ആരാധകരുടെ സ്നേഹവായ്പിൽ രത്നൻ മാഷിന് ആത്മനിർവൃതി

ആരാധകരുടെ സ്നേഹവായ്പിൽ രത്നൻ മാഷിന് ആത്മനിർവൃതി
ആരാധകരുടെ സ്നേഹവായ്പിൽ രത്നൻ മാഷിന് ആത്മനിർവൃതി
Share  
2024 Dec 09, 01:44 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ആരാധകരുടെ സ്നേഹവായ്പിൽ രത്നൻ മാഷിന് ആത്മനിർവൃതി

തലശ്ശേരി: അഞ്ഞൂറിലേറെ വേദികളൊരുക്കി

ഒരു നാടിൻ്റെയാകെ കലാ-സാസ്‌ക്കാരിക പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയമഠത്തും ഭാഗം ഗ്രാൻമതിയേറ്ററിൻ്റെ മുറ്റം വ്യതിരിക്തമായ ഒരു ആദര ചടങ്ങിന് വേദിയായി.

ദേശീയ അവാർഡ് നേടിയ ഗ്രാൻമ തിയേറ്ററിൻ്റെ ആചാര്യനായ എ.വി.രത്നകുമാറിന് . ആദരവേകാൻ സാമൂഹ്യ സാംസ്കാരിക മാനസിക മേഖലകളിലെ നൂറുകണക്കിനാളുകളാണ് വന്നെത്തിയത്.

മഠത്തും ഭാഗം ഗ്രാൻമ തീയറ്റർ അങ്കണത്തിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ മുഖ്യാതിഥിയായി. സ്നേഹാദര പരിപാടിയിൽ സംഗീതകലയിൽ മി.കച്ച സേവനത്തിനുള്ള ബി.എസ്.എസ്. അവാർഡ് നേടിയ ഗ്രാൻമ 'കുടുംബാംഗം കൃഷ്ണകുമാറിനെയും ' സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ചൂരൽ വടിപ്പയറ്റിൽ സ്വർണ്ണ മെഡലും ചെറുവടിപ്പയറ്റിൽ വെള്ളിമെഡലും നേടിയ സഫ്ദർ,സി.വി.എൻ. കളരി ഗുരുക്കൾ പുരുഷു, ചെറുവടിപ്പയറ്റിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഷിജിൽ എന്നിവരെയും ആദരിച്ചു.പ്രശസ്ത പത്രപ്രവർത്തകൻ ഇ.എം.അഷ്റഫ് സംവിധാനം നിർവ്വഹിച്ച എം.മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ ബോൺഴൂർ മയ്യഴി എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും സ്നേഹാദരവും ചടങ്ങിൽ നടന്നു.ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ,പി.ആർ. വസന്തൻ മാസ്റ്റർ,കെ.ഡി. മജ്ഞുഷ, എം.കെ.അശോകൻ, എം.ബാലൻ,സുശീൽ ചന്ദ്രോത്ത്,പവിത്രൻ മൊകേരി,പ്രേമൻ പൊന്ന്യം, വി.കെ.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ,എ.വി.രാജൻ 'മാസ്റ്റർ,പി.പ്രകാശൻ സംസാരിച്ചു.തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറി.



ചിത്രവിവരണം: നോവലിസ്റ്റ് എം .മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

koith

ജഗന്നാഥ ക്ഷേത്രത്തിൽ

കൊയ്ത്തുത്സവം


തലശ്ശേരി:ജഗന്നാഥ ക്ഷേത്രത്തിന് മുന്നിലെ വിശാലമായ പാടശേഖരത്തിൽ നെൽകൃഷിയുടെകൊയ്ത്തുത്സവം നടന്നു.

ഗുരുവിൻ്റെ മനസ്സറിഞ്ഞ് ക്ഷേത്രത്തിന് ചുറ്റിലും പലവിധ കൃഷികളും പൂന്തോട്ടവും പരിപാലിച്ചു വരുന്നുണ്ട്.

നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ കൊയ്തെടുത്ത കതിർക്കറ്റകൾ ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യനെ ഏൽപ്പിച്ചു.മുൻ നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, ക്ഷേത്ര ഭരണ സമിതി ഡയറക്ടർമാരായ സി. ഗോപാലൻ, കണ്ട്യൻ ഗോപി ,രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പീടിക എന്നിവർ സംബന്ധിച്ചു.



