മയ്യഴി എന്നെ ആകർഷിച്ച പ്രദേശം: ലഫ്.ഗവർണ്ണർകൈലാസനാഥൻ ചാലക്കര പുരുഷു

മയ്യഴി എന്നെ ആകർഷിച്ച പ്രദേശം: ലഫ്.ഗവർണ്ണർകൈലാസനാഥൻ ചാലക്കര പുരുഷു
മയ്യഴി എന്നെ ആകർഷിച്ച പ്രദേശം: ലഫ്.ഗവർണ്ണർകൈലാസനാഥൻ ചാലക്കര പുരുഷു
Share  
2024 Dec 17, 11:18 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മയ്യഴി എന്നെ ആകർഷിച്ച പ്രദേശം: ലഫ്.ഗവർണ്ണർകൈലാസനാഥൻ


ചാലക്കര പുരുഷു

മാഹി:വടകരക്കാരനായ തനിക്ക് മയ്യഴി എന്നും കൗതുകമായിരുന്നുവെന്നും,പിഞ്ചുനാളിൽ മാഹി വഴികടന്നുപോകുമ്പോഴൊക്കെ. മയ്യഴിയുടെ മനോഹാരിതയും, സമൃദ്ധിയും തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും പുതുച്ചേരി

ലഫ്.. ഗവർണ്ണർ കെ.കൈലാസനാഥൻ പറഞ്ഞു.

ലഫ്: ഗവർണ്ണരായി ചുമതലയേറ്റപ്പോൾ, താനേറ്റവും ഇഷ്ടപ്പെട്ട മയ്യഴിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം സ്വാഭാവികമായുണ്ടായി.

 ഞാൻ ആദ്യം ചെയ്തത് ഇടക്കാലത്ത് വികസന രംഗത്ത് പിന്നോക്കം പോയ മയ്യഴിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയായിരുന്നു.

മൂന്ന് മാസം മുൻപ് മാഹിയിൽ വന്നപ്പോൾ മയ്യഴിക്കാർ ആവശ്യപ്പെട്ട പ്രധാന വികസന പ്രവർത്തനങ്ങളിൽ 12 എണ്ണം നടപ്പിലാക്കാനായി. മറ്റുള്ളവ ഫോളോ അപ്പ് ചെയ്തു വരുന്നു.ഓരോ രണ്ട് മാസം കൂടുമ്പോഴും മയ്യഴി സന്ദർശിച്ച് വികസന പ്രവർത്തനം വിലയിരുത്തും. മാഹി

ഗവ: ജനറൽ ആശുപത്രിയിൽ 10 ബെഡ്ഡുകളുള്ള ഐ.സി.യു.വാർഡ് സ്ഥാപിച്ചിട്ടുണ്ട്.

ഒരു വർഷം കൊണ്ട് മാഹി ജനറൽ ആശുപത്രിയെ മികച്ച ആശുപത്രിയാക്കി മാറ്റും.

ജി.എസ്.ടി നടപ്പിലാവുന്നതിന് മുമ്പ് ഉത്തരമലബാറിലെ പ്രമുഖ

വ്യാപാര കേന്ദ്രമായിരുന്നു മാഹി ..

ബൈപാസ് വന്നതോടെ നഗരത്തിൽ വ്യാപാര മാന്ദ്യമുണ്ടായി. 300 കോടി രൂപയുടെ റവന്യു കുറഞ്ഞു. മാഹിയിലെ

വ്യാപാരികളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് വാണിജ്യ രംഗത്തെപരിപോഷിപ്പിക്കും. അതിൻ്റെ ഭാഗമായാണ് മാഹി ഷോപ്പിങ്ങ് ഫെസ്റ്റിവൽ നടത്തുന്നത്.പഴയ പ്രതാപം വീണ്ടെടുക്കാൻ സാധ്യമായതെല്ലാം ചെയ്യും.

