പുന്നോലിലും, കുയ്യാലിയിലും പുതിയ മേൽപ്പാലങ്ങൾ : ചാലക്കര പുരുഷു

പുന്നോലിലും, കുയ്യാലിയിലും പുതിയ മേൽപ്പാലങ്ങൾ : ചാലക്കര പുരുഷു
പുന്നോലിലും, കുയ്യാലിയിലും പുതിയ മേൽപ്പാലങ്ങൾ : ചാലക്കര പുരുഷു
Share  
2024 Dec 17, 12:14 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പുന്നോലിലും, കുയ്യാലിയിലും പുതിയ മേൽപ്പാലങ്ങൾ


ചാലക്കര പുരുഷു


 തലശ്ശേരി: തലായി -പാറാൽ റോഡിൽ മുക്കൂട്ടത്തെ റെയിൽവെ ഗേറ്റിന് മുകളിലൂടെയുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് പച്ചക്കൊടി '

ഏഴിമലക്കടുത്ത കുഞ്ഞിമംഗലം, പരപ്പനങ്ങാടിയിലെ ചിറമ്മൽമേൽപ്പാലത്തിനും ഇതിനോടൊപ്പം നിർമ്മാണ അനുമതിയായി. മൂന്ന് മേൽപ്പാലത്തിനുമായുള്ള നിർമ്മാണ പാക്കേജിന് 93 കോടി രൂപയ്ക്കാണ് കൊൽക്കത്തയിലെ റോയൽ കമ്പനിക്ക് കരാർ നൽകിയിട്ടുള്ളത്. റെയിൽവെയാണ് ഫണ്ട് നൽകുന്നതെങ്കിലും, സ്ഥലമെടുപ്പ് നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് മണ്ണ് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഹാർബർ വന്നതോടെ വീതി കൂട്ടിയ റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചതോടെ ഗേറ്റ് അടച്ചിടുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. പുന്നോൽ സൗഹൃദവേദിയും ,നഗരസഭാ കൗൺസിലർ എൻ.രേഷ്മയും മേൽപ്പാലത്തിന് വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു.


കുയ്യാലിയിൽ പുതിയ പാലം വരുന്നു.


1966-ൽ നിർമ്മിച്ച കുയ്യാലിപ്പാലം കൈവരികൾ തകർന്ന് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. 

കുയ്യാലി റെയില്‍വേ ഗേറ്റിനു സമീപം എരഞ്ഞോളിപ്പുഴയ്ക്ക് മുകളിലാണ് പാലം. പാലത്തിന്റെ അടിഭാഗം ദ്രവിച്ച് സിമന്റ് കട്ടകള്‍ അടര്‍ന്നുവീഴുന്നുണ്ട്.. ഇവിടെ പുതിയ പാലം പരിഗണിക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഡോ. എം.കെ.മുനീര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതിയ പാലം എന്ന ആവശ്യം എങ്ങുമെത്തിയില്ല.

കൊടുവള്ളി റെയില്‍വേ ഗേറ്റ്അടച്ചാല്‍വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ചിറക്കര, പള്ളിത്താഴ എന്നിവിടങ്ങില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.

റെയില്‍വേ സ്റ്റേഷനിലും മറ്റും പോകുന്ന യാത്രക്കാര്‍ക്ക് ചിലപ്പോള്‍ ഗതാഗതതടസ്സംമൂലം കൃത്യസമയത്ത് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. അതിനുള്ള ഏക പരിഹാരം റെയില്‍വേ മേല്‍പ്പാലമാണ്.

കുയ്യാലിപ്പാലത്തിനു പകരം റെയില്‍വേ മേല്‍പ്പാലമെന്ന ആവശ്യത്തിന് പ്രാഥമിക നടപടിയായി. റെയില്‍വേ അനുമതി ലഭിച്ചാല്‍ മേല്‍പ്പാലത്തിനുള്ള നടപടി തുടങ്ങും. രണ്ടുമാസം മുന്‍പ് റെയില്‍വേഉദ്യോഗസ്ഥരും കെ.എസ്.ടി.പി.ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയിരുന്നു.

റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. അരനൂറ്റാണ്ട് പിന്നിട്ട കുയ്യാലിപ്പാലം ബലക്ഷയംനേരിടുകയാണ്. പാലത്തിലൂടെ ഒരു വലിയ വാഹനം കടന്നുപോകുമ്പോള്‍ എതിര്‍ദിശയിലൂടെ ചെറിയ വാഹനത്തിന് മാത്രമേ പോകാനാകൂ. മേല്‍പ്പാലംഅനുമതിക്കായികാത്തിരിക്കയാണെന്നാണ് ഷാഫി പറമ്പില്‍ എം.പി.യുടെ പ്രതിനിധി എം.പി.അരവിന്ദാക്ഷന്റെ ചോദ്യത്തിന് ജില്ലാ വികസനസമിതി യോഗത്തില്‍കെ.എസ്.ടി.പി. എക്‌സി. എന്‍ജിനീയര്‍ നല്‍കിയ മറുപടി. റെയില്‍വേഉദ്യോഗസ്ഥരും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തിയിരുന്നു. പാലത്തിന്റെ ഘടന, വൈദ്യുതലൈനുകള്‍,

മേല്‍പ്പാലത്തിന്റെ അന്തിമവിന്യാസം എന്നിവയില്‍ റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിനുള്ള ഭൂമിയേറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം. അതിനുശേഷം പദ്ധതി തയ്യാറാക്കും. കുയ്യാലിപ്പാലത്തിനു പകരം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേ,കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കണ്ണൂര്‍ റെയില്‍വേഎന്‍ജിനീയറിങ് വിഭാഗം പാലക്കാട് ഡിവിഷനില്‍ അയച്ചതായി കെ.എസ്.ടി.പി. എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു.




ചിത്

രവിവരണം: പുന്നോലിലെ നിർദ്ദിഷ്ട മേൽപ്പാലം പ്രദേശം

kavith

ഉദാത്തമായ കൃതികൾ ജീവിതഗന്ധികളായിരിക്കും

:ജഡ്ജ് നിസാർ അഹമ്മദ്


തലശ്ശേരി:ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരങ്ങളാണ് ഉദാത്തമായ കൃതികളായി രൂപാന്തരപ്പെടുന്നതെന്ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു.

ജില്ലാ കോടതി ബൈസെൻ്റിനറി ഹാളിൽ സാജിറ സിമാക്കിൻ്റെ സ്നേഹം ചുമക്കുന്ന പൂക്കൾ എന്ന ഓർമ്മ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ ബന്ധങ്ങളുടെ ആർദ്രമായ ഗൃഹാതുരത്വവും, .നാടിൻ്റെ നന്മകളുമെല്ലാംജീവിതത്തിൻ്റെ നേർസാക്ഷ്യമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും,ജീവിത ഗന്ധമുള്ള നാടിൻ്റെ നൻമ നിറഞ്ഞ, സർഗ്ഗ പരതയുടെ സൗന്ദര്യമുള്ള കൃതിയാണ് സ്നേഹം ചുമക്കുന്ന പൂക്കളെന്ന്തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഭിപ്രായപ്പെട്ടു.

സ്നേഹനിധിയായ ഭർത്താവുണ്ടെങ്കിൽ, ഏതൊരു ഭാര്യയ്ക്കും കഥയെഴുതാനാവുമെന്ന് ബിഷപ്പ് പറഞ്ഞു.

 ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്കുമാർഅദ്ധ്യക്ഷത വഹിച്ചു. 

 അഡ്വ.കെ.ജോൺ സെബാസ്റ്റ്യൻ പുസ്തക പരിചയം നടത്തി. അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.ഉബൈദുല്ല, അഡ്വ: ജി.പി.ഗോപാലകൃഷ്ണൻ, , സംസാരിച്ചു. അഡ്വ: പ്രീതി പറമ്പത്ത് സ്വാഗതവും സാജിറ സിമാക്ക് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് ആദ്യ പ്രതി കൈമാറി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് പുസ്തക പ്രകാശനം നടത്തുന്നു.


whatsapp-image-2024-12-16-at-20.01.13_f8c6df49

രക്ഷിതാക്കളെ അറിയിക്കാതെ

കുട്ടികളെ മറ്റ് സകൂളിൽ കൊണ്ടുപോകാനനുവദിക്കില്ല


മാഹി: ഗവ:നഴ്സിംങ്ങ് കോളേജിൻ്റെ പേരിൽ മാഹി ഗവ.എൽ.പി സ്കൂൾ മറ്റൊരിടത്തേക്ക് 'മാറ്റുന്ന വിവരം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ അറിയി ക്കാതെ തീരുമാനം എടുത്തത് എന്തിനു വേണ്ടിയെന്നത് സംശയം ബലപ്പെടുത്തുന്നതാണെന്ന് സ്കൂൾ പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാഹിയിൽ അടച്ചു പൂട്ടിയ മറ്റ് സ്കൂളുകൾ ഉണ്ടെങ്കിലും 250 ഓളം കുട്ടികൾ പഠിക്കുന്ന ഗവ.എൽ.പി സ്കൂൾ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

