അമ്പലപ്രാവുകൾക്ക് ക്ഷേത്ര മാതൃകയിലുള്ള ആകാശ വീട് : ചാലക്കര പുരുഷു

അമ്പലപ്രാവുകൾക്ക് ക്ഷേത്ര മാതൃകയിലുള്ള ആകാശ വീട് : ചാലക്കര പുരുഷു
അമ്പലപ്രാവുകൾക്ക് ക്ഷേത്ര മാതൃകയിലുള്ള ആകാശ വീട് : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 23, 11:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അമ്പലപ്രാവുകൾക്ക് ക്ഷേത്ര മാതൃകയിലുള്ള ആകാശ വീട്

: ചാലക്കര പുരുഷു


തലശ്ശേരി:ജഗന്നാഥ ക്ഷേത്രശ്രീകോവിലടക്കം ചുറ്റമ്പലത്തിനും, ഗജമണ്ഡപ

ത്തിനും മീതെ സദാ കണ്ടുവരുന്ന അസംഖ്യം പ്രാവുകൾക്ക് ഇനി സുഖമായി അന്തിയുറങ്ങാം.


ക്ഷണവും, വെള്ളവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ചര മീറ്റർ നീളവും നാലടി വീതിയും രണ്ട് നിലകളിലുള്ള അറകളുമായി നിർമ്മിക്കപ്പെട്ട ആധുനീക സൗകര്യങ്ങളുള്ള പ്രാവിൻ കൂട് കാഴ്ചയിലും, സൗകര്യങ്ങളിലും ഒരു പോലെ മികവുറ്റതാണ്.

നൂറ്റാണ്ടിലേറെയായി അമ്പലവാസികളായവെള്ള, തവിട്ട് , പലതരം പുള്ളികളുള്ളപ്രാവുകൾകാലത്ത്ക്ഷേത്രത്തിൻ്റേയും,ഗജമണ്ഡപത്തിൻ്റേയും മേൽക്കൂരകളിൽ നിരനിരയായി ഇടം പിടിക്കുന്നകാഴ്ച അതിമനോ ഹരമാണ്.

പാറാൽ സ്വദേശിയായ ജോഷിത്തും, സഹായി പ്രവീണു മാണ് ഒരാഴ്ച കൊണ്ട് മ്യൂസിയത്തിന് പിറകിലായിക്ഷേത്ര മാതൃകയിൽ പ്രാവിൻ കൂട് നിർമ്മിച്ചത്.

അകത്ത് ചൂട് ഇല്ലാതാക്കാൻ തെർമോകോൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. പുറത്ത് ബേസൺ ബോർഡാണ് ഉപയോഗിച്ചിട്ടുള്ളത്..

ഇരു ഭാഗങ്ങളിലും ഭക്ഷണവും വെള്ളവും ഒരുക്കിയിട്ടുണ്ട്.

സ്വാഭാവികമായ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം നിർമ്മാണമെന്ന്ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ പ്രത്യേകം നിഷ്ക്കർഷിച്ചതായി കൂട് രൂപകൽപ്പന ചെയ്ത ജോഷിത്ത് പറഞ്ഞു.

ഏതാണ്ട് നൂറിലേറെ പ്രാവുകൾക്ക് ഇവിടെ തങ്ങാനാവും.

എന്നുംസന്ധ്യയോടെ സമീപത്തെ തെങ്ങോലകളിൽ നിറയെ പച്ചത്തത്തകൾ നിറഞ്ഞ് നിൽക്കും.

ഒപ്പം ഒട്ടേറെ മൈനകളുമുണ്ടാകും.

അതിവിശാലമായ ക്ഷേത്രാങ്കണത്തിലെ നെൽവയലുകളും, ക്ഷേത്രച്ചിറയും പല വിധ പറവകളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. കാക്കകളും ഒട്ടും കുറവല്ല.

ചുറ്റിലുമുള്ള നിബിഢമായ മരങ്ങളിൽ ചേക്കേറുന്ന പക്ഷികൾ പുലർകാലത്ത് സങ്കീർത്തനം പോലെ ചിലയ്ക്കുന്നത് കാതുകൾക്ക് ശ്രവണസൗഭഗം പകരുന്ന അനുഭൂതിയാണ്.

