റ് പള്ളൂർ ഡാഡിമുക്കിലെ എസ് ഇന്ദ്ര വിഹാറിലെ കെ രവീന്ദ്രൻ്റെയും ടി വി സജിതയുടെയും വളർത്തു പശുവിന് ഉണ്ണി പിറന്നതോടെ വീട്ടിൽ ആഹ്ലാദം.

പശുവളർത്തലിൽ ആനന്ദം കണ്ടെത്തുന്നവരാണ് മാഹി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ രവീന്ദ്രനും അധ്യാപികയായ ഭാര്യ സജിതയും. മാത്രമല്ല രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥ സംഘടനാ നേതാക്കളുമാണ്. രവീന്ദ്രൻ 'മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) പ്രസിഡൻ്റും സജിത ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമാണ്. 

       പശു വളർത്തലിനെ ജീവിത്തിൻ്റെ ഭാഗമായി കണ്ട രവീന്ദ്രൻ സർക്കാർ ഉദ്യോഗസ്ഥനായപ്പോഴും, വിവാഹിതനായപ്പോഴും, അത് ഉപേക്ഷിച്ചിരുന്നില്ല. ഭർത്താവിൻ്റെ ഇഷ്ടത്തിനാവട്ടെ സജിത ടീച്ചർ എതിരും നിന്നില്ല. എന്നാൽ മക്കൾ പഠനത്തിനായി ദൂരദേശത്തേക്ക് പോയതോടെ നാടൻ പശു വളർത്തലിൽ നിന്നും കാസർകോട് കുള്ളൻ പശുവിൽഎത്തിയ രണ്ടു പേരും പതിയെ പശു വളർത്തിൽ നിന്നും മനസ്സിലാ മനസ്സോടെ പിൻമാറുകയായിരുന്നുവെങ്കിലും ,ഇപ്പോഴത്തെ കുള്ളൻ പശു യാദൃശ്ചികമായാണ് എസ് ഇന്ദ്രവിഹാറിൽഎത്തിയത്. കുള്ളൻ പശുവിനോടുള്ള കമ്പം മൂലം 2012ൽ കാസർകോട്ടെ ഡാർഫ് കൺസർവേഷൻ സൊസൈറ്റിയിൽ നിന്നും മുലകുടി മാറാത്ത ഏഴാംമാസക്കാരിയെ രവീന്ദ്രൻ വാങ്ങിയിരുന്നു. അതിനെ വളർത്തി വലുതാക്കി ആ പശു പ്രസവിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മക്കൾ രണ്ടു പേരും പഠനത്തിനായി ദൂരേക്ക് പോയത്. അവരുടെ അടുത്തേക്കുള്ള പോക്കും ഔദ്യോഗിക തിരക്കുകളും കാരണം പശുവളർത്തൽ ഒഴിവാക്കിയ രവീന്ദ്രൻ രണ്ട് വർഷം മുൻപ് ഇരു ചക്ര വാഹനത്തിൽ വരുന്ന വഴിക്കാണ് ഒരു കന്നുകാലി കച്ചവടക്കാരൻ മേയാൻ വിട്ട കന്നുകളുടെ കൂട്ടത്തിൽ ഈ കാസർകോട്കുള്ളൻ പശുവിനെ കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ കുള്ളൻ പശുവിനെ തിരിച്ചറിഞ്ഞ രവീന്ദ്രൻ വാഹനം നിർത്തി. പശുവിനെ അഴിച്ച് നടത്തി വീട്ടിലെ തൊഴുത്തിൽ എത്തിച്ചു. പശു വളർത്തൽ ഒഴിവാക്കി എങ്കിലും തൊഴുത്തിനെ സംരക്ഷിച്ചു നിർത്തിയതിനാൽ ആ പശുവിന് അഭയസ്ഥാനം കിട്ടി. പരിചയക്കാരനായ കച്ചവടക്കാരനെ ചെന്ന് കണ്ടു പശുവിൻ്റെ പണവും നൽകി. അന്നു മുതൽ രവീന്ദ്രൻ-സജിത ദമ്പതികൾ വീണ്ടും പശുവളർത്തലിൽ സജീവമായി. 