സർവകക്ഷി യോഗം നടത്തിയെടുത്ത തീരുമാനത്തിൽ എന്ത് കൊണ്ട് രക്ഷിതാക്കളെ ക്ഷണിച്ചില്ലെന്ന് പി.ടി.എ.ഭാരവാഹികൾ ചോദിച്ചു.

'കുട്ടികൾക്ക് കാൻ്റീൻ സൗകര്യങ്ങളോ കളിസ്ഥലങ്ങളോ ഇല്ലാത്ത ഇടം കുട്ടികളുടെ മാനസികമായും കായികമായും ഉള്ള ഉല്ലാസങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. 

തങ്ങൾ വികസനത്തിന് എതിരല്ലെന്നും സ്കൂൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താതെയുള്ള അധികൃതരുടെ തീരുമാനം ആശങ്ക ഉയർത്തുന്നുവെന്നും തീരുമാനങ്ങൾ രേഖാമൂലം അറിയിക്കാൻ അധികാരികൾ തയ്യാറവണമെന്നും

വാർത്താ 'സമ്മേളനത്തിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ, ഷിബു കളാണ്ടിയിൽ, ഷിറോന,ആയിഷാബീ, മുഹമ്മദ് ഷനീസ്, പർവീൻ റഹീസ് എന്നിവർ അറിയിച്ചു.


whatsapp-image-2024-12-16-at-20.01.24_8c76a1bf

മാഹി ഗവ: എൽ.പി. സകൂൾ നിലനിർത്തണ മെന്നാവശ്യപ്പെട്ട്എ സ്എഫ്.ഐ. സ്റ്റാച്യു സ്ക്വയറിൽനടത്തിയ ഉപവാസ സമരം എസ്.എഫ്.ഐ കേരളസംസ്ഥാന പ്രസിഡണ്ട് കെ.അനുശ്രീ ഉത്ഘാടനം ചെയ്യുന്നു


xxxxxxxxxxxxxxxx

പ്രതിഷേധ മാർച്ചും ,

പോസ്റ്റർ പ്രചാരണവും നടത്തി


മാഹി: യൂത്ത് കോൺഗ്രസ് മാഹി മേഖല കമ്മിറ്റിയുടെ നേതൃതത്തിൽ മാഹി സബ്ബ് റജിസ്ട്രറർ മണികണ്ഠന്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കും എതിരെ പോസ്റ്റർ പ്രചരണവും പ്രകടനവും നടത്തി. പ്രതിഷേധ സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പിരജിലേഷ് കെ.പി. അധ്യക്ഷത . മാഹി ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി സത്യൻ കോളോത്ത് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലി അക്ബർ ഹഷിം,

ശ്രിജേഷ് എം കെ, കോൺഗ്രസ് നേതാക്കളായ ശ്യം ജിത്ത് പാറക്കൽ, അജയൻ പൂഴിയിൽ സംസാരിച്ചു. എൻ.എസ്.യു പ്രസിഡന്റ് പി.സുമിത്ത് സ്വാഗതവും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് സർഫ്രാസ് നന്ദിയും പറഞ്ഞു.

 ജിജേഷ് കുമാർ ചാമേരി, സന്ദിപ് ചാലക്കര, മജിദ് കെ.സി, മുഹമ്മദ് മുബാഷ്, വിവേക് ചാലക്കര, ശ്രിജേഷ് വളവിൽ , ബാബു എ.പി , ജിജോ വിജയൻ എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം: കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.


capture

വാസുദേവൻ നിര്യാതനായി.


തലശ്ശേരി:മാടപ്പീടിക ഗുംട്ടി ബസ്സ് സ്റ്റോപ്പിനു സമീപം ഭാമ നിവാസിൽ വാസുദേവൻ (93) നിര്യാതനായി.

ഭാര്യ : സാവിത്രി. കെ. എൻ.

മകൾ : സത്യഭാമ.

