ഭരണാധികാരികൾക്ക് മുന്നിൽ
പരാതികളുടെ പ്രളയം
മാഹി: പരാതികളുടെ ഭാണ്ഡവുമായി പൊതു ജനങ്ങൾ പളളൂർ എ.വി.എസ്.ഹാളിലെത്തി.
ജനപ്രതിനിധി രമേശ് പറമ്പത്ത്, റീജ്യണൽ അഡ്മിനിസ്ട്രേറ്റര് ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദ്ര സിങ്ങ് ,ഗവ: ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, വിവിധവകുപ്പ്മേധാവികൾ എന്നിവർ തത്സമയ പരിഹാരത്തിന് നടപടികളെടുത്തു.
മയ്യഴി ഭരന്നകൂടം സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപടിയിൽ പരാതികളുടെ പ്രളയമായിരുന്നു.
നൂറ്റി നാൽപ്പത്തിമൂന്ന് പരാതികളാണ് പരിഗണിക്കപ്പെട്ടത്. ആശുപത്രികളുടെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, ചില സർക്കാർ ഓഫീസുകളിലെ അഴിമതി, ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്താത്തത് മാലിന്യപ്രശ്നം, തെരുവ് വിളക്കുകൾ കത്താത്തത്, തകർന്ന ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ, മുൻസിപ്പൽ റോഡുകളും, ഇടവഴികളും കാ5 പിടിച്ച് കിടക്കുന്നത്, പളളൂരിൽ പാർക്കിങ്ങ് ഇടമില്ലാത്തത്, റോഡിൽ സീബ്രാലൈൻ ഇല്ലാത്തത്, സ്കൂളുകളിൽ അദ്ധ്യാപകരില്ലാത്തത് തുടങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം വരെയുള്ള അപേക്ഷകളുണ്ടായിരുന്നു പരിഹരിക്കപ്പെടാത്ത പരാതികൾ മൂന്നാഴ്ചക്കകം പരിഹരിക്കുമെന്ന് എം എൽ എ പറഞ്ഞു.
ചിത്രവിവരണം. പള്ളൂര് എ വി.എസ് ഹാളിൽ മയ്യഴി ഭരണകൂടം സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്.
മാരുതി നെക്സാ ഷോറൂമിൽ തീയിട്ട സംഭവം : പ്രതിപിടിയിൽ
തലശ്ശേരി: ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്സ ഷോറൂമിൽ നിർത്തിയിട്ട മൂന്ന് കാറുകൾക്ക് തീവച്ച കേസിലെ പ്രതിയെ തലശ്ശേരി പൊലീസ് പിടികൂടി.
വയനാട് മക്കിയാട്ടെ തെറ്റാമലയിൽ പന്നിയോടൻ സജീറാണ് ( 26 )പിടിയിലായത് . ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ഷോറുമിന് തൊട്ടുള്ള യാർഡിൽ നിർത്തിയിട്ട മൂന്ന് പുത്തൻ കാറുകൾ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചിരുന്നത്.
പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസിന് വിഷയം തീവയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു.-.
പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാളുടെ അവ്യക്തരൂപം കാണാനായി.ഇത് പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലുള്ളത്.
കുറ്റസമ്മതം നടത്തിയ യുവാവിനെ ഷോറൂമിൽ എത്തിച്ചു തെളിവെടുത്തു. - ഷോറും മാനേജർ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.- ഏതാണ്ട് 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് മൂന്ന് പുതിയ കാറുകൾ കത്തി നശിച്ചതിനെ തുടർന്ന് ഉണ്ടായത്.
