അംബേദകറെ അപമാനിച്ച സംഭവം : തലശ്ശേരിയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും
തലശ്ശേരി : ഭരണഘടന ശില്പിഡോക്ടർ ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക, ഭരണഘടനസംരക്ഷിക്കുകഎന്നമുദ്രാവാക്യമുയർത്തി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി നഗരത്തിൽ പ്രതിഷേധ പ്രകടനവും അമിത്ഷയുടെ കോലം കത്തിക്കലും നടന്നു. കോൺഗ്രസ് ഓഫീസായ എൽ എസ് പ്രഭുമന്ദിരത്തിൽ നിന്നും ഡി. സി. സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജിൻ്റെ നേതൃത്വത്തിൽ നഗരം ചുറ്റിയ പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം. പി ഉദ്ഘാടനം ചെയ്തു. സമാപനവേളയിൽപ്രവർത്തകർ അമിത്ഷയുടെ കോലം കത്തിച്ചു.
അഡ്വ: മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
വി എ നാരായണൻ , അഡ്വ. പി എം നിയാസ്, സജീവ് മാറോളി , എം.പി. അരവിന്ദാക്ഷൻ, കെ.പി. സാജു , കെ.ഷുഹൈബ്, സുദീപ് ജെയിംസ് നേതൃത്വം നൽകി.
കോൺഗ്രസ് ഉള്ള കാലത്തോളം ഡോ ബി ആർ അംബേദ്കറെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും തേച്ചു മായ്ച്ചുകളയാൻ അനുവദിക്കില്ല കെ സുധാകരൻ എം. പി
തലശ്ശേരി : കോൺഗ്രസ് ഉള്ള കാലത്തോളം ഡോ ബി ആർ അംബേദ്കറെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും തേച്ചു മാച്ചുകളയാൻ ആരെയും അനുവദിക്കില്ലെന്ന് കെ. പി സി. സി പ്രസിഡണ്ട് കെ. സുധാകരൻ എം പി പറഞ്ഞു. ബി ജെ പി യുടെ സവർണ്ണമേധാവിത്തമാണ് അംബേദ്കറെ അപമാനിക്കുന്നതിലൂടെ പുറത്തുവന്നിട്ടുള്ളത്. രാജ്യത്തിന് ഒരു ഭരണഘടന സംഭവന ചെയ്തത് അംബേദ്കറാണ്. രാജ്യത്തെപിന്നോക്കക്കാർക്ക് സമൂഹത്തിൽ സന്തുലിതാവസ്ഥ ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹത്തിൻ്റെ ശ്രമഫലമാണ്. ഇനിയുള്ള എല്ലാവർഷങ്ങളിലും ഈ ദിവസം കോൺഗ്രസ്
രാജ്യത്തിൻ്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുള്ള ദിനമായി മാറ്റും. ഈ സന്ദർഭത്തിൽ അതിൻ്റെ പ്രതിജ്ഞയെടുക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പാർലമെൻ്റിന് അകത്തോ പുറത്തോ അപമാനിക്കാൻ ശ്രമിച്ചാൽ ഈ രാജ്യത്തെ ഓരോ കോൺഗ്രസ് കാരനും സടകുടഞ്ഞെഴുന്നേൽക്കുമെന്ന് ബി ജെ പി ക്ക് കെ. സുധാകരൻ മുന്നറിയിപ്പു നൽകി.
ഡോ: യദുകൃഷഷ്ണക്കും
ഡോ: സൂരജിനും ഒന്നാം സ്ഥാനം
മാഹി: ദേശീയ തലത്തിൽ ആഗ്രയിൽ നടന്ന സർജറി ക്വിസ്സ് മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് ഇതാദ്യമായി ഒന്നാം സ്ഥാനം.
മാഹി സ്വദേശിയായ ഡോ: യദു കൃഷ്ണ ബിസ്സിനസ്സുകാരനായ ഒ.പി. ശിവദാസിൻ്റേയും അഡ്വ.എൻ.കെ സജ്ന യുടേയും മകനാണ്.
കോഴിക്കോട് സ്വദേശിയായ ഡോ: സൂരജ് റിട്ട.. എസ്.ഐ.ശിവദാസിൻ്റേയും,റിട്ട:ആർ.ടി.ഒ.ഓഫീസ് ഉദ്യോഗസ്ഥ ശ്യാമളയുടേയും മകനാണ്.
കാണാതായ വിദ്യാർത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി
മാഹി: മാഹിയിലെ ട്യൂഷൻ സെൻ്ററിലെത്തിയ പത്താംതരം വിദ്യാർത്ഥി ആദിൽ കൃഷ്ണ, ക്ലാസ്സിൽ പോകാതെ നാട് വിട്ടു.
രക്ഷിതാവ് മാഹി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എസ്.ഐ.സുനിൽ പ്രശാന്ത് ഉടൻ തന്നെ മാഹി ,തലശ്ശേരി റെയിൽവെ സ്റ്റേഷനുകളിൽ തെരച്ചിൽ നടത്തുകയും തൊട്ട് മുന്നിൽ പോയ പുതുച്ചേരിയിൽ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിൻ ലക്ഷ്യം വെച്ച് ഉടൻ മംഗലാപുരത്തെത്തുകയും ചെയ്തു. അവിടെ വെച്ച് ആർ.പി.എഫിനോടൊപ്പം നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്.
മംഗലാപുരത്തെത്തിയ കുട്ടി ഉത്തരേന്ത്യക്കാരനായ ഒരാളോട് അമ്മയ്ക്ക് ഫോൺ ചെയ്യണമെന്ന് പറഞ്ഞ് ഫോൺ വാങ്ങിയിരുന്നു.
അമ്മയോട് ഞാൻ പോവുകയാണെന്ന് അറിയിച്ചിരുന്നു.
ഫോൺ കട്ടായ ഉടൻ അമ്മ ആ നമ്പറിലേക്ക് തിരിച്ച് വിളിച്ച് മകനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു.
സ്ഥലം വിട്ടിരുന്നകുട്ടിയെ ആർ.പി.എഫുകാർ പരതുന്നതിനിടയിലാണ് മാഹി എസ്.ഐ.സുനിൽ അവിടെ എത്തിച്ചേരുന്നത്. ഊർജ്ജിതമായ തെരച്ചിലിലാണ് ചൊക്ലി രാമവിലാസം സ്കൂളിലെ പത്താംതരം വിദ്യാർത്ഥി കോറോത്ത് റോഡിലെ ചിറയിൽപീടിക കുനിയിൽ ആദിൽ കൃഷ്ണയെ കണ്ടെത്തിയത് .
ബേറിൽ പുസ്തകങ്ങൾക്ക് പകരം മൂന്ന് ജോടി ഡ്രസ്സുകളുണ്ടായിരുന്നു. കൈവശം 60 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുട്ടിയെ കണ്ടെത്തിയ എസ്.ഐ. സുനിൽ പ്രശാന്ത് നേരത്തെ മിലിട്ടറിയിലായിരുന്നു' 1997 ജനുവരി 11ന് കാശ്മീരിലെ ബാരാമുള്ളയിൽ വെച്ച് സുനിലടക്കുള്ള സൈനികർ യാത്ര ചെയ്യവെ, ഭീകരവാദികൾ ആയുധം നിറച്ച സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തിരുന്നു.
ഒപ്പമുണ്ടായിരുന്ന ഒരു സൈനികൾ മരണപ്പെടുകയും സുന്നിലടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഉടൻ തന്നെ തിരിച്ച് വെടിവെച്ചതിനെത്തുടർന്ന് ഭീകരവാദികളടക്കം 6 പേരും മരണപ്പെട്ടിരുന്നു.
ചിത്രവിവരണം:ആദിൽ കൃഷ്ണക്കൊപ്പം എസ്.ഐ. സുനിൽ പ്രശാന്ത്
കാരായി ശ്രീധരൻ
അനുസ്മരണ സമ്മേളനം
തലശ്ശേരി: സി.പി.ഐ ജില്ലാ സെക്രട്ടറിയും ട്രേഡ് യൂണിയൻ
നേതാവുമായിരുന്ന കാരായി ശ്രീധരൻ്റെ ഇരുപതാം ചരമ വാർഷികത്തിൻ്റെ ഭാഗമായി
അനുസ്മരണ സമ്മേളനം നടന്നു.
പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ് നിഷാദിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി
സി.പി സന്തോഷ്കുമാർ ഉദ്ഘാടനംചെയ്തു. ബാലറാം സ്മാരക മന്ദിരത്തിൽ കാരായി ശ്രീധരൻ്റെഫോട്ടോജില്ലാ അസി:സെക്രട്ടറിഎ.പ്രദീപൻ അനാച്ഛാദനം ചെയ്തു.
ജില്ലാഎക്സി:മെമ്പർവി.കെസുരേഷ്ബാബു,എം.ബാലൻ,എം.മഹേഷ്കുമാർ,കാരായി സുരേന്ദ്രൻ,അഡ്വ.കെ.എം ശ്രീശൻസംസാരിച്ചു.അംബേദ്ക്കറെ അധിക്ഷേപിച്ച അമിത്ഷായുടെനടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്
നഗരത്തിൽ പ്രവർത്തകർ പ്രകടനം
നടത്തി.അഡ്വ.കെ.ഗോപാലൻ, സി.എൻ ഗംഗാധരൻ,പൊന്ന്യം കൃഷ്ണൻ,കെ.ദിപിൻ തുടങ്ങിയവർ
നേതൃത്വം നൽകി.
ചിത്രവിവരണം:ജില്ലാ സെക്രട്ടറി
ഇ.കെ.നായനാർ മന്ദിരം
രണ്ടാം വാർഷികം ഇന്ന് മുതൽ
തലശേരി:മoത്തും ഭാഗം വടക്കുമ്പാട് ഇ കെ നായനാർ മന്ദിരത്തിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടു ഡിസംബർ 21 മുതൽ 25 വരെ ആഘോഷിക്കുന്നു.
സംഘാടകർ തലശേരിയിൽ വാർത്ത സമ്മേളനത്തിൻ അറിയിച്ചു
ഡിസംബർ 21ന് കായിക മത്സരങ്ങളും 22ന് കലാ മത്സരങ്ങളും നടക്കും.22ന് വൈകിട്ട് 3:00 മണിക്ക് സിനിമയും രാഷ്ട്രീയവും വിഷയത്തിൽ സെമിനാർ നടക്കും സംവിധായകൻ ദീപേഷ് തച്ചോളി ഉദ്ഘാടനം ചെയ്യും . പു.ക.സ.സംസ്ഥാന കമ്മിറ്റി അംഗം ടി എം ദിനേശൻ സൈക്കോതെറാപ്പിസ്റ്റ് എ.വി രത്നകുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തും.
റീന വടക്കേടത്ത് മോഡറേറ്റർ ആകും.ഡിസംബർ 23ന് തലശ്ശേരി താലൂക്ക് തല അണ്ടർ 15 ടൂർണമെൻറ് . എരഞ്ഞോളി ഗ്രാമപഞ്ചായത്ത് /തലശ്ശേരി മുൻസിപ്പാലിറ്റി തല കേരംസ് ടൂർണമെൻറ് എന്നിവ നടക്കും.25ന് നടക്കുന്ന സാംസ്കാരിക സന്ധ്യ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ പയ്യൻ പള്ളി രമേശൻ അധ്യക്ഷത വഹിക്കും.വിവിധ മേഖലകളിൽ നേട്ടം കൊയ്ത വരെയും ചടങ്ങിൽ വച്ച വരെ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീ ഷ ആദരിക്കും
വാർത്താ സമ്മേളനത്തിൽ പയ്യമ്പള്ളി രമേശൻ,മുല്ലപ്പള്ളി ഷിജിൻ,ശ്രീകർ ചന്ദ്,ഹരികൃഷ്ണാനന്ദൻ ടി.വി.,എം ജിഷ്ണു പങ്കെടുത്തു
പത്രപ്രവർത്തക അവാർഡിന്
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി: തലശ്ശേരി പ്രസ്ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പതിനഞ്ചാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡിന് കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
2023 ഡിസംബർ ഒന്ന് മുതൽ 2024 നവംബർ 30 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കാണ് അവാർഡ്. പരമ്പര സ്വീകരിക്കുന്നതല്ല. 10,001 രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വാർത്തയുടെ ഒറിജിനലും 3 ഫോട്ടോകോപ്പിയും
ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം
സഹിതം ഡിസംബർ 30 നകം ലഭിക്കണം. വിലാസം: സെക്രട്ടറി, പ്രസ്ഫോറം, ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ‌്, പഴയ ബസ് സ്റ്റാന്റ്, തലശ്ശേരി-670101.
