ഗവർണ്ണർ ആവേശമായി മയ്യഴി കടലോരം സുന്ദരിയായി ചാലക്കര പുരുഷു

ഗവർണ്ണർ ആവേശമായി മയ്യഴി കടലോരം സുന്ദരിയായി ചാലക്കര പുരുഷു
ഗവർണ്ണർ ആവേശമായി മയ്യഴി കടലോരം സുന്ദരിയായി ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Dec 18, 11:19 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഗവർണ്ണർ ആവേശമായി

യ്യഴി കടലോരം സുന്ദരിയായി

ചാലക്കര പുരുഷു


മാഫി: മൂടൽമഞ്ഞ് കടലിനേയും കരയേയും വേർതിരിക്കാനാവാത്ത വിധം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, ധനുമാസക്കുളിരിൽ

ഇന്നലെ അതിരാവിലെ പുതുച്ചേരി ലഫ്..ഗവർണ്ണർ മയ്യഴി കടലോരത്തെത്തി ഇസെഡ് പ്ലസ് കാറ്റഗറി യിലുള്ള വിവിഐ പി , സാധാരണക്കാരനെപ്പോലെ പൊലീസ് പടയൊന്നുമില്ലാതെ

മയ്യഴിയിലെ പാവപ്പെട്ടവർ തിങ്ങി താമസിക്കുന്ന കടലോരത്തെത്തിയപ്പോൾ, ജനം ആദ്യം ഒന്നമ്പര ന്നു. പിന്നീട് ആവേശഭരിതരായി ഗവർണ്ണർക്ക് ചുറ്റും കൂടി.

 വളവിൽ കടലോരം തൊട്ട് പൂഴിത്തല വരെയുള്ള മയ്യഴിയുടെ കടലോര മത്രയും ശുചീകരിക്കുന്ന യുക്തത്തിന് ലഫ്.. ഗവർണ്ണർ തുടക്കക്കാരനായി. ആവേശഭരിതരായ കടലിൻ്റെ മക്കളാകെ യജ്ഞത്തിൽ പങ്കാളികളായി.മൂന്ന് മണിക്കൂർ കൊണ്ട് കടലോരമാകെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് വിമുക്തമായി.എൻ.എസ്.എസ് വളണ്ടിയർമാർ, രാഷ്ട്രീയ പാർടി പ്രവർത്തകർ, സേവാഭാരതിയംഗങ്ങൾ, എൻ.വൈ.കെ അംഗങ്ങൾ തുടങ്ങി അഞ്ഞൂറോളം പേരാണ് യജ്ഞത്തിൽ പങ്കാളികളായത്. മാഹി എം എൽ എ രമേശ് പറമ്പത്ത്, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദ്ര സിംഗ്, തഹസിൽദാർ വളവിൽ മനോജ്, എൻ.വൈ.കെ. ഓഫീസർ കെ. രമ്യ, തുടങ്ങിയവർ നേതൃത്വം നൽകി. കടലോര ശുചീകരണത്തിൽ നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മാഹി നെഹ്റു യുവകേന്ദ്ര ഓഫീസർ കെ. രമ്യയെ പേരെടുത്ത് പ്രശംസിച്ചിരുന്നു.


ചിത്രവിവരണം: ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ കടലിൻ്റ മക്കളോട് സംസാരിക്കുന്നു

ad

അഡ്വ: കെ.സത്യൻ ഇന്ന് ചുമതലയേൽക്കും


തലശ്ശേരി: മലബാർ ദേവസ്വം ബോർഡിൻ്റെ തലശ്ശേരി മേഖലാ ചെയർമാനായി സർക്കാർ നിയമിച്ച അഡ്വ: കെ.സത്യൻ ഇന്ന് വൈ. 4 മണിക്ക് അണ്ടല്ലൂർ ക്ഷേത്രാങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ചുമതലയേൽക്കും.

