ഒഴുക്ക് തടയപ്പെടുന്നു;
മയ്യഴിപ്പുഴ ഗതി മാറി ഒഴുകിയേക്കും
ചാലക്കര പുരുഷു
മാഹി: മയ്യഴി പുഴയുടെ പല ഭാഗങ്ങളിലും വെള്ളത്തിൻ്റെ സ്വാഭാവികമായ ഒഴുക്ക് തടയപ്പെട്ടത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് തീരദേശ വാസികളും പുഴ സംരക്ഷണ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
മയ്യഴി പുഴയുടെ ഉയർന്ന പ്രദേശമായ കടവത്തൂർ ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളം വൻതോതിൽ കെട്ടിക്കിടന്ന് അടുത്ത കാലത്ത് പുഴയുടെ തീരത്തുള്ള ബോട്ട് ജെട്ടികൾ മുങ്ങിപ്പോയിരുന്നു.
പെരിങ്ങത്തൂർ, കക്കടവ്, ഒളവിലം, പാത്തിപ്പാലം, പ്രദേശവാസികൾ പുഴ കരകവിഞ്ഞ് മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
.മുൻകാലങ്ങളിലില്ലാത്ത വിധം മഴക്കാലത്ത് തുടർച്ചയായി വെള്ളം കയറിയുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെ കാരണം ശാസ്ത്രീയമായി കണ്ടത്തേണ്ടതുണ്ട്.
പുഴക്ക് മുകളിലൂടെ ബൈപാസ്സ് ഹൈവേ നിർമാണം നടക്കുന്ന സമയത്ത് 2019 ൽ പ്രളയം ഉണ്ടായപ്പോൾ, പുഴക്ക് കുറുകെ താത്ക്കാലികമായി ഉണ്ടാക്കിയ മൺ ഭിത്തി ഇടിച്ചു തള്ളി പുഴയിൽ ഇടുകയുണ്ടായി.
ശേഷം വീണ്ടും തടഞ്ഞു നിർത്തി നിർമാണം പൂർത്തീകരിക്കുകയും, പിന്നെയും മണ്ണ് ഇളക്കി പുഴയിൽ തള്ളുകയുമായിരുന്നു.പല ഭാഗങ്ങളിലും സ്വകാര്യ വ്യക്തികൾ കണ്ടലുകൾ നശിപ്പിക്കുകയും, പുഴയുടെ തീരങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്. ഹൈവേ നിർമ്മാണത്തിൻ്റെ മറവിൽ വൻതോതിൽ ടിപ്പറുകളിൽ മണ്ണ് കൊണ്ടുവന്ന് ഏക്ര കണക്കിന് ചതുപ്പ് നിലങ്ങളും മയ്യഴിപ്പുഴയിലേക്കുള്ള തോടുകളും നികത്തിയിട്ടുണ്ട്.
പുതിയ ഹൈവേക്ക് തൊട്ടടുത്ത് നിൽക്കുന്ന റെയിൽവേ പാലത്തിന്നടിയിൽ മുഴുവൻ മണ്ണ് വന്നു നികന്നു കഴിഞ്ഞു.
ചല്ലത്തിന്റെ (മുള കോൽ )തോണി പോകുമ്പോൾ കുത്തിയാൽ എത്താത്ത സ്ഥലത്തു വേലി ഇറക്കത്തിന് ഇപ്പോൾ തുഴഞ്ഞു പോകുന്ന തോണിയുടെ
പങ്കായം നിലത്തു തട്ടുന്നുവെന്ന സ്ഥിതിയായിട്ടുണ്ട്. അധികൃതരും
പുഴ സംരക്ഷണ സമിതി പ്രവർത്തകരും ഈ വിഷയം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പുതിയ ഹൈവേ നിർമ്മാണ ശേഷം മയ്യഴിപ്പുഴയിൽ ഉണ്ടായ മാറ്റങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്.പരിഹാര നടപടികൾ ചെയ്തില്ലെങ്കിൽ, കനത്ത വില നൽകേണ്ടി വരുമെന്ന് പുഴ സംരക്ഷണ സമിതി ചെയർമാൻ ഷൗക്കത്ത് പറഞ്ഞു.
വിദഗ്ദരടക്കമുള്ള സംയുക്ത സമിതി പഠന വിഷയമാക്കിയില്ലെങ്കിൽ, പുഴയുടെ ഭാവം മാറി ജന-ജല ജീവിതങ്ങളെ സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ലെന്ന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി
ചിത്രവിവരണം: പാത്തിക്കലിൽ
പുഴയുടെ സ്വഭാവിക ഒഴുക്ക് തടയപ്പെട്ട നിലയിൽ
എം.മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ നോവലിന്റെ അൻപതാം വാർഷികാഘോഷം 25 ന്
തലശ്ശേരി:1974 ൽ എം.മുകന്ദൻ എഴുതിയ മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന നോവൽ വായനയുടെ 50ാം വാർഷികം ആഘോഷിക്കുന്നു.
