മെയ്യും മനസ്സും ഒന്നായി. പിരണിനാട്യം മനം കവർന്നു :ചാലക്കര പുരുഷു

മെയ്യും മനസ്സും ഒന്നായി. പിരണിനാട്യം മനം കവർന്നു :ചാലക്കര പുരുഷു
മെയ്യും മനസ്സും ഒന്നായി. പിരണിനാട്യം മനം കവർന്നു :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Dec 10, 12:08 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മെയ്യും മനസ്സും ഒന്നായി.

പിരണിനാട്യം മനം കവർന്നു


ചാലക്കര പുരുഷു


മാഹി: മെയ്യും മനസ്സും ഒരേ താളത്തിൽ, ലയിച്ചാടിയപ്പോൾ പിരണി നൃത്തത്തിൻ്റെ മായികവും, ചാരുതയാർന്നതുമായ നടന വൈഭവം കാണികളെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ചു.

മയ്യഴി ഗ്രീൻ ആയുർവ്വേദ ഓഡിറ്റോറിയത്തിൽ വടകര ഭരത കലാക്ഷേത്രത്തിലെ നർത്തകിമാർ അവതരിപ്പിച്ച പിരണിനാട്യം നടനവൈഭവത്തിനുമപ്പുറം ,മെയ് വഴക്കത്തിൻ്റേയും, സൂക്ഷ്മ ഭാവങ്ങളുടേയും, ഭാവതലങ്ങൾ കൈവരിച്ചു.

dance3

ഭൂഗോളത്തിന് മുകളിലെ നടരാജൻ്റെ സങ്കൽപ്പത്തിൽ, മൺപാത്രത്തിന് മുകളിൽ നിന്ന് തലയിൽ കുടങ്ങളുമായി നിന്ന് ഇന്ദ്രജാലം കണക്കെ, ശരീരമാസകലം വളഞ്ഞും പുളഞ്ഞും ചടുലമായി നടത്തിയ നാഗ നൃത്തം അതിശയിപ്പിക്കുന്നതായി. നാഗപ്പാട്ടിനൊപ്പം നാഗ ചലനങ്ങളത്രയും ആവാഹിച്ച് നടത്തിയ പഴയ കാല ദേവദാസി നടനമായ പിരണിനാട്യം കാണികളെ ഏതോ മായിക ലോകത്തിലെത്തിച്ചു.

ആന്ധ്രയിലെ മാങ്കുടി ദൊരൈരാജ അയ്യർ ഭരതനാട്യത്തിൽ മേളത്തൂർ ശൈലിയിൽ വികസിപ്പിച്ചെടുത്ത പിരണിനാട്യം കേരളത്തിൽ അഭ്യസിപ്പിക്കുന്നത് കലാ ഗ്രാമം സിറാജുദ്ദീനാണ്.

റുമിൻ ഫാത്തിമ, വൈ ഘരി, ഗൗരി ഹരീഷ്, ഗായത്രി ഹരീഷ് എന്നിവരാണ് പിരണി നടനമാടിയത്.

വിദേശ മാധ്യമ പ്രവർത്തകരടക്കം റഷ്യ ,ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അമ്പതിലേറെ സഞ്ചാരികൾക്ക് മുന്നിൽ ദക്ഷിണേന്ത്യൻ കലകളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, പിരണിനാട്യം എന്നിവ നിറഞ്ഞാടിയപ്പോൾ, ഭാരതീയ നാട്യകലകൾ തോരാത്ത മഴ പോലെ പെയ്തു കൊണ്ടിരുന്നു..

ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നടി സുരഭി കലാകാരികൾക്ക് ഉപഹാരങ്ങൾ നൽകി.

ഡോ: അസ്ഗർ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: മാഹിയിൽ നടന്ന പിരണിനാട്യം


മലയാള കലാഗ്രാമം 

31ാം വാർഷികാഘോഷം : സംഘാടകസമിതി രൂപീകരിച്ചു.


