ഛായാചിത്രം കണ്ട് ഗവർണ്ണർ പുഞ്ചിരിച്ചു.. ആശുപത്രി ജീവനക്കാരന് ആത്മനിർവൃതി

ഛായാചിത്രം കണ്ട് ഗവർണ്ണർ പുഞ്ചിരിച്ചു.. ആശുപത്രി ജീവനക്കാരന് ആത്മനിർവൃതി
ഛായാചിത്രം കണ്ട് ഗവർണ്ണർ പുഞ്ചിരിച്ചു.. ആശുപത്രി ജീവനക്കാരന് ആത്മനിർവൃതി
Share  
2024 Dec 19, 08:37 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഛായാചിത്രം കണ്ട് ഗവർണ്ണർ പുഞ്ചിരിച്ചു.. ആശുപത്രി ജീവനക്കാരന് ആത്മനിർവൃതി


മാഹി: പുതിയ ഐ സി യു വാർഡിൻ്റെ ഉദ്ഘാടനത്തിന് മാഹി ഗവ.ജനറൽ ആശുപത്രിയിലെത്തിയ പുതുച്ചേരി ലഫ്.. ഗവർണർക്ക് ആശുപത്രി ജീവനക്കാരൻ അദ്ദേഹത്തിൻ്റെ ഛായാചിത്രം വരച്ചു സമ്മാനിച്ചു. മാഹി ആശുപത്രിജീവനക്കാരനായ പള്ളൂർ മീത്തലെ ഒതയോത്ത് ഹൗസിലെ സന്തോഷാണ് ഛായാപടം സമ്മാനിച്ചത്.ആരോഗ്യ വകുപ്പ് ഡെ.ഡയറക്ടർ ഡോ: ഇസ്ഹാഖ്, പി.പി.രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

bra

തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി


തലശേരി: എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും, ആർപിഎഫും സംയുക്തമായി തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ 19 ലിറ്റർ ഗോവൻ മദ്യംകണ്ടെടുത്തു.

കോയമ്പത്തൂർ ഇന്റർസിറ്റി, ലോകമാന്യ തിലക് എന്നീ ട്രെയിനുകളിലും പരിശോധന നടത്തി. റെയ്‌ഡിൽ തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ഡി സുരേഷ്, എക്സൈസ് ഗ്രേഡ്മാരായ സന്തോഷ്‌ ടി, യു. ഷെനിത് രാജ്, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എം, ഡബ്ലയുസിഇഒ ദീപ എം, സിഇഒ സുബീഷ് പി പി, ആർപിഎഫ് സബ് ഇൻസ്‌പെക്ടർ ടി.വിനോദ് എന്നിവർ പങ്കെടുത്തു.


vvv

പിലാക്കണ്ടിയിൽ ശശി നിര്യാതനായി

തലശേരി:കിണവക്കൽ കണ്ടത്തിൽ വീട്ടിൽ പരേതരായ രാമുണ്ണിയുടെയും പാഞ്ചുവിൻ്റേയും മകൻ തലശേരി വടക്കുമ്പാട് പിലാക്കണ്ടിയിൽ ശശി (55) നിര്യാതനായി.ഭാര്യ: പ്രസീന.സഹോദരങ്ങൾ: കൃഷ്ണൻ,നളിനി പരേതനായ ദാമോദരൻ

whatsapp-image-2024-12-19-at-19.26.11_f6765928

മാഹി പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയ വാർഷികോത്സവമായ സ്പന്ദൻ - 2024 ൽ അവതരിപ്പിച്ച ഭരതനാട്യം


dance3

സംഘനൃത്തം


danc3

പ്രൗഢമായ ചടങ്ങിൽ

അഡ്വ: കെ.സത്യൻ ചുമതലയേറ്റു


തലശ്ശേരി: മലബാർ ദേവസ്വം റീജ്യണൽ ചെയർമാനായി തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനും, ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ടുമായ കെ.സത്യൻ ചുമതലയേറ്റു.

