അരുവിപ്പുറത്ത് എഴുതിവെച്ചത് സർവ്വേശ്വരൻ: ആർച്ച് ബിഷപ്പ്

അരുവിപ്പുറത്ത് എഴുതിവെച്ചത് സർവ്വേശ്വരൻ: ആർച്ച് ബിഷപ്പ്
അരുവിപ്പുറത്ത് എഴുതിവെച്ചത് സർവ്വേശ്വരൻ: ആർച്ച് ബിഷപ്പ്
Share  
2024 Dec 01, 08:52 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അരുവിപ്പുറത്ത് എഴുതിവെച്ചത് സർവ്വേശ്വരൻ: ആർച്ച് ബിഷപ്പ്


തലശ്ശേരി: അരുവിപ്പുറത്ത് ഗുരു എഴുതി വെച്ച സന്ദേശം സർവ്വേശ്വരൻ തന്നെയാണ് ആലേഖനം ചെയ്തതെന്ന് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ: ജോസഫ് പാംബ്ളാനി അഭിപ്രായപ്പെട്ടു.

മതങ്ങളും രാജ്യങ്ങളും ലോക ചക്രവാളത്തിൽഇരുൾ പരത്തുമ്പോൾ

, ഗുരുദേവ വചനങ്ങൾ വെളിച്ചം പരത്തുകയാണെന്ന് ബിഷപ്പ് പറഞ്ഞു.ഗുരുദേവനെ പഠിച്ചാൽ ആർക്കും ആ ദർശനങ്ങളെ അവഗണിക്കാനാവില്ല.

അദ്വൈതത്തിൻ്റെ അന്തരാത്മാവിനെ പഠിച്ച മഹാഗുരു പറഞ്ഞത് മതങ്ങൾ ഒരേ മായയുടെ ദിന്ന ഭാവങ്ങളാണെന്നാണ്. നാം ജ്ഞാനമാർജ്ജിക്കും വരെ ഭിന്നതയുടെ സ്വരങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുമെന്ന് ഗുരു തന്നെ ഓർമ്മിപ്പിച്ചതാണ്. ജാതിക്കും മതങ്ങൾക്കും മീതെയാണ് മനുഷ്യൻ. പ്രസംഗം കൊണ്ടല്ല, സാന്നിദ്ധ്യം കൊണ്ടാണ് ഗുരു പ്രകാശം പരത്തിയതെന്ന് ബിഷപ്പ് പാംബ്ലാനി ചൂണ്ടിക്കാട്ടി -

സ്വാമി ആനന്ദ തീർത്ഥരുടെ ഗൃഹസ്ഥ ശിഷ്യൻ ടി.വി.വസുമിത്രൻ എഞ്ചിനീയർ എഴുതിയ ശ്രീനാരായണ ഗുരുദേവരു ടെ ജീവചരിത്രവും, ഉത്തര മലബാർ സന്ദർശന ചരിത്രവും എന്ന ഗ്രന്ഥത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് .

 നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ: വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ:ടി.വി.വസുമതിഏറ്റുവാങ്ങി.അഡ്വ: സ്വപ്ന സനന്ദ് പുസ്തക പരിചയം നടത്തി. പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മുൻ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ്ടി.വി.രാമകൃഷ്ണൻവിശിഷ്ടാതിഥിയായിരുന്നു..

സ്വാമി അദ്വൈതാനന്ദ തീർത്ഥ സ്വാമികൾ ( ശിവഗിരി) അനുഗ്രഹ ഭാഷണം നടത്തി. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം പ്രസിഡണ്ട് പി.കെ.ബാലകൃഷണൻ, ടി.എച്ച്.മുസ്തഫ മൗലവി, സ്വാമി സുരേശ്വരാനന്ദ സംസാരിച്ചു.ടി.വി.വസുമിത്രൻ എഞ്ചിനീയർ സ്വാഗതവും, വി.സുധാകരൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാം ബ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-12-01-at-18.10.55_308c5e75

ജില്ലാതല യുവ ഉത്സവ്  

കലാ മാമാങ്കമായി


മാഹി:മൈ ഭാരത് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച യുവ ഉത്സവ് - 2024 മയ്യഴിയിലെ കൗമാര - യൗവ്വനങ്ങളുടെ കലാ മാമാങ്കമായി .

