മദ്യഷാപ്പുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചത് ജനദ്രോഹം: ജനശബ്ദം മാഹി

മദ്യഷാപ്പുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചത് ജനദ്രോഹം: ജനശബ്ദം മാഹി
മദ്യഷാപ്പുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചത് ജനദ്രോഹം: ജനശബ്ദം മാഹി
Share  
2024 Nov 20, 09:43 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മദ്യഷാപ്പുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചത് ജനദ്രോഹം: ജനശബ്ദം മാഹി


മാഹി: നാടിൻ്റേയും, പാവപ്പെട്ട തൊഴിലാളികളുടേയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി , മദ്യഷാപ്പുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെ നീട്ടിയത് പിൻവലിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി അധികൃതരോടാവശ്യപ്പെട്ടു.

വരുമാനക്കുറവ് ചൂണ്ടിക്കാണിച്ച്, മദ്യവിപണനം വർധിപ്പിക്കാൻ വേണ്ടിയാണ്, മദ്യവ്യവസായികളെ നിർബന്ധിക്കുന്ന സർക്കാർ ഉത്തരവ് ഉണ്ടായിട്ടുള്ളത്.

കാലത്ത് 7 മണി മുതൽ രാത്രി 11 മണി വരെ മദ്യഷാപ്പുകളിൽ 16 മണിക്കൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യേണ്ടി വരികയാണ്.

ആധുനീക സമൂഹത്തിന് അംഗീകരിക്കാനാവാത്ത തൊഴിലവകാശ നിഷേധമാണിത്. ഇവർക്ക് കൂടുതൽ വേതനമോ, ഇതനുസരിച്ചുള്ള അവധികളോ നൽകുന്നുമില്ല. മനുഷ്യാവകാശ നിഷേധം കൂടിയാണിത്.തൊഴിലാളികളെ ഷിഫ്റ്റ് സമ്പ്രദായത്തിലല്ല ജോലി ചെയ്യിക്കുന്നത്.

 2015 ലും 2022 ലും പുറപ്പെടുവിച്ച ഉത്തരവിനെ മദ്യവ്യാ പാരികൾ തന്നെ നിരാകരിച്ച സഹചര്യത്തിൽ, അവരെ നിർബന്ധിച്ചു കൂടുതൽ സമയം വില്പന നടത്താൻ പ്രേരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനശബ്ദം മാഹി ,പുതുച്ചേരി ലഫ്: ഗവർണ്ണർക്കും, മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഇ കെ.റഫീഖ്, ടി.എം- സുധാകരൻ, ഷാജി പിണക്കാട്ട്, ടി.എ.ലതീപ്, സുരേഷ് പന്തക്കൽ, ജസീമ മുസ്തഫ, സതീശങ്കർ, മഹേഷ് പന്തക്കൽ,  ഷൈജപാറക്കൽ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥി അധ്യാപക

സ്നേഹസംഗമവും

പുരസ്കാര സമർപ്പണവും

മാഹി: ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ & ഐ ടി ഇ പൂർവ്വ വിദ്യാർത്ഥി അധ്യാപക സ്നേഹസംഗമം നവംബർ 24 ന് ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കും.

 സ്നേഹസംഗമം, സ്ഥാപക പ്രിൻസിപ്പാളും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ എൻ. കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ അദ്ധ്യക്ഷത വഹിക്കും. 

 ഡോക്ടർ എൻ.കെ രാമകൃഷ്ണന് വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക്, കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. മൊകേരി വാഗ്ദേവി വിലാസം എൽ പി സ്കൂൾ അധ്യാപകനായി 1962 ലാണ് അദ്ദേഹം അഭ്ധ്യാപന ജീവിതം ആരംഭിച്ചത്.

പിന്നീട് വള്ള്യായി സംസ്കൃത കോളേജിൽ ജോലി ചെയ്തു. 1995ൽ മാഹിയിൽ ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ സ്ഥാപിച്ചു. 

27 അധ്യാപക വിദ്യാർത്ഥി ബാച്ചുകൾ ഇവിടെ നിന്ന്പഠിച്ചിറങ്ങിയിട്ടുണ്ട്. എൻ. സി. ടി. ഇ.യുടെയും പുതുച്ചേരി കേന്ദ്ര സർവകലാശാലയുടെയും അംഗീകാരം ഉള്ള സ്ഥാപനമാണ് ഇന്നിത്. 2004ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പുതിയ കെട്ടിടത്തിൽ സ്ഥാപനം പ്രവർത്തനമാ രംഭിച്ചു. 

പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മയുടെ ലോഗോ പ്രകാശനം 'സ്പ്രിംഗ് ബീഡ്സ് 99' ഡോക്ടർ എൻ കെ രാമകൃഷ്ണൻ കോളേജിൽ വെച്ച് പ്രിൻസിപ്പാൾ ഡോക്ടർ വി അനിൽകുമാറിന് നൽകി നിർവഹിച്ചു.

വൈസ് പ്രിൻസിപ്പാൾ പ്രീതി എം എം, അധ്യാപകരായ പി പ്രദീപൻ, ടിപി ശ്രീകുമാർ കൂട്ടായ്മ ഭാരവാഹികൾ, കോളേജ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . 

ഇതുവരെ കോളേജിൽ പഠിച്ചിറങ്ങിയ 27 ബാച്ചുകളിലെയും അധ്യാപകരെയും 

വിദ്യാർത്ഥികളെയും ഒരുമിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സജീവമായ പരിപാടികൾ സംഘടിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം .

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ കൺവീനർ കെ എം രാധാകൃഷ്ണൻ ട്രഷറർ സി എച്ച് സുരേന്ദ്രൻ അധ്യാപക പ്രതിനിധി പി പ്രദീപൻ യൂണിയൻ വൈസ് ചെയർമാൻ യദുകൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.

amudra---copy
whatsapp-image-2024-11-20-at-18.48.11_4235d01b

തലശ്ശേരിയിൽ ഓട്ടോറിക്ഷാ

ഡ്രൈവർമാർ തമ്മിൽ സംഘർഷം


തലശ്ശേരി: ടി.എം.സി. ഇല്ലാത്ത ഓട്ടോറിക്ഷാഡ്രൈവർമാരും, ടി.എം.സി. ഉള്ള ഓട്ടോറിക്ഷാഡ്രൈവർമാരും തമ്മിൽ തലശ്ശേരിയിൽ സംഘർഷാവസ്ഥ.


പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയില്ലെന്നും ആരോ പണം.

ചൊവ്വാഴ്ച രാത്രി എ.വി.കെ.നായർ റോഡിൽ യാത്രക്കാരെയും കൊണ്ട് വന്ന ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷാഡ്രൈവരെ ടി.എം.സി. നമ്പർ ഉള്ള ഓട്ടോറിക്ഷാ ഡ്രൈവർ തടഞ്ഞിട്ട് അക്രമിച്ചതായി പരാതി.

പൊലീസിൽ വിവരമറിയിച്ചിട്ടും, പൊലീസ് എത്തിയത് വൈകിയാണെന്നും, അപ്പോഴേക്കും അടി കിട്ടിയ ഡ്രൈവർ നിലത്ത് വീണു കിടന്നതായും ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗര പ്രദേശത്ത് എത്തിയാൽ യാത്രക്കാരെ ഇറക്കി പോവണമെന്നും നഗരത്തിൽ പാർക്ക് ചെയ്യാൻ പാടില്ലെന്നുമാണ് ടി.എം.സി. നമ്പർ ഉള്ള ഓട്ടോറിക്ഷാഡ്രൈവർമാരുടെ ആവശ്യമത്രെ.

ഇതിന്റെ പേരിൽ ഒട്ടേറെ സ്ഥലങ്ങളിൽ വെച്ച് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തിയിട്ടുമുണ്ട്. യൂനിയനുകൾ ഇടപെട്ടിട്ടും ഇതിനൊരു ശാശ്വത പരിഹാരവുമായിട്ടില്ല.

തലശ്ശേരിയിൽ മൊത്തം 1600 ടി.എം സി. വണ്ടികളാണുള്ളത്.കഴിഞ്ഞ 7 വർഷമായി പുതിയ ടി.എം.സി.അനുവദിക്കുകയോ, പുതുക്കുകയോ ചെയ്തിട്ടില്ല. നൂറോളം വണ്ടികൾ നഗരസഭാ പരിധിയിൽ ടി.എം.സി.യില്ലാതെ സർവ്വീസ് നടത്തുന്നുണ്ട്.അഞ്ച് വർഷം കൂടുമ്പോൾ ടി.എം.സി.പുതുക്കി നൽകേണ്ടതാണ്. എത്രയും പെട്ടെന്ന്

നഗരസഭ അധികാരികൾ ഇടപെട്ട് പ്രശ്ന പരിഹാരം നടത്തണമെന്നാണ് ഡ്രൈവർമാരും ഓട്ടോ ഉടമകളും ആവശ്യപ്പെടുന്നത്.


