കലാചാതുര്യമുള്ള
നഗരസഭാ കാര്യാലയം
ഇന്ന് മുഖ്യമന്ത്രി
പൈതൃകനഗരത്തിന്
സമർപ്പിക്കും
:ചാലക്കര പുരുഷു
തലശ്ശേരി: പൈതൃകനഗരമായ തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് സമുച്ഛയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ, സംഭവ ബഹുലമായ 150 ലേറെ വർഷത്തെ പിൻചരിത്രമാണ് ഇതൾ വിരിയുന്നത്.
മലബാറിലെ ആദ്യനഗരസഭകളിലൊന്നായ തലശ്ശേരിക്ക് ആധുനീകവും കലാചാതുര്യവുമുള്ള കാര്യാലയമാണ് നഗരത്തിന് മുഖശ്രീ കുറിക്കുന്നത്.
എം.ജി.റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് 7-5 കോടി ചിലവിൽ മൂന്ന് നില കെട്ടിട നിർമ്മിച്ചത്.
-നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സൗന്ദര്യവൽകരിക്കും.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റവന്യു വകുപ്പ് ഓഫിസും, സന്ദർശക മുറിയും പ്രവർത്തിക്കും.
ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക. രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്ത് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിട്ടുണ്ട്.-.1866 നവമ്പർ . ഒന്നിന് നിലവിൽ വന്ന തലശ്ശേരി നഗരസഭയ്ക് 158 വയസ് പിന്നിട്ടു.
1866 ൽ തലശ്ശേരി നഗരസഭ നിലവിൽ വരുമ്പോൾ അന്നത്തെ ജില്ലാ കലക്ടർ ജി.എ. ബല്ലാർഡായിരുന്നു ആദ്യ പ്രസിഡണ്ട് 1885 ഏപ്രിൽ മുതൽ മുൻസിപ്പാൽ കൗൺസിൽ എന്ന പേരിലറിയപ്പെട്ടു.
തലശ്ശേരി ബാറിലെ പ്രമുഖ യൂറോപ്യൻ അഭിഭാഷകനായ എ.എഫ്. ലമറൽ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായി.
12 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, 6 നോമിനേറ്റഡ് അംഗങ്ങളുമടങ്ങുന്നതാണ് കൗൺസിൽ. പൗരപ്രമുഖരും വലിയ നികുതി ദായകരുമായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. പൊലീസിൻ്റെ നിയന്ത്രണ ചുമതലയും നഗരസഭക്കായിരുന്നു.
നഗരത്തിലെ ചില്ലുകൂട്ടിലുള്ള 70 വഴിവിളക്കുകൾ കത്തിക്കുക നഗര ഭരണത്തിൻ്റെ പ്രധാന ചുമതലയായിരുന്നു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം 1922 ൽ തന്നെ നടപ്പിലാക്കിയ ആദ്യ നഗരസഭയാണിത്. ബ്രണ്ണൻ ഹൈസ്ക്കൂളും, ബ്രണ്ണൻ കോളജും 1919 വരെ നഗരസഭ നേരിട്ടാണ് നടത്തിയിരുന്നത്.
സംഭവ ബഹുലമായ ഭൂതകാലത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ നഗര സഭയുടെ നൂറ്റിയമ്പതാം പിറന്നാൾ ആഘോഷിച്ചത് 2017ലായിരുന്നു.
ദക്ഷിണേന്ത്യൻ ശിൽപ്പകലയുടെ ആചാര്യനായി അറിയപ്പെടുന്ന
ഡി.പി. റോയ് ചൗധരിയാണ് നഗരസഭാകാര്യാലയത്തിന് മുന്നിലുള്ള ഗാന്ധി ശിൽപ്പം നിർമ്മിച്ചത്. മികച്ച ഗാന്ധി ശിൽപ്പങ്ങളിലൊന്നായി ഇതിനെ കലാലോകം പരിഗണിച്ചുവരുന്നു.