 മാഹീ ജെ എൻ ജി എച്ഛ് എസ് എസിൽ സംഘടിപ്പിച്ച ജില്ലാ തല യുവ ഉത്സവ് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം തനൂജ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ സ്വാഗതവും, എൻ.കർപ്പകം നന്ദിയും പറഞ്ഞു.

 മേളയോടനുബന്ധിച്ച് വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റൂകൾ, എജൻസികൾ എന്നിവ ഒരുക്കിയ സ്റ്റാളുകൾ, കലാ പരിപാടികൾ എന്നിവയുണ്ടായി. മത്സര ഇങ്ങളിൽ കവിത രചന, പെയിൻ്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം, സയൻസ് മേള എന്നീ വ്യക്തിഗത ഇനങ്ങളും സയൻസ് മേള, നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണുണ്ടായത്. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും, മോമെന്റൊയും സർട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നൽകും. 



ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-12-01-at-18.11.19_92fd0018

പുതു വിജ്ഞാനം പകർന്ന്

ശാസ്ത്ര പ്രദർശനം

മാഹി: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യുവ ഉത്സവിനോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കിയ ശാസ്ത പ്രദർശനം പുതു തലമുറയുടെ വീക്ഷണത്തിനും ഭാവനയ്ക്കും സാക്ഷ്യപത്രങ്ങളായി.

ബഹിരാകാശ യാത്രയെക്കുറിച്ച് ഏറെ വിജ്ഞാനം പകരുന്ന പി.ആർ.ശ്രീ ശങ്കറും,ലംഹ ഫാത്തിമയും ചേർന്ന് രൂപകൽപ്പന ചെയ്ത ചന്ദ്രയാൻ ദൗത്യത്തിൻ്റെ ബഹിരാകാശ നിലയം തൊട്ട് ചന്ദ്രനിൽ ഇറങ്ങുന്നത് വരെയുള്ള ചലനാത്മക ദൃശ്യങ്ങളടങ്ങിയ മോഡൽ ഏറെ ശ്രദ്ധേയമായി. ശ്രദ്ധസജയ് ഒരുക്കിയ ഇക്കോ ഫ്രണ്ട് ലി സിറ്റിയും, സയൻ നുയ്നാക്കിയയുടെ പൈതഗോറസ് തീരവും, എ മാളവികയുടെ വൈദ്യുതി ലാഭിക്കാനുള്ള ഇലക്ട്രിക് സേവ് സ്മാർട്ട് പവർ സേവറും ഏറെ ശ്രദ്ധേയമായി.

ഹിപ്നോട്ടിസം തെറാപ്പി ക്കടക്കം ഉപയോഗിക്കാവുന്ന മിറാജ് മാട്രിക് വർണ്ണക്കണ്ണാടി ഒരുക്കിയത് ഹൈ സാമാണ്.

ഏത് വൻ കിടകായിക മത്സരങ്ങൾക്കും കൃത്യമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന സ്പോട്സ് മാനേജ്മെൻ്റ് വെബ് സൈറ്റ് & ആപ്പാണ് എസ്. സൂരജ് അവതരിപ്പിച്ചത്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനമൊരുക്കിയത് ഫാത്തിമത്തുൽ അഫ്നയും, സുഹമറിയവുമാണ്.



ചിത്രവിവരണം: യുവ ഉത്സവ് ശാസ്ത്രമേളയിൽ നിന്ന്

whatsapp-image-2024-12-01-at-18.11.29_08be5379

ഇൻ്റർസോൺ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തുടങ്ങി.


മാഹി: എസ്.ആർ .പൈ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻ്റർസോൺ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

മാഹി പ്ലാസ്ദ്ആംസ്ഗ്രൗണ്ടിൽരാജേഷ്  അലങ്കാറിൻ്റെ   അദ്ധ്യക്ഷതയിൽ കെ.പ്രമോദ് കുമാർ  ഉദ്ഘാടനം ചെയ്തു.