ന്യൂ മാഹി :ന്യൂ മാഹി മലയാള കലാഗ്രാമം 31ാം വാർഷിക ആഘോഷം 2025 ജനുവരി 5ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

രാവിലെ 10 ന് ചിത്രപ്രദർശനം നടക്കും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനനം വിഖ്യാത കഥാകാരൻ ടി. പത്മനാഭന്റെ അദ്ധ്യക്ഷതയിൽ എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. തുടുർന്ന് നൃത്തസന്ധ്യ അരങ്ങേറും

കലാഗ്രാമം ട്രസ്റ്റി ഡോ.എ. പി. ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്നസംഘാടക സമിതി രൂപീകരണ യോഗത്തിൽ 

എം. ഹരീന്ദ്രൻ (ചെയർമാൻ)ചാലക്കര പുരുഷു, അർജുൻ പവിത്രൻ (വൈസ് ചെയർമാൻ)അസീസ് മാഹി (കൺവീനർ) അഡ്വ.എൻ. കെ.സജ്‌ന (ജോയിന്റ് കൺവീനർ )എന്നിവരെ ഭാരവാഹികളായി

 തെരഞ്ഞെടുത്തു


whatsapp-image-2024-12-09-at-20.54.14_5209f813

ജീവൻ രക്ഷാപ്രവർത്തനം നടത്തിയ കുട്ടികളെ അനുമോദിച്ചു


ചൊക്ലി: ഗുരുദേവ് സ്റ്റോറിന് സമീപം കുഴഞ്ഞ് വീണ സ്ത്രീക്ക്പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷാപ്രവർത്തനം നടത്തിയ വിപി ഓറിയന്റെൽ സ്കൂളിലെ ആറാം ക്ലാസിലെ മിടുക്കികളായ ഖദീജത്തുൽ ഖുബ്റ , നഫീസത്തുൽ മിസിരിയ, ആയിഷ അലോന എന്നീ വിദ്യാർത്ഥികളെയും അവരെ അതിന് പ്രപ്തനാക്കിയ അധ്യാപകൻ പി വി ലൂബിൻ മാസ്റ്ററേയും മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ അനുമോദിച്ചു സംസ്ഥാന പ്രസിഡണ്ട് എ രാജേഷ് കുമാർ കുട്ടികൾക്കും അധ്യാപകനും ഉപഹാരം നൽകി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ സി ടി ഗോപീകൃഷ്ണൻ , സന്തോഷ് കരിയാട്, മനോജ് ചോതാവൂർ, സി. സുജിത്ത് സംസാരിച്ചു ഹെഡ് മാസ്റ്റർ പി.പി. രമേശൻ , ചൊക്ലി ബി ആർസി ബി പി സി കെ.പി.സുനിൽ ബാൽ ,പി.കെകൃഷ്ണദാസ് , വി.എം.തിലകൻ ,ഇ മൺമൽഹാർ, എം.വി.മനു പ്രസാദ് , എൻ.പി.റിതുൽ രാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾക്ക് മധുര പലഹാരവും നൽകി.


ചിത്രവിവരണം:ജീവൻ രക്ഷാപ്രവർത്തനം നടത്തിയ കുട്ടികളെ അനുമോദിച്ചപ്പോൾ


capture.jpgaaaaa_1733769713

രജിലേഷ് ചികിത്സാ സഹായം കൈമാറി


മാഹി:കെ.പി രജിലേഷിൻ്റെ ചികിത്സാർത്ഥം ചാലക്കര റസിഡൻസ് വെൽഫേർ അസ്സോസിയേഷൻ പിരിച്ചെടുത്ത 1,11,000 രൂപ ആശുപത്രിയിൽ വെച്ച് കൈമാറി.

പ്രസിഡണ്ട്, പ്രസിസോമൻ 

സിക്രട്ടറി, ഷൽമി ഷിജിത്ത് 

ട്രഷറർ എ.ഗീത മറ്റ് ഭാരവാഹികളും ചേർന്നാണ് തുക

 കൈമാറിയത്.


ചിത്രവിവരണം: കെ.പി.രജിലേഷ് ചികിത്സാ സഹായം കൈമാറുന്നു.


whatsapp-image-2024-12-09-at-20.54.45_3122d4da

കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.


തലശ്ശേരി പിണറായി വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. ഡി. സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. എ. ഐ. സി സി അംഗം വി. എനാരായണന്‍, കെ. പി. സി സി അംഗം സജ്ജീവ് മാറോളി, മുഹമ്മദ്‌ഫൈസല്‍, അബ്ദുള്‍ റഷീദ് വി. പി, മമ്പറം ദിവാകരന്‍, രാജീവന്‍ എളയാവൂര്‍, അമൃത രാമകൃഷ്ണന്‍, വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോൺഗ്രസ് ഓഫീസ് കെ. സുധാകരൻ എം പി ഉദ്ഘാടനം ചെയ്യുന്നു.



