മാഹി വ്യാപാരി വ്യവസായി സംഘടനാ വാർഷികം

മാഹി വ്യാപാരി വ്യവസായി സംഘടനാ വാർഷികം
മാഹി വ്യാപാരി വ്യവസായി സംഘടനാ വാർഷികം
Share  
2024 Dec 04, 10:04 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മാഹി വ്യാപാരി വ്യവസായി

സംഘടനാ വാർഷികം

മാഹി :വ്യാപാരി വ്യവസായി സംഘ ടനയുടെ വാർഷിക ജനറൽ ബോഡി യോഗം മാഹി കോ. ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പുതുച്ചേരി ട്രെഡേർസ് ഫെഡറേഷൻ ജന: സിക്രറട്ടറി മുരുക പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.


sashaj4

പ്രസിഡണ്ട് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.  സിക്രട്ടറി കെ.പി അനൂപ് കുമാർ, പായറ്റ അരവിന്ദൻ, ഷാജൂ കാനത്തിൽ, അഹമ്മദ് സമീർ, കെ.കെ.ശ്രീജിത്ത് ,,ഏ.വി.യൂസഫ് സംസാരിച്ചു

പ്രസിഡണ്ടായി ഷാജി പിണക്കാട്ട്', ജനറൽ സിക്രറട്ടറിയായി കെ.പി. അനൂപ് കുമാർ ട്രഷററായി അഹമ്മദ് സമീർ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു


ചിത്രവിവരണം:പുതുച്ചേരി ട്രെഡേർസ് ഫെഡറേഷൻ ജന: സിക്രറട്ടറി മുരുക പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നു

ramesh

സ്വാതന്ത്ര്യ സമരസേനാനികൾക്ക് 

 ഉപഹാരം വിതരണം ചെയ്തു.


 മാഹി:പുതുച്ചേരി സർക്കാർ, സ്വാതന്ത്ര്യ സമരസേനാനികൾക്കും / അവകാശികൾക്കും  ഉപഹാരം വിതരണം ചെയ്തു മാഹി ഗവണ്മെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ രമേശ്‌ പറമ്പത്ത് സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. 

സ്വാതന്ത്ര്യം സമര സേനാനി ശ്രീ കെ. ബാലനെ ചടങ്ങിൽ എം. എൽ.എ ശ്രീ രമേശ്‌ പറമ്പത്ത് ആദരിച്ചു. ഓഫീസ് സൂപ്രണ്ട് ശ്രീ പി. പ്രവീൺ കുമാർ, സി.എച്ച് സുരേന്ദ്രൻ സംസാരിച്ചു.


ചിത്രവിവരണം:രമേശ്‌ പറമ്പത്ത് എംഎൽഎ സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു


whatsapp-image-2024-12-04-at-18.30.13_aa3c29b4

ചൊക്ലിയിൽ സി.പി.എം നേതാവും, പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന

കെ.വി. ദാമോധരൻ്റെ 

മൂന്നാം ചരമവാർഷികം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


ഇന്ന് വൈദ്യുതി മുടങ്ങും


മാഹി: പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം, മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ എച്ച്.ടി. ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല


ബൈക്ക് കള്ളൻ പിടിയിലായി


മാഹി :റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് മോട്ടോർ സൈക്കിൾ കളവ് ചെയ്‌ത്‌ കൊണ്ടുപോയ പ്രതി പിടിയിലായി.

കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീൻ '. '': എന്നയാളാണ് ചോമ്പാല പൊലീസിൻ്റെപിടിയിലായത്. കോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ഇൻസുദീൻ.

