രാഘവീയം - 2024
സംഗീത സ്മൃതി
തലശ്ശേരി:അനുഗൃഹീതരായ ഗാനരചയിതാക്കളുടെ ഹൃദയത്തിൽ മുള പൊട്ടിയ ഭാവനാ സുന്ദരമായ വരികൾ, രാഘവൻ മാഷിൻ്റെ സുന്ദര തരളിത രാഗച്ചാർത്തായി മാറുകയും, അത് തലമുറകളെ ഇന്നും പുളകം കൊള്ളിക്കുന്ന അനുഭൂതിയായി മാറുകയും ചെയ്തതായി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അഭിപ്രായപ്പെട്ടു.
ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ പത്മശ്രീ കെ.രാഘവൻ മാഷിൻ്റെ 111-ാം ജൻമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാഘവീയം 2024 അനുസ്മരണവും,സംഗീത സ്മൃതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ജഗന്നാഥ ക്ഷേത്രത്തിൻ്റെ എക്കാലത്തേയും അഭ്യുദയകാംക്ഷിയും ശ്രീനാരായണ ഗുരു താമസിച്ചിരുന്ന ശരവണം വീട്ടിലെ അംഗവുമായ രാഘവൻ മാഷ് ഗുരുവിൻ്റെ അനുഗ്രഹ പുണ്യം സിദ്ധിച്ച മഹാപ്രതിഭയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാനോദയ യോഗം ഡയറക്ടർരാഘവൻ പൊന്നമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
രാഘവൻ മാഷിൻ്റെ മകൻ ആർ.മുരളീധരൻ അച്ഛൻ്റെ സ്മരണകൾ പങ്കുവെച്ചു.
ചാലക്കര പുരുഷു സ്വാഗതവും, രാജീവൻ മാടപ്പീടിക നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ രാഘവീയം സംഗീത സ്മൃതി ഉദ്ഘാടനം ചെയ്യുന്നു.
ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന
രാഘവീയം സംഗീത സ്മൃതിയിൽ പ്രശസ്ത ഗായകരായമനോജ് കുമാറും ,വിനീതയും യുഗ്മഗാനം ആലപിക്കുന്നു
ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന
രാഘവീയം സംഗീത സ്മൃതിയിൽ
ഗായകൻ പ്രദീപ് സ്റ്റാർ ഗാനം ആലപിക്കുന്നു
ജനമനസ്സിൽ ഇടം നേടിയ നേതാവായിരുന്നു ഏ.വി:
ഇ.വത്സരാജ്
മാഹി: മയ്യഴിയിലെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ജനകീയനായ നേതാവായിരുന്നു ഏ.വി.ശ്രീധരൻ. തൊഴിലാളികളുടെ പ്രശ്നങ്ങൾ നെഞ്ചോട് ചേർത്ത് പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതിൽ അഭിമാനം കൊണ്ടിരുന്ന ഏ.വിയുമായുള്ള ആത്മബന്ധം ഒരിക്കലും മറക്കാനാവില്ലെന്ന് ഇ.വത്സരാജ് പറഞ്ഞു.
കോൺഗ്രസ്സ് നേതാവും പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഏ.വി.ശ്രീധരൻ്റെ എട്ടാം ചരമ വാർഷികദിനത്തിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരജ്.
തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടി ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവാണ് ഏ.വി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറ മാതൃകയാക്കണം.
