തലശ്ശേരി-മൈസൂർ
റെയിൽപാത: സ്വപ്നം കരിയുന്നു?
:ചാലക്കര പുരുഷു
തലശ്ശേരി: ഉത്തര മലബാറുകാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയിൽപ്പാത എന്ന ചിരകാല സ്വപ്നം കരിയുകയാണോ?
കേരള-കർണ്ണാടക മുഖ്യമന്ത്രിമാരും, കേന്ദ്ര റെയിൽവെ മന്ത്രാലയവുമെല്ലാം പലഘട്ടങ്ങളിലായിഅനുകൂലനിലപാടുകളെടുത്തെങ്കിലും,തുടർനടപടികളെങ്ങുമെത്തിയില്ല.റെയിൽവേമന്ത്രിഅശ്വിനിവൈഷ്ണവിൻ്റെഞായറാഴ്ചയിൽ നടന്ന കേരള സന്ദർശന വേളയിൽ പത്ര - ദൃശ്യ മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ,കേരളത്തിൻ്റെകെ.റയിൽ പദ്ധതിയുടെ അനുമതിസംബന്ധ മായ കാര്യങ്ങളെക്കുറിച്ചും , ശബരി പാതയെ കുറിച്ചും മന്ത്രി അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ,ഉത്തര മലബാ റിലെ ട്രെയിൻ യാത്രക്കാരു ടെ 117 വർഷങ്ങളായുള്ള ആവശ്യമായ സ്വപ്ന പദ്ധതിയായ നിർദ്ദിഷ്ട തലശ്ശേരി - മൈസൂർ റെയിൽ പാതയെ കുറിച്ച്മന്ത്രി സംസാരിക്കാതിരുന്ന
ത് ശ്രദ്ധേയമാണ്.
തലശ്ശേരിക്കാരും,കേന്ദ്രംഭരിക്കുന്നപാർട്ടിയുടെമുൻ.സംസ്ഥാനഅദ്ധ്യക്ഷൻമാരും,ഇപ്പോൾദേശീയ നിർവ്വാഹകസമിതിഅംഗങ്ങളുമായ മുൻ .കേന്ദ്ര മന്ത്രി കൂടിയായവി. മുരളീധരനും , ഇന്ത്യൻ റെയിൽവേ പാസ്സഞ്ചേഴ്സ് ആമ്നിറ്റീസ്കമ്മിറ്റി മുൻ.ചെയർമാൻ കൂടിയായ പി.കെ.കൃഷ്ണദാസും, കണ്ണൂർ ജില്ലക്കാരൻ കൂടിയായ കോഴിക്കോട്എം.പി.എം.കെ രാഘവനുംകേന്ദ്രമന്ത്രിയുടെതൊട്ട്പിറകിൽഉണ്ടായിരുന്നസന്ദർഭത്തിലായിരുന്നുതലശ്ശേരിമൈസൂർറെയിൽപാതയെക്കുറിച്ച്മന്ത്രിപ്രതിപാദിക്കാതിരുന്നത്എന്നതും സങ്കടകരമാണ്.
2017- ൽ കൊച്ചിയിൽ മെട്രോറെയിൽപ്പാതഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രി വന്നിരുന്നസന്ദർഭത്തിൽ കേരളാ മുഖ്യമന്ത്രി എന്ന നിലയിൽ
നൽകിയതിൽ,എട്ടാമത്തെ ആവശ്യമായി തലശ്ശേരി - മൈസൂർ റെയിൽപ്പാതയെ കുറിച്ച് മാത്രമെ പ്രതിപാദി ച്ചിരുന്നുള്ളൂ.
കേന്ദ്ര നയ ത്തിൻ്റെഭാഗമായി,മൊത്തം ചെലവിൻ്റെ 49 ശതമാനം കേന്ദ്രവും,51ശതമാനം അതാത് സംസ്ഥാനങ്ങളും വഹിക്കേണ്ടി വരുന്ന ഏതെങ്കിലും ഒരു വലിയ പദ്ധതിക്ക് മാത്രമെ കേന്ദ്രം അനുമതി നൽകുകയുള്ളൂ എന്നതാണ് നയം. അതനു സരിച്ച്,തലശ്ശേരി -മൈസൂർ റയിൽപ്പാതയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ
മുന്നോട്ട് പോയിരുന്നു .
