തലശ്ശേരി: രാജ്യത്ത് മറ്റെവിടേയും കാണാത്ത റെക്കോർഡ് റൂമാണ് തലശ്ശേരി കോടതിയെ ശ്രദ്ധേയമാക്കുന്നതെന്നും,
നല്ലനടപ്പ് ശിക്ഷ തൊട്ട് ജഡ്ജിക്കെതിരെയടക്കമുള്ള കേസ്സുകളുടെ രേഖകൾ അവിടെ കാണാമെന്ന്
ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് പറഞ്ഞു.
കേരള വർമ്മ പഴശ്ശി രാജയുടെ 220 ാം രക്തസാക്ഷിത്വ ദിന അനുസ്മരണവും പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ എഴുതിയ മനുഷ്യ സങ്കടങ്ങളുടെ പാരാവാരം എന്ന പുസ്തത്തിന്റെ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഖ്യാത ചരിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ. മാരാർ ജില്ലാ ജഡ്ജിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി.
കലക്ടറുടെ ഓഫീസിൽ നിന്നും, ചിറക്കൽ കോവിലകത്തു നിന്നും ഹെർമൻ ഗുണ്ടർട്ട്
നിഘണ്ടു നിർമ്മാണത്തിനായി ധാരാളം രേഖകൾ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.
പഴശ്ശിയെ കിട്ടാതെ വന്നപ്പോൾ അരിശം പൂണ്ട ബ്രിട്ടീഷുകാർ പഴശ്ശിയുടെ കേന്ദ്രമായതൊടീക്കളം ക്ഷേത്രത്തിലെ കോട്ടയം രാജാവിൻ്റെ മുഖപടത്തിലെ കണ്ണൂകൾ ചൂഴ്ന്നെടുക്കുകയായിരുന്നു. ഇതാണ് തൊടീക്കളത്തെ അമൂല്യ ചുമർചിത്രങ്ങളെക്കുറിച്ച് പഠിക്കാൻപ്രേരിപ്പിച്ചതും, ലോക ശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞതെന്ന് കെ.കെ.മാരാർ പറഞ്ഞു.
429 കത്തുകളിൽ നിന്നും തെരഞ്ഞെടുത്ത വേദനയുടെ കഥകളാണ് പുസ്തകത്തിൽ ആലേഖനംചെയ്യപ്പെട്ടതെന്ന്പഴശ്ശി രാജാ അനുസ്മരണ പ്രഭാഷണം നടത്തിയ
ഡോ.ജോസഫ് സ്കറിയ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അഡ്വ.ബി.പി.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
തലശ്ശേരി പ്രസ് ഫോറം ഹാളിൽ ജില്ലാ കോടതി ബാർ അസോസിയേഷനും തലശ്ശേരി പ്രസ് ഫോറവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി മുഖ്യാതിഥിയായിരുന്നു. ബ്രണ്ണൻ മലയാളം സമിതി പ്രസിഡണ്ട് വി.എസ്.അനിൽകുമാർ, ബ്രണ്ണൻ കോളേജ് മലയാള വിഭാഗം തലവൻ ഡോ. സന്തോഷ് മാനിച്ചേരി, നവാസ് മേത്തർ പ്രൊ. പി.കെ.ശശീന്ദ്രൻ,സി.പി. ചന്ദ്രൻ സംസാരിച്ചു.
ചിത്രവിവരണം: ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ആദ്യ പ്രതിചിത്രകാരൻ കെ.കെ.മാരാർക്ക് നൽകി പ്രകാശനം ചെയ്യുന്നു
തലശ്ശേരി ചിറക്കര ജി വി എച്ച് എസ് സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തലശ്ശേരി:അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്ന ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു.
ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 54 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കി
യതാണ് മൂന്ന് നില കെട്ടിടം.