1870 മുതൽ ചൂര്യായി കണാരൻ, കൊറ്റ്വത്ത് രാമുണ്ണി, കൊറ്റ്യത്ത് കൃഷ്ണൻ,ആർ.മുകുന്ദമല്ലർ, സി.പി.മമ്മുക്കേയി' അഡ്വ: റാവു ബഹദൂർ കെ.കുഞ്ഞിരാമൻ നായർ ,അഡ്വ: പി.കുഞ്ഞി രാമൻ ,എം പി.കെ.മമ്മുസാഹിബ്, എൽ.വിയാഗോ, അഡ്വ: ടി.അബ്ദുൾ ഷുക്കൂർ സാഹിബ്, ലളിത ആർ.പ്രഭു, അഡ്വ.എ.വി.കെ.നായർ, അഡ്വ: കെ.ടി.ഹരീന്ദ്രനാഥ്, അഡ്വ.എം.എ.പി.മൂസ്സ 1 അഡ്വ.ടി.എൻ.സാവാൻ കുട്ടി, പി.കെ.ഉമ്മർ കുട്ടി, യു.എൻ.ചന്ദ്രൾ, അഡ്വ: ഒ.വി.അബ്ദുള്ള, അഡ്വ: കെ.ഗോപാലകൃഷ്ണൻ, എൻ.എ.മമ്മുഹാജി, ഇ.നാരായണൻ, സി.ടി.ഉമ്മർ കുട്ടി, പി.കെ.ആശ, അഡ്വ.എം.സി.മുഹമ്മദ് സലിം ,കെ.പി.രവീന്ദ്രൻ, ആമിന മാളിയേക്കൽ, കാരായി ചന്ദ്രശേഖരൻ, സി.കെ.രമേശൻ, ജമുനാ റാണി ടീച്ചർ എന്നിവരാണ് ഇന്നേവരെ നഗരഭരണം നയിച്ചവർ
ചിത്രവിവരണം: തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തലശ്ശേരി നഗരസഭ കാര്യാലയത്തിന്റെ പുതിയ കെട്ടിടം
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
പുതിയ നഗരസഭാ കാര്യാലയത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ നടന്ന വിളംബര ജാഥ
ശിഷ്യരുടെ സ്നേഹവായ്പിന്
മുന്നിൽ ഗുരു കണ്ണീരണിഞ്ഞു
മാഹി : 27 ബാച്ചുകളിലായി മൂവായിരത്തിലേറെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപക പരിശീലനം നൽകിയ ഗുരുശ്രേഷ്ഠന് ദേശത്തും വിദേശങ്ങളിലുമുള്ള ശിഷ്യർ വികാരനിർഭരമായ ചടങ്ങിൽ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം സമർപ്പിച്ചു.
ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ & ഐ ടി ഇ പൂർവ്വ വിദ്യാർത്ഥി അധ്യാപക സ്നേഹസംഗമമാണ് ഓർമ്മകളുടെ വികാരാദ്ര മായ വേലിയേറ്റം സൃഷ്ടിച്ചത്.
സ്നേഹസംഗമം സ്ഥാപക പ്രിൻസിപ്പാളും മാനേജിംഗ് ഡയറക്ടറുമായ ഡോ:
എൻ.കെ.രാമകൃഷ്ണനെ സംഘാടക സമിതി ചെയർമാനും പ്രമുഖ പ്രഭാഷകനുമായ സന്തോഷ് ഇല്ലോളിൽ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു..
വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക്, കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചപ്പോൾ, ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ട ഡോ: എൻ.കെ. രാമകൃഷ്ണൻ്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ വിതുമ്പി.
.പാനൂർ മൊകേരി വാഗ്ദേവി വിലാസം എൽ.പി സ്കൂൾ അധ്യാപകനായി 1962 ന് അധ്യാപന ജീവിതം ആരംഭിച്ച മാസ്റ്റർ പിന്നീട് ഡോക്ടറേറ്റ് നേടി കലാശാലാ അദ്ധ്യാപകനായി. 1995ൽ മാഹിയിൽ ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ സ്ഥാപിച്ചതിന് ശേഷം.
27 അധ്യാപക വിദ്യാർത്ഥി ബാച്ചുകൾ പഠിച്ചിറങ്ങിയിട്ടുണ്ട്. എൻ. സി. ടി. ഇ.യുടെയും പുതുച്ചേരി കേന്ദ്ര സർവകലാശാലയുടെയും അംഗീകാരമുള്ള സ്ഥാപനമാണ് ഇന്നിത്.
സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ, ഡോ: പി.അനിൽകുമാർ,
ട്രഷറർ സി.എച്ച്. സുരേന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, മുൻ നഗരസഭാംഗം പളള്യൻ പ്രമോദ്,അധ്യാപക പ്രതിനിധി പി.പ്രദീപൻ, എൻ.ഇ.ദിലീപ്, രാജീവൻ മാസ്റ്റർ, ജയലളിത, ടി.പി.ശ്രീകുമാർ ,ജയ തിലകൻ, എം.മുസ്തഫ., ശ്രീറാം, യൂണിയൻ വൈസ് ചെയർമാൻ യദുകൃഷ്ണ സംസാരിച്ചു.വിവിധ മേഖലകളിലെ പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഒരു പകൽ മുഴുവൻ നീണ്ടു നിന്ന സംഗമത്തിൽ കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നുമെത്തിയ പൂർവ്വ വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ച് ആടിയും പാടിയും മയ്യഴിക്കഥകൾ പങ്കുവെച്ചും നർമ്മം പങ്കുവെച്ചുമാണ് പിരിഞ്ഞത്.
കെ.എം.രാധാകൃഷ്ണൻ സ്വാഗതവും, സി.കെ.അനീഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സന്തോഷ് ഇല്ലോളിൽ ഡോ: എൻ.കെ.രാമകൃഷ്ണന് ഗുരു ശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിക്കുന്നു.