പ്രസിദ്ധമായ അണ്ടല്ലൂർക്കാവ് അങ്കണത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തേയും നാട്ടുകാരേയും സാക്ഷി നിർത്തിയാണ് സത്യപ്രതിജ്ഞ നടന്നത്. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എൻ.കെ.ബൈജു സന്ദേശം നൽകി. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു

പി.ജയരാജൻ,

.ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, എ.പ്രദീപ്, ടി.കെ.സുധി, രാജൻ വേലാണ്ടി, പി.കെ.മധുസൂദനൻ ,എൻ.കെ. ബൈജു, രാജീവൻ മാടപ്പീടിക, സി.ഗോപാലൻ സംബന്ധിച്ചു.


ചിത്രവിവരണം.അഡ്വ: കെ സത്യനെ ജ്ഞാനോദയ യോഗം ഡയറക്ടർ സി. ഗോപാലൻ അഭിനന്ദിക്കുന്നു


abc

.ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, എ.പ്രദീപ്, ടി.കെ.സുധി, രാജൻ വേലാണ്ടി, പി.കെ.മധുസൂദനൻ ,എൻ.കെ. ബൈജു, രാജീവൻ മാടപ്പീടിക, സി.ഗോപാലൻ സംബന്ധിച്ചു.


ചിത്രവിവരണം.അഡ്വ: കെ സത്യനെ ജ്ഞാനോദയ യോഗം ഡയറക്ടർ സി. ഗോപാലൻ അഭിനന്ദിക്കുന്നു


dddd

തലശ്ശേരിയിൽ നടന്ന "താലോലം " ബഡ്സ് കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണപുരം ചുണ്ട ബഡ്സ് സ്കൂൾ ടീം


danc3_1734628170

ജനങ്ങളോടൊപ്പം നിന്ന് പ്രവൃത്തിച്ച പാരമ്പര്യമാണ് കോൺഗ്രസിന് 


തലശ്ശേരി : എല്ലാ കാലത്തും ജനങ്ങളോടൊപ്പം നിന്ന് പ്രവൃത്തിച്ച പാരമ്പര്യമാണ് കോൺഗ്രസിനെന്ന് , ഡി സി സി ജന: സെക്രട്ടറി കെ.പി. സാജു പ്രസ്താവിച്ചു.

സർവീസ്റോറോഡ് ഗതാഗത യോഗ്യമാക്കാത, നേഷണൽഹൈവെ അധികൃതരുടെ , തെറ്റായ നടപടിക്കെതിരെ , തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിഇല്ലത്ത് താഴയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു.

  പി.വി.രാധാകൃഷ്ണൻ , ഇ. വിജയകൃഷ്ണൻ , പി.എൻ. പങ്കജാക്ഷൻ,ഉച്ചുമ്മൽ ശശി, കെ.പി.രജ്ഞിത് കുമാർ സംസാരിച്ചു.

   എം. അനൂപ് കുമാകെ.കെ.രാമചന്ദ്രൻ , കെ.ശിവ പ്രസാദ്, എൻ. ചന്ദ്ര മോഹനൻ , കെ.പി. ഹരീഷ് കുമാർ , പി.സുരേഷ് നേതൃത്വം നൽകി.




ചിത്രവിവരണം. കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ


capture

യാത്രയയപ്പ് നൽകി 


മാഹി സെൻറ് തെരേസ ബസിലിക്ക സഹവികാരി റവറന്റ് ഫാദർ നോബൽ ജൂഡ് എറണാകുളത്തേക്ക് സ്ഥലം മാറി പോകുന്നതിനാൽ പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പാരീഷ് ഹൗസിൽ വച്ച് സ്നേഹനിർബലമായ യാത്രയയപ്പ് നൽകി പി എൽ സി എ വൈസ് പ്രസിഡണ്ട് ശ്രീ .ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. 

