ഗാനഗന്ധർവ്വനെക്കുറിച്ചുള്ള സംഗീതആൽബം പ്രകാശനം ചെയ്തു

ഗാനഗന്ധർവ്വനെക്കുറിച്ചുള്ള സംഗീതആൽബം പ്രകാശനം ചെയ്തു
ഗാനഗന്ധർവ്വനെക്കുറിച്ചുള്ള സംഗീതആൽബം പ്രകാശനം ചെയ്തു
Share  
2024 Dec 12, 10:32 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഗാനഗന്ധർവ്വനെക്കുറിച്ചുള്ള സംഗീതആൽബം പ്രകാശനം ചെയ്തു


മാഹി: ആയിരക്കണക്കിന് ഗാനങ്ങളെ തൻ്റെ സ്വര സൗഭഗം കൊണ്ട് ദേവഗീതങ്ങളാക്കിമാറ്റിയഗന്ധർവ്വഗായകൻ:കെ.ജെ.യേശുദാസിനെക്കുറിച്ച് കവി ആനന്ദ് കുമാർ പറമ്പത്ത് എഴുതി, വിനീഷ് കുറ്റ്യാടി ചിട്ടപ്പെടുത്തിയ അതി മനോഹരമായ വരികൾ, ഗായകൻ അനൂപ് മടപ്പള്ളിയുടെ ശബ്ദ ഗരിമയിൽ ഷാർജയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു..

വയലാർ രാമവർമ്മയുടെ സ്മരണിഞ്ഞ്ജലിയായ കാവ്യ നടനം എന്ന പരിപാടിയിൽ വെച്ച്വയലാർ ശരത്ചന്ദ്ര വർമ്മയും, ജയരാജ് വാര്യരും ചേർന്ന് രാജീവ് പിള്ളയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

മണ്ണയാട് സഹകരണ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഇന്ന് 


 തലശേരി:മണ്ണയാട് സഹകരണ ഫിസിയോ തെറാപ്പി, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഗ്രാഡിയസ്ത - .24 .ഇന്ന് രാവിലെ തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 10 ന് കേരള കോ-ഓപ് - ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ.കെ.ലതിക അധ്യക്ഷത വഹിക്കും.

കേരള യൂണിവേഴ്സിറ്റിഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോ. കവിത രവി മുഖ്യാതിഥിയായിരിക്കും. സ്റ്റൂഡന്റ്സ്ഡീൻഡോ.വി.വി.ഉണ്ണികൃഷ്ണൻ, യേനപ്പോയ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.പി.ഡി. രേഖ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സഹകരണ കോളേജ് പ്രിൻസിപ്പൽ പ്രൊ.വി.ടി. സജി ബിരുദ ദാന പ്രഖ്യാപനവും ബിരുദ ധാരികളായ വിദ്യാർത്ഥികൾക്കുള്ള സന്ദേശവും നൽകും.. ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോ ബയോളജി, ബി.എസ്.സി. മെഡിക്കൽ ബയോ കെമിസ്ട്രിഎന്നി കോഴ്സുകളിലായി പ്രതിവർഷം 145 വിദ്യാർത്ഥികൾ ബിരുദം നേടി പുറത്തിറങ്ങുണ്ടെന്ന് കോ-ഓപ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. വി.ടി. സജി, മാനേജിംഗ് ഡയറക്ടർ സി. മോഹനൻ, ഡവലപ്മെന്റ് ഓഫീസർ പ്രൊ. ജിജു ജനാർദ്ദനൻ, ഡിപാർട്ട്മെന്റ് തലവൻ പ്രൊ.വി. നിധിൻഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


whatsapp-image-2024-12-12-at-21.00.38_dac2c605

വി.പി.പുരുഷോത്തമൻ നിര്യാതനായി.

ന്യൂ മാഹി:ഈയ്യത്തും കാട് ചാലക്കര റോഡിൽ വരപ്രത്ത് ക്ഷേത്രത്തിന് താഴെ ജിഷ നിവാസിൽ വി.പി പുരുഷോത്തമൻ (77) നിര്യാതനായി. ഭാര്യ: വി.പിശൈലജ. പരേതരായ കുനിയിൽ ഗോവിന്ദന്റെയും മാണിക്യത്തിന്റെയും മകനാണ്. മക്കൾ.വി.പി. ജിതേഷ് ( ഗൾഫ് ) ജിഷ (മാഹി സഹകരണ അർബൻ ബേങ്ക്). വിജേഷ് ( ബേക്കറി ) മരുമക്കൾ. ബിനിത (മാടപ്പീടിക) ബിജു ( കതിരൂർ ).സഹോദരങ്ങൾ . രേവതി. പരേതരായ മുകുന്ദൻ ,ചന്ദ്രി,


ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകം: പ്രതികളെ വെറുതെ വിട്ടു

 തലശ്ശേരി:സൃഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഒരാളെ തലക്കും മറ്റും കല്ല് കൊണ്ട് കുത്തി കൊലപ്പെടുത്തിയ .കേസിൽ പ്രതികളെ കുററക്കാര ല്ലെന്ന് കണ്ട് ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടയച്ചു.