സാഹിത്യ അക്കാദമി, പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റിയുടെയും മാഹി സ്പോട്സ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെയും സഹകരണത്തോടെ മാഹിയിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികൾ 25 ന് വൈകിട്ട് 3.30 ന് മുഖ്യ മന്ത്രി പിണറായി വിജയൻ മയ്യഴിയിലെ ഇ വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും.
രാവിലെ 9 ന് ടാഗോർ പാർക്കിൽ നടത്തുന്ന ചിത്രകാര സംഗമം ടി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1-30 മുതൽ പ്രഭാഷണങ്ങൾ അരങ്ങേറും - മയ്യഴി - ഭാഷയും ഘടനയും എന്ന വിഷയത്തിൽ ഇ.വി.രാമകൃഷ്ണനും, മയ്യഴി . മലയാള നോവലിന്റെ വഴിത്തിരിവ് എന്ന വിഷയത്തിൽ കെ.വി. സജയും പ്രഭാഷണം ചെയ്യും.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാർഷിക ആഘോഷ സമ്മേളനത്തിൽ രമേഷ് പറമ്പത്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ടി.പത്മനാഭൻ മുഖ്യാതിഥിയായിരിക്കും. എം.മുകുന്ദൻ മറുമൊഴി നടത്തും വൈകിട്ട് 6ന് ഇ. എം. അഷ്റഫ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച
ബോൺഴൂർ മായെ എന്ന എം.മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാര
മടങ്ങിയ ഷോർട്ട് ഫിലിം പ്രദർശിപ്പിക്കും -
മലയാള സാഹിത്യ ലോകത്തിലെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന നോവലിന്റെ അൻപതാം വാർഷികാഘോഷ പരിപാടികൾ സഹൃദയരിൽ വേറിട്ട അനുഭവമാക്കാ നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എ.ജയരാജൻ, ഡോ.എ.വത്സലൻ, സി.പി.അബൂബക്കർ, എം.കെ. മനോഹരൻ, പൊന്ന്യം ചന്ദ്രൻ, കെ.പി.സുനിൽ കുമാർ, കെ.എസ്. സുനിൽ പങ്കെടുത്തു.
പാഠ്യ-പാഠ്യേതര നിലവാര
മുയർത്താൻ കർമ്മപദ്ധതി
മാഹി: പഠന നിലവാരമുയർത്താനും, കലാ-കായിക മേഖലയുടെ പോഷണം ഉറപ്പ് വരുത്താനും മാഹി പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.സ്കൂൾ വാർഷികാഘോഷവും, പഠനയാത്രയും സംഘടിപ്പിക്കാനും തീരുമാനിച്ചു. വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
ചെയർമാൻ കൂടിയായ
റീജ്യണൽ അഡ്മിനി സ്ട്രേറ്റർ ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ..ഗിനീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാഭ്യാസ മേലദ്ധ്യക്ഷ എംഎം.തനു ജ, ആരോഗ്യ വകുപ്പ് അസി: ഡയറക്ടർ എം.കെ.സൈബുന്നിസ്സ, ഡോ: ബ്ലെസ്സി മാത്യു, . മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, എഞ്ചിനീയർ കെ.പി. അനിൽ കുമാർ, എസ്.സലീന, പി.രാമദാസൻ സംസാരിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തലശ്ശേരി:കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. തലശ്ശേരി ഡിവിഷൻ സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരി ഗവൺമെൻറ് ജനറൽ ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പും രക്തദാന ബോധവത്കരണവും നടത്തി .
സംഘടനയുടെ ഡിവിഷൻ സെക്രട്ടറി സി. ഷൈജുവിൻ്റെ അധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പൽ കൗൺസിലർ സി ഒ ടി ഷബീർ ഉദ്ഘാടനം ചെയ്തു തലശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കൗൺസിലർ ശ്വേതാ സംസാരിച്ചു.
സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഗ്രിനീഷ് സ്വാഗതവും വി. ധനേഷ് നന്ദിയും പറഞ്ഞു
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ആൻവിയാ സുബീഷ് കടമ്പൂർ യുപി സ്കൂൾ വിദ്യാർഥിനിയാണ്
പത്മനാഭൻ നിര്യാതനായി
തലശ്ശേരി : ടെമ്പിൾഗേറ്റ് കോട്ടായി ഹൗസിൽ പത്മനാഭൻ ( റിട്ട: ബിഎസ്എൻഎൽ )
ഭാര്യ : പരേതയായ ശ്രീമതി ( റിട്ട: പൊതുമരാമത്ത് വകുപ്പ് )
മക്കൾ : ശ്രീപ , ശ്രീജിത്ത്
മരുമക്കൾ : അനിൽകുമാർ , നവ്യ
സഹോദരങ്ങൾ : ശ്രീമതി , ബാലകൃഷ്ണൻ , ഗിരിജ , പരേതരായ രാമചന്ദ്രൻ , ജാനകി , രാജമ്മ , പ്രേമലത
അഖില കേരള ടെന്നിസ്ബോൾ
ക്രിക്കറ്റ് ടൂർണ്ണമെൻ്റ്
മാഹി :മഞ്ചക്കൽ ഹ്യൂമൻ ചാരിറ്റി ഓർഗനൈസേഷൻ്റെ നാലാമത് അഖില കേരള ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് മാഹി മൈതാനിയിൽ നവംബർ 23, 24 തീയ്യതികളിൽ നടക്കും. മാഹിയിലെ നിരാലംബരായ കുടുംബങ്ങൾക്കുളള ചികിത്സാ സഹായ ഫണ്ടിൻ്റെ ശേഖരണാർത്ഥമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
23 ന് രാവിലെ 9 മണിക്ക് മാഹി മൈതാനിയിൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മാഹി തണൽ റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ നിർവ്വഹിക്കും. 12 ഓളം ടീമുകൾ പങ്കെടുക്കുന്ന
ടൂർണമെൻ്റിൽ വിജയികളാകുന്ന ടീമിന് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് അമ്പതിനായിരു രൂപയും മൂന്നും നാലും സ്ഥാനം കാരസ്ഥമാക്കുന്ന ടീമുകൾക്ക് പത്തായിരം രൂപ വീതവും ട്രോഫിയും നൽകും.
രണ്ടു ദിവസം പകലും രാത്രിയുമായി രാവിലെ 9 മണി മുതൽ 11 മണി വരെ നീണ്ടുനിൽക്കുന്ന മത്സരം കായിക പ്രേമികൾക്ക് സൗജന്യമായി കാണാവുന്നതാണെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ പി.കെ.അഹമ്മദ്, എം.അബ്ദുൾ ഗഫൂർ, ലുബ്ന സമീർ, സമീർ മഹമ്മൂദ് എന്നിവർ അറിയിച്ചു.
ആശുപത്രിക്ക് ബോർഡില്ല.
ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റുമില്ല.
തലശ്ശേരി: ജില്ലയിലെ പ്രമുഖ ആതുരാലയമായ തലശ്ശേരി ഗവ: ജനറൽ ആശുപത്രിക്ക് ഒരു വർഷമായി നെയിംബോർസില്ല.ലോറിയിടിച്ച് തകർന്ന ബോർഡിന് പകരം ഇതേ വരെ സ്ഥാപിച്ചിട്ടില്ല.
മെയിൻ ഗേറ്റിലാവട്ടെ വാളും പരിചയുമാണുള്ളത്.
പരിചയമില്ലാത്തവർ തെറ്റിദ്ധരിക്കപ്പെടും.
ആശുപത്രി ജംഗ്ഷനിലാണെങ്കിൽ ട്രാഫിക് ഐലൻ്റിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് വാഹനമിടിച്ച് ഒരു വർഷമായി തകർന്ന് കിടക്കുകയാണ്.
ട്രാഫിക് ഐലൻ്റ് അടക്കം ഇല്ലാതായതോടെ ആശുപത്രി റോഡിനും, ദേശീയപാതക്കുമിടയിൽ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയാണ്.
ഇവിടെ അപകടം മാടി വിളിക്കുകയാണ്.നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാകും. ജനത്തിരക്കേറിയ ആശുപത്രി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് പുന:സ്ഥാപിക്കണമെന്നാണ് നഗരസവികളുടെ ആവശ്യം.
ചിത്രവിവരണം: തലശ്ശേരി ഗവ: ആശുപത്രി ജംഗ്ഷൻ
എം.വി.ശശീന്ദ്രൻ നിര്യാതനായി
തലശ്ശേരി:കതിരൂർ പുല്ല്യോട് കൃഷ്ണപിള്ള സെൻ്ററിന് സമീപം
കാരക്കുന്നിലെ ചെറിയ ചാത്തോത്ത് എം.വി. ശശി ന്ദ്രൻ (62) നിര്യാതനായി ഓട്ടോ ഡ്രൈവറാണ്..
