ത്യാഗരാജോത്സവം മാഹിയിൽ

ത്യാഗരാജോത്സവം മാഹിയിൽ
ത്യാഗരാജോത്സവം മാഹിയിൽ
Share  
2024 Nov 28, 12:30 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ത്യാഗരാജോത്സവം മാഹിയിൽ


മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ 32-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസമ്പർ 7 ന് ത്യാഗരാജോത്സവം സംഘടിപ്പിക്കന്നു.

മാഹി ആനവാതുക്കൽ ക്ഷേത്രസന്നിധിയിൽ വൈ: 3 മണിക്ക് സജിത്ത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. അഡ്വ.നാരായണൻ നായർ വിശിഷ്ടാതിഥിയായിരിക്കും. വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടന കച്ചേരി നടത്തും.50 ഓളം ത്യാഗരാജ കൃതികൾ അവതരിപ്പിക്കും.

മാഹിക്ക് അഞ്ച് കോടിയുടെ

പ്രത്യേക പാക്കേജ്

മാഹി:തുടർച്ചയായി അഞ്ചുമാസം മഴപെയ്യുന്ന പ്രദേശമെന്ന നിലയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കാൻ കഴിഞ്ഞ നിയമസഭയിൽ മാഹിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടി രൂപ നബാർഡിൽ

നിന്നും അനുവദിച്ചതായി എംഎൽഎ രമേശ് പറമ്പത്ത് അറിയിച്ചു


raghaveyam

രാഘവീയം സംഗീതാർച്ചന

ഡിസമ്പർ 2 ന്

തലശ്ശേരി: മലയാള നാടക- ചലച്ചിത്ര ഗാനശാഖക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീത ചക്രവർത്തി കെ.രാഘവൻ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് സിസമ്പർ രണ്ടിന് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ രാഘവീയം - 2024 സംഗീതാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കുന്നു.വൈ.6 മണിക്ക് '

ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ സംഗീതജ്ഞൻ എ.എം.ദിലീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.രാഘവൻ മാസ്റ്ററുടെ തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേളയും അരങ്ങേറും.


ലേഖന മത്സരം 6 ന്

തലശ്ശേരി: ഇന്ത്യൻ ഭരണ ഘടനാ ശിൽപി ഭാരത രത്നം ഡോക്ടർ ബി.ആർ. അംബേദ്ക്കറുടെ ചരമ വാർഷിക ദിനത്തിൽ ഡിസംബർ 6 ന് ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ലേഖന മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ അവാർഡുകൾ നൽകുന്നു"അംബേദുക്കറുടെ രാഷ്ട്രീയ വീക്ഷണം ആധുനിക ഇന്ത്യയിൽ ' എന്നതാണ് വിഷയം. ഹൈസ്കൂൾ വിദ്യാർഥികൾക്കേ മത്സരത്തിൽ പങ്കെടുക്കാവൂ

അപേക്ഷകർ അവർ പഠിക്കുന്ന സ്കൂളിൻ്റെയും ക്ലാസ്സിൻ്റെ പേരും അപേക്ഷയിൽ കാണിക്കണം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ മൊമെന്റോയും പൊന്നാടയും നൽകി ഡിസംമ്പർ 6 ന് തലശ്ശേരിയിൽ നടക്കുന്ന അംബേദ്ക്കർ അനുസ്മരണ സമ്മേളനത്തിൽ ആദരിക്കുന്നതായിരിക്കും

അപേക്ഷകൾ നവ. 30നകം താഴെ കാണുന്ന വിലാസത്തിൽ ലഭിച്ചിരിക്കണംകെ.ശിവദാസൻചെയർമാൻജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിആശ്വാസ്,നെട്ടൂർതലശ്ശേരി - 5670105

desheeyabharanagadana

ദേശീയ ഭരണഘടനാ ദിനം ആഘോഷിച്ചു.


മാഹി പാറക്കൽ എൽ.പി. സ്കൂളിൽ ദേശീയ ഭരണഘടനാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ആഷീഷ് മുഖ്യഭാഷണം നടത്തി.