അഞ്ച് സോണുകളും ഒരു പി.എൻ.ജി.ബി യുമടങ്ങുന്ന കേരളത്തിലുടനീളമുള്ള ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വി.കെ.സജിത്കുമാർ, ജയധീർ, ഉണ്ണികൃഷ്ണൻ കർത്ത എന്നിവരാണ് ടൂർണ്ണമെൻ്റിന് നേതൃത്വം നൽകുന്നത്.


ചിത്രവിവരണം: ഉദ്ഘാടകനായ കെ.പ്രമോദ് കുമാർ കളിക്കാരെ പരിചയപ്പെടുന്നു.


whatsapp-image-2024-12-01-at-18.11.43_3a359b07

വിദ്യാഭ്യാസം നേടിയവരുടെ ഉയര്‍ച്ചയും വളര്‍ച്ചയും നാടിൻ്റെ മേൽവിലാസം ;

ഷാഫി പറമ്പില്‍ എം. പി


തലശ്ശേരി:ഒരു വ്യക്തിക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ പ്രോത്സാഹനം വിദ്യാഭ്യാസത്തിനുള്ള സഹായമാണ്. ഒരാള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായാലും ജോലിയായാലും താമസ സൗകര്യമായാലും എല്ലാറ്റിനും ഒരു പരിധിയുണ്ട്. എന്നാല്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഒരാള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രോത്സാഹനം വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനമാണെന്നും ഷാഫി പറമ്പില്‍ എം. പി പറഞ്ഞു.

വിദ്യാഭ്യാസം നേടിയവരുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് പിന്നീട് നാടിന്റെ മേല്‍വിലാസമായി മറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീനസ് കോര്‍ണറിന് സമീപം കൊടുള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  മൊയ്തു മൗലവി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാധന ടീച്ചര്‍ എന്റോവ് മെന്റ് വിതരണവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ചടങ്ങില്‍  എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പി. ടി. എ പ്രസിഡണ്ട് എ. ടി ദില്‍ഷാദ്, സ്റ്റാഫ് സെക്രട്ടറി നിഷ എസ്. പോള്‍, നഗരസഭ കൗണ്‍സിലര്‍ ടി. പി ഷാനവാസ്, പ്രിന്‍സിപ്പള്‍ നിഷീദ് സംബന്ധിച്ചു. യു. സിയാദ് സ്വാഗതവും പത്മജ രഘുനാഥ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു


capture_1733066750

കെ രവീന്ദൻ നിര്യാതനായി


തലശ്ശേരി : പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ

എൻ . കെ സ്റ്റോർ മാനേജർ ഇടയിൽ പീടിക തയ്യിൽ പൊയിൽ ഹൗസിൽ 

കെ രവീന്ദൻ (76) നിര്യാതനായി. ഭാര്യ കനകം.

മക്കൾ - ഷെമീന, ഷെറീന, ഷജിന, ഷമേജ് 

 മരുമക്കൾ : രജിത്ത് (വടകര), സബീഷ് (വിശാഖപട്ടണം), ഷാജി(ധർമ്മടം)

സഹോദരങ്ങൾ - രമണി , രാജൻ, രാമദാസൻ, ഭാസ്കരൻ.

സംസ്കാരം തിങ്കളാഴ്ച (2/12/2024) രാവിലെ 9 മണിക്കു വീട്ടുവളപ്പിൽ.


whatsapp-image-2024-12-01-at-18.12.05_abeae1ed

നേവിയുടെ പാസ്സിങ്ങ് ഔട്ട്

പരേഡിന് എൻ.സി.സിയും


തലശ്ശേരി:ഏഴിമല :ഇന്ത്യൻ നാവിക സേനയുടെ പസ്സിങ് ഔട്ട് പരേഡ് കാണാനുള്ള സുവർണാവസരം ചൊക്ലി രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് ലഭിച്ചു .