ബോട്ടിങ്ങ് ,കഫെ തുടങ്ങിയവ നടപ്പിലാക്കും. 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൻകിട ടൂറിസം പദ്ധതി നടപ്പിലാക്കാൻ സർക്കാരിനെ മാത്രം ആശ്രയിച്ചാലാവില്ല'

സ്വകാര്യപങ്കാളിത്തമടക്കം ഉപയോഗപ്പെടുത്താനാവണം.മത്സ്യബന്ധന തുറമുഖത്തിൻ്റെ പൂർത്തീകരണം, പുഴയോര നടപ്പാതയുടെ അവസാന ഫേസിൻ്റെ നിർമ്മിതി, ട്രോമ കെയർ യൂണിറ്റിൻ്റെ പൂർത്തീകരണം തുടങ്ങിയവയ്ക്ക് ത്വരിതഗതിയിലുള്ള

 നടപടികളാരംഭിച്ചിട്ടുണ്ട്. 

70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.

 മയ്യഴിയിലെ

മഴുവൻറേഷൻകാർഡുകൾക്കും പ്രതിമാസ സൗജന്യ റേഷൻ അനുവദിക്കുമെന്നും ഗവർണ്ണർ പറഞ്ഞു..

ടൂറിസം മേഖലയിൽ

വെള്ളിയാങ്കല്ല്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള കടൽ സഞ്ചാര പദ്ധതിക്ക്

പ്രിൻസിപ്പൽ അപ്രൂവൽ നൽകിക്കഴിഞ്ഞു. മാഹിയിലെ

ചുവന്ന റേഷൻ കാർഡുകൾ 1214 ൽ നിന്ന് 89 പേർക്ക് കൂടി ലഭ്യമാക്കി.

5 ലക്ഷം രൂപയുടെ ആയുഷ്മാൻ ആരോഗ്യ ഇൻഷ്വറൻസ് ഇത്രയും പേർക്ക് ലഭിക്കും. മാഹിയിൽ നിർദ്ധനരായ

5 പേർക്ക് കൂടിപുതുതായി പട്ടയം വിതരണം ചെയ്യാനായി.

ദീപാവലി സൗജന്യ അരി

എല്ലാവർക്കും ലഭ്യമാക്കും.

160 കി.മി. ദൈർഘ്യമുള്ള റോഡുകൾ മുൻസിപ്പലിറ്റിക്കുണ്ട്. 35 കി.മി ദൈർഘ്യമുള്ള റോഡാണ് പി.ഡബ്ല്യു.ഡി ക്കുള്ളത്. റോഡുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും യഥാസമയത്ത് തന്നെ പൂർത്തിയാക്കുമെന്ന് അതിനുള്ള ഫണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഗവർണ്ണർ പറഞ്ഞു

vbv_1734457864

മയ്യഴി വികസനത്തിൻ്റെ

വഴിയിൽ: ലഫ്: ഗവർണ്ണർ

മാഹി: പാതി വഴിയിൽ നിലച്ച മാഹിയിലെ വൻകിട പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികളാരംഭിച്ചു കഴിഞ്ഞതായി പുതുച്ചേരി ലഫ്.. ഗവർണ്ണർ കെ. കൈലാസനാഥൻ പ്രസ്താവിച്ചു.

ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക വഴി മയ്യഴിക്ക് ഗതകാല പ്രതാപം തിരിച്ചുപിടിക്കാനാവുമെന്നും വൻകിട ടൂറിസം പദ്ധതികൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞതായും ലഫ്: ഗവർണ്ണർ പറഞ്ഞു

ഇവത്സരാജ് സിൽവർ ജൂബിലി ഹാളിൽ പുതുച്ചേരി ഷോപ്പിങ്ങ് ഫെസ്റ്റിവൽ, ദീപാവലി സൗജന്യ അരി വിതരണം, പുതുതായി അനുവദിക്കപ്പെട്ട ചുവപ്പ് റേഷൻ കാർഡുകളുടെ വിതരണം, പുതുതായി അനുവദിച്ച വാർദ്ധക്യകാല പെൻഷൻ വിതരണം, എൽജി ആർ പട്ടയ വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ലഫ്.. ഗവർണ്ണർ .

രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

സി. മോഹൻകുമാർ സ്വാഗതവും, നഗരസഭാ കമ്മീഷണർ സതേന്ദ്ര സിങ്ങ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പുതുച്ചേരി ലഫ്: ഗവർണ്ണർ കെ.കൈലാസനാഥൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-12-17-at-21.05.28_1ecf6650

മാഹി ഗവ: ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച 10 ബെഡ്ഡുകളോടുകൂടിയ ഐ.സി.യു.വാർഡ് ലഫ്.. ഗവർണ്ണർ കെ. കൈലാസനാഥൻ ഉദ്ഘാടനം ചെയ്യുന്നു.


പള്ളൂർ മേഖലയിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം

സർക്കാർ നിയമനങ്ങളിൽ റീജ്യണൽ ക്വാട്ട അനുവദിക്കണം

അങ്കനവാടികൾ മികവുറ്റതാക്കണം


മാഹിയിലെ പ്രധാന റോഡുകളായ പാറാൽ - ചൊക്ലി റോഡിലെയും കല്ലായി - പന്തക്കൽ റോഡിലെയും ഗതാഗതകുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.

ദേശീയപാത ബൈപ്പാസിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാൻ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. മാത്രമല്ല രണ്ട് മെഡിക്കൽ കോളേജുകൾ, മൂന്ന് പ്രൊഫഷണൽ കോളേജുകൾ, ഏഴോളം ഹയർ സെക്കണ്ടറി സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നതോടൊപ്പം നിരവധി പ്രട്രോൾ പമ്പുകൾ കൂടിയുള്ളതിനാൽ ഇതിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ ഒട്ടനവധിയാണ്. വർഷങ്ങൾക്കു മുമ്പുതന്നെ രണ്ടു പ്രധാന റോഡുകളുടെ വിതീ കൂട്ടുന്നതിനുവേണ്ടിയുള്ള സർവ്വേ പൂർത്തികരിച്ചെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കത്തത് കാരണം പൊതുജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

സർക്കാർ സർവ്വിസിൽ പുതിയ നിയമനം നടത്തുമ്പോൾ റീജ്യണൽ ക്വാട്ട അനുവദിക്കണം. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാലും ഇൻചാർജ്ജ് ഭരണങ്ങളാലും മാഹിയിലെ പല തസ്തികകളിലും ജീവനക്കാർ ഇല്ലാത്തത് കാരണം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

മാഹിയിലെ അംഗനവാടികളിൽ കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണം

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം നിവേദനം നൽകി. അഡ്വ.എ.പി.അശോകൻ, 

കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ, മഹേഷ് മഞ്ചക്കൽ എന്നിവർ സംബന്ധിച്ചു.


whatsapp-image-2024-12-17-at-21.06.17_3906b137_1734459561

പുതുകാലത്ത് കലാകാരന്മാർ

പണത്തിന് പിന്നാലെ പായുന്നു

: സ്പീക്കർ


തലശ്ശേരി: തമ്പിന്റെ എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാടിന്റ ജീവിതം ആസ്പദമാക്കി പാനൂര്‍ പ്രിസം ബുക്‌സ് തയ്യാറാക്കിയ ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും പുസ്തകത്തിന്റെ പ്രകാശനം നടന്നു. തലശ്ശേരി ഗോകുലം ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കസിനെയും സര്‍ക്കസ് കലാകാരന്‍മാരെയും ഏറെ സ്‌നേഹിച്ച എഴുത്തുകാരനായിരുന്നു ശ്രീധരന്‍ ചമ്പാട് എന്ന് സ്പീക്കര്‍ പറഞ്ഞു. കലയെ മാത്രം സ്നേഹിച്ച കലാകാരനാണ് ശ്രീധരൻ ചമ്പാട്. ഇന്ന് പണത്തിന് പിന്നാലെ പായുന്ന കലാകാരന്മാരെയാണ് നാം കാണുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രതി ജെംബോ സര്‍ക്കസ് മാനേജിംഗ് പാർട്‌നര്‍ അജയ് ശങ്കര്‍ ഏറ്റുവാങ്ങി

ശ്രീധരന്‍ ചമ്പാടിന്റെ ജീവിത മാതൃകകള്‍, സാഹിത്യകൃതികളുടെ പഠനങ്ങള്‍, മുഖാമുഖം, അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

പുസ്തക പ്രസാധക സമിതി ചെയര്‍മാന്‍ കെ.പി.മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി. 