ഇന്ത്യാ സഖ്യം നമ്മുടെ രാജ്യത്ത് മതേതര ശക്തികളെ ഒരുമിച്ച് ചേർത്ത് മുന്നോട്ട് നയിക്കുമ്പോൾ ഇവിടെ സി.പി.എം സ്വീകരിക്കുന്ന നിലപാട് വർഗ്ഗീയ ശക്തികൾക്ക് അനുകുലമായി തീരുകയാണ്. അതുകൊണ്ടുതന്നെസി.പി.എമ്മിന് ജനങ്ങളുടെ ഇടയിലുള്ള അംഗീകാരം നഷ്ടപ്പെട്ടിരിക്കയാണെന്ന്കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ മുഖ്യ ഭാഷണത്തിൽ പറഞ്ഞു. രമേശ് പറമ്പത്ത് എം.എൽ.എ, സത്യൻ കോളോത്ത്, പി.പി.വിനോദൻ, പി.പി.ആശാലത സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ പ്രവർത്തകരായ കെ.ഹരിന്ദ്രൻ, എൻ.മോഹനൻ, കെ.രവിന്ദ്രൻ, ഷാജി പൊയിൽ, കെ.പ്രശോഭ്, പി.കെ.രജേന്ദ്രൻ എന്നിവരും എം.എ.എസ്സ്.എം. വായനശാലയുടെയും ഏ.വി.എസ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പി.ഗംഗാധരൻ, എം.ശ്രീജയൻ എന്നിവരും ഏ.വി.എസ്സ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി
എം.എ.എസ്സ്.എം. വായനശാലയുടെയുംഏ.വി.എസ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ, ഏ.വി.എസ്സ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തുന്നു
തലശ്ശേരി റെയിൽവെ
സ്റ്റേഷനിൽ എസ് കലേറ്റർ
തലശ്ശേരി: തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൻ്റെ നീളം കൂട്ടി ' ഇറങ്ങാനുള്ള എസ്കലേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
ആർ.പി എ.ദീർഘകാലമായി ഒന്നാം പ്ളാറ്റ്ഫോമിൽ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടറാണ് നീളം കൂട്ടി വിഫുലീകരിച്ച് യാത്രക്കാർക്ക് തുറന്നു കൊടുത്തത്..
കൗണ്ടറിനെ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാൻ 6 വെൻഡിങ്ങ് മെഷിനും സ്ഥാപിച്ചിട്ടുണ്ട്.
സ്വയം ടിക്കറ്റ് എടുക്കാൻ അറിയാത്തവർക്ക് എടുത്ത് നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ എം പി യായിരിക്കുമ്പോൾ മുകളിലേക്ക് പോകാനുള്ള എസ്ക്കലേറ്റർ സ്ഥാപിച്ചിരുന്നുവെങ്കിലും, ഇപ്പോൾ താഴെക്ക് വരാനുള്ള എസ്ക്കലേറ്ററും റെയിൽവേ സ്ഥാപിച്ചിരിക്കുകയാണ്.
റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു ടിക്കറ്റ് കൗണ്ടർ വിഫുലികരണവും, ഇറങ്ങാനുള്ള എസ്കലേറ്ററും.
അമൃത ഭാരത്പദ്ധതിയിലുൾപ്പെടുത്തി അവ പുർത്തികരിച്ചതിനു ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരെയും ബന്ധപ്പെട്ട ഉദ്യേഗസ്ഥരെയും അഭിനന്ദനമറിയിച്ച് പാസ്സഞ്ചർ അസോസിയേഷൻ സന്ദേശമയച്ചു.
ടിക്കറ്റ് കൗണ്ടർ നീളം കൂട്ടാൻ വേണ്ടി മുകൾ നിലയിലേക്ക് കയറാനുള്ള കോവണി പൊളിച്ചു നീക്കിയതിനാൽ മുകളിലത്തെ വിശാലമായ ഹാൾ ഉപയോഗിക്കാൻ കഴിയാതായിട്ടുണ്ട്.
അതിനാൽ മുകളിലേക്ക് കയറാൻ ഉചിതമായ സ്ഥലത്ത് കോവണി സ്ഥാപിക്കണമെന്നും,രണ്ടാം നമ്പർപ്ലാറ്റ്ഫോമിലും എസ്കലേറ്റർസ്ഥാപിക്കണമെന്നും ഡിവിഷണൽ റെയിൽവേ മാനേജരോട് തലശ്ശേരി റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ചിത്രവിവരണം: തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പുതുതായി ആരംഭിച്ച എസ് കലേറ്റർ
തൊഴിലുറപ്പ് തൊഴിലാളികളുടെ
മാർച്ചും ധർണ്ണയും
ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക, അശാസ്ത്രീയവും അപ്രായോഗികവുമായ എൻ എം എം എസ്, ജിയോടാഗ് പരിഷ്കാരങ്ങൾ ഒഴിവാക്കുക, കാർഷിക മേഖലയിലെ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ന്യൂമാഹി ടൗണിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സി ഐ ടി യു ഏറിയ സെക്രട്ടറി എ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എൻ വി സുഷമ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, വി കെ രത്നാകരൻ,സി കെ റീജ എന്നിവർ സംസാരിച്ചു
ഫോട്ടോ : എ രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു
ലോഗോ പ്രകാശനം ചെയ്തു
തലശേരി :ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ്. ചാമ്പ്യൻഷിപ്പിന്റെ ലോഗോ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രകാശനം ചെയ്തു.
തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന ചടങ്ങിലാണ് പ്രകാശനം നടന്നത് ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, അന്തർദേശീയ ഫെൻസിങ് താരങ്ങളായ റീഷ പുതുശേരി, കെ പി ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ പി ജ്യോതിസ് ആണ് ലോഗോ ഡിസൈൻ
ചെയ്തത്.
ചിത്രവിവരണം:
ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നു
വയോജനങ്ങളെ ചേർത്തുപിടിച്ച് ഒരു രാജ്യാന്തര വിനോദയാത്ര
തലശ്ശേരി: പിണറായിലും സമീപ പ്രദേശങ്ങളിലുമുള്ള വയോജനങ്ങളെ ചേർത്തുപിടിച്ച് ഒരു വായനശാല സംഘടിപ്പിച്ചു വരുന്ന യാത്രകൾ നാട്ടിൽ പ്രവർത്തിച്ചു വരുന്ന സാംസ്കാരിക സ്ഥാപനങ്ങൾക്ക് വേറിട്ട സന്ദേശവും അനുകരണിയ മാതൃകയുമായി.
വ്യത്യസ്ഥങ്ങളായ പരിപാടികൾ നടത്തി ഇതിനകം ശ്രദ്ധാ കേന്ദ്രമായി മാറിയ പിണറായി വെസ്റ്റിലെ സി.മാധവൻ സ്മാരക വായനശാലയാണ് നാട്ടിലെ തൊഴിലുറപ്പു തൊഴിലാളികളും മറ്റ് നിത്യവരുമാനക്കാരായ സാധാരണക്കാരും ഉൾപെടെയുള്ള വയോജനങ്ങളുമായി വേറിട്ട ജീവിത യാത്രകൾ സംഘടിപ്പിക്കുന്നത് .
ഇതേ വരെ കേരളത്തിലെയും ഇന്ത്യയിലെയും വിവിധ സ്ഥലങ്ങളിലായിരുന്നു 15 ഓളം യാത്രകൾ നടത്തിയിരുന്നത് . പതിനാറാമത് യാത്രയാണ് മലേഷ്യയിലേക്ക് പുറപ്പെടുന്നത് ' വായനശാലയുടെ വയോജന വേദിയാണ് യാത്രക്ക് ചുക്കാനേന്തുന്നത്. 80 വയസു കഴിഞ്ഞ പി.കെ.ശയോദ, മാലതി, പുഷ്പവല്ലി, വാർഡ് മെമ്പർ കെ.വിമല എന്നിവരും യാത്രാ സംഘത്തിലുണ്ട്.
യാത്രക്കുള്ള പാസ്പോർട്ടിനായി സമർപ്പിക്കാൻ ജനന തീയ്യതി രേഖകൾ പോലും ഇല്ലാതിരുന്ന വയോധികർക്ക് പാൻകാർഡുകൾ സംഘടിപ്പിച്ചാണ് അപേക്ഷ സമർപ്പിച്ചത്.പ്രായമായാൽ വീടുകളിൽ ചടഞ്ഞു കൂടി സ്വയം വിധിയെ പഴിച്ച് ഒതുങ്ങിക്കഴിയേണ്ടവരല്ല വയോജനങ്ങളെന്ന് തെളിയിക്കുക കൂടി യാത്രോദ്ദേശമാണെന്നും വായനശാല സിക്രട്ടറി അഡ്വ.വി.പ്രദീപൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. യാത്ര ചെയ്യുന്ന എല്ലാ വയോധികർക്കും യാത്രാനുഭവങ്ങൾ പങ്കു വയ്ക്കാൻ പുസ്തകവും പേനയും വായനശാല നൽകുന്നുണ്ട്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ അനുഭവക്കുറിപ്പുകൾ വായനശാലക്ക് കൈമാറണം.