പാനൂർ

 കരിയാട് സ്വദേശി രഞ്ജിത്ത് കുമാർ കഴിഞ്ഞ മാസം 17 ന് ക്ഷേത്ര ദർശനത്തിനായി പോയതായിരുന്നു. തിരികെ വന്നപ്പോൾ ബൈക്ക് കാണാനില്ല. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നല്കി. അതിനിടയിൽ രഞ്ജിത്തിന് ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെന്ന പേരിൽ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് ലറ്റർ വരുന്നത്.ഇതോടെ കഥ മാറി.അന്വേഷണം കോഴിക്കോട്ടേക്ക് സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് കളവ് പോയ ബുള്ളറ്റ് സഹിതം പ്രതിയെ സാഹസികമായി പൊലിസിസ് പിടികൂടുകയായിരുന്നു. എസ് ഐ വി കെ മനീഷിൻ്റെ  നേതൃത്വത്തിൽ എസ് സി പി ഒ. സജിത്ത് പി. ടി, ചിത്രദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അജേഷ്, രാഗേഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


സഹകരണ മേഖലയിൽ ക്ഷാമബത്ത കുടിശ്ശിക ലഭ്യമാക്കണം.


തലശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ' 19% ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോൾ സംസ്ഥാനത്തെ സഹകരണ മേഖലയിലെ രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് നൽകാനുള്ളത് 45% ലേറെ ക്ഷാമബത്തയാണ്.

സഹകരണ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷാമബത്ത നൽകുന്നത് അതാത് ബാങ്കുകളും സഹകരണ സ്ഥാപനങ്ങളുമാണ്.

സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാദ്ധ്യതയുമില്ലാത്ത വിഷയത്തിൽ അനുകൂല തീരുമാനമെടുക്കാത്തതിനാൽ സഹകരണ മേഖലയിൽ പ്രതിഷേധം ശക്തമാണ്. 2021 ജൂലൈ മുതലുള്ള 3% ക്ഷാമബത്ത സർക്കാർ ജീവനക്കാർ കൈപ്പറ്റി രണ്ട് മാസം കഴിഞ്ഞിട്ടും അതിന് ആനുപാതികമായ ക്ഷാമബത്ത പോലും സഹകരണ മേഖലക്ക് അനുവദിച്ചിട്ടില്ല.

സർക്കാരിന്റെസാമ്പത്തിക സ്ഥാപനമായ കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്തപോലും കുടിശ്ശികയില്ലാതെ നൽകുമ്പോഴാണ് ബാങ്കിങ്ങ് നിയന്ത്രണ നിയമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അർബൻ ബാങ്കിലെയും കേരള ബാങ്കിലെയും മറ്റിതര സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് സർക്കാർ ക്ഷാമബത്ത നിഷേധിക്കുന്നത്. ഇത് സ്ഥാപനങ്ങളുടെ വളർച്ചയെയും ലാഭനഷ്ടകണക്കുകളെയും സാരമായി ബാധിക്കുകയും റിട്ടയർ ചെയ്യുന്ന ജീവനക്കാരുടെ ആജീവനാന്ത പെൻഷനിൽ കാര്യമായ കുറവ് വരുന്നതിനും ഇടയാക്കുകയാണ്.

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ തൊഴിലാളികൾക്ക് കൃത്യമായ വേതന പരിഷ്‌ക്കരണവും ക്ഷാമബത്തയും ലഭിക്കുകയും മറ്റ് സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ സഹകരണ ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുന്ന സർക്കാർ നിലപാടിൽ എ.കെ.സി.യു.ബി.ഇ.എ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും, അത് ഉടൻ അനുവദിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു.


വനിതാരോഗ്യ ശാക്തീകരണം: സൗജന്യ മെഡിക്കൽ കേമ്പ് നടത്തുന്നു.