ഹോട്ടൽ ഉടമകളുടെ
വാർഷിക സമ്മേളനവും
കുടുംബ സംഗമവും
തലശ്ശേരി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് വാർഷിക യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ
ജില്ല പ്രസിഡന്റ് കെ. അച്ച്യുതൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി യൂനിറ്റ് പ്രസിഡന്റ് സി.സി.എം. മഷൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. ശശീന്ദ്രൻ, വർക്കിങ് പ്രസിഡന്റ് കെ.പി. ഷാജി, ജോ.സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
ട്രഷറർ കെ. ജയചന്ദ്രൻവരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
സെക്രട്ടറി നാസർ മാടോൾ സ്വാഗതം പറഞ്ഞു.
കുടുംബ സംഗമം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ. അച്ച്യുതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. സുഗുണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ എഫ്.എസ്.എസ്.എ.ഐ അസി.കമീഷണർ മുസ്തഫ മോട്ടിവേഷൻ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽ, അസോസിയേഷൻ ജില്ല സെക്രട്ടറി
സുമേഷ്, ട്രഷറർ എ.എൻ. നാരായണൻ, തലശ്ശേരി ഫുഡ്ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. സക്കരിയ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി,
ടി. ഇസ്മായിൽ, സി.സി.എം. മഷൂർ എന്നിവർ സംസാരിച്ചു. നാസർ മാടോൾ സ്വാഗതവും കെ.പി. ഷാജി നന്ദിയും പറഞ്ഞു. പാചക മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം:കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് കുടുംബ സംഗമം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു.
സ്റ്റാർട്ടപ്പുകൾ ആരംഭിച്ച്
സംരംഭകരാകാൻ ശ്രമിക്കണം: സ്പീക്കർ
തലശ്ശേരി:പി എസ് സിവഴി ജോലി നേടുക എന്നതിനപ്പുറം സ്വയം സംരംഭകരാകാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് സ്പീക്കർ അഡ്വ.എ എൻ ഷംസീർ.
വിശാലമായ് 1 ചിന്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.തലശ്ശേരി നെട്ടൂർ എൻ.ടി ടി എഫ് തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ 65-ാം വാർഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സ്പീക്കർ.
പഠനത്തിനും പരിശീലനത്തിനും അപ്പുറം ജോലി നേടുക എന്ന ലക്ഷ്യം മാത്രം ആകരുത്.സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് സംരംഭകരാകാൻ ശ്രമിക്കണം.
അതുവഴി കൂടുതൽ പേർക്ക് ജോലി നൽകാനും സാധിക്കും. വിശാലമായി ചിന്തിക്കാൻ ഓരോരുത്തർക്കും കഴിയണമെന്നും സ്പീക്കർ പറഞ്ഞു.
എൻടി ടി എഫ് തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ 65-ാം വാർഷികാഘോഷസമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രിൻസിപ്പൽ ആർ. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു..
വൈസ് പ്രിൻസിപ്പൾ വി.എം. സരസ്വതി സ്വാഗതം പറഞ്ഞു.,അസാപ് കമ്മ്യൂണി സ്കിൽ പാർക്ക് ഹെഡ്
ലഫ്റ്റനൻ്റ് കമ്മാൻ്റർ ഇ.വി.സജിത് കുമാർ മുഖ്യാതിഥിയായി.ഏഷ്യയിലെ ആദ്യത്തെ വനിതാ ടൂൾ ആൻഡ് ഡൈ എൻജിനിയറായ തലശ്ശേരി എൻ.ടി.ടി.എഫി ലെ പൂർവ വിദ്യാർത്ഥിനി പി.വി.രാജലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് അംഗം കെ പ്രീത,സീനിയർ ഓഫിസർ വികാസ് പലേരി' സംസാരിച്ചു.
കേരളത്തിലെ യുവാക്കളുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിന് വേണ്ടി, തലശ്ശേരിയിലെ നെട്ടൂരിൽ 1959 ലാണ് എൻ ടി ടി എഫ് തൊഴിൽ പരിശീല കേന്ദ്രം .ആരംഭിച്ചത്.ചടങ്ങിന്റെ ഭാഗമായി എൻ ടി ടി എഫിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ മുതൽ പങ്കെടുത്ത അലൂമിനി മീറ്റും ശ്രദ്ധേയമായി. തുടർന്ന് വിവിധ
കലാപരിപാടികളും അരങ്ങേറി
ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
അക്ഷയ കണ്ണൂർ കൂട്ടായ്മയുടെ
കുടുംബ സംഗമം നടത്തി
തലശ്ശേരി:വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച അക്ഷയ പദ്ധതിയുടെ 22 -മത് വാർഷികവും അക്ഷയ കണ്ണൂർ കൂട്ടായ്മയുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു.
ധർമ്മടം ബീച്ചിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ഏറ്റവും വേഗത്തിൽ ഇൻ്റർനെറ്റിനെ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളുടെ സേവനങ്ങൾ നൽകാൻ കഴിയുന്ന നോളഡ്ജ് സെൻ്ററുകളായി അക്ഷയ കേന്ദ്രങ്ങളെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന സേവനകേന്ദ്രമായ തിനാൽ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സ്പീക്കർ പറഞ്ഞു. എൻ പ്രഭാകരൻ അധ്യക്ഷത വഹിച്ചു..
ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ കെ ദീപക്, കൺവീനർ എം സതീശൻ,വി സന്തോഷ്, സി അനിൽകുമാർ, എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം സനിൽകുമാർ സ്വാഗതവും കെ നിഖിൽ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടാപ്പു കതിരൂരും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും, അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
കോൺഗ്രസ്സ് നേതാവ്
ടി.ടി.വാസുവിനെ ആദരിച്ചു
ചൊക്ലി: ചൊക്ലി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കാല കോൺഗ്രസ്സ് നേതാവ് ടി.ടി.വാസുവിനെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.ഉദയൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.പവിത്രൻ മാസ്റ്റർ, അഡ്വ.സി.ജി.അരുൺ,
കെ. ഹരിന്ദ്രനാഥ്, പി.ഭരതൻ, വി.വത്സരാജ്, ആർ.വി.രഞ്ജിത്ത് മാസ്റ്റർ, എ.പി. പ്രമോദ്, പി.കെ. സതീഷ് ബാബു കെ.കെ.ആനന്ദൻ സംസാരിച്ചു.
ചിത്രവിവരണം:കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ, ടി.ടി.വാസുവിനെ ആദരിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്
തലശ്ശേരി കാതോർക്കുന്നു
തലശ്ശേരി: പുതിയതായി നിർമ്മിച്ച തലശ്ശേരി നഗര സഭാ കൗൺസിൽ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടന
കർമ്മം ഇന്ന്മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കാനിരിക്കെ,
.ഏറെ പ്രതീക്ഷകളോടെയാണ് തലശ്ശേരിക്കാർ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് കാതോർക്കുക.
158വർഷം പൂർത്തിയാക്കിയ,കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായ തലശ്ശേരിയുടെ ഓഫീസ്പ്രവർത്തനങ്ങൾ പഴയകെട്ടിടത്തിൽ നിന്നും
പുതിയതിലേക്ക് പ്രവേശിക്കുമ്പോൾ ചില ശുഭ സൂചനകൾ നൽകുന്നുണ്ട്.
വർഷങ്ങളായി തലശ്ശേരിവികസന വേദിയടക്കമുള്ള സംഘടനകൾ ഉന്നയിച്ച്കൊണ്ടിരിക്കുന്ന നാല്പ്രധാന ആവശ്യങ്ങളിൽ
ഒന്നാണ് തലശ്ശേരിയെകോർപ്പറേഷനാക്കി ഉയർ
ത്തുക എന്നത്.ഒരുപക്ഷേ,
ഇതിന് വേണ്ടി തന്നെയാവണം, കൗൺസിലർമാർക്കി രിക്കാവുന്ന കസേരകളുടെ എണ്ണം പുതിയ കെട്ടിടത്തി
ൽ 75 എണ്ണമായി ഉയർത്തിയിട്ടുളളത് . അതിനാൽതന്നെ,മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം കേൾക്കുവാൻതലശ്ശേരിയെ സ്നേഹിക്കുന്നവർ കാതോർത്തിരിക്കുകയാണ്. നിലവിൽ വരാൻപോവുന്ന കോർപ്പറേഷനു
കളിൽ ആദ്യ പരിഗണനതലശ്ശേരിക്ക് ആയിരിക്കുമെന്ന
മുഖ്യ മന്ത്രിയുടെപ്രഖ്യാപനത്തിനായിതലശ്ശേരിക്കാർ ആഗ്രഹി
ക്കുകയാണ്. അത് പോലെജനസംഖ്യാനുപാതികമായിദേശീയ തലത്തിൽ പാർലമെൻ്റ് മണ്ഡല സീറ്റുകളുടെ എണ്ണം 540-ൽനിന്ന് 850 ആയി വർദ്ധിപ്പി ക്കുമെന്ന് പറഞ്ഞ്കേൾക്കുന്നുണ്ട്.അങ്ങനെവരുമ്പോൾ കേരളത്തിലെനിലവിലെ 20 സീറ്റുകൾ 30ആയി വർദ്ധിക്കും.പുതിയപത്ത് മണ്ഠലങ്ങളുടെ വർദ്ധനവ് കേരളത്തിലുംഉണ്ടാവും. അങ്ങനെ വരുമ്പോൾ, ആ വിഷയത്തിലുംആദ്യ പരിഗണന തലശ്ശേരിക്ക് നൽകണം. കാരണം ,
1951 മുതൽ 1977 വരെപാർലമെൻ്റ് മണ്ഡല ആസ്ഥാനമായിരുന്ന സ്ഥലമായിരുന്നു തലശ്ശേരി 'ഈരണ്ട്പ്രഖ്യാപനം,ഇന്ന്നടക്കുന്നമുനിസിപ്പൽഓഫീസിൻ്റെ പുതിയ
കെട്ടിട ഉദ്ഘാടന വേളയിൽമുഖ്യമന്ത്രി നടത്തിയാൽ തലശ്ശേരിഎന്നചരിത്ര പട്ടണത്തോട്റെയിൽവേ ഉൾപ്പെടെനടത്തിക്കൊണ്ടിരിക്കുന്നനിരന്തരമായ അവഗണനഅവസാനിക്കുകയും ,കേരളത്തിൽ തന്നെഅറിയപ്പെടുന്ന വികസനനഗരമായി തലശ്ശേരി ഉയരുകയും ചെയ്യും.