വികസന സെമിനാർ 21 ന്


മാഹി: സി പി എം തലശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പന്തക്കലിൽ നടക്കും. സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ 

മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനംചെയ്യും. മുൻ എംഎൽഎ ഡോ : വി രാമചന്ദ്രൻ വിഷയം അവതരിപ്പിക്കും.


whatsapp-image-2024-11-20-at-18.48.53_418a6b03

കാടുകൾ  വെട്ടി തെളിയിപ്പിച്ചു യാത്ര സൗകര്യം ഉറപ്പ് വരുത്തണം



പെരിങ്ങാടി ഒളവിലം പാത്തിക്കൽ റോഡിന്റെ പള്ളിപ്രം പ്രദേശം തുടങ്ങുന്ന ഇരുവശത്തും കാടു കയറി വളർന്നു കാൽ നടയാത്രകാർക്കും വാഹനങ്ങൾക്കും ഏറെ ദുസഹമായിരിക്കുന്നു, ബന്ധപ്പെട്ട അധികാരികൾ

whatsapp-image-2024-11-20-at-18.49.09_9bb1c267

ലോഗോ പ്രകാശനം


ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ & ഐടി മാഹിയുടെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ 'സ്പ്രിംഗ് ബീർഡ്സ് 99' ഡോക്ടർ എൻ.കെ രാമകൃഷ്ണൻ പ്രിൻസിപ്പൽ ഡോക്ടർ വി അനിൽകുമാന് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.


whatsapp-image-2024-11-20-at-18.50.44_0abf3efb

മാഹി ശ്രീനാരായണ ബി.എഡ്.കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ലോഗോ



whatsapp-image-2024-11-20-at-18.49.37_faf890ae

പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ മോഷണം


മാഹി: പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു.ചൊവ്വാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് വലിപ്പുകൾ വലിച്ചിട്ടിട്ടുണ്ട്. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. ഭീമമായ സംഖ്യ നഷ്ടമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാവിൻ്റേതാണെന്ന് കരുതുന്ന ഒരാളുടെ ചിത്രം സി.സി.ടി.വി. കേമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞതായി അറിയുന്നു

കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരെ കൊണ്ട് വന്ന് പരിശോധന നടത്തും. പന്തക്കൽ എസ്.ഐ.പി.ഹരിദാസും, പള്ളൂർ എസ്.ഐ.റിനിൽകുമാറുമാണ് അന്വേഷണം നടത്തുന്നത്. ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.ശബരിമല തീർത്ഥാടന കാലമായതിനാൽ ഭക്തരുടെ തിരക്കും ക്ഷേത്രത്തിലുണ്ട്.


ചിത്രവിവരണം: ഓഫീസ് മുറിയിലെ അലമാരയുടെ വലിപ്പ് വലിച്ചിട്ട നിലയിൽ

capture_1732118948

പുരുഷോത്തമൻ നിര്യാതനായി.


തലശ്ശേരി:ചേറ്റംകുന്ന് മാണിക്കോത്ത് വീട്ടിൽ കെ.എം. പുരുഷോത്തമൻ (79) നിര്യാതനായി.- വിമുക്തഭടനായിരുന്നു. പരേതരായ എം.എൻ. അപ്പു നായരുടെയും ജാനകിയമ്മയുടെയും മകനാണ്'' - ഭാര്യ : മാണിക്കോത്ത് വിജയ ലക്ഷ്മി- മക്കൾ :ദീപ, പരേതയായ രൂപ മരുമക്കൾ: എം.എൻ.സൻജീവ് (കുവൈത്ത് ), ഇ.പി.രാജേഷ് സഹോദരങ്ങൾ : വേണുഗോപാൽ (മുംബൈ ], സതീദേവി (ബംഗളൂര് ), സേതുമാധവൻ (മുംബെ ], പരേതരായ കെ.എം.രാധാകൃഷ്ണൻ,,വനജാക്ഷി, ബാലാമണി, ശശിധരൻ.


capture_1732112405

ഇ.വി.പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു


മാഹി : ഗാന്ധിയനും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ, ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ, ഗാന്ധി സ്മാരക മന്ദിരം എന്നിവയുടെ സ്ഥാപക നേതാവും മദ്യനിരോധന സമിതി അംഗവുമായിരുന്ന ഇ.വി. പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷികദിനത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. 

ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫിൻ്റെ അധ്യക്ഷതയിൽ

കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

ഗാന്ധി സ്മാരക മന്ദിരം പ്രവർത്തകരായ, വി. കെ. ചന്ദ്രൻ,കെ. രവീന്ദ്രൻ, കുനിയിൽ രാഘവൻ, ജി.ടി.ഓ. സെക്രട്ടറി ടി.വി.സജിത, പി.പി. അനീഷ് , കെ. മോഹനൻ, സത്യൻ കേളോത്ത്,കെ. രാധാകൃഷ്ണൻ, പി. രാമചന്ദ്രൻ, കെ.വി. ഹരീന്ദ്രൻ, പത്മാലയം പത്മനാഭൻ, കെ.പ്രശോഭ് , കെ. എം.പവിത്രൻ മാഹി, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു

aaa

ഫോട്ടോ അനാച്ഛാദനം ചെയ്തു.