75 -ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.

 ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ഭരണഘടന സംബന്ധിച്ചുള്ള പത്രവാർത്തകളുടെ പ്രദർശനവും ഭരണഘടനാ വന്ദനവും നടന്നു.

വിദ്യാർത്ഥിനിയായ അനീന ഭരണഘടനാ ദിനത്തെ പറ്റി വിശദീകരിച്ചു. പ്രഥമാധ്യാപകൻ ബി ബാല പ്രദീപ് സ്വാഗതവും അമൃത പുരുഷോത്തമൻ നന്ദിയും പറഞ്ഞ ചടങ്ങിൽ പി.മേഘ്ന , ജൈത്ര ജയൻ എന്നിവരും സംസാരിച്ചു.


exel

ഭരണഘടനാ ദിനം ആഘോഷിച്ചു


മാഹി: നെഹ്റു യുവകേന്ദ്രയുടെയും തീരം സംസ്കരികവേദി മാഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടന ദിനം ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ ആഘോഷിച്ചു.

എക്സൽ വിദ്യാർത്ഥികൾ നടത്തിയ സന്ദേശറാലി എൻ.വൈ.കെ. യൂത്ത് കോ-ഓർഡിനേറ്റർ കെ. രമ്യയുടെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ . സതി. എം .കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു

തീരം സാംസ്കാരിക വേദി പ്രസിഡൻ്റ് പി എൻ. മഹേഷ്,സെക്രട്ടറി. കൃപേഷ്,അധ്യാപകർ റാലിക്ക് നേതൃതം നൽകി തുടർന്ന് ഇന്ത്യൻ ഭരണ ഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി അഡ്വ. ദിനേഷ് കുമാർ ബോധവൽക്കരണ ക്ലാസും രാജേഷ് കുരിയാടി ക്വിസ് മത്സരവും

നടത്തി. 

ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പാൾ സതി. എം. കുറുപ്പ് നിർവ്വഹിച്ചു.


ചിത്രവിവരണം: പ്രിൻസിപ്പാൾ സതി എം.കുറുപ്പ് സമ്മാനദാനം നിർവ്വഹിക്കുന്നു


ത്രിദിന ശാസ്ത്രമേള

ഇന്ന് തുടക്കം കുറിക്കും


മാഹി ..പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി റീജ്യണൽ ത്രിദിന ശാസ്ത്രമേള നവംബർ 28,29,30 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ നടക്കുമെന്ന് മാഹി ചീഫ് എഡുക്കേഷണൽ ഓഫീസർ എം.എം.തനൂജ അറിയിച്ചു. ശാസ്ത്രമേളയുടെ ഉദ്ഘാടനം നവംബർ 28 ന് രാവിലെ 11 മണിക്ക് രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും

മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിക്കും.

മേള 30 ന് സമാപിക്കും

മൊബൈൽ യൂണിറ്റ്

 നേതൃരോഗനിർണ്ണയ

ക്യാമ്പ് സംഘടിപ്പിച്ചു.


തലശ്ശേരി : ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് (സ്നേഹക്കൂട്) കോം ട്രസ്റ്റ് ഐ ഹോസ്പിറ്റൽ തലശ്ശേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  ധർമ്മടം സ്നേഹക്കൂടിൽ വെച്ച് മൊബൈൽ യൂണിറ്റ്

 നേതൃരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എം പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. 

പി. ശ്രീജ, 

ഡോ. സ്മിതിൻ, പ്രൊ രാമൻകുട്ടി,

ക്യാമ്പ് കോർഡിനേറ്റർ അരവിന്ദൻ, 

. കെ. കെ സന്തോഷ് കുമാർ, സംസാരിച്ചു.

