മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.
മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.
Share  
2024 Dec 13, 08:41 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മാങ്ങോട്ടുംകാവിലമ്മയ്ക്ക്

പൊങ്കാല സമർപ്പിച്ചു.

ന്യൂ മാഹി: ഉദ്ദിഷ്ട കാര്യസിദ്ധിക്കായി പ്രാർത്ഥനാനിർഭരമായ മനസ്സുകളോടെ നൂറ് കണക്കിന് വനിതകൾ മാങ്ങോട്ടും കാവിലമ്മയ്ക്ക് വ്രതാനുഷ്ഠാനങ്ങളോടെ പൊങ്കാലയിട്ടു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മാഹിയിൽ നിന്നും ഭക്തരും ക്ഷേത്രസന്നിധിയിലേക്ക് അതിരാവിലെ തന്നെ ഭക്തജനപ്രവാഹമായി രുന്നു.,

ponkala

ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരിയുടേയും, ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെയും നൂറുകണക്കിന് ഭക്തരുടെയും സാന്നിധ്യത്തിൽ കാലത്ത് 10 മണിക്ക് പണ്ടാര അടുപ്പിൽ അഗ്നികൊളുത്തി, തുടർന്ന് ഐശ്വര്യ വരദായനിയായ ദേവിക്ക് തൃക്കാർത്തിക നാളിലെ പൊങ്കാല ഭക്തിസാന്ദ്രമായി അഖണ്ഡ നാമജപത്തോടെ നെയ് വിളക്ക് സമർപ്പിച്ചു.

 പുതുതായി നിർമ്മിക്കുന്ന മഹാശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് ക്ഷേത്ര ശില്പി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 12നും1 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു, ഉച്ചക്ക് പ്രസാദ ഊട്ടും കാലത്ത് പ്രഭാത ഭക്ഷണവും ഉണ്ടായിരുന്നു.


ponk

പൊങ്കാല കൃത്യമായും കുറ്റമറ്റ രീതിയിലും നടത്താൻ സാധിച്ചതിൽ

 ക്ഷേത്രം പ്രസിഡണ്ട് ഓ വി സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ എന്നിവർ നന്ദി അറിയിച്ചു.

പി പ്രദീപൻ, സി വി രാജൻ പെരിങ്ങാടി, സുധീർ കേളോത്ത്, സത്യൻ കോമത്ത്, സി എച്ച് പ്രഭാകരൻ, രമേശൻ തൊട്ടേന്റെവിടെ, വി കെ അനീഷ് ബാബു, സുജിൽ സി എച്ച്, വൈ എം സജിത, ശ്രീമണി, അനിൽ ബാബു, മഹേഷ് പി പി, നേതൃത്വം നൽകി



ചിത്രവിവരണം: മാങ്ങോട്ടും കാവിലമ്മക്ക് പൊങ്കാലയർപ്പിക്കാനെത്തിയവർ.


whatsapp-image-2024-12-13-at-18.29.46_9671272c

എബിയുടെ തത്സമയ

രാഗവർണ്ണലയം ബാംഗ്ലൂരിൽ.


തലശ്ശേരി: കേരള സ്കൂൾ ഓഫ് ആർട്സിൻ്റെ ചെയർമാനും, ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ വിഖ്യാത ചിത്രകാരൻ എബി എൻ ജോസഫിന്റെ ഫ്യൂഷൻ ഷോ ബാംഗ്ലൂരിൽ ഡിസംബർ 22 ന് വൈകുന്നേരം 3. 30 ന് നടക്കും.

പ്രസിദ്ധമായ ഇന്ത്യ ആർട്ട് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച്, ഫ്ലൂട്ട്, തബല വാദനപാശ്ചാത്തത്തടെ തത്സമയചിത്രരചനയാണ് ഫ്യൂഷൻ ഷോ ഷെഡ്യുൾ. പ്രസിദ്ധ പുല്ലാംകുഴൽ വിദഗ്ദനായ ശ്രീനിധി കാട്ടി, തബലിസ്റ്റ് എം.സന്ദീപ് എന്നിവരാണ് എബിക്കൊപ്പം ബാംഗ്ലൂർ പാലസ് ഗ്രൗണ്ടിൽ ഒന്നിക്കുന്നത്. ഭാഷതീതമായഅനുഭൂതികളുടെസമന്വയംകണ്ടറിയാനുള്ള സന്ദർഭമായാണ് സംഘാടകർ ഈ ദൗത്യത്തെ കാണുന്നത്. രാജ്യത്തിന്റെ അഭിമാനകരമായ ബഹുസ്വരതയിലൂടെയുള്ള കലായാത്രയാണ് ഇന്ത്യ ആർട്ട് ഫെസ്റ്റിവലിലെ തത്സമയസംഗീതചിത്രത്തിലൂടെ സംഘാടകർ ലക്ഷ്യമാക്കുന്നത്.