ഭക്തജന സംഗമം നടത്തി
മാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ ഡിസമ്പർ 13ന് നടക്കുന്ന പൊങ്കാലയുടെ വിജയത്തിനായി വിവിധ ഉപസമിതികൾ രുപികരിച്ചു. ശുചികരണ പ്രവർത്തനം ഇന്ന് ആരംഭിക്കും
ക്ഷേത്രസമിതി മാതൃസമിതി തുടങ്ങി അനേകം ഭക്തർ സംഗമത്തിൽ പങ്കെടുത്തു. സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സ്വാഗതം പറഞ്ഞു പ്രസിഡന്റ് ഒ വി സുഭാഷ്,അധ്യക്ഷത വഹിച്ചു .
സി വി രാജൻ പെരിങ്ങാടി, പി പ്രദീപൻ, പവിത്രൻ കുലോത്ത്, അനിൽ ബാബു, പി പി മഹേഷ്, അനീഷ് ബാബു, രമേശൻ തോട്ടോന്റവിട, സുജിൽ ചേലോട്ട്, സി.എച്ച്.പ്രഭാകരൻ,സുധീർ കേളോത്ത് , സത്യൻ കോമത്ത്, വൈ.എം. സജിത, ശ്രീമണി, നേതൃത്വം നൽകി
ശേഖരൻ നായർ നിര്യാതനായി,
ന്യൂ മാഹി:മങ്ങാട്
വടക്കേ താഴെ കുനിയിൽ ശേഖരൻ നായർ ,
(പുണെ ) നിര്യാതനായി,
ഭാര്യ: ലളിത.
മക്കൾ:
സുജിത്, സീമ.
മരുമക്കൾ: സരിത ( പുണെ),
എം കെ രഘുനാഥ് (കാനഡ).
സഹോദരങ്ങൾ: മനോഹരൻ നായർ ( പുണ),
പരേതരായ ഗോപാലൻ നായർ, ദിവകാരൻ നായർ,
മുഹമ്മദ് അബ്ദുറഹ്മാനെ അനുസ്മരിച്ചു
തലശ്ശേരി:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബിൻ്റെ ചരമവാർഷീക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
കെ. ശിവദാസൻ അദ്ധ്യക്ഷം വഹിച്ച അനുസ്മരണ സമ്മേളനം പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ഏ.പി സുബൈർ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി
ഏകെ ഇബ്രാഹിം സുരേന്ദ്രൻ കൂവക്കാട്, കെ.പി. രൻജിത്ത് കുമാർ, സി.എച്ച് അനൂപ് സംസാരിച്ചു.
സലീം താഴെ കോറോത്ത് സ്വാഗതവും വികെ വിറഹീം നന്ദിയും പറഞ്ഞു.
ജവഹർലാൽ നെഹറുവിൻ്റെ ജന്മദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരി സംഘടിപ്പിച്ച നെഹറുവിനെ കുറിച്ചുള്ള കാർട്ടൂൺ കാരികേച്ചർ വിജയികളായ ആദികേശ്, ഷൈന വിനോദ്, നീതു. കെ.എസ്. സൂര്യജിത്ത്, ഭാഗ്യശ്രീ രാജേഷ് ,സഹിഷ്ണ വൽസരാജ് ,കിഷൻദേവ്,സാൻമയി സുസ്മിത്, വേദ് തീർഥ ബിനീഷ്, അനുമിത്ര പ്രവീൺ എന്നിവരെ സുരേഷ് കൂത്തുപറമ്പ പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു.
ചിത്രവിവരണം: മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബ് അനുസ്മരണ സമ്മേളനം
പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ ഉദ്ഘാടനം ചെയ്യുന്നു.
സ്വാമി ആനന്ദ തീർത്ഥരെ അനുസ്മരിച്ചു.
തലശ്ശേരി:ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സാമൂഹ്യ പരിഷ്ക്കർത്താവും, ശ്രീനാരായണഗുരുവിന്റെ ഒടുവിലത്തെ ശിഷ്യനും തലശ്ശേരിക്കാരനുമായ സ്വാമി ആനന്ദ തീർഥരെ അനുസ്മരിച്ചു.
പാലിശ്ശേരി ജവഹർ ഇൻഷൂറൻസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
എം. വി. സതീശൻ. സലീം താഴെ കോറോത്ത്, വി കെ വി റഹീം, ടി.എം. സുധാകരൻ, സുബൈർ കെട്ടിനകം സംസാരിച്ചു.
പി.അശോക് കുമാർ സ്വാഗതവും. എം.ഉത്തമൻ നന്ദിയും പറഞ്ഞു.
എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 50-ാം വാര്‍ഷികം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
മാഹി :മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലര്‍ന്ന മാന്ത്രികാഖ്യാനത്തിലൂടെ വായനക്കാരുടെ മനസ്സു കീഴടക്കിയ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ ക്ക് അമ്പത് വയസ്സു പൂര്‍ത്തിയാവുന്ന വേളയിൽകേരള സാഹിത്യ അക്കാദമി ഇന്ന് മയ്യഴി ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കും.
