ലഫ്.. ഗവർണ്ണർ നാളെ മാഹി സന്ദർശിക്കും

ലഫ്.. ഗവർണ്ണർ നാളെ മാഹി സന്ദർശിക്കും
ലഫ്.. ഗവർണ്ണർ നാളെ മാഹി സന്ദർശിക്കും
Share  
2024 Dec 15, 10:08 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ലഫ്.. ഗവർണ്ണർ നാളെ മാഹി സന്ദർശിക്കും


മാഹി: പുതുച്ചേരി ലെഫ്റ്റനെന്റ് ഗവർണർ  കെ. കൈലാഷ്നാഥൻ ഡിസംബർ 17ന് കാലത്ത് 10 മണിക്ക് മയ്യഴി സന്ദർശിക്കും. 10.45 ന് മാഹി ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച 10 കിടക്കകളോട് കൂടിയ ഐ.സി.യു ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ഇ. വത്സരാജ് സിൽവർ ജുബിലീ ഹാളിൽ വെച്ച് ദീപാവലി സൗജന്യ അരി വിതരണം, പുതുതായി അനുവദിച്ച ചുവപ്പ് റേഷൻ കാർഡിന്റെ വിതരണം, വാർദ്ധക്യകാല പെൻഷൻ ഓർഡർ വിതരണം, പട്ടയ വിതരണം എന്നിവ നിർവഹിക്കും.  ഉച്ചക്ക് ശേഷം 3 മണിക്ക് മാഹിയിലെ സർക്കാർ വകുപ്പ് മേധാവികളുടെ അവലോകന യോഗം മാഹി ഗവണ്മെന്റ് ഹൗസിൽ നടക്കും.. വൈകുന്നേരം 4 മണിക്ക്, മുൻകൂട്ടി അനുവാദം വാങ്ങിയ സന്നദ്ധ സംഘടനകൾക്കും പൊതുജനങ്ങൾക്കും പൊതുവായ ആവശ്യങ്ങളെപ്പറ്റി നിവേദനം സമർപ്പിക്കാവുന്നതാണ്.

 18 ന് കാലത്ത് 7 മണിക്ക് ലെഫ്റ്റനന്റ് ഗവർണർ മാഹി മെഗാ ബീച്ച്ക്ലീനിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് മടങ്ങും.

mahe

മാഹിയില്ലാതെ ദിശാബോഡ്

: യാത്രക്കാര്‍ വലയുന്നു


മാഹി: ഉത്തര മലബാറിലെ പ്രധാന വ്യാപാര വാണിജ്യ നഗരമായ മാഹി, പുതിയ ബൈപാസ് റോഡ് വന്നതോടെ ദേശീയ പാതാ അധികൃതരുടെ കണ്ണിൽ അപ്രധാന സ്ഥലമായി മാറി!

 തലശ്ശേരി-മാഹി ബൈപ്പാസില്‍ തെക്ക് ഭാഗത്ത് ബൈപ്പാസ് തുടങ്ങുന്നിടത്ത് കുഞ്ഞിപ്പള്ളിയില്‍ മാഹിയിലേക്ക് വഴി മാറേണ്ട സ്ഥലത്ത് ദിശാബോര്‍ഡുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നിലവിലുള്ള ദിശാബോര്‍ഡില്‍ മാഹിയിലേക്കുള്ള വഴി കാണിക്കാത്തതും ബുദ്ധിമുട്ടായി. നിലവില്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സര്‍വീസ് റോഡിലൂടെയാണ് മാഹിയിലേക്ക് പോകേണ്ടത്. എന്നാല്‍, ഇത് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നുമില്ലാത്തതിനാല്‍ പലരും ബൈപ്പാസില്‍ കയറിയശേഷമാണ് അബദ്ധം മനസ്സിലാക്കുന്നത്.വണ്‍വേ ആയതിനാല്‍ തിരിച്ചുവരാനുമാകില്ല. പിന്നീട് ഈസ്റ്റ് പള്ളൂര്‍ സിഗ്‌നലില്‍ നിന്നും ഇടത്തോട്ട് പോയി പെരിങ്ങാടി വഴിയോ, സിഗ്‌നലില്‍നിന്ന് യു ടേണ്‍ എടുത്തോ വേണം വീണ്ടും ചുറ്റിത്തിരിഞ്ഞ് മാഹിയിലെത്താന്‍. 