ശ്രീ ജ്ഞാനോദയ യോഗത്തിൻ്റെ പ്രസിഡണ്ടും, സഹകരണപരീക്ഷാ ബോർഡ് മുൻ അംഗവും, നിരവധി സഹകരണസ്ഥാപനങ്ങളുടെ സാരഥിയുമാണ് തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനായ സത്യൻ'' 

ടി.ഉണ്ണികൃഷ്ണൻ, എം എൻഗോകുൽദാസ് ,സി.സ്നഹലത,കെ.പി.ബാലൻ, കെ.ഗോപാലൻ മാസ്റ്റർ, പി. പ്രഭാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.


whatsapp-image-2024-12-18-at-19.49.13_68bf557f

കെ.പി.എ.റഹിം മാസ്റ്റർ അവാർഡ് തിക്കോടി നാരായണൻ മാസ്റ്റർക്ക് 


 തലശ്ശേരി :കേരള സാഹിത്യ മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വവും തികഞ്ഞ ഗാന്ധിയനുമായ കെ.പി.എ.റഹിം മാസ്റ്റരുടെ ഓർമ്മയ്ക്കായി റഹിം മാസ്റ്റർ സ്മൃതി വേദി നൽകി വരുന്ന നാലാമത് പുരസ്കാരത്തിന് തിക്കോടി നാരായണൻ മാസ്റ്റർ അർഹനായി.. വിനയം, ലാളിത്യം, സത്യസന്ധത എന്നീ മൂല്യങ്ങൾ കൈവിടാതെ തികഞ്ഞ ഗാന്ധിയനായി ജീവിതം നയിക്കുന്ന തിക്കോടി നാരായണൻ മാസ്റ്റർ 92ാം വയസിലും സാമൂഹ്യ രംഗത്ത് കർമ്മനിരതനാണെന്ന് സ്മൃതി വേദി ഭാരവാഹികളും ജൂറി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 11,111രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം റഹിം മാസ്റ്റരുടെ ഓർമ്മദിനമായ ജനവരി 13 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നാരായണൻ മാസ്റ്റർക്ക് സമ്മാനിക്കും.ചൂര്യയി ചന്ദ്രൻ മാസ്റ്റർ, അഡ്വ. പി.കെ.രവീന്ദ്രൻ, സി.വി.രാജൻ മാസ്റ്റർ, യാക്കൂബ് എലാങ്കോട്, കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.ടി. ശ്രീധരൻ, കെ.ഹരിന്ദ്രൻ, ദിനേഷ് ചമ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


ഇന്നത്തെ പരിപാടി

തലശ്ശേരി മലബാർ കേൻ സർ സെൻ്റർ: കേൻസർ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം. ജില്ലാ ജഡ്ജ് നിസാർ അഹമ്മദ് കാലത്ത് 9.30

മാഹി കേന്ദ്രീയ വിദ്യാലയം വാർഷികോത്സവം.

റിജ്യണൽ അഡ്മിനിസ്ട്രേറ്റര് ഡി. മോഹൻകുമാർ,, കെ.കെ മാരാർ കലാപരിപാടികൾ വൈ 5 മണി


കേരള കേളിയും

കമ്യൂണിസ്റ്റ്

പ്രസ്ഥാനവും'

പ്രഭാഷണം


തലശ്ശേരി:കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപീകരണത്തിന്റെ പരസ്യ പ്രഖ്യാപന സമ്മേളനത്തിന്റെ എൺപത്തി അഞ്ചാം വാർഷിക ആഘോഷം ഡിസംബർ 20 മുതൽ 26 വരെ പിണറായിൽ നടക്കും. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ പ്രചരണാർഥമുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'കേരള കേളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.. പടന്നക്കരയിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ജിഷ്ണു ചന്ദ്രൻ അധ്യക്ഷനായി. എ നിഖിൽ കുമാർ, ടി കെ അനൂപ്, എന്നിവർ സംസാരിച്ചു.വാർഡ് തലങ്ങളിൽ വനിതാ കലാകായിക മേളകൾ പൂർത്തിയായി. ലോക്കൽ തല കലാമേള ഞായറാഴ്ച പിണറായി ആർ സി അമല സ്കൂളിൽ നടക്കും.