മരുമകൻ : സുരേഷ് ബാബു (തൂണേരി ).


cvb

ഗുരുദർശനങ്ങൾ തിന്മകൾക്കെതിരെയുള്ള

വെളിച്ചം : സന്തോഷ് ഇല്ലോളിൽ


തലശ്ശേരി:ശ്രീ നാരായാണ ഗുരു വിന്റെ ദർശനങ്ങൾ കാലിക പ്രസക്തമായി നിലനിൽക്കുന്നത് അതിന്റെ മാനവിക സൗന്ദര്യവും തെളിച്ചവും കൊണ്ടാണെന്ന് പ്രമുഖ പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ അഭിപ്രായപ്പെട്ടു.

 ജീവതം ആത്മീയ പാതയിലൂടെ എങ്ങനെ ചിട്ടപ്പെടുത്തി മനോഹരമാക്കാം എന്ന് ഗുരു നമ്മെ പഠിപ്പിച്ചു. അ ഗുരുവിന്റെ പ്രതിഷ്ഠകളെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നവയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചിലയിട ങ്ങളിൽ വീണ്ടും തല പൊക്കുമ്പോൾ ശ്രീനാരായണീയർ അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.മികച്ച മൂസിയവും ഗുരുപ്രതിഷ്ഠയും ഉൾക്കൊള്ളുന്ന ജഗന്നാഥക്ഷേത്രം ഗുരുദാർശനീകതയുടെ ഉദാത്ത പ്രതീകമാണ്. ലഹരിയും ആർഭാടങ്ങളും മറ്റ് തിന്മകളും സമൂഹത്തിൽ വ്യാപരിക്കുന്നത് തടയിടാൻ ഗുരു സൂക്ത ങ്ങൾ നാം ഒരുമിച്ച് ഉച്ചത്തിൽ പാടേണ്ടത്

കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആധ്യാത്മികത മാനവീക ത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേ ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീനാരായണീയ ചിന്തകനായ സന്തോഷ്‌ ഇല്ലോളിൽ പറഞ്ഞു.

ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.രാജീവൻ മാടപ്പീടിക സ്വാഗതവും, രാഘവൻ പൊന്നമ്പത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: സന്തോഷ് ഇല്ലോളിൽ പ്രഭാഷണം നടത്തുന്നു

അയ്യപ്പപൂജ 22 ന്


തലശേരി: വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാൾ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പപൂജയും അയ്യപ്പഭജനയും പ്രസാദ സദ്യയും ഡിസംബർ 22 ന് വൈകുന്നേരം ആറ് മണിക്ക് നടക്കും.


മാഹി ഫുട്ബാൾ: സംഘാടക സമിതിയായി


മാഹി : മാഹി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്തിൽ നടത്തപ്പെടുന്ന 41-മത് അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘാടകസമിതി രൂപീകരിച്ചു. 

മുഖ്യ രക്ഷാധികാരിയായി കേരള നിയമസഭാ സ്പീക്കർ അഡ്വ: എ എൻ ഷംസീർ , ചെയർമാനായി അനിൽ വിലങ്ങിൽ, ജനറൽ കൺവീനറായി അടിയേരി ജയരാജൻ, കോഡിനേറ്ററായി കെ സി നിഖിലേഷ്, ട്രഷററായി അടിയേരി മനോഹരൻ എന്നിവരെ തിരഞ്ഞെടുത്തു.


whatsapp-image-2024-12-16-at-20.03.59_9f562eaa

ഉമ്മു കുൽസു നിര്യാതയായി

തലശ്ശേരി :പാലിശ്ശേരി ഷബ്‌നാസിൽ മീത്തൽ പുതിയാണ്ടി ഉമ്മുകുൽസു (78) നിര്യാതയായി -ഭർത്താവ് :പരേതനായ മുക്രിക്കണ്ടി കുഞ്ഞി ബാവ.മക്കൾ : ആയിഷ, സത്താർ, മുസ്തഫ, നാസർ, ഖൈറുന്നിസ - ജാമാതാക്കൾ -- കെ.സി. ലത്തീഫ്, സലിം, ഉമൈറ, സഫിയമുസ്തഫ, റഹ്ന സഹോദരങ്ങൾ :ഇസ്മായിൽ, സുഹറ, ജമീല, പരേതരായ ആബൂട്ടി, മൊയ്‌തു, അഹ്‌മദ്‌, സൈനബ 


whatsapp-image-2024-12-16-at-20.37.57_27f0e2d1_1734375619

സ്വർണ്ണവ്യാപാരിയുടെ കൊലപാതകി ഇന്നും കാണാമറയത്ത് 


 തലശ്ശേരി സിബിഐ ഉൾപ്പടെ പല വിധ ഏജൻസികൾ അന്വേഷിച്ചിട്ടും പത്ത് വർഷക്കാലമായി നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വെച്ച് സ്വർണ്ണ വ്യാപാരി കൊല്ലപ്പെട്ട കേസ് എങ്ങുമെത്തിയില്ല.


