എ.വിഎസ്. ഹാൾ മാലിന്യ നിക്ഷേപ കേന്ദ്രമാക്കരുത്
മാഹി: നഗരസഭാ ടൗൺ ഹാളായ പള്ളൂർ എ.വി.എസ്. സിൽവർ ജൂബിലി ഹാളിൻ്റെ പരിസരമത്രയും മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുകയും, ജനനിബിഢമായ ടൗണിനെയാകെ വൃത്തിഹീനവും ദുർഗന്ധപൂരിതവുമാക്കുകയും ചെയ്യുന്ന നഗരസഭാധികൃതരുടെ നടപടിയിൽ നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു.കാൽ നൂറ്റാണ്ടുകാലം എം എൽ എ യും, ഡെ: സ്പീക്കറുമായിരുന്ന എ.വി എസ്സിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പായറ്റ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി ട്രേഡേർസ് ഫെഡറേഷൻ ഉപാദ്ധ്യക്ഷൻ കെ.കെ.അനിൽകുമാർ മുഖ്യഭാഷണം നടത്തി.
ഫെഡറേഷൻ സംസ്ഥാന സെക്രട്ടരി മുരുക പാണ്ഡ്യൻ
വൈ . പ്രസിഡണ്ടുമാരയ പി.ദണ്ഡപാണി, എസ്.വൈദ്യനാഥൻ, ഉമാശങ്കർ ( പുതുച്ചേരി) രാമ(കൃഷ്ണൻ (കാരിക്കാൽ ) ഷാജു കാനത്തിൽ, ഷാജി പിണക്കാട്ട്, ടി.എം.സുധാകരൻ, കെ.പി.അനൂപ് കുമാർ സംസാരിച്ചു.സെക്രട്ടരി കെ.ഭരതൻ സ്വാഗതവും, കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പളളൂർ നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.ശ്രീജിത്ത് (സെക്രട്ടരി ) കെ.ഭരതൻ (ട്രഷറർ)പായറ്റ അരവിന്ദൻ (പ്രസിഡണ്ട്)
പൊന്ന്യത്തങ്കം സംഘാടക
സമിതി രൂപീകരിച്ചു
തലശ്ശേരി:പൊന്ന്യത്ത് കളരി അക്കാദമി സ്ഥാപിക്കാൻ മുഴുവൻ ജനങ്ങളുടെയും രാഷ്ട്രീയം മറന്നുള്ള പിന്തുണയും പരിശ്രമവും ഉണ്ടാവണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ.
പൊന്ന്യം ഏഴരക്കണ്ടത്തിനു സമീപം ചേർന്ന പൊന്ന്യത്തങ്കം സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ഉത്സവമായി മാറിക്കഴിഞ്ഞ പൊന്ന്യത്തങ്കം കൂടുതൽ പൊലിമയോടെ ഈ വർഷവും നടപ്പിലാക്കുമെന്ന് സ്പീക്കർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പൊന്ന്യത്ത് കളരി അക്കാദമി യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. കളരി അക്കാദമിക്കായി സ്ഥലം വിട്ടു നൽകുന്നവർ നാടിന്റെ വികസനത്തിൽ പങ്കാളികളാവുകയാണ്. അതിനാൽ പരമാവധി സഹകരിക്കണമെന്നും വില കൂടുതലുയർത്താൻ ശ്രമിക്കരുതെന്നും അങ്ങനെ വന്നാൽ സ്ഥലമേറ്റെടുക്കൽ നടക്കാതെ വരികയും പദ്ധതി നഷ്ടമാവുമെന്നും സ്പീക്കർ പറഞ്ഞു.
കളരി അക്കാദമി യാഥാർത്ഥ്യമായാൽ നാടിന്റെ മുഖച്ഛായ മാറുമെന്നും ഇത് നാട്ടുകാർക്ക് നേട്ടമാവുമെന്നതിനാൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷനായി. ടി ടി റംല, എ വി അജയകുമാർ, പൊന്ന്യം കൃഷ്ണൻ, പി വി ലവ് ലി ൻ, ഒ ഹരിദാസ്, കെ.വി. രജീഷ് , വിനോദ് പൊന്ന്യം എന്നിവർ സംസാരിച്ചു.
ഫെബ്രുവരി അവസാനവാരം ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് പൊന്ന്യത്തങ്കം നടക്കുക.