പൂജാ നേരങ്ങൾ കഴിഞ്ഞാൽ, നിശ്ശബ്ദതയിൽ പ്രാവുകളുടെകുറുകലുകളും, ചിറകടിയൊച്ചകളും സംഗീത മന്ത്രണം പോലെ കേൾക്കാനാവും.

ക്ഷേത്രത്തിന് പിൻഭാഗത്തെ പറമ്പിൽപല ഇനങ്ങളിൽപ്പെട്ട പശുക്കൾക്കായുള്ള മനോഹരമായ ഗോശാലയും മറ്റൊരു പ്രത്യേകതയാണ്.

ക്ഷേത്രത്തിന് ചുറ്റിലുമുള്ള പൂച്ചെടികളിൽ തേൻ നുകരാനെത്തുന്ന പൂമ്പാറ്റകളും ചെറുശലഭങ്ങളും നയനാഭമായകാഴ്ചയാണ്. ഓത്രിമതഭേദമെന്യേ മനുഷ്യരായി പിറന്നവർക്കെല്ലാം പ്രവേശനമുള്ള ക്ഷേത്രമാണിത്.

'ക്ഷേത്രത്തിന് മുന്നിലുള്ള ഹരിതാഭമായനെൽപ്പാടങ്ങളും ചെറുകുന്നിലുള്ള ക്ഷേത്രത്തിലെ ഉദ്യാനവും, പിറകിൽ കുന്നിൽ ചെരിവിലുള്ള വൻമരങ്ങളുമെല്ലാം പ്രകൃതി മനോഹാരിതയുടെ നേർക്കാഴ്ചകളായി മാറുകയാണ്.


ചിത്ര വിവരണം: ക്ഷേത്ര മാതൃകയിൽ പ്രാവുകൾക്കായി നിർമ്മിച്ച കൂട്

capture_1732384854
whatsapp-image-2024-11-23-at-18.26.46_02bd2800
whatsapp-image-2024-11-23-at-18.27.00_6028f1d1

തലശ്ശേരിയിൽ യു.ഡി.എഫിൻ്റെ

ആഹ്ലാദ പ്രകടനം


bbm

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ സംഘടിച്ച സെമിനാർ വാടിയിൽ പീടികയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


അക്ഷയ കേന്ദ്രങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന്

അക്ഷയ കൂടായ്മ .


 തലശ്ശേരി:വിശ്വാസ്യതയുടെയും സുതാര്യതയുടെയും ജനകീയ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞ അക്ഷയ സംരംഭങ്ങൾ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ചില സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കപ്പെടുന്നതായി അക്ഷയ കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


നടപ്പിലാക്കുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്ത കേന്ദ്ര സർക്കാർ പദ്ധതിയായ ആയ്ഷ്മാൻവയോ വന്ദനയിൽ അംഗമായി ഉൾപെടുത്താൻ എത്തുന്ന പ്രായം ചെന്നവരെ തിരിച്ചയക്കേണ്ടി വരുന്ന സന്ദർഭത്തിലാണ് ഇത്തരം തെറ്റിദ്ധരിക്കലിന് വിധേയരാവേണ്ടി വരുന്നതെന്നും നേതാക്കൾ വിശദീകരിച്ചു.

കേന്ദ്രം പ്രഖ്യാപിച്ച ആയുഷ്മാൻ വയോ വന്ദനപദ്ധതി എങ്ങിനെ നടപ്പാക്കണമെന്നതിൽ സംസ്ഥാന സർക്കാർ ഇതേവരെ തീരുമാന മെടുത്തിട്ടില്ല..

ഇക്കാര്യത്തിൽ ഒരു നിർദേശവും ഐ.ടി.മിഷ്യനിൽ നിന്നോ, ജില്ലാ ഭരണാധികാരിയിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾക്ക് ലഭിച്ചതുമില്ല.. ചില കേന്ദ്രങ്ങളിൽ നിന്നും പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വാർത്തയെ  തുടർന്ന് ആയുഷ്മാൻ വയോ വന്ദന പദ്ധതിയിൽ ചേരാൻ എത്തുന്നവർ അക്ഷയ കേന്ദ്രങ്ങളെ കുറ്റപ്പെടുത്തുകയാണ്.

പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നാട്ടിലെ ചില ഓൺലൈൻ കേന്ദ്രങ്ങളും മറ്റും പ്രസ്തുത പദ്ധതിയിൽ ചിലരെ ചേർക്കുന്നതായി വിവരമുണ്ട്.

ഇത് അറിയുന്നവരാണ് തെറ്റിദ്ധരിക്കപ്പെട്ട് അക്ഷയ കേന്ദ്രങ്ങളെ പഴി ചാരുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു.

2002 ലാണ് കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ചത്. 3000 ത്തിലധികം കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. 

പെൻഷൻ മസ്റ്ററിങ്ങ്  അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രം സർക്കാർ നടപ്പാക്കിയപ്പോൾ 50 ലക്ഷത്തോളം ആളുകൾ ഈ സൗകര്യം

 ഉപയോഗപ്പെടുത്തി. ഇ.ഡിസ്ട്രിക്ട് പദ്ധതിയിലൂടെ 6 കോടിയിലധികം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.

25,000 ലധികം ജീവനക്കാർ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. സർക്കാർ അനുവദിച്ച പരിമിതമായ സർവ്വീസ് ചാർജ് മാത്രമേ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്നുള്ളൂ.

ജീവനക്കാരുടെ കുറവ് ചിലയിടങ്ങളിൽ പരാതികൾക്കിടയാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ജീവനക്കാർക്ക് ഇടക്കിടെ പരിശീലന നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും ഇതു വഴി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു


ഹോട്ടൽ റസ്റ്റോറന്റ്

അസോസിയേഷൻ

കുടുംബ സംഗമം ഇന്ന്


 തലശ്ശേരി:കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തല തലശേരി യൂനിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഇന്ന് ഹോട്ടൽ നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ ചേരും.


ജനറൽ ബോഡി യോഗം .രാവിലെ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.അച്യുതൻ ഉദ്ഘാടനം ചെയ്യും.

 കുടുംബ സംഗമം ഉച്ച 2.30 ന് നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് പാചക മത്സരം നടത്തും. അസോസിയേഷൻ തലശ്ശേരി യൂണിറ്റ് പ്രസിഡണ്ട് സി.സി.എം. മഷൂർ ഉദ്ഘാടനം ചെയ്യും. കുടുംബാംങ്ങളുടെ സ്റ്റേജ് പരിപാടികൾ, കലാപരിപാടികൾ, സംഗീത വിരുന്ന്, കവിത ആലാപനം, സമ്മാന വിതരണം തുടങ്ങി അനുബന്ധ പരിപാടികൾ കുടുംബ സംഗമത്തിന് മാറ്റുകൂട്ടും. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.അച്ചുതൻ, തലശ്ശേരി യൂനിറ്റ് പ്രസിഡണ്ട് സി സി.സി.എം മഷൂർ, സിക്രട്ടറി നാസർ മാടോൾ, വൈസ് പ്രസിഡണ്ട് എം. പി.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു -


thalseryy
whatsapp-image-2024-11-23-at-18.28.05_73904aec

സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തണം:


തലശ്ശേരി :സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താൻ ഭരണ മണ്ഡലങ്ങളിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എം എൽ എമാർക്കും നിവേദനങ്ങൾ നൽകുന്നതിൻ്റെ ഭാഗമായി ലഹരി നിർമാർജന സമിതി, തലശ്ശേരി എം എൽ എയും നിയസഭാ സ്പീക്കറുമായ അഡ്വ. എ എൻ ഷംസീറിന് നിവേദനം നൽകി.


