അന്ധതയെ തോൽപ്പിച്ച് സതേന്ദർ സിങ്ങ് കമ്മീഷണറായി: ചാലക്കര പുരുഷു

അന്ധതയെ തോൽപ്പിച്ച് സതേന്ദർ സിങ്ങ് കമ്മീഷണറായി: ചാലക്കര പുരുഷു
അന്ധതയെ തോൽപ്പിച്ച് സതേന്ദർ സിങ്ങ് കമ്മീഷണറായി: ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Dec 10, 09:43 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അന്ധതയെ തോൽപ്പിച്ച്

സതേന്ദർ സിങ്ങ്

കമ്മീഷണറായി.

:ചാലക്കര പുരുഷു

മാഹി: ഒന്നര വയസ്സിൽ നൽകിയ തെറ്റായ ഇഞ്ചക്ഷൻ മൂലം അന്ധനായെങ്കിലും, ഉൾക്കണ്ണിലൂടെ ലോകത്തെക്കണ്ട്, കഠിനമായ പ്രയത്നത്തിലൂടെ സിവിൽ സർവ്വീസ് പഠനം

പൂർത്തിയാക്കി,

യു.പി.ക്കാരനായ 31  കാരൻ സതേന്ദർ സിങ്ങ് മയ്യഴിയിൽ നഗരസഭാ കമ്മീഷണറായി.

കാഴ്ച നഷ്ടപ്പെട്ട് പോയെങ്കിലും, തൻ്റെ സ്വപ്നങ്ങളെ തോൽപ്പിക്കാൻ വിധിക്കായില്ലെന്ന് കമ്മീഷണർ പറഞ്ഞു.

ജനപക്ഷത്ത് നിന്ന് നാടിന് വേണ്ടി, തന്നാൽ കഴിയുന്നത് ചെയ്യുമെന്ന് നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പറഞ്ഞു. തകർക്കാനാവാത്ത ഇച്ഛാശക്തിയും, തളർത്താനാവാത്ത ലക്ഷ്യബോധവുമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

280 വർഷം പഴക്കമുള്ള മയ്യഴി നഗരസഭയുടെ പുതിയ കമ്മീഷണറായി ചുമതലയേറ്റ സതേന്ദർ സിങ്ങിൻ്റെ ജീവിത കഥ സിനിമാ കഥ പോലെ വിസ്മയകരമാണ്.

യു.പി.യിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സതേന്ദർ സിങ്ങിന് നന്നെ ചെറുപ്പത്തിൽ ഡോക്ടറുടെ കൈപ്പിഴമൂലം

 കാഴ്ച പൂർണ്ണമായി നഷ്ടമായതോടെ രക്ഷിതാക്കളായിരുന്നു അന്ധകാരത്തിലായത്.കുട്ടിയുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു അവർക്ക് .

യാദൃശ്ചികമായി ബസ്സിൽ വെച്ച് സതേന്ദറിൻ്റെ അമ്മാവൻ അന്ധനായ ഒരു കുട്ടി ക്ലോക്കിൽ സ്പർശിച്ച് സമയം നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആ കുട്ടി എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചറിഞ്ഞു. തുടർന്ന് മരുമകനെ അതേ വിദ്യാലയത്തിൽ ചേർക്കുകയായിരുന്നു.

ബ്രെയ്ലി, സ്ക്രിപ്റ്റ് സ്ക്രീൻ റീഡിങ്ങ് സംവിധാനത്തിലാണ് പഠനം തുടർന്നത്. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ സ്വന്തമായി ഒരു കമ്പ്യൂട്ടർ കിട്ടി.ദില്ലി ജെ.എൻ.സർവകലാശാലയിൽ നിന്ന് പി.ജിയും എം ഫിലും പാസായി.നാല് വർഷം രാഷ്ട്രമീമാംസയിൽ

 അസി: പ്രൊഫസറായി ജോലി ചെയതു.2018ൽ സിവിൽ സർവ്വീസ് യു.പി.എസ്.സി.പരീക്ഷയിൽ 714-ാം റാങ്ക് നേടി പുതുച്ചേരി സിവിൽ സർവ്വീസിൽ ചേർന്നു. ട്രെയിനിങ്ങിന് ശേഷം മാഹി നഗരസഭാ കമ്മീഷണറായി നിയമിതനാവുകയായിരുന്നു.

രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ സെമിനാറുകളിൽ പ്രബന്ധം അവതരിച്ചു വരുന്ന ഇദ്ദേഹം ശ്രദ്ധേയനായ മോട്ടിവേഷൻ സ്പീക്കറുമാണ്.

ഒരു അന്ധനോടുള്ള സമൂഹത്തിൻ്റെ സഹാനുഭൂതി മനസ്സിനെ പലപ്പോഴും അസ്വസ്ഥമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കണമെന്ന ചാലഞ്ച് മനസ്സിൽ കരുത്താർജ്ജിക്കുകയായിരുന്നു.

 സംഗീതത്തിലും ക്രിക്കറ്റ് കളിയിലുമെല്ലാം മനസാ തൽപ്പരനായ ഈ ചെറുപ്പക്കാരന് ഒന്നേ പറയാനുള്ളൂ. 'സ്വന്തം കഴിവിനെക്കുറിച്ച് സ്വയം ബോധവാനാകണം. എങ്കിൽ ഉള്ളിലെ സിദ്ധികളെഅതിശയകരമാംവിധംഉണർത്താനാവും.'

ചിത്രവിവരണം: സതേന്ദർ സിങ്ങ് നഗരസഭാ കമ്മീഷണറായി ചുമതലയേറ്റപ്പോൾ


മാഹി: ഒന്നര വയസ്സിൽ നൽകിയ തെറ്റായ ഇഞ്ചക്ഷൻ മൂലം അന്ധനായെങ്കിലും, ഉൾക്കണ്ണിലൂടെ ലോകത്തെക്കണ്ട്, കഠിനമായ പ്രയത്നത്തിലൂടെ സിവിൽ സർവ്വീസ് പഠനംപൂർത്തിയാക്കി,

യു.പി.ക്കാരനായ 31  കാരൻ സതേന്ദർ സിങ്ങ് മയ്യഴിയിൽ നഗരസഭാ കമ്മീഷണറായി.

കാഴ്ച നഷ്ടപ്പെട്ട് പോയെങ്കിലും, തൻ്റെ സ്വപ്നങ്ങളെ തോൽപ്പിക്കാൻ വിധിക്കായില്ലെന്ന് കമ്മീഷണർ പറഞ്ഞു.

ജനപക്ഷത്ത് നിന്ന് നാടിന് വേണ്ടി, തന്നാൽ കഴിയുന്നത് ചെയ്യുമെന്ന് നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പറഞ്ഞു. തകർക്കാനാവാത്ത ഇച്ഛാശക്തിയും, തളർത്താനാവാത്ത ലക്ഷ്യബോധവുമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

280 വർഷം പഴക്കമുള്ള മയ്യഴി നഗരസഭയുടെ പുതിയ കമ്മീഷണറായി ചുമതലയേറ്റ സതേന്ദർ സിങ്ങിൻ്റെ ജീവിത കഥ സിനിമാ കഥ പോലെ വിസ്മയകരമാണ്.

യു.പി.യിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സതേന്ദർ സിങ്ങിന് നന്നെ ചെറുപ്പത്തിൽ ഡോക്ടറുടെ കൈപ്പിഴമൂലം

 കാഴ്ച പൂർണ്ണമായി നഷ്ടമായതോടെ രക്ഷിതാക്കളായിരുന്നു അന്ധകാരത്തിലായത്.കുട്ടിയുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു അവർക്ക് .

യാദൃശ്ചികമായി ബസ്സിൽ വെച്ച് സതേന്ദറിൻ്റെ അമ്മാവൻ അന്ധനായ ഒരു കുട്ടി ക്ലോക്കിൽ സ്പർശിച്ച് സമയം നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആ കുട്ടി എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചറിഞ്ഞു. തുടർന്ന് മരുമകനെ അതേ വിദ്യാലയത്തിൽ ചേർക്കുകയായിരുന്നു.