സര്‍വീസ് റോഡ് തുടങ്ങുന്നിടത്ത് നിരയായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം പലപ്പോഴും സര്‍വീസ് റോഡ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാറുമില്ല. അധികാരികള്‍ ഇടപെട്ട് മാഹിയിലേക്കുള്ള റോഡ് സൂചിപ്പിക്കുന്ന ബോര്‍ഡ് കുഞ്ഞിപ്പള്ളി കവലയില്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മാഹിക്ക് പുറത്ത് അഴിയൂർ പഞ്ചായത്തിൽ പെട്ട സ്ഥലമാണിത്.

shafi_1734281504

നേതാക്കൻമാർ ആകേണ്ടവർ വിരളം: ഗുണ്ടകൾ ആവേണ്ടവർ ഏറെ: ഷാഫി പറമ്പിൽ എം. പി 


തലശ്ശേരി : സി. പി എമ്മിൽ നേതാക്കൻമാർ ആകേണ്ടവർ വിരളവും ഗുണ്ടകൾ ആവേണ്ടവർ ധാരാളവുമാണെന്ന് കണ്ണൂർ തോട്ടട ഐ. ടി ഐക്യാമ്പസിൽ നടന്ന എസ് എഫ് ഐതേർവാഴ്ചയെ ചുണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം. പി പറഞ്ഞു. 

 സി. പി. എം, എസ്. എഫ്. ഐയിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഭാവിയിലെ നേതാക്കന്‍മാരെയോ, ജനപ്രതിനിധികളെയോ അല്ലെന്നും ഗുണ്ടകളെ മാത്രമാണെന്നും ഷാഫി പറമ്പില്‍ പ്രസ്താവിച്ചു.

കണ്ണൂര്‍ തോട്ടട ഐ. ടി. ഐയില്‍ ഉണ്ടായ എസ്. എഫ്. ഐ _ഡി. വൈ. എഫ്. ഐ അക്രമത്തില്‍ നട്ടെല്ലിന് ഗുരുതരമായിപരിക്കേറ്റ്

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണആശപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ. എസ്. യു നേതാവ് കണ്ണൂര്‍ ഐ. ടി. ഐ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിന്‍ സി. എച്ച്, അര്‍ജുന്‍ കോറോം, ഫായിസ്, അതുല്‍ എം. സി എന്നിവരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം. പി.  

 ഒരാളെ ബോധം കെടുന്നതുവരെ മര്‍ദ്ദിച്ചതിനുശേഷം അവിടുന്ന് എടുത്തുകൊണ്ടുപോകുമ്പോള്‍ കളിയാക്കുന്ന പ്രാകൃതമായ നിലപാടാണ് എസ്. എഫ്. ഐക്കാരില്‍ നിന്നും ഉണ്ടായിട്ടുളള്ളത്. മനുഷ്യത്വം പൂര്‍ണ്ണമായും നഷ്ടപ്പെട്ടഗുണ്ടകളെയാണ് എസ്. എഫ്. ഐ കയ്യാളുന്ന ക്യാമ്പസുകളില്‍ കണ്ടുവരുന്നത്. ഇത്തരം ഗുണ്ടായിസത്തിനും കാടത്തത്തിനും പൊലീസ് കൂട്ടുനില്‍ക്കുകയാമെന്നും ഷാഫി കുറ്റപ്പെടുത്തി. ഇത്രയും ക്രൂരവും പൈശാചികവുമായ മര്‍ദ്ദനങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്. ഇത്തരം സംഭവങ്ങളില്‍ അക്രമത്തിനിരയായവര്‍ക്കെതിരെ 308 പോലുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുകയാണ്. സംഘര്‍ഷം നടന്ന ക്യാമ്പസില്‍ അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ വരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസിന്റെ പണിയെന്താണെന്നും ആര്‍ക്കുവേണ്ടിയാണ് പൊലീസ് ജോലിചെയ്യുന്നതെന്നും ഗുണ്ടകള്‍ക്ക് വേണ്ടി കാവല്‍ ഒരുക്കലാണോ പൊലീസിന്റെ ജോലിയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ക്യാമ്പസില്‍ ഇത്രയും വലിയ അക്രമം നടന്നിട്ടും ഒരാളെ മാത്രമെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുള്ളൂ. പൊലീസും ഭരണകൂടവും ഒത്തുകളിച്ച് മനുഷ്യന്റെ സമാധാനമായ ജിവിതവും ക്യാമ്പസിലെ സ്വസ്ഥമായ പഠനവും ഒഴിവാക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണുള്ളത്. എസ്. എഫ്. ഐക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് പോകേണ്ടി വന്നിട്ടുണ്ട്. കറുത്തമാലയും കറുത്ത ഷോളും വരെ ധരിച്ച് വരാന്‍പാടില്ലെന്നുമാണ് എസ്. എഫ്. ഐ പറയുന്നത്. നാട്ടിലെ ഭരണഘടനയും നിയമങ്ങളും പാലിച്ചല്ല ഐ ടി. ഐ പോലുള്ള ഇടങ്ങളില്‍ ഇടിമുറികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എസ്. എഫ്. ഐ ഗുണ്ടകളുടെഭരണഘടനയാണ് ക്യാമ്പസുകളെ നയിക്കുന്നത്. ഇത്രയൊക്കെ ക്രൂരതകള്‍ വിദ്യാര്‍ത്ഥികളോട് ചെയ്തിട്ടും അടികൊണ്ട് ബോധംനഷ്ടപ്പെട്ടവര്‍ക്കെതിരെ വധശ്രമത്തിന് കള്ളക്കേസ്നല്‍കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ എന്ത് അന്വേഷണവും ഇടപെടലുമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ഷാഫി ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കണ്ടോത്ത് ഗോപി, കെ. പി സാജു, അഡ്വ. കെ.ഷുഹൈബ്, മുസ്ലീം ലീഗ് നേതാവ് ബഷീര്‍ ചെറിയാണ്ടി, കെ.എസ്. യു ജില്ല പ്രസിഡണ്ട് എം. സി അതുല്‍, അര്‍ജ്ജുന്‍ കറ്റയാട്ട്, അജീസ്, സി. ടി അഭിജിത്ത്, ഫര്‍സിന്‍മജീദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.കമല്‍ജിത്ത്, കെ. അഷറഫ്, ടി.എം സുധിന്‍ എന്നിവരും എം.പി ഷാഫിപറമ്പിലിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.