ഫോൺ: 9847943659, 9495908808
വാർത്തസമ്മേളനത്തിൽ പ്രസ്ഫോറം പ്രസിഡന്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജി.എസ്. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
സൗജന്യ ഇംഗ്ലീഷ് പഠന
ക്ലാസ്സുകൾ ഇന്ന് മുതൽ
തലശ്ശേരി:ഇന്ന് (ഡിസമ്പർ 21 ) മുതൽ 10 ദിവസം തലശ്ശേരി ഫിനിക്സിൽ ഇംഗ്ലീഷ് പഠിക്കാൻ സൌജന്യ വെക്കേഷൻ ക്ലാസ് - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് ഗ്രാമർ ക്ലാസിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും പ്രവേശനമുണ്ട്. സ്ഥലം - മെയ്ൻ റോഡ് വാദ്ധ്യാർ പിടികക്കടുത്ത ഫിനിക്സ് കോളേജ് - ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ചൂര്യയി ചന്ദ്രൻ മാസ്റ്റർ -
40 വർഷം വക്കീൽ ജീവിതം പൂർത്തിയാക്കിയ അഡ്വ.എ.പി.അശോകന് മാഹി ലിറ്ററേറ്റ് ബുക്കിൻ്റെ ഉടമ സുനിൽ കുമാർ സ്നേഹോപഹാരം സമ്മാനിക്കുന്നു.
ലൈസൻസില്ലാതെയും ശുചിത്യം ഇല്ലാതെയും പ്രവർത്തിച്ച ശീതള പാനീയ കട അടച്ചുപൂട്ടി
തലശ്ശേരി :ലൈസൻസില്ലാതെയും ശുചിത്യം ഇല്ലാതെയും പ്രവർത്തിച്ച ശീതള പാനീയ കട അടച്ചുപൂട്ടി നഗരസഭ ആരോഗ്യവിഭാഗം.
ലോഗൻസ് റോഡിലെ
ഷെമി ഹോസ്പിറ്റൽ കോമ്പൗണ്ടിനകത്ത്
ഷെമി ജ്യൂസ് സെന്റർ എന്ന പേരിൽ ലൈസൻസില്ലാതെയും , ശുചിത്വം ഇല്ലാതെയും ജീവനക്കാരന് ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ള പരിശോധനാഫലം ഇല്ലാതെയും പ്രവർത്തിച്ചുവരുകയായിരുന്നു പ്രസ്തുത സ്ഥാപനം.
പരിശോധനയിൽ ഒരു മാസം കാലാവധി കഴിഞ്ഞ പാൽ പേക്കറ്റുകളും അഴുകിയ ഫ്രൂട്സുകളും വിൽപ്പനയ്ക്കായി സൂക്ഷിച്ചതായും കണ്ടെത്തി.
പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ബിന്ദു മോൾ നേതൃത്വം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജിന, അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം:ലൈസൻസില്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ച കട പൂട്ടിച്ചപ്പോൾ
അന്താരാഷ്ട്ര ധ്യാന ദിനത്തിന്റെ ലക്ഷ്യങ്ങൾ സഹജയോഗ ധ്യാനത്തിലൂടെ
തലശ്ശേരി: ഡിസംബർ 21-മുതൽ ഐക്യ രാഷ്ട്ര സഭ ലോക ധ്യാന ദിനമായി ആഘോഷിക്കുന്നു . 2024-ലെ ഐക്യ രാഷ്ട്ര സഭയിൽ "ആന്തരിക സമാധാനം, ആഗോള ഐക്യം ശക്തിപെടുത്തുന്നതിനായി
ഡിസംബർ 21 ലോക ധ്യാനദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (UNGA) ഏകകണ്ഠമായി അംഗീകരിച്ചു. പ്രമേയത്തെ സഹ-സ്‌പോൺസർ ചെയ്യുന്നതിലും അത് അംഗീകരിക്കുന്നതിലും ഇന്ത്യ നേതൃപരമായ പങ്ക് വഹിച്ചു.
ആളുകളെ ധ്യാനിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിനായി ധ്യാനത്തിൻ്റെ പ്രയോജനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു ദിവസമാണ് ലോക ധ്യാന ദിനം. ധ്യാനം ആളുകളെ അവരുടെ ആന്തരികതയുമായി ബന്ധിപ്പിക്കാനും അവരുടെ വികാരങ്ങൾ നിയന്ത്രിക്കാനും അവരുടെ അവബോധം മെച്ചപ്പെടുത്താനും സഹായിക്കും. സമ്മർദ്ദവും ഉത്കണ്ഠയും നേരിടാനും മനസ്സും ശരീരവും തമ്മിലുള്ള ഐക്യം മെച്ചപ്പെടുത്താനും ഇത് ആളുകളെ സഹായിക്കും.
ലോകമെബാടും നിരവധി ധ്യാന രീതികൾ നിലവിൽ ഉണ്ട് അതിൽ വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു ധ്യാന രീതിയാണ് സഹജ യോഗ ധ്യാനം.1970 ൽ ശ്രി മാതാജി നിർമ്മലാ ദേവിയാണ് രൂപകലപ്പന ചെയ്തതു. മാനവ രാശി ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വത പരിഹരമാണ് സഹജ യോഗ ധ്യാനം.
ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗത്തെ ത്വരിതമാറ്റങ്ങളിലൂടെ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിലുള്ള മനുഷ്യന്റെ ജീവിതം വാസ്തവത്തിൽ ഒരു നിരന്തര പോരാട്ടമാണ്. അതിന്റെ ഫലമായി നമ്മിൽ കടുത്ത ശാരീരിക, മാനസിക, വൈകാരിക സമ്മർദ്ദങ്ങൾ സൃഷ്ട്ടിക്കുന്നു. ഇ സ്ഥിതി പിന്നീട് വലിയ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.
ജാതി, മത, വർഗ്ഗ, ലിംഗ, ഭേദമന്യേ എല്ലാ മനുഷ്യരിലും അന്തർലീനമായി കിടക്കുന്ന ഊർജ് ജ ഉറവിടത്തെ ( കുണ്ഡലിനി ) ഉണർത്തി പ്രബഞ്ചത്തിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശക്തിയുമായുള്ള കൂടിച്ചേരലാണ് സഹജയോഗയിലൂടെ സംഭവിക്കുന്നത്. എല്ലാ മനുഷ്യരിലും ചക്രങ്ങളും നാഡികളും അടങ്ങുന്ന ഒരു സൂക്ഷ്മ ശരിരമുണ്ട് ഇ സൂക്ഷ്മ ശരിരത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾകുമുള്ള കാരണം. സഹജ യോഗ ധ്യാനത്തിലൂടെ നിർവിചാരത പ്രാപിക്കുകയും അതുമൂലം സൂക്ഷ്മ ശരീരം സന്തുലിതാവസ്ഥ കൈവരിക്കുന്നു
കഴിഞ്ഞ 54 വർഷം കൊണ്ട് ലോകത്തിലെ 155 ൽ പരം രാജ്യങ്ങളിലായി ലക്ഷകണക്കിന് സാധകർ സഹജയോഗ ധ്യാനം പരിശീലിച്ചു കൊണ്ടിരിക്കുന്നുണ്ട്. സഹജ യോഗധ്യാനത്തിലൂടെ മാനവർക്ക് ശരീരികവും, മാനസികവും, വൈകാരികവും,ബുദ്ധിപരവും,ആത്മീയവുമായ ഉന്നതി കൈവരിക്കുന്നു. ഇതു മൂലം ജീവിതത്തിൽ ശാന്തിയും സമാധാനവും വന്നു ചേരുകയും, സന്തോഷപ്രദവും സന്തുലിതവുമായ ഒരു ജീവിതം നയിക്കുവാൻ സാധിക്കുന്നു.