പ്രധാനമന്ത്രി പ്രാരംഭഅനുമതി നൽകിയിരുന്ന2017-ൽ തന്നെ "മെട്രോ മാൻ " എന്നറിയപ്പെടുന്നഇ. ശ്രീധരനെ 50ലക്ഷം രൂപയും, ഓഫീസ്
സൗകര്യങ്ങളും മറ്റും നൽകി പഠനം നടത്താൻ കേരളാ സർക്കാർ
ചുമതലപ്പെടുത്തിയിരുന്നു എന്നാൽ, സുൽത്താൻ ബത്തേരി - നിലമ്പൂർ - നഞ്ചൻകോഡ് റയിൽ പാത യാഥാർത്ഥ്യമാവണ
മെന്ന് ആഗ്രഹിക്കുന്ന ഇ.ശ്രീധരൻ,ആറ് മാസക്കാലത്തെ പഠനത്തിന് ശേഷം തികച്ചുംതെറ്റായനെഗറ്റീവ്റിപ്പോർട്ടായിരുന്നുസർക്കാരിന്സമർപ്പിച്ചിരുന്നത് .പാതവരുന്നതിന് മുമ്പ് തന്നെഈ പാത ലാഭകരമാവില്ലെന്ന് മാത്രമല്ല, അഥവാ വന്ന്കഴിഞ്ഞാൽ വൻ നഷ്ട ത്തിലേക്ക് കൂപ്പുകുത്തുമെന്ന്, യാഥാർത്ഥ്യമാവാത്ത ഈ പാതയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചിരുന്നു. ഒരു വിചിത്ര വാദവും അദ്ദേഹം അന്ന് നിരത്തിയിരുന്നു.
ഒരുപക്ഷേ ഈ പാത യാഥാർത്ഥ്യമാവുകയാണെങ്കിൽ , തിരൂർ മുതൽ മംഗലാപുരംവരെയുള്ള യാത്രക്കാർക്ക്മാത്രമെ ഇത്ഉപകാരപ്രദമാവുകയുള്ളൂ വെന്നും വരാത്ത പാതയെക്കുറിച്ച്അന്ന് അദ്ദേഹം അഭിപ്രായ
പ്പെട്ടിരുന്നു. തുടർന്ന് കേരള റയിൽവേ ഡവലപ് മെൻ്റ് കോർപ്പറേഷൻ കൊങ്കൺ റെയിൽവേയുമായി സഹകരിച്ച് വീണ്ടും പഠനങ്ങൾ നടത്തുകയും,സർവ്വേയടക്കംനടത്തിഎല്ലാതരത്തിലുംഅനുയോജ്യമാണെന്ന്കണ്ടെത്തിയിരുന്നു.ഏഴ്വർഷത്തിലേറെയായിഈപദ്ധതിക്കായിസജീവഇടപെടലുകൾനടത്തുന്നകേരളാമുഖ്യമന്ത്രിയോടൊപ്പം തന്നെയാണ് പ്രധാനമന്ത്രിയുടെ നിലപാടും . എന്നാൽ, കർണ്ണാടക സർക്കാരിൻ്റെ എതിർപ്പിൻ്റെ ഭാഗമായാണ് ഇത്നീണ്ട് പോകുന്നത് എന്നാണ് അറിയുന്നത്.മുഖ്യമന്ത്രി വിളിച്ച് ചേർത്തിരുന്ന എം.പി.മാരുടെ യോഗത്തിൽ ഈവിഷയംഷാഫിപറമ്പിൽ ഉന്നയിച്ചപ്പോൾ,കർണ്ണാടകഅനുമതിതരാത്തതാണ്പ്രശ്നമെന്നും,കർണ്ണാടകസർക്കാരുമായി ചർച്ച നടത്തുവാൻ
കെ.സി.വേണു ഗോപാൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാവുമോ എന്ന് യോഗ
ത്തിൽ ഉണ്ടായിരുന്ന വേണു ഗോപാലിനോട്
ചോദിച്ചപ്പോൾ, ഉണ്ടാവും എന്ന് അദ്ദേഹം ഉറപ്പ്
നൽകിയിരുന്നതാണ് .