ചിത്രവിവരണം: നട്ടെല്ലിന് പരിക്കേറ്റ് ഇന്ദിരാഗാന്ധി സഹകരണ ആശുപതിയിൽ കഴിയുന്ന കണ്ണൂര്‍ ഐ. ടി. ഐ യൂണിറ്റ് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് റിബിനെസന്ദർശിക്കുന്നു

eeeeeee

പള്ളൂർ ബൈപ്പാസ് സിഗ്നലിലെ

ബാറ്ററികൾ മോഷണം പോയി


മാഹി: തലശ്ശേരി മാഹി ബൈപാസിലെ ഈസ്റ്റ്

പള്ളൂർ ബൈപ്പാസ് സിഗ്നലിലെ ബാറ്ററികൾ ശനിയാഴ്ച രാത്രി മോഷ്ടിച്ചു.

എട്ടോളം ബാറ്ററികൾ മോഷണം പോയെന്ന് സിഗ്നലിൻ്റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി

ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിൻ്റെ പ്രവർത്തനം നിലച്ചു

ഇതോടെ സ്പിന്നിങ്ങ് മിൽ - മാഹി റോഡ് അടച്ചു.

ബാറ്ററി സ്ഥാപിച്ചു സിഗ്നൽ പ്രവർത്തനം ആരംഭിക്കുകയോ , ട്രാഫിക്ക് പോലീസിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചാലോ മാത്രമേ റോഡ് തുറക്കാൻ സാധിക്കുകയുള്ളൂ.

മാഹി സി ഐ ആർ ഷൺമുഖം ,പള്ളൂർ എസ് ഐ റെനിൽകുമാർ സി വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോഷണം നടന്ന സ്ഥലം പരിശോധിച്ചു

സിഗ്നലിൽ 3 മാസത്തിനുള്ളിൽ ക്യാമറയും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് എട്ടു മാസം കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല


സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത് 


 ന്യൂമാഹി: മാഹി - തലശ്ശേരിബൈപ്പാസിലെ സ്പിന്നിങ്ങ് മിൽ പരിസരത്തുള്ള സിഗ്നൽ സംവിധാനം തകരാറിലായതിനാൽ പെരിങ്ങാടി - ചൊക്ലി വഴിയുള്ള ഗതാഗതം സിഗ്നൽ പുന:സ്ഥാപിക്കുന്നതു വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ് ഇത് വാഹന യാത്രികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ് '16 മുതൽ 19 വരെ മെക്കാ ഡം ടാറിങ്ങിന് വേണ്ടി മമ്മി മുക്ക് മുതൽ ചൊക്ലിവരെ അടക്കുന്നതോടെ അർദ്ധ വാർഷിക പരീക്ഷയ്ക്ക് വിവിധ വിദ്യാലയങ്ങളിൽ എത്തേണ്ട വിദ്യാർത്ഥികൾക്കും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്ക് ദുരിതയാത്രയാകും അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



ചിത്രവിവരണം: ബാറ്ററികൾമോഷ്ടിക്കപ്പെട്ട ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ ജംഗ്ഷനിൽ പള്ളൂർ - മാഹി റോഡ് അടച്ചിട്ട നിലയിൽ


whatsapp-image-2024-12-14-at-21.35.45_0563b453

വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ സിപിഐ ധർമ്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ''

സി.ഗിരീശൻ,

 സജീവൻമാസ്റ്റർ, ഇ വി കുമാരൻ. വി.കെ.ചന്ദ്രശേഖരൻ നേതൃത്വം നൽകി.


സംഘാടക സമിതി രൂപീകരിച്ചു.


 തലശ്ശേരി: മുൻ കാല കായിക താരങ്ങളുടെ സംഘടനയായ ഫ്ളാഷ്ബാക്ക് പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്സംഘടിപ്പിക്കുന്ന പരിപാടികളുടെ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ 22 മുതൽ 26 വരെ ഇൻ്റർ അക്കാഡമി ഫുട്ബോൾ മത്സരങ്ങളും,സോഫ്റ്റ് ബോൾ ഡേ നൈറ്റ് ക്രിക്കറ്റ് മത്സരങ്ങളും ഡിസംബർ 29 ന് ബ്രണ്ണൻ സ്ക്കൂളിൽ ഹാർട്ട് സ്ക്രീനിങ്ങ്,ജനറൽ മെഡിസിൻ,നേത്ര പരിശോധന മെഡിക്കൽ ക്യാമ്പും, പുതുവത്സരരാവിൽ തലശ്ശേരിയുടെ ചരിത്ര വീഥികളിലൂടെ പ്രമുഖർ പങ്കെടുക്കുന്ന പൈതൃക രാത്രി യാത്രയും,ജനുവരി4 ന് വൈകീട്ട് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ചോട്ടാ റഫി എന്ന പേരിൽ അറിയപ്പെടുന്ന ഡോ.സൗരവ് കിഷൻ്റെ നേതൃത്വത്തിൽ റഫി ദി നൊസ്റ്റാൾജിയ എന്ന സംഗിത സന്ധ്യയും അരങ്ങേറും.പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

എം.പി.നിസാമുദീൻ.(ജന: കൺവീനർ) നാസർ ലാമിർ(പ്രോഗ്രാം) ഒ.വി.മുഹമ്മദ് റഫീക്ക്.(ഫിനാൻസ്)പി.വി സിറാജുദ്ദീൻ(റിസപ്ഷൻ) ടി.പി.ഷാജി.(സോഷ്യൽ മീഡിയ)ഹാരിസ് സി.എച്ച് (സ്പോൺസർഷിപ്പ്)ശശി'കുമാർ കല്ലിഡുംബിൽ (പബ്ളിസിറ്റി)സ്റ്റേജ് (ഫിറോസ്) ഹംസകേളോത്ത്(ഫുഡ്) ഫഹിം(വളൻറ്റിയർ) എന്നിവരെ തെരഞ്ഞെടുത്തു.


www

ഇമേജ് - നേഷൻ

ദേശീയ ചിത്രകലാ പ്രദർശനം18 വരെ


തലശ്ശേരി:കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ കഴിഞ്ഞ നവംബർ 11 ന് ആരംഭിച്ച വിഖ്യാത ഇന്ത്യൻ ചിത്രകാരരുടെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്‌ ശേഖരത്തിലെ രചനാ പകർപ്പുകളുടെ സൗജന്യ പ്രദർശനം ഇമേജ് - നേഷൻ 2024 ഡിസംബർ 18 വരെ തുടരുന്നതാണ്.