ബ്രെയ്ലി, സ്ക്രിപ്റ്റ് സ്ക്രീൻ റീഡിങ്ങ് സംവിധാനത്തിലാണ് പഠനം തുടർന്നത്. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ സ്വന്തമായി ഒരു കമ്പ്യൂട്ടർ കിട്ടി.ദില്ലി ജെ.എൻ.സർവകലാശാലയിൽ നിന്ന് പി.ജിയും എം ഫിലും പാസായി.നാല് വർഷം രാഷ്ട്രമീമാംസയിൽ

 അസി: പ്രൊഫസറായി ജോലി ചെയതു.2018ൽ സിവിൽ സർവ്വീസ് യു.പി.എസ്.സി.പരീക്ഷയിൽ 714-ാം റാങ്ക് നേടി പുതുച്ചേരി സിവിൽ സർവ്വീസിൽ ചേർന്നു. ട്രെയിനിങ്ങിന് ശേഷം മാഹി നഗരസഭാ കമ്മീഷണറായി നിയമിതനാവുകയായിരുന്നു.

രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ സെമിനാറുകളിൽ പ്രബന്ധം അവതരിച്ചു വരുന്ന ഇദ്ദേഹം ശ്രദ്ധേയനായ മോട്ടിവേഷൻ സ്പീക്കറുമാണ്.

ഒരു അന്ധനോടുള്ള സമൂഹത്തിൻ്റെ സഹാനുഭൂതി മനസ്സിനെ പലപ്പോഴും അസ്വസ്ഥമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കണമെന്ന ചാലഞ്ച് മനസ്സിൽ കരുത്താർജ്ജിക്കുകയായിരുന്നു.

 സംഗീതത്തിലും ക്രിക്കറ്റ് കളിയിലുമെല്ലാം മനസാ തൽപ്പരനായ ഈ ചെറുപ്പക്കാരന് ഒന്നേ പറയാനുള്ളൂ. 'സ്വന്തം കഴിവിനെക്കുറിച്ച് സ്വയം ബോധവാനാകണം. എങ്കിൽ ഉള്ളിലെ സിദ്ധികളെഅതി ശയകരമാം വിധംഉണർത്താനാവും.'

ചിത്രവിവരണം: സതേന്ദർ സിങ്ങ് നഗരസഭാ കമ്മീഷണറായി ചുമതലയേറ്റപ്പോൾ

whatsapp-image-2024-12-10-at-21.04.49_671b032a

'സ്നേഹം ചുമക്കുന്ന പൂക്കൾ

' പ്രകാശനം 16 ന്


തലശ്ശേരി: യുവ എഴുത്തുകാരി സാജിറ സീമാക്കിൻ്റെ സ്നേഹം ചുമക്കുന്ന പൂക്കൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡിസമ്പർ 16 ന് വൈ .4 മണിക്ക് ജില്ലാ കോടതി ബൈസെൻറിനറി ഹാളിൽ നടക്കും.


ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനവുംപ്രകാശനവും നിർവ്വഹിക്കും.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ: മാർ ജോസഫ് പാംപ്ലാനി പുസ്തകം ഏറ്റുവാങ്ങും .

അഡ്വ.കെ.ജോൺ സെബാസ്റ്റ്യൻ പുസ്തക പരിചയം നടത്തും.അഡീ. ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ ജോസ്, അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.ഉബൈദുല്ല, ബാർ അസോ. പ്രസിഡണ്ട് അഡ്വ.കെ.എ.സജീവൻ, സെക്രട്ടരി അഡ്വ: ജി.പി.ഗോപാലകൃഷ്ണൻ, പൊലീസ് എസ്.ഐ.വി.വി.ദീപ്തി, കലാമണ്ഡലം മഹേന്ദ്രൻ സംസാരിക്കും.


whatsapp-image-2024-12-10-at-21.06.03_96d9f851

തലശ്ശേരി താലൂക്ക്

അദാലത്തിന് തുടക്കമായി


തലശ്ശേരി: ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതാത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈകൊള്ളും. ജനകീയ പ്രശ്നങ്ങളിൽ എന്നതുപോലെ വ്യക്തിപരമായ പ്രശ്നങ്ങളും കാലവിളംബം കൂടാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.  

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയായിരുന്നു.