ചടങ്ങില്‍ 17ഓളം സര്‍ക്കസ് കലാകാരന്‍മാരെ ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് ആദരിച്ചു. ചരിത്രകാരന്‍ കെ.കെ. മാരാര്‍, അഡ്വ.കെ.എം. പ്രദീപ് നാഥ്, ബാലസാഹിത്യകാരന്‍ പ്രേമാനന്ദ് ചമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.സി. സുധാകരന്‍ സ്വാഗതവും ട്രഷറര്‍ ഇ. സുരേഷ്ബാബു നന്ദിയും പറഞ്ഞു.


whatsapp-image-2024-12-17-at-21.06.42_38f189f1

എൻ വി ഷാനവാസിനെ ആദരിച്ചു


തലശ്ശേരി :

ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയിലെ പരമോന്നത ചാമ്പ്യൻഷിപ്പായ മാസ്റ്റേഴ്സ് ലോക കപ്പിൽ റണ്ണേഴ്‌സ് അപ്പായ റസ്റ്റ് ഓഫ് ദി വേൾഡ് ടീമംഗവും തലശ്ശേരി ബി ഇ എം പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ എൻ വി ഷാനവാസിനെ ബി ഇ എം പി അലൂമ്നി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ബി ഇ എം പി സ്കൂളിൽ വെച്ച് ആദരിച്ചു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഷാൾ അണിയിച്ച് ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. 

ബി ഇ എം പി അലൂമ്നി അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. എം കെ റസ്മിൽ, കെ ഇസാം, ഷറിൻ രാജ്, പി പ്രസിൽ കുമാർ, സി പി സജജാദ്, പി ടി എ പ്രസിഡൻ്റ് ടി എൻ സലിൽ ശ്രീധരൻ, വി കെ ഹാഷിം, ജോൺസൺ മാസ്റ്റർ, സ്കൂൾ പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, ഹബീബ് മാസ്റ്റർ, എൻ കെ മൂസ ബിൻ താലിബ്, നസീർ അഡ് മാജിക്, പ്രസീന ടീച്ചർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ചിത്രവിവരണം: സ്പീക്കർ എ.എൻ.ഷംസീർ,എൻ വി ഷാനവാസിനെ ആദരിക്കുന്നു.


ദ്വിദിന ഇ ചെല്ലാൻ അദാലത്ത് നടത്തുന്നു


തലശ്ശേരി:മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പൊലീ‌സും സംയുക്തമായി നടത്തുന്ന ഇ ചെല്ലാൻ അദാലത്ത് 20, 21 തീയതികളിൽ തലശ്ശേരി സബ് ആർ.ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ സംഘടിപ്പിക്കും. പലകാരണങ്ങളാൽ ചെല്ലാനുകൾ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ, ആർ.സി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർ.സി ഓണർ വിദേശത്തായതിനാൽ ചെല്ലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒ.ടി.പി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ, പൊലീസിൻ്റെയും എം.വി.ഡിയുടെയും ചെല്ലാൻ അടക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം പ്രയോജനപ്പെടുന്നതാണ് ഇ അദാലത്ത്. കണ്ണൂർ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് നടത്തുന്ന അദാലത്തിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. സമയം രാവിലെ പത്തര മുതൽ വൈകിട്ട് നാലുവരെ. ചെല്ലാൻ അടക്കാൻ വരുന്നവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ ജി പേ പോലെയുള്ള യു.പി.ഐ ആപ്പ് വഴിയോ ആണ് പിഴ അടയ്ക്കാൻ സാധിക്കുക.


whatsapp-image-2024-12-17-at-21.07.27_926260cc

ശലഭോത്സവം സംഘടിപ്പിച്ചു


തലശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം സംഘടിപ്പിച്ചു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത അധ്യക്ഷത വഹിച്ചു.തലശ്ശേരി അഡീഷണൽ സി.ഡി.പി. ഒ കെ.അനിത,ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,പി.ആർ. വസന്തൻ മാസ്റ്റർ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്തു,കെ.ഡി.മഞ്ജുഷ, എൻ.രജിത പ്രദീപ്,കെ.ടി.ഫർസാന, പി.വിജു,അഭിഷേക് കുറുപ്പ് ,എൻ.സന്തോഷ് കുമാർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചത്‌.