സംഘാടക സമിതി ഭാരവാഹികൾ: പി പി സനിൽ (ചെയർമാൻ), എൻ പി വിനോദ് കുമാർ (കൺവീനർ).
ചിത്രവിവരണം: സംഘാടക സമിതി രൂപീകരണ യോഗം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
യാത്രക്കാരനോട്അമിതചാർജ്ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവർക്കെതിരെ നടപടി
തലശ്ശേരി:ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ എത്തിയ ആളിൽ നിന്നും അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി.
തലശ്ശേരിയിലെ ഓട്ടോ റിക്ഷാഡ്രൈവറായ കെ.സി.മനോഹരൻ പരാതിക്കാരനായ യാത്രക്കാരനെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും എതിർ കക്ഷികളാക്കി നൽകിയ ഹരജിയാണ് മുൻസീഫ് കോടതി തള്ളിയത്.
പരാതിക്കാരനായ ഓട്ടോറിക്ഷാഡ്രൈവർക്കെതിരെ സത്യസന്ധമായ നിലയിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
2017 ൽ ഡെക്കാൻ ക്രോണിക്കൽസിന്റെ കോഴിക്കോട് യൂനിറ്റ് റിപ്പോർട്ടർ ആയ കൊളശ്ശേരി സ്വദേശി ഹരിഗോവിന്ദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊളശ്ശേരിനിട്ടൂരിലേക്ക്ള്ള യാത്ര പോവാൻ ഓട്ടോറിക്ഷാഡ്രൈവർരൂപയാണ് കെ.സി.മനോഹരൻ നൂറ് രൂപ ആവശ്യപ്പെട്ടത്.
സാധാരണ 70 നൽകാറെന്ന് പറഞ്ഞപ്പോൾ, ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ പോവാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയാണത്രെ ഉണ്ടായത്. ഇതിനെതിരെ ആർ.ടി.ഒ. വിന് പരാതി നൽകിയതിനാൽ മോട്ടോർ വാഹന വകുപ്പ് മനോഹരനെതിരെ നിയമ നടപടിയും സ്വീകരിച്ചിരുന്നു. മനോഹരന്റെലൈസൻസ് കസ്റ്റഡിയിൽ എടുക്കുകയും മുവ്വായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു . ഇതിനെതിരെയാണ് മനോഹരൻ തനിക്കെതിരെപരാതി നൽകിയഹരിഗോവിന്ദ്, എം.വി.ഐ.അനിൽകുമാർ എന്നിവർക്കെതിരെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ സീഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. എം.വി.ഐക്ക് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർമാരായ അഡ്വ.കെ.രൂപേഷ്,അഡ്വ. എ.രേഷ്മ എന്നിവരും ഹരിഗോവിന്ദിന് വേണ്ടി അഡ്വ.കെ.എം.പുരുഷോത്തമനും ഹാജരായി.
മേൽപ്പാലത്തിൻ്റെ സീലിങ്ങ്
അടർന്ന് വീഴുന്നു.
തലശ്ശേരി: ടി. സി മുക്കിലൂടെ കടന്നുപോകുന്ന മേൽ പാലത്തിന്റെ സീലിംഗ് അടർന്നു വീഴുന്നത് പതിവായി.. പാലത്തിന് മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് മേൽപ്പാലത്തിന് അരികിലുള്ള സീലിംഗ് താഴേക്ക് പതിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പാലത്തിന് അടിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ വൻ ശബ്ദത്തോടെ സീലിംഗ് അടർന്നുവീണത്.
നിരവധി വിദ്യാർത്ഥികളും റെയിൽവേ യാത്രക്കാരടക്കമുള്ള നൂറുക്കണക്കിന് ആൾക്കാരാണ് നിത്യേന ഇത് വഴി നടന്നുപോകുന്നത്. നിരവധി അതിഥി തൊഴിലാളികൾ അതി രാവിലെ ജോലിക്കായി വിവിധസ്ഥല അളിലേക്ക്
പോകാൻ ' എത്തുന്നതും ഇവിടെ
യാണ് . അതോടൊപ്പം ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. മാസങ്ങളായി സീലിംഗ് അടർന്നുവീഴാൻ തുടങ്ങിയിട്ട്. ഇ കെ നായനാർ മുഖ്യമന്ത്രിയായ സമയത്താണ് പാലം ഉദ്ഘാടനം ചെയ്ത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദേവി നിര്യാതയായി.
