മോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് മയ്യഴിയുടെ യാത്രയയപ്പ്

മോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് മയ്യഴിയുടെ യാത്രയയപ്പ്
മോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് മയ്യഴിയുടെ യാത്രയയപ്പ്
Share  
2024 Dec 07, 11:01 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് മയ്യഴിയുടെ യാത്രയയപ്പ്


മാഹി: സെൻറ് തെരേസ ബസിലിക്കയിൽ നിന്ന് സ്ഥലം മാറി പോകുന്ന കോഴിക്കോട് രൂപത വികാരി ജനറലും മാഹി ബസിലിക്ക റെക്ടറൂമായ മോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് 

പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെആഭിമുഖ്യ ത്തിൽ യാത്രയയപ്പു നൽകി.

മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 

പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് വിൻസൻറ് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു മോൺസീഞ്ഞോർ. ജൻസൺ പുത്തൻവീട്ടിൽ അച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചു.

മാഹി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ ആന്റണി ഫെർണാണ്ടസ്, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എംഡി തോമസ്, അസിസ്റ്റൻറ് വികാരി ഫാദർ നോബിൾ, മാഹി ട്രേഡേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ഷാജി പിണക്കാട്ട് , മാഹി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ടീ. അശോക് കുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു. 

പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ലോഗോ പ്രകാശനം മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ നിർവഹിച്ചു. 

മാഹി എംഎൽഎ രമേശ് പറമ്പത്ത് ജെൻസൺ പുത്തൻ വീട്ടിലിന് ഉപഹാരം നൽകി ആദരിച്ചു.

സ്റ്റാൻലി ഡിസിൽവ സ്വാഗതവും മാർട്ടിൻ കൊയിലോ നന്ദിയും പറഞ്ഞു. 


ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ മയ്യഴിയുടെ സ്നേഹോപഹാരംമോൻസിഞ്ഞോർ ഡോക്ടർ ജൻസൻ പുത്തൻവീട്ടിലിന് 

 സമ്മാനിക്കുന്നു

whatsapp-image-2024-12-07-at-22.24.24_3308094d

മങ്ങോട്ടും കാവിലമ്മക്ക് 13ന് പൊങ്കാല


ന്യൂ മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവിലമ്മയ്ക്ക്  പതിനാലാമത് പൊങ്കാല സമർപ്പണം ഈ മാസം 13 ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് പത്തു മണിക്ക് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തുനത്തോട് കൂടി പതിനാലാമത് പൊങ്കാല സമർപ്പണത്തിന് തുടക്കമാകും.

നൂറുകണക്കിന് ഭക്തർ പൊങ്കാല അർപ്പിക്കും.

 പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് പ്രസാദ് ഊട്ടും അത്താഴപൂജ ഭജന എന്നിവ ഉണ്ടാകും.

അന്നേ ദിവസം പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് പന്ത്രണ്ടിനും ഒന്നിനും ഇടയിലെ ശുഭമുഹൂർത്തത്തിൽ ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി ചടങ് നിർവഹിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 ക്ഷേത്രം പ്രസിഡണ്ട് ഒ വി സുഭാഷ് സെക്രട്ടറി ഷാജി കൊള്ളുമ്മൽ,സി വി രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് പങ്കെടുത്തു

whatsapp-image-2024-12-07-at-22.24.39_20d3b980

തലശ്ശേരി - മൈസൂർ റയിൽപാത:

മുന്നിലുണ്ടാവും . സ്പീക്കർ അഡ്വ. എ എൻ.ഷംസീർ


തലശ്ശേരി : തലശ്ശേരി - മൈസൂർ റെയിൽ പാത,

തലശ്ശേരി കോർപ്പറേഷൻ,തലശ്ശേരി പാർലമെൻ്റ് ആസ്ഥാന പുന:സ്ഥാപനം ,തുടങ്ങി തലശ്ശേരിവികസന

വേദിഉന്നയിക്കുന്നആവശ്യങ്ങൾന്യായമായവയാണെന്നും,തലശ്ശേരിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുണ്ടായിരിക്കുമെന്നും നിയമസഭാസ്പീക്കർ അഡ്വ. ഏ.എൻ.  

