പുല്ലമ്പിൽ തറവാടും നിണബലിയും
ചാലക്കര പുരുഷു
തലശ്ശേരി: കലകളുടേയും, സംസ്കൃതിയുടേയും കേദാരമായ പൈതൃകനഗരമായ തലശേരിയിൽ അനുഷ്ഠാന കലയായ നിണബലി കെട്ടിയാടുന്ന, ചരിത്രവും മിത്തുക്കളും ഇഴചേരുന്ന പ്രസിദ്ധമായ ഒരുതറവാടുണ്ട്.തിരുവങ്ങാട്ടെ പുല്ലമ്പിൽ തിയ്യത്തറവാട്ടിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. ഓരോ വർഷം ഇടവിട്ടാണ് ഇവിടെ നിണബലി കെട്ടിയാടാറ് പതിവ്.
ദാരികാവധത്തെ അടിസ്ഥാനമാക്കി കേരളത്തിൽ മുടിയേറ്റ്, പടയണി ,കാളിയാട്ട് പോലുള്ള തെയ്യരൂപങ്ങൾ കെട്ടിയാടാറുണ്ട് - അവയിലൊക്കെ ഒടുവിൽ നികൃഷ്ടനായ ദാരികൻ വധിക്കപ്പെടുകയാണ് പതിവ്.
എന്നാൽ,മേലാസകലം ചോര നിറമാർന്ന വർണ്ണങ്ങളിൽ കുളിച്ച്, മലരുകൾ പതിപ്പിച്ച്, ദംഷ്ട്രങ്ങളുള്ള മുഖവുമായി ഭീകരരുപിയായ ദാരികനെ ദ്വന്ദയുദ്ധത്തിൽ ,ഭദ്രകാളി വധിച്ചതിന് ശേഷവും പുല്ലമ്പിൽത്തറവാട്ടിൽ ദാരികൻ പുനർജ്ജനിക്കുകയാണെന്ന് നാടൻ കലാ ഗവേഷകനായ കെ.കെ.മാരാർ പറയുന്നു. അവസാന കാലത്ത് ദാരി കനിലുണ്ടാവുന്ന മാനസാന്തരമാണിതിന് കാരണം.
സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ നാടകീയത ഏറെയുണ്ട്. നാടകാന്ത്യം കവിത്വം എന്നതുപോലെയാണ് കാണികളിൽ ഈ അത്യപൂർവ്വ അനുഷ്ഠാന കല ഉണർത്തുന്ന വികാരം.
കോട്ടയം രാജാവിന്റെ പടത്തലവനായിരുന്ന പുല്ലമ്പിൽ ശങ്കരൻ മൂപ്പന്റെ പ്രസിദ്ധമായ തീയ്യത്തറവാടായ പുല്ലമ്പിൽ വീട് എട്ടു കെട്ടാണ്.രണധീരതയുടെ സ്മരണകളുറങ്ങുന്ന
ഈ തറവാട്ടിന്നൂറുപറ നെല്ല് പാട്ടം കിട്ടുന്ന ഭൂസ്വത്ത് ഉണ്ടായിരുന്നു.
തറവാടിന് ചുറ്റിലുമുള്ള മൂന്നര ഏക്കർ തൊടിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. വൻമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന തൊടിയിലൂടെ പ്രധാന നിരത്തിൽ നിന്നും 200 മിറ്റർ നടന്നാലെ തറവാടിന്റെ മുറ്റത്തെത്താനാവൂ.
നാടൻ ചെങ്കല്ല് കൊണ്ട് ഇരുവശത്തും അടുക്കിക്കെട്ടിയ മതിലും മരങ്ങളും ഈ നടവഴിയെ രാജകീയമാക്കുന്നുണ്ട്..
പ്രധാന വാതിൽ തുറക്കുന്നത് നാലു വശത്തും വരാന്തകളാൽ ചുറ്റപ്പെട്ടപൂമുറ്റത്തേക്കാണ്. കല്ലുപാകിയ ഈ നടുമുറ്റം സാധാരണ കാണപ്പെടുന്ന നടുമുറ്റങ്ങളേക്കാൾ പതിന്മടങ്ങ് വിസ്തീർണ്ണം ഉള്ളതും സൂരൃവെളിച്ചം നന്നായി അകത്തേക്ക് കടക്കുന്ന തരത്തിലുമാണ്. ഈ നടുമുറ്റം നെല്ല് അളന്നുകൂട്ടാൻ ഉപയോഗിച്ചിരുന്നു.
വീടിനെ താങ്ങി നിർത്തുന്നത് കരിമരത്തിന്റെ തൂണുകളാണ്.
വയനാടൻ കാടുകളിൽ നിന്ന് വെട്ടിയെടുത്ത മരങ്ങൾ പുഴ വഴി ഇവിടെ എത്തിച്ചാണ് വീടിന്റെ പണികൾക്ക് ഉപയോഗിച്ചത്.
വരാന്തയിൽ നിന്ന് നേരെ സ്വീകരണമുറിയീലേക്കാണ് ചെന്ന് കയറുന്നത്.. ചുവരുകൾ നിറയെ പൂർവികരുടെ ചിത്രങ്ങളാണ്.നിലത്ത് കരിങ്കൽ പാകിയിട്ടുണ്ട്. സ്വീകരണമുറിയുടെ വശത്തും ചെറിയൊരു നടുമുറ്റം കാണാം. സമീപത്തായിപൂജാമുറിയും പത്തായപുരയുമുണ്ട്.
രണ്ടാം നിലയിൽ നിറയെ കിടപ്പുമുറികളാണ്.
മൂന്നാം നില പലതും ശേഖരിച്ച് വെക്കാൻ വേണ്ടി മാത്രമാണുള്ളതാണ്. വിത്ത് നെല്ല് സൂക്ഷിക്കുന്ന പത്തായപുര അടച്ച് കഴിഞ്ഞാൽ വായുപോലും കയറില്ലത്രെ.
നൂറ്റാണ്ടുകളായി മരുമക്കത്തായം നിലനിന്നിരുന്ന ഈ വീട് ഇന്നത്തെ രീതിയിൽ പുതുക്കി പണിതത് 1919 ലാണ്.
പഴശ്ശിയുടെ പടതലവനായ ശങ്കരൻ മൂപ്പൻ തന്നെയാണ് വീടിന്റെ ആദൃ ഘട്ട നവീകരണം നടത്തിയത്.
നൂറ്റമ്പതോളം കുടുംബാംഗങ്ങൾ ഉള്ള തറവാട്.അതാത് കാലത്ത് കുടുംബാംഗങ്ങളുടെ എണ്ണവും പ്രൗഢിയും കണക്കിലെടുത്ത് പുതുക്കി പണിയുകയായിരുന്നുവെന്ന് തറവാട്ടംഗമായ കണ്ണൂരിലെ ബിസ്സിസ്റ്റുകാരൻ പുല്ലമ്പിൽ മഠത്തിന് പ്രതാപ് പറഞ്ഞു.
ഇടതൂർന്ന വൻമരങ്ങൾ ഹരിതസമൃദ്ധി ചാർത്തുന്ന
തൊടിയിലുള്ളഎട്ടുകെട്ടിന്
മുപ്പത്തഞ്ചോളം മുറികളുണ്ട് 'ഗത കാല പ്രതാപം വിളിച്ചറിയിക്കും പോലെതലയുയർത്തി നിൽക്കുകയാണിന്നും. കാടുപിടിച്ചുകിടക്കുന്ന കാവും,കാലമേൽപിച്ച പരിക്കുകളുമായി കാലിതൊഴുത്തും കുതിരാലയവുമെല്ലാം ഇന്നും കാലത്തിൻ്റെ സാക്ഷിയായിക്കിടക്കുന്നു. പുല്ലമ്പിൽ വയലോരത്ത് ക്ഷേത്രം നിർമ്മിക്കാൻ ജഗന്നാഥ ക്ഷേത നിർമ്മിതിക്ക് മുമ്പ് ശ്രീ നാരായണ ഗുരു ആലോചിച്ചിരുന്നുവത്രെ.