പരേതരായ വാച്ചാലിനാണു വിൻ്റെയും ദേവകിയുടെയും മകനാണ്
ഭാര്യ: പ്രീത
മക്കൾ: അനഘ,മേഘ.
സഹോദരങ്ങൾ:രവീന്ദ്രൻ , പത്മിനി. രമാവതി . പ്രേമലത പരേതനായ സുരേന്ദ്രൻ .
ലോകത്തെ ഒന്നാമത്തെ ശക്തിയാവുന്നതല്ല വികസനം - കെ.കെ.ശൈലജ എം.എൽ.എ.
മാഹി: ലോകത്തെ ഒന്നാമത്തെ ശക്തിയാവുന്നതല്ല യഥാർഥ വികസനമെന്നും, പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളെല്ലാം ജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് ശരിയായ വികസനമെന്നുംസി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി 1957 മുതൽ സ്വീകരിച്ച നയങ്ങളും നടപടികളുമാണ് കേരളത്തെ ഇന്ന് കാണുന്ന വികസത്തിലെത്തിച്ചത്. സി.പി.എം തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി പന്തക്കലിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരളത്തിൻ്റെ എല്ലാ മേഖലകളിലുമുള്ള വികസന കുതിപ്പ് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുകയാണ്. എന്നാൽ കേന്ദ്രം കേരളത്തിനർഹമായ ഫണ്ട് നൽകാതെ ശ്വാസം മുട്ടിച്ച് കേരളത്തിൻ്റെ വികസന വേഗം തടയുകയാണെന്നന്നും കെ.കെ. ശൈലജ കുറ്റപ്പെടുത്തി.
കാൽ നൂറ്റാണ്ട് മുമ്പ് മയ്യഴിക്കൊരു സുവർണ്ണ കാലഘട്ടമുണ്ടായിരുന്നുവെന്നും
വൻതോതിൽ ലഭിച്ചിരുന്ന കേന്ദ്ര വിഹിതവും സഹായവും വെട്ടിക്കുറച്ചതോടെ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മയ്യഴി ഇന്നനുഭവിക്കുന്ന പിന്നോക്കാവസ്ഥക്ക് കാരണമായതെന്നും
മുൻ എം.എൽ.എ ഡോ. വി രാമചന്ദ്രൻ പറഞ്ഞു. മയ്യഴിയുടെ വികസനത്തെക്കുറിച്ച് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതി വഴിയിൽ മുടങ്ങിക്കിടക്കുന്ന മത്സ്യ ബന്ധന തുറമുഖം, പുഴയോര നടപ്പാത, ട്രോമ കെയർ യൂണിറ്റ് എന്നിവ പൂർത്തിയാക്കുന്നതിന് മുൻഗണന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ ഹരിദാസൻ, ജ്യോതി കേളോത്ത്, ടി.കെ. ഗംഗാധരൻ, സി.കെ. രമേശൻ, എം.സി.പവിത്രൻ, വി. ജനാർദ്ദനൻ സംസാരിച്ചു.
ചിത്രവിവരണം: കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കുഞ്ഞാമിന.പിസി.നിര്യാതനായി.
മാഹി: ചൊക്ലി പടിക്കലകണ്ടി ചെറിയത്ത് അമ്രാസിൽ താമസിക്കുന്ന കുഞ്ഞാമിന എന്ന കുഞ്ഞാഞു(84)മകളുടെ വീടായ റബ്‌വയിൽ നിര്യാതനായി.
ഭർത്താവ്: പരേതനായ പൊന്നൻ അഹമ്മദ്.
മക്കൾ: അബ്ദുള്ള, റസിയ, സഫിയ, അഷ്‌റഫ്. സഹോദരങ്ങൾ: പരേതരായ പിസി അഹമ്മദ് (മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡൻറ്), കതീശു.
പി. പ്രവീൺ (59) (എൽ.ഐ. സി അഡ്വൈസർ) നിര്യാതനായി
വലിയന്നൂർ : ധർമ്മോദയം എൽ.പി.സ്കൂളിന് സമീപം ''അർച്ചന" യിൽ പരേതരായ റിട്ട. ഹെഡ്മാസ്റ്റർ ഒതയോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും പൂന്തോട്ടത്തിൽ ജാനകിഅമ്മയുടെയും മകൻ പി. പ്രവീൺ (59) (എൽ.ഐ. സി അഡ്വൈസർ) നിര്യാതനായി. ഭാര്യ കെ.ജയശ്രീ (ഗവ. പ്രസ്സ്, മാഹി) .
സഹോദരങ്ങൾ: ലളിത , സുരേന്ദ്രൻ , രമ , മധുസുദനൻ, നിഷാന്ത് പരേതനായ പ്രഭാകരൻ
സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group