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങനെ ഒരുപ്രതിനിധി സംഘം കർണ്ണാടകസർക്കാരുമായിനാളിത് വരെ ചർച്ച നടത്തിയിട്ടില്ല. അതിനിടയിലാണ്കഴിഞ്ഞയാഴ്ച കേരളാ മുഖ്യമന്ത്രി ഡൽഹിയിൽ പോയി കേന്ദ്ര റയിൽവേമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് കെ. റെയിൽപദ്ധതിക്കും,ശബരിപാതക്കുംഅനുമതിനൽകണമെന്ന്ആവശ്യപ്പെട്ടിരുന്നത്.അതിനാൽ തന്നെയായിരിക്കാം ഈ കാര്യം മാത്രം മന്ത്രി പറഞ്ഞത്. ഒരു കാര്യം എല്ലാവരും ഓർമ്മിക്കുന്നത് നല്ലതാണ്.
കേന്ദ്രത്തിലും,കേരളത്തിലും ഈ രീതിയിലുള്ള ഭരണ സംവിധാനം തുടരുന്നത് കൊണ്ട് മാത്രമാണ്നൂറ്റാണ്ടുകൾ പഴക്കമുളള,
ശരശയ്യയിൽ കിടന്നിരുന്നഈ പാതയ്ക്ക് ജീവൻ വെച്ചതും, പ്രതീക്ഷ നൽകിഇപ്പോഴും നിലനിൽക്കുന്നതും ! കേന്ദ്രത്തിലും,കേരള
ത്തിലും ഭരണമാറ്റം സംഭവിച്ചാൽ, ഇങ്ങനെനെയൊരു പാതയെക്കുറിച്ച് ചിന്തി ക്കേണ്ടി തന്നെ വരില്ല .കേരളത്തിനാകെ ഗുണപ്രദമാവുന്ന ഒന്നാണ്
ഈ പാത. നിലവിൽ , തിരുവനന്തപുരത്ത് നിന്നോ, കാസർഗോഡ്
നിന്നോ ട്രെയിൻ മാർഗ്ഗംമൈസൂരിലേക്ക് പോവണ
മെങ്കിൽ ഷൊർണൂർ വഴിയാണ് പോവേണ്ടത്.ഷൊറണൂരിൽ നിന്ന്പാലക്കാട് -കോയമ്പത്തൂർ ഈറോഡ് -സേലം - ധർമ്മ
പുരി - ഹൊസൂർ - ബാംഗ്ലൂർ വഴി മൈസൂരിലേക്ക് 617 കി.മീറ്റർ യാത്ര ചെയ്യണം.എന്നാൽ ഷൊറണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് ട്രെയിൻ മാർഗ്ഗം 154 കി.മീ.ദൂരമാണുള്ളത്.തലശ്ശേരി -മൈസൂർ പാതയുടെ ദൂരം
206 കി.മീറ്ററാണ് കണക്കാക്കുന്നത്. അങ്ങന്നെ വരുമ്പോൾ, 154 + 206 = 360 കി. മീറ്ററാണ് ആകെ വരുന്നത്.നിലവിലുള്ളത് - 617 - 360 = 257കി.മീറ്ററിൻ്റെലാഭമുണ്ടാവുമെന്നർത്ഥം.മാത്രമല്ല നിലവിൽകൊങ്കൺ റൂട്ട് വഴിയാണ്കൂടുതൽ ട്രെയിനുകളുംഉത്തരേന്ത്യയിലേക്ക് പോവുന്നത് . ഒറ്റ റെയിൽപാതയാണ് കൊങ്കൺ റൂട്ടിലുള്ളത് . ജൂൺ - ജൂലൈ -
ആഗസ്ത് മാസങ്ങളിൽ മണ്ണിടിച്ചിൽ കാരണംപല ട്രെയിനുകളും റദ്ദ്
ചെയ്യാറുമുണ്ട്.