 ട്രാഫിക് പൊലീസ് സ്റ്റേഷൻ്റെ ഒരു വിളിപ്പാടകലെ മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ പി.കെ.ദിനേശനാണ് പത്ത് വർഷം മുമ്പ് കടയടക്കാൻ നേരത്ത് കടയ്ക്കകത്ത് കൊല്ലപ്പെട്ടിരുന്നത്.

 2014 ഡിസമ്പർ 23 നാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നിരുന്നത്.' കേരളത്തിലെയും കേന്ദ്രത്തിലെയും എണ്ണം പറഞ്ഞ കുറ്റാന്വേഷണ ഏജൻസികളെ വട്ടം കറക്കിയ ജ്വല്ലറി കൊലപാതകം സംഭവിച്ചത്. ജ്വല്ലറിക്കുള്ളിൽ ഷർട്ട് അഴിച്ചു വെച്ച് പൂജാമുറിയിൽ പ്രാർത്ഥിക്കുമ്പോഴാണ് ഉടമയായ ചക്യത്ത് മുക്ക് സ്നേഹയിൽ പി.കെ.ദിനേശനെ(52] അജ്ഞാതൻ പിന്നിൽ നിന്നും വെട്ടിയും കുത്തിയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. 

 സഹോദരൻ മഹേഷാണ് ആദ്യം കാണുന്നത് - മഹേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ തൊട്ടടുത്ത ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും യാതൊരു തുമ്പുംകിട്ടിയില്ല. 

 ഇതിനിടെ ദിനേശന്റെ അയൽക്കാരനായ ഗോവിന്ദരാജ് ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറി. നഗരമദ്ധ്യത്തിലെ ആളൊഴിഞ്ഞ കാട്ടുപറമ്പും അതിലെ പൊട്ടക്കിണറും വറ്റിച്ച്, പരിശോധിച്ചെങ്കിലും തെളിവിന്റെ കണിക പോലും സി.ബി ഐ.യ്ക്കും ലഭിച്ചില്ല. ഒടുവിൽ പ്രതികളെ പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.അന്വേഷണം ഒരു തരി പോലും മുന്നോട്ട് പോകാതായതോടെ

സി സി.ബി.ഐയും കഴിഞ്ഞ വർഷം സ്ഥലം വിട്ടു. ജ്വല്ലറിക്കാരുടെ സംഘടന, കർമ്മ സമിതി, ബന്ധുക്കൾ, ഉൾപെടെ ആർക്കും താൽപര്യമില്ലാതായതോടെ പ്രമാദമായ ഒരു കൊലക്കേസിൻ്റെ ഫയൽ കൂട്ടി അടച്ചു വെച്ചു.


ചിത്രവിവരണം: കൊല നടന്ന മെയിൻ റോഡിലെ സവിത ജ്വല്ലറി


whatsapp-image-2024-12-16-at-20.42.44_832d0a7d

കാരായി ശ്രീധരനെ അനുസ്മരിച്ചു


തലശ്ശേരി:സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും

ട്രേഡ് യൂണിയൻ നേതാവുമായിരുന്ന

കാരായി ശ്രീധരൻ്റെ ഇരുപതാം

ചരമവാർഷികം ആചരിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എൻ ചന്ദ്രൻ

പതാക ഉയർത്തി അനുസ്മരണ

പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ,

മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്

നിഷാദ്,കണ്ട്യൻ സജീവൻ എന്നിവർ

സംസാരിച്ചു. പുഷ്പാർച്ചനക്ക് മഹേഷ് കുമാർ മഠത്തിൽ, സി.എൻ. ഗംഗാധരൻ,പൊന്ന്യം കൃഷ്ണൻ, കാരായി സുരേന്ദ്രൻ, എം.ബാലൻ, കെ.ഭാർഗ്ഗവൻ, ആലക്കാടൻ ബിജു എന്നിവർ നേതൃത്വം നല്കി.


mod-new

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25