 രാജാ രവിവർമ്മ, എ രാമചന്ദ്രൻ, അമൃത ഷെർഗിൽ, ജാമിനി റോയ്, എം എഫ് ഹുസൈൻ, തയ്യബ് മേത്ത, എസ് എഛ് റാസ, എൻ എസ് ബാന്ദ്രേ, ബിനോദ് ബീഹാരി മുഖർജി, ഗുലാം മുഹമ്മദ്‌ ഷേഖ്‌, ജെ സ്വാമിനാഥൻ, എം എ ആർ ചുഗ്തായ്, പരംജീത് സിംഗ്, സർബ്ജീത് സിംഗ്,അർപ്പണ കൗർ, എസ് എൽ ഹാൽഡങ്കർ 

തുടങ്ങി 27കലാകാരരുടെ 42 പ്രശസ്ത രചനകളാണ് ഒരു മാസമായി കതിരൂരിലെ സ്ഥിരം ഗാലറിയിൽ തുടർച്ചയായി പ്രദർശിപ്പിച്ചുവരുന്നത്.


ഫിസിയോ ന്യൂറോ റിഹാബ് സെൻററുകൾ കാലഘട്ടത്തിൻറ ആവശ്യം:ഷാഫി പറമ്പിൽ എം പി


തലശ്ശേരി:ഫിസിയോ ന്യൂറോ റിഹാബ് സെൻററുകൾ കാലഘട്ടത്തിൻറ ആവശ്യമാണെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.

 മുഴപ്പിലങാട് തറവാടിൻറ നാലാമത്തെ പദ്ധതിയായ തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻററിൻറ ഉദ്ഘാടനച്ചടങ്ങിൽ 

മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങിൽ തറവാട് ഫിസിയോ ന്യൂറൊ റിഹാബ് സെൻറർ പ്രസിഡണ്ട് അസ്ലം മെഡിനോവ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേർസൺ ജമുനാറാണി ടീച്ചർ വിശിഷ്ടാതിഥിയായിരുന്നു. തണൽ ചെയർമാൻ ഡോഃ ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജോദിഷ് കുമാർ, ഹുദാ മസ്ജിദ് ഖത്തീബ് ലുക്ക്മാനുൽ ഹഖ് ഫാളിലി, ഡോഃ ഫായിസ്, നൻമ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ സെക്രട്ടറി മുഹമ്മദ് ശരീഫ്, തണൽ പ്രസിഡണ്ട് മുനീർ, തറവാട് യു എ ഇ ചാപ്റ്റർ പ്രതിനിധി അബ്ദുൾ ഖാദർ പനക്കാട്ട്, തറവാട് മുഴപ്പിലങാട് പ്രസിഡണ്ട് അബ്ദുൾ ഖാദർ വി പി , ഫിസിയോന്യൂറോ റിഹാബ് സെൻറർ സെക്രട്ടറി മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു. തറവാട് ഫിസിയോ ന്യൂറോ ട്രഷറർ എൻജീനിയർ അബ്ദുൾ സലീം സ്വാഗതവും നന്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം പി നാസർ നന്ദിപറഞ്ഞു


whatsapp-image-2024-12-15-at-19.09.34_423f8559

നടീൽ ഉത്സവം സംഘടിപ്പിച്ചു.


തലശ്ശേരി:കേരള കർഷക സംഘംത്തിന്റെ നേതൃത്വത്തിൽ തരിശു രഹിത കേരളം നടീൽ ഉത്സവത്തിൻ്റെ ഭാഗമായി എരഞ്ഞോളിയിൽ ഒരേക്കർ സ്ഥലത്ത് ചീര ഉൾപ്പെടെയുള്ള പച്ചക്കറി കൃഷി ഇറക്കി ' 

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കർഷകസംഘം ജില്ലാ പ്രസിഡണ്ട് 

പി.ഗോവിന്ദൻനിർവ്വഹിച്ചു .എരഞ്ഞോളിഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു. കർഷകസംഘംഎരഞ്ഞോളിവില്ലേജ് സെക്രട്ടറി സി.വി.സൂരജ്, 

എം.സി.പവിത്രൻ,കാരായി ചന്ദ്രശേഖരൻ, ടി.പി.ശ്രീധരൻ,എ.കെ.രമ്യ,

കാട്ട്യത്ത് പ്രകാശൻ, കർഷകസംഘം ഏറിയ പ്രസിഡണ്ട് പി.പി സനിൽ,കെ എസ് കെ ടി യു ഏറിയ ജോയിൻ്റ് സിക്രട്ടറികണ്ട്യൻ ഷീബ,

വില്ലേജ് പ്രസിഡണ്ട് പി.വി.ചന്ദ്രൻസംബന്ധിച്ചു'.