ചിത്രവിവരണം: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-12-17-at-21.08.04_5dab1e59

അഡ്വ: കെ.സത്യൻ ചെയർമാൻ


തലശ്ശേരി: മലബാർ ദേവസ്വം ബോർഡിൻ്റെ തലശ്ശേരി മേഖലാ ചെയർമാനായി അഡ്വ: കെ.സത്യനെ സർക്കാർ നിയമിച്ചു.

ശ്രീ ജ്ഞാനോദയ യോഗത്തിൻ്റെ പ്രസിഡണ്ടും, സഹകരണപരീക്ഷാ ബോർഡ് മുൻ അംഗവും, നിരവധി സഹകരണസ്ഥാപനങ്ങളുടെ സാരഥിയുമാണ് തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനായ സത്യൻ'' 

ടി.ഉണ്ണികൃഷ്ണൻ, എം എൻഗോകുൽദാസ് ,സി.സ്നഹലത,കെ.പി.ബാലൻ, കെ.ഗോപാലൻ മാസ്റ്റർ, പി. പ്രഭാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.


whatsapp-image-2024-12-17-at-21.09.09_4bdf4793

എടത്തിൽ ബാലകൃഷ്ണനെ അനുസ്മരിച്ചു


തലശ്ശേരി:യുവകലാസാഹിതിയുടെ കണ്ണൂർ ജില്ല പ്രസിഡന്റും, സി. പി. ഐ. നേതാവുമായിരുന്ന എടത്തിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമദിനത്തിൽ ചിറക്കരയിൽ പുഷ്പാർച്ച നയും, അനുസ്മരണവും നടന്നു. സി. പി. ഐ. കണ്ണൂർ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്യിതു. ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു., മണ്ഡലം സെക്രട്ടറി അഡ്വ. എം. എസ്. നിഷാദ്, ജില്ലാ കൌൺസിൽ അംഗം എം. ബാലൻ, സെക്രട്ടേറിയറ്റ് മെമ്പർ പൊന്നിയം കൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ആലക്കാടൻ ബിജു പ്രസംഗിച്ചു.


ചിത്രവിവരണം:. സിപി. ഐ. കണ്ണൂർ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു


ജില്ലാതല ക്വിസ്സ് മത്സരം 

തലശ്ശേരി:പിണറായി നെരൂദ സാംസ്‌കാരിക വേദി അണ്ടലൂരിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷ പരിപാടി 'എൻ - ലാഫ്' എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഡിസംബർ 25 ന് ജില്ലാതല ക്വിസ്സ് മത്സരത്തോടെ പരിപാടി ആരംഭിക്കും. പൊതുവിഭാഗത്തിലാണ് മത്സരം. രണ്ടു പേരടങ്ങുന്ന ഗ്രൂപ്പ്‌ ആയിട്ടാണ് മത്സരം. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും. ഫോൺ: 86066 53760, 96336 10048.


whatsapp-image-2024-12-17-at-21.11.32_daba6369_1734459945

പീപ്പിൾസ് ലോ ഫൗണ്ടേഷൻ നടത്തി വരുന്ന ഫീഡ് കണ്ണൂർ പരിപാടിയുടെ സഹസ്ര ദിനാഘോഷം സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.


asdf

പത്ത് വർഷത്തിനിടയിൽ 5000 പാട്ടുകൾ സോഷ്യൽ മീഡിയയിൽ ആലപിച്ച് പോസ്റ്റിട്ട തലശ്ശേരിക്കാരനായ ഗായകൻ ജയൻ പരമേശ്വരനെ

കണ്ണൂർ മ്യൂസിക് ലൗവേർ സ് ആദരിക്കുന്നു. ചലച്ചിത്ര നടൻ കൂടിയായ കണ്ണൂർ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശിവദാസ് ഉപഹാരം നൽകുന്നു.