പുല്ലമ്പിൽ തറവാട്
കുഞ്ഞലീമ നിര്യാതയായി.
മാഹി:പൊന്നമ്പത്ത് മണിയൻ കുളങ്കര സിദ്ദിഖിന്റെ ഭാര്യ മാഹി മഞ്ചക്കൽ പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞലീമ 62(കുഞ്ഞലു )കോഴിക്കോട് നിര്യാതയായി.
പരേതരായ മാഹി മയലക്കര കുന്നുമ്പുറത്തു ഉസ്മാന്റെയും പറമ്പത്ത് പുതിയ പുരയിൽ സുഹറയുടെയും മകളാണ്. മക്കൾ - ഫിനോസ് (റിയാദ് ), സുബൈർ(ദുബായ് ),സീഷാൻ(തിരുവനന്തപുരം ),സംറിൻ (ദുബായ് ). മരുമക്കൾ -ഖൈസ്,അഫ്‌നി, സാനിയ, ഫാത്തിമ. സഹോദരങ്ങൾ - നൗഷാദ് മാഹി, സിദ്ദിഖ് (ലുലു ഗോൾഡ് ), ഫർസീന (എറണാകുളം ),പരേതയായ സുലൈഖ.
ന്യൂമാഹിയിലെ വാർഡ് വിഭജനം
തികച്ചും അശാസ്ത്രീയം
ന്യൂമാഹി : പഞ്ചായത്തിലെ വാർഡ് വിഭജനം പ്രകൃതിദത്ത അതിരുകൾ മാനിക്കാതെയും ജനസംഖ്യ അനുപാതം പാലിക്കാതെയും അശാസ്ത്രീയമായാണ് വിഭജിച്ചിട്ടുള്ളതെന്ന് ന്യൂമാഹി പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ആരോപിച്ചു.
CJP കൂട്ട് കെട്ട് ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ന്യൂമാഹിയിൽ വാർഡ് വിഭജിച്ചിട്ടുള്ളത്. വാർഡ് വിഭജനത്തിനെതിരെ അധികൃതർക്ക് പരാതി നൽകുന്നതാണെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
യോഗത്തിൽ യു.ഡി.എഫ് കൺവീനർ അനീഷ് ബാബു വി.കെ സ്വാഗതം പറയുകയും ചെയർമാൻ അസ്ലം ടി.എച്ച് അദ്ധ്യക്ഷം വഹിച്ചു.
മുസ്ലീം ലീഗ് പ്രസിഡണ്ട് പി.സി. റിസാൽ, എൻ.കെ സജീഷ്, സുലൈമാൻ കിഴക്കയിൽ, കണ്ണമ്പത്ത് യൂസഫ്, എ.കെ ഷഹനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഗുരു ആരാധനാ മൂർത്തി തന്നെ : ബിബിൻഷാൻ
തലശ്ശേരി : മതം പ്രമാണമല്ലെന്നും, നാമൊരു മതത്തിലും പെടുന്നവനുമല്ലെന്ന് പറഞ്ഞ ഗരു,തൻ്റെ അനന്തരഗാമിയായി ബോധാനന്ദസ്വാമിയെ നിയോഗിക്കുക വഴി സന്യാസ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയായിരുന്നുവെന്ന് ചിന്തകനും,പ്രമുഖ പ്രഭാഷകനുമായ ബിബിൻഷാൻ (കോട്ടയം) പറഞ്ഞു.