തലശ്ശേരി:കിംസ് ശ്രീചന്ദ് ഹോസ്പിറ്റലി ( കണ്ണൂർ) ൻ്റെ ആഭിമുഖ്യത്തിൽ

സ്ത്രീ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും രോഗനിർണയവും, ചികിത്സാ നിർദ്ദേശങ്ങളും നൽകുന്നു. ഡിസംബർ 8 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെതലശ്ശേരി പിലാക്കൂൽ ബൈത്തുൽ മാൽ അങ്കണത്തിൽ

 ഡോ. മിനി ബാല കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എല്ലാ വിധ സ്ത്രീ സംബന്ധ പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും പരിശോധന നടത്തി ചികിത്സാ നിർദ്ദേശങ്ങൾ നൽകും.. കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിലെ പ്രശസത ഗൈനക്കോളജിസ്റ്റ് ഡോ. സുനിത, , ജനറൽ സർജൻ ഡോ. ശ്വേത. എന്നിവരും ഡോ: റസ്പാന ഹുസൈനും പരിശോധന നടത്തും. പരിശോധനകൾ തികച്ചും രഹസ്യമായിരിക്കും.

ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനകളും സൗജന്യമായി നൽകുന്നു. കേമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയും ശസ്ത്രക്രിയയും കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ സൗജന്യ നിരക്കിൽ ലഭ്യമായിരിക്കും

ആദ്യം രജിസ്ടർ ചെയ്ത് ആദ്യമെത്തുന്ന 60 ആളുകൾക്ക് മാത്രം പരിശോധന പരിമിത പ്പെടുത്തിയിരിക്കുന്നു. നേരിട്ടോ ഫോൺ മൂഖേനയോ രജിസ്റ്റർ ചെയ്യുണം:

0490 2343363, Mob. 8137975678

സത്രീ പദവി പഠന റിപ്പോർട്ട് സമർപ്പിച്ചു


തലശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ കേരള വനിത കമ്മീഷൻ അംഗം അഡ്വ:പി. കുഞ്ഞായിഷ സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത അധ്യക്ഷത വഹിച്ചു.തലശ്ശേരി സി.ഡി.പി.ഒ.കെ.അനിത, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെയ്ത്തു, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സജിത,രജിത പ്രദീപ്, എം.പി.ബിന്ദു എന്നിവർ സംസാരിച്ചു.നിതിൻ നങ്ങോത്ത് സ്ത്രീകൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു.


ചിത്രവിവരണം: 'കേരള വനിത കമ്മീഷൻ അംഗം അഡ്വ:പി. കുഞ്ഞായിഷ സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനം ചെയ്യുന്നു


തെയ്യങ്ങളെ തെരുവിലിറക്കരുത്


തലശ്ശേരി: കാവുകളുടെ തനിമ നിലനിർത്തണമെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് നിരക്കാത്ത വിധം ആരാധനാമൂർത്തികളായ തെയ്യരൂപങ്ങളെ കാവുകൾക്ക് പുറത്ത് തെരുവിലിറക്കുന്നത് ശരിയല്ലെന്നും തെയ്യം കലാകാരന്മാരുടെ സംഘടനയുടെ താലൂക്ക് പ്രസിഡണ്ടും , പ്രശസ്തമായ കതിരൂർ മീത്തലെ വേങ്ങേരി ശ്രീ പൊട്ടൻ കാവ് ക്ഷേത്രത്തിലെ ആചാര്യനുമായ എം.വി.ജിതേഷ് പണിക്കർ പറഞ്ഞു.


മീത്തലെ വേങ്ങേരി ശ്രീ പൊട്ടൻ കാവ് തിറ മഹോത്സവം 6 ന് തുടങ്ങും

തലശ്ശേരി: പ്രശസ്തമായ കതിരൂർ വേങ്ങേരി ശ്രീ പൊട്ടൻ കാവ് ആണ്ട് തിറ മഹോത്സവം ഡിസമ്പർ 6, 7, 8 തിയ്യതികളിൽ നടക്കും.

6 ന് വൈ: 3 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നടക്കും.വൈ. 6.30ന് ദീപാരാധന, സംഗീതാർച്ചന, 8 മണി.നൃത്തനൃത്യങ്ങൾ.7 ന് വൈ. 4.30 ന് ഭഗവതിയുടെ മറെഴുന്നള്ളിപ്പ്, ദീപാരാധന, ചെങ്കുരുതി വീത് മഹാകർമ്മം 8.30 ന് അകപൂജ ഗുളികൻ വെള്ളാട്ടം.10.30 ന് രക്തചാമുണ്ഡിയുടെ വെള്ളാട്ടം രാത്രി 11.30. ശ്രീ പൊട്ടൻ ദൈവത്തിൻ്റെ മുഖ പൂജയും കൊട്ടി പ്പാടലും.8 ന് പുലർച്ചെ 2 മണി ഗുളികൻ തിര4 മണി രക്തചാമുണ്ടിതിറ, 10 മണി പൊട്ടൻ തിറ .ഒരു മണിമേലേരി പിണക്ക്, വൈ: 6 മണി കുട്ടിയൂട്ട്. 6.30ന് പുല ചാമുണ്ഡി 7 മണി വാദ്യമേള

വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ആചാര്യൻ എം.വി.ജിതേഷ് പണിക്കർ ,സെക്രട്ടരി കെ.ജയരാജൻ, യു.രമേശ് ബാബു, പി.പ്രസാദ്, അരുൺകുമാർ സംബന്ധിച്ചു


ജഗന്നാഥ ക്ഷേത്രത്തിൽ

കാർത്തിക തിരുന്നാളാഘോഷം


തലശ്ശേരി: ശ്രീജഗന്നാഥ ക്ഷേത്രത്തിൽ കാർത്തിക തിരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിക്കും.

13ന് കാലത്ത് 4 മണിക്ക് നടതുറക്കൽ.6 ന് ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം. മഹാഗണപതി ഹോമം. 8.30ന് ശീവേലി - കാവടി പൂജ,ബാലഗോപാലമഠത്തിൽ നിന്ന്

കാവടി ഘോഷയാത്ര. 10 മണി.സുബ്രഹ്മണ്യ പ്രതിഷ്ഠയിൽ കുംഭാഭിഷേകം ഉച്ചക്ക് 12 മണിക്ക് മദ്ധ്യാഹ്നപൂജ, വൈ: 5.30 കാർത്തിക ദീപം തെളിയിക്കൽ,സമൂഹ ദീപാലങ്കാരം, ദീപാരാധന. 6.30. നൃത്ത സംഗീത സന്ധ്യ 8 മണി അത്താഴപൂജ, ശീവേലി എഴുന്നള്ളത്ത്

whatsapp-image-2024-12-04-at-18.56.06_4063b512

പായസ വിതരണം നടത്തി. 


തലശ്ശേരി : 

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാക്കൂട്ടത്തിൽ എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പഴയ ബസ്റ്റാന്റ് പരിസരത്ത് പായസ വിതരണം നടത്തി പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ,

ഹൈമ എസ്,ഷുഹൈബ് വി വി, മുനാസ് എം, രഗിൻ രാജ് പി സി, രാംഗീത് വി പി, ജിത്തു ആർ നാഥ് അർബാസ് സി കെ നേതൃത്വം നൽകി


ചിത്രവിവരണം: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തലശ്ശേരിയിൽ മധുര പലഹാര വിതരണം നടത്തുന്നു


whatsapp-image-2024-12-04-at-19.02.22_e45fcf5a

ഹംസ നിര്യാതനായി


 മാഹി:ചാലക്കര പള്ളൂർ വയൽ അറവിലക്കത്ത് ഹംസ (93)

ഭാര്യ:സാറ , 

മക്കൾ: ഷേക്ക് മുസ്തഫ ,ഫൗസിയ , ആരീഫ , ഹസീന ... മരുമക്കൾ: സഫീറ ,റസാഖ് ,അമീർ , പരേതനായ സാക്കിർ .

.

കാർത്തിക മഹോത്സവം ഏഴിന് തുടങ്ങും


മാഹി: പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിന്ഡി സമ്പർ 7 ന് 8.30 നും 9 നുമിടയിൽ

കൊടിയേറും 9.30 ന് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക8 ന് കാലത്ത് 6 മണിഗണപതിഹോമം, വൈ.. 5 മണി കാഴ്ചശീവേലി, കുന്നിൻ മുകളിലെ ആരുഢ സ്ഥാനത്ത് ഇറക്കി വെച്ച് പൂജ.10 മണി അയ്യപ്പൻകാവിൽ നവക പൂജ. 9.30 ന് സ്വരാന് ഓർക്കസ്ട്രയുടെ ഗാനമേള.