ചിത്രവിവരണം: കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.


w

രമേഷ് പറമ്പത്ത് എം.എൽ എ യെ അനുമോദിച്ചു.


മാഹി .പള്ളൂർ പതിനോന്നാം വാർഡ് അമ്മാംമഠം റോഡ് യാഥാർത്ഥ്യമാക്കിയ മാഹി എം എൽ എ രമേഷ് പറമ്പത്തിനെ പ്രദേശവാസികൾ അനുമോദിച്ചു അനുമോദനയോഗത്തിന് രമേഷ് പറമ്പത്ത് എം.എൽ എ നന്ദി പറഞ്ഞു.. ജിതേഷ് വാഴയിൽ ആദ്യക്ഷത വഹിച്ചു.

കെ. മോഹനൻ, പി.ടി.സി. ശോഭ ,ഷാജു കാനം, കെ. ദാമോദരൻ . രാജൻ മാസ്റ്റർ,'ഹസീന വലാരം വീട്', സംസാരിച്ചു..

രാജീവൻ കൊറക്കാറ വീട്ടിൽ, കെ. ഷറിത് . സജീവൻ ബാബു, അസ്സു',ശശിഭുഷൻ കാട്ടിൽ കൗസു , സഫിയ ചടങ്ങുകൾക്ക് നേതൃത്വം നൽകി


ചിത്രവിവരണം: രമേശ് പറമ്പത്ത് സംസാരിക്കുന്നു


നഴ്സിങ്ങ് കോളജ്: ഒഴിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കണം

മാഹി: സർക്കാർ നഴ്സിങ്ങ് കോളജ് മയ്യഴിയിൽ വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന മാഹി ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത മാഹി ഗവ: മിഡിൽ സ്കൂളിൽ നിലവിൽ കിട്ടി വരുന്ന സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മയ്യഴി ഭരണകൂടം ഉറപ്പ് നൽകണമെന്നും, സ്കൂൾ പി.ടി.എ.യുടെ ആശങ്ക ദുരീകരിക്കണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗംഅധികൃതരോടാവശ്യപ്പെട്ടു.

കാരിക്കലിൽ അനുവദിച്ചത് പോലെ മാഹിയിലും ജിപ്മെർ മെഡിക്കൽ കോളജിൻ്റെ ഒരു യൂണിറ്റ് അനുവദിക്കണമെന്നും, അതിനായി വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈസ്റ്റ് പള്ളൂരിലെ മാഹി സ്പിന്നിങ് മിൽ കെട്ടിട സമുച്ഛയം ഉപയോഗപ്പെടുത്താനാവണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗം പുതുച്ചേരി ലഫ്.ഗവർണ്ണരോടും, മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടരി ഇ.കെ.റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു.ടി.എം.സുധാകരൻ, ടി.എ.ലതീപ്, സുരേഷ് പന്തക്കൽ, ജസീമ മുസ്തഫ, സവിത പളളൂർ, സതീശങ്കർ, ഷിബു കാളാണ്ടി, രതി ചെറുകല്ലായി, ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.


asd

തണൽ മരത്തിന് കോടാലി വീണു


തലശ്ശേരി: എം.ജി.റോഡിൽ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള

തണൽ മരം പകുതിയിലധികം

അറുത്ത് നീക്കി. പെട്രോൾ പമ്പിന് സൗകര്യമൊരുക്കാൻ

നഗരസഭയുടെയും കെ.എസ്.ഇ.ബിയുടെയും 

മൗനാനുവാദത്തോടെയാണ് തണൽ വിരിക്കുന്ന ഈ മരത്തിന് കോടാലി വീണത്.


ചിത്രവിവരണം: മുറിച്ച് മാറ്റുന്ന കൂറ്റൻ തണൽമരം


whatsapp-image-2024-12-15-at-19.17.24_755ebee7

മുഴപ്പിലങ്ങാട് തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻറർ ചേറ്റംകുന്നിൽ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു.


ggggg

രുഗ്മിണി നിര്യാതയായി.