ശ്രീധരൻ ചമ്പാട് എഴുത്തും ജീവിതവും:
പുസ്തക പ്രകാശനം 17 ന്
തലശ്ശേരി:സാഹിത്യകാരൻ, സർക്കസ് ലോകത്തിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ കലാകാരൻ, തിരക്കഥാകൃത്ത്, മികച്ച പത്രപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീധരൻ ചമ്പാടിനെക്കുറിച്ച് പ്രിസം ബുക്സ് പാനൂർ തയ്യാറാക്കിയ ഓർമ്മ പുസ്തകം ' ശ്രീധരൻ ചമ്പാട് എഴുത്തും ജീവിതവും ' ഡിസംബർ 17 ന് വൈകിട്ട് മൂന്ന് മണിക്ക് തലശ്ശേരി ഗുഡ്സ് ഷെഡ് റോഡിലെ ഹോട്ടൽ ഗോകുലം ഫോർട്ടിൽ പ്രകാശനം ചെയ്യും. കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പ്രകാശന കർമ്മം നിർവഹിക്കും. പുസ്തക പ്രസാധക സമിതി ചെയർമാൻ കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജെംബോ സർക്കസ് മാനേജിംഗ് പാർട്നർ അജയ് ശങ്കർ ആദ്യപത്രി ഏറ്റുവാങ്ങും. ചടങ്ങിൽ തലശ്ശേരി മേഖലയിലെ സർക്കസ് കലാകാരന്മാരെ നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ആദരിക്കും. പുസ്തക പ്രസാധക സമിതി ചീഫ് എഡിറ്റർ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തും. കെ.കെ.മാരാർ, പ്രേമാനന്ദ് ചമ്പാട്, അഡ്വ. കെ.എം. പ്രദീപ് നാഥ് സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ,സാഹിത്യകാരൻ രാജു കാട്ടുപുനം , പ്രേമാന്ദ് ചമ്പാട്,സി.കെ. സുനിൽ കുമാർ,ടി.സി.സുധാകരൻ, ജയചന്ദ്രൻ കരിയാട് സംബന്ധിച്ചു
സമരധ്യാമൃത ചൈതന്യയെ ആദരിച്ചു
മാഹി: എഫ് എ.പി. ദേശീയ അവാർഡ് നേടിയ തലശ്ശേരി അമൃത വിദ്യാലയം പ്രിൻസിപ്പൾ ബ്രഹ്മചാരിണി സമരധ്യാമൃത ചൈതന്യ ' യെ ബിജെപി മാഹി മണ്ഡലം കമ്മിറ്റി ആദരിച്ചു ചടങ്ങിൽ ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ ജനറൽ സെക്രട്ടറിമാരായ പ്രഭീഷ് കുമാർ , മഗ്‌നീഷ് മഠത്തിൽ സംസാരിച്ചു.
ചിത്രവിവരണം:അമൃത വിദ്യാലയം പ്രിൻസിപ്പൾ ബ്രഹ്മചാരിണി സമരധ്യാമൃത ചൈതന്യയെ ദിനേശൻ അങ്കവളപ്പിൽ ഉപഹാരം നൽകി ആദരിക്കുന്നു
ഓർമ്മ മരത്തണലിൽ കലാശാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു
തലശ്ശേരി:ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പതിനൊന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു.
അമ്പതോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ വാസന്തി മുഖ്യാതിഥിയായിരുന്നു. പ്രൊഫ. കെ കുമാരൻ അധ്യക്ഷത വഹിച്ചു.
80 വയസ്സ് കഴിഞ്ഞ അംഗങ്ങളായ പ്രൊഫ. പി കെ ബാലകൃഷ്ണൻ, പ്രൊഫ. വി സി ചന്ദ്രൻ, ഡോ. കെ സുകുമാരൻ, ഡോ. ബി ശകുന്തള, പ്രൊഫ. കെ കുമാരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രൊഫസർമാരായ എം സുരേന്ദ്ര ബാബു, എം അശോകൻ, വിജയൻ മല്ലേരി, എം എം മധുസൂദനൻ, സി കെ ചന്ദ്രി, ബേബി തങ്കം, കെ പി സദാനന്ദൻ, ഡോ. എ വത്സലൻ സംസാരിച്ചു. മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു. ട്രഷറർ പ്രൊഫ. വി രവീന്ദ്രൻ വരവ് ചെലവ് കണക്കുകളും സെക്രട്ടറി മേജർ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
ധർമ്മടത്തിൻ്റെ വാനമ്പാടിയും ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ ഫോർ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ ത്രീ താരവുമായ ജാൻവി വത്സരാജ് ഗാനാലാപനം നടത്തി.
ചിത്രവിവരണം: ബ്രണ്ണൻ കോളജിലെ പൂർവ്വാദ്ധ്യാപകർ ഒത്തുചേർന്നപ്പോൾ
വിന്നേഴ്സ് ഡേ ആചരിച്ചു
തലശ്ശേരി- കോളേജ് ഓഫ് നേഴ്സിങ് തലശ്ശേരി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആരോഗ്യ സർവകലാശാലയിലെ നോർത്ത് സോൺ ഇന്റർ സോൺ വിജയികളെയുo, കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെയും അനുമോദിച്ചു. വിന്നേഴ്സ് ഡേ പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളേജ് അധ്യാപിക ശ്രുതി സ്വാഗതം പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് എം.ഡി. സി മോഹനൻ അധ്യക്ഷതവഹിച്ചു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ സ്വപ്ന ജോസ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ അധ്യാപികമാരായ മീന, ഷെറിൽ സംസാരിച്ചു. ആരോമൽ ചന്ദ്ര നന്ദി പറഞ്ഞു.