പൊതുവികസനം മാത്രമല്ല ജനങ്ങളുടെ ചെറുതും വലുതുമായ ഒട്ടനവധി വിഷയങ്ങൾ കൂടി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എ എ വൈ, പി എച്ച് എച്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ച 19 പേർക്ക് അദാലത്തിൽ കാർഡുകൾ വിതരണം ചെയ്തു. 

കെ.പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു..

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, സബ് കലക്ടർ കാർത്തിക് പാണി ഗ്രാഹി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്തു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി മിനി, തലശ്ശേരി തഹസിൽദാർ എം.വിജേഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർതുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നൽകിയ പരാതികൾക്ക് പുറമെപുതിയപരാതികളും സ്വീകരിക്കുന്നുണ്ട്.

തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഡിസംബർ 12 വ്യാഴാഴ്ച രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും.

ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്. തളിപ്പറമ്പ്-193, പയ്യന്നൂർ-162, ഇരിട്ടി-161 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.


കരുതലും കൈതാങ്ങും തലശ്ശേരി താലൂക്ക്തല അദാലത്തിൽ മാലൂർ സ്വദേശി ദേവതീർത്ഥിന്റെയടുക്കൽ ചെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരാതി സ്വീകരിക്കുന്നു കെ പി മോഹനൻ എം എൽ എ സമീപം


whatsapp-image-2024-12-10-at-21.06.30_82ccc3f4

വധശിക്ഷക്ക് വിധിക്കപ്പെട്ട മകൻ്റെ മോചനത്തിനായി കേഴുകയാണ് മാതാവ് ലൈല :ചാലക്കര പുരുഷു

തലശ്ശേരി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദുബായ് അൽ ഐനിലെ അൽബദ് ബ ജയിലിൽ കഴിയുന്ന 24കാരനായ മകനെയോർത്ത് വെന്തുരുകിയ മനസ്സുമായി ഒരു മാതാവ് നിസ്സഹായയായി വിലപിക്കുന്നു.

വിധവയും രോഗാതുരയുമായ നെട്ടൂരിലെ തെക്കെ പറമ്പത്ത് അരങ്ങിലോട്ട് ലൈലയാണ് മകൻ മുഹമ്മദ് റിനാഷിൻ്റെ ജീവന് വേണ്ടി പ്രാർത്ഥനാ നിർഭരമായ മനസ്സുമായി കഴിയുന്നത്.

ദുബായ് അൽ ഐനിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്ന റിനാഷ്, അറബി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടു സാധനങ്ങൾ വാങ്ങി അറബിയുടെ വീട്ടിൽ കൊണ്ടുപോയി നൽകി. വീട്ടിലുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള യു.എ.ഇ. പൗരൻ റിനാഷിനെ അകാരണമായി അക്രമിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു.

രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനാടയിൽ അതേ കത്തി കൊണ്ടു തന്നെ മുറിവേറ്റ യു.എ.ഇ പൗരൻ മരണപ്പെടുകയായിരുന്നു.ഇതേ ത്തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട റിനാഷ് തനാസിൽ മരണവും കാത്ത് ജയിലിൽ കഴിയുകയാണ്.

നിർദ്ധന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു റിനാഷ്. തളർന്ന് പോയ മാതാവ് ലൈല,നാളിത് വരെ യാതൊരു കുറ്റകൃത്യത്തിലും പെടാത്ത മകനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിക്കിട്ടാൻ ഇന്ത്യൻ എംബസ്സി,കേരള മുഖ്യമന്ത്രി, സ്പീക്കർ അഡ്വ.എഎൻ ഷംസീർ,

ഷാഫി പറമ്പിൽ എം.പി, മുൻ വിദേശകാര്യ മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കെല്ലാം സങ്കട ഹരജി നൽകി പ്രതീക്ഷയോടെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കാത്തിരിപ്പാണ്.


