രക്ഷിതാക്കൾ ധർണ്ണ നടത്തി

രക്ഷിതാക്കൾ ധർണ്ണ നടത്തി
രക്ഷിതാക്കൾ ധർണ്ണ നടത്തി
Share  
2024 Nov 29, 11:53 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

രക്ഷിതാക്കൾ ധർണ്ണ നടത്തി

മാഹി: മാഹി ഗവ: എൽ.പി.സ്ക്കൂൾ അടച്ചു പൂട്ടി നഴ്‌സിങ്ങ് കോളജ് ആരംഭിക്കുമ്പോൾ, ഒഴിപ്പിക്കപ്പെടുന്ന പ്രീ-പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്ക് നിലവിലുള്ള പഠന സൗകര്യമുറപ്പു വരുത്തണമെന്നാവ ശ്യപ്പെട്ട് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾ സ്കൂൾ ഗേറ്റിന് മുന്നിൽ ധർണ്ണ നടത്തി

.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. 

സർക്കാർ നഴ്സിങ്ങ് കോളജിന് വേണ്ടി മാഹി ഗവ: എൽ.പി.സ്കൂൾ ഒഴിപ്പിക്കപ്പെടുമ്പോൾ, പകരം ഗവ: മിഡിൽ സ്കൂളിൽ കുട്ടികൾക്ക് പഠനത്തിന്നാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതർ സ്കൂൾ പി.ടി.എ.ക്ക് രേഖാമൂലം ഉറപ്പ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഷിബു കാളാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.സാബിർ കിഴക്കയിൽ സ്വാഗതവും, ജസീമ മുസ്തഫ നന്ദിയും പറഞ്ഞു.

ആയിഷ പർവ്വീൻ, സുനൈന .പി .പി .ഫയാസ് ജലാൽ, എം.ഷാജി, നജീബ്, കെ.സുധീഷ്, ആയിഷ, റിസ് വാന,രഷിത നേതൃത്വം നൽകി.


ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-11-29-at-20.21.45_76a967d0

മയ്യഴി ചുവപ്പണിഞ്ഞു

സി.പി.എം.

ഏറിയസമ്മേളനം സമാപിച്ചു


മാഹി: മയ്യഴിപ്പുഴയുടെ തീരങ്ങളെ ചുവപ്പണിയിച്ച് കൊണ്ട്, മുദ്രാവാക്യങ്ങളും വിപ്ലവഗീതികളും കൊണ്ട് നഗരത്തെ പ്രകമ്പനം കൊള്ളിച്ച്, ത്രിദിന സി.പിഎം സമ്മേളനം സമാപിച്ചു.

മഞ്ചക്കൽ നിന്ന് ആരംഭിച്ച ബഹുജന റാലിക്ക്ചുവപ്പ് വളണ്ടിയർ അകമ്പടി സേവിച്ചു - ബാൻ്റ് മേളങ്ങളും, ശിങ്കാരിമേളവും, മ്യൂസിക്ക് ഫ്യൂഷനുമെല്ലാം റാലിക്ക് കൊഴുപ്പേകി. മുണ്ടോക്കിലെ

 കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏറിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. '. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ,ജില്ലാ കമ്മറ്റി അംഗം എം സി പവിത്രൻ സംസാരിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ നയിച്ച നാട്ടുകൂട്ടം തലശ്ശേരിയുടെ പാട്ടും പറച്ചിലും അവതരിപ്പിച്ചു



ചിത്രവിവരണം: ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

മാഹിയുടെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം: സി.പി.എം.


മാഹി:മാഹിയിലെ മത്സ്യ ബന്ധന തുറമുഖം, ജനറൽ ആശുപത്രിയിൽ ട്രോമകെയർ കെട്ടിടം, പുഴയോര നടപ്പാത, പള്ളൂർ ആശുപത്രി വികസനം, എന്നിവ അടിയന്തിരമായും പൂർത്തിയാക്കണമെന്ന് സി.പി.എം.ഏരിയ സമ്മേളനം പ്രമേയത്തിലൂടെ പുതുച്ചേരി സർക്കാരിനോടാവശ്യപ്പെട്ടു.

അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നും, മാഹി സ്പിന്നിങ്ങ് മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും, മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്നും , ടൂറിസം സാധ്യതകൾ ഉപയോഗിക്കണമെന്നും പുതുച്ചേരി ജിപ്മർ കേമ്പസ് മാഹിയിൽ ആരംഭിക്കണമെന്നും, മാഹി മഹാത്മ ഗാന്ധി ഗവർമെൻ്റ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്നും, ഇവയെല്ലാ ഉൾപ്പെടുത്തി വികസനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യപിക്കണമെന്നും സമ്മേളനം പുതുച്ചേരി സർക്കാറിനോട് 

 ആവശ്യപ്പെട്ടു.

 തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.