  അങ്ങനെ അനാഥയായി കച്ചവടക്കാരനിൽ എത്തപ്പെട്ട പശു തിരിച്ച് ജീവിതത്തിലേക്കും ഇന്ന് രവീന്ദ്രൻ്റെയും സജിതയുടെയും പരിചരണത്തിൽ അമ്മയുമായി. ജോലി തിരക്കിൽ മറ്റൊന്നും നേ

ക്കാൻ സമയമില്ല എന്ന് വിലപിക്കുന്നവർക്ക് നല്ലൊരുപാഠപുസ്തകമാണ് രവീന്ദ്രൻ- സജിത ദമ്പതികൾ. ഇന്ന് എസ് ഇന്ദ്രവിഹാർ മുഖരിതമാവുന്ന പശുക്കിടാവിൻ്റെ ശബ്ദത്തിനൊപ്പമാണ്.

   പശു വളർത്തലിനെ ഉപജീവനത്തിനപ്പുറം കാണുന്നവർക്ക് പറ്റുന്ന ഇനമാണ് കാസർകോഡ് 'കുള്ളൻ പശുക്കൾ. വളർത്താൻ ഏറ്റവും ചെലവ്കുറവാണെന്നതിന് പുറമെ ഇതിന്റെ പാലിനും മൂത്രത്തിനും ചാണകത്തിന് പോലും വർധിച്ച ഔഷധ ഗുണമുണ്ട്. 75 മുതൽ 85 സെൻ്റീമീറ്റർ വരെ മാത്രമാണ് ഈ ഇനങ്ങ. ളുടെ ഉയരം. എന്നാൽ ഒത്ത ഒരു പശുവിന് 120 കിലോയോളം തൂക്കമേ വരൂ. കൊച്ചു കുട്ടികൾക്ക് പോലുംനിയന്ത്രിക്കാനാവും എന്നതും ഇതിൻ്റെ പ്രത്യേകതയാണ്


ലോക മെഡിറ്റേഷൻ ദിനം ആഘോഷിച്ചു.


മാഹി :രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക മെഡിറ്റേഷൻ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

മാഹി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ, മെഡിറ്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, മെഡിറ്റേഷൻ പ്രായോഗിക പരിശീലനം തുടങ്ങിയ പരിപാടികൾസംഘടിപ്പിച്ചു. 

മാഹി ആയുർവേദ കോളേജ്, തലശ്ശേരി ധർമടം സ്നേഹക്കൂട് എന്നിവിടങ്ങളിൽ നടത്തിയ വിവിധ പരിപാടികൾക്ക് അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ എസ് ബിനു, ഡോ. കെ സന്തോഷ്‌ കുമാർ, ഡോ. സി ജെ നവീൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വേദവ്യാസ്, യോഗ ടീച്ചർ ഡോ. സി.കെ.റീമ നേതൃത്വം നൽകി

spe

കാൻസർ രോഗ ബാധിതനായ നാലാം ക്ലാസുകാരൻ ദൈവിക്കിന് സഹായ ഹസ്തവുമായി ചൊക്ലി ഉപജില്ലാ അക്കാദമിക്ക് കൗൺസിൽ ; 18,57,552 രൂപ സ്പീക്കർക്ക് കൈമാറി

തലശ്ശേരി: അപൂർവ കാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂർ ഗവ. എൽ പി സ്കൂളിലെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് ചൊക്ലി ഉപജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളും, ഒപ്പം അധ്യാപകരും.

18,57,552 രൂപയാണ് ചൊക്ലി ഉപജില്ല കണ്ടെത്തിയത്. ദൈവിക്ക് ചികിത്സാ കമ്മിറ്റി രക്ഷാധികാരി കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ തുക ഏറ്റുവാങ്ങി.

1 കോടി 50 ലക്ഷം രൂപയാണ് ദൈവിക്കിൻ്റെ ചികിത്സക്കായി ആവശ്യമുള്ളത്. എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്ക്. ഇതിനായി  

ചൊക്ലി ഉപജില്ലാ അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് വിവിധ സ്കൂളുകളിൽ നിന്നും ഫണ്ട് സ്വീകരിച്ചത്. സ്കൂളുകളിലെ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ കൈകോർത്തതോടെ 

18,57,552 രൂപ സ്വരൂപിക്കാനായി. ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ തുക ഏറ്റുവാങ്ങി. മാതൃകാപരമായ പ്രവർത്തനം നടത്തിയ അക്കാദമിക് കൗൺസിൽ ഭാരവാഹികളെ സ്പീക്കർ അഭിനന്ദിച്ചു.

അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ.രമേശൻ,

എച്ച്.എം ഫോറം സെക്രട്ടറി സി.വി അജേഷ്, ട്രഷറർ വി.പ്രദീപ്,

വൈസ് പ്രസി.വി പി രാജീവൻ, സി.സി നിഷാനന്ദ്, കെ.പി രഞ്ജിത്ത് ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ പി ടി കെ പ്രേമൻ മാസ്റ്റർ, ബൈജു ഭാസ്ക്കർ എന്നിവരും സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ സ്കൂളുകളെയും അഭിനന്ദിക്കുന്നതായി അക്കാഡമിക്ക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ പറഞ്ഞു.


ചിത്രവിവരണം: സ്പീക്കർ എ.എൻ.ഷംസീർ തുക ഏറ്റു വാങ്ങുന്നു


whatsapp-image-2024-12-21-at-21.27.19_4508bd96_1734810289

പള്ളൂർ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ സെൻ്റ് തെരേസാസ് ഹയർ സെക്കണ്ടറി എൻ.എസ്.എസ്. വളണ്ടിയർമാർ മാഹി മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്കും അധ്യാപകർക്കുമൊപ്പം


hhhhhhhh

ബ്രൺകോ മെയ്റ്റ്സ്'' സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ചു


തലശ്ശേരി:ഗവ. ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ 

'ബ്രൺകോ മെയ്റ്റ്സ്'' സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരൻ വിഎസ് . അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'പ്രിൻസിപ്പാൾ വാസന്തി, ഡോക്ടർ പുത്തൂർ മുസ്തഫ, അഡ്വ.സുനിൽകുമാർ,ആശാറാവു, സി. റജുള , പി.വി ഉമ, കെ.ടി. അനിത ജയരാജൻ, എൻ.. മോഹനൻ, അക്ബർ സിദ്ദീഖ്,സി.സുജാത കെ.സനൽ,സത്യദാസ് സംസാരിച്ചു..

കെ.ശിവദാസൻ സ്വാഗതവും ആർ.പ്രജയ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഗവ: ബ്രണ്ണൻ കോളജിൽ നടന്ന

ബ്രൺകോ മെയ്റ്റ്സ്'' സഹപാഠി കൂട്ടായ്മ


temple

പട്ടും, വളയും പെരുമലയൻ സ്ഥാനവും നൽകി ആചാരപ്പെടുത്തി


തലശ്ശേരി:പൊന്ന്യം വെസ്റ്റ് - 4-ാം മൈൽ, വെള്ളുവക്കണ്ടി ദേവീ ക്ഷേത്രം

തിറ മഹാത്സവത്തിന്റെ ഭാഗമായി 

ക്ഷേത്രജന്മാരിയും തെയ്യം അനുഷ്‌ഠാന കോലാധാരിയുമായ എം.വി.ജിതേഷ്പണിക്കരെക്ഷേത്ര തിരുമുറ്റത്ത് വെച്ച് കോട്ടയം രാജാധികാരി കിഴക്കേ കോവിലകം രവിവർമ്മരാജ പട്ടും, വളയും പെരുമലയൻ സ്ഥാനവും നൽകി ആചാരപ്പെടുത്തി.