ചിത്രം: മുഹമ്മദ് റിനാഷ്


whatsapp-image-2024-12-10-at-21.06.51_04e6fedf

മുസ്ലിം ലീഗ് ധർണ്ണ നടത്തി


തലശ്ശേരി : വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി തലശ്ശേരി മുന്സിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി കെ. എസ്. ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ ആക്ടിങ്ങ് പ്രസിഡന്റ് എ കെ സക്കരിയ്യ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി,അഹമ്മദ് അൻവർ സ്വാഗതം പറഞ്ഞു,മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു, എൻ മഹമൂദ്,റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, വി ജലീൽ, ടി കെ ജമാൽ,റഷീദ് തലായി,മഹറൂഫ് ആലഞ്ചേരി,റഹമാൻ തലായി, ഫൈസൽ പുനത്തിൽ, ടി പി ഷാനവാസ്, ടി വി റാഷിദ ടീച്ചർ,തഫ്ലിം മാണിയാട്ട്,റമീസ് നരസിംഹ,കളത്തിൽ കുഞ്ഞി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു

ട്രഷറർ മുനവ്വർ അഹമ്മദ് നന്ദി പറഞ്ഞു



ചിത്രവിവരണം:'മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

poster

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136

aaaa

പാർവ്വതി നിര്യാതയായി

തലശ്ശേരി:കൊളശ്ശേരിമുക്കള്ളിൽ മീത്തലിൽ അക്ഷയ് നിവാസിൽ പാർവ്വതി( 68 )നിര്യാതയായി.ഭർത്താവ് :ഭാസ്ക്കരൻ

മക്കൾ:അനിൽ (ബാംഗ്ളൂർ)

അജിത,സുജിത

മരുമക്കൾ:

ബിന്ദു, ജനാർദ്ദനൻ,  സുനിൽ .


whatsapp-image-2024-12-10-at-21.09.03_9f48e484_1733848199

ലീല ബാലകൃഷ്ണൻ നിര്യാതയായി


തലശ്ശേരി : തിരുവാങ്ങാട് ഇടത്തട്ട ലീല ബാലകൃഷ്ണൻ നമ്പ്യാർ (90) നിര്യാതയായി. മക്കൾ :മോഹൻരാജ്, ജയരാജ്, ഗീത, പ്രീത. മരുമക്കൾ :വി. വേണുഗോപാൽ, രാജീവ് നായർ, സീതാലക്ഷ്മി, ലീന.


ccq

ഡോ: അശോക് കുമാറിന്

യാത്രയയപ്പ് നൽകി


മാഹി ഗവ: ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മേധാവിയായ ഡോക്ടർ അശോക് കുമാർ വിരമിക്കുന്നതിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് ചടങ്ങിൽ മാഹി സി എച്ച് സെന്റർ ചെയർമാൻ എ വി യൂസഫ് പൊന്നാട അണിയിച്ചു..

ചടങ്ങിൽ ഡി.ഡി.ഡോക്ടർ ഇസ്ഹാക്ക്,,

ആർ.എം.ഒ. ഡോക്ടർ സൈബുന്നീസ,,

ഡോ: പ്രേംകുമാർ,

ഡോ: പവിത്രൻ,

ഡോ: ബിജു,,

ഡോ: ഷാമിർ,,

ഡോ: ശ്രീജിത്ത്,,

ഡോ:അരുൺ കുമാർ,

ഡോ:ശ്യാംപുരുഷോത്തമൻ,,

നഴ്സിങ് അസിസ്റ്റന്റ് സൂപ്രണ്ട്

അജിത കുമാരി,,എന്നിവർ പങ്കെടുത്തു..


ചിത്രവിവരണം: സി.എച്ച്.സെൻറർ ചെയർമാൻ എ.വി.യൂസഫ് ഡോ: അശോക് കുമാറിനെ പൊന്നാട അണിയിക്കുന്നു.




capture_1733852458

പ്രഭാകരൻ കളത്തിൽഅന്തരിച്ചു.

തലശേരി

കൊളശേരി ശ്രീരാഗത്തിൽ പ്രഭാകരൻ കളത്തിൽ (70) അന്തരിച്ചു. സംസ്‌കാരം ബുധൻ പകൽ 11ന്‌ കണ്ടിക്കൽ ശ്‌മശാനം. ഭാര്യ: ശോഭന. മക്കൾ: ബിജിൻ, ബിവ്വി. മരുമക്കൾ: റോഷിൻ (കുഴിപ്പങ്ങാട്‌), ശ്രീരഞ്ജിനി(എസ്‌ബിടി, തിരുവനന്തപുരം).


samudra-ayurvedaadvt-
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25