പ്രഥമ അഅന്താരാഷ്ട്ര ധ്യാനദിനം സഹജ യോഗയോടപ്പം ആഘോഷിക്കാം. സഹജ യോഗ പരിശീലനം തികച്ചും സൗജന്യമാണ്.
കണ്ണൂർ ജില്ലയിൽ നാളെ വിവിധ കേന്ദ്രങ്ങളിൽ സഹജ യോഗ ധ്യാനപരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പുതിയ സാധകാർക്കായി ഓൺലൈനികൂടെയും ഉണ്ടായിരിക്കും.
പ്രജീഷ് പറക്കണ്ടി
സഹജ യോഗ തലശ്ശേരി
9645005231
യുജിസി നെറ്റ് പരീക്ഷ: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തലശ്ശേരി : പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി 'നടത്തപ്പെടുന്ന സൗജന്യ നെറ്റ് പരീക്ഷാ കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
കോച്ചിംഗിന് പ്രമുഖ പരിശീലകൻമാർ നേതൃത്വം നല്കും. ജനറൽ, അറബിക്ക് പേപ്പറുകളിൽ നടത്തുന്ന പരിശീലനത്തിൽ
നിലവിൽ പിജി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും പി ജി പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാവുന്നതാണ്.
ഫോൺ: 9995443737
9746031006
തലശ്ശേരി:സ്റ്റേഡിയത്തിൽ ഇനി കാൽപന്ത് കളിയുടെ ആരവമുയരും.
തലശ്ശേരി: വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ പഴയ കാല കായിക താരങ്ങളുടെ സംഘടനായ ഫ്ളാഷ് ബാക്ക്,പത്താം വാർഷികത്തോടനുബന്ധിച്ച് കായിക മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ വേദി യോരുക്കും.
21മുതൽ 23വരെ 'റോവേഴ്സ് അക്കാഡമി തലശ്ശേരി,സി.കെ സോക്സർ അക്കാഡമി കൂത്ത്പറമ്പ്, അഴിക്കോടൻ സ്മാരക അക്കാഡമി പാറപ്രം,വടക്കുംബാട്ഫുട്ബോൾ അക്കാഡമി,സുധാകരൻ മാസ്റ്റർ മെമ്മോറിയൽ അക്കാഡമി മാഹി, കടത്തനാട്ട് അക്കാഡമി പുറമേരി, തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കാനെത്തും.24നു സോഫ്റ്റ് ബോൾ ഡേ നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും.ഐം.എം.എ,ബാർ അസോസിയേഷൻ,പോലീസ്, എക്സൈസ്,ആസ്റ്റർ മിംസ്,പ്രസ്സ് തുടങ്ങിയ ടീമുകളാണ് മത്സര രംഗത്ത് ഉണ്ടാവുക. എം.പി നിസാമുദ്ദീൻ ജനറൽ കൺവീനറും, പി.കെ. സുരേഷ്, കെ.അഷ്റഫ്, അഫ്സൽ സി.ടി.കെ എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്
ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്
ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽയങ്ങ് പയനിയേർസ്
ലൈബ്രറി, റീഡിങ്ങ് റൂം , ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
കണ്ണൂർ ചെസ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ
ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ്
2025 ജനുവരി 5 ഞായർ
ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഓഡിറ്റോറിയത്തിൽ വെച്ച് 15 വയസ്സ് വരെയു, ഓപ്പൺ വിഭാഗങ്ങളിലുമായി രണ്ട് മൽസരങ്ങൾ. വിജയകൾക്ക് പ്രൈസ് മണിയും ട്രോഫിയുമായി 45 സമ്മാനങ്ങൾ നൽകും.
