ബ്രഹ്മകുമാരീസ് തലശ്ശേരിയുടെ മുപ്പതാം വാർഷികാഘോഷവും അനുമോദനവും 9 ന്

ബ്രഹ്മകുമാരീസ് തലശ്ശേരിയുടെ മുപ്പതാം വാർഷികാഘോഷവും അനുമോദനവും 9 ന്
ബ്രഹ്മകുമാരീസ് തലശ്ശേരിയുടെ മുപ്പതാം വാർഷികാഘോഷവും അനുമോദനവും 9 ന്
Share  
2024 Dec 05, 10:06 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ബ്രഹ്മകുമാരീസ് തലശ്ശേരിയുടെ മുപ്പതാം വാർഷികാഘോഷവും അനുമോദനവും 9 ന്


 തലശേരി: മനസ്സിലും ജീവിത വഴിയിലും ശാന്തിയും സമാധാനവും ഐക്യവും പ്രദാനം ചെയ്ത് മാനവ കുലത്തെ ആദ്ധ്യാത്മിക തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യവുമായി എട്ട് പതിറ്റാണ്ട് മുൻപ് ആഗോള തലത്തിലും പിന്നീട് 1994 ൽ തലശ്ശേരിയിലും പ്രവർത്തിച്ചു തുടങ്ങിയ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന് ചരിത്ര പട്ടണത്തിലെ സേവനവഴിയിൽ 30 ആണ്ട് തികയുന്നു.


തലശ്ശേരി ആശ്രമത്തിന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികൾ ഈ മാസം 9 ന് വൈകിട്ട് 5 ന് ടൌൺ ബാങ്ക്ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂർ കേന്ദ്രം അസിസ്റ്റന്റ് കോർഡിനേറ്റർ പ്രിയാ ബഹൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 130 പേരെ അനുമോദിക്കും.


-ഉദ്ഘാടന ചടങ്ങിൽ ബി.കെ. ബ്രിജ് ഭായി (ചൈന),ബി.കെ ബാബു ഭായി (ബുജ് ഗുജറാത്ത് ], ബി.കെ. ബീരേന്ദ്ര ഭായി (മൌണ്ട് അബു - രാജസ്ഥാൻ),,എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും


മോട്ടിവേഷൻ പ്രഭാഷകരും പരിശീലകരുമായ ഡോ. ഇ.വി. സ്വാമിനാഥൻ, - പ്രൊഫസർ. ഇ.വി.ഗിരീഷ്, എന്നിവർ മുഖ്യപ്രഭാഷണം ചെയ്യും. ലോകത്തിലെ 145 രാജ്യങ്ങളിലായുള്ള 10,000 കേന്ദ്രങ്ങളിലായി 50 ലക്ഷം അനുയായികൾ ബ്രഹ്മകുമാരീസ് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പഠനവും സാമൂഹ്യ സേവനങ്ങളും ചെയ്തു വരുന്നുണ്ടെന്ന് പ്രിയാ ബഹൻ വിശദീകരിച്ചു. 


ഇന്ത്യൻ രാഷ്ട്രപതി ദ്രൌപതി മുർമു ഉൾപെടെയുള്ള ആദരണീയർ ബ്രഹ്മകുമാരിസ് വിദ്യാലയ ചിട്ട പാലിച്ചുള്ള ജീവിതമാണ് നയിക്കുന്നതെന്നും അവർചൂണ്ടിക്കാട്ടി. .


കണ്ണൂർ ജില്ലയിൽ ബ്രഹ്മകുമാരിസ് സേവാ കേന്ദ്രവുമായി ബന്ധപ്പെട്ട് 500 ഓളംപേർ പ്രവർത്തിച്ചു വരുന്നുണ്ട്. ബ്രഹ്മകുമാരീസ് തലശ്ശേരി കേന്ദ്രത്തിലെ കോർഡിനേറ്റർ ശൈലജ ബഹൻ, സി.എം. മഹേഷ്, പി.വി.ദിനേശൻ, എൻ.പ്രകാശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

whatsapp-image-2024-12-05-at-19.40.44_714422d8_1733416580

ദേശീയ അവാർഡ് ജേതാവ് എ.വി.രത്നകുമാറിനെ മഠത്തും ഭാഗം ഗ്രാൻമ തീയറ്റർ നാളെ (ശനി) ആദരിക്കും