സുധിൻ കൊടുവള്ളി,

സി സി ബസന്ത് , വി സ്മൈലേഷ്, ടി.പി പ്രഷീന, കെ സി ശേഖരൻ. , കെ. സനിത, വി കെ സപ്ന ,

മണ്ണയാട് സുരേഷ്, എന്നിവർ നേതൃത്വം നൽകി. കെ. എസ് ശ്രീനിവാസൻ സ്വാഗതവും ടി എൻ സുഗത നന്ദിയും പറഞ്ഞു.


qq

കെ.പി.വാസു നിര്യാതനായി.

മാഹി: മൂലക്കടവ് പാണ്ടി വയലിലെ ' മയൂരി ' യിൽ കെ.പി.വാസു (88) നിര്യാതനായി. ആദ്യകാല തലശ്ശേരി _മുംബൈ കോഹിനൂർ ടൂറിസ്റ്റ് ബസ് ഡ്രൈവറും ,പ്രവാസിയുമാണ്. ഭാര്യ: രാധ (റിട്ട. അധ്യാപിക, മൂഴിക്കര എൽ.പി.സ്ക്കൂൾ) മക്കൾ: റീന (ചോറോട് ), റീജ (നരവൂർ), വിശേഷ് (കൺസ്ട്രക്ഷൻ വർക്ക്), പരേതനായ വിനീഷ് (ഗിരീശൻ 

asdf

ജലജ കുമാരി  നിര്യാതയായി


തലശ്ശേരി:കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം ശ്രീശൈലത്തിൽ ജലജ കുമാരി (59) നിര്യാതയായി. (ഐശ്വര്യ ലാബ്, ഈങ്ങയിൽ പീടിക ) ഭർത്താവ് പ്രദീപ് കുമാർ. മക്കൾ പ്ര നിൽ, വിനിൽ . മരുമകൾ ലക്ഷ്മി.

സഹോദരങ്ങൾ രതി, മോഹനൻ, അജിത്ത് കുമാർ, കാഞ്ചനമാല , വിപിന , മോളി. പരേതരായ ദ്രുവകുമാർ, രഞ്ജിത്ത്.


happy-1

ഭിന്നശേഷി സൗഹൃദ

മെഡിക്കൽ കേമ്പ് 30 ന്


മാഹി:ദുബായ് _ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ, 

കെസാക്ക്, ശാന്തി മെഡികേർ ആൻറ് ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ മെഡിക്കൽ കേമ്പ് 'നടത്തുന്നു

ന്യൂ മാഹി കിടാരൻകുന്ന് കെസാക്കിൽ നവമ്പർ 30 ന് കാലത്ത് 10 മണി മുതൽ 4 മണി വരെയാണ് കേമ്പ് 'ശിശു രോഗം, ദന്തൽ, ക്ലിനിക്കൽ സൈക്കോളജി/സ്പീച്ച് തെറാപ്പി, ഓഡിയോളജി, ജനറൽ പ്രാക്ടീഷ്ണർ, ഫാമിലിഫിസിഷ്യൻ, ഫിസിയോ തെറാപ്പി, കൺസൾട്ടൻ്റ് സൈക്കോളജി എന്നീ സേവനങ്ങൾ ലഭ്യമാകും. രജിസ്ട്രേഷൻ നമ്പർ: 04902336775, 9188928096

pok

പോക്കൂട്ടി നിര്യാതനായി


തലശ്ശേരി: എവി കെ നായർ റോഡ്  'ഗ്രേസി 'ൽ കാരാങ്കോട്ട്  പോക്കൂട്ടി (82) നിര്യാതനായി. ഒ വി റോഡ് വാടിക്കലിലെ പഴയ കാല മൊത്ത നാരങ്ങാ വ്യാപാരിയും ഉമ്മർ ആൻ്റ് കമ്പനി ഉടമയുമായിരുന്നു.

ഭാര്യ - സുഹറ  (ഫൗസിയ മൻസിൽ )

മക്കൾ - ഫിറോസ് ( റിയൽ വാല്യു )

ഫാമിദ, രേഷ്മ, ഷൈനി.