ചിത്രവിവരണം: എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് അനുശ്രീ പ്രഭാഷണം നടത്തുന്നു.


അന്താരാഷ്ട്ര കരകൌശല മേളക്ക് നാളെ (വെള്ളി) തിരിതെളിയും


 തലശ്ശേരി :വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ 18 ദിവസം നീളുന്ന സർഗ്ഗാലയ അന്താരാഷ്ട്ര കര കൌശല മേളക്ക് വെള്ളിയാഴ്ച തിരി തെളിയും 'മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 22 ന് വൈകിട്ട് 6 ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന വിനോദ സഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ.. പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും.. തീം വില്ലേജ് സോൺ ഉദ്ഘാടനം പി ടി.ഉഷ എം.പി. നിർവ്വഹിക്കും. 25 സംസ്ഥാനങ്ങളിലും 15 രാജ്യങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട 200ഓളം കലാകാരന്മാർ അവരുടെ സർഗ്ഗസൃഷ്ടികളുമായി മേളയിൽ പങ്കെടുക്കും. പരമ്പരാഗത സങ്കേതങ്ങൾ ഉപയോഗി ച്ച് ഒരുക്കുന്ന ഹാൻഡ് ലും, കളരി, സുഗന്ധ വ്യഞ്ജം, മുള, കളിമൺ, അറബിക്ക് കാലിഗ്രാഫി, തെയ്യ ഗ്രാമങ്ങൾ എന്നിവ ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മേളയുടെ സവിശേഷതയാണെന്ന് സർഗ്ഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം സന്ദർശകർ മേളയിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു - സർഗ്ഗാലയ സംഘടിപ്പിച്ച ഇത്തവണത്തെ അന്തർദേശിയ കരകൌശലഅവാർഡുകൾ സ്വന്തമാക്കിയ ഇറാൻ, ബൾഗേറിയ രാജ്യങ്ങളിലെ കരകൌശല വിദഗ്ദർ ഉദ്ഘാടന ദിവസം എത്തി അവാർഡുകൾ സ്വീകരിക്കും. മലബാറിലെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള ചർച്ചകളും മേളയിൽ അനുബന്ധമായി വിവിധ ദിവസങ്ങളിൽ നടക്കും. ക്രാഫ്റ്റ് ഡിസൈനർ കെ.കെ.ശിവദാസൻ, കോ. ഓർഡിനേറ്റർ എസ്. അശോക് കുമാർ എന്നിവരും സംബന്ധിച്ചു.


aaa

'കല്ലായി ഗ്രാമത്തിൻ്റെ കഥ'

പ്രകാശനം 21 ന്


മാഹി: അറബിക്കടലും, മയ്യഴിപ്പുഴയും അതിരിടുന്ന കല്ലായി ഗ്രാമത്തിൻ്റെ ഗതകാല ചരിത്രം ആലേഖനം ചെയ്യപ്പെട്ട

വി.കെ.സുരേഷ് ബാബു രചിച്ച കല്ലായി ഗ്രാമത്തിൻ്റെ കഥ എന്ന ചരിത്ര ഗ്രന്ഥം ഡിസമ്പർ 21 ന് വൈ.3 മണിക്ക് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ പ്രകാശനം ചെയ്യും.

മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിക്കും. കവിയൂർ രാജഗോപാലൻ ഏറ്റുവാങ്ങും. ഡോ: എ.വത്സലൻ പുസ്തക പരിചയം നടത്തും. സി കെ രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ:എ.പി.സുബൈർ ,

ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെൻറി ആൻറണി, കെ.പി.രാമദാസൻ, കെ.കുമാരൻ, വി.മനോജ്, വി.കെ.രത്നാകരൻ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ വി.മനോജ്, വി.കെ. രത്നാകരൻ, കെ.പി.രാമദാസൻ, സി.കെ.പ്രകാശൻ, കുരിക്കിലാട്ട് സുരേഷ് ബാബു സംബന്ധിച്ചു.


aaa_1734544621

പത്മിനി നിര്യാതയായി.