വിജയ ശതമാനം ഉയരുമ്പോൾ വിദ്യാഭ്യാസത്തിന്റെ നിലവാരവും ഉയർന്നിട്ടുണ്ടെന്നും അത് കൂടുതൽ ഉയർത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും സ്പീക്കർ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടി
രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ചിറക്കര ക്രിക്കറ്റ് ക്ലബ് വിദ്യാലയ മുറ്റത്ത് ഒരുക്കിയ ക്രിക്കറ്റ് പിച്ചിൻ്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു
ഭൗതിക സാഹചര്യ വികസനത്തിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി 17 കോടി രൂപ മുടക്കിയാണ് സ്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.
ഒന്നാം ഘട്ടമായി അഞ്ച് കോടി മുടക്കി നിർമ്മിച്ച നാലു നില കെട്ടിടം നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
മൂന്നാം ഘട്ടത്തിൽ പണിയുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്.
തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബനാ ഷാനവാസ് നിർവഹിച്ചു.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി സോമൻ, വാർഡ് കൗൺസിലർമാരായ റാഷിദ ടീച്ചർ, വി ഷീജ, എം എ സുധീഷ്, മദർ പി ടി എ പ്രസിഡന്റ് നിജ്മ, വി എച്ച് എസ് സി പയ്യന്നൂർ മേഖല എ ഡി ഇ ആർ ഉദയകുമാരി, തലശ്ശേരി ഡി ഇ.ഒ പി ശകുന്തള, വിഎച്ച്എസ് ഇ പ്രിൻസിപ്പൽ വി സി സിജു, പ്രധാനധ്യാപിക പി ഒ ശ്രീരഞ്‌ജ, സ്കൂൾ പ്രിൻസിപ്പൽ കെ വി അനിത, സ്റ്റാഫ് സെക്രട്ടറി സുനേഷ് കുമാർ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ എസ് ടി ജെയ്സൺ, കാരായി സുരേന്ദ്രൻ, ജതീന്ദ്രൻ കുന്നോത്ത് , കെ ലിജേഷ്, അൻവർ ചെറുവക്കര, കെ വിനയരാജ് സംസാരിച്ചു.
തലശ്ശേരി ചിറക്കര ജി.വി.എച്ച്.എസ്.എസ്സിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫണ്ട് സംയുക്തമായി വിനിയോഗിച്ച് നിർമ്മിച്ച കെട്ടിട ഉദ്ഘാടനവും അനുമോദനവും നിയമസഭാ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ നിർവ്വഹിക്കുന്നു
മലിനജല ടാങ്ക്
നിറഞ്ഞൊഴുന്നത്
ദു:സ്സഹമായി
മാഹി:ചാലക്കര, വെസ്റ്റ് പള്ളൂരിലെ മണ്ടപറമ്പ് കോളണിയിലെ മലിന ജല ടാങ്ക് നിറഞ്ഞ് കവിഞ്ഞ് പൊതു നിരത്തിലേക്ക് ഒഴുകുകയാണ്. അസഹ്യമായ ദുർഗന്ധവും, അതിരൂക്ഷമായ കൊതുക് ശല്യവും അനുഭവപ്പെടുകയാണ്.
ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കോളനിയാണിത്.കുന്നിൻ ചെരിവിലുള്ള ടാങ്കിൽ നിന്ന് താഴേക്ക് മലിനജലം തുടർച്ചയായി ഒഴുകുകയാണ്.
മൂക്ക് പൊത്താതെ ഇത് വഴികടന്നു പോകാനാവില്ല'
ഒരാഴ്ച മുൻപ് പരിസരവാസികൾ പരാതിപ്പെട്ടപ്പോൾ താൽക്കാലികമായ ചില പ്രവൃത്തികൾ ചെയ്ത് മുൻസിപ്പാലിറ്റി പിൻവാങ്ങുകയായിരുന്നു.
ഇപ്പോൾനേരത്തേയുള്ളതിനേക്കാൾ മലിന ജലം റോഡിലേക്ക് ഒഴുകുകയാണ്..