സ്‌കൂൾ മാനേജർ പ്രസീത് കുമാർ ,ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി ,എൻ സി സി ഓഫീസർ ടി .പി .രവിദ് ,പി .ഐ സ്റ്റാഫ് നായിക്ക് സുനിൽ കുമാർ സിംഗ് തുടങ്ങിയർ കേഡറ്റുകളോടോപ്പം പാസ്സിങ് ഔട്ട് പരേഡിന് സാക്ഷികളായി .ഇന്ത്യൻ നാവികസേനയുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഒരു എൻ സി സി കേഡറ്റ് എന്ന നിലയിൽ വളരെ അഭിമാനവും സന്തോഷവും ലഭിച്ചു എന്ന് സീനിയർ കേഡറ്റ് സർജന്റ് മേജർ എസ്. ശ്രീഭദ്ര പറഞ്ഞു. .രാമവിലാസത്തിലെ 45 കേഡറ്റുകൾക്കാണ് പസ്സിങ് ഔട്ട് പരേഡിന് സാക്ഷിയാവാൻ അവസരം ലഭിച്ചത് .


ചിത്രവിവരണം:ഇന്ത്യൻ നാവിക സേനയുടെ പസ്സിങ് ഔട്ട് പരേഡിൽ സംബന്ധിച്ച ചൊക്ലി

രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ


whatsapp-image-2024-12-01-at-18.12.16_99c182e9

തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ സദസ്സ് കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച കെ. രാഘവൻ മാസ്റ്ററുടെ ഗാനാലാപന മത്സരം പിന്നണി ഗായകൻ വി.ടി. മുരളി 

ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-01-at-18.12.41_647fa81e

എം. എം.നാണുവിനെ അനുസ്മരിച്ചു


മാഹി: കോൺഗ്രസ്സ് നേതാവും മാഹി സ്പിന്നിംങ്ങ് മിൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവുമായ എം.എം.നാണുവിനെ അനുസ്മരിച്ചു.

അഞ്ചാം ചരമവാർഷിക ദിനത്തിൽ പത്താം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

സത്യൻ കേളോത്ത്, പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, പി.പി.ആശാലത, നളിനി ചാത്തു,

പൊത്തങ്ങാടൻ രാഘവൻ, എം.മാധവൻ, ടി.ശ്രീനിവാസൻ സംസാരിച്ചു.


whatsapp-image-2024-12-01-at-18.13.39_21c0a62b

7th Dan ബ്ലാക്ക് ബെൽറ്റ്‌ കരസ്തമാക്കി ക്യോഷി പദവി നേടി ആദ്യമായി ഖത്തറിൽ എത്തിയ സെൻസായി വിനോദ് കുമാറിനെ റൻഷി ശ്രീജിത്ത്‌ പി.പിയും സുനിൽ കുമാറും ചേർന്ന് ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് സ്വീകരിക്കുന്നു.


whatsapp-image-2024-12-01-at-18.14.00_f5546449_1733068684

സമർപ്പൺ - 25

വാർഷികാഘോഷം


മാഹി:ചാലക്കരഎക്സൽ പബ്ലിക്ക് സ്ക്കൂളിന്റെ പതിനൊന്നാം വാർഷികം സമർപ്പൺ25, മാഹി അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സതി. എം. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.  

 ചീഫ് എജുക്കേഷണൽ ഓഫീസർ എംഎം തനുജ മുഖ്യഭാഷണം നടത്തി. പി.ടി.എ ജോ.സെക്രട്ടറി ടി.എം. സംഗീത സംസാരിച്ചു.

രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇഷാൽ അബ്ദുൾ സ്വാഗതവും, രണ്ടാം തരത്തിലെ അൻഹിത കെ നന്ദിയും പറഞ്ഞു.

 എൽ.കെ.ജി മുതൽ രണ്ടാം തരം വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ ആകർഷകമായിരുന്നു. മൂന്നാം തരം മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുടെ വാർഷികാഘോഷം ഡിസംബർ രണ്ടിന് നടക്കും



ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-12-01-at-18.22.17_8a037f77

വിജയലക്ഷ്മി നിര്യാതയായി

മാഹി:അഴിയൂർ ചിറയ്ക്ക് സമീപം പരേതനായ ഇടതുങ്കണ്ടിയിൽ ശങ്കരകുറുപ്പിന്റെ മകൾ വിജയലക്ഷ്മി (69) നിര്യാതയായി. ഭർത്താവ്: ചെമ്പ്രയിലെ വള്ളുന്ന വീട്ടിൽ മോഹൻദാസ്. മക്കൾ: ഷാജി, ജിഷ ( സ്റ്റാഫ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര ). മരുമക്കൾ: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ, പദ്മനാഭൻ (വളയം ), സൗദാമിനി (റിട്ടയേർഡ് ടീച്ചർ പുളിഞ്ഞോളി എസ്. ബി. സ്കൂൾ, പഴംങ്കാവ്, ശൈലജ, ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ ) ഇ. കെ. മനോജ്‌കുമാർ ( എൽ.ഐ.സി അഡ്വൈസർ വടകര), മഞ്ജുള (ചുണ്ടങ്ങപോയിൽ ) പരേതനായ, ഇ. കെ. വേണുഗോപാൽ (അസിസ്റ്റന്റ് കമ്മാണ്ടന്റ് കെ.എ.പി)

ശ്രീ നാരായണ 

ധർമ്മ സമാജം മഠം

 50ാം വാർഷികം തുടങ്ങി

തലശേരി: പുല്ല്യോട് ഈസ്റ്റ്  ശ്രീ നാരായണ ധർമ്മ സമാജം മഠം അമ്പതാം വാർഷികം ആഘോഷിക്കുന്നു. വാർഷികത്തിൻ്റെ ഭാഗമായി 12 മാസങ്ങളിൽ വിവിധ കലാ-കായിക- സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.ഇതിൻ്റെ ഭാഗമായി ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും മഠത്തിൽ നടന്നു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉൽഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി. റംല ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ ഷീജ കാരായി, വാർഡ് മെമ്പർ കെ.വി. ശോസ്ന സംസാരിച്ചു. പി.എച്ച്.സി. എരഞ്ഞോളി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. സുനിൽകുമാർ. ജീവിതശൈലി രോഗ ബോധ വൽക്കരണ ക്ലാസ്സ് നടത്തി പനോളിസുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു കെ.എം . ഷാജി സ്വാഗതവും കെ.വി.പത്മനാഭൻ നന്ദിയും പറഞ്ഞു.


ജഗന്നാഥ ക്ഷേത്രത്തിൽ

രാഘവീയം സംഗീതാർച്ചന ഇന്ന്

തലശ്ശേരി: മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത ചക്രവർത്തി കെ.രാഘവൻ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ജഗന്നാഥ ക്ഷേത്ര വേദിയിൽ രാഘവീയം - 2024 സംഗീതാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കുന്നു.വൈ.6 മണിക്ക് 

ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ സംഗീതജ്ഞൻ എ.എം.ദിലീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.രാഘവൻ മാസ്റ്ററുടെ തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേളയും അരങ്ങേറും.


aruvi_1733069942

വേദ പഠനം

മാനവികത വളർത്തും


തലശ്ശേരി : സ്വാർഥതയും വർഗീയതയുമില്ലാതെ മാനവിക ബോധവും സേവന മന:സ്ഥിതിയും വളരാൻ വേദപഠനം സഹായകമാണെന്ന് ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. തലശ്ശേരി കുട്ട്യാമു ഹാളിൽ നടന്ന തലശ്ശേരി മണ്ഡലം ഓൺലൈൻ പഠിതാക്കളുടെ സംഗമം തദബ്ബുർ -2024 കെ. എൻ. എം. മർകസുദ്ദഅവാ കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർകസുദ്ദഅവാ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു. പി സി റബീസ്, ഡോ. ടി.പി. മുഹമ്മദ്, ടി.പി. സി .ഹാരിസ് . സി. എ അബൂബക്കർ, ടി. എം. പി. റഫീഖ് , സുമയ്യ സിദ്ധീഖ് സംസാരിച്ചു

ഖുർആൻ പഠിതാക്കൾ പങ്കെടുത്ത വിവിധ മത്സരങ്ങളിൽ ടി.എം. പി. റഫീഖ് (ഖുർആൻ പാരായണം), ആബിദാ സലീം (ഖുർആൻ പ്രഭാഷണം), ഫർഹാന ഗഫൂർ, റുക്സാന (ഖുർആൻ മന:പാഠം) എന്നിവർ ഒന്നാം സ്ഥാനം നേടി.