തലശ്ശേരി -മൈസൂരു റയിൽ പാത യാഥാർത്ഥ്യമായാൽ ,തലശ്ശേരിയെ ഒരു ജംഗ്ഷനാക്കി മാറ്റാവുന്നതാണ്.കാരണം,ഷൊറണൂർ കഴിഞ്ഞാൽ കേരളത്തിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലം
ഉള്ളത് തലശ്ശേരിയിലാണ്.അതിനാൽ ഉത്തരേ
ന്ത്യയിലേക്ക്പോവേണ്ടുന്നദീർഘദൂര യാത്രക്കാർക്ക്,മൈസൂരുവിൽനിന്ന് ബാംഗ്ലൂർവഴി രാജ്യത്തിൻ്റെ ഏത് ഭാഗത്തേക്കും യാത്രചെയ്യുവാൻ സാധിക്കുമെന്നത്കേരളത്തിനാകെ ഗുണപ്രദമായി മാറുമെന്നതിൽ
സംശയമില്ല. അതിനാൽ,തലശ്ശേരി - മൈസൂർ റയിൽപ്പാത എന്ന സ്വപ്ന
പദ്ധതി വേഗം പൂർത്തീകരിക്കുന്നതിന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും, നേതാക്കൻമാരുംഐക്യകണ്ഠേന ശബ്ദമുയർത്തണം.
കെ.വി. ഗോകുൽദാസ്
പ്രസിഡൻ്റ്
തലശ്ശേരി വികസന സമിതിവേ ദി .
കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
മാഹി: രണ്ടര മീറ്റർ നീളവും 28 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ മാഹി ആശുപത്രി ജംഗ്ഷനടുത്ത കാലിക്കറ്റ് വൈൻസ് പരിസരത്ത് വെച്ച് പിടികൂടി.
മാഹിയിലെ പാമ്പുപിടുത്തക്കാരൻ പടിക്കൽ മെഹബൂബാണ്ട് പാമ്പിനെ പിടികൂടി കണ്ണവത്തെ വനപാലകരെ ഏൽപ്പിച്ചത് 'മാഹി മഞ്ചക്കൽOദേശം, ചെറുകല്ലായി എന്നിവിടങ്ങളിൽ നിന്നായി ഒരാഴ്ചക്കുള്ളിൽ ഏഴാമത്തെ പെരുമ്പാമ്പിനെയാണ് പിടികൂടുന്നത്.
ചിത്രവിവരണം: പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നു
പോക്സോ കേസിൽ
പത്ത് വർഷം കഠിനതടവ്
തലശ്ശേരി:കോളയാട് പുത്തലത്തെ എട്ട് വയസ്സുകാരി പെൺകുട്ടിയെ വീട്ടിനകത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിനെ 10 വർഷം കഠിനതടവിനും 30,000 രൂപ പിഴയടക്കാനും
തലശ്ശേരി അതിവേഗ കോടതി ( പോക്സോ ) ജഡ്ജ് വി. ശ്രീജ ശിക്ഷിച്ചു.
കോളയാട് പുന്നപ്പാലംവള്ളിയോടി കോളനിയിലെ വെള്ളച്ചി മകൻ പ്രദീപനെയാണ് ശിക്ഷിച്ചത്.
കുട്ടിയുടെ വീട്ടിനകത്ത് അതിക്രമിച്ച് കയറി ലൈംഗിക അതിക്രമത്തിനിരയാക്കിയതിന് പേരാവൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . പേരാവൂർ പൊലീസ് ഇൻസ്പെക്ടർ . എം. എൻ ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി.എം ബാസുരി ഹാജരായി
പാതാളക്കുഴിയിൽ വീണ്
യുവാവ് മരിച്ചു
മാഹി: കോയ്യോട്ട് തെരുവിൽ തലശ്ശേരി-
മാഹി ബൈപാസ് റോഡിനോട് ചേർന്നുള്ള സർവ്വീസ് റോഡരികിലെ പന്ത്രണ്ട് അടി താഴ്ചയുള്ള കുഴിയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു.
അഗിൻ റോഡ് വേയ്സിൻ്റെ ഡ്രൈവർ കണ്ണവം കുന്നുമ്മൽ ഹൗസിൽ ഗോപിനാഥൻ നായരുടെ മകൻ ദീപുമോൻ മുട്ടത്താ ( 46) ണ് മരണപ്പെട്ടത്. മദ്യപിച്ചിരുന്ന ഇയാൾ
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സ്ലാബിടാത്ത കുഴിയിൽ വീണതെന്നറിയുന്നു. ഇതിന്നടിയിൽ ഉപയോഗശൂന്യമായ കിണറുണ്ടായിരുന്നുവത്രെ. രാത്രി വൈകിയതിനാൽ ആരും കണ്ടിരുന്നില്ല.