 തലശ്ശേരി:സാമൂഹ്യ - സാംസ്കാരിക . മാനസിക മേഖലകളിലെ മാതൃകാ പ്രവർത്തനത്തിനുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ അവാർഡ് നേടിയ എ.വി.രത്നകുമാർ മാസ്റ്റരെ മഠത്തും ഭാഗം ഗ്രാൻമ തീയേറ്റർ കുടുംബം ആദരിക്കുന്നു.- നാളെ ഡിസ.7 ന്.വൈ.7 മണിക്ക് മഠത്തും ഭാഗം ഗ്രാൻമ തീയ്യറ്റർ അങ്കണത്തിൽ ഗ്രാൻമ കുടുംബം സംഘടിപ്പിക്കുന്ന സ്നേഹാദര ചടങ്ങിൽ വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ വിശിഷ്ടാതിഥിയായിരിക്കും.

സംഗീതകലയിൽ മികച്ച സേവനത്തിനുള്ള ബി.എസ്.എസ്. അവാർഡ് നേടിയ ഗ്രാൻമ കുടുംബാംഗം കൃഷ്ണകുമാറിനെയും സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ചൂരൽ വടിപ്പയറ്റിൽ സ്വർണ്ണ മെഡലും, ചെറുവടിപ്പയറ്റിൽ വെള്ളിമെഡലും നേടിയ സഫ്ദർ, സി.വി.എൻ. കളരി ഗുരുക്കൾ പുരുഷു, ചെറുവടിപ്പയറ്റിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഷിന്റുൽ എന്നിവരെയും ആദരിക്കും.

 പ്രശസ്ത മാധ്യമപ്രവർത്തകൻ ഇ.എം.അഷ്റഫ് സംവിധാനം നിർവ്വഹിച്ച എം.മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ ബോൺഴൂർ മയ്യഴി എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും സ്നേഹാദര ചടങ്ങിൽ നടത്തും. ജില്ല, ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, സമീപ പഞ്ചായത്തുകളുടെ സാരഥികളായ എം.പി.ശ്രീഷ, പി.പി. സനൽ, കെ.കെ.രാജീവൻ, എൻ.കെ.രവി,തുടങ്ങിയ ജനപ്രതിനിധികളും സാംസ്കാരികനായകന്മാരും ആശംസകൾ അർപ്പിക്കും.- വാർത്താസമ്മേളനത്തിൽ പി.പ്രകാശൻ, എ.വി.രാജൻ മാസ്റ്റർ, ദേവദാസൻ, സുരേഷ് ബാബു, കെ.സിനേഷ്,സാഗിനി, രസിത, ഷീല സംബന്ധിച്ചു


whatsapp-image-2024-12-05-at-19.42.35_9e5552a0

കെ.രാധാകൃഷ്ണൻ പ്രസിഡണ്ട്.


മാഹി:പുതുച്ചേരി സ്റ്റേറ്റ് പെൻഷണേർസ് ഓർഗാണൈസേഷൻ വാർഷിക ജനറൽ ബോഡി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റായി

കെ. രാധാകൃഷ്ണനേയും,

വൈസ്. പ്രസിഡന്റായി. പി സി. ദിവാനന്ദനേയും,

സെക്രട്ടറിയായി. കെ. ഹരീന്ദ്രനേയുംജോയിന്റ് സെക്രട്ടറിയായി.

പി ഉത്തമരാജിനേയും,, കെ. എം. പവിത്രനേയും ട്രഷററായി. വി. സി. വിജയറാമിനേയും തെരഞ്ഞെടുത്തു.


capture

കെ. ഹരീന്ദ്രൻ


ബോംബേറിഞ്ഞതായ കേസ്:സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു


ന്യൂമാഹി : ന്യൂമാഹി ഈയ്യത്തുങ്കാട് ബി.ജെ.പി പ്രവർത്തകൻരാജേഷിനെ ബോംബേറിഞ്ഞ് പരിക്കേൽപ്പിച്ചെന്ന കേസിൽ കുറ്റക്കാരെല്ലന്ന് കണ്ട് സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

കെ.കെ. സുബീഷ്, ദ്വിജു കുന്നോത്ത്, കെ.വി. രമിത്ത് എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.