മാഹി ..ചാലക്കര അബേദ്ക്കർ സ്കൂൾ പരിസരത്തെ കുന്നുംപുറത്ത് ദേവി (85) നിര്യാതയായി.
മക്കൾ: സുശീല,സുരേഷ്, സുജാത, സുനിത, പുഷ്പലത, ശ്യാമള ,
' ബിന്‌ധു. സഹോദരങ്ങൾ: പരേതരായ മാധവി, കുമാരൻ, രാഘവൻ, യശോദ
വാണി ദേവി നിര്യാതയായി'
തലശ്ശേരി: തിരുവങ്ങാട് ചാലിയ യുപി സ്കൂൾ മാനേജിംഗ് പാർട്ണർ ഇല്ലത്തുതാഴെ താഴെപ്പുരയിൽ കെ എം വാണിദേവി (82) നിര്യാതയായി'
.ഭർത്താവ്: പരേതനായ എം.പി. നാണു. മക്കൾ .എം കെ സനിൽ കുമാർ ( കൃഷ്ണ ട്രേഡേഴ്സ് മഞ്ഞോടി), എം.കെ. സലീന, എം കെ സജിത്ത് ( ചാലിയ യുപി സ്കൂൾ ), എം കെ സജിന. മരുമക്കൾ : ബിന്ദു സനിൽ ( ചാലിയ യുപി സ്കൂൾ ), അജിത സജിത്ത്, സുദീപൻ സിപി ( സിപി ട്രേഡേഴ്സ് ഇടയിൽ പിടിക ) സഹോദരങ്ങൾ : കെഎം ഷൈലജ, പരേതരായ കെ എം ശാന്തകുമാരി, കെ എം ദിവാകരൻ.
വാണി ദേവി നിര്യാതയായി'
തലശ്ശേരി : അബോധാവസ്ഥയിൽ ജനറൽആശുപത്രിയി ലെത്തിച്ച് മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞില്ല - കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിക്ക് പിറകിൽ കടൽക്കരയിൽ ഏതാണ്ട് 20 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത് - ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരു നിറത്തിലുള്ള യുവാവിന്റെ നെഞ്ചിൽ രാമോദവൽ, ഐ ലവ് യൂ എന്ന് പച്ചകുത്തിയിട്ടുണ്ട്. 180 സെന്റിമീറ്റർ ഉയരം, മെലിഞ്ഞ ശരീരമാണ് '. വിവരം ലഭിക്കുന്നവർ 0490-2323352, 9497987207, 9495722181. അറിയിച്ചാലും.
വാർഷികാഘോഷം
മാഹി :പള്ളൂർ കസ്തൂർബാഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ വാർഷികാഘോഷംവിപുലമായ പരിപാടികളോടെ നടന്നു.
മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാഫ് സെക്രട്ടറി. എ അജിത്ത് പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് പികെ ജയതിലകൻ സംസാരിച്ചു.
വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കായുള്ള സമ്മാനവിതരണം നടന്നു.
ഹെഡ്മാസ്റ്റർ കെ പി ഹരീന്ദ്രൻ സ്വാഗതവും
സ്കൂൾ ലീഡർ സാവന്ന സന്തോഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഗവ: പേരൻ്റ്സ് അസോസിയേഷൻ്റെപ്രസ്താവനകൾ നിരർത്ഥകം : ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ
മാഹി സി.ബി.എസ്.ഇ സിലബസിനെക്കുറിച്ചും മാഹി മേഖലയിലെ അധ്യാപകരുടെ കാര്യപ്രാപ്തിയെക്കുറിച്ചും ഗവ: പേരൻ്റ്സ് അസോസിയേഷൻ നടത്തിയ നിരർത്ഥകമായ പ്രസ്താവനകളിൽ ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ കൃത്യമായ മേൽനോട്ടത്തിൽ പുരോഗമിക്കുന്ന പരിഷ്ക്കരണ നടപടികൾ തെറ്റായി വ്യാഖ്യാനിച്ചത് സ്വകാര്യ വിദ്യാഭ്യാസമേഖലയെ സഹായിക്കാനാണെന്നും കുറ്റപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group