ബന്ധുക്കളെത്തി ജഢം തിരിച്ചറിഞ്ഞു.
മൃതദേഹം മാഹി ഗവ: ആശുപത്രി മോർച്ചറിയിൽ. പള്ളൂർ പൊലീസ് ഇന്ന് കാലത്ത് ഇൻക്വസ്റ്റ് നടത്തും.
അപകടകരമായ ഈ വഴിയിലൂടെ നിത്യേന വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ യാത്ര ചെയ്യാറുണ്ട്. ദേശീയപാതാഅധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പരിസരവാസികൾ പറയുന്നു.
.
അപകടം ക്ഷണിച്ചു വരുത്തുന്ന പാതാളക്കുഴി.
തലശ്ശേരി നഗരസഭക്ക് പുതിയ ഓഫീസ് സമുഛയം :തിങ്കളാഴ്ച മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
തലശ്ശേരി: 150 ലേറെ വർഷത്തെ ചരിത്രമുള്ള മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് ആധുനിക സജ്ജീകരണമുള്ള പുതിയ ഓഫീസ് സമുച്ഛയം ഒരുങ്ങി. പുതിയ കെട്ടിട പ്രവേശം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. -. അഞ്ച് വർഷം മുൻപ് 2019 ജൂലായ് 16 ന് അന്നത്തെ സംസ്ഥാന നിയമ സഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഇന്നത്തെ സ്പീക്കർ അഡ്വ.എ.എൻ. ഷംസീറായിരുന്നു അന്നത്തെ ചടങ്ങിലെ അധ്യക്ഷൻ. എം.ജി റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് 7-5 കോടി ചിലവിൽ മൂന്ന് നില കെട്ടിട നിർമാണം പൂർത്തിയായത് നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിച്ച് സൗന്ദര്യവൽകരിക്കും. പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റവന്യു വകുപ്പ് ഓഫിസും, സന്ദർശക മുറിയും പ്രവർത്തിക്കും. ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക. രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്ത് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിട്ടുണ്ട്.-.1866 നവമ്പർ . ഒന്നിന് നിലവിൽ വന്ന തലശ്ശേരി നഗരസഭയ്ക്ക് 158 വയസ് പിന്നിട്ടു.ബ്രിട്ടീഷ് ഭരണകാലത്തായാരുന്നു പിറവി.ഉദ്ഘാടന ചടങ്ങുകളെ പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, സി.സോമൻ , സി.ഗോപാലൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ,സി.ഒ.ടി. ഷബീർ, ബംഗ് ള ഷംസു, സുരാജ് ചിറക്കര , കെ. ലിജേഷ് . എ.കെ. സക്കറിയ, കെ.സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി ഷാനവാസ്, അഡ്വ. രത്നാകരൻ സംബന്ധിച്ചു.
മാതൃസഭ യൂനിറ്റ് രൂപവത്ക്കരിച്ചു.
തലശ്ശേരി: ശിവഗിരി മഠം ഗുരുധർമ പ്രചരണസഭയുടെ മാതൃസഭാ യൂനിറ്റ് ചിറക്കര ശ്രീനാരായണമഠത്തിൽ, കേന്ദ്ര ഉപാധ്യക്ഷ പി.കെ.ഗൗരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര ഉപദേശക സമിതിയംഗം സി .ടി .അജയകുമാർ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. പി.കെ.രമാഭായി ടീച്ചർ, സീനാ സുർജിത്ത്, കെ.ടി.ബിനു രാജ്, എം.കെ ശ്യാമള പ്രസംഗിച്ചു.
എം.കെ.സുമന ( പ്രസിഡൻറ്) ടി.എ.വിലാസിനി (വൈസ് പ്രസിഡൻ്റ്) എം.കെ.ശ്യാമള (സെക്രട്ടറി)
നീതി പ്രേംദാസ് (ജോയിൻറ് സെക്രട്ടറി)
സി.റോഷ്ന (ഖജാൻജി)
എന്നിവരാണ് ഭാരവാഹികൾ.