പി എൽ സി എ വൈസ് പ്രസിഡണ്ട് ശ്രീ സ്റ്റാൻലി ഡിസിൽവ, മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ .ഷാജി പണക്കാട്, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു ശ്രീ മാർട്ടിൻ കൊയിലോ സ്വാഗതവും ഷാജു കാനത്തിൽ നന്ദി പറഞ്ഞു. 

അസോസിയേഷൻറെ ഉപഹാരം ശ്രീ ജോസ് ബേസിൽ ഡിക്രൂസ്, ശ്രീ. സ്റ്റാൻലി ഡി സിൽവ എന്നിവർ ചേർന്ന് നൽകി.

മറുപടി പ്രസംഗത്തിൽ ഫാദർ നോബൽ ജൂഡ് എല്ലാ ഇടവക അംഗങ്ങൾക്കും മയ്യഴിക്കാർക്കും നന്ദി രേഖപ്പെടുത്തി.


അയ്യപ്പപൂജ 22 ന്


തലശേരി വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാൾ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പപൂജയും അയ്യപ്പഭജനയും പ്രസാദ സദ്യയും ഡിസംബർ 22 ന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നടക്കും.


ssss

മാഹി ട്രാൻസ്പോർട്ട് കോ.ഓപ്പററ്റീവ് സൊസൈറ്റിയുടെ പുതിയ രണ്ട് ബസുകൾ ബോഡി വർക്ക് കഴിഞ്ഞ് പാലക്കാട്ടുനിന്ന് ഇന്നലെ പുറപ്പെടുന്നു



danc3_1734628723

സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ

പ്രഖ്യാപനം നടത്തി 


 തലശ്ശേരി :കണ്ണൂർ ജില്ലയിൽ ആദ്യമായി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയ പാലയാട് നവദീപം ഗ്രന്ഥാലയത്തിന്റെ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽലൈബ്രറി കൌൺസിൽ താലൂക്ക് സിക്രട്ടറി പവിത്രൻ മൊകേരി അദ്ധ്യക്ഷത വഹിച്ചു.

kkn

 ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സീമ, പുരോഗമന കലാ സാഹിത്യ സംഘം പിണറായി ഏറിയാ ജോയന്റ് സിക്രട്ടറി കെ.വി. സുഖിൽ,,ലൈബ്രറി കൌൺസിൽ ധർമ്മടം പഞ്ചായത്ത് നേതൃ സമിതി കൺവീനർ കെ.കെ.രമേശൻ സംസാരിച്ചു.


ചിത്രവിവരണം:ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ നിർവ്വഹിക്കുന്നു