 മരുമക്കൾ: മായിറ, നസീം, ഫസിഹ്, നജാഫ്

സഹോദരങ്ങൾ - റാബിയ, അലി, അബുട്ടി, മുനീർ, ഫാറൂഖ് ( കീർത്തി മാൻ സൈക്കിൾസ് ) റിയാസ് (ഷാർജ )


തലശ്ശേരി: എവി കെ നായർ റോഡ്  'ഗ്രേസി 'ൽ കാരാങ്കോട്ട്  പോക്കൂട്ടി (82) നി ര്യാതനായി. ഒ വി റോഡ് വാടിക്കലിലെ പഴയ കാല മൊത്ത നാരങ്ങാ വ്യാപാരിയും ഉമ്മർ ആൻ്റ് കമ്പനി ഉടമയുമായിരുന്നു.

ഭാര്യ - സുഹറ  (ഫൗസിയ മൻസിൽ )

മക്കൾ - ഫിറോസ് ( റിയൽ വാല്യു )

ഫാമിദ, രേഷ്മ, ഷൈനി.

 മരുമക്കൾ: മായിറ, നസീം, ഫസിഹ്, നജാഫ്

സഹോദരങ്ങൾ - റാബിയ, അലി, അബുട്ടി, മുനീർ, ഫാറൂഖ് ( കീർത്തി മാൻ സൈക്കിൾസ് ) റിയാസ് (ഷാർജ )

. ഒ വി റോഡ് വാടിക്കലിലെ പഴയ കാല മൊത്ത നാരങ്ങാ വ്യാപാരിയും ഉമ്മർ ആൻ്റ് കമ്പനി ഉടമയുമായിരുന്നു.

ഭാര്യ - സുഹറ  (ഫൗസിയ മൻസിൽ )

മക്കൾ - ഫിറോസ് ( റിയൽ വാല്യു )

ഫാമിദ, രേഷ്മ, ഷൈനി.

 മരുമക്കൾ: മായിറ, നസീം, ഫസിഹ്, നജാഫ്

സഹോദരങ്ങൾ - റാബിയ, അലി, അബുട്ടി, മുനീർ, ഫാറൂഖ് ( കീർത്തി മാൻ സൈക്കിൾസ് ) റിയാസ് (ഷാർജ )

ചന്ദ്രമതി നിര്യാതയായി.

മാഹി .ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം രാമപുരം വീട്ടിൽ കെ.വി. ചന്ദ്രമതി.

(73) നിര്യാതയായി. ഭർത്താവ്: മുൻ പ്രധാന അദ്ധ്യാപകൻ പരേതനായ എം.ഗംഗാധരൻ നമ്പ്യാർ (മുൻ പ്രസിഡണ്ട്, 9ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി) മക്കൾ: സജീഷ് (ഹോസൂർ), സഗീന (ബാംഗളൂർ). മരുമക്കൾ: ശശികുമാർ (ഇരിങ്ങണ്ണൂർ), വിനീത (കൂത്തുപറമ്പ) സഹോദരങ്ങൾ: ജയശ്രീ (വയലളം), രാധാക്രഷ്ണൻ (തൃശ്ശൂർ) രാമക്രഷ്ണൻ (പിണറായി). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


സിപിഎം തലശ്ശേരി ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു.


മാഹി: സിപിഎം തലശ്ശേരി ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മുണ്ടോക്ക്) സംഘാടകസമിതി ചെയർമാൻ കെ പി സുനിൽകുമാർ പതാക ഉയർത്തി.

ഏറിയ സെക്രട്ടറി സി കെ രമേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ അധ്യക്ഷത വഹിച്ചു.  

സ്മൃതി കുടീരങ്ങളിൽ നിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ ന്യൂമാഹി ടൗണിൽ സംഗമിച്ച് അത് ലെറ്റുകൾ, റെഡ് വളണ്ടിയർമാർ, ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചു. 

കൊടിമര ജാഥ ചെറുകല്ലായിൽ ഏരിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ടി പി ശ്രീധരൻ ഏറ്റുവാങ്ങി. പതാകജാഥ പുന്നോൽ സി എച്ച് കണാരൻ സ്മൃതി കുടീരത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

ജാഥാ ലീഡർ വി സതി പതാക ഏറ്റുവാങ്ങി.