കേരള മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണിക്ക് ടാഗോര്‍ പാര്‍ക്കില്‍ ചിത്രകാര സംഗമം. പൊന്ന്യം ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ടി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും. അസീസ് മാഹി, നാരായണന്‍ കാവുമ്പായി, കെ.സി. നിഖിലേഷ് പങ്കെടുക്കും.
ഉച്ചക്ക് ശേഷം 1:30ന് പ്രഭാഷണങ്ങള്‍. മയ്യഴി : ഭാഷയും ഘടനയുംഎന്ന വിഷയത്തില്‍ ഇ.വി. രാമകൃഷ്ണനും മയ്യഴി : മലയാളനോവലിന്റെ വഴിത്തിരിവ് എന്ന വിഷയത്തില്‍ കെ.വി. സജയ്‌യും പ്രഭാഷണം നടത്തും. വി.എസ്. ബിന്ദു അദ്ധ്യക്ഷത വഹിക്കും. എം.കെ. മനോഹരന്‍, ഉത്തമരാജ് മാഹി എന്നിവര്‍ സംബന്ധിക്കും.
വൈകീട്ട് 3:30ന് 50-ാം വാര്‍ഷികസമ്മേളനം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രമേഷ് പറമ്പത്ത് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരിക്കും.
ഡോ. കെ.പി. മോഹനന്‍, പ്രിയ എ.എസ്., ഇ.പി. രാജഗോപാലന്‍, എം.വി. നികേഷ് കുമാര്‍ സംസാരിക്കും.. തുടര്‍ന്ന് എം. മുകുന്ദന്റെ മറുമൊഴി. സംഘാടകസമിതി ചെയര്‍മാന്‍ ഡോ.എ.വത്സലന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ. ജയരാജന്‍ പങ്കെടുക്കും. വൈകീട്ട് 6 ന് ഇ.എം. അഷ്‌റഫ് തിരക്കഥ രചിച്ച് സംവിധാനം നിര്‍വ്വഹിച്ച ബോണ്‍ഴൂര്‍ മയ്യഴി എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കും.
എം. മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്‌കാരമാണ് പ്രമേയം.
മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബ് & ലൈബ്രറി, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡോ:ശ്രീനി എഡക്ലോണിന്
സ്വർണ്ണ മെഡൽ സമ്മാനിച്ചു.
തലശ്ശേരി: കർണാടക ഒഫ്താൽമിക് സൊസൈറ്റിയുടെ പ്രസിഡന്റ്സ് സ്വർണ്ണ മെഡൽ ഇന്ത്യ ഗവൺമെൻ്റിലെ ടൂറിസം, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീപദ് യെസ്സോ നായിക് ഡോ.
ശ്രീനി എഡക്ലോണിന് സമ്മാനിച്ചു..
അവാർഡ് ദാന ചടങ്ങിൽ ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് കിർമാണി സന്നിഹിതനായിരുന്നു.
2024 നവംബർ 22 മുതൽ 24 വരെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ നടന്ന കർണാടക ഒഫ്താൽമിക് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിലാണ് ഇന്ത്യയിലെ നേത്രചികിത്സരംഗത്തെ ഡോ.ശ്രീനി എഡക്ലോണിൻ്റെ മഹത്തായ സേവനത്തെ മാനിച്ച് അവാർഡ് നൽകിയത്..
ചിത്രവിവരണം: മന്ത്രി ശ്രീപദ് യെസ്സോ നായിക് ഡോ. ശ്രീനി എഡക്ലോണിന് സ്വർണ്ണ മെഡൽ നൽകുന്നു.
ദേശീയ യുവജനോത്സവം 2025
വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെയ്ക്കാൻ യുവതീ യുവാക്കൾക്ക് അവസരം
മാഹി:വികസിത് ഭാരത് ക്വിസ് നവംബർ 25 മുതൽ
ഡിസംബർ 5 വരെ മൈ ഭാരത് പ്ലാറ്റ്ഫോമിൽ നടക്കും.
നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ജനുവരി 11, 12 തീയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടി വികസിത ഭാരതത്തിനായി ആശയങ്ങൾ പങ്കിടാനുള്ള വേദിയാകും.
യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരവും വികസിത് ഭാരത് യുവ നേതൃ സംഗമത്തിലൂടെ ലഭിക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആഹ്വാനം ചെയ്തതു പോലെ യുവ നേതാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു.
സുതാര്യവും ജനാധിപത്യപരവും യോഗ്യതാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ വികസിത ഭാരതത്തിലേക്ക് യുവാക്കളുടെ അർത്ഥവത്തായ സംഭാവന ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് യുവശക്തിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട്, യോഗ്യരായ എല്ലാ യുവതീ യുവാക്കൾക്കും വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കാളികളാകാം.