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രസമിതിയിൽ വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കെ വിട്ടുപിരിഞ ഒ വി ജയന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

പ്രശ്സ്ത പ്രഭാഷകൻ അഡ്വ എ വി കേശവൻ അനാച്ഛാദന കർമ്മം നിർവഹിച്ചു തുടർന്ന് മണ്ഡലകാലത്തെ ആചാരങളെ കുറിച്ച് പ്രഭാഷണം നടത്തി.

ക്ഷേത്രപ്രസിഡന്റ്‌ ടി പി ബാലൻ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ സ്വാഗതം പറഞ്ഞു.

ക്ഷേത്രഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.


മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം 6:30 ന് രാജേഷ് നാദാപുരത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും

whatsapp-image-2024-11-20-at-20.24.46_257673f1

കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം സമാപിച്ചു.


തലശ്ശേരി:കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം സമാപിച്ചു.പിണറായി കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ച സി.സുരേന്ദ്രൻ നഗറിൽ പൊതുസമ്മേളനം കെ.ഇ.ഡബ്ള്യു.എസ്.എ സംസ്ഥാന പ്രസിഡൻറ് ടി.അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. പി.വി.രാഗേഷ് അധ്യക്ഷത വഹിച്ചു.വി.വി.പ്രസന്നൻ ചികിത്സാ സഹായ വിതരണം നടത്തി.കെ.ആർ.ഗോവിന്ദൻ,ഒർലാൻ്റോ,സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.ജയകൃഷ്ണൻ, ലെൻസ് ഫെഡ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.പുരുഷോത്തമൻ , ലയൺസ് ക്ലബ്ബ് ജില്ലാ സെക്രട്ടറി പ്രകാശൻ കാണി,തലശ്ശേരി പ്രസ്സ് ഫോറം സെക്രട്ടറി അനീഷ് പാതിരിയാട്,ടി.സുമേഷ് സംസാരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി ,പ്ലസ് ടു പ്രതിഭകളെ അനുമോദിച്ചു. നേതാക്കളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.കമ്പനി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം സംസ്ഥാന ട്രഷറർ കെ.പി.രമേശൻ നിർവഹിച്ചു.പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.


ചിത്രവിവരണം:കെ.ഇ.ഡബ്ള്യു.എസ്.എ സംസ്ഥാന പ്രസിഡൻറ് ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


വാർഡ് വിഭജനം,

പക്ഷപാതപരം ; യു ഡി. എഫ്


തലശ്ശേരി : മുനിസിപ്പൽ - പഞ്ചായത്ത് വാർഡ് വിഭജനം, അശാസ്ത്രീയവും, പക്ഷപാതപരവുമാണെന്ന് യു ഡി എഫ് തലശേരിനിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

  മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. ഇത്തരം വാർഡ് വിഭജനം നടത്തിയ ഉദ്യോഗസ്ഥന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു ഡി എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  യോഗത്തിൽ ചെയർമാൻ എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.

  എ ഐ സി സി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു.

  എ.കെ.ആ ബൂട്ടി ഹാജി, കെ.സി .അഹമ്മദ്, സുശീൽ ചന്ത്രോത്ത്, കെ.ഇ . പവിത്ര രാജ്, എ. പ്രേമരാജൻ മാസ്റ്റർ, ബഷീർ ചെറിയാണ്ടി, യൂസഫ് മാസ്റ്റർ ,ടി.എച്ച് അസ് ലം സംസാരിച്ചു.


capture

മൊയ്തു ഹാജി  നിര്യാതനായി 

മാഹി:ചാലക്കരയിലെ ലാമിർ മൊയ്തു ഹാജി (75) നാജറവിടെ സാവിൻകുട്ടിയുടെയും പാറാൽ മാഞ്ഞുവിൻ്റെയും മകനാണ് ഭാര്യ: പരിമഠം താഴെവീട്ടിൽ സുഹറാബി. മക്കൾ: നിഹാൽ (ദുബായ്), നുസറത്ത്ബാനു മരുമക്കൾ: ആഷിഖ് , ഷഹർബാൻ. സഹോദരങ്ങൾ: പരേതനായ ഹംസ, പരേതയായ നബീസു


vv_1731600143

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ



തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .

കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും

ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .

അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .

.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788


whatsapp-image-2024-11-20-at-23.19.41_e4a84aef

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25