തലശ്ശേരി ഇല്ലത്ത് താഴെ ഉക്കണ്ടൻ പീടികയ്ക്ക് സമീപം ശ്രീലകത്തിൽ രുഗ്മിണി (74) നിര്യാതയായി. ഭർത്താവ് വി.വി. കരുണാകരൻ. മക്കൾ: ശ്യാംദേവ് ,രേഖ, ശ്രീകല. മരുമക്കൾ: സുരേഷ്, പരേതനായ പ്രമോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ


whatsapp-image-2024-12-15-at-22.15.54_4611888c

തലശ്ശേരി നഗരസഭ കേരളോൽത്സവം സമാപിച്ചു

ഡിസംബർ ഒന്ന് മുതൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന തലശ്ശേരി നഗരസഭ കേരളോൽ ത്സവം സമാപിച്ചു. 281 പോയിന്റ് നേടി ജഗന്നാഥ് ക്ലബ് ഒന്നാം സ്‌ഥാനവും, 177 പോയിന്റ് നേടി സിതാര ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് രണ്ടാം സ്‌ഥാനവും കരസ്ഥ മാക്കി. മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷം വൻ പങ്കാളിത്തമാണ് മത്സരങ്ങളിൽ ഉണ്ടായത്. ഗെയിംസ് ഇനങ്ങളിൽ ഓരോ ഇനങ്ങളിലും 10 മുതൽ 16 ടീം വരെ പങ്കെടുത്തു. 

കലാ മത്സരങ്ങളിൽ 300 റിൽ പരം മത്സരാർഥികൾ പങ്കെടുത്തു. നഗരസഭ സ്റ്റേഡിയത്തിൽ നടന്ന കായിക മത്സരത്തിൽ ഏകദേശം 250 ൽ പരം കായിക താരങ്ങൾ പങ്കെടുത്തു. ഖേലോ ഇന്ത്യ നാഷണൽ ഗോൾഡ് മെഡൽ ജേതാവ് ഡെൽന ഫിലിപ്പ് പതാക ഉയർത്തി. സമാപന സമ്മേളനം തലശ്ശേരി നഗരസഭ ചെയർപേഴ് സൺ . കെ എം ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൌൺസിലർ അഡ്വ. കെ എം ശ്രീശൻ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ മോഹനൻ, ഇ ആശ, എന്നിവർ സംസാരിച്ചു.. നഗരസഭ കൗൺസിലർ കെ വി വിജേഷ് സ്വാഗതവും, കായിക കമ്മിറ്റി ജോയിന്റ് കൺവീനർ സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി. നഗരസഭ അംഗങ്ങൾ, കലാ - കായിക താരങ്ങൾ, ക്ലബ് ഭാരവാഹികൾ, മറ്റു പൊതു പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും, സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്ന്, രണ്ട് സാധനങ്ങൾ ലഭിച്ചവർക്ക് ട്രോഫികൾക്ക് പുറമെ യഥാക്രമം 5000, 3000 രൂപകൾ വിതരണം ചെയ്തു.


ചിത്രവിവരണം:സമാപന സമ്മേളനം തലശ്ശേരി നഗരസഭ ചെയർപേഴ് സൺ ശ്രീമതി. കെ എം ജമുന റാണി ടീച്ചർ' ഉദ്ഘാടനം ചെയ്യുന്നു

aaaaa

സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു


തലശ്ശേരി:എസ്.എൻ.ഡി.പി. യോഗം തലശ്ശേരി യൂണിയനും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിIൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു വിവിധ ഡിപ്പാർട്ട്മെൻ്റുകളിലായി നൂറിൽ അധികം പേർ പരിശോധന നടത്തി .യൂണിയൻ സിക്രട്ടറി കെ. ശശിധരൻ കേമ്പ് ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ജിതേഷ് വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ: ജിതിൻ, ഡോ: അർച്ചന, യോഗം ഡയറക്ടർ കെ.പി രതീഷ് ബാബു യൂത്ത്മൂവ്മെൻ്റ് മേഖലാ കോ ഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി, രവീന്ദ്രൻ മുരിക്കോളി. യൂണിയൻ വനിതാസംഘം പ്രസിഡൻ്റ് മഹിജ. സംസാരിച്ചു . യോഗം ഡയറക്ടർ കെ.ജി ഗിരീഷ് നന്ദി പറഞ്ഞു


ചിത്രവിവരണം: അർജുൻ അരയാക്കണ്ടി സംസാരിക്കുന്നു.


mod-new
chrusthmas-nishanth_1733497497
ad2_mannan_new_14_21-(1)
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25