തലശ്ശേരി: അണ്ടലൂർ പുതുവയൽ വീട്ടിൽ പത്മിനി (80) നിര്യാതയായി.

ഭർത്താവ് - :പരേതനായ ദാമോദരൻ, മക്കൾ : വിനോദൻ, മഹിജ, രാഗേഷ്, രാജേഷ്,മഹേഷ്‌, സനിൽ, മരുമക്കൾ : രാജൻ, ഷൈനി ,നജിമ, സനൂപ, നിജില

സഹോദരങ്ങൾ : ചന്ദ്രിക, ബാബു, പ്രേമ,ഗിരീശൻ, ഉഷ, പ്രസന്ന.. പരേതരായ രാധ, പ്രകാശൻ


whatsapp-image-2024-12-18-at-19.55.43_e67ff695

സിഗ്നൽ ലൈറ്റ് കണ്ണടച്ചു

യാത്രക്കാർ വലഞ്ഞു.


മാഹി: ബൈപാസ്സിൽഈസ്റ്റ് പള്ളൂർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് നാല് ദിവസമായിട്ടും ലൈറ്റ് കത്തുന്നില്ല'.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പളളൂർ-പെരിങ്ങാടി റോഡ് അടങ്ങു കിടക്കുന്നതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. സിഗ്നലിലെ ഏട്ട്ബാറ്ററികൾ മോഷണം പോയതിനെ തുടർന്നാണ് ഈസ്റ്റ് പള്ളൂർ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചത്. നാല് ദിവസം കഴിഞ്ഞിട്ടും.മോഷണം പോയവ കണ്ടുപിടിക്കാനോ, പുതിയ ബാറ്ററി സ്ഥാപിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. സിഗ്നൽ പ്രവർത്തനരഹിതമായതിനാൽ സ്പിന്നിംഗ് മിൽ- പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടയപ്പെട്ടു 

സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾ പോവാൻ.പലപ്പോഴും സർവീസ് റോഡിലൂടെ വൺവെ തെറ്റിച്ചാണ് വാഹനങ്ങൾ പോവുന്നത്.എന്നാൽ ചൊക്ലി-കവിയൂർ-മമ്മിമുക്ക് റോഡിന്റെ റീടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അതുവഴി പോവുന്നതും ദുഷ്കരമായി. ഇതോടെ നിരവധി യാത്രക്കാരും, ക്രിസ്തുമസ് പരീക്ഷക്ക് പോവുന്ന നിരവധി വിദ്യാർഥികൾക്കും യാത്ര ദുരിതമായി.

അടിയന്തരമായി സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 


ചിത്രവിവരണം: അടച്ചിട്ട പളളൂർ - പെരിങ്ങാടി റോഡ്


whatsapp-image-2024-12-18-at-19.56.20_6dc04d54

'താലോലം' കുടുംബശ്രീ ബഡ്‌സ് ജില്ലാ ദ്വിദിന ഫെസ്‌റ്റ് തുടങ്ങി.


തലശ്ശേരി: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേത്യത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ജില്ലാ കലോത്സവം 'താലോലം തലശ്ശേരി ടൗൺഹാളിൽ ആരംഭിച്ചു...