ചിത്രവിവരണം:നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ കൊയ്തെടുത്ത കതിർക്കറ്റകൾ ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യനെ ഏൽപ്പിക്കുന്നു


dharmmadam

വിമുക്തഭട കുടുംബസംഗമം


തലശ്ശേരി:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ധർമ്മടം യൂണിറ്റ് വിമുക്തഭട ഭവൻ്റെ പുതിയ കെട്ടിടത്തിൻ്റെ രണ്ടാം വാർഷികവും യൂണിറ്റിൻ്റെ മുപ്പത്തിയഞ്ചാം വാർഷികവും ധർമ്മടം ബ്രണ്ണൻ കോളേജ് ശതോത്തര ജൂബിലി ഹാളിൽ നടന്നു.

ലെഫ്റ്റനൻ്റ് കേണൽ എം.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.ടി.പ്രകാശ് അധ്യക്ഷത വഹിച്ചു.

കെ.എസ്.ഇ. എസ്.എൽ ജില്ല പ്രസിഡണ്ട് എം.വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്രെക്സ പ്രസിഡൻ്റ് കേണൽബി.കെ.നായർ,കെ.എസ്. ജയപ്രകാശ്,കെ.ടി.രമിത, സുരേശൻ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി.മറ്റ് യൂണിറ്റിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുത്തു.



ചിത്രവിവരണം:.ലെഫ്റ്റനൻ്റ് കേണൽ എം.കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു


ഇന്നത്തെ ജനസമ്പർക്ക പരിപാടി മാറ്റിവെച്ചു


മാഹി:പുതുച്ചേരി മുൻ മുഖ്യമന്ത്രി ഡി രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് പള്ളൂർ എ വിഎസ്സ് സിൽവർ ജൂബിലി ഹാളിൽ ഡിസംബർ 9 ന് നടത്താൻ തീരുമാനിച്ച "ജനസമ്പർക്ക " പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി മാഹി എം.എൽ.എ.രമേശ് പറമ്പത്ത് അറിയിച്ചു.

പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.


pandam

വൈദ്യുതി ചാർജ്ജ് വർദ്ധന : പന്തം കൊളുത്തി പ്രകടനം


ന്യൂമാഹി: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പെരിങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ന്യൂമാഹി ടൗണിൽ അവസാനിച്ചു. മണ്ഡലം പ്രസിഡണ്ട് വി.കെ.അനീഷ് ബാബു , കവിയൂർ രാജേന്ദ്രൻ, സി സത്യാനന്ദൻ, എം.കെ പവിത്രൻ, ഷാനു പുന്നോൽ, കരിമ്പിൽ അശോകൻ, അബ്ദുൾ മുത്തലിബ് നേതൃത്വം നൽകി


ചിത്രവിവരണം: കോൺഗ്രസ്സ് പ്രവർത്തകർ ന്യൂ മാഹിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം


anusmaranam

പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍

അനുസ്മരണം സംഘടിപ്പിച്ചു.


തലശ്ശേരി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കോടിയേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.

മൂഴിക്കര മാപ്പിള എല്‍. പി സ്‌കൂളില്‍ നടന്ന പരിപാടി യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ലീഗ് പ്രസിഡണ്ട് കെ. കെ കുഞ്ഞിമൂസ അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി ഷാനിദ് മേക്കുന്ന് പ്രഭാഷണവും.

കെ. പി. സി. സി എക്‌സിക്യൂട്ടീവ് അംഗം വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യഭാഷണവും നടത്തി. പി. എ റഷീദ്, റഹീം സംബന്ധിച്ചു.സിദ്ദീഖ് പാറാല്‍ സ്വാഗതവും റഫീഖ് കുനിയില്‍ നന്ദിയും പറഞ്ഞു.



ചിത്രവിവരണം:യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-09-at-06.46.50_c111f378

കെ. പി ജയേഷ് അനുസ്മരണം


തലശ്ശേരി കോടിയേരി- പാറാല്‍മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കെ. പി ജയേഷ് അനുസ്മരണം സംഘടിപ്പിച്ചു. കോടിയേരി വായന ശാല പരിസരത്ത് നടന്ന പരിപാടി മാഹി എം. എല്‍. എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സന്ദീപ് കോടിയേരി അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി,  ടി. ജയകൃഷ്ണന്‍, വി. സി പ്രസാദ്, ശശിധരന്‍ മാസ്റ്റര്‍, കെ. ഹരീന്ദ്രന്‍, വി. ദിവാകരന്‍മാസ്റ്റര്‍, പി. കെ രാജേന്ദ്രന്‍, സി. പി പ്രസീല്‍ബാബൂ, ഭരതന്‍ ഒളവിലം, ദീപ സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. ദിനേശന്‍ സ്വാഗതവും എം. പവിത്രന്‍ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-09-at-06.47.01_38f1f984