കതിരൂരിൽ ഊർജ സംരക്ഷണ വിപ്ലവം

 :

തലശ്ശേരി: ജനജീവിതത്തിൻ്റെ നാനാ മേഖലകളിലും മാതൃകയായി മാറിയ കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ഊർജസംരക്ഷണ മേഖലയിൽ കേരളത്തിന് മാതൃകയാവുന്നു.

 വായു, ജലം, ഭക്ഷണം, പാർപ്പിടം എന്നത് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഊർജ്ജസ്രോതസ്സ്. അതുകൊണ്ടാണ് ധനകാര്യ സ്ഥാപനമായ ബാങ്കും ഈ മേഖലയിൽ ഇടപെടൽ നടത്തുന്നതെന്ന് ഒട്ടേറെ സംസ്ഥാന ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ ബാങ്കിൻ്റെ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.

 നൂറോളം ഊർജ്ജ ക്ലാസും ഗാർഹിക ഉപഭോക്താക്കൾക്ക് ഇ-ബിൽ ചാലഞ്ചും കോളേജ്വിദ്യാർത്ഥികൾക്ക് ഊർജ്ജഐഡിയത്തോൺ മത്സരവും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. ഇ-ബിൽ ചാലഞ്ചിലൂടെ വൈദ്യുതി ഉപഭോഗം ബാങ്ക് പരിധിയിൽ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾക്ക് നടത്തിയ ഊർജ്ജ ഐഡിയത്തോൺ മത്സരത്തിൽ 23 ടീമുകൾ പങ്കെടുത്തിരുന്നു. ബാങ്കിന്റെ 12 ബ്രാഞ്ചുകളും സോളാറിലേക്ക് മാറുകയാണ്. ഇലക്ട്രിക് വെഹിക്കിൾ സ്റ്റേഷൻ ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യപ്പെടും. ഡിസംബർ 13ന് അയേൺ രഹിത ദിനമായി ബാങ്ക് ആചരിക്കുകയാണ്. അന്നേദിവസം ബാങ്ക് ജീവനക്കാരും ഡയറക്ടർമാരും അയേൺ രഹിത പ്രവർത്തനത്തിൽ അണിചേരും. ബാങ്ക് പരിധിയിലെ മുഴുവൻ ജനങ്ങളോടും ബാങ്കിന്റെ ഈ പ്രവർത്തനവുമായി സഹകരിക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ഡിസംബർ 14ന് 2 മണിക്ക് കണ്ണൂർ ജില്ലയിലെയും മാഹിയിലെയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രൈസ് മണി ജില്ലാതല ചിത്രരചനാ മത്സരം,ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പറും പ്രശസ്ത ശില്പിയുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യും.


poster


 സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136

capture_1733770912

സോളാർ ലൈറ്റ് കൈമാറി.


മാഹി : മയ്യഴിയെ ഫുട്ബോളിന്റെയും കൂടി നാടായി മയ്യഴിക്ക് പുറത്തും വിദേശത്തും അറിയാൻ കാരണമായ പ്രതിഭാശാലികളായ നിരവധി ഫുട്ബോൾ കളിക്കാരെ വാർത്തെടുത്ത, മയ്യഴിയുടെ അഭിമാനമായ മാഹി മൈതാനം ബ്രദേഴ്സ് മാഹി മൈതാനത്ത് സ്ഥാപിക്കുവാനുള്ള സോളാർ ലൈറ്റ് കൈമാറി.

മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മാഹി മൈതാനം ബ്രദേഴ്സ് പ്രസിഡന്റ് ദിനേശ് വളവിൽ റീജനൽ അഡ്മിനിസ്റ്റേറ്റർ ഡി. മോഹൻകുമാറിന് സോളാർ ലൈറ്റ് കൈമാറി. ഷൺമുഖൻ, ഷെല്ലി ഗോൺസാൽവസ്, ജയരാജ്, അഡ്വ: ടി.അശോക് കുമർ പങ്കെടുത്തു.