2015 ഏപ്രിൽ 2 ന് ബി.ജെ.പി പ്രവർത്തകന് നേരെ ബോംബെറിഞ്ഞ് എന്ന് ആരോപിച്ച് ന്യൂമാഹി പോലീസാണ് കേസടുത്തത്.

പ്രതികൾക്ക് വേണ്ടി അഡ്വ: കെ.വിശ്വൻ ഹാജരായി.


വികസിത ഭാരതം :യങ്ങ് ലീഡേഴ്സ് ഡയലോഗ് ഡിസംബർ 10 വരെ അപേക്ഷിക്കാം


മാഹി: വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസ്സരം നൽകുന്ന  

വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.

ദേശീയ യുവജനോത്സവ തിൻ്റെ ഭാഗമായി ജനുവരി 11,12 തിയതികളിൽ ന്യൂഡെൽഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്പങ്ങൾ ചർച്ചചെയ്യുക.

മേരാ യുവ ഭാരത് പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിൻ്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതിൽ വിജയികളവുന്നവർക്ക് തുടർന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും 

പങ്കെടുത്താണ് സംസ്ഥാനതല യങ് ഡയലോഗിലെ വിജയികളെ  കണ്ടെത്തുക. വിജയികൾക്ക് 1ലക്ഷം, 75,000/-, 50,000/- രൂപ ക്രമത്തിൽ ഒന്നു,രണ്ടു, മൂന്ന് സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. 300 പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്. 

മത്സരങ്ങൾ http://mybharat.gov.in സംബന്ധിച്ച വിശദാംശങ്ങൾ 

എന്ന പോർട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം ഓഫീസുകളിലും ലഭ്യമാണ്.


whatsapp-image-2024-12-05-at-19.42.11_04cccf64

സി കെ ഫസീല നിര്യാതയായി

തലശ്ശേരി: മമ്പറം മൈലുള്ളിപോസ്റ്റോഫീസിന് സമീപം ആയിഷ വില്ലയിൽ പരേതരായ മഹമൂദ് -ഐസു ദമ്പതികളുടെ മകൾ സി കെ ഫസീല (36) നിര്യാതയായി. ഭർത്താവ്: ഷബീർ (കിണവക്കൽ). മക്കൾ: ഐനി, മുഹമ്മദ്‌ ഐമൻ ' സഹോദരങ്ങൾ: റംല, സുബൈറ, സലീം, മുനീറ, ഫിറോസ്, ഷഹീർ.


ത്രിദിന നാടകശിൽപ്പശാല നടത്തുന്നു


കണ്ണൂർ:നാടക് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24,25,26 തീയ്യതികളിൽ കാനായി യമുനാതീരം റിസോർട്ടിൽ ത്രിദിന നാടക ശില്പശാല എഡിഫിസോ ഒരുങ്ങുന്നു.

. ദേശീയ അന്തർദേശീയ നാടക സ്ഥാപനങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച അക്കാദമിക്ക് വിദഗ്ദരാണ് ക്യാമ്പ് നയിക്കുന്നത്..

അഭിനയം, സംവിധാനം,, നിർമ്മിതി തുടങ്ങിയ മേഖലകളിൽ ആണ് പരിശീലനം നൽകുന്നത്. ITFOK സ്ഥാപക ഡയറക്ടറും, സംവിധായികയും, അഭിനേത്രിയുമായജെ.ശൈലജ ജല

ക്യാമ്പ് നയിക്കും.അഹല്യ സ്കൂൾ ഓഫ് മീഡിയ സ്റ്റഡീസ് സ്ക്രീൻ ആക്ടിങ് മേധാവി      ടി.എൻ.കുമാരദാസ് , സംവിധായകനും കമ്മ്യുണിറ്റി തീയ്യറ്റർ പരിശീലകനുമായ അഭീഷ് ശശിധരൻ, കാലടി സർവ്വകലാശാല തീയ്യറ്റർ ഫാക്കൾറ്റി വിനോദ് കുമാർ കെ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും..