കുട്ടികളുടെമാനസികമായ ഉന്മേഷത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ബഡ്‌സ് കലോത്സവംസംഘടിപ്പിച്ചത്.. കണ്ണൂർ ജില്ലയിലെ 32 ബഡ്‌സ് സ്‌കൂളുകളിൽ നിന്നായി 270 കലാകാരന്മാർ വിവിധ മത്സരയിനങ്ങളിൽ മാറ്റുരക്കുന്നുണ്ട്.. ചിലങ്ക, ധ്വനി,നിറക്കൂട്ട് എന്നിങ്ങനെ 3 വേദികളിലായാണ് കലാപരിപാടികൾ നടക്കുന്നത്. കൂടാതെ ഒരു ഓപ്പൺ ‌സ്റ്റേജിലും പരിപാടികൾ നടക്കുന്നുണ്ട്.. സ്‌പീക്കർ അഡ്വ. എ എൻ ഷംസീറാണ്ട് ഉദ്ഘാടനം നിർവ്വഹിച്ചത്. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ എം ജമുന റാണി അധ്യക്ഷത വഹിച്ചു.

ആദ്യ ദിനത്തിൽ ഫാൻസി ഡ്രസ്സ് മത്സരം, നാടോടി നൃത്തം,ബാൻഡ് മേളം, ലളിതഗാനം,പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, എംബോസ് പെയിൻ്റിംഗ് ക്രയോൺ പെയിൻ്റിംഗ്, പേപ്പർ ക്രാഫ്റ്റ്' എന്നീ ഇനങ്ങളിൽ പരിപാടികൾ അരങ്ങേറി.

ഇന്ന് ഉപകരണ സംഗീത വിഭാഗത്തിൽ ചെണ്ടമേളം ,കീബോർഡ്,നാടൻ പാട്ട് ഒപ്പന സംഘനൃത്തം, മിമിക്രി എന്നിവ നടക്കും.

രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്‌കൂൾ ആണ് നിലവിലെ ജേതാക്കൾ.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി നിർവഹിക്കും.


ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ബഡ്സ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-18-at-19.56.38_e7bb4f53

പഴശ്ശി ബഡ്സ് സ്കൂളിൽ നിന്ന് കവിത ചൊല്ലാൻ വന്ന മുഹമ്മദ് ആദിലിനെ സ്പീക്കർ അഡ്വ.എ എൻ ഷംസീർ ആശിർവദിക്കുന്നു


whatsapp-image-2024-12-18-at-19.56.54_7beee8cf

കരിവെള്ളൂർ ക്ഷേമാലയം ബഡ്സ് സ്കൂളിൽ പഠിക്കുന്ന ഉത്തർപ്രദേശുകാരൻ മുഹമ്മദ് സെയ്ദിനെ പ്രച്ഛന്ന വേഷത്തിനായി അണിയിച്ചൊരുക്കുന്നു

whatsapp-image-2024-12-18-at-19.57.04_c5b529f6

വയനാട് പ്രകൃതി ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട മുത്തശ്ശിയെ അവതരിപ്പിച്ച  മാടായി ബഡ്സ് സ്കൂളിലെ ജിജേഷ് കെ വി

vv

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


തലശ്ശേരി:സമഗ്രശിക്ഷ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

തലശ്ശേരിയിൽ നടന്ന ധർണ്ണ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തകുമാർ ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, കെ ആർ ടി എ ജനറൽ സെക്രട്ടറി കെ കെ വിനോദ്, കെ എസ് ടി എ ജില്ലാ ട്രഷറർ വിവി വിനോദ്, ടിവി സഖീഷ്, വി സ്വാതി, സി കെ ബിജേഷ്, സി ജാഫർ, കെ ജയരാജൻ എന്നിവർ സംസാരിച്ചു.


ചിത്രവിവരണം: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു


മാഹി പി.ഡബ്ല്യു.ഡിയിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം: കോൺട്രാക്ടർ അസോസിയേഷൻ