temp

പള്ളൂർ കുനിയിൽ ദേവസ്ഥാനത്ത് നടന്ന കുട്ടിച്ചാത്തൻ തിറയാട്ടം


sw

പള്ളൂർ ഇരട്ടപ്പിലാക്കൂൽ കുനിയിൽ ദേവസ്ഥാനത് തിറയാട്ടം വീക്ഷിക്കുന്ന നടി ശ്വേത മേനോൻ


whatsapp-image-2024-12-13-at-18.34.52_f7e6e7cc

ശാസ്ത്ര ക്ലബ്ബ് 'ലൂമിയർ' ഉദ്ഘാടനം ചെയ്തു


മാഹി : എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ (ഗവ: ഫ്രഞ്ച് ഹൈസ്കൂൾ) ശാസ്ത്ര ക്ലബ്ബ് 'ലൂമിയർ' ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഓ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ തിലകൻ (റിട്ട. എ.ഇ. തലശ്ശേരി) ഉദ്ഘാടനം ചെയ്തു. ജയിംസ് സി ജോസഫ്, സ്വപ്ന മോഹൻ, സുഗന്ധി സംസാരിച്ചു.



ചിത്രവിവരണം: റിട്ട. എ.ഇ. തലശ്ശേരി തിലകൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-13-at-18.35.27_0008b801

കെ .ശാന്ത നിര്യാതയായി. 


മാഹി: ഇരട്ടപ്പിലാക്കൂലിൽ അർച്ചനയിൽ കെ ശാന്ത (76)നിര്യാതയായി. 

ഭർത്താവ് പരേതനായ അച്ചൂട്ടി.

 മക്കൾ ശ്രീജ (ഇ. പി. എഫ് ഓഫീസ് കണ്ണൂർ )ഷാജി (കുവൈറ്റ്‌ ), ജിഷ (മൃഗസംരക്ഷണവകുപ്പ്, വയനാട് ), മരുമക്കൾ :സദാനന്ദൻ (റിട്ടയേർഡ് ഇ. പി. എഫ്, ഓഫീസ്, കണ്ണൂർ )അലീന, ആനന്ദ് (നേവൽ ബേസ്, കൊച്ചി )

 സഹോദരങ്ങൾ :സുരേന്ദ്രൻ, രാജി :പരേതരായ പ്രഭാകരൻ, രവീന്ദ്രൻ. സംസ്കാരം: ശനിയാഴ്ച 9മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.


പുതുതായി ചുവപ്പ് റേഷൻ

കാർഡ് അനുവദിച്ചു.

മാഹി:ദേശീയ ഭക്ഷ്യസുരക്ഷാ നിയമം - 2013 നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നിലവിൽ കൈവശമുള്ള എ.പി.എൽ (മഞ്ഞ) റേഷൻകാർഡിൽ നിന്നും പി.എച്ച് എച്ച്(ചുവപ്പ്) റേഷൻകാർഡിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി 31/07/2024 വരെ അപേക്ഷിച്ചിട്ടുള്ള മാഹി ദേശത്തെ അപേക്ഷകരിൽ അർഹരായവരുടെ വിശദംശങ്ങൾ https://www.mahe.gov.in എന്ന വെബ്സൈറ്റിലും സിവിൽ സപ്ലൈസ് ഓഫീസിൻ്റെ നോട്ടീസ് ബോഡിലും ഡിസമ്പർ 13 മുതൽ ലഭ്യമായിരിക്കുമെന്ന് റീജ്യണൽ അഡ്മിസ്ട്രേറ്റർ അറിയിച്ചു.


ഇടിമുറി രാഷ്ട്രീയത്തെ ചെറുക്കും


തലശ്ശേരി:എസ്.എഫ്.ഐ.ക്കാരുടെ മർദ്ദനമേറ്റ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരായ മുഹമ്മദ് റിബിൻ, അർജുൻ, അമൽ, ഫായിസ് എന്നിവരെ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ സന്ദർശിച്ചു. '

കലാലയങ്ങൾ ഇടിമുറിയാക്കി രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താമെന്ന എസ്.എഫ്.ഐ യുടെ വ്യാമോഹം നടക്കില്ലെന്ന് അക്രമത്തിൽ ശക്തിയായി പ്രതിഷേധിക്കുമെന്നും കെ.പി.സി.സി.ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു.പ്രവർത്തകരെ സന്ദർശിച്ച ശേഷം പറഞ്ഞു.