ചിത്രവിവരണം: ദിനേശ് വളവിൽ റീജനൽ അഡ്മിനിസ്റ്റേറ്റർ ഡി. മോഹൻകുമാറിന് സോളാർ ലൈറ്റ് കൈമാറുന്നു


f

ഫിസിക്സ് ശില്പശാല സംഘടിപിച്ചു


 മാഹി:എക്സൽ പബ്ലിക് സ്കൂൾ,  ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 7,8 ക്ലാസ്സുകളിലെ കുട്ടികൾക്കായി, പ്രകാശം എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി ഡോ:കെ എം ഉദയാനന്ദൻ, കൃഷ്ണ മേനോൻ സ്മാരക ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: നിഷാന്ത്, ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിൽ അധ്യാപക വിഭാഗത്തിലെ വിജയിയും അഴീക്കോട് ഗവ: ഹയർസെക്കന്ററി സ്കൂൾ അധ്യാപകനുമായ എം.സി. ലിനു കുമാർ തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പ്രാക്ടിക്കൽ സെഷൻ ഉൾപ്പെടുത്തിയുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. - നിരവധി കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്. മാഹീ മേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

അദ്ധ്യാപികമാരായ കെ. പ്രജിഷ. , പി.രസ്മ.പി., പ്രസീന. നേതൃത്വം നൽകി


ചിത്രവിവരണം: മാഹി എക്സൽ പബ്ലിക് സ്കൂളിൽ നടന്ന ഫിസിക്സ് ശിൽപ്പശാല


സുബ്രമഹ്ണ്യ ഭാരതി ജയന്തിയും ദേശീയ ഭാഷാ ഉത്സവവും


മാഹി: മൂലക്കടവ് ഗവ. എൽ.പി. സ്കൂളിൽ ദേശീയ ഭാഷ ഉത്സവം എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്ത്

വിവിധ മത്സര പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.

എസ്.ദേവ്ന, ബി.ജാഹ്നവ് ശ്രീജേഷ്, ഹിദപ്രിയ, റിഫ മറിയം, സാദിയ, ആത്മീയ, എം.കൃതിക , 

ഹൈറഫാത്തിമ , അനൻ കാർത്തിക്ക്,ഫാത്തിമ ഐറ, , മുഹമ്മദ് ഹംദാൻ , ദക്ഷിത് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പ്രധാനാധ്യാപിക എം.വിദ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഭാരതത്തിൻ്റെ പ്രമുഖ ദേശീയ കവിയായ സുബ്രമഹ്ണ്യ ഭാരതിയുടെ 143 -ാം ജന്മ ദിനാഘോഷത്തോടനുബന്ധിച്ച് പോണ്ടിച്ചേരി സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഭാരതിയ ഭാഷാ ഉത്സവ് എന്ന പേരിൽ ഒരാഴ്ചക്കാലം സംഘടപ്പിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഔപചാരികമായ ഉദ്ഘാടന ചടങ്ങ് നടന്നത്.

അധ്യാപികമാരായ ഗംഗാസായ്, എം. റെന്യ സംസാരിച്ചു.

വി.കെ.ചന്ദന സ്വാഗതവും കെ.രൂപശ്രീ നന്ദിയും പറഞ്ഞു. 


ചിത്രവിവരണം: പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-09-at-20.56.12_281772bf

ഇൻ്റെണൽ ലീഗ് ഫുട്ബോൾ മത്സരം തുടങ്ങി


മാഹി: മാഹി സ്പോട്സ് ഗ്രൗണ്ടിൽ  ഇൻ്റെണൽ ലീഗ് ഫുട്ബോൾ മത്സരത്തിൻ്റെ

ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി

 ഇ. വത്സരാജ് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ

 ഒ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാഹി പൊലീസ് സൂപ്രണ്ട്

എസ്.ശരവണൻ മുഖ്യാതിഥിയായിരുന്നു.പി.ആർ സലിം , മനോജ് വളവിൽ, അഡ്വ. ടി. അശോക് കുമാർ, അജയൻ പൂഴിയിൽ, പോൾ ഷിബു സംസാരിച്ചു.