എന്നാണ് ഇതിനൊരു ശ്വാശത പരിഹാരമുണ്ടാകുകയെന്നാണ് താമസക്കാരും പരിസരവാസികളും ചോദിക്കുന്നത്.സാംക്രമിക രോഗങ്ങൾ പടരാനും ഇത് കാരണമായേക്കും. അരോഗ്യവകുപ്പിന്റെ ശ്രദ്ധയും അടിയന്തമായി ഇവിടെ പതിയേണ്ടതാണ്.
ചിത്രവിവരണം: റോഡിലൂടെ മലിനജലം ഒഴുകുന്നു
ശിലാഫലകത്തിൽ നിന്നും എം.പി.യുടെ പേര് ഒഴിവാക്കിയതിൽ സമരം: സംഘർഷം
തലശ്ശേരി: നഗരസഭയുടെ പുതിയ കെട്ടിട ഉദ്ഘാടനവേളയിൽ സ്ഥാപിച്ച ശിലാ ഫലകത്തിൽ ഷാഫി പറമ്പിൽ എം പി യുടെ പേര് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പ്രവർത്തകർ നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഉപരോധിച്ചു.
നവംബർ 25 ന് ഉദ്ഘാടനം ചെയ്ത തലശ്ശേരി നഗരസഭ കെട്ടിട സമുച്ഛയത്തിൻ്റെ ഉദ്ഘാടനവേളയിൽ സ്ഥാപിച്ച ശിലാ ഫലകത്തിൽ സ്ഥലം എം പി ഷാഫി പറമ്പിലിൻ്റെ പേര് നഗരസഭ അധികാരികൾ മനപൂർവ്വം ഒഴിവാക്കിയെന്നാരോ പിച്ചാണ് നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത് . നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്യോഗസ്ഥൻ്റെ കാബിനിൽ എത്തി പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംസാരം വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. തലശ്ശേരി എസ്ഐ വി വി ദീപ്തിയുടെനേതൃത്വത്തിലുള്ള പൊലീസുകാരാണ് പ്രവർത്തകരെ സ്ഥലത്തുനിന്നും മാറ്റിയത്. .എം പി യെ ഒഴിവാക്കിയത് മന:പൂർവ്വമാണെന്നും പല പരിപാടികളിലും സിപി എം നേതൃത്വം ഇടപെട്ട് എം പി യുടെ പേര് നോട്ടീസുകളിൽ നിന്നും ഉൾപ്പെടെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ. അഷറഫ് ആരോപിച്ചു.
ഷാഫി പറമ്പിൽ എംപിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും എന്നാൽ ലോക്സഭ നടക്കുന്നതിനാൽ എത്തില്ലെന്ന് അറിയിച്ചതിനാലാണ് ശിലാഫലകത്തിൽ പേര് ചേർക്കാതിരുന്നത് എന്നും വി ശിവദാസൻ എം പി പങ്കെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാൽ അദ്ദേഹത്തിൻറെ പേര് ചേർക്കുകയും ആയിരുന്നു എന്ന് നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ പറഞ്ഞു. 'ഉപരോധ സമരത്തിന് , എ ആർ ചിന്മയ് , സി കെ അർബാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: യൂത്ത് കോൺഗ്രസ്സ് ഉപരോധസമരത്തിലുണ്ടായ സംഘർഷം
ഡോ: അശോക് കുമാറിന്
യാത്രയയപ്പ് നൽകി
മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിലെ സീനിയർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അശോക് കുമാർ 29 വർഷത്തെ സേവനത്തിനു ശേഷം സർവിസിൽനിന്നും വിരമിച്ചു.
ഡോ.സൈബുന്നിസ ബിഗത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം ഡെപ്യുട്ടി ഡയരക്ടർ ഡോ. എ.പി. ഇസാക് ഉദ്ഘാടനം ചെയ്തു.
ഡോക്ടമരായ ബിജു പി.പി. മുഹമ്മദ് ഇസാക് ഷാമിർ, ശ്യാം പുരുഷോത്തമ്മൻ, നമിത ജയരാജ്- , നസീമ ഹംസ. അഘ്ന, കെ.വി.പവിത്രൻ' സംസാരിച്ചു.