ടൗൺ ടീം കൂത്തുപറമ്പ് എ യും , പാട്യംനഗർ പുല്യോടും ജേതാക്കൾ


ചൊക്ലി:മാമൻവാസു - -കെവി ദാമോദരൻ ദിനാചരണത്തോടനുബന്ധിച്ചു ജില്ലാതല വടംവലി മൽസരം നടന്നു. ചൊക്ലി ഒളവിലം നാരായണൻപ്പറമ്പിൽ പ്രത്യേകം തയ്യാറാക്കിയ മൈതാനിയിൽ സിപി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെകെ ശ്രീജ അധ്യക്ഷത വഹിച്ചു.സ്പീക്കർ എഎൻ ഷംസീർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ബിനീഷ് കോടിയേരിയും ഷിനു ചൊവ്വയും വിശിഷ്ടാതിഥികളായിരുന്നു. സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ചൊക്ലി സൗത്ത് ലോക്കൽ സെക്രട്ടറി പി രഗിനേഷ് സംസാരിച്ചു. എസി രാജീവൻ സ്വാഗതം പറഞ്ഞു. പുരുഷ വിഭാഗത്തിൽ ടൗൺ ടീം കൂത്തുപറമ്പ് എ ഒന്നും, ടൗൺ ടീം കൂത്തുപറമ്പ് ബി രണ്ടും, എബിൾ പറമ്പായി എ മൂന്നും, റെഡ് സ്റ്റാർ തൃക്ക്ണ്ണാപുരം നാലും വനിതാ വിഭാഗത്തിൽ പാട്യംനഗർ പുല്യോട് ഒന്നും, ലെനിൻ സെൻ്റർ കൊടോളിപ്രം രണ്ടും, റെഡ് സ്റ്റാർ വട്ടിപ്രം മൂന്നും, സഫ്ദർ ഹാഷ്മി ഒളവിലം നാലും സ്ഥാനങ്ങൾ നേടി.കണ്ണൂർ ഫ്രീം സ്റ്റൈൽ ടഗ് ഓഫ് വാർ അസോസിയേഷൻ്റെ നിയന്ത്രണത്തിൽ നടന്ന മൽസരത്തിൽ 20 ടീമുകളാണ് മാറ്റുരച്ചത്.


ചിത്രവിവരണം: ജില്ലാതല വടംവലി മത്സരം


whatsapp-image-2024-12-09-at-06.47.10_920618d6

ഡോ.ആറ്റക്കോയ തങ്ങൾ  നിര്യാതനായി

തലശ്ശേരി: റിട്ടയേർഡ് വെറ്ററിനറി സർജൻ ഡോ.ആറ്റക്കോയ തങ്ങൾ (67) നിര്യാതനായി. ലക്ഷദ്വീപ് ആന്ത്രോത്ത് നിവാസിയാണ്.

ഭാര്യ: ഹന്നത്ത് ബീവി. മക്കൾ: ഉമ്മു സൽമ, സനിയ, നാദില മറിയം, അദീദ, മവാഹിറ, ഫാത്തിമ ജന്ന.

മരുമക്കൾ: ഇല്യാസ്, ഉബൈദുള്ള, മസ്ഹർ ഷാ, ഷിഹാസ്.


whatsapp-image-2024-12-09-at-06.49.01_79b6a9c6

നീരവിൻ്റെ ചിത്ര പ്രദർശനം തുടങ്ങി

തലശ്ശേരി :ബാലചിത്ര

രചനയിൽ ദേശീയ അവാർഡ് നേടിയ നീരവ് എസ് ഗണേഷിൻ്റെ ചിത്ര പ്രദർശനം ശ്രീശില്പം ചിത്രകലാവിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ചിത്രകംആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊന്ന്യം സുനിൽ അദ്ധ്യക്ഷത വഹിച്ചു.

അക്രലിക്ക് , പെൻസിൽ, വാട്ടർ കളർ, പെൻ, ഓയിൽ പെയ്സ്റ്റ്, പോസ്റ്റർ കളർ എന്നീ മീഡിയയിൽ വരച്ച 35 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

പ്രകൃതിദൃശ്യങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, കുട്ടികളുടെ കളിയിടങ്ങൾ, എന്നിവയൊക്കെ ചിത്രങ്ങളിൽ തെളിഞ്ഞു .. ചിത്രപ്രദർശനം 17 ന് സമാപിക്കും.