സ്കൂൾ -കോളേജ് കരിക്കുലത്തിൽ നാടകവും നാടക പഠനവും ഭാഗമായതോടെ അദ്ധ്യാപകർക്കും, വിദ്യാർഥികൾക്കും പ്രയോജനകരമാകുന്ന രീതിയിൽ ആണ് ശില്പശാലയിൽ മോഡ്യൂളുകൾ തയ്യാറാക്കിയിരിക്കുന്നത്.നാടകം ജനകീയമായി നിലനിൽക്കാൻ യുവാക്കളും, സ്ത്രീകളും, കുട്ടികളും ഉൾപെടുന്ന പുതിയ ബോധന രീതികളുടെ ആവശ്യകതയും, അവയുടെ പരിശീലനവും എന്നതാണ് ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യം


ബോംബേറിഞ്ഞതായ കേസ്:സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു


ന്യൂമാഹി : ന്യൂമാഹി ഈയ്യത്തുങ്കാട് ബി.ജെ.പി പ്രവർത്തകൻരാജേഷിനെ ബോംബേറിഞ്ഞ് പരിക്കേൽപ്പിച്ചെന്ന കേസിൽ കുറ്റക്കാരെല്ലന്ന് കണ്ട് സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കെ.കെ. സുബീഷ്, ദ്വിജു കുന്നോത്ത്, കെ.വി. രമിത്ത് എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2015 ഏപ്രിൽ 2 ന് ബി.ജെ.പി പ്രവർത്തകന് നേരെ ബോംബെറിഞ്ഞ് എന്ന് ആരോപിച്ച് ന്യൂമാഹി പോലീസാണ് കേസടുത്തത്. പ്രതികൾക്ക് വേണ്ടി അഡ്വ: കെ.വിശ്വൻ ഹാജരായി.


വികസിത ഭാരതം :യങ്ങ് ലീഡേഴ്സ് ഡയലോഗ് ഡിസംബർ 10 വരെ അപേക്ഷിക്കാം


മാഹി: വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസ്സരം നൽകുന്ന  

വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.

ദേശീയ യുവജനോത്സവ തിൻ്റെ ഭാഗമായി ജനുവരി 11,12 തിയതികളിൽ ന്യൂഡെൽഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്പങ്ങൾ ചർച്ചചെയ്യുക.

മേരാ യുവ ഭാരത് പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിൻ്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതിൽ വിജയികളവുന്നവർക്ക് തുടർന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും 

പങ്കെടുത്താണ് സംസ്ഥാനതല യങ് ഡയലോഗിലെ വിജയികളെ കണ്ടെത്തുക. വിജയികൾക്ക് 1ലക്ഷം, 75,000/-, 50,000/- രൂപ ക്രമത്തിൽ ഒന്നു,രണ്ടു, മൂന്ന് സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. 300 പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്. 

മത്സരങ്ങൾ http://mybharat.gov.in സംബന്ധിച്ച വിശദാംശങ്ങൾ 

എന്ന പോർട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം ഓഫീസുകളിലും ലഭ്യമാണ്

ആയിഷ നിര്യാതയായി.

ന്യൂ മാഹി:പെരിങ്ങാടി പള്ളിപ്രം "ബൈത്തുൽ ഹംദ്" ൽ താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് പുതിയ പുരയിൽ ആയിഷ (82) നിര്യാതയായി.

പരേതരായ മൈതാനി അന്ത്രുവിന്റെയും, നെല്ലിക്ക പറമ്പത്ത് കുഞ്ഞിപാത്തുവിന്റെയും മകളാണ്.

ഭർത്താവ്: പരേതനായ പുല്ലമ്പിന്റെവിട ഉമ്മർ കുട്ടി (ഫ്രഞ്ച് പെട്ടിപ്പാലം).

മക്കൾ: സീനത്ത്, റമീസ് (ദുബായ്).

മരുമക്കൾ: പുല്ലമ്പിന്റെവിട നാസർ (മസ്ക്കറ്റ്), സറീന.

സഹോദരങ്ങൾ: അബുബക്കർ, പരേതരായ ഉസ്മാൻ, യൂസഫ്, മറിയു, സുബൈദ.


ഇ-സ്പോര്‍ടസ് കേന്ദ്രവും നവീകരിച്ച ജിംനേഷ്യവും ഏപ്രില്‍ ആദ്യവാരം മുതല്‍ 


തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കായിക നയത്തിന്റെ ഭാഗമായി കായിക വകുപ്പ് നടപ്പാക്കുന്ന ഇ-സ്പോര്‍ട്സ്കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഏപ്രില്‍ ആദ്യ വാരം തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.  