ഉമേഷ് ബാബു

ദീപക് ഭാസ്ക്കർ, സുജിത്ത് വളവിൽ

അരുൺ ബാബു

സരോഷ് വളവിൽ

ധർമ്മരാജ് സലീം ആലഞ്ചേരി

പി. അശോകൻ ,

മൺസൂർ എന്നിവർ നേതൃത്വം നൽകി


ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-09-at-20.56.23_a30f7f35

നീര് നിറം ഏകദിന ജില്ലാതല ജലച്ചായ ചിത്രകാര ക്യാമ്പ് വർണ്ണാഭമായി


തലശ്ശേരി:കതിരൂർ ഗ്രാമപഞ്ചായത്ത് കതിരൂർ ചിത്രഗ്രാമം

പദ്ധതിയുടെ ഭാഗമായി 

ഏകദിന ജലച്ചായ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂർ ജില്ല യിലെപയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ, തലശ്ശേരി താലൂക്കുകളിൽ നിന്നായി ജലച്ചായ ചിത്രരചന യിൽ വൈദഗ്ദ്ധ്യം ആർജ്ജിച്ച മുപ്പത്തി രണ്ട് കലാപ്രതിഭകൾ ആണ് കതിരൂർ സി എച്ഛ് നഗറിൽ പുല്ല്യോട് കാവ് പരിസരത്ത് ഒരുക്കിയ 

നീര് നിറം ക്യാമ്പിൽ ഒത്തുചേർന്ന് ആസ്വാദക സമക്ഷം തത്സമയ രചന നിർവ്വഹിച്ചത്.

  കതിരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ജലച്ചായ ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രൻ ക്യാമ്പ് രചനാ ഉദ്‌ഘാടനം നിർവ്വഹിച്ചു.കേരളത്തിലെ പഞ്ചായത്തുകളിൽ അത്യപൂർവ്വമായ കതിരൂർ ചിത്രഗ്രാമം പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്യാമ്പ് അംഗങ്ങൾക്ക് വിശദീകരണം നൽകി. നീര് നിറം ജലച്ചായ രചനാ ക്യാമ്പ് സങ്കല്പനം ആർട്ടിസ്റ്റ് ബിജു സെൻ കലാകാരരുമായി പങ്കിട്ടു .ആർട്ടിസ്റ്റ് കെ.ശശികുമാർ പഞ്ചായത്ത്‌ മെമ്പർ എ വേണുഗോപാലൻ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി റംസീന, കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറി കൺവീനർ കെ.എം.ശിവകൃഷ്ണൻ എന്നിവർ സംസാരിച്ചു.5മണിക്ക് ക്യാമ്പ് സമാപന യോഗത്തിൽ കലാകാരർ ക്യാമ്പ് അനുഭവം പങ്കി

ട്ടു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനില പി രാജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


ചിത്രവിവരണം: ആർട്ടിസ്റ്റ് പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.


ഹിന്ദുശ്മശാനത്തിൽ മലിനജല ശുചീകരണ പ്ലാൻ്റ് അനുവദിക്കില്ല


മാഹി: മാഹി ഹിന്ദു ശ്മശാനത്തിൽ മലിന ജല ശുചീകരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട്

ശ്രീനാരായണ ധമ്മ പരിപാലന യോഗം മാഹി യൂണിയൻ പ്രസിഡണ്ട് കെ.പി. പ്രേമചന്ദ്രൻ, ജനറൽ സീക്രട്ടറി സജിത്ത് നാരായണൻ എന്നിവരുടെ നേതൃത്യത്തിൽ യൂണിയൻ ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്ററെ സന്ദർശിച്ച്‌ നിവേദനം നൽകി

മാഹി മുൻസിപ്പാൽ ശ്മശാനത്ത് സർക്കാർ നിർമ്മിക്കാൻ ആലോചിച്ച മലിനജല ശുചീകരണ പ്ലാന്റ് ഈ പ്രദേശത്തെ താമസക്കാരെ നിത്യദുരിതത്തിലേക്ക് തള്ളിവിടാനേ ഉപകരിക്കുകയുള്ളൂ.

മാഹിയിലെ താഴ്ന്ന പ്രദേശത്തെ മുഴുവൻ അഴുക്കു വെള്ളവും കോരക്കുറുപ്പാൾ കുന്ന് എന്നറിയപ്പെടുന്ന ഈ കുന്നിൽ മുകളിൽ കൊണ്ടുവന്ന് ശുചീകരിക്കുകയെന്നത് നിലവിൽ പ്രായോഗികമല്ല.