മണ്ഡലമഹോത്സവത്തോടനുബന്ധിച്ച്,
ആരാധനാമൂർത്തിയായ ഗുരു എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോധാനന്ദ ചന്ദ്രിക ഗുരു സൂര്യനിൽ വിലയം പ്രാപിച്ച മണ്ണാണ് ജഗന്നാഥ സവിധം.
ഗുരുവിൻ്റെ ശ്ലോകങ്ങൾ
ജ്ഞാന പല്ലവികളാണ്. ഋഷിയിൽ നിന്ന് വരുന്നത് മന്ത്രങ്ങളാണ്.
ഗുരു സ്ത്രോങ്ങൾ പരായണം ചെയ്യുമ്പോൾ
ശാസ്ത്രീയമായി ശാന്തതയുണ്ടാകും.
ലോകം കണ്ട അവതാരപുരുഷനായിരുന്നു മഹാഗുരുവെന്ന് ബിബിൻഷാൻ പറഞ്ഞു.
ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ. കെ.സത്യൻ അദ്ധ്യക്ഷതവഹിച്ചു.
മാതൃസമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ സ്വാഗതവും, രാജീവൻ മാടപ്പീടിക നന്ദിയും പറഞ്ഞു.
ചിത്രവിവരണം'.പ്രമുഖ പ്രഭാഷകൻ ബിബിൻഷാൻ (കോട്ടയം)
സി. പി. എം ത്രിദിന തലശ്ശേരി ഏറിയാ സമ്മേളനം ഇന്ന് തുടങ്ങും
മാഹി:സി. പി. എം ത്രിദിന തലശ്ശേരി ഏറിയാ സമ്മേളനം മാഹിയിൽ ഇന്ന് തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസ്സ്, പോരാളി സംഗമം, വികസന സെമിനാർ എന്നിവ ഇതിനകം നടന്നു കഴിഞ്ഞുവെന്ന് ഏരിയാ സെക്രട്ടരി സി.കെ.രമേശൻ പറഞ്ഞു.
പൊതുസമ്മേളന നഗരിയായ മുണ്ടോക്കിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നവംബർ 27ന് വൈകു. 6 മണിക്ക് പതാക ഉയരും. സമ്മേളന നഗരിയിലേക്കുള്ള പതാകജാഥ സി.എച്ച്.കണാരൻ സ്‌മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്യും. ഏറിയാകമ്മിറ്റി അംഗം വി.സതി നേതൃത്വം നൽകും. കൊടിമരജാഥ ചെറുകല്ലായിൽ ഏറിയാസെക്രട്ടറി സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. ഏരിയാകമ്മിറ്റി അംഗം ടി.പി.ശ്രീധരൻ നേതൃത്വം നൽകും. പ്രധാന ദീപശിഖാജാഥ തലശ്ശേരി ജവഹർഘട്ടിൽവെച്ച് എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്യും. ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ നേതൃത്വം നൽകും. ഏറിയയിലെ 31 രക്തസാക്ഷി കുടീരങ്ങളിൽ നിന്നും പുറപ്പെടുന്ന ദീപശിഖ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പ്രധാന ജാഥകളോടൊപ്പം ചേരും. അത് ലറ്റുകൾ, മോട്ടോർ ബൈക്കുകൾ, ബാൻ്റ് വാദ്യങ്ങൾ, പന്തംവീശൽ എന്നിവയുടെ അകമ്പടിയോടെ വൈകു. 5 മണിക്ക് മാഹിപാലം കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയിലേക്ക് പുറപ്പെടും.