മണ്ഡലത്തിലെ കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിലെ പുരോഗതിവിലയിരുത്തുന്നതിനായി കായിക വകുപ്പുമന്ത്രിയുമായി സ്പീക്കര്‍ എ.എൻ.ഷംസീർ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.  

തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണികളും സിന്തറ്റിക്ക് ട്രാക്കിലെ വിള്ളല്‍ പരിഹരിക്കുന്നതിനുമുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.  

സ്പോര്‍ട്സ് കേരള ഫൗണ്ടഷന്റെ അഭിമുഖ്യത്തിലുള്ള ജിംനേഷ്യം നവീകരണം പുരോഗമിക്കുന്നു.  

സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് വര്‍ക്കുകളുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 

ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ മണ്ഡലത്തിലെ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് സ്വമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.  

തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന ചടങ്ങും ഇ-സ്പോര്‍ട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോര്‍ട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രില്‍ ആദ്യവാരം നടത്താമെന്ന് യോഗത്തില്‍ധാരണയായി

ഹെല്‍ത്തി തലശ്ശേരി" പ്രഖ്യാപനമുയര്‍ത്തി മണ്ഡലത്തില്‍ വിവിധ ക്യാമ്പയിനുകള്‍ നടന്നുവരികയാണെന്നും  തലശ്ശേരി മുനിസിപ്പില്‍ സ്റ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അതിന് കരുത്തു പകരുന്നതാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. 

ജനുവരി 5-ന് നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റണ്ണില്‍ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. 

സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ.എ.എസ്., കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി ജയറാം, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സി.ഇ.ഒ. അജയന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഷ്റഫ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കെ., കിറ്റ്കോ ടീം കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രതാപ് യോഗത്തില്‍ പങ്കെടുത്തു.

ചിത്രവിവരണം: സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം


vbn

ശബരിമല മുൻ മേൽശാന്തി

മണ്ഡല കാല പ്രഭാഷണം നടത്തി


 തലശ്ശേരി :ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവഭാഗമായി ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി പ്രഭാഷണം നടത്തി.

പ്രഭാഷണത്തിനെത്തിയ ജയരാമൻ നമ്പൂതിരിയെ ചെള്ളത്ത് അയ്യപ്പ സേവാ സംഘം കൺവീനർ പുറകണ്ടി രാജീവൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

വരവേൽപ് ചടങ്ങിന് ക്ഷേത്രം ട്രഷറർ ജയപ്രകാശ്, ഗുരു സ്വാമിമാരായ രാധാകൃഷ്ണൻ, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ദേശ വാസികളായ കുട്ടികളുടെ നൃത്ത നൃത്യങ്ങൾ അരങ്ങേറി തുടർന്ന് അന്നദാനവുംഉണ്ടായി.

ചിത്രവിവരണം: .ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി പ്രഭാഷണം നടത്തുന്നു


റേഷൻ കാർഡ് അപ്ഡേഷൻ

(മസ്റ്ററിംഗ് ) ക്യാമ്പ്


ന്യൂ മാഹി:ഇനിയും മുൻഗണന ( പിങ്ക് ) എ എ വൈ (മഞ്ഞ) വിഭാഗത്തിലെ റേഷൻ കാർഡിൽ ഇ.കെ.വൈ.സി. അപ്ഡേഷൻ ചെയ്യാത്തവർക്ക്

ആധാർ അപ്ഡേഷൻ ചെയ്യുന്നതിനുള്ള അവസരം ഈ മാസം 9 ന് അവസാനിക്കും. ഇനിയും ആധാർ അപ്ഡേഷൻ ചെയ്യാത്തവരുടെ റേഷൻ വിഹിതം മുന്നറിയിപ്പില്ലാതെ നിർത്തലാക്കുന്നതാണ്. നിലവിൽ എല്ലാ റേഷൻ കടകളിൽ വച്ചും അപ്ഡേഷൻ നടത്തുന്നുണ്ട്. ന്യൂമാഹി പഞ്ചായത്തിൽ റേഷൻ കാർഡിൽ ഉൾപ്പെട്ട കുട്ടികളുടേത് ഉൾപ്പെടെ ഇനി മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള എല്ലാവർക്കും വേണ്ടി ന്യൂമാഹി പഞ്ചായത്ത് ഹാളിൽ ഡിസം: 07 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.