അക്ഷയ സംരഭകരുടെയും ജീവനക്കാരുടെയും സംഗമം നാളെ
തലശ്ശേരി :ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ സേവന ദാതാക്കളായ അക്ഷയ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭം കുറിച്ചതിന്റെ 22ാംവാർഷികാഘോഷവും അക്ഷയ കണ്ണൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയും സംഗമവും നാളെ (ഞായർ ) ധർമ്മടം ബീച്ചിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 ന് ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന നിയമ സഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അക്ഷയ കുടുംബങ്ങളുടെ കലാപരിപാടികൾ, വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ നയിക്കുന്ന പാട്ടും പറച്ചിലും പരിപാടിയും എന്നിവ സംഗമത്തിന് മാറ്റുകൂട്ടും.
ജില്ലയിൽ പ്രവർത്തിക്കുന്ന 237 ഓളം അക്ഷയ സെന്ററുകളിൽ നിന്നുള്ള 400ഓളം പേർ സംഗമത്തിൽ പങ്കെടുക്കും - കെ.കെ. ദീപക്, എം.സതീശൻ, എം.സനിൽകുമാർ, കെ. നിഖിൽ, സി. അനിൽകുമാർ, കെ.ഷാജി, എ.കെ. സുമിത്രാനന്ദ്, എം. റാഷിക് എന്നിവർ സംബന്ധിച്ചു-
പുതിയ പെൻഷൻ പദ്ധതി പിൻവലിക്കണം
മാഹി:പുതിയ പെൻഷൻ സമ്പ്രദായം പിൻവലിക്കണമെന്ന് ഗവ: എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫെഡറേഷൻ ഓണററി പ്രസിഡന്റ്. ഇ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി .
എ.കെ.സഞ്ജീവ് (പ്രസിഡണ്ട്)
പ്രിയങ്ക , അനിത (വൈ.പ്രസി)
:കെ.കെ പ്രമോദ് കുമാർ (സെക്രട്ടറി) അരുൺ കുമാർ സുജിഷ്
(ജോയിന്റ് സെക്രട്ടറിമാർ)
അബ്ദുള്ള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പി എം പി ബഷിര്‍ നിര്യാതനായി
തലശ്ശേരി : സൈദാർ പള്ളിക്ക് സമീപം ജെ.ടി. റോഡിലെ പുതിയടത്ത് മൂപ്പന്റവിട പി.എം.പി.ബഷീർ (75) കോട്ടയത്ത് റഹ്നാസ് മല്ലുശ്ശേരി വീട്ടിൽ നിര്യാതനായി. കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ സെലക്ഷൻ ഫൂട്ട് വേർ ഉടമയും ദീർഘകാലം പ്രവാസിയുമായിരുന്നു. തലശ്ശേരി സുബുലുസ്സലാം
ജമാഅത്ത് മദ്രസ കമ്മിറ്റിയുടെ ആദ്യകാല അംഗമായിരുന്നു.
ഭാര്യ: ജമീല
മക്കൾ: ഇസ്ഹാഖ്, റഹന, ദിൽഷാദ് ( ദുബായ്), ജസ്ന.
മരുമക്കൾ:
ഹാരിസ് മുസ്ല്യാർ, യൂനുസ്, സജ്ന, ഫിദ.
സഹോദരങ്ങൾ: പരേതരായ മായൻ, സുബൈർ, ഫാത്വിമ, റാബിയ, അഷ്റഫ്, അമീർ, ഉമ്മർ.