460746111_3807475076162295_8631654138416082191_n

എൽ എൻ എസ് തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുൽ ബഷീർ ,എൻ സി അഹമ്മദ്,ജില്ലാ വൈസ് പ്രസിഡന്റ് പി പി മുഹമ്മദലി, മണ്ഡലം ജോ. സെക്രട്ടറിമാരായ എൻ പി സുലൈമാൻ , സി ഒ ടി ഫസൽ, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ മുണ്ടേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ വിളക്കോട്, ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് പൂന്തോട്ടം, മുസ്തഫ മുതുവന, കെ എം മുഹമ്മദ് , അബ്ദുല്ല പുത്തൂർ, കെ എം മജീദ് സംബന്ധിച്ചു.


whatsapp-image-2024-11-23-at-11.17.38_53ee98ae
whatsapp-image-2024-11-23-at-18.28.27_ead26141

എൻ ആർ ഇ ജി വർക്കേഴ്സ്

യൂണിയൻ പ്രചരണ ജാഥ


ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക, അശാസ്ത്രീയവും അപ്രായോഗികവുമായ എൻ എം എം എസ്, ജിയോടാഗ് പരിഷ്കാരങ്ങൾ ഒഴിവാക്കുക, കാർഷിക മേഖലയിലെ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ രണ്ടിന് പഞ്ചായത്ത് , മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ പ്രചരണാർത്ഥം

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തലശ്ശേരി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ ജില്ലാ കമ്മിറ്റിയംഗം ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വി. സതി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ പി പ്രഹീദ്,സി കെ റീജ സംസാരിച്ചു.

മാടപ്പീടിക ,പൊന്ന്യം സ്രാമ്പി, കതിരൂർ, തച്ചോളി മുക്ക് എന്നി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൂളി ബസാറിൽ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ കെ പി പ്രഹീദ്, വി സതി,പി കെ രജിന ,വി കെ രത്നാകരൻ, കണ്ട്യൻ ഷീബ,

പറക്കണ്ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


ചിത്രവിവരണം: ഇ വിജയൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-20-at-23.19.41_e4a84aef
whatsapp-image-2024-11-23-at-18.28.49_bbcce1ab

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രചരണ ജാഥ


ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, ദിവസ വേതനം 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക, അശാസ്ത്രീയവും അപ്രായോഗികവുമായ എൻ എം എം എസ്, ജിയോടാഗ് പരിഷ്കാരങ്ങൾ ഒഴിവാക്കുക, കാർഷിക മേഖലയിലെ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ രണ്ടിന് പഞ്ചായത്ത് , മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൻ്റെ പ്രചരണാർത്ഥം

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തലശ്ശേരി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ ജില്ലാ കമ്മിറ്റിയംഗം ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. സതി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ പി പ്രഹീദ്,സി കെ റീജ സംസാരിച്ചു. മാടപ്പീടിക ,പൊന്ന്യം സ്രാമ്പി, കതിരൂർ, തച്ചോളി മുക്ക് എന്നി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൂളി ബസാറിൽ ജാഥ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ കെ പി പ്രഹീദ്, വി സതി,പി കെ രജിന ,വി കെ രത്നാകരൻ, കണ്ട്യൻ ഷീബ,

പറക്കണ്ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



ചിത്രവിവരണം: ഇ വിജയൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്യുന്നു


ബി എം എസ് മാഹി മേഖല

കൺവെൻഷൻ നടത്തി


മാഹി: തൊഴിലാളികൾക്ക് സംഘടിക്കാനോ, അവകാശത്തെക്കുറിച്ച് ചിന്തിക്കാനോ കഴിയാത്ത ഇരുളടഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്ന് തൊഴിലാളികൾ വിസ്മരിക്കരുതെന്ന് ബി എം എസ് സംസ്ഥാന സിക്രട്ടറിയും കണ്ണൂർ ജില്ല പ്രഭാരിയുമായ സിബി വർഗ്ഗീസ് പറഞ്ഞു. ബി എം എസ് മാഹി മേഖല പ്രവർത്തക കൺവെൻഷൻ ന്യൂമാഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