ചിത്രവിവരണം:രാജാധികാരി കിഴക്കേ കോവിലകം രവിവർമ്മരാജ പട്ടും, വളയും പെരുമലയൻ സ്ഥാനവും നൽകി ആചാരപ്പെടുത്തിയപ്പോൾ


ഡിജിറ്റൽ അറബിക് പോസ്റ്റർ ഡിസൈൻ മത്സരം - വിജയികൾ


തലശ്ശേരി: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് തലശ്ശേരി മുസ് ലിം അസോസിയേഷൻ വിദ്യാർത്ഥികൾക്കായി നടത്തിയ ഡിജിറ്റൽ അറബിക് പോസ്റ്റർ ഡിസൈനിങ്ങ് മത്സരത്തിൽ പാറാൽ ദാറുൽ ഇർശാദ് അറബിക് കോളജ് വിദ്യാർത്ഥിനി, വി പി ഫാതിമതുൽ ബിൻഹ, (സഫിയാസ്, ചിറക്കര, തലശ്ശേരി) ഒന്നാം സ്ഥാനം നേടി. യേനപ്പോയ യൂനിവേഴ്സിറ്റി വിദ്യാർത്ഥിനി ഹാദിയ മർയം, (ആശിയാന, പെരിങ്ങാടി,മാഹി), ഡി ഐ എ കോളജ്,പാറാൽ വിദ്യാർത്ഥിനി ടി ഫാതിമ സന(റാബിയാസ്,പെരിങ്ങത്തൂർ) എന്നിവർ രണ്ടാം സ്ഥാനവും തലശ്ശേരി മദ്റസതുൽ മുബാറക എച്ച് എസ് എസ് വിദ്യാർത്ഥി മുഹമ്മദ് ഇസാൻ നൗഫൽ(നൗഷുമ്മാസ്,പരിമഠം,ന്യൂമാഹി), ഉർസുലിൻ സീനീയർ സെക്കണ്ടറി സ്കൂൾ കണ്ണൂർ വിദ്യാർത്ഥിനി

ടി സി റിസ ഫാതിമ (കരുണ,എ കെ ജി റോഡ് മുഴപ്പിലങ്ങാട്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


whatsapp-image-2024-12-21-at-21.32.23_83575408

യശോദ ടീച്ചർ നിര്യാതയായി

ചൊക്ലി.കാഞ്ഞിരത്തിൻകീഴിൽ കോളിപ്രത്ത് യശോദ (91) നിര്യാതയായി ഒളവിലം യു പി സ്കൂൾ റിട്ട അധ്യാപികയാണ്. ഭർത്താവ് പരേതനായ കോളിപ്രത്ത് അനന്തൻ മാസ്റ്റർ ( റിട്ട അധ്യാപകൻ ഒളവിലം യു പി സ്കൂൾ ). മക്കൾ വിമലകൃഷ്ണൻ,കെ, സുധീര കെ ( റിട്ട അധ്യാപിക ഒളവിലം യു പി സ്കൂൾ ), പ്രദീപ്‌ കുമാർ. കെ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പള്ളൂർ, ( റിട്ട ഉദ്യോഗസ്ഥൻ ) പരേതരായ സുരേന്ദ്രൻ കെ ( ബാബു ), സന്തോഷ്‌ കുമാർ കെ. മരുമക്കൾ. കൃഷ്ണൻ പി പി (മുംബൈ ), രജിത എ പി ( റിട്ട അധ്യാപിക ഒളവിലം യു പി സ്കൂൾ, ), രജിത വി ( കൊയമ്പത്തൂർ ), ലീന ( അധ്യാപിക വി പി ഓറിയെന്റൽ ഹൈസ്കൂൾ ചൊക്ലി ), പരേതനായ പ്രേമരാജൻ ( പാനൂർ ).

സഹോദരങ്ങൾ: സരോജിനി. കെ പി പരേതരായ നാണു മലേഷ്യ, മുകുന്ദൻമാസ്റ്റർ (റിട്ട അധ്യാപകൻഒളവിലം യു.പി. സ്കൂൾ, കെ പി,ജാനകി , ശാരദ. കെ. പി


medal

അനുമോദനവും സമ്പാദ്യ

പദ്ധതി ഉദ്ഘാടനവും


തലശ്ശേരി : പൊന്ന്യം പുഴക്കൽ എൽ പി സ്കൂളിൽ വിവിധ മൽസരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വന്തമാക്കാനുള്ള സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. വാർഡ് അംഗം ഇ പി ജസിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് നാസർ കോട്ടയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം പി റസിയ സ്വാഗതം പറഞ്ഞു. ശാസ്ത്ര മേള, കലാമേള, വിവിധ മൽസരങ്ങൾ, പരിക്ഷകൾ എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പൊന്ന്യം വായനശാല പ്രസിഡൻ്റ് എൻ വി രാഘവൻ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ് എന്നിവർ സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകി കുട്ടികളുടെ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനവും മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ് നിർവഹിച്ചു. പ്രിയ ലക്ഷ്മൺ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. വി ടി ഉസ്മാൻ മാസ്റ്റർ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം നിര്യാതനായ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ്റെനിര്യാണത്തിൽ അനുശോചിച്ചു.


ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം


മാഹി ..ഈസ്റ്റ് പള്ളൂർനെല്ല്യാട്ട് ശ്രീ കളരിഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക് മണ്‌ഡല മഹോത്സവം ഡിസംബർ 26 ന്ക്ഷേത്രം മേൽശാന്തി എടമനഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ നടക്കും.

 ഡിസംബർ 26 ന് രാവിലെ 8 മണിക്ക്നടതുറക്കൽ തുടർന്ന് 

അഷ്ടദ്രവ്യ ഗണപതിഹോമം,മലർപൂജ

ഉച്ചയ്ക്ക് 12 മണിവിശേഷാൽ പൂജ,12.30 ന് : മുട്ടറക്കൽ വഴിപാട്,വൈകു. 6 മണി ദീപാരാധന,രാത്രി 8 മണിക്ക് ഉത്സവപൂജ,

ഉപദേവൻമാർക്ക് നിവേദ്യം ഗുരുവിന് കലശാഭിഷേകം

8.30 നടയടക്കൽ.എല്ലാ വെള്ളിയാഴ്‌ചകളിലും കാലത്ത് 10.30ന് അഷ്‌ടദ്രവ്യ ഗണപതിഹോമവും ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു

സ്കൂൾ മുറ്റത്ത് മാലിന്യങ്ങൾ തള്ളി 


തലശ്ശേരി :കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഒഴിഞ്ഞ ഇടങ്ങളിലും കാട്മൂടിയ സ്ഥലങ്ങളിലും അലക്ഷ്യമായി തള്ളി നിർവൃതിയടയുന്ന ചില സാമൂഹ്യ വിരുദ്ധർ സ്കൂൾ കുട്ടികളേയും വെറുതെ വിടുന്നില്ല. സ്വന്തം മക്കൾ പോലും പഠിക്കുന്ന വിദ്യാലയ കോമ്പൗണ്ടിലും മാലിന്യങ്ങൾ തള്ളി കുട്ടികളെ ശ്വാസം മുട്ടിക്കുന്ന മനോരോഗികൾ നാടിന് ശാപമായി മാറുന്നു '

തലശ്ശേരി നഗര ഹൃദയത്തിലെ പ്രശസ്തതമായ ബി ഇ എം പി സ്കൂൾ കോമ്പൗണ്ടിലാണ് സാമൂഹ്യ വിരുദ്ധർ മാംസങ്ങളുടെയും മറ്റും അഴുകിയ മാലിന്യങ്ങൾ പതിവായി തള്ളി കുരുന്നുകളുടെ ശ്വാസം മുട്ടിക്കുന്നത്. അസഹ്യമായ ദുർഗന്ധവും കൊതുക് ശല്യവും നിമിത്തം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ അനുഭവിക്കുന്ന വിഷമതകൾ വിവരണാതീതമാണ്.

കാട് മൂടി കിടന്നിരുന്ന സ്കൂൾ കോമ്പൗണ്ടിൽ മാലിന്യങ്ങൾ പതിവായി തള്ളുന്നതിനെ തുടർന്ന് സ്കൂൾ പി ടി എ ഇടപെട്ട് കാടുകളും മാലിന്യങ്ങളും ശുചീകരിച്ച് മനോഹരമാക്കിയെങ്കിലും, വീണ്ടും ചിലർ പതിവായി സ്കൂൾ കോമ്പൗണ്ടിൽ മാലിന്യങ്ങൾ തള്ളുകയാണെന്ന് സ്കൂൾ പി ടി എ പ്രസിഡൻ്റ് ടി എൻ സലിൽ ശ്രീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭ അധികൃതർക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കാൻആലോചിച്ചു വരികയാണെന്നും പി ടി എ ഭാരവാഹികൾ അറിയിച്ചു.


ചിത്രവിവരണം: ബി.ഇ.എം.പി. ഹൈസ്ക്കൂൾ അങ്കണത്തിൽ മാലിന്യങ്ങൾ തളളിയ നിലയിൽ


vb

ജില്ലാതല ചിത്രരചന മത്സരം നടത്തി


തലശ്ശേരി:കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി പാറപ്രം സമ്മേളനത്തിന്റെ എൺപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ജില്ലാതല ജലച്ചായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പിണറായി എ കെ ജി സ്കൂളിൽ ചിത്രകാരൻ ജീവൻചി ഉദ്ഘാടനം ചെയ്തു. എ ടി ദാസൻ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ബാബു പ്രസാദ് മഹേശ്വരി, പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ, വി ലീല, പി എം അഖിൽ, സി നന്ദനൻ, കെ കെ ഷിനോയ്, ചേതന ജയദേവ്, എം സുരേന്ദ്രൻ, ജയറാം എന്നിവർ സംസാരിച്ചു. എൽ പി, യു പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും നല്ല ചിത്രത്തിന് സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും നൽകും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാർക്കും സമ്മാനമുണ്ടായിരിക്കും


ചിത്രവിവരണം: പ്രശസ്ത ചിത്രകാരൻ ജിവൻചി ഉദ്ഘാടനം ചെയ്യുന്നു


kathir

കതിരൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സജ്ജം 2024ന് തുടക്കമായി.


കാപ്പുമ്മൽ എരുവട്ടി കോഴൂർ യു.പി സ്കൂളിൽ കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. നിസാർ അധ്യക്ഷനായി. പ്രിൻസിപ്പാളിൻ്റെ ചാർജ്ജ് വഹിക്കുന്ന കെ. ബിന്ദു ശ്രീ, പ്രോഗ്രാം ഓഫീസർ കെ.ടി. രമ്യ, പി. റോജിത്ത്, കെ.വി. പവിത്രൻ, ശ്യാമള പുതുശ്ശേരി, മുഹമ്മദ് സയാൻ ഉമ്മർ എന്നിവർ സംസാരിച്ചു. വിളംബര റാലിയും നടത്തി

സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി. മൂല്യ നിർമ്മാണം, സൃഷ്ടി പരതയിലൂടെ, സത്യമേവ ജയതേ, ഡിജിറ്റൽ ലിറ്ററസി, സുസ്ഥിര ജീവിത ശൈലി എന്നീ പരിപാടികളും സപ്ത ദിന സഹവാസ കേമ്പിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്


ghgh

ഹെറിറ്റേജ് റൺ ജനുവരി 5ന്

 

തലശ്ശേരി: പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-4 സംഘാടക സമിതി ഓഫീസ് തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ എ എസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ മുഖ്യ അതിഥിയായി.പരിപാടിയിൽ മറ്റ് പ്രമുഖർ പങ്കെടുത്തു.ഡെസ്റ്റിനേഷൻ മാനേജ്‌മന്റ് കൗൺസിലിന് കീഴിലുള്ള വിവിധ ഡെസ്റ്റിനേഷനുകൾ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ-4 2025 ജനുവരി 5 നാണ് സംഘടിപ്പിക്കുന്നത്.റണ്ണിന്റെ വിജയികളായി ഫിനിഷ് ചെയ്യുന്ന ആദ്യ സ്ത്രീ,പുരുഷ മത്സരാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതവും,രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ,പുരുഷ മത്സരാർത്ഥികൾക്ക് 50,000 രൂപ വീതവും മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ,പുരുഷ മത്സരാർത്ഥികൾക്ക് 25,000 രൂപ വീതവുമാണ് സമ്മാന തുകയായി ലഭിക്കുക. ഇതര കാറ്റഗറികളിൽ റൺ പൂർത്തീകരിക്കുന്നവർക്ക് 5000 രൂപ ക്യാഷ്‌ വീതവും പ്രൈസും നൽകുന്നു. തലശ്ശേരിയുടെ പൗരാണികത വിളിച്ചോതുന്ന ഹെറിറ്റേജ് റൺ സീസൺ-4 21കിലോമീറ്ററായാണ് സംഘടിപ്പിക്കുന്നത്