28.29 തിയ്യതികളിൽ മഞ്ചക്കലിലെ സി.പി.കുഞ്ഞിരാമൻ, വാഴയിൽ ശശി നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ഏരിയാസെക്രട്ടറി സി.കെ.രമേശൻ റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ചയ്ക്കും മറുപടിക്കും ശേഷം ഏരിയാ പുതിയ കമ്മിറ്റിയെയും ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് 29ന് വൈകു. 4മണിക്ക് റെഡ് വളണ്ടിയർമാർച്ചും, ബഹുജനപ്രകടനവും മഞ്ചക്കലിൽ നിന്നും ആരംഭിക്കും. വൈകു.5മണിക്ക് സ: കോടിയേരിബാലകൃഷ്‌ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനംചെയ്യും. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, എൻ.ചന്ദ്രൻ, പി.പുരുഷോത്തമൻ, പി.ഹരീന്ദ്രൻ, എൻ.സുകന്യ, കാരായി രാജൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. മാഹി ജനത നാളിതുവരെ കണ്ടിട്ടില്ലാത്ത ജനകീയ മുന്നേറ്റത്തിന് പാർട്ടി സമ്മേളനം വഴിയൊരുക്കുമെന്ന്
ഏറിയാസെക്രട്ടറി സി.കെ.രമേശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ
കെ.പി.സുനിൽകുമാർ,
കൺവീനർ കെ.പി.നൗഷാദ്, കെ. ജയപ്രകാശൻ, മുഹമ്മദ് അഫ്‌സൽ, വി.ജയബാലു, ഹാരീസ് പരന്തിരാട്ട്, വി.പി.ശ്രീകാന്ത് സംബന്ധിച്ചു.
മാഹിയിലെ വ്യാപാരി സമ്മേളനങ്ങൾ
3,4 തിയ്യതികളിൽ
മാഹി :പള്ളൂർ നാലുതറ മേഖലകളിലുള്ള നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽബോഡി യോഗം
ഡിസംബർ മൂന്നിന് കാലത്ത് 9.30ന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളൂർ എ.വി.എസ്. സിൽവർ ജൂബിലി ഓഡിറ്റോറിയത്തിലാണ് സമ്മേളനം ഡിസംബർ നാലിന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽബോഡി യോഗം
കാലത്ത് 9.30ന് എം.ശിവശങ്കർ എം.എൽ.എമാഹി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ ദിവസങ്ങളിൽ രണ്ട് മേഖലകളിലും ഉച്ചക്ക് രണ്ട് മണി വരെ കടകൾ മുടക്കമായിരിക്കും.
വ്യാപാര സമൂഹം ഇന്ന് അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ ജനറൽബോഡി യോഗം ചർച്ച ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.അനിൽകുമാർ പറഞ്ഞു.ശിപായിമാർ ഭരിക്കുന്ന മാഹി മുൻസിപാലിറ്റിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിക്കും.
വ്യാപാരികൾക്കെതിരെ ഏതാനും ചില ബ്യൂറോക്രാറ്റുകളിൽനിന്നും വരുന്ന നിരന്തര പീഢനങ്ങൾ യോഗം ചർച്ച ചെയ്യുകയും, വ്യാപാരക്ഷേമനിധി നടപ്പിൽ വരുത്താത്ത പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചശേഷം പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായിരിക്കും.
മാഹി വിപണി ഊർജ്ജസ്വലമാക്കുന്നതിൻ്റെ പ്രവർത്തനങ്ങളും പ്രത്യേക ചർച്ചക്ക് വിധേയമാക്കും.
ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, ജനറൽ സെക്രട്ടറി ഷാജു കാനം, വൈസ് ചെയർമാൻമാരായ ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ, ട്രഷറർ അഹമ്മദ് സമീർ, സെക്രട്ടറിമാരായ കെ.കെ. ശ്രീജിത്ത്, കെ.പി. അനൂപ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
കാലത്ത് 9.30ന് രമേശ് പറമ്പത്ത് എം.എൽ.എ പള്ളൂർ A.V.S സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ചും ഡിസംബർ നാലിന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽബോഡി യോഗം
കാലത്ത് 9.30ന് എം.ശിവശങ്കർ എം.എൽ.എമാഹി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ചും ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ രണ്ട് മേഖലകളിലും ഉച്ച രണ്ട് മണി വരെ കടമുടക്കമായിരിക്കും.