 ബി എം എസ് 70 -ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന കൺവെൻഷനിൽ മാഹി മേഖല പ്രസിഡണ്ട് സത്യൻചാലക്കര അധ്യക്ഷത വഹിച്ചു. മേഖല പ്രഭാരി കെ. സുരേഷ് ബാബു, മേഖല സിക്രട്ടറി കെ.ടി. സത്യൻ, യൂനിറ്റ് സിക്രട്ടറി സി. പ്രവീൺ കുമാർ സംസാരിച്ചു. യു.സി. ബാബു. കെ.രൂപേഷ് , കെ. ലിനേഷ്, കെ. മിത്രൻ, അനീഷ് കൊള്ളുമ്മൽ, കെ.കെ സജീവൻ സംസാരിച്ചു.


ആർത്തവ ശുചിത്വവും ആരോഗ്യ പരിപാലനവും ബോധവത്കരണം നടത്തി


മാഹി : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പടവോ പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വവും 

ആരോഗ്യ പരിപാലനവും  എന്ന വിഷയത്തിൽ ബോധവത്ക്കരണം സംഘടിപ്പിച്ചു. ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി പ്രധാന അധ്യാപിക പി സീത ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മിഷൻ ശക്തി കോഡിനേറ്റർ ദൃശ്യ കെ എം, അധ്യക്ഷത വഹിച്ചു. മാഹി ആരോഗ്യവകുപ്പിലെ സ്റ്റുഡൻറ് ഹെൽത്ത് കൗൺസിലർ

ഹർഷ ഹരീന്ദ്രൻ,മിഷൻ ശക്തി പ്രോഗ്രാം കോർഡിനേറ്റർ ബൈനി പവിത്രൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .  ശ്രീജ കെ, സിന്ധു എവി സംസാരിച്ചു. പങ്കെടുത്ത വിദ്യാർഥിനികൾക്ക് സാrനിറ്ററി നാപ്കിനുകൾ വിതrരണം ചെയ്തു.



ചിത്രവിവരണം:പ്രധാനാദ്ധ്യാപിക പ്രധാന അധ്യാപിക പി സീത ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു


188

വിജയാഹ്ളാദ പ്രകടനം നടത്തി.


തലശ്ശേരി:വയനാട്,പാലക്കാട് യു. ഡി. എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തലശ്ശേരിയില്‍ യു. ഡി. എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എം. എം റോഡ് എല്‍.എസ്പ്രഭുമന്ദിരത്തില്‍ നിന്ന്‌ ആരംഭിച്ച പ്രകടനത്തില്‍ വനിതകളടക്കം നിരവധി പേര്‍ പങ്കെടുത്തു. യു.ഡി. എഫ് നേതാക്കളായ എം. പി അരവിന്ദാക്ഷന്‍, മണ്ണയാട് ബാലകൃഷ്ണന്‍, ഉച്ചുമ്മല്‍ ശശി, പി. വി. രാധാകൃഷ്ണന്‍, ഇ. വിജയകൃഷ്ണന്‍, പി. ഒ മുഹമ്മദ് റാഫി, എ.ഷര്‍മ്മിള, പി. കെ സോന, പത്മജ രഘുനാഥ്, എന്‍. അഷറഫ്, സി. എം സുധിന്‍, വി.ഷുഹൈബ്, എ. ആര്‍ചിന്മയ്, അനസ് ചാലില്‍  

എന്‍.മഹമൂദ്, കെ. സി അഹമ്മദ്, എ. കെ ആബൂട്ടി ഹാജി, ആര്യ ഹുസൈന്‍,എന്‍.മൂസ, പാലക്കല്‍ സാഹിര്‍, എ. കെ സക്കരിയ, അഹമ്മദ് അന്‍വര്‍, മുനവര്‍ അഹമ്മദ്, വി. ജലീല്‍, റഷീദ് തലായ്,തഫ്‌ലീം മാണിയാട്ട്, ടി.കെ ജമാല്‍ നേതൃത്വംനല്‍കി.



ചിത്രവിവരണം:തലശ്ശേരിയിൽ യു.ഡി.എഫ്.പ്രവർത്തകർ നടത്തിയ വിജയാഹ്ളാദ പ്രകടനം


capture

വാനോളമുയരുന്ന കടൽപ്പാല കാഴ്ചകൾ.