15 - 29 വയസ്സുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കു 2024 നവംബർ 25നും 2024 ഡിസംബർ 5 നും ഇടയിൽ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് തുടർ ഘട്ടങ്ങളിലേക്കു യോഗ്യത നേടാം.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മൈ ഭാരത് പ്ലാറ്റഫോമിലും (https://mybharat.gov.in/) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവയുടെ ഓഫിസുകളിൽ നിന്നും ലഭിക്കും.
ദേശീയ യുവജനോത്സവത്തിന്റെ പുനർരൂപകൽപ്പനയായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്കാളിത്തം പ്രചോദിപ്പിക്കുന്ന തിനുള്ള നാലു ഘട്ടങ്ങളിലായാണ് വികസിത ഭാരത ചലഞ്ച് അവതരിപ്പിക്കുന്നത്.
ഘട്ടം 1: വികസിത് ഭാരത് ക്വിസ് : 2024 നവംബർ 25നും 2024 ഡിസംബർ 5 നും ഇടയിൽ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ 15 - 29 വയസ്സുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം
ഘട്ടം 2: ഉപന്യാസം / ബ്ലോഗ് എഴുത്ത് : ദേശീയ വികസനത്തിനായുള്ള ആശയങ്ങൾ പ്രദർശിപ്പിക്കുന്ന "വികസിത ഭാരതത്തിനായുള്ള സാങ്കേതികവിദ്യ", "യുവജനതയെ വികസിത ഭാരതത്തിനായി ശാക്തീകരിക്കൽ" എന്നിങ്ങനെ പത്തോളം ആശയങ്ങളിൽ മുൻ റൗണ്ടിലെ വിജയികൾ ഉപന്യാസങ്ങൾ സമർപ്പിക്കും. ഈ മത്സരം മൈ ഭാരത് പ്ലാറ്റ്ഫോമിലും സംഘടിപ്പിക്കും.
ഘട്ടം 3: വികസിത് ഭാരത് വിഷൻ പിച്ച് ഡെക്ക്: സംസ്ഥാനതല അവതരണങ്ങൾ: രണ്ടാം റൗണ്ട് യോഗ്യത നേടുന്ന പങ്കാളികൾ തെരഞ്ഞെടുത്ത വിഷയങ്ങളിൽ അവരുടെ ആശയങ്ങൾ, സംസ്ഥാനതലത്തിൽ അവതരിപ്പിക്കും.
ഘട്ടം 4: ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് ദേശീയ ചാമ്പ്യൻഷിപ്പ് :2025 ജനുവരി 11 മുതൽ 12 വരെ നടക്കുന്ന ദേശീയ യുവജനോത്സവ ത്തിൽ വിവിധ പ്രമേയത്തിൽ അധിഷ്ഠിതമായ സംസ്ഥാന തല ടീമുകൾ മത്സരിക്കും. വിജയികളായ ടീമുകൾ വികസിത ഭാരതത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നിൽ അവതരിപ്പിക്കും.
വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് - ദേശീയ യുവജനോത്സവം 2025ൽ മൂന്ന് വ്യത്യസ്ത മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത യുവാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. 2025 ജനുവരി 11- 12 തീയതികളിൽ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ദേശീയ പരിപാടിയിൽ ഏകദേശം 3,000 യുവാക്കളെ തിരഞ്ഞെടുക്കും.
വികസിത് ഭാരത് പ്രദർശനം: സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവരുടെ, യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾ ഇതിൽ പ്രദർശിപ്പിക്കും.
ഇത് യുവാക്കൾക്ക് ഇന്ത്യയുടെ വികസനക്കാഴ്ചപ്പാടുമായി ഇടപഴകുന്നതിന് ഒരു സംവേദനാത്മക പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യും
പ്ലീനറി സെഷനുകൾ : യുവാക്കളുമായി സംവേദനാത്മക സംഭാഷണങ്ങൾ, ശിൽപ്പശാലകൾ എന്നിവയിൽ പ്രമുഖ ദേശീയ, ആഗോള വിദഗ്ധർ പങ്കെടുക്കും
ഇന്ത്യൻ പൈതൃകത്തിന്റെ ആഘോഷം: വികാസ് ഭി , വിരാസത് ഭി എന്ന വിശാലദർശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ഒരു സാംസ്കാരിക പരിപാടിയും ഉത്സവത്തിൽ ഉൾപ്പെടുത്തും
വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ഒരു ഉത്സവം എന്നതിലുപരി രാജ്യത്തിന്റെ വികസന യാത്രയിൽ സജീവ സംഭാവന നൽകുന്നവരായി ഇന്ത്യയിലെ യുവതീ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമാണ്.
വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗുമായി ബന്ധപ്പെട്ട എല്ലാ വിശദവിവരങ്ങൾക്കും ദേശീയ യുവജനോത്സവം 2025 മൈ ഭാരത് പ്ലാറ്റഫോമിൽ (https://mybharat.gov.in/) ലഭ്യമാണ്
വയോജന വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി
തലശ്ശേരി- പിണറായി പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന വൃക്ക
രോഗങ്ങളുടെ പശ്ചാത്തലത്തിൽ കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിലുള്ള കോളേജ് ഓഫ് നേഴ്സിങ് തലശ്ശേരിയും, കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസും, പിണറായി ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന വൃക്ക രോഗ നിർണയ ക്യാമ്പ് പിണറായി കൺവെൻഷൻ സെന്ററിൽ നടത്തി.