കതിരൂർ സ്വദേശി പോത്തൻ കണ്ടി വീട്ടിൽ ഭാസ്കരന്റെ മകൻ രാജേഷ് (35)ആണ് കൊല്ലപ്പെട്ടത്.

2015 ആഗസ്റ്റ് ഒന്നിന് രാവിലെ ഏഴേ കാൽ മണിയോടെ മേലൂട്ട് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിനടുത്തുള്ള ഇടവഴിയിലാണ് രാജേഷ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

ജില്ലാ കോടതിയിൽ നിന്നും ശിരസ്താദർ ആയി വിരമിച്ച പത്മാലയത്തിൽ കെ.എം.രാധാകൃഷ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കൊല്ലപ്പെട്ട രാജേഷിന്റെ സൃഹൃത്തുക്കളായ പിണറായി സ്വദേശി മഷിദ മൻസിലിൽ സി. നൗഫൽ ( 33 ) മഴപ്പിലങ്ങാട് സ്വദേശി സെൽമ ക്വാർട്ടേഴ്സിൽ കുയ്യാലി റിയാസ് (35) ചാലിൽ സ്വദേശി എൻ.അറഫാത്ത് (36) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതിനൗഫലും, രാജേഷും മദ്യപിച്ച് അക്രമം നടത്തിയതിന് പോലീസ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇരുവരും പുറത്തിറങ്ങിയത്.

നേരത്തെ ഷമി ആശുപത്രിക്കടുത്ത് വെച്ച് രാജേഷ് നൗഫലിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു.

ഇത്തരത്തിലുള്ള വിരോധം കാരണം 31 ന് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം രാത്രി പതിനൊന്ന് മണിയോടെ ഓട്ടോറിക്ഷയിൽ രാജേഷിനെ കൂട്ടി കൊണ്ട് വന്ന് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എ. സി.പി.പ്രദീപൻ കണ്ണി പൊയിൽ ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും. പോലീസ് ഓഫീസർമാരായ കണ്ണി പൊയിലിന് പുറമേ വിശ്വംഭരൻ നായർ, എം.അനിൽ, എം.എസ്. ഫൈസൽ, ബിജുലാൽ, എ. കെ.വൽസൻ, ധനേഷ്, ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, തഫ്ളീം മാണിയാട്ട്, അബ്ദുൾഖിലാബ്, വില്ലേജ് ഓഫീസർമാരായ സന്ദീപ് എ. കെ. രാജേഷ് ആർ.കെ.സയിന്റ് ഫിക് ഭീ പേഷ്, ഫോട്ടോഗ്രാഫർ ഹാരിഷ് പാതിരിക്കോടൻ, എ. എൽ.ജോർജ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.അറഫാത്ത് പിന്നീട് മരണപ്പെട്ടിരുന്നു.പ്രതികൾക്ക് വേണ്ടി അഡ്വ.വി.പി.രഞ്ജിത്ത്,അഡ്വ.വി.ആർ.നാസ്സർ എന്നിവർ ഹാജരായി


തലശ്ശേരി തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻറർ ഉദ്ഘാടനം 15 ന്


തലശ്ശേരി:2009 ൽ മുഴപ്പിലങ്ങാട് തുടക്കം കുറിച്ച " തറവാട് " എന്ന പൊതുജന സേവന സംരംഭം വിവിധ മേഖലകളിൽ കാലിക പ്രസക്തമായ വ്യത്യസ്ത സ്ഥാപനങ്ങൾ തുടങ്ങി സേവനം നൽകി വരികയാണെന്നും, തലശ്ശേരിൽ തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻറർ” ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..

മുൻസിപ്പൽ ചെയർപെഴ്സൺ ജമുനാറാണി ടീച്ചർ വിശിഷ്ടാതിഥിയും എ.എസ്.പി. കെ.എസ്.ഷഹൻഷാ ഐ.പി.എസ്. പ്രത്യേക ക്ഷണിതാവുമായിരിക്കും. "തണൽ " ചെയർമാൻ ഡോ.ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തും .