പത്തൊമ്പത് കാരനെ കുത്തി കൊലപ്പെടുത്തിയ പിതാവ് കുറ്റക്കാരൻ

തലശ്ശേരി: പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്താടി വീട്ടിൽ ഷരോണി (19)നെ പിതാവ്കൊലപ്പെടുത്തി എന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും.

 മുറിയിൽ ചേട്ടൻ മൊബൈലിൽ നോക്കുമ്പോൾ പിതാവ് പിന്നിൽ നിന്ന് കുത്തുകയായിരുന്നുഎന്നാണ് സഹോദരന്റെ മൊഴി. പിതാവായ തേരകത്താടി വീട്ടിൽ സജി ജോർജ് (50)അണ്കേസിലെ പ്രതി.2020 ആഗസ്റ്റ് 15 ന് വൈകുന്നേരം വീട്ടിലെ ഡൈനിംഗ് ഹാളിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന ഷരോണിനെ പിതാവായ പ്രതി പിന്നിൽ നിന്നും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ്കേസ് .

പ്രതിയുടെ ഭാര്യ ഇറ്റലിയിൽ നേഴ് ആണ്. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് അമ്മ മകൻ ഷരോണിൻ്റെ പേരിലാണ് പണമയച്ചിരുന്നത്.ഈ വിരോധവും പ്രതിക്ക് ഉണ്ടായിരുന്നുവത്രെ.

ആഗസ്റ്റ് 14 ന് പിതാവ് വീട്ടിൽ നിന്നും നാടൻ ചാരായം വാറ്റുന്നത് ഷരോൺ തടഞ്ഞിരുന്നു.ഇത് വാക്ക് തർക്കത്തിലാവുകയും കയ്യാങ്കളിയിൽ പ്രതിക്ക് ഇടത് കണ്ണിൻ്റെ പുരികത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.

മാത്യു എന്ന ബേബിയുടെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്‌.എ.സി.സജി, അനൂപ് അലക്സാണ്ടർ, ബിനോയ് കുര്യൻ, അഖിൽ ടോമി, ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ. മെൽബ, കെ.എസ്.ഇ.ബി എഞ്ചിനീയർ ഷാജ് കുര്യൻ, വില്ലേജ് ഓഫീസർമാരായ വിനീത് എം.എസ്.ജിജു, പഞ്ചായത്ത് സിക്രട്ടി കെ.കെ.രാജേഷ്, സയിൻ്റ് ഫിക് ലിജിത് പി.എസ്.പോലീസ് ഓഫീസർമാരായ എസ്.പി.സുധീർ, രമേശൻ പി.സി.അജിത്ത് കുമാർ, പ്രകാശൻ, വിനോദ് ,പ്രകാശൻ എം.എസ്.പ്രമോദ് തുടങ്ങി 42 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. നേരത്തെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഷൈൻ മുമ്പാകെ വിചാരണ നടന്നു വന്ന ഈ കേസിൽ .പ്രതി പുറത്തിറങ്ങിയാൽ ഇളയ കുട്ടിയുടെ ജീവന് ഭീഷണിയാവുമെന്നും, നാട്ടുകാർ പ്രതിക്ക് വിരോധികളായി മാറിയതിനാലും പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാൽ പ്രതി ഇന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയാണുള്ളത്. 

കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ, മുൻ അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ ആയിരുന്ന അഡ്വ.കെ.പി.ബിനീഷയുമാണ് ഹാജരായത്. ഒന്നാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കേസ് പരിഗണിച്ചത് .


പാലക്കൊമ്പ് എഴുന്നള്ളത്ത് ഇന്ന്


തലശ്ശേരി:തിരുവങ്ങാട് അയ്യപ്പ സേവാസമിതിയുടെ അയ്യപ്പ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച്

പാലക്കൊമ്പ് എഴുന്നള്ളത്ത് ഘോഷയാത്ര നടക്കും:

ഇന്ന് വൈകു. 6 മണിക്ക് പൂവളപ്പ്തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് മുകുന്ദ് മല്ലർ റോഡ് , നാരങ്ങാപ്പുറം , മേലൂട്ട് ഓവർ ബ്രിഡ്ജ് , മഞ്ഞാേടി വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.