അന്വേഷണങ്ങൾക്ക്
ഫോൺ: 9496142366,
9447413098
സംസ്ഥാനതല മാത്‍സ് ടാലെന്റ് ചാമ്പ്യൻഷിപ് എക്സാം ലോഗോ പ്രകാശനം
മാഹി:ന്യൂറോനെറ്റ് എഡ്യൂസൊല്യൂഷന്റെ ആഭിമുഘ്യത്തിൽ സംസ്ഥാനതല മാത്‍സ് ടാലെന്റ് ചാമ്പ്യൻഷിപ് എക്സാം ഡിസംബർ 22 ന് ഏറണാകുളം എളമക്കര ഗവണ്മെന്റ് ഹയർ സെക്കന്റെറി സ്കൂളിൽ നടക്കും
ജില്ലാതല ചാമ്പ്യൻ ഷിപ് വഴിയും, വാർഷിക പരീക്ഷ വഴിയും പങ്കെടുത്ത പതിനായിരത്തിൽപ്പരം വിദ്യാർത്ഥികളിൽ നിന്നും യോഗ്യതാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽപ്പരം വിദ്യാർത്ഥികളാണ് ഈ പരീക്ഷയിൽ മാറ്റുരക്കാനെത്തുന്നത്.
ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം നടന്ന എളമക്കര ഗവണ്മെന്റ് ഹയർ സെക്കന്റെറി സ്കൂളിൽ വെച്ച് നടത്തുന്ന പരീക്ഷയെ തുടർന്ന് നടത്താനിരിക്കുന്ന സമാപന ചടങ്ങിൽ ആയിരത്തിൽപരം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് ന്യൂറോനെറ്റിന്റെ സി ഇ ഒ സരിത പച്ചിരിയൻ അറിയിച്ചു.
സമാപന ചടങ്ങിൽ സ്കൂളിലെ പാർലമെന്റ് അംഗമായ ഹൈബി ഈഡൻ , കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, പ്രധാനാധ്യാപിക ദുർഗ മേനോൻ, പ്രിൻസിപ്പൽ പ്രശാന്ത കുമാർ, പി ടി എ ഭാരവാഹികളായ പി.എച്ച് ഷാഹുൽ ഹമീദ്, ആർ.പ്രകാശ് എന്നിവർ പങ്കെടുക്കും.
ചിത്രവിവരണം: മുൻ മന്ത്രി ഇ.വത്സരാജ് പ്രകാശനം ചെയ്യുന്നു
പുതുച്ചേരിയിൽ നിര്യാതനായി
മാഹി: ദീർഘകാലമായി പോണ്ടിച്ചേരിയിൽ താമസിച്ചു വരുന്ന മയ്യഴി , , കല്ലമല സ്വദേശി മണപ്പട്ടിൽ താഴെ കുനിയിൽ പൊക്കൻ മകൻ നാരായണൻ (81) നിര്യാതനായി .
റോഡപകടത്തെ തുടർന്ന് പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
സംസ്കാരം പോണ്ടിച്ചേരി കരുവടികുപ്പം ശ്മശാനത്തിൽ ശനിയാഴ്ച രാവിലെ 10.30 ന് നടക്കും . എഴുപതുകളിൽ ഇദ്ദേഹം പോണ്ടിച്ചേരിയിൽ നടത്തിയിരുന്ന ഹോട്ടൽ മലയാളികൾക്കിടയിൽ പ്രശസ്തമായിരുന്നു.
ഭാര്യ കമല, മക്കൾ: ബീന, ബിന്ദു, മരുമക്കൾ കുമാർ, രഞ്ജിത്ത്, പേരക്കുട്ടികൾ അക്ഷയ , കെവിൻ, ദിവ്യൻ
ക്രിസ്മസ് കേക്ക് വാർഷികാഘോഷം
തലശ്ശേരി: ക്രിസ്മസ് കേക്കിന്റെ 141-ാം വാർഷികം തലശ്ശേരിയി ൽ മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ല കോടതി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഫാ.ജി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
നവാസ് മേത്തർ, പ്രസാദ് മമ്പള്ളി, അനീഷ് പാതിരിയാട് സംസാരിച്ചു. രേണുക ബാല സ്വാഗതവും പ്രകാശൻ മമ്പള്ളി നന്ദിയും പറഞ്ഞു.