9 ന് രാത്രി ശിവാഞ്ജലി ഹൃത്തകലാ ക്ഷേത്രത്തിൻ്റെ നൃത്തനൃത്യങ്ങൾ.10 ന് രാത്രി 9.30 ന് വിവിധ കലാപരിപാടികൾ.11 ന് രാത്രി 9.30 ന് നാട് ധർമ്മി നൃത്ത വിദ്യാലയത്തിൻ്റെ നൃത്ത നിശ

12 ന് വൈ: 6 മണി. ആദ്ധ്യാത്മിക പ്രഭാഷണം

13ന് കാലത്ത് 11 മണിക്ക് കാർത്തികാഭിഷേകം വൈ... 5 മണി തിടമ്പ് നൃത്തം രാശ്രി 8 മണി ഗ്രാമബലി, നഗരപ്രദക്ഷിണം, പള്ളിവേട്ട .

 14 ന് കാലത്ത് 5 മണി പളളിയുണർത്തൽ, കണി കാണിക്കൽ 11 മണി ആറാട്ട് കൊടിയിറക്കം. ഒരു മണി ആറാട്ട് സദ്യ.

ഉത്സവത്തിന് മുന്നോടിയായി 6 ന് വൈ: 5 മണിക്ക് കലവറ നിറക്കലും, 6 മണിക്ക് ദീപാരാധനയും, 7.30 ന് അത്താഴപൂജയുമുണ്ടാകും. ഉത്സവ നാളുകളിൽ ഭഗവതി സേവ, നവകം, മുളപൂജ, കൊടി പൂജ, വിഷ്ണുഭഗവാന് വിശേഷാൽ പൂജ ശ്രീഭൂത ബലി, കാഴ്ചശീവേലി, കലശാഭിഷേകം, ഭജന എന്നിവ ഉണ്ടായിരിക്കും.


samdra-prakas



whatsapp-image-2024-12-04-at-19.03.38_59d82a71

സമർപ്പൺ - 2024 വാർഷികോത്സവംസമാപിച്ചു


മാഹി:എക്സൽ പബ്ലിക് സ്കൂൾ, ദ്വിദിന സമർപ്പൺ വാർഷികോത്സവം സമാപിച്ചു. ജി കെ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ചെയർമാൻ പി മോഹനന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ്‌ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി എം കുറുപ്പ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.  

പി ടി എ പ്രസിഡന്റ്‌ കെ വി കൃപേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽമാരായ വി കെ സുധീഷ് സ്വാഗതവും പി പ്രിയേഷ് നന്ദിയും പറഞ്ഞു.

ആദ്യനാളിൽ കെ ജി തലം മുതൽ ജെ എൽ പി വിഭാഗത്തിലെയും രണ്ടാം ദിവസം സീനിയർ എൽ പി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെയും വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.


ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


chu

എം.ആർ.സി.യുടെ

വേർപാടിൽ അനുശോചിച്ചു


തലശ്ശേരി. മാർക്സിസ്റ്റ്‌ നിരൂപകനും അധ്യാപകനും പത്ര പ്രവർത്തകനുമായിരുന്ന പ്രഫ. എം. ആർ. ചന്ദ്രശേഖര(എംആർസി)ന്റെ നിര്യാണത്തിൽ തലശ്ശേരിയിൽ എം. പി. ബാലകൃഷ്ണൻ സ്മൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം അനുശോചിച്ചു. ചൂര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ഇ. ബാലകൃഷ്ണൻ, പി. ജനാർദനൻ, പൊന്ന്യം കൃഷ്ണൻ, വെള്ളോറ നാരായണൻ, ഷാജി പാണ്ഡ്യാല സംസാരിച്ചു.


ചിത്രവിവരണം: ചര്യയിചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25