 രാത്രി 8.30 ന് ക്ഷേത്രാങ്കണത്തിൽ ഭക്തിഗാനസുധ ഉണ്ടായിരിക്കും...

sw_1734104136

ബേബി സജിനി നിര്യാതയായി


ന്യൂമാഹി. കുറിച്ചിയിൽ മാതൃകബസ്സ്സ്റ്റോപ്പിന്നടുത്ത് പത്തലായി റോഡിൽ . ശാരദ് വീട്ടിൽ ബേബി സജിനി (63) നിര്യാതയായി ഭർത്താവ് :പത്തലായി ഷൺമുഖൻ. മാക്കൂട്ടംപുന്നോലിലെ തിണ്ടുമ്മൽ വീട്ടിൽ പരേതനായ സഹദേവന്റെയും സൗമിനിയുടെയും മകളാണ്. മക്കൾ:ഷബിൻ (മസ്കറ്റ്) ഡോക്ടർ ഷിൻഷ( ബാങ്ക്ളൂർ ). മരുമക്കൾ: ലക്ഷ്മി (മസ്ക്കറ്റ്) ദീപു (ബാങ്കളൂർ)

സഹോദരൻ സജീവൻ (യു.എസ്.എ)

 സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് മാക്കൂട്ടം പുന്നോലിലെ തിണ്ടുമ്മൽ വീട്ടിൽ '


പുത്തനമ്പലം ലക്ഷാർച്ചന

മഹോത്സവം 25 മുതൽ


മാഹി: പളളൂർ ശ്രീകോയ്യോട്ട് പുത്ത നമ്പലം ശാസ്താ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രം ലക്ഷാർച്ചന മഹോത്സവം ഡിസമ്പർ 25 മുതൽ ജനുവരി ഒന്നുവരെ വിവിധ പരിപാടികളോടെ ആലോഷിക്കും.27 ന് രാത്രി 7.30 നും 8.30 നും ഇടയിലാണ് കൊടിയേറ്റം.

വിവിധ ദിവസങ്ങളിലായിഅഷ്ടദ്രവ്യ ഗണപതി ഹോമം,

 ലക്ഷാർച്ചന, നവകം, ദീപാരാധന, തായമ്പക, ഭരതനാട്യം, ഓട്ടൻതുള്ളൽ, ഭക്തിഗാന സുധ, മോഹിനിയാട്ടം, കുച്ചുപ്പുടി, ശാസ്ത്രീയ നൃത്തമഞ്ജരി, അഷ്ടപദി,ആദ്ധ്യാത്മിക പ്രഭാഷണം,

 കലവറ നിറക്കൽ, ശിവപൂജ, ഉത്സവ എഴുന്നള്ളത്ത്, ഭഗവതിസേവ, സർപ്പബലി വിളക്കിനെഴുന്നള്ളത്ത്,, പള്ളിവേട്ട, ആറാട്ട്, ആറാട്ട് സദ്യ എന്നിവയുണ്ടാകും.


ടി എം എ സിമ്പോസിയം 18 ന്


തലശ്ശേരി: യുനെസ്കൊ നേതൃത്വത്തിൽ നടക്കുന്ന ലോക അറബി ഭാഷാ ദിനാചരണത്തിൻറെ ഭാഗമായി അറബി ഭാഷയുടെ ആഗോള പ്രാധാന്യം എന്ന വിഷയത്തിൽ ടിഎംഎ സിംപോസിയം സംഘടിപ്പിക്കുന്നു. ഡിസംബർ 18ന് വൈകുന്നേരം 4:30ന് എവികെ നായർ റോഡിലുള്ള കുട്ടിയമ്മു സാഹിബ് ലൈബ്രറിയിൽ നടക്കുന്ന പരിപാടിയിൽ ഭാഷാ പണ്ഡിതർ പങ്കെടുക്കും.


jn2

ജഗന്നാഥ ക്ഷേത്രത്തിൽ

കാർത്തിക വിളക്ക് തെളിഞ്ഞു

തലശ്ശേരി:ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കാർത്തിക തിരുനാൾ മഹോത്സവം ആഘോഷിച്ചു.കാർത്തിക ദീപം തെളിയിക്കാൻ കുടുംബസമേതം ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി. ബാലഗോപാല മഠത്തിൽ നിന്ന് കാവടി ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേർന്നു.


jn

സുബ്രഹ്മണ്യ പ്രതിഷ്ഠയിൽ കുംഭാഭിഷേകം, പാനക പൂജ, പുഷ്പാർച്ചന, ആരാധന എന്നിവയുണ്ടായി. നൃത്ത സംഗീത സന്ധ്യ അരങ്ങേറി.