മാഹി: മാഹി പി.ഡബ്ല്യു.ഡിയിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റ്ൻ്റ് എഞ്ചിനിയർ ഉൾപ്പെടെ മറ്റ് ഒഴിവുള്ള തസ്തികകളിലും ഉടൻ നിയമനം നടത്തണമെന്ന് പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ മാഹിയിൽ മുഴുവൻ സമയ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലഭ്യമല്ലാത്തതിനാൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ പതിവ് ജോലികളായ ബീംസ് റിലീസ്, ബില്ലുകൾ, എഗ്രിമെൻ്റുകൾ, സ്റ്റേറ്റ്‌മെൻ്റുകൾ, ഇ.ഒ.ടികൾ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ എന്നിവ വൈകുകയാണ്. പുതുച്ചേരിയിൽ നിന്നുള്ള ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മാഹിയിലെ ജോലികൾ കൂടി നോക്കുന്നതിനാൽ അദ്ദേഹത്തിന് മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ മാഹിയിൽ ഹാജരാകാൻ സാധിക്കുകയുള്ളു. ഇതുമൂലം വകുപ്പിൻ്റെ മുഴുവൻ ജോലികളും വൈകുന്നു. മാഹിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു മുഴുവൻ സമയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ലഭ്യത വളരെ അത്യാവശ്യമാണ്.

മാഹി പി.ഡബ്ല്യു.ഡി.യിൽ റോഡ്, വാട്ടർ സപ്ലൈ, ബിൽഡിംഗ്സ് എന്നിവയുടെ ജോലികൾ നോക്കുന്നത് ഒരു അസിസ്റ്റൻ്റ് എഞ്ചിനീയർ മാത്രമാണ്. മാഹി മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെ ചുമതലയും ഏക അസിസ്റ്റൻ്റ് എൻജിനീയർക്കാണ്. ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജോലികളെ പ്രതികൂലമായി ബാധിക്കുന്നു. വർക്ക് ബില്ലുകൾ യഥാസമയം പാസാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ വളരെയധികം കഷ്ടപ്പെടുന്നു. അതിനാൽ പൊതുതാൽപ്പര്യം കണക്കിലെടുത്ത് മാഹി പിഡബ്ല്യുഡിയിലേക്ക് ഒരു മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതിനും മറ്റ് ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് പുതുച്ചേരി ലഫ്. ഗവർണ്ണർക്ക് നൽകിയ നിവേദനത്തിൽ

സത്യൻ കേളോത്ത്, ടി.എ. ബൈജു എന്നിവർ

 ആവശ്യപ്പെട്ടു


asa

നാണി നിര്യാതയായി

തലശ്ശേരി:പൊന്ന്യം പറാം കുന്നിൽ ചെറിയ പൂവാട്ട് നാണി (95) നിര്യാതയായി ഭർത്താവ്: പരേതനായ ഗോവിന്ദൻ മക്കൾ. കാർത്തിയായിനി, ഗൗരി, ഗംഗാധരൻ, രാഘവൻ, കമലാക്ഷി, പ്രേമ, പരേതനായ ചന്ദ്രൻ, മരുമക്കൾ: പരേതനായ വാസു, ശങ്കരൻ, മുകുന്ദൻ, മോഹനൻ, സജിത, പ്രേമി, ശ്രീജ സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി


തലശേരി: എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും, ആർപിഎഫും സംയുക്തമായി തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ 19 ലിറ്റർ ഗോവൻ മദ്യംകണ്ടെടുത്തു. കോയമ്പത്തൂർ ഇന്റർസിറ്റി, ലോകമാന്യ തിലക് എന്നീ ട്രെയിനുകളിലും പരിശോധന നടത്തി. റെയ്‌ഡിൽ തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ഡി സുരേഷ്, എക്സൈസ് ഗ്രേഡ്മാരായ സന്തോഷ്‌ ടി, യു. ഷെനിത് രാജ്, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എം, ഡബ്ലയുസിഇഒ ദീപ എം, സിഇഒ സുബീഷ് പി പി, ആർപിഎഫ് സബ് ഇൻസ്‌പെക്ടർ ടി.വിനോദ് എന്നിവർ പങ്കെടുത്തു.


harithamrutham-2025-revised-mudra-pg_1734443494
harithamruram25
ad2_mannan_new_14_21-(1)
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25