 പൂർവ്വീകരുടെ അന്ത്യ വിശ്രമ സ്ഥലമായ, പരിപാവനമായ ഹിന്ദു ശ്മശാനത്തിൽ മലിനജലം ശുചീകരിക്കുകയെന്ന തെറ്റായ നടപടിയിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്ന് എസ്.എൻ.ഡി.പി. മാഹി യൂണിയൻ ആവശ്യപ്പെട്ടു.


whatsapp-image-2024-12-09-at-20.56.58_16bdd946

ജഗന്നാഥ ക്ഷേത്രം മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച

ശിശിരം സർഗ്ഗ സന്ധ്യയിൽ തിരുവാതിര അവതരിപ്പിച്ച തിരുവങ്ങാട് ശ്യാമയിലെ നർത്തകിമാർ


വിശിഷ്ട വ്യക്തികളെ ആദരിച്ചു


തലശ്ശേരി: തലശ്ശേരി ബ്രഹ്മകുമാരീസിൻ്റെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിച്ചു. നിരവധി പ്രമുഖർ പങ്കെടുത്തു

അമൃതാനന്ദമയി മഠത്തിലെ അഭേദാ മൃതാനന്ദ പുരി തലശ്ശേരി അതിരൂപതാ വൈസ് ചാൻസലർ ഫാദർ ജോസഫ് റാത്തപിള്ളിൽ, വടകര മസ്ജിദ് ഉസ്താദ് സുബൈർ കൗസരി , ബ്രഹ്മ കുമാരി സബിതാ ബെഹൻ എന്നിവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഡോ ഇ. വി സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി

ആത്മ പരമാത്മജ്ഞാനത്തിൻ്റെ ആധാരത്തിൽ രാജയോഗ ധ്യാനത്തിലൂടെ മൂല്യാധിഷ്ഠിതവും സുന്ദരവുമായ സമൂഹം വാർത്തെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 ബ്രാഹ്‌മ കുമാർ ബീരേന്ദ്ര, ബ്രഹ്മകുമാർ ബാബു, ബ്രഹ്മ കുമാരി പ്രിയ ബെഹൻ, സുജന, ഗൗരി, സൗമ്യ, ശാന്തി സംസാരിച്ചു. ബ്രഹ്മകുമാരി സബിത അധ്യക്ഷത വഹിച്ചു. .ഷൈല സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു.


whatsapp-image-2024-12-09-at-20.57.59_381eaa87

പുരുഷോത്തമൻ


തലശേരി:കതിരൂർ വേറ്റുമ്മൽ ചിത്തിരയിൽ സി. പുരുഷോത്തമൻ (68) നിര്യാതനായി. നേവി ജീവനക്കാരൻ ആയിരുന്നു. ഭാര്യ രേഷ്മ, മക്കൾ വർഷ, വിഷ്ണു, മരുമകൻ നിതിൻ (ഗൾഫ്). 

സഹോദരങ്ങൾ വേലാണ്ടി വാസു (സിപിഎം പുല്ലമ്പിൽ ബ്രാഞ്ച്), സി.ഗോപാലൻ (സിപിഎം തീരുവങ്ങാട് ലോക്കൽ കമ്മിറ്റി, മുനിസിപ്പൽ കൗൺസിലർ ഊരാങ്കോട്ട്), സി.സരസ്വതി, പരേതരായ വേലാണ്ടി ബാലൻ, രാമൻ.


capture_1733771594

ബാലൻ നിര്യാതനായി


തലശ്ശേരി:തിരുവങ്ങാട്

 മുളിയിൽനട വേലാണ്ടി ഹൗസിൽ നെരോത്ത് ബാലൻ (74) നിര്യാതനായി.. ഭാര്യ: മൈഥിലി. മക്കൾ: പരേതയായ ഷബീന, ഷൈന. മരുമക്കൾ: വി പി സുരേഷ്, പരേതനായ സജീവൻ. സഹോദരങ്ങൾ: ചന്ദ്രൻ, ഗംഗാധരൻ, രാജീവൻ, കമല, രാധ, ഗീത, പരേതനായ മുകുന്ദൻ.


solarnew
poster
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25