വിജയികളായവർക്ക് എം ജി എം സംസ്ഥാന സമിതിയംഗം ജുവൈരിയ അൻവാരിയ സമ്മാന ദാനം നിർവഹിച്ചു. എം. ജി. എം. ജില്ലാ സെക്രട്ടറി കെ.പി. ഹസീന വളപട്ടണം സമാപന പ്രസംഗം നിർവഹിച്ചു.



ചിത്രവിവരണം:

ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ ജില്ലാ സംഗമം ഡോ . അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-12-01-at-20.41.17_56efd216

രാജ്യത്തെ പൗരൻമാർ

ഭരണഘടനയുടെ

സംരക്ഷകരാവണം


തലശ്ശേരി: ഇന്ത്യ എന്ന രാജ്യം മികച്ചു നിൽക്കുന്നത് മൂല്യമുള്ള അതിൻ്റെ ഭരണഘടന കാരണമാണെന്നും, ഭരണഘടനയുടെ മഹത്വം ഉൾകൊള്ളുവാനും ഉയർത്തിപ്പിടിക്കുവാനും ഓരോ പൗരനും ബാധ്യതയുണ്ടെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി പറഞ്ഞു. 

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ. ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സഫ്‌വാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ഇസ്മായിൽ കരിയാട്, അജീസ് ഇല്ലത്ത്, മൂസ പാറാൽ, സആദ അബ്ദുല്ല സംസാരിച്ചു.


ചിത്രവിവരണം: ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു.


whatsapp-image-2024-12-01-at-21.30.52_ba739612

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത യുവതിക്ക് ഭീഷണിയും കേട്ടാലറയ്ക്കുന്ന തെറിയും.



തലശ്ശേരി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത യുവതിക്ക് നാല് ഗഡു തിരിച്ചടക്കാത്തതിനെത്തുടർന്ന് ഭീഷണിയും കേട്ടാലറയ്ക്കുന്ന തെറിയും.

പ്രസവിച്ചു കിടക്കുകയായിരുന്ന യുവതി മനംനൊന്ത് പലവിധ ഗുളികകൾ ഒന്നിച്ച് കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രി ഐ.സി.യു.വിലായി 'മീത്തലെ ചമ്പാട്മാക്കുനി ചന്ത്രകാന്തത്തിൽ റിജുൻ ലാലിൻ്റെ ഭാര്യ റഫ്സീനയാണ് തലശ്ശേരി മിഷ്യൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

അനീഷ്, ശ്രീരാഗ് എന്നിവരാണ് വീട്ടിൽക്കയറി ഭർത്താവില്ലാത്ത സമയത്ത് റഫ്സീനയെ ഭീഷണിപ്പെടുത്തുകയും, കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിക്കുകയും ചെയ്തത്.

പ്രസവത്തെത്തുടർന്ന് കുട്ടിക്കും അസുഖമുണ്ടായിരുന്നു.

ചികിത്സക്കും മറ്റും വലിയ സംഖ്യ ചിലവായതിനാലാണ് മുറതെറ്റാതെ വായ്പ തിരിച്ചടച്ചിരുന്ന ഇവർക്ക് കഴിഞ്ഞ നാല് ഗഡുക്കൾ തിരിച്ചടക്കാൻ കഴിയാതെ വന്നത്.

പാനൂർപൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.


ചിത്രവിവരണം: റഫ്സീന ആശുപത്രിയിൽ


manna-adv

ഗുണമേന്മയുളള കൊപ്ര ആധുനിക സാങ്കേതിക വിദ്യയിൽ

( Steam Drying Technology )

ഉണക്കിയെടുത്ത് ജലാംശം മുഴുവനായി നീക്കം ചെയ്‌ത്‌ വെളിച്ചെണ്ണ  ഉത്പ്പാദിപ്പിക്കുന്നു ,

ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് . കൊതിപ്പിക്കുന്ന നറുമണം .

വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.

നിങ്ങളുടെ പരിപൂർണ്ണ സംതൃപ്‌തി .മറ്റുള്ളവരുമായി പങ്കുവെയ്ക്കൂ .

ബിരിയാണി, സദ്യ എന്നിവയ്ക്ക് ആവശ്യമായ സ്‌പെഷ്യൽ വെളിച്ചെണ്ണ .

1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ  .

2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം ,

മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .



വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 703429 2058 ,9895745432

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25