പിണറായി പാറപ്രം സമ്മേളനം എൺപത്തിയഞ്ചാം വാർഷിക വാരാചരണത്തിന് ഇന്ന് തുടങ്ങും


 തലശേരി:പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ രഹസ്യ സമ്മേളനം ചേർന്നതിന്റെ എൺപത്തിയഞ്ചാം വാർഷിക വാരാചരണം ഇന്ന് (വെള്ളി) തുടങ്ങി 26 ന്പൊതുസമ്മേളനത്തോടെ സമാപിക്കും.- വാർഷികവാരാചരണത്തിന്റെ ഭാഗമായിപിണറായി ഏറിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും ലോക്കൽ കേന്ദ്രങ്ങളിലും ഇന്ന് പതാക ദിനാചരണം നടത്തും.. വൈകിട്ട് 5 ന് പാറപ്രം സമ്മേളന സ്മാരക സ്തൂപത്തിൽ നിന്ന് പതാക ജാഥയും പാണ്ട്യാല ഗോപാലൻ മാസ്റ്റരുടെ സ്മൃതി കുടിരത്തിൽ നിന്ന് കൊടിമര ജാഥയും ആരംഭിക്കും. രണ്ട് ജാഥകളും വൈകിട്ട്.6 ന് പിണറായി കൺവൻഷൻ സെന്ററിൽ (പെരുമ ഗ്രൌണ്ട്) എത്തുന്നതോടെ വാരാചരണത്തിന്പത പതാക ഉയർത്തി ഔദ്യോഗിക തുടക്കമിടും. തുടർന്ന് 22ന് രാവിലെ ധർമ്മടം, പിണറായി, കോട്ടയം, വേങ്ങാട് പഞ്ചായത്തുകളിലെ പൊതു ഇടങ്ങളും ബ്രാഞ്ച് കേന്ദ്രങ്ങളും ഉൾപെടെ 250 ഓളം സ്ഥലങ്ങളിൽ പാർട്ടി അംഗങ്ങളുംബന്ധുക്കളും ശൂചികരണം നടത്തും. 22 ന് വൈകിട്ട് കാപ്പുമ്മലിൽ നവോത്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ദ്രി പ്രൊ.സി.രവിന്ദ്രനാഥ്, 24 ന് പാറപ്രത്ത് കേരളത്തിന്റെസാമൂഹ്യമാറ്റത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറുകൾ സി.പി.ഐ ഐ. എം. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ..കെ. അനിൽ കുമാർ എന്നിവർ ഉത്ഘാടനം ചെയ്യും - 26 ന് വൈകിട്ടാണ് സമാപന പൊതു സമ്മേളനം. ഇതിന് മുന്നോടിയായി കമ്പനി മെട്ടയിൽ നിന്നും ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ബഹുജനപ്രകടനം ഉണ്ടാവും. പ്രകടനം പൊതുസമ്മേളന സ്ഥലത്ത് എത്തുന്നതോടെ ആരംഭിക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. നേതാക്കളായ എം.വി.ജയരാജൻ, എം.സുരേന്ദ്രൻ, കെ.മനോഹരൻ, ടി. ഷബ്ന, കെ.ശശിധരൻ, തുടങ്ങിയവർ സംസാരിക്കും. പരിപാടികൾ അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കെ.ശശിധരൻ, വി.ലില, കെ.കെ.രാജീവൻ, പി.എം. അഖിൽ, സി. നന്ദനൻ, എ. നിഖിൽ കുമാർ,, ടി.കെ.അനൂപ് എന്നിവർ സംബന്ധിച്ചു -


aaaa_1734629146

ശബരിമലക്ക് പോയി

തിരിച്ചു വരുമ്പോൾ മരിച്ചു

ന്യൂമാഹി: പള്ളിപ്രം പെരിങ്ങാടി ചുണ്ടർ കണ്ടിയിൽ ഇ. രജീഷ് (45) ശബരിമലക്ക് പോയി ദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാറിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചോറ്റാനിക്കരയെത്തിയപ്പോൾ കാറിലുള്ളവർ രജീഷിനെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്.

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ചു ബുധനാഴ്ച രാത്രിയിൽ സംസ്കാരം നടത്തി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കടകളിൽ സ്റ്റേഷണറി സാധനങ്ങൾ മൊത്ത വിതരണം ചെയ്യുന്ന ജോലിയായിരുന്നു.

അച്ഛൻ : വിമുക്ത ഭടൻ പരേതനായ രാജൻ. അമ്മ: ശാന്ത. 

ഭാര്യ: ശ്രീന. 

മകൾ. ദ്വിത്‌വി (മൂന്ന് മാസം).

സഹോദരങ്ങൾ:റൂബിന, റീജ.


marar

ആധുനിക വിദ്യാഭ്യാസത്തിൻ്റെ അടിത്തറ മനുഷ്യത്വമാകണം: കെ.കെ.മാരാർ


മാഹി :ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കം നമ്മൾ പഠിക്കുമ്പോഴും, മഹത്തായപൈതൃകത്തെക്കുറിച്ചും, കലകളെക്കുറിച്ചും നമ്മൾ പഠിക്കുന്നില്ലെന്ന് ചരിത്ര ഗവേഷകനും,വിഖ്യാത ചിത്രകാരനുമായ കെ.കെ.മാരാർ പറഞ്ഞു. നമ്മുടെ സ്വത്വത്തെ തിരിച്ചറിയാൻ നമുക്കാവണം' എല്ലാ വിദ്യാഭ്യാസങ്ങളുടേയും പരമമായ ലക്ഷ്യം

മനുഷ്യത്വമായിരിക്കണം.