ആരോഗ്യ സർവകലാശാലയിലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുഴുവൻ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ചിത്രവിവരണം: ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
വിന്നേഴ്സ് ഡേ ആചരിച്ചു
ന്യൂ മാഹി:ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം
ധനു സംക്രമ ആഘോഷം
ഇന്ന് നടക്കും.
കാലത്ത് 11.30ന്
സർവൈശ്വര്യ പൂജ
ക്ഷേത്രം മേൽ ശാന്തി രാമൻ കുളങ്ങര ഇല്ലം അജയകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും
12 മണിക്ക് പ്രഭാഷണം
പി ടി രത്നാകരൻ മാസ്റ്റർ
ഗീതാ സന്ദേശത്തെക്കുറിച്ച് സംസാരിക്കും.
1 മണിക്ക് പ്രസാദ ഊട്ട്.
സർക്കാർ ആശുപത്രികളിൽ ഇനി വൈകീട്ടും ഒ.പി.
മാഹി .. പുതുച്ചേരിയിലും, കാരിക്കലിലുമടക്കം സർക്കാർ ആശുപത്രികളിലെ ഒ.പി. സമയം കാലത്ത് മാത്രമുള്ളത് മേലിൽ വൈ:. 5 മുതൽ 7.30 വരെ കൂടി പ്രവർത്തിക്കും. ലഫ്.. ഗവർണ്ണരുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മാഹി, യാനം പ്രദേശങ്ങളിൽ ഇനിയും നടപ്പിലായിട്ടില്ല.
നിലവിൽ മാഹിയിൽ കാലത്ത് 8 മുതൽ 11 മണി വരെയാണ് ഒ.പി. സമയം.
ഓട്ടോ ടാക്സികൾക്ക് പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് സ്റ്റാൻ്റ് വേണം
തലശ്ശേരി :ഓട്ടോ ടാക്സികൾക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് സ്റ്റാൻ്റ് അനുവദിക്കണമെന്ന് ഓട്ടോ ടാക്സി ഡ്രൈവേർസ് യൂനിയൻ എ.ഐ.ടി.യു.സി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശ്രീജിത്ത് കരുണ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഷൈജൻ , പൊന്ന്യം കൃഷ്ണൻ, അബ്ദുൾറഹിം സംസാരിച്ചു.
പത്മനാഭൻ നിര്യാതനായി.
മാഹി : ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം നെല്ലിയാട്ടിൽ രയരൊത്ത് പതമനാഭൻ (83) നിര്യാതനായി.
ഭാര്യ :സതി
മക്കൾ :ജിതേഷ് (ഫ്ലോർ മില്ല് ), സരീഷ് (എഞ്ചിനീയർ ഇൻഡോർ )
മരുമക്കൾ :
സജിന ശ്രീഷ
ബിരുദ-ദാന ചടങ്ങ് നടത്തി
തലശ്ശേരി-കോ-ഓപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തലശ്ശേരി ( പാരാമെഡിക്കൽ) കോളേജിന്റെ ബിരുദദാന ചടങ്ങ് തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. ആരോഗ്യ സർവകലാശാലയിൽ വരുന്ന ബി പി ടി, എം എൽ ടി, ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി കോഴ്സുകളിലെ 173 വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങാണ് നടന്നത്. ചടങ്ങിൽ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ പൂർണിമ വർമ്മ സ്വാഗതം പറഞ്ഞു. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബിരുദധാന ചടങ്ങ് ആരോഗ്യ സർവകലാശാലയിലെ അലൈഡ് ഹെൽത്ത് സയൻസ് ഡീൻ ഡോ കവിത രവി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സർവകലാശാലയിലെ
സ്റ്റുഡന്റ് ഡീൻ പ്രൊഫസർ ഡോ ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായി. കോ- ഓ പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രൊഫസർ സജി വി ടി ബിരുദ ദാന ചടങ്ങിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. .ഏനപ്പൂയ മെഡിക്കൽ കോളേജ് റിസർച്ച് ഡയറക്ടർ ഡോ രേഖ സംസാരിച്ചു.കേരള കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ വേലായുധൻ, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ, ഡോ രമേശൻ ടി, പിടിഎ പ്രസിഡണ്ട് ഹഫ്‌സത്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ സ്വപ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ അനീഷ്. പി നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടായി..