സർക്കാർ ജീവനക്കാരുടെ പരാതിക്ക് ഗവർണർ ചെവി കൊടുക്കാത്തത് പ്രതിഷേധം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ


മാഹി : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിൽ എത്തിയ പുതുച്ചേരി ലെഫ്. ഗവർണർ സർക്കാർ ജീവനക്കാരുടെയും സർക്കാർ അസോസിയേഷനുകളുടെയും പരാതികൾക്ക് ചെവി കൊടുക്കാതെ മടക്കി അയച്ചതിൽ പ്രതിഷേധം. പൊതുജനങ്ങളിൽ നിന്നും സർക്കാർ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ എത്തിയ സർക്കാർ ജീവനക്കാരെയും, ജീവനക്കാരുടെ സംഘടനകളെയും ഗവർണർ കാണാൻ കൂട്ടാക്കിയില്ല. നാലുമണിക്ക് ആരംഭിക്കും എന്നു പറഞ്ഞ പരിപാടി ആരംഭിച്ചു തന്നെ ആറുമണിക്കാണ്, അത്രയും നേരം കാത്തുനിന്ന സ്ത്രീകളടക്കമുള്ള ജീവനക്കാരെയും ജീവനക്കാരുടെ സംഘടന പ്രതിനിധികളെയും ഗവർണർ കാണാൻ കൂട്ടാക്കാത്ത പ്രതിഷേധാർഹമാണ്. 

   സർക്കാർ വകുപ്പുകളിൽ നിന്നും നീതി ലഭിക്കാത്ത വിഷയങ്ങളുമായി, സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസ്ഥാന മുഖ്യ ഭരണാധികാരി എന്ന നിലയിലാണ് ഗവർണർ കാണാനായി എത്തിയത് ആ അവസരത്തിൽ ഗവർണർ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രധാനമന്ത്രിക്കും പ്രസിഡൻ്റിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു


സൗജന്യ ദീപാവലി അരി വിതരണം


മാഹി :മേഖലയിലെ ദീപാവലി - 2024 സൗജന്യ അരി വിതരണം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണെന്ന് സിവിൽ സപ്ളൈസ് ഓഫീസർ അറിയിച്ചു.

18 മുതൽ 19 വരെ. റേഷൻ ഷാപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]

റേഷൻ ഷാപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) - MCCS മഞ്ചക്കൽ, മാഹി [FPS No.16] റേഷൻ ഷാപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) - ചാലക്കര വായനശാലയ്ക്ക‌് സമീപം

20 മുതൽ 21 വരെറേഷൻ ഷാപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) - പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ

റേഷൻ ഷാപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) - സുബ്രമണ്യ കോവിലിന് സമീപം [FPS No.17]റേഷൻ ഷാപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) - മലബാർ കേൻസർ സെൻ്റർ റോഡ് (ശ്രീനാരായണ മഠം, പന്തോക്കാട്), പന്തക്കൽ

എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വിതരണം ചെയ്യുന്നതാണ്

 .

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്

 7306 899 601

9495 617 583

111

ഇ.കെ.ശശിധരൻ നിര്യാതനായി

തലശ്ശേരി:തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപം ഏറംകുളങ്ങര ഇ.കെ.ശശിധരൻ (7O) നിര്യാതനായി. റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരനാണ്.

ഭാര്യ: ഇന്ദിര. മക്കൾ: അർജുൻ, തുഷാര

മരുമക്കൾ:: ക്ലോഡിയ, ജഗദീഷ്

സഹോദരങ്ങൾ: ശ്യാമള, സതി, ശോഭ, രമേശൻ

സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്


പൂർവ്വ വിദ്യാർഥി സംഗമം 28ന്


മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ പ്രീ - ഡിഗ്രി ബാച്ചായ മാക്മെയിറ്റ് 70_72 പൂർവ്വ വിദ്യാർഥികളുടെ സംഗമം 28ന് ശനിയാഴ്ച്ച മാഹി റിട്ട്‌സ് എവന്യു ഹോട്ടലിൽ വെച്ച് നടക്കുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.രാവിലെ 10ന് ആരംഭിക്കുന്ന സംഗമം കലാപരിപാടികളോടെ വൈകിട്ട് 4ന് സമാപിക്കും


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25