അജി തകുമാരി .കെ.ലിനറ്റ് ഫർണാണ്ട് സ് , ദിവ്യ. കെ. ഉണ്ണികൃഷ്ണൻ വി.ആർ, ജയപ്രകാശ് ടി.കെ., പവിത്രൻ കെ. എം. , മോഹനൻ എൻ., സന്തോഷ്.കെ.എൻ., സുജാത, വി.പി. തുടങ്ങിയവൻ നേതൃത്വം നൽകി.
ജില്ലാതല യുവ ഉത്സവ് ഇന്ന്
മാഹി ..മൈ ഭാരത് നെഹ്‌റു യുവ കേന്ദ്ര മാഹീ ജെ എൻ ജി എച്ഛ് എസ് എസിൽ സംഘടിപ്പിക്കുന്ന ജില്ലാ തല യുവ ഉത്സവ് ഇന്ന് കാലത്ത് 10 മണിക്ക് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ചു വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റൂകൾ, എജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടാവും. മത്സര ഇങ്ങളിൽ കവിത രചന, പെയിൻ്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം, സയൻസ് മേള എന്നീ വ്യക്തിഗത ഇനങ്ങളും സയൻസ് മേള, നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണ്.
മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും, മോമെന്റൊയും സർട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നൽകും. മാഹി സ്വദേശികളായ 15-29 വയസുള്ള യുവതി യുവാക്കൾക്കാണ് അവസരം. സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും
പി.എം. വിദ്യാസാഗർവിരമിച്ചു
മാഹി:ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ ഇരുപത്തി നാലു വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ചു.
2000 ഏപ്രിൽ 17 ന് പ്രൈമറി സ്കൂൾ അധ്യാപകനായി മാഹി ഗവ.ബോയ്സ് എൽ. പി. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.
പരീക്ഷണനിരീക്ഷണ പ്രവർത്തനങ്ങളിലുടെ ഗഹനമായ ശാസ്ത്ര വിഷയങ്ങൾ എറ്റവും ലളിതമായ രീതിയിൽ വിദ്യാർത്ഥികളിലെ ത്തിക്കുന്നതിൽ പ്രത്യേക പ്രാഗൽഭ്യം പ്രകടിപ്പിക്കുന്നതിലൂടെ അധ്യാപനം വേറിട്ട അനുഭവമാക്കി.
ശാസ്ത്രമേളകളിൽ എക്സിബിറ്റുകൾ ഒരുക്കുന്നതിൽ ശാസ്ത്ര അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് വേറിട്ട
പരിശീലനം നല്കുകയുംശാസ്ത്രമേളകളിൽ ഉന്നത സ്ഥാനങ്ങൾ നേടുന്നതിൽമുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.
മാഹിയിലെ അധ്യാപക സംഘടനയായ ഗവൺമെന്റ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ്റെ സജീവപ്രവർത്തകനായിരുന്നു.
കൊറോണ കാലത്തെ ക്ഷാമ ബത്ത പെൻഷൻ കാർക്കും അനുവദിക്കണം.
മാഹി:കൊറോണ കാലത്ത് ജനുവരി 2020 മുതൽ ജൂൺ 2021 വരെയുള്ള 18 മാസത്തെ ക്ഷാമബത്താശ്വാസം പെൻഷൻ കാർക്കും,, ക്ഷാമ ബത്ത ജീവൻകാർക്കും അനുവദിക്കണമെന്നും.
പുദുച്ചേരിയിലെ പെൻഷൻകാർക്ക് നടപ്പിലാക്കുന്ന സി. ജി. എച്ച്. എസിന്റെ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടു വിക്കണമെന്നും കൌൺസിൽ ഓഫ് സർവീസ് ഓർഗണൈസേഷൻ ഓഫീസിൽ ചേർന്ന പുതുച്ചേരി സ്റ്റേറ്റ് പെൻഷനേർസ് ഓർഗാണൈ സേഷൻ ജനറൽ ബോഡി യോഗം കേന്ദ്ര സർക്കാറിനോടും
പുതുച്ചേരി സർക്കാറിനോടും ആവശ്യപ്പെട്ടു.പി. സി. ദിവാനന്ദൻ മാസ്റ്റർ അ ദ്ധ്യക്ഷത വഹിച്ചു.