ചിത്രവിവരണം: ആരോഗ്യ സർവകലാശാലയിലെ അലൈഡ് ഹെൽത്ത് സയൻസ് ഡീൻ ഡോ കവിത രവി ബിരുദ ദാന ചടങ്ങ് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാതല ചിത്രരചനാ മത്സരം നടത്തി
മാഹി:ദേശീയ ഊർജ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി കതിരൂർ സർവീസ് സഹകരണ ബേങ്ക് ജില്ല തല ചിത്രരചന മത്സരം സംഘടിപ്പിച്ചു.കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടിവ് എഡിറ്റർ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു.ഡിസംബർ 14 ദേശീയ ഊർജസംരക്ഷണ ദിനത്തിൻ്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജില്ലാ തല ചിത്ര രചന മത്സരം സംഘടിപ്പിച്ചു.ബാങ്ക് ഹാളിൽ കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടിവ് അംഗവും പ്രശസ്ത ശിൽപ്പിയുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ,ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി എം.രാജേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലയിലെയും മാഹിയിലെയും നൂറ് കണക്കിന് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ചിത്രവിവരണം: കേരള ലളിത
കലാ അക്കാദമി എക്സിക്യൂട്ടിവ് അംഗം ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യുന്നു.
സിറാജുദ്ദീൻ നിര്യാതനായി.
തലശ്ശേരി: എരഞ്ഞോളി ചുങ്കം സോ മിൽ റോഡിൽ കാരായി മുക്ക് "ഇമാറ" ൽ താമസിക്കുന്ന തലശ്ശേരി സൈതാർ പള്ളി മറഫാത്തിൽ സിറാജുദ്ദീൻ (46) നിര്യാതനായി.
ചൊക്ലി കാഞ്ഞിരത്തിൻ കീഴിലുള്ള മൗണ്ട് സ്റ്റോൺ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
പരേതരായ പെരിങ്ങാടി തട്ടാന്റെവിട ഉസ്മാന്റെയും കല്ലിങ്കൂൽ നബീസുവിന്റെയും മകനാണ്.
ഭാര്യ: ഷനൂബ.
മക്കൾ: ആമിന, അമാൻ, ആഹിൽ, ആസിം.
സഹോദരങ്ങൾ: ഷംസുദ്ദീൻ, റഹൂഫ്, റംല, റഷീദ, ജസീന പരേതയായ ഖൈറു.
ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ.
നാരായണി നിര്യാതയായി.
ന്യൂമാഹി : പെരിങ്ങാടി ഈച്ചിയിലെ പരേതരായ കൊറുമ്പൻ്റയും മാതുവിൻ്റയും മകൾ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടകുനിയിൽ നാണു,
മക്കൾ. പവിത്രൻ, സത്യൻ,ആനന്ദൻ, സജീവൻ, ഷംന .
മരുമക്കൾ, സിന്ധു, മഹിജ, അജിത, സജീവൻ,
സഹോദരന്മാർ, ശ്രീധരൻ, കുഞ്ഞികൃഷ്ണൻ
പി.ശാരദ നിര്യാതയായി
തലശ്ശേരി:എരഞ്ഞോളി
ചുങ്കത്ത്ചെറുവാരി വീട്ടിൽ
പരേതനായ ചെറുവാരി ഗോപാലന്റെ ഭാര്യ
പി ശാരദ ( 90 ) നിര്യാതയായി
മക്കൾ:സി.ഹരീന്ദ്രൻ (സിപിഎം എരഞ്ഞോളി ലോക്കൽ കമ്മിറ്റി അംഗം,കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം )ഗോപാലകൃഷ്ണൻ,പുഷ്പവല്ലി( വടകര )
സുരേന്ദ്രൻ,,സി കെ പ്രദീപൻ (സിപിഎം ചുങ്കം B ബ്രാഞ്ച് സെക്രട്ടറി കർഷകസംഘം എരഞ്ഞോ വില്ലേജ് പ്രസിഡണ്ട് )
അശോകൻ ( ബി.എസ്.എൻ.എൽ )
പ്രഹ്ലാദൻ (ഗൾഫ് )
സി.ശോഭി (കൂത്തുപറമ്പ് )
മരുമക്കൾ:
പുഷ്പലത (വേറ്റുമ്മൽ ), ശോഭന,ബാലൻ (വടകര )
ശ്രീജ (സീനിയർ ക്ലർക്ക് താലൂക്ക് ഓഫീസ് തലശ്ശേരി ) കെ.ശുഭ ,
ജിഷ ( ടീച്ചർ തിരുവങ്ങാട് ഗേൾസ് ഹൈസ്കൂൾ )
വിദ്യ (ഗൾഫ് )
ശശികുമാർ (വിമുക്തഭടൻ ).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group