തലശ്ശേരി-വടകര ആർ.എം.എസ് ഓഫീസുകൾ അടച്ചുപൂട്ടുവാനുള്ള നീക്കം പുനപരിശോധിക്കും


തലശ്ശേരി:വടകര, തലശ്ശേരി ആർ.എം.എസ് ഓഫീസുകൾ ഡിസമ്പർ 7. മുതൽ അടച്ചുപൂട്ടാനുള്ള പോസ്‌റ്റൽ വകുപ്പിൻ്റെ തീരുമാനം പുനപരിശോധി ക്കും. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രിക്ക് അടിയന്തിര സന്ദേശം നൽകിയിരുന്നു. ആവശ്യത്തിന് പോസ്‌റ്റൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്നതിനാൽ ആർ.എം.എസ്' ഓഫീസുകളുടെ പദവിയുയർത്തി ഐ.സി.എച്ച്.കളാക്കാനും എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വിശദമായ റിപ്പോർട്ട് ഡിസമ്പർ 9 നകം നൽകാൻ മന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.


whatsapp-image-2024-12-05-at-19.45.28_bc093bb3

യശോദ വടവതി നിര്യാതയായി


തലശ്ശേരി:അണ്ടലൂരിലെ താഴെ കാവിന് സമീപം പള്ളത്തിൽ ഹൗസിൽ യശോദ വടവതി (88) . ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയും കർഷക തൊഴിലാളി യൂണിയൻ തലശ്ശേരിഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ്റെ സജീവ പ്രവർത്തകയുമായിരുന്നു.

ഭർത്താവ്: പരേതനായ രാഘവൻ

മക്കൾ: ഉഷ , സോണി ഉണ്ണി,റീത്ത, ഷീബ

മരുമക്കൾ: സുരേശൻ, സി.ശശി, പരേതനായ ബാലൻ

സഹോദരങ്ങൾ:

ലക്ഷ്മണൻ, വിജയൻ, ശാന്ത, സതി, പരേതനായ കരുണൻ, കുമാരൻ നാണു, വിമല


ഇൻറണൽ ലീഗ് ഫുട്ബാൾ മത്സരം നാളെ

മാഹി . സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇൻ്റേണൽ ലീഗ് ഫുട്ബാൾ - 2024 സീസൺ-2 സംഘടിപ്പിക്കുന്നു. ഡിസമ്പർ 7 ന് വൈ: 4 മണിക്ക് മാഹി സ്പോട്സ് ഗ്രൗണ്ടിൽ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും.


vk

വി.കെ.രാമകൃഷ്ണൻ നിര്യാതനായി

തലശ്ശേരി:കോടിയേരിയിലെവി.കെ. രാമകൃഷ്ണൻ (83) മുംബൈ ബോറിവിലിയിൽ നിര്യാതനായി.

പരേതരായ വാഴയിൽ രാഘവന്റേയും ജാനകിയുടേയും മകനാണ്.

 ഭാര്യ: ശ്യാമള (റിട്ട ഫസ്റ്റ് ക്ലാസ് റിസർവേഷൻ സൂപ്പർവൈസർ, റെയിൽവെ, മുംബൈ)

മക്കൾ: ശ്രീജിത് (സോഫ്റ്റ് വേർ എഞ്ചനീയർ, ദുബായി), ശ്രീജേഷ് (സോഫ്റ്റ് വേർ എഞ്ചനീയർ, മുംബൈ), ശ്രീഷ (മുംബൈ)

മരുമക്കൾ: വിപിന (മുംബൈ), സൗമ്യ (മുംബൈ), മയാങ്ക് (സോഫ്റ്റ് വേർ എഞ്ചനീയർ, മുംബൈ)

സഹോദരങ്ങൾ: സരസ്വതി, സീതാലക്ഷ്മി, ഗോപീകൃഷ്ണൻ (റിട്ട അസിസ്റ്റന്റ് ഡയറക്ടർ, മിനിസ്റ്ററി ഓഫ് ഡിഫൻസ്, ന്യുഡൽഹി), പരേതരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ. സംസ്കാരം മുംബൈയിൽ.


download-(2)

മാഹി വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ :


samdra-prakas
manna-adv
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25