സെൻറ് ജോസഫ്സ് 1976 -77ബാച്ച് "PassTens" ഒത്തുചേരൽ ഞായറാഴ്ച 


തലശ്ശേരി സെൻ്റ് ജോസഫ് സ് സ്കൂളിലെ 1976 - 77

ബാച്ച് പത്താം ക്ലാസ്സ് വിദ്വാർത്ഥികളുടെ കൂട്ടായ്മയായ " PassTens "

ആദ്യമായി സംഘടിപ്പിക്കുന്ന ഒത്തു ചേരൽ, ഡിസംബർ -22

ഞായറാഴ്ച രാവിലെ9 മണി മുതൽ വൈകുന്നേരം വരെ

സെൻറ് ജോസഫ്സ്സ്കൂളിൽ നടക്കും .

76-77 ബാച്ചിലെ എ,ബി, സി,ഡി. ഡിവിഷനുകളിൽ പഠിച്ച് പരീക്ഷ എഴുതിയിരുന്ന മുഴുവൻ വിദ്യാർത്ഥികളും അന്ന് വിജയിച്ചിരുന്നു. ആ

ഒരു സന്തോഷത്തിൻ്റെ കൂടി ഓർമ്മയ്ക്കായാണ്

ഈ ഒത്തു ചേരലിന് "പാസ്സ്ടെൻസ് " (പത്താം തരം

പാസ്സായവർ - എന്നർത്ഥംവരുന്ന ) തലക്കെട്ട് നൽകിയിരിക്കുന്നത്. ഒത്തു ചേരലിൻ്റെ ഭാഗമായി, അക്കാലത്ത് പഠിപ്പിച്ചിരുന്ന

വി.പി. ലക്ഷ്മണൻമാസ്റ്റർ, പി.കല്യാണിക്കുട്ടി ടീച്ചർ ,

എം.കെ.ശ്രീകുമാരൻ മാസ്റ്റർ, എം. പത്മനാഭൻ

അടിയോടി മാസ്റ്റർ , ടി.ജെ.മാത്യൂസ് മാസ്റ്റർ , ടി.ബാലകൃഷ്ണൻ മാസ്റ്റർ,

കെ.ജെ.ജോൺസൺ മാസ്റ്റർ, ഒ.ടി.അഗസ്റ്റിൻ മാസ്റ്റർ എന്നിവരെ ആദരിക്കും. സ്കൂൾ പ്രിൻസിപ്പാൾഡെന്നി ജോൺ, പ്രധാന

അധ്യാപകൻ ജെൻസൺമാസ്റ്റർ,സ്കൂൾ മാനേജർ ഫാദർ 

മാത്യു തയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജാക്വിലിൻ ആൻ്റണി, തുടങ്ങിയവർ

ചടങ്ങിൽ ആശംസകൾ അർപ്പിക്കും. വ്യത്യസ്ത കലാ പരിപാടികളോടെ

വൈകുന്നേരം സമാപി

സർവ്വീസ് റോഡുകളുടെ പണി വേഗത്തിലാക്കാൻ പുതിയ ടെന്റർ ഉടനെ വിളിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.


മാഹി : പൊതുപ്രവർത്തകനായ പി പി റിയാസ് വട്ടക്കാരി കൈതാൽ അഡ്വ: ടി അശോക് കുമാർ മുഖേന മദ്രാസ് ഹൈക്കോടതിൽ ഫയൽ ചെയ്ത പൊതുതാൽപര്യവുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ റിയാസിന് നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ടെന്റർ നടപടി പൂർത്തിയായ ഉടൻ തന്നെ സർവ്വീസ് റോഡിന്റെ പണി തുടങ്ങുന്നതായിരിക്കുമെന്ന് നാഷണൽ ഹൈവേ  റിയാസിന് നൽകിയ കത്തിൽ അറിയിച്ചു.