സി.കെ.രമേശൻ വീണ്ടും സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടരി


മാഹി .തലശ്ശേരി നഗരസഭ മുൻ ചെയർമാൻ സി.കെ.രമേശനെ വീണ്ടും സിക്രട്ടരിയായി സി.പി.എം തലശ്ശേരി ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു

21 അംഗ ഏറിയ കമ്മിറ്റിയിലേക്ക്കാരായി ചന്ദ്രശേഖരൻ,വി സതി, മുഹമ്മദ് അഫ്സൽ .എ രമേശ് ബാബു,

പി സുരേഷ് ബാബു,പി പി സനിൽ,എ വാസു,

എ കെ രമ്യ,എം പ്രസന്ന ടീച്ചർ,കാത്താണ്ടി റസാക്ക്എസ് ടി ജയ്സൺ '

വി എം സുകുമാരൻ സി പി സുമേഷ്

കെ ജയപ്രകാശൻ വി ജനാർദ്ദനൻ പി ഗംഗാധരൻ

സി എൻ ജിഥുൻ,കെ വിനോദൻ,കാട്ട്യത്ത് പ്രകാശൻ

എ കെ ഷിജു എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ സമ്മേളന പ്രതിനിധികളായി 25 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്.


മാമൻ വാസു - കെ.വി.ദാമോദരൻ ദിനാചരണം ഡിസം.2 മുതൽ 12 വരെ ചൊക്ലിയിൽ  


 തലശേരി സി.പി.എം.നേതാവ് മാമൻ വാസുവിന്റെ 29ാം രക്തസാക്ഷി വാർഷികാചരണവും, പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.വി. ദാമോദരന്റെ മൂന്നാം ചരമവാർഷികവും ഡിസം 2 മുതൽ 12 വരെ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഡിസമ്പർ 2ന് ഷട്ടിൽ ടൂർണമെന്റ്,4ന് നിടു ബ്രത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പൊതുസമ്മേളനം, 5, 6, 7,8 തീയ്യതികളിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ്,7ന് വനിത,പുരുഷ കമ്പവലി മത്സരം,8ന് അഖില കേരള ചിത്രരചനാ മത്സരം, 12 ന് രാവിലെ പുഷ്പാർച്ചന, അനുസ്മരണം, വൈകിട്ട് ചുവപ്പു വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം, ചൊക്ലി ടൌണിൽ പൊതു സമ്മേളനവും നടക്കും.

പശ്ചിമ ബംഗാൾ നേതാവും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോ. സിക്രട്ടറിയുമായ മീനാക്ഷി മുഖർജി ഉത്ഘാടനം ചെയ്യും.'

മാമൻ വാസു, കെ.വി.ദാമോദരൻ ദിനാചരണ പരിപാടികളിൽ ഓരോ വർഷവും ജനപങ്കാളിത്തം കൂടി വരുന്നതായാണ് അനുഭവമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലത്ത് 7ന് സ്മൃതി മണ്ഡപങ്ങളിൽ നടത്തുന്ന പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങുകളിലും സ്വമേധയാ പങ്കെടുക്കുന്നവർ ഒട്ടേറെയാണെന്ന് വാർത്താ സമ്മേളനത്തിൽ കെ.പി. വിജയൻ, വി. ഉദയൻ, പി.കെ.മോഹനൻ, പി.ജയചന്ദ്രൻ എന്നിവർ വിശദീകരിച്ചു.


സാമൂഹ്യക്ഷേമ ഓഫീസ്

നാഥനില്ലാ കളരിയായി


മാഹി: മാഹി സാമൂഹ്യക്ഷേമ വകുപ്പ് നാഥനില്ലാ കളരിയായി.

സാമൂഹ്യക്ഷേമ ഓഫീസറുടെ കസേര ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.ഓഫീസിൽ പോയാൽ കസേരകളത്രയും ഒഴിഞ്ഞ് കിടക്കുന്നതാണ് കാണാനാവുക.

കേരളത്തിൽ അംഗൻവാടികൾ ഹൈടെക്കായി മാറിയിട്ട് വർഷങ്ങളായി. മാഹിയിലാവട്ടെ ചില അംഗൻവാടികളിൽ കുട്ടികൾ പുല്ല് പായയിൽ ഇരിക്കേണ്ട അവസ്ഥയാണ്.

പോഷകാഹാരങ്ങളും കളിയുപകര ണങ്ങളും കാട്ടുന്നില്ല. പാവപ്പെട്ട രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടികളിലേക്ക് അയക്കാൻ മടിക്കുന്നു.

തുച്ഛ വരുമാനമുള്ള ജീവനക്കാർക്കാകട്ടെ' മാസങ്ങളായി ശമ്പളവും കിട്ടുന്നില്ല. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികളുടെ കെട്ടിട ഉടമകൾക്ക് ഒന്നര വർഷത്തോളമായി വാടകയും നൽകിയിട്ടില്ല.

ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്.ഇതോടെ കുട്ടികൾ കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്.സാമൂഹ്യക്ഷേമ ഓഫീസ് നിയന്ത്രിക്കാനാളില്ല.


whatsapp-image-2024-11-29-at-20.23.10_eb845fff

പളളൂർ ടൗണിൽ ബസ്സ് ഷെൽട്ടറും, കക്കൂസും ഉപയോഗശൂന്യമായി


മാഹി: പള്ളൂർ ടൗണിൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള നഗരസഭയുടെ ബസ്സ് സ്റ്റോപ്പ് ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലായി.

മേൽക്കൂരയടക്കം ദ്രവിച്ച് നാശോൻ മുല്ലമായിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളടക്കം ബസ്സ് കാത്തു നിൽക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രം അപകടത്തെ മാടി വിളിക്കുകയാണ്.

തൊട്ട് പിറകിലുള്ള നഗരസഭയുടെ പൊതു കക്കൂസും, മൂത്രപ്പുരയും ഉപയോഗ ശൂന്യമായിട്ട് മാസങ്ങളേറെയായി.

പുതുച്ചേരി ലഫ്. ഗവർണ്ണരായിരുന്ന കിരൺ ബേദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇവിടെ ഒരു പൊതു കക്കൂസ് അനുവദിക്കപ്പെട്ടിരുന്നത്.എന്നാലിപ്പോൾ വെള്ളം കിട്ടാത്തത് മൂലം അടച്ചിട്ടിരിക്കുകയാണ്.

ജനസാന്ദ്രമായ പള്ളൂർ ടൗണിലെ ഏക പൊതു ശൗച്യാലയമാണിത്.


ചിത്രവിവരണം: പൊളിഞ്ഞു വീഴാറായ പളളൂർ ടൗണിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം


വൈദ്യുതി വകപ്പിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തണം


മാഹി: മാഹി വൈദ്യുതി വകുപ്പ് ഒഫീസുകളിൽ പരിശോധനയ്ക്ക് എത്തിയ പുതുച്ചേരി വൈദ്യുതി വകുപ്പ് മേധാവിയും സൂപ്രണ്ടിങ് എൻജിനീയറുമായ ടി.ഷൺമുഖത്തിന് മാഹി വൈദ്യുതി വകുപ്പ് സംയുക്ത യൂണിയൻ നിവേദനം നൽകി.

വൈദ്യുതി വകപ്പിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും ഉടൻ നിയമനം നടത്തണമെന്നും, മാഹിയിലേക്കുള്ള ഭൂഗർഭ കേബിൾ ജോലികൾ ഉടൻ പൂർത്തീകരിക്കണമെന്നും തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന മെഡിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, യൂണിയൻ നേതാക്കളായ കെ. രവീന്ദ്രൻ, സജീവ്, വി.പി.ഗിരീഷ്, കെ.കെ. മനോഹരൻ, കെ.രതീഷ്, എ.വി. പ്രവീൺ കുമാർ എന്നിവർ ആവശ്യപ്പെട്ടു.


whatsapp-image-2024-11-29-at-20.24.09_6b6c3946

കമലാക്ഷി നിര്യാതയായി.

മാഹി: പള്ളൂർ കുഞ്ഞിപ്പറമ്പത്ത് അച്ചുതത്തിൽ പി.എം.കമലാക്ഷി (89)നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ശോഭന (കോട്ടയം), പ്രീത (പുന്നോൽ), പീതാമ്പരൻ (സർവ്വേ വകുപ്പ്, കളക്ടറേറ്റ്, കണ്ണൂർ), മരുമക്കൾ: വിനോദൻ, ബിനി, പരേതനായ പ്രേമൻ.


whatsapp-image-2024-11-29-at-20.24.32_da94620f_1732904564

കലാ പ്രഭാഷണം നടത്തി

തലശ്ശേരി:രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ രണ്ടാഴ്ചയിലധികമായി നടന്നുവരുന്ന ഇമേജ് നേഷൻ എന്ന ദേശീയ ചിത്രകലാ പ്രദർശനത്തിന്റെ അനുബന്ധമായുള്ള രണ്ടാമത് പ്രഭാഷണം സംഘടിപ്പിച്ചു.ഇന്ത്യൻ ചിത്രകലയിലെ സ്ത്രീ

ശരീരവും സ്വത്വ നിർമ്മിതിയും എന്ന വിഷയത്തിൽ ഡോ:എൻ സാജൻ പ്രഭാഷണം നടത്തി.

പൊന്മണി തോമസ് അധ്യക്ഷത വഹിച്ചു.കെ.എം. ശിവകൃഷ്ണൻ, കെ.ശശികുമാർ, സുശാന്ത് കൊല്ലറക്കൽ, എ.ടി.മോഹൻരാജ്, ടി.ഭരതൻ, സി.വി.പ്രകാശൻ സംസാരിച്ചു.


ചിത്രവിവരണം:ഡോ: എൻ.സാജൻ പ്രഭാഷണം നടത്തുന്നു

whatsapp-image-2024-11-29-at-20.27.21_deeca453

സി.പി.എം. തലശ്ശേരി ഏരിയാസമ്മേളനത്തോടനുബന്ധിച്ച് മാഹിയിൽ നടന്ന ശക്തിപ്രകടനം


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25