ഏരിയയിലെ 31 രക്തസാക്ഷി കുടീരത്തിൽ നിന്നും പുറപ്പെട്ട ദീപശിഖ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രധാന ജാഥകളോടൊപ്പം ചേർന്നു.

പ്രധാന ദീപശിഖ ജാഥ തലശേരി ജവഹർഘട്ടിൽ നിന്ന് ജില്ലാ കമ്മിറ്റിയംഗം എംസി പവിത്രൻ ഉദ്ഘാടനം ചെയ്തു.

 ജാഥാ ലീഡർ കാരായി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.

സമ്മേളന നഗരിയിൽ പതാക വി ജനാർദ്ദനനും കൊടിമരം വി ജയബാലുവും ദീപശിഖ ടി സുരേന്ദ്രനും ഏറ്റുവാങ്ങി.


vbn

ചന്ദ്രൻനിര്യാതനായി.


മാഹി: ചാലക്കര കുനിയിൽ (മയൂഖം) വീട്ടിൽ എടവലത്ത് ചന്ദ്രൻ (73) നിര്യാതനായി. ( റിട്ട. സുബൈദാർ ഇന്ത്യൻ ആർമി )പരേതരായ കുനിയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും ദേവു അമ്മയുടെയും മകനാണ്. ഭാര്യ.കെ.പി. രാഗിണി (റിട്ട ടീച്ചർ)മക്കൾ: മിഥുൻ (ഗൾഫ് )നിധിൻ (ഒ.എൻ.ജി.സി. ആന്ധ്രപ്രദേശ്) ആമൃത (ട്രാൻസ്ക്രിപ്ഷനിസ്റ്റ്, co-op ആശുപ്രതി ) മരുമക്കൾ, അഞ്ചിത (അസി: പ്രൊഫസർ കോ-ഓപ് കോളജ് പള്ളൂർ) അനുശ്രി ( കേരള ഗ്രാമീൺ ബേങ്ക്, മലപ്പുറം) അരുൺ (കണ്ണൂർ) സഹോദരങ്ങൾ: ചന്ദ്രിക (ബേബി) പുഷ്പവല്ലി രവീന്ദ്രൻ, പ്രഭാനന്ദൻ, പരേതനായ മധുസൂദനൻ, സംസക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക12 മണിക്ക് ചെമ്പ്രയിലെ എടവലത്ത് തറവാട്ട് വീട്ടുവളപ്പിൽ

marmmachikila-posre-revired_1732716706

ഔഷധരഹിത

മർമ്മ ചികത്സാക്യാമ്പ്

ചോമ്പാലയിൽ


 ചോമ്പാല : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരു എ .കെ .പ്രകാശൻ ഗുരുക്കൾ ഡിസംബർ 7 -8 തീയതികളിൽ ചോമ്പാലയിൽ


ചോമ്പാൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ഡിസംബർ 7 , 8 തീയ്യതികളിലായി നടക്കുന്ന ഔഷധ രഹിത മർമ്മ ചികിത്സാ ക്യാമ്പിൽ 'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതന മർമ്മചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക്

തുടങ്ങിയ അസുഖമുള്ളവക്ക് ആശ്വാസം നൽകും .

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്കായിരിക്കും അവസരം ലഭിക്കുക .



എ .കെ .പ്രകാശൻ ഗുരുക്കൾ        

മർമ്മാശ്രമം .കല്ലുതാഴം       

 കൊല്ലം ജില്ല

ഫോൺ :9447347993        


ടി .ശ്രീനിവാ സൻ  

ചെയർമാൻ ,

മഹാത്മ ദേശ സേവ

എഡ്യുക്കേഷണൽ &

ചാരിറ്റബിൾ ട്രസ്റ്റ്

ഫോൺ :9539 157 337



ഡോ .പി കെ .സുബ്രഹ്മണ്യൻ

ഡയറക്‌ടർ .

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം

ഫോൺ :9539 611 741 

solarnew

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136

manna-adv
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25