ഷംസീർ അറിയിച്ചു.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് വ്യത്യസ്ത

സംഭവങ്ങളിലായി,മൂന്ന്ട്രെയിൻ യാത്രക്കാരെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയ ആർ.പി.എഫ്,ജി.ആർ.പി. ഉദ്യോഗസ്ഥരുംഒരു റയിൽവേ പോർട്ടറുംഉൾപ്പെടെ 9 പേർക്ക് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ, ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാരഭവനിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ

ഉപഹാരങ്ങൾ നൽകിഉദ്ഘാടന ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവൻ രക്ഷാ പ്രവർത്തനം നടത്തിയവരെ സ്പീക്കർ

മുക്തകണ്ഠം പ്രശംസിച്ചു.  തലശ്ശേരി വികസന വേദി പ്രസിഡൻ്റ് കെ.വി.ഗോകു ൽ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം

പറഞ്ഞു.തലശ്ശേരി റെയിൽവേ സ്റ്റേഷൻട്രാഫിക് ഇൻസ്പെക്ടർ

ജി.പി.രാജേഷ് ,അസിസ്റ്റൻ്റ്സ്റ്റേഷൻമാസ്റ്റർ കെ.പ്രമീഷ്,കണ്ണൂർ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റ്

സി.സി.വർഗ്ഗീസ്, വികസനവേദി വൈസ്.പ്രസിഡൻ്റ്

ബി.മുഹമ്മദ് കാസിം, ശശീന്ദ്ര ബാബു , ആദരവ്ഏറ്റുവാങ്ങിയ ജി.ആർ.പി.എഫ്. കണ്ണൂർ സ്റ്റേഷൻഎ.എസ്.ഐ. പി.ഉമേശൻ,

ആർ. പി. എഫ്. തലശ്ശേരിസ്റ്റേഷൻ എ.എസ്.ഐ. കെ.വി.മനോജ് കുമാർ, കണ്ണൂർ സ്റ്റേഷൻ ജി.ആർ.പി.എഫ്.സീനിയർ സിവിൽ

പോലീസ് ഓഫീസർ ബിബിൻ മാത്യു ,ആർ. പി.എസ്. കണ്ണൂർ സ്റ്റേഷൻ

സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ.മുരളീധരൻ,

തലശ്ശേരി സ്റ്റേഷൻആർ.പി.എഫ്. കോൺസ്റ്റബിൾ വി.കെ.റിബേഷ് ,തലശ്ശേരി സ്റ്റേഷനിലെപോർട്ടർ എ.കെ.റനീപ്എന്നിവർസംസാരിച്ച.തലശ്ശേരി വികസന വേദി

ട്രഷറർ സി.പി.അഷറഫ്നന്ദി പറഞ്ഞു.


ചിത്രവിവരണം: ആദരിക്കപ്പെട്ടവർ സ്പീക്കർ എ എൻ.ഷംസീറിനൊപ്പം


whatsapp-image-2024-12-07-at-22.25.08_9c88ca2e_1733594023

അഷ്ടോത്തര ശതനാമാർച്ചന നടത്തി

ന്യൂമാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി ശ്രീധർമ്മശാസ്ത അഷ്ടോത്തര ശതനാമാർച്ചന നടന്നു. വിളക് പൂജ ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


ചിത്രവിവരണം:അഷ്ടോത്തര ശതനാമാർച്ചന


qqq

ഭിന്നശേഷി വാരാചരണം നടത്തി


തലശ്ശേരി:ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് തലശ്ശേരി സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ കലാ വിരുന്ന് ഒരുക്കി.

രാഗലയം ടീം അംഗങ്ങളും സെന്റ് . ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ സംഗീത ഗ്രൂപ്പിലെ കുട്ടികൾ, അധ്യാപകർ, കുട്ടികളുടെ രക്ഷിതാക്കൾ ചേർന്നൊരുക്കിയ രാഗ മാലിക, സംസ്ഥാന തല സ്കൂൾ കലോത്സവത്തിലേക്ക് സെലക്ഷൻ കിട്ടിയ കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഫ്യൂഷൻ.രക്ഷിതാക്കൾക്കും കുട്ടികൾക്കും നിറമുള്ള ആനന്ദ നിമിഷങ്ങൾ നൽകി. വിവിധ സ്കൂളുകളിൽ നിന്നായി ഫാൻസി ഡ്രസ്സ്‌ , ഡാൻസ്.,എന്നീ ഇനങ്ങളിൽ 50 ൽ പരം കുട്ടികൾ പങ്കെടുത്തു. 

പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേർസൺ ജമുന റാണി ടീച്ചർ നിർവ്വഹിച്ചു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ .സി.ജി. അരുൺ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ജെൻസൺ സ്വാഗതം പറഞ്ഞു. എസ് എസ് കെ ജില്ലാ ഡിപി ഒ ഡോ.പികെ സബിത് പരിപാടി വിശദീകരിച്ചു. തലശ്ശേരി സൗത്ത് എഇഒ ഇ.പി. സുജാത ,സ്കൂൾ മാനേജർ ഫാ.മാത്യു തൈക്കൻ, പ്രിൻസിപ്പൽ ഡോ.ഡെന്നി ജോൺ,തലശ്ശേരി ബിപിസി ടി.വി.സഖീഷ് തുടങ്ങിയവർ സംബന്ധിച്ചു. 

സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേറ്റർ കവിത ശിവൻ നന്ദി പറഞ്ഞു


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-07-at-22.25.43_b116ca4e

ഭിന്നശേഷി വാരാചരണം നടത്തി

കണ്ണൂർ: തലശ്ശേരി നഴ്സിങ് കോളേജ്, കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നേഴ്സിങ്ങിലെ രൂപാന്തരം, പ്രവണതകൾ, നേതൃത്വം, എഐയുടെ പ്രഭാവം  എന്ന പ്രമേയത്തിൽ സംസ്ഥാനതല നഴ്സിങ് കോൺഫറൻസ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

സമ്മേളനത്തിന്റെ ഉദ്ഘാടനം തലശ്ശേരി ഉപജില്ലാ കളക്ടർ കാർത്തിക് പാണിഗ്രാഹി ഐ.എ.എസ് നിർവഹിച്ചു.ചടങ്ങിൽ തലശ്ശേരി നഴ്സിങ് കോളേജ് അസോസിയേററ് പ്രൊഫ: കെ.മീന നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ: സ്വപ്ന ജോസ് അധ്യക്ഷതവഹിച്ചു. നീരൂപ് മുടയാടൻ,

പ്രൊഫ.പി.വി. സജ്ന  എം.ഡി.സി. മോഹനൻ, 

 മഞ്ജു ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ സംസാരിച്ചു അംബിലി വിശ്വനാഥ് , നന്ദി പറഞ്ഞു. . നഴ്സിംഗ് പ്രാക്ടീസിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഉപയോഗം എന്നിവയായി ബന്ധപ്പെട്ട് പുതിയ പുരോഗതികളെ കുറിച്ചുള്ള സംവാദവും നടത്തി.

whatsapp-image-2024-12-07-at-22.26.49_655226bc

സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മാഹി മൈതാനത്തു നടന്നഇന്റേർനൽ ലീഗ് ഫുട്ബോൾ മൽസരങ്ങൾ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. ഇ.വൽസരാജ് ഉൽഘാടനം ചെയ്യുന്നു.


ഇൻ്റെർനൽ ലീഗ് ഫുട്ബോൾ മത്സരം തുടങ്ങി


മാഹി:ഇൻ്റെർനൽ ലീഗ് ഫുട്ബോൾ മത്സരത്തിൻ്റെ

ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി

 ഇ. വത്സരാജ് നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാൻ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാഹി പോലീസ് സൂപ്രണ്ട്എസ്.ശരവണൻ മുഖ്യാതിഥിയായിരുന്നു. സലിം പി.ആർ, മനോജ് വളവിൽ, അഡ്വ. ടി. അശോക് കുമാർ, അജയൻ പൂഴിയിൽ, പോൾ ഷിബു സംസാരിച്ചു.

ഉമേഷ് ബാബുദീപക് ഭാസ്ക്കർ, സുജിത്ത് വളവിൽ

അരുൺ ബാബുസരോഷ് വളവിൽധർമ്മരാജ് സലീം ആലഞ്ചേരി

പി. അശോകൻ ,മൺസൂർ എന്നിവർ നേതൃത്വം നൽകി


സുഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകം. പ്രതികളെ വെറുതെവിട്ടു               

തലശ്ശേരി:സൃഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഒരാളെ തലക്കും മറ്റും കല്ല് കൊണ്ട് കുത്തി കൊലപ്പെടുത്തിയ എന്ന.കേസിൽ പ്രതികളെ കുററക്കാരല്ലെന്ന് കണ്ട് ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടയച്ചു.