പിണറായി ഗ്രാമപഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിച്ച് വൃക്ക രോഗ നിർണയ സർവ്വേ നടത്തുകയും, അതിനുശേഷം രോഗസാ ധ്യതയുള്ളവരെ മനസ്സിലാക്കി അവരെ ഈ ക്യാമ്പിലേക്ക് കൊണ്ടുവരികയുമാണ് ചെയ്തത്. ഏകദേശം 2660 പേരെ സർവേയിൽ ഉൾപ്പെടുത്തുകയും പിന്നീട് 91 പേരെ വൃക്ക രോഗ സാധ്യത പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ക്യാമ്പിൽ നെഫ്രോളജിസ്റ്റ് മാരായ ഡോക്ടർ സാരംഗ് ഡോക്ടർ അഖിൽ എന്നിവരും ജനറൽ പ്രാക്ടീഷണർ ആയ ഡോക്ടർ ആഷ്‌ലി എന്നിവരുടെയും സേവനം ലഭിച്ചു. ക്യാമ്പിലെത്തിയവർക്ക് സൗജന്യമായി വൃക്ക രോഗനിർണയമായി ബന്ധപ്പെട്ട ലബോറട്ടറി ടെസ്റ്റുകൾ നടത്തി. .
ഉദ്ഘാടന ചടങ്ങിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു
കോളേജ് ഓഫ് നേഴ്സിങ് തലശ്ശേരിയുടെ പ്രിൻസിപ്പൽ ഡോ: സ്വപ്ന ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് വിശദീകരണം .എസ് .സലീന നടത്തി. ചടങ്ങിൽ കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ എംഡി - സി. മോഹനൻ, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ അനിത, കേരള ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ അഡ്മിനി സ്ട്രേ റ്റീവ് ഓഫീസർ കെ വേലായുധൻ, കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫസർ വി.ടി. സജി സംസാരിച്ചു.
പി.പി. വേണുഗോപാലൻ സ്വാഗതവും,ആരോമൽ ജെ ചന്ദ്ര നന്ദിയും പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയില്ല. വാട്ടർ അതോറിറ്റി എൻഞ്ചിനീയർക്ക് പതിനായിരം രൂപ പിഴ .
തലശ്ശേരി: വിവരാവകാശ നിയമപ്രകാരം നിയമപരമായ അന്വേഷണ ഹരജിക്ക് മറുപടി നിൽകാത്തതിന് വാട്ടർ അതോറിറ്റിയുടെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പിണറായി പാറപ്രത്തെ സ്നേഹാമൃത ത്തിൽ ഇ.എം. ശ്രീജക്ക് പതിനായിരം രൂപ പിഴ .
.ധർമ്മടം അണ്ടല്ലൂരിലെ വള്ളുമ്മൽ വീട്ടിൽ എൻ. റിജു നൽകിയ അപ്പീൽ ഹരജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ വി. ഹരി. നായരുടെ ഉത്തരവ്. -സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി സ്ഥല ഉടമയുടെ അനുമതി ഇല്ലാതെ പൈപ്പ് ലൈൻ സ്ഥാപിച്ചതിനെതിരെ നൽകിയ വിവരാവകാശ നിയപ്രകാരം നൽകിയ ഹരജിയിൽ മറുപടി നൽകാത്തതിനെതിരെയാണ് റിജു മുഖ്യ വിവരാവകാശ കമ്മീഷനെ. സമീപിച്ചത്.
ഹരജിക്കാരന് വിവരം നൽകാത്തതിന് ന്യായമായ കാരണങ്ങൾ കാണാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 20 (1)പ്രകാരം ശിക്ഷാർഹയാണെന്നായിരുന്നു ഉത്തരവ്..
വിവരം നൽകാൻ വീഴ്ച വരുത്തിയ ഒരോ ദിവസവും 250 രൂപ വെച്ച് പരമാവധി പിഴ ശിക്ഷ 25,000 രൂപയാണ്.എന്നാൽ മാനുഷിക പരിഗണന കണ്ക്കിലെടുത്ത് പരമാവധി പിഴ ശിക്ഷ പതിനായിരം രൂപയാക്കി നിജപ്പെടുത്തിയതായും പിഴ സംഖ്യ അടക്കാത്ത പക്ഷം ശമ്പളത്തിൽ നിന്ന് ഈടാക്കി ഓഫീസ് മേധാവി ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
എതിർ കക്ഷി സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ പതിനായിരം രൂപയായ പിഴ സംഖ്യ സർക്കാറിൽ ഒടുക്കുകയും ചെയ്തിട്ടുള്ളതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്.
പിണറായിൽ നടന്ന വയോജന വൃക്കരോഗ നിർണ്ണയ കേമ്പ്
ഡോ: സ്വപ്ന ജോസ് ഉദ്ഘാടനം ചെയ്യുന്നു.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group