തലശ്ശേരി: പൈതൃകനഗരത്തിലെ കടൽക്കാഴ്ചകൾ ഇനി ആകാശക്കാഴ്ചയിലൂടെ ആസ്വദിക്കാം.

തലശ്ശേരിയുടെ ചരിത്ര. വാതിലുകൾ തുറക്കുന്ന കടൽ പാലവും പരിസരങ്ങളുമെല്ലാംഇനി ഇത്തിരി ഉയരത്തിൽ നിന്ന് ഒത്തിരി ഭംഗിയോടെ ആസ്വദിക്കാനാവും.

.ആരും കൊതിക്കുന്ന കടൽപ്പാലം ചുറ്റി കൊണ്ട് അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കുന്ന ആകാശപാതക്ക് ധനാനുമതി ലഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ് ബി യോഗത്തിൽ വെച്ചാണ് 29.75 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായത്. 

പിയർറോഡും, സെന്റ് ആംഗ്ലിക്കൻ ചർച്ചും ജവഹർ ഘട്ടും കോട്ടയും പിക്ചർ സ്ട്രീറ്റും തുടങ്ങി പൈതൃക സമ്പത്തിന്റെ ഈഅത്ഭുതങ്ങളിലേക്ക് ആകാശപാത കൂടെ ചേർക്കപെടുമ്പോൾ അത് തലശ്ശേരിയിലെത്തുന്ന സഞ്ചരികൾക്ക് നവ്യാനുഭവമായി മാറും. 

തലശ്ശേരിയിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്ന ഈ പദ്ധതിക്കായുള്ള സ്ഥലപരിശോധനയും രൂപരേഖയും പൂർത്തിയായി കഴിഞ്ഞു.

എത്രയും വേഗം തന്നെ മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കൊണ്ട് നിർമ്മാണ പ്രവൃത്തി ആരംഭിക്കും

മയ്യഴിയിലെങ്ങും ആഹ്ലാദ പ്രകടനം


മാഹി :പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിൻ്റേയും ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിലും പള്ളൂർ ടൗണിലും ആഹ്ലാദ പ്രകടനം നടത്തി.

 പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാര വിതരണം നടത്തിയും കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു.

വിവിധ സ്ഥലങ്ങളിൽ കെ.മോഹനൻ. പി പി വിനോദൻ'വി.ടി.ഷംസുദ്ദിൻ , കെ ഹരിന്ദ്രൻ,കെ കെ . ശ്രീജിത്ത്, ശോഭ പി.ടി സി , നളിനി ചാത്തു, ശ്യാംജിത്ത് പാറക്കൽ, കെ.പി രജിലേഷ് സംസാരിച്ചു.ജിജേഷ് ചാമേരി,കെ.സി. മജിദ്. ആഷിത ബഷിർ ഷർ സജീവൻ മണ്ടപറമ്പ് , ശ്രീധരൻ മാസ്റ്റർ, പ്രേംജിത്ത്. വിവേക്ചാലക്കര, ശ്രീനിവാസൻ ടി-മാധവൻ പി-ശശിഭൂഷൻ കാട്ടിൽ കൗസു , രാജീവൻ കൊറക്കാറ വീട്ടിൽ, നേതൃത്വം നൽകി ,


ബഹു.നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീറിൻ്റെ

 24 - 11-2023 (ഞായർ) ലെ പ്രോഗ്രാമുകൾ


▶ 10.00 am


അക്ഷയ 22-ാം വാര്‍ഷികാഘോഷവും കുടുംബസംഗമവുംഉദ്ഘാടനം

@ ധര്‍മ്മടം ബീച്ച്


▶ 10.30 am 


NTTF – 65-ാമത് ഫൗണ്ടേഷന്‍ ഡേ & ആനുവല്‍ ഡേ സെലബ്രേഷന്‍

@ ASAP, NTTF ട്രെയിനിംഗ് സെന്റര്‍, പാലയാട്


mannan-small-advt-
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25