കതിരൂർ സ്വദേശി പോത്തൻ കണ്ടി വീട്ടിൽ ഭാസ്കരന്റെ മകൻ രാജേഷ് (35)ആണ് കൊല്ലപ്പെട്ടത്.

2015 ആഗസ്റ്റ് ഒന്നിന് രാവിലെ ഏഴേ കാൽ മണിയോടെ മേലൂട്ട് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിനടുത്തുള്ള ഇടവഴിയിലാണ് രാജേഷ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

ജില്ലാ കോടതിയിൽ നിന്നും ശിരസ്താദർ ആയി വിരമിച്ച പത്മാലയത്തിൽ കെ.എം.രാധാകൃഷ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കൊല്ലപ്പെട്ട രാജേഷിന്റെ സൃഹൃത്തുക്കളായ പിണറായി സ്വദേശി മഷിദ മൻസിലിൽ സി. നൗഫൽ ( 33 ) മഴപ്പിലങ്ങാട് സ്വദേശി സെൽമ ക്വാർട്ടേഴ്സിൽ കുയ്യാലി റിയാസ് (35) ചാലിൽ സ്വദേശി എൻ.അറഫാത്ത് (36) എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതിനൗഫലും, രാജേഷും മദ്യപിച്ച് അക്രമം നടത്തിയതിന് പോലീസ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു.

സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇരുവരും പുറത്തിറങ്ങിയത്. നേരത്തെ ഷമി ആശുപത്രിക്കടുത്ത് വെച്ച് രാജേഷ് നൗഫലിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള വിരോധം കാരണം 31 ന് ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം രാത്രി പതിനൊന്ന് മണിയോടെ ഓട്ടോറിക്ഷയിൽ രാജേഷിനെ കൂട്ടി കൊണ്ട് വന്ന് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എ. സി.പി.പ്രദീപൻ കണ്ണി പൊയിൽ ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും. പോലീസ് ഓഫീസർമാരായ കണ്ണി പൊയിലിന് പുറമേ വിശ്വംഭരൻ നായർ, എം.അനിൽ, എം.എസ്. ഫൈസൽ, ബിജുലാൽ, എ. കെ.വൽസൻ, ധനേഷ്, ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, തഫ്ളീം മാണിയാട്ട്, അബ്ദുൾഖിലാബ്, വില്ലേജ് ഓഫീസർമാരായ സന്ദീപ് എ. കെ. രാജേഷ് ആർ.കെ.സയിന്റ് ഫിക് ഭീ പേഷ്, ഫോട്ടോഗ്രാഫർ ഹാരിഷ് പാതിരിക്കോടൻ, എ. എൽ.ജോർജ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.അറഫാത്ത് പിന്നീട് മരണപ്പെട്ടിരുന്നു.പ്രതികൾക്ക് വേണ്ടി അഡ്വ.വി.പി.രജ്ഞിത്ത്,അഡ്വ.വി.ആർ.നാസ്സർ എന്നിവർ ഹാജരായി


whatsapp-image-2024-12-07-at-22.32.52_6dbd49b3

ചൊക്ലി മാമൻ വാസു ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.

s

ത്യാഗരാജോത്സവം സംഘടിപ്പിച്ചു.


മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ 32-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്യാഗരാജോത്സവം സംഘടിപ്പിച്ചു.

മാഹി ആനവാതുക്കൽ ക്ഷേത്രസന്നിധിയിൽ ക്ഷേത്രം പ്രസിഡണ്ട് സജിത്ത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

അഡ്വ.ഇ.നാരായണൻ നായർ വിശിഷ്ടാതിഥിയായിരുന്നു. സംഗീതജ്ഞൻ മണലിൽ മോഹനൻ, എസ് ഷീല ,പ്രേം കുമാർ, കെ.എം.ഹരിമോഹൻ, ഷൈജു, സംസാരിച്ചു. ക്ഷേത്രം ട്രഷറർ ബാബൂട്ടി സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.

.വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടന കച്ചേരി നടത്തി.50 ഓളം ത്യാഗരാജ കൃതികൾ അവതരിപ്പിച്ചു.


ചിത്രവിവരണം: ആനവാതുക്കൽ ക്ഷേത്രത്തിൽ ചാലക്കര പുരുഷു ത്യാഗരാജ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുന്നു.


poster

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25