ചിത്രവിവരണം..ക്രിസ്മസ് കേക്കിന്റെ 141-ാം വാർഷികം തലശ്ശേരിയി ൽ ജില്ല കോടതി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
എം.പി.വിജയൻ നിര്യാതനായി.
തലശ്ശേരി:പൊന്ന്യം. ചുണ്ടങ്ങപോയിൽ വസന്ത നിവാസിൽ മംഗലശ്ശേരി എംപി വിജയൻ(72) കതിരൂർ കല്ല്യാണി ഫർണിച്ചർ ഉടമആയിരുന്നു.ഭാര്യ വസന്ത.മക്കൾ: വിജേഷ്. എംപി. വിജിന എംപി. സായൂജ് വിഎൻ. മരുമക്കൾ രേഷ്‌ന (കെൽട്രോൺ).സഹോദരങ്ങൾ: രാഘവൻ. രാജു പത്മാവതി രാധാകൃഷ്ണൻ.സുലോചന.അജിത.പരേതരായ കുഞ്ഞിരാമൻ.രവീന്ദ്രൻ.സംസ്കാരം ശനിയാഴ്ച്ച കാലത്ത് 11 മണി വീട്ടുവളപ്പിൽ
ജെ ആർ സി ചൊക്ലി ഉപജില്ലാ ക്യാമ്പ് സമാപിച്ചു
ചൊക്ലി : ജെ ആർ സി ചൊക്ലി ഉപജില്ല ഏകദിന ക്യാമ്പ് ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു .പ്രധാന അധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും ജെ ആർ സി കൗൺസിലർ ടി ശ്രീഹരി നന്ദിയും പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നവാസ് ,സ്കൂൾ മാനേജർ കെ പ്രസീത് കുമാർ, ഉപ പ്രഥമാധ്യാപിക എൻ സ്മിത , കെ നൗഷാദ ,പി എം രജീഷ് ,ടി പി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ മാലോത്ത് മോട്ടിവേഷൻ ക്ലാസും കൺട്രോൾ റൂം എസ് ഐ ബിന്ദുരാരാജ് ട്രാഫിക് നിയമബോധവൽക്കരണ ക്ലാസ്സും കൈകാര്യം ചെയ്തു. കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ ക്യാമ്പ് സമാപിച്ചു
ചിത്രവിവരണം:ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
യൂത്ത് കോൺഗ്രസ് സമര വിജയം! സബ് രജിസ്ട്രാർ മണികണ്ഠനെ സ്ഥലം മാറ്റി
മാഹി സബ് രജിസ്ട്രാർ മണികണ്ഠൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരേയും കഴിഞ്ഞ ദിവസം മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സ്റ്റേഷൻ മാർച്ചും പ്രതിഷേധ പോസ്റ്റർ പ്രചരണവും നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ മണികണ്ഠനെ പുതുച്ചേരിയിലേക്ക് സ്ഥലം മാറ്റി ഓർഡർ വന്നു.
സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് മുന്നോട്ട് പോയ സബ് രജിസ്ട്രാർക്കെതിരേ ആദ്യ ഘട്ടത്തിൽ ഘരാവോ സമരമടക്കം നടത്തിയിട്ടും അദ്ദേഹം വീണ്ടും പഴയ നിലപാടുമായി പോയതിൻ്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കിയത്.
ആവിശ്യങ്ങളുമായി വരുന്നവരെ ബുദ്ധിമുട്ടിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള ഒരു താക്കീത് കൂടിയാണ് സബ് രജിസ്ട്രാറുടെ സ്ഥലം മാറ്റമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി രെജിലേഷ് പറഞ്ഞു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ശ്രമഫലം കൂടിയാണ് ഈ സ്ഥലം മാറ്റമെന്നും കെ പി രെജിലേഷ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group