സംസ്ഥാന പ്രവർത്തി പരിചയമേളയിൽ കോക്കനട്ട് ഷെൽ പ്രൊഡക്ട്സ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പാർത്ഥിവ് റിജിത്ത് (ജി.എച്ച്.എച്ച്.എസ്.ചിറക്കര)
ചരിത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ചരിത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമവും കെ സി സുഷാന്ത് അനുസ്മരണവും സംഘടിപ്പിച്ചു. കോളജിൽ നടന്ന ചടങ്ങിൽ റാങ്ക് ജേതാക്കളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രമുഖ നോവലിസ്റ്റും സംവിധായകനുമായ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ധർമടം പോലീസ് എസ് എച്ച് ഒ രജീഷ് തെരുവത്ത് പീടികയിൽ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി അധ്യക്ഷയായി. പ്രൊഫ. ഡോ. വിനോദൻ നാവത്ത്, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് വിനോദ് പരിയാരം, മുൻ യൂണിയൻ ചെയർമാൻ എൻ ഹരിദാസൻ മാസ്റ്റർ, ബേക്കൽ ഫോർട്ട് എംഡി ഷിജിൻ പറമ്പത്ത്, ഡോ. ഗിരീഷ് വിഷ്ണു നമ്പൂതിരി ഒ കേ, മാനേജിംഗ് ട്രസ്റ്റി സൂരജ് കെസി, യൂണിയൻ സെക്രട്ടറി എ. മുഫ്‌സിന, ട്രഷറർ വിനീഷ് ഒഞ്ചിയം, പോലീസ് ഡെപ്യൂട്ടി കമാൻഡൻറ് ഹരിപ്രസാദ് എം കെ എന്നിവർ സംസാരിച്ചു.
പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു!
മാഹി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിൻ്റെ ഭാഗമായി യുവ വോട്ടർമാരെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാഹി ഇലക്റ്റോറൽ റജിസ്ട്രേഷൻ ഓഫീസറുടെ നേതൃത്വത്തിൽ മാഹി നടപ്പാതയോരത്ത് സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരം ശ്രദ്ധേയമായി.
'എൻ്റെ വോട്ട് എൻ്റെ അവകാശം എന്ന വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ മത്സരത്തിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി അറുപതോളം കലാകാരന്മാർ പങ്കെടുത്തു.
മാഹി റീജ്യണൽ അഡ്മിനിസ്‌റ്റേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് ഇലക്റ്റോറൽ രജിസ്ട്രേഷൻ ഓഫിസർ മനോജ് വളവിൽ അധ്യക്ഷത വഹിച്ചു..
മാസ്റ്റർ ട്രെയിനർ ടി.ഷിജിത്ത് സംസാരിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ ഇലക്ഷൻ അനീഷ് കുമാർ സ്വാഗതവും
എ.ഇ.ആർ.ഒ അഭിഷേക് ബക്ഷി നന്ദിയും പറഞ്ഞു.
എം. മുസ്തഫ മാസ്റ്റർ നയിച്ച പ്രശ്നാത്തരി മത്സരവുമുണ്ടായി.
പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വിതരണം ചെയ്തു.
വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിൻ്റെ ഭാഗമായി
2024 നവംബർ 23, 24 തിയ്യതികളിൽ ബൂത്ത്തല ഓഫീസർമാർ സമ്മതിദായകരുടെ വിവിധ അപേക്ഷകൾ സ്വീകരിക്കും.
ചിത്രവിവരണം : മാഹിയിൽ നടന്ന പോസ്റ്റർ രചനാ മത്സരം
സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ
ന്യൂമാഹി സ്വദേശിക്ക് നേട്ടം
ന്യൂമാഹി: ഹൈദരാബാദ് ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലോംഗ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ. യു) സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ തലശ്ശേരി ന്യൂമാഹി സ്വദേശിക്ക് നേട്ടം.
സ്റ്റുഡൻ്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ നൂറാ മൈസൂൻ 453 വോട്ടുകൾ നേടി ജോയിൻ്റ് സെക്രട്ടറി പോസ്റ്റിൽ വിജയിച്ചു. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ പി.ജി. വിദ്യാർഥിനിയാണ് നൂറ മൈസൂൻ എ.ബി.വി.പിയുടെയും എസ്.എഫ്.ഐ.- എം.എസ്.എഫ് - ടി.എസ്.എഫ് സഖ്യത്തിൻ്റെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി കൊണ്ടാണ് ഫ്രറ്റേണിറ്റി സ്ഥാനാർഥിയായി .
ഒറ്റക്ക് മത്സരിച്ച നൂറാ മൈസൂൻ എഴുപതിൽപരം വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ വർഷം വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ തെലുങ്കാന പോലീസ് നൂറയുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകൾ എടുത്തിരുന്നു.