വ്യാപാര സമൂഹം ഇന്ന് അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ ജനറൽബോഡി യോഗം ചർച്ച ചെയ്യും. ശിപായിമാർ ഭരിക്കുന്ന മാഹി മുൻസിപാലിറ്റിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിക്കും.
വ്യാപാരികൾക്കെതിരെ ഏതാനും ചില ബ്യൂറോക്രാറ്റുകളിൽനിന്നും വരുന്ന പീഠനങ്ങൾ യോഗം ചർച്ച ചെയ്യുകയും, വ്യാപാരക്ഷേമനിധി നടപ്പിൽ വരുത്താത്ത പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്രസംസ്ഥാന സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചശേഷം പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായിരിക്കും. വരുന്ന രണ്ട് വർഷത്തേ ക്കുള്ള പുതിയ ഭരണസമിതിയേയും യോഗം തിരഞ്ഞെടുക്കും.
മാഹി വിപണി ഊർജ്ജസ്വലമാക്കുന്നതിൻ്റെ പ്രവർത്തനങ്ങളും പ്രത്യേക ചർച്ചക്ക് വിധേയമാക്കും.
ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, ജനറൽ സെക്രട്ടറി ഷാജു കാനം, വൈസ് ചെയർമാൻമാരായ ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ, ട്രഷറർ അഹമ്മദ് സമീർ, സെക്രട്ടറിമാരായ കെ.കെ. ശ്രീജിത്ത്, കെ.പി. അനൂപ് കുമാർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
ഭരണഘടന ദിനം ആചരിച്ചു
മാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ ഭരണഘടന ദിനം ആചരിച്ചു. പ്രധാന അധ്യാപിക എൻ വി ശ്രീലതയുടെ അധ്യക്ഷതയിൽ സമഗ്രശിഷ്യ മുൻ എ.ഡി.പി.സി പി സി ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മിനി തോമസ്, ടി.വി. സജിത , വി വേംമ്പു, എം എം രജിത സംസാരിച്ചു.
ചിത്രവിവരണം: പി.സി.ദിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
ഏകദിന ട്രെയിനിംഗ് സംഘടിപ്പിച്ചു
തലശ്ശേരി- തലശ്ശേരി സർക്കിളിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി ജി.എസ്.ടി.നിയമവും സഹകരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ഏകദിന ട്രെയിനിംഗ് സംഘടിപ്പിച്ചു.തലശ്ശേരി സഹകരണ സർക്കിൾ പരിധിയിലെ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനം കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന് കീഴിലെചോനാടം നിള ഓഡിറ്റോറിയത്തിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. അനിൽ ഉദ്ഘാടനം ചെയ്തു. കതിരൂർ ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. നേഷനൽ അക്കാദമി ഓഫ് കസ്റ്റം ഇൻഡയറക്ട് ടാക്സ് ആൻ്റ് നാർകോട്ടിക്സ് കൊച്ചിയും സർക്കിൾ സഹകരണയൂനിയനും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്.സെൻട്രൽ ജി.എസ്.ടി സൂപ്രണ്ട്മാരായ ശ്രീ. പി.വി.നാരായണൻ
ശ്രീ വിനോദ് കുമാർ.വി.പി. എന്നിവർടെയിനിംഗിന് നേതൃത്വം നൽകി
സഹകരണഅസി. രജിസ്ട്രാർ എ.കെ.ഉഷ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം:സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. അനിൽ ഉദ്ഘാടനം ചെയ്യുന്നു
സ്ത്രീപദവി പഠനം: റിപ്പോർട്ട് സമർപ്പിച്ചു
തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനവും ജാഗ്രതാ സമിതി ബോധവൽക്കരണക്ലാസ്സുംസംഘടിപ്പിച്ചു.വങ്ങണച്ചാൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ കണ്ണൂർ ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (പൊതുമരാമത്ത് )അഡ്വ: പി.സരള ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വിജു,കെ.ഷാജി,ഡോ: ആർ.എൽ.സംഗീത, സി.കെ.ജസ്ന,സുശീൽ ചന്ദ്രോത്ത്,എ.കെ.രമ്യ, എം.പ്രസന്ന ടീച്ചർ, ടി.പ്രേംനാഥ്,കെ.പ്രജിന, കെ.സി.പ്രീത,ടി.പ്രനിജ പ്രഭാകരൻ എന്നിവർ സംസാരിച്ചു.കില ആർ.പി.പി.വി.രത്നാകരൻ ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സെടുത്തു.