സി.നിത്യ, പി.എംഗീത., ഗണേഷ് വേലാണ്ടി സംസാരിച്ചു.


ചിത്രവിവരണം: ആർട്ടിസ്റ്റ് പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-09-at-06.48.11_7d3b5f48

സ്ത്രീകളുടെ ആരോഗ്യം സർവ്വ പ്രധാനം : ഡോ. മിനി ബാലകൃഷ്ണൻ


തലശ്ശേരി:സ്ത്രീകളുടെ ആരോഗ്യം കുടുംബ ഭദ്രതക്ക് അത്യന്താപേക്ഷിതമാണെന്നും, കുടുംബ സമ്മർദ്ദങ്ങൾക്കിടയിൽ സ്ത്രീകൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധരായിരിക്കുന്നത് അപകടകരമാണെന്നും  ഐ.എം.എ മുൻ പ്രസിഡണ്ടും പ്രശസ്ത ഗൈനക്കോളിസ്റ്റുമായ ഡോ. മിനിബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.. തലശ്ശേരി ബൈത്തുൽ മാൽ സംഘടിപ്പിച്ച സ്ത്രീകൾക്ക് വേണ്ടിയുള്ള മെഡിക്കൽ കേമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ സഹകരണത്തോടെയാണ് കേമ്പ് സംഘടിപ്പിച്ചത്. ഡോ. സുനിത, ഗൈനക്കോളജിസ്റ്റ്, ഡോ. ശ്വേത, ജനറൽ സർജൻ , ഡോ. റെസ്പാന ഹുസൈൻ എന്നിവർ രോഗികളെ പരിശോധിച്ചു ചികിത്സ നിർദ്ദേശിച്ചു.

ഉദ്ഘാടന യോഗത്തിൽ കെ. പി. ഉമ്മർകുട്ടി അദ്ധ്യക്ഷം വഹിച്ചു. പ്രൊഫ എ.പി.സുബൈർ സ്വാഗതം പറഞ്ഞു. ബി. അബ്ദുൽ ഖാദർ, സി.എച്ച് ഹാരിസ്, പി.എം. അഷ്റഫ്, ഒ. യൂസുഫ്, സി.കെ. ഹമീദ്, സി.മൊയതു, പി.എം. അബ്ദുൽ ബഷീർ , മുഷ്താഖ് ഹസൻ പങ്കെടുത്തു.


ചിത്രവിവരണം: ഡോ: മിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-12-09-at-06.47.58_75d05211

ഇനി ഞാൻ ഒഴുകട്ടെ,

 മൂന്നാം ഘട്ടം

 ശുചീകരണ പരിപാടി തുടങ്ങി

 തലശ്ശേരി:

ജില്ലയിലെ മുഴുവൻ തോടുകളും ശുചീകരിക്കുന്ന

' ഇനി ഞാൻ ഒഴുകട്ടെ' ക്യാമ്പയിന് പിണറായി ഗ്രാമ പഞ്ചായത്തിലെ വെണ്ടുട്ടായി പുറത്തോട് ശുചീകരിച്ചു കൊണ്ട് തുടക്കമായി.  

 രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി'ഉദ്ഘാടനം ചെയ്തു മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ്റെ പിന്തുണയോടെയാണ് ഇനി ഞാൻ ഒഴുകട്ടെ എന്ന 

ക്യാമ്പയിൻ്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

നാട്ടിൻ പുറങ്ങളിലെ തെളിനീരും ശുചിത്വവും സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ആവശ്യപെട്ടു.

 പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സി. സനില,ജില്ല പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, പിണറായി പഞ്ചായത്ത് അംഗങ്ങളായ ജയദേവൻ, ബിന്ദു, കെ.വി.പവിത്രൻ, കെപ്രദീപൻ, പൊതുജന വായനശാല സെക്രട്ടറി വിനോദൻ, ഹരിത കേരളം മിഷൻ ആർ.പി. ലതാകാണി സംസാരിച്ചു.

ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി

തോടുകൾ ശുചീകരിക്കുന്നതിന് പുറമേ താത്കാലിക തടയണകൾ നിർമ്മിക്കലും ക്യാമ്പയിന്റെ ഭാഗമായി നടത്തും. തോടുകളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാനുള്ള ബോധ വല്ക്കരണ പരിപാടിക്കും ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിൻ്റെ ഭാഗമായി തുടക്കം കുറിച്ചു. പിണറായി ഗ്രാമ പഞ്ചായത്തിലെ വെണ്ടുട്ടായി - പാറത്തോട് തോടിൻ്റെ 3200 മീറ്റർ ദൂരത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശുചീകരിക്കുന്നത്. കണ്ണൂർ ജില്ലയിൽ ആകെ 1347 കി.മി. തോടാണ് ശുചീകരിക്കുക.  

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പുറമേ ഗ്രന്ഥശാലകൾ, റസിഡൻസ് അസോസിയേഷനുകൾ,കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുടെസഹകരണത്തോടെയാണ്ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്ന് ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പറഞ്ഞു.


whatsapp-image-2024-12-09-at-06.47.29_e578c2c8

ജനകീയ ഉത്സവമായി

അഖില കേരള ചിത്രരച

ന മത്സരം


ചൊക്ലി : മാമൻ വാസു /കെ.വി. ദാമോധരൻ

ദിനാചരണത്തിൻ്റെഭാഗമായി ചൊക്ലി രാമ

വിലാസം ഹയർ സെക്കൻ്ററിസ്കൂളിൽ നാടിൻ്റെ

ഉത്സവമായി മാറിയഅഖില കേരള ചിത്രരചന

മത്സരങ്ങൾ സഘാടനംകൊണ്ടും പങ്കാളിത്തം

കൊണ്ടും ശ്രദ്ധേയമായി.വിദ്യാർത്ഥികളും രക്ഷി

താക്കളും ഉൾപ്പെടെകേരളത്തിൻ്റെ വിവിധ

ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളും രക്ഷിതാക്ക

ളും ഒഴുകിയെത്തിയത്നാടിന് വേറിട്ട അനുഭ

മായി മാറി.

കെ സി കുട്ടി സ്മാരകസ്വർണ്ണ മെഡലിനുംവി.എ. മുകുന്ദൻ സ്മാര

ക ട്രോഫികൾക്കുംവേണ്ടിയാണ് ശ്രദ്ദേയ

മത്സരങ്ങൾ നടന്നത്.

മത്സരിച്ച ബഡ്സ് സ്ക്കൂൾ , അംഗനവാടി, പ്രൈമറി , എൽ.പി. വിഭാഗത്തി

ലെ മുഴുവൻ വിദ്യാർത്ഥികൾക്കും തത്സമയം

പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ഏറ്റവും നല്ല ചിത്രത്തിന്സ്വർണ്ണ മെഡലിന് അർ

ഹമായത്. ഹൻസ ഫാത്തിമയാണ് '

പ്രത്യേക ജൂറി പരാമർശത്തിൻ്റെ ഭാഗമായി കേഷ്

അവാർഡിന് അർഹമായത് പി. നിഷാൽ '

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ:ബഡ്സ് സ്കൂൾ

അമർസനോജ് സത്യൻഅർജ്ജുൻ


പ്രി-പ്രൈമറിചിന്മയ് ദിനൂപ്വൈദേഹി ബിനീഷ്

സായ് കിരൺപാർത്ഥിവ് പ്രേംനാഥ്

അംഗനവാടിഅനോഹ അനൂജ്

മിഴി എസ്.രക്ഷ സുനോജ്എൽ.പി.

വേദ് തീർത്ഥ് ബിനീഷ്

ഇഷാന എസ് പാൽസാൻവിയ സുനിൽ

യു .പിഗായത്രി എച്ച് ബിനോയ്ആരാധ്യ പ്രദിപ്

ഋതുവേദ്ഹൈസ്കൂൾവിഷാൻ' പിഭാഗ്യശ്രി രാജേഷ്

ആശാലക്ഷ്മി എസ്ഹയർ സക്കൻ്ററിഹൻസ ഫാത്തിമ

ഷർമി' കെപാർവതി ' എരാവിലെ ലളിതകല

അക്കാദമി മുൻ സെക്രട്ടറിയും പ്രശസ്ത ചിത്ര

കാരനുമായ പൊന്ന്യംചന്ദ്രൻ അഖില കേരള

ചിത്രരചന മത്സരം ഉദ്ഘാടനംചെയ്തു.

ടി. ടി.കെ. ശശിഅദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ ചൊക്ലി ,ഗംഗാധരൻ മാസ്റ്റർസംസാരിച്ചു.

സി. സി. നിഷാനന്ദ് മാസ്റ്റർസ്വാഗതവും, സുനിൽ ബാ

ൽ മാസ്റ്റർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു






.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25