gga_1734812411

ഇലക്ട്രിസിറ്റി ജീവനക്കാർക്‌ സമയബന്ധിതമായി പ്രൊമോഷൻ നൽകണം 


ഇലക്ട്രിസിറ്റി ജീവനക്കാർക്കു സമയബന്ധിതമായി പ്രമോഷൻ നൽകണമെന്നും, മുഴുവൻ ഒഴിവുകളും നികത്ത ണമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യൂ. സി ജനറൽ ബോഡി യോഗം പുതുച്ചെരി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം സി. എസ്.ഒ.ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, കെ. എം. പവിത്രൻ, എ. വി . പ്രവീൺ കുമാർ, പി. പി . മുരളീധരൻ സംസാരിച്ചു



ചിത്രവിവരണം: സി.എസ്.ഒ.ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


അത് ലറ്റിക്സ് സ്പ്രിൻ്റ് ഇനങ്ങളിൽ ജൂനിയർ ഇന്ത്യൻ മുൻ.സ്വർണ്ണ മെഡൽ ജേതാവും , അന്തർ സർവ്വ കലാശാലമുൻ.സ്വർണ്ണ മെഡൽ

ജേതാവ് കൂടിയായതലശ്ശേരി അസിസ്റ്റൻ്റ്പോലീസ് സൂപ്രണ്ട്കെ.എസ്.ഷെഹൻഷ 1.P.S.തലശ്ശേരി വികസന വേദിനൽകിയ സ്നേഹോപഹാരം സ്വീകരിക്കുന്നു .......

lad

സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു


മാഹി :എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സീകീം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പോഗ്രാം ഓഫീസർ പി സുരേശൻ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഹൈസ്കൂൾ സെക്ഷൻ വി പി മോഹനൻ, പി ടി എ പ്രസിഡന്റ്‌ കെ വി കൃപേഷ് ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം വിനീഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ അഡ്മിൻ പി പ്രിയേഷ്, മറ്റ് അധ്യാപകർ  ചടങ്ങിൽ പങ്കെടുത്തു എൻ എസ്എസ് യൂണിറ്റ് ലീഡർ കുമാരി ദേവിക സുരേഷ് നന്ദിയും പറഞ്ഞു.  ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ, വനയാത്ര, പച്ചക്കറിത്തോട്ടനിർമ്മാണം, നാടൻപാട്ട്, ബോധവൽക്കരണ ക്ലാസുകൾ, കലാപരിപാടികൾ, ക്രിസ്തു മസ് ആഘോഷം, ക്യാമ്പ് ഫയർ തുടങ്ങിയവയും നടക്കും.


jadha

മാർച്ചും ധർണ്ണയും നടത്തി


ന്യൂ മാഹി:ഒളവിലത്ത് സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിലേക്കും, തലശ്ശേരി ഗവണ്മെന്റ് കോളേജ് ചൊക്ലിയിലേക്കും പോകുന്ന റോഡ് യാത്ര കുണ്ടും കുഴിയും നിറഞ്ഞു ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതപൂർണ്ണമായിരിക്കയാണ്. രോഗികൾക്കും വിദ്യാർത്ഥികൾക്കും വന്നുപെട്ട ദുരിതത്തിനു എത്രയും പെട്ടെന്ന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടു ചൊക്ലി പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ആരോഗ്യകേന്ദ്രവും കോളേജും സ്ഥിതിചെയ്യുന്ന മൊട്ടേമ്മൽ ഒളവിലം യു. പി.സ്കൂൾ റോഡിൽ പ്രതിഷേധ ധർണ്ണയും നടത്തി. ധർണ്ണ ജില്ലാ കോൺഗ്രസ്‌ സെക്രട്ടറി അഡ്വ :കെ. ഷുഹൈബ് ഉത്ഘാടനം ചെയ്തു. യുഡിഫ് പഞ്ചായത്ത്‌ ചെയർമാൻ പി. കെ. യൂസഫ് അദ്ധ്യക്ഷം വഹിച്ചു. കെ. എം. പവിത്രൻ, എം. വി. മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. എം ഉദയൻ, എം. പി. പ്രമോദ്, പി. ജയതിലകൻ, പി അശോകൻ, കെ. എം. ചന്ദ്രൻ, പി. ഭരതൻ,മുഹമ്മദ്‌ ഹാജി, വി ആർ. ഷിജിൽ, പി. എം. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി



ചിത്രവിവരണം:ചൊക്ലി പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25