മാഹി പി.എം.ശ്രീകേന്ദ്രീയ വിദ്യാലയം വാർഷികാഘോഷം ഉദ്ഘാടന ചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗ്ഗ പരതയുടെ പ്രഭവകേന്ദ്രമായി രാജ്യത്തെ പ്രമുഖ വിദ്യാലയമായ പി.എം.ശ്രീ കെ.വി.മാറണമെന്ന്ഉദ്ഘാടനം ചെയ്ത് കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പറഞ്ഞു

പ്രിൻസിപ്പാൾ ഗിനീഷ് കുമാർ സ്വാഗതം പറഞ്ഞു,

വിദ്യാർത്ഥി പ്രതിഭകൾക്ക് അഡ്മിനിസ്ട്രേറ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈവിധ്യമാർന്നകലാപരിപാടികൾ അരങ്ങേറി.

ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു.


gghh

സ്ത്രീ - കല - ചരിത്രം 

സംവാദമണ്ഡലങ്ങൾ 

പ്രഭാഷണം സംഘടിപ്പിച്ചു.


തലശ്ശേരി:കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയിൽ ഒരു മാസത്തിൽ അധികമായി നടന്നുവരുന്ന ദേശീയ ചിത്രകലാ പ്രദർശനമായ 

ഇമേജ് നേഷന്റെ അനുബന്ധമായുള്ള അഞ്ചാമത് പ്രഭാഷണം മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റഡ് പ്രൊഫസർ ഡോ:രാഖി രാഘവൻ നിർവഹിച്ചു.ചിത്രകലാ രംഗത്ത് സാന്നിധ്യം അറിയിക്കണമെങ്കിൽ കേരളത്തിൽ പോലും സ്ത്രീകൾക്ക് അനേകം കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് സ്ത്രീ - കല - ചരിത്രം സംവാദ മണ്ഡലങ്ങൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അവർ അഭിപ്രായപ്പെട്ടു. എ ടി മോഹൻരാജ് അധ്യക്ഷത വഹിച്ചു. വിനോദ് പയ്യന്നൂർ,കെ.പി രാജീവൻ,പി.വി. ഗോപിനാഥ്,ശശികുമാർ കതിരൂർ എന്നിവർ സംസാരിച്ചു.നവംബർ 11 ന് ആരംഭിച്ച 

ഇമേജ് നേഷൻ ചിത്രകലാ പ്രദർശനം ഇതോടെ സമാപിച്ചു.


ചിത്രവിവരണ:ഡോ:രാഖി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.


12a

 ചികിത്സയിലും സേവനത്തിലും എം സി സി മാതൃക

: ജില്ലാ സെഷൻസ് ജഡ്ജ്


തലശ്ശേരി: വൈദ്യശാസ്ത്ര രംഗത്ത് തലശ്ശേരിക്ക് മഹിതമായ ഒരു പാരമ്പര്യമുണ്ടെന്നും മലബാർ കേൻസർ സെൻ്റർ ആ മഹത്വം ഉയർത്തിപ്പിടിക്കുന്നത് അഭിമാനകരമാണെന്നും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു.