കാഞ്ഞിരോട് തണൽ ബ്രയിൻ & സ്പൈനിൻ്റെ ടെക്നിക്കൽ സപ്പോർട്ടോടുകൂടിതലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സെൻ്ററിൽ വെർച്ച്വൽ റിയാലിറ്റി, ഷോക്ക് വേവ് ഡയാതെർമി, ആക്ടീവ് പാസ്സീവ് സൈക്കിൾ, ബോഡി വെയ്റ്റ് സപ്പോർട്ട് ട്രഡ്മിൽഎന്നീ ഉപകരണങ്ങളുടെ സഹായത്താൽ പല കാരണങ്ങള്‍കൊണ്ടും ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ ഒരു നൂതന സംവിധാനത്തോടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകൾ, മറ്റു സാങ്കേതിക വിദഗ്ദര്‍ ചേര്‍ന്ന് ഇത്തരം രോഗികൾക്ക്‌ ഒരു പുതു ' ജീവിതം തീര്‍ക്കുകയാണ് ഇവിടെ തറവാട്  ഫിസിയോ ന്യൂറോ റിഹാബ് സെൻറർ. നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലുമാണ് ഇവിടെ ചികിത്സ നൽകുന്നത്. 

 പത്രസമ്മേളനത്തിൽ തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെൻറർ പ്രസിഡണ്ട് അസ്ലം മെഡിനോവ, സെക്രട്ടറി മുഹമ്മദ് ഷാനിദ്, ട്രഷറർ എൻജീനിയർ അബ്ദുൾ സലീം, നൻമചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം പി നാസർ, ദുബായ് ചാപ്റ്റർ പ്രതിനിധി അബ്ദുൾ ഖാദർ പനക്കാട്ട്, തറവാട് മുഴപ്പിലങാട് പ്രസിഡണ്ട് അബ്ദുൾ ഖാദർ വി പി, സെക്രട്ടറി ഫസൽ ബാത്തല എന്നിവർ പങ്കെടുത്തു'


സ്നേഹക്കൂട് പാലിയേറ്റിവ് കെയർ ആശുപത്രിയും ഫിസിയോ തെറാപ്പി യൂണിറ്റും ഡയാലിസിസ് സെന്ററും ആരംഭിക്കുന്നു.


 തലശ്ശേരി: തലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ സംരഭമായി ധർമ്മടം പരിക്കടവ് റോഡിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് എട്ടാം വർഷത്തിലേക്ക് കടക്കുന്നു. ഒറ്റപ്പെടലിന്റെ വ്യഥയിൽ കഴിയുന്ന പ്രായമായ അമ്മമാർക്ക് ഇതിനകം സ്നേഹത്തിന്റെയും കരുതലിന്റെയും അഭയ കേന്ദ്രമായി മാറിക്കഴിഞ്ഞ സ്നേഹക്കൂട് വിപുലീകരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ ആശുപത്രിയും ഫിസിയോ തെറാപ്പി യൂണിറ്റ്, ഡയാലിസിസ് സെന്റർ എന്നിവ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. 50 കിടക്കകളുള്ള പാലിയേറ്റീവ് കെയർ ആശുപത്രി പണിയാനുള്ള സ്ഥലം ഉദാരമനസ്കയായ ഒരു പ്രവാസിവീട്ടമ്മ ട്രസ്റ്റിനായി നൽകിക്കഴിഞ്ഞു. സമാന നിലയിൽ ഫിസിയോ തെറാപ്പി യൂണിറ്റിനും ഡയാലിസിസ് സെന്ററിനുമുള്ള സൌകര്യങ്ങളും ഒരുങ്ങി വരികയാണ്. പൊതു ജന സഹായവുംസഹകരണവുംഅത്യന്താപേക്ഷിതമായ സംരഭത്തിന്റെ പൂർത്തീകരണത്തിനായി ജനവരി 12 ന് തലശ്ശേരിയിൽ സ്നേഹ സന്ധ്യയെന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. ഹോളോവേ റോഡിലുള്ള സാൻ ജോസ് സ്കൂൾ മൈതാനിയിലാണ് പരിപാടി.

 പ്രമുഖ ഗായകരായ മധു ബാലകൃഷ്ണൻ, റിമി ടോമി, അരുൺ ഗോപൻ, സാഗരിക, സിനി വർഗ്ഗീസ് തുടങ്ങിയവർഗാനാലാപനംനടത്തും..ഗാനമേളയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. എം.പി. അരവിന്ദാക്ഷൻ, രവീന്ദ്രൻ പൊയിലൂർ, മേജർപി.ഗോവിന്ദൻ,പി.വി. ലക്ഷ്മണൻ, പി.കെ. വസന്തൻ, കെ.എസ്. ശ്രീനിവാസൻ,സ്മൈലേഷ് വാച്ചാലി,സി.സി. ബസന്ത് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


മാങ്ങോട്ടുകാവിലമ്മയ്ക്ക്  

ഇന്ന് പൊങ്കാല സമർപ്പണം 


മാഹി .. പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവിലമ്മയ്ക്ക്  ഇന്ന് നൂറുകണക്കിന് വനിതകൾ പൊങ്കാല സമർപ്പണം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

കാലത്ത് പത്തു മണിക്ക് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തുനത്തോട് കൂടി പൊങ്കാല സമർപ്പണത്തിന് തുടക്കമാകും..

 പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് പ്രസാദ് ഊട്ടും അത്താഴപൂജ ഭജന എന്നിവ ഉണ്ടാകും.

 പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് പന്ത്രണ്ടിനും ഒന്നിനും ഇടയിലെ ശുഭമുഹൂർത്തത്തിൽ ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി ചടങ്ങ് നിർവഹിക്കും.


ഗതാഗതം നിരോധിച്ചു

ന്യൂ മാഹി: :ചൊക്ലി - പെരിങ്ങാടി മമ്മിമുക്ക് പി ഡബ്ല്യുഡി റോഡ് മെക്കാഡം ചെയ്ത് നവീകരിക്കുന്നതിനാൽ 16 മുതൽ 19 വരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. യാത്രികർ മറ്റു വഴികൾ സ്വീകരിക്കണം.


പൊതുജനസമ്പർക്ക

പരിപാടി ഡിസംബർ 14 ന്‌ 

 മാഹി:മാഹിഅഡ്മിനിസ്ട്രേഷന്റെപൊതുജനസമ്പർക്ക പരിപാടി ഡിസംബർ 14 ന്‌ നടക്കും   

  അവിചാരിതമായ കാരണത്തെ തുടർന്ന് മാറ്റിവെച്ചപൊതുജനസമ്പർക്ക പരിപാടി ഡിസംബർ 14 ന് നടത്താൻ തീരുമാനിച്ചതായി മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അറിയിച്ചു.   

മയ്യഴിയിലെ എല്ലാ സർക്കാർ വകുപ്പ് മേധാവികളും മാഹി എം.എൽ.എ രമേശ് പറമ്പത്തിന്റെ സാന്നിധ്യത്തിൽ പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും..

 ഈ അവസരം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണ'മെന്ന് ആർ.എ ഓർമ്മിപ്പിച്ചു.


whatsapp-image-2024-12-12-at-21.05.36_0a92bec8

ഗോവിന്ദ രാജ് നിര്യാതനായി

ന്യൂമാഹി: കിടാരംകുന്നിൽ രാജേഷ് നിവാസിൽ കൊപ്പരക്കളത്തിൽ ഗോവിന്ദരാജ് (ബാബു - 54) നിര്യാതനായി. അച്ഛൻ: പരേതനായ കൊപ്പരക്കളത്തിൽ ഗോവിന്ദൻ. അമ്മ : എൻ.വി.ലീല.   ഭാര്യ: സവിത (മാക്കൂട്ടം)

മക്കൾ: അമൽ (മൈ ജി തലശ്ശേരി), പരേതനായ അജയരാജ്.

സഹോദരങ്ങൾ: ഗോപിക റാണി, വിജയ റാണി (എറണാകുളം), രാജേഷ് ഗോവിന്ദ് (കർണ്ണൂർ, ആന്ധ്ര).


പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് സന്ദർശിച്ചു


തലശ്ശേരി കണ്ണൂർ തോട്ടട ഐ ടി ഐ ക്യാമ്പസിലെ എസ് എഫ്. അക്രമത്തിൽ പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ. എസ്. യു തോട്ടട ഐ. ടി ഐ യൂണിറ്റ് പ്രസിഡണ്ട് റിബിൻ സി എച്ചിനെ കെ എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സന്ദർശിച്ചു.

കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കണ്ണൂർ ജില്ല പ്രസിഡണ്ട് എം. സി അതുൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 .

whatsapp-image-2024-12-12-at-21.06.49_0929e13d

മുളിയിൽ ശാരദ നിര്യാതയായി.

തലശ്ശേരി:ധർമടം പാലയാട്‌ കുന്നുമ്മൽ ഹൗസിൽ മുളിയിൽ ശാരദ (90) നിര്യാതയായി. ഭർത്താവ്‌: പരേതനായ നാരായണൻ. മക്കൾ: ബീന, റീന, ലീന. മരുമക്കൾ: രവീന്ദ്രൻ, ശശിധരൻ, സുനിൽകുമാർ. സഹോദരങ്ങൾ: യശോദ, പത്മിനി, സൗമിനി, സരോജിനി, പരേതരായ രാഘവൻ, പത്മനാഭൻ.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25