ഇവക്രോഡീകരിച്ച് യാത്രാ വിവരണമാഗസിനും തയ്യാറാക്കും. വാർഡ് മെമ്പർ കെ.വിമല, വയോജന വേദി സിക്രട്ടറി ഇ രാജൻ, വായനശാല വൈസ് പ്രസിഡണ്ട് കെ.പി. രാമകൃഷ്ണൻ, യാത്രാംഗങ്ങളായ യയോദ, മാലതി എന്നിവരും സംബന്ധിച്ചു
പൊന്ന്യത്തങ്കം സംഘാടക സമിതി രൂപീകരണ യോഗം പൊന്ന്യത്ത് സ്പീക്കർ അഡ്വ എ എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
സി.ബി.എസ്.ഇ സിലബസ്സ് : കുട്ടികൾ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കണം
മാഹി .സി.ബി.എസ്.ഇ സിലബസ്സ് വന്നതോടു കൂടി കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് 10,11,12 ക്ളാസ്സുകളിലെ ബോർഡ് പരീക്ഷകളിൽ 25 ശതമാനം പ്രമോഷൻ മാർക്ക് അനുവദി
ക്കണമെന്നുംമാഹി ഗവ.എൽ.പി സ്കൂൾ അടച്ചു പൂട്ടി നഴ്സിങ് കോളേജ് ആരംഭിക്കുന്ന നടപടി പിൻവലിച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്നുംമാഹി മേഖല ഗവ.സ്കൂൾ പേരൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾവാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബാലകലാമേള അസമയത്ത് നടത്തുന്നത് ഉചിതമല്ല.
അദ്ധ്യയന വർഷ അവസങ്ങളിൽ അദ്ധ്യാപകരെ സ്ഥലം മാറ്റുന്നത് ഒഴിവാക്കണം
. സ്കൂൾ യൂണിഫോമിൽ സമഗ്രമായ മാറ്റം വരുത്തണം. യു.പി. മുതലുള്ള പെൺകുട്ടികൾക്ക് ഓവർ കോട്ട് നൽകണം. സ്റ്റുഡൻ്റ്സ് ഐ.ഡി.കാർഡ് സംവിധാനം ഏർപ്പെടുത്തുക.
പിഎം ശ്രീ ആയി ഉയർത്തപ്പെട്ട പ്രത്യേക പരിഗണയിലുള്ള ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിന് ആവശ്യമായ കളിസ്ഥലം ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കുക. എസ്.എം.സിയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കുക. ഫ്രഞ്ച് സ്കൂളിൽ ഫ്രഞ്ച് ഭാഷ പോലും അറിയാത്ത അദ്ധ്യാപകരെ നിയമിച്ചതിലെ അപാകത പരിഹരിക്കണം. ഫ്രഞ്ച് അറബിക്ക് പോലുള്ള വിഷയങ്ങളിലേക്കുള്ള നിയമനത്തിന് ആവശ്യമായ ഭേദഗതികൾ വരുത്തുക.
തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് ലഫ് ഗവർണർ ഉൾപ്പടെയുള്ള അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികളായ
ഷോഘിത വിനീത്, റഷീദ് അടുവാട്ടിൽ, ഷിബു കാളാണ്ടിയിൽ, ധനൂപ, ഫെബിന കലീൽ അറിയിച്ചു.
സൈനുൽ ആബിദീൻ നിര്യാതനായി.
തലശ്ശേരി:വർക്കല ഷഹൻഷാ മൻസിലിൽ സൈനുൽ ആബിദീൻ (81) കതിരൂർ സ്കൂൾ ഗ്രഉണ്ടിന് സമീപം സൈഷാ ഹൗസിൽ നിര്യാതനായി.
കേരള ഫയർ ഫോഴ്സിൽ ജോലി ചെയ്ത ശേഷം ദുബായിയിൽ ഡിഫൻസിലുണ്ടായിരുന്നു
ഭാര്യ : നഫീസ (അന്തമാൻ )
മക്കൾ : ഷെഹൻഷാ, ഷബീർഷാ, ഷമീം നിസാ
മരുമക്കൾ: റാജിഫ, സാജിഫ, പരേതനായ മുഹമ്മദ് ഷാഫി ( മൂന്ന് പേരും താഴത്ത് പള്ളി ഹൗസ് )
സുധീർ നിര്യാതനായി.
തലശ്ശേരി :പൊതുവാച്ചേരി ചെമ്പ്ര രാമപുരം വീട്ടിലെ വരപ്രത്ത് താവഴിയിലെ പരേതയായ പാഞ്ചാലി അമ്മയുടെ ഇളയ മകൻ സുധീർ (55 )ഹൃദയാഘാതം മൂലം കോയമ്പത്തൂരിൽ നിര്യാതനായി.
ഭാര്യ. ശ്രീജിത
മകൻ. വരുൺ
സഹോദരങ്ങൾ രാജമണി, രജനി, പ്രീജ പരേതരായ ഗംഗാധരൻ കേതാരം, അനിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group