മലബാർ കേൻസർ സെൻ്റർ സെമിനാർ ഹാളിൽ മലബാർ കാൻസർ സെൻ്ററും, കണ്ണൂർ ജില്ലാ കേൻ സർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി സംഘടിപ്പിച്ച കേൻസർ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മനസ്സിലാക്കാനായാൽ എളുപ്പം മാറ്റാവുന്ന രോഗമാണ് കേൻസറെന്നും, സാമ്പത്തിക പരാധീനതയുള്ള രോഗികൾക്ക് ചുരുങ്ങിയ ചിലവിൽ അത്യാധുനീക ചികിത്സ ലഭിക്കുന്ന ചികിത്സാലയമാണ് എം.സി.സി.യെന്നും അദ്ദേഹം പറഞ്ഞു.

പൊതുജന സേവനത്തിൻ്റെ ഉത്തമ മാതൃകയാണ് എം.സി.സി.യിലെ ജീവനക്കാരെന്നും, കേൻ സറിനെ തടയാൻ നമ്മൾ ബോധവാൻമാരായിരിക്കണമെന്നും മുഖ്യഭാഷണം നടത്തവെ ,സബ് -കലക്ടർ കാർത്തിക് പാണിഗ്രാഹി ഐ എ എസ്.പറഞ്ഞു.

മേജർ പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ് സ്വാഗതവും, കെ.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു


se3

തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ എം.സി.സി.ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ ആ മുഖഭാഷണം നടത്തി. ഡോ: ഇ.കെ.നബീൽ യാഹിയ, ഡോ: അഞ്ജു ആർ കുറുപ്പ് ,അനിത തയ്യിൽ വിഷയാവതരണം നടത്തി.തുടർന്ന് നടന്ന പാനൽ ചർച്ചയിൽഎം.സി.സി.ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ,ഡോ: എ.പി. നീതു,

കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രതി, സാമൂഹ്യ പ്രവർത്തക റഹിയാനത്ത് സുബി, അഡ്വ.കെ.എം ശ്രീശൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അഡ്വ: വി.ടി.ഷീല, നാരായണൻ പുതുക്കുടി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഡോ.. ഫിൻസ് എം ഫിലിപ്പ് മോഡറേറ്ററായിരുന്നു.


ചിത്രവിവരണം: ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.


12c

കൈയ്യേറ്റംജന്മാവകാശ'മാക്കി

യവർക്കെതിരെ നടപടി


തലശ്ശേരി.വാഹനത്തിരക്കേറിയ നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ പോലും വ്യാപാരികൾ ഫുട്പാത്ത് കൈയ്യേറുന്നതിനെതിരെ ഒടുവിൽ അധികൃതരുടെ കണ്ണ് തുറന്നു

അനധികൃത പാർക്കിങ്ങും ഫൂട്ട് പാത്ത് കൈയേറിയുള്ള വാഹനങ്ങളുടെ റിപ്പയറിങ് പ്രവർത്തിയും ,തടയാൻ അധികൃതർ ശക്തമായ നടപടി തുടങ്ങി. ഗതാഗതക്കുരുക്കിലമർന്ന തലശ്ശേരി ജൂബിലി റോഡിൽ വഴിയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് അധികൃതർ കർശന നടപടികളുമായി രംഗത്തെത്തിയത്.

തലശ്ശേരി ജൂബിലി റോഡിൽ യത്തീംഖാന തൊട്ട് ഗ്രാൻഡ് തേജസ് വരെയുള്ള സ്ഥലത്തെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ്ങും ഫൂട്ട് പാത്ത് കൈയേറി വാഹനങ്ങളുടെ റിപ്പയറിങ് പ്രവർത്തിയും കാരണം വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി വന്നതിനെ തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും , തലശ്ശേരി ട്രാഫിക് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ ബോധവൽക്കരണവും മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് കർശന നിർദേശവും നൽകിയത്

 ട്രാഫിക് ഇൻസ്പെക്ടർ മനോജ് കുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർവിലങ്ങിൽ, റജിന, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.



ചിത്ര വിവരണം: ജൂബിലി റോഡിൽ ഫുട്പാത്ത് കൈയ്യേറിയുളള വാഹന റിപ്പയറിങ്ങ്


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25