പുന്നോൽ കുറിച്ചിയിലെ മുഹമ്മദ് ഇർഷാദിൻ്റെയും ജബീന ഇർഷാദിൻ്റെയും മകളാണ് നൂറ മൈസൂൻ.
ഹരീന്ദ്രൻ നിര്യാതനായി.
ന്യൂ മാഹി:ഒളവിലം മേക്കരവീട്ടിൽ താഴെ അക്രാൽ വീട്ടിൽ ഹരീന്ദ്രൻ (62 ) നിര്യാതനായി. ഭാര്യ :രജനി
മക്കൾ. ആര്യ . റിഷാഗ് (ഡി.വൈ.എഫ്.ഐ ചൊക്ലി സൗത്ത് മേഖല കമ്മിറ്റി അംഗം) മരുമകൻ സുർജിത്ത് കിടഞ്ഞി . സഹോദരങ്ങൾ: .സുരേന്ദ്രൻ .( എ.കെ.ടി.എ. പെരിങ്ങളം ഏരിയ പ്രസിഡന്റ് ). ചന്ദ്രി (കരിയാട്) ശശീന്ദ്രൻ (ഗൾഫ് ) പ്രകാശൻ . സുധ (പുല്ലൂക്കര)
ആയില്യം നാൾ ആഘോഷിച്ചു
ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.
രാവിലെ 6 മുതൽ വൈകുന്നേരം 6വരെ അഖണ്ഡനാമ ജപം, ഉച്ചക്ക് നാഗപൂജയും പ്രസാദഊട്ടും നടന്നു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം വിവിധ പരിപാടികളോട്ക്കൂടി ആഘോഷിക്കും.
ഡിസംബർ 25ന് മണ്ഡല വിളക്കോട് കൂടി സമാപിക്കും.
ചിത്രവിവരണം: ആയില്യം നാളിൽ ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുന്നു.
മദ്രസ്സ തഅലിമുൽ അവാം യു പി സ്കൂളിന്റെ ഹരിത വിദ്യാലയ പ്രഖ്യാപനം അഡ്വ: പി വി സൈനുദ്ധീൻ നിർവഹിക്കുന്നു
മദ്രസ്സ തഅലിമുൽ അവാം യു പി സ്കൂളിൽ ഹരിത ശുചിത്വ വിദ്യാലമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം അഡ്വ: പി വി സൈനുദ്ധീൻ നിർവ്വഹിച്ചു. സ്കൂൾ ഉപജില്ലാ തലങ്ങളിൽ കലാ കായിക ശാസ്ത്രമേളകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി പി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് സുനീർ ബി , അബ്ദുള്ള ഒ വിജിന എ പി എന്നിവർ സംസാരിച്ചു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ ശനിയാഴ്ചത്തെ പരിപാടികൾ
കാലത്ത്10 മണി
ചൊക്ലി കോളേജ് കെട്ടിട നിര്‍മ്മാണം- പുരോഗതി - അവലോകനയോഗം
03. മണി
.കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് - മെഗാ തൊഴില്‍ മേള
@ കരിവെള്ളൂര്‍ രക്തസാക്ഷി നഗര്‍
04. മണി
കണ്ണൂര്‍ റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവം - സമാപന സമ്മേളനം ഉദ്ഘാടനം @ എ, കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പയ്യന്നൂര്‍
06. മണി
എട്ടാമത് കേരള സ്റ്റേറ്റ് പുരുഷ-വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്
@ അഴീക്കോട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം
ക്ഷേത്ര കവർച്ചാ പ്രതി പിടിയിൽ
മാഹി:പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് വലിപ്പിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയാണ് പ്രതി കവർന്നത്.
ക്ഷേത്രത്തിന് നാശനഷ്ടവും വരുത്തിയിട്ടുണ്ട്. മോഷ്ടാവിൻ്റെ ചിത്രം സി.സി.ടി.വി. കേമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. തുടർന്നാണ് കാസർകോട് നിന്നും ഇയാൾ പിടിയിലായത്
പന്തക്കൽ എസ്.ഐ. പി.ഹരിദാസും, പള്ളൂർ എസ്.ഐ. റിനിൽ കുമാറുമാണ് അന്വേഷണം നടത്തിയത്..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group