ചിത്രവിവരണം:സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:പി.സരള ഉദ്ഘാടനം ചെയ്യുന്നു.
സഹപ്രവർത്തകന്റെ സത്യസന്ധതക്ക് ഓട്ടോകൂട്ടായ്മയുടെ സ്നേഹാദരം
തലശേരി:.സഹപ്രവർത്തകന്റെ സത്യസന്ധതക്ക് തലശ്ശേരിയിലെ ഓട്ടോ കൂട്ടായ്മയായ പ്രതീക്ഷയുടെ സ്നേഹാദരം..യാത്രക്കാരൻ വണ്ടിയിൽ മറന്നുവെച്ച രണ്ടു ലക്ഷത്തോളം രൂപ ശ്രമകരമായ ദൌത്യത്തിലുടെ അവകാശിയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃക കാട്ടിയ തലശ്ശേരി പഴയ ബസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുട്ടിമാക്കൂലിലെ വൈശാഖിനെയാണ് പ്രതീക്ഷ കമ്യൂണിക്കേഷൻ ഭാരവാഹികൾ ആദരിച്ചത് ചടങ്ങിൽ പ്രതീക്ഷ കമ്യൂണിക്കേഷൻ വാഹന ഇൻഷുറൻസ് എംഡി. ഡോ.സജി മട്ടന്നൂർ, പ്രതീക്ഷ വാഹന ഇൻഷൂറൻസ് തലശ്ശേരി ഓഫീസ് മാനേജർ എൻ.കെ. രാജീവൻ, ചാലോട് ഓഫീസ് മാനേജർ ടി.വി.ഷിവിൽ പങ്കെടുത്തു.
ചിത്രവിവരണം: വൈശാഖിനെ പ്രതീക്ഷ കമ്യൂണിക്കേഷൻ ഭാരവാഹികൾ ആദരിക്കുന്നു
ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
മാഹി:പള്ളൂർകസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂരിൽ മാഹി പോലീസ് ഡിപ്പാർട്മെൻറും ചൈൽഡ് ആൻറ് വുമെൻ വെൽഫെയർ ഡിപ്പാർട്മെൻറും സംയുക്തമായി കുട്ടികൾക്ക് വേണ്ടി നടത്തിയ ബോധവത്കരണ ക്ളാസ് മാഹി സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജ് ഉദ്ഘാടനം ചെയ്തു.
ചൈൽഡ് വെൽഫെയറിനെ കുറിച്ച് ആർ എം ദൃശ്യയും പി ബൈനിയും ക്ളാസെടുത്തു. പോക്സോ ആക്ട് , സൈബർ ക്രൈം എന്നിവയെക്കുറിച്ചുള്ള ക്ളാസുകൾ എസ് ഐ പി ബീന , എ എസ് ഐ സ്വപ്ന, എ എസ് ഐ സുജിത്ത് എന്നിവർ കൈകാര്യം ചെയ്തു.
ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ അജിത് പ്രസാദ് അധ്യക്ഷം വഹിച്ച ചടങ്ങിന് സീനിയർ അധ്യാപികമാരായ ടി വി സിന്ധു സ്വാഗതവും സി തുഷാര നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group