മേൽശാന്തി ഉദയൻ , വിനു ശാന്തി, സൻജിത്ത് ശാന്തി, വിനോയ് ശാന്തി, രജനീഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ജ്ഞാനോദയ യോഗം

പ്രസിഡൻ്റ് അഡ്വ.കെ.സത്യൻ ,ഡയറക്ടർമാരായ രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പിടിക, വളയം കുമാരൻ സംബന്ധിച്ചു.


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കുന്നു


v

വടക്കുമ്പാട് കോയിത്തട്ട പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നടന്ന കാർത്തിക ദീപ സമർപ്പണം.


whatsapp-image-2024-12-13-at-21.00.00_24411156

എൻ.വി.ഷാനവാസിന്

ഉജ്ജ്വലസ്വീകരണം നൽകി


തലശ്ശേരി : ന്യൂസിലാൻ്റിലെഓക് ലാൻ്റിൽ നടന്ന മാസ്റ്റേഴ്സ് ഹോക്കി 

ലോകകപ്പ് ചാമ്പ്യൻഷിപ്പിൽറണ്ണേഴ്സ് -അപ് സ്ഥാനം കരസ്ഥമാക്കിയ റെസ്റ്റ് ഓഫ് വേൾഡ് ഇലവന് വേണ്ടി ഹോക്കി ഗോൾകീപ്പർ പാഡണിഞ്ഞ ടീമി

ലെ ഏക ഇന്ത്യാക്കാരനായതലശ്ശേരിസ്വദേശി എൻ.വി.

ഷാനവാസിന് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല

സ്വീകരണം നൽകി . തലശ്ശേരി പഴയ സ്റ്റാൻ്റിലെ പാർക്കോ റസിഡൻസിയി ൽ നടന്ന അനുമോദനയോഗം മുൻ.ഇന്ത്യൻ ജൂനിയർ അത് ലറ്റിക്സ്സ്വർണ്ണ മെഡൽ ജേതാവ്കൂടിയായ തലശ്ശേരി അസി സ്റ്റൻ്റ് പൊലീസ് സൂപ്രണ്ട്    കെ.എസ്.ഷെഹൻഷ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ടും 

ഐ.എം.എ സംസ്ഥാന സമിതിഅംഗവുമായ ഡോ.രാജീവ്നമ്പ്യാർ മുഖ്യാതിഥിയായി.തലശ്ശേരി വികസന വേദിപ്രസിഡൻ്റ്കെവി.ഗോകുൽ ദാസ് അദ്ധ്യക്ഷത വഹിച്ചു.

കെ.ജെ.ജോൺസൺ മാസ്റ്റർ, പി.വി.സിറാജുദ്ദീൻ,കെ.ശ്രീധരൻ മാസ്റ്റർ,ഒ.വി.മുഹമ്മദ് റഫീഖ്, ജസ്സീം മാളിയേക്കൽ, ഏ.പി. സുനിൽ, എം.നിഷാന്ത്,തഫ്ലിം മാണിയാട്ട് എന്നിവർ സംസാരിച്ചു. ഷെഹൻഷ ഐ.പി.എസ്, ഷാനവാസിനെ പൊന്നാടയണിയിച്ച്

ഉപഹാരം നൽകി.എൻ.വി.ഷാനവാസ് തൻ്റെ അനുഭവങ്ങൾ വിവരിച്ചു.

വികസന വേദി ജോ.സെക്രട്ടറി രഞ്ജിത്ത്രാഘവൻ സ്വാഗതവും,

ട്രഷറർ സി.പി.അഷറഫ് നന്ദിയുംപറഞ്ഞു.തലശ്ശേരി വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയം പരിസരത്ത്നിന്ന് വികസന വേദിയുടെ യും ,കായിക താരങ്ങളുടെ യും,കായിക പ്രേമികളുടെയും സംയുക്താഭിമുഖ്യത്തി ൽ സ്വീകരിച്ചാനയിച്ച് , ഘോഷ യാത്രയായാണ്സ്വീകരണ വേദിയിലെത്തി

യത്.


ചിത്രവിവരണം:തലശ്ശേരി അസി സ്റ്റൻ്റ് പൊലീസ് സൂപ്രണ്ട്    കെ.എസ്.ഷെഹൻഷ ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25