സെൻട്രൽ ഗവണ്മെന്റ് പെൻഷണർസ് ഓർഗാണൈസേഷൻ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. എം. പവിത്രൻ സംസാരിച്ചു
ചിത്രവിവരണം: കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മാധവി അമ്മ നിര്യാതയായി
തലശ്ശേരി:വടക്കുമ്പാട് ശ്രീനാരായണ യു.പി. സ്കൂളിനടുത്ത ബാലി പറമ്പത്ത് ചാത്തമ്പള്ളി മാധവിഅമ്മ (92) നിര്യാതയായി മാതാപിതാക്കൾ : പരേതരായ ബാപ്പു, നാണി.
സഹോദരങ്ങൾ: രാധ (റിട്ട : പി.ഡബ്ലിയു.ഡി.കണ്ണൂർ ),
സൗമിനി (പിണറായി ),ചന്ദ്രൻ,,പരേതരായ രാഘവൻ, കൗസല്യ, ശാന്ത, ലീല
ഉത്സവച്ഛായയിൽ മാതൃസമിതി വാർഷികം
തലശ്ശേരി: നാട്ടുത്സവത്തിൻ്റെ പ്രതീതിയുണർത്തി ശ്രീജഗന്നാഥ ക്ഷേത്രം മാതൃസമിതിയുടെ ദ്വിദിന വാർഷികാഘോഷം തുടങ്ങി.
പ്രസിഡണ്ട് പി.കെ.രമാഭായി ടീച്ചറുടെ അദ്ധ്യക്ഷതയിൽ സോഫി വാസുദേവൻ (കോട്ടയം) ഉദ്ഘാടനം ചെയ്തു സീന സൂർജിത്ത്, നിഷാറാണി, രാജീവൻ മാടപ്പീടിക ടി.സി.ദിലീപ് കുമാർ, സി.കെ.സുനിൽകുമാർ സംസാരിച്ചു.ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗ മത്സരം,ക്വിസ് മത്സരം, മ്യൂസിക്കൽ ചെയർ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
ഇന്ദ്രിയ വൈരാഗ്യം ഗുരുദേവ കൃതി എന്ന വിഷയത്തിൽ സോഫി വാസുദേവൻ പ്രഭാഷണം നടത്തി.
ഇന്ന് കാലത്ത് 10 മണിക്ക് ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ മാതൃസമിതി വാർഷിക സമ്മേളനം സോഫി വാസുദേവൻ ഉദ്ഘാടനം ചെയ്യും.ബാഡ്മിൻറൺ പ്രതിഭ എലീസ ദ്രോണ ടെമ്പിൾ ഗേറ്റിനെ അനുമോദിക്കും.സി.കെ.സുനിൽകുമാർ മുഖ്യ ഭാഷണം നടത്തും. വിവിധ കലാപരിപാടികൾ അരങ്ങേറും.
ചിത്രവിവരണം: സോഫി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീനാരായണ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന 1997 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
ഔഷധരഹിത മർമ്മ ചികത്സാ ക്യാമ്പിന്നേതൃത്വവുമായി
മർമ്മഗുരു എ .കെ .പ്രകാശൻ
ഗുരുക്കൾ ഡിസംബർ 7ന് ചോമ്പാലയിൽ
ചോമ്പാല :ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു
എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7-8 തീയതികളിൽ ചോമ്പാലയിൽ
.
ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ
കേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ
ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന
മർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്
തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .
കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ -കളരി-മർമ്മ
ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.
ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി
രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും ചോമ്പാലയിലെ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .
മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ , സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻഎന്നിവർ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : ഫോൺ :9539157 337 , 9539 611 741 :9539 157 337
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group