സി.എൻ.ജി.വിൽപ്പനയിൽ ആനുകുല്യം തട്ടിയെടുക്കുന്നു : ചാലക്കര പുരുഷു

സി.എൻ.ജി.വിൽപ്പനയിൽ ആനുകുല്യം തട്ടിയെടുക്കുന്നു : ചാലക്കര പുരുഷു
സി.എൻ.ജി.വിൽപ്പനയിൽ ആനുകുല്യം തട്ടിയെടുക്കുന്നു : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 19, 11:19 PM

സി.എൻ.ജി.വിൽപ്പനയിൽ

ആനുകുല്യം തട്ടിയെടുക്കുന്നു

: ചാലക്കര പുരുഷു


മാഹി: പെട്രോളിനും, ഡീസലിനുമെന്ന പോലെ സി. എൻ.ജിക്കും ഗണ്യമായ വിലക്കുറവുള്ള മാഹിയിൽ ' അതിൻ്റെ ഇളവ് ഉപഭോക്താക്കൾക്ക് കിട്ടുന്നില്ലെന്ന് വ്യാപക പരാതി.

കേരളത്തിൽ 89 രൂപയാണ് ഒരു കിലോവിന് വില.എന്നാൽ ടാക്സ് ഇളവുള്ള മാഹിയിൽ 14 രൂപയുടെ വിലക്കുറവുണ്ടെങ്കിലും, കേരളത്തിലെ അതേ വിലയ്ക്ക് (89 രൂ) തന്നെയാണ് ഇവിടെയും വിൽപ്പന നടത്തുന്നത്.14.5 ശതമാനമാണ് നികുതി.ഇതനുസരിച്ച് 75 രൂപക്ക് മാഹിയിൽ സി.എൻ.ജി.ലഭിക്കണം'

ഒരു കിലോവിൽ ഒരു രൂപയാണ് ഡീലർമാർക്ക് കമ്മീഷൻ ലഭിക്കുക. ഒരു ലിറ്റർ പെട്രോളിനെന്ന പോലെ ,

ഒരു കിലോവിന് 14 രൂപയുടെ നികുതിയിളവുണ്ടായിട്ടും അദാനി ഗ്രൂപ്പ് ഇതിൻ്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ഇതു വഴി ലക്ഷങ്ങളുടെ ലാഭമാണ് ഇവർ പ്രതിമാസം കൊയ്യുന്നത്. എന്നാൽ പുതുച്ചേരിയിൽ ഇതിൻ്റെ ആനുകൂല്യം അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നുമുണ്ട്.

 ഒക്‌ടോബറിലെ ശരാശരി വിലയായ ₹74.69 മായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി വിലയിൽ കാര്യമായ മാറ്റം കാണിച്ചിട്ടില്ല.

 ഇന്ത്യയിലുടനീളം ദിവസവും രാവിലെ 6 ന് സി.എൻ.ജി. വിലകൾ സാധാരണഗതിയിൽ പരിഷ്കരിക്കും.

 ആഗോള ക്രൂഡ് ഓയിൽ വിലകൾ: സിഎൻജി നേരിട്ട് പ്രകൃതി വാതകത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കിലും, പ്രകൃതി വാതകത്തിൻ്റെ വില ആഗോള ക്രൂഡ് ഓയിൽ വിലയെ സാരമായി സ്വാധീനിക്കുന്നുണ്ട്. കാരണം, വ്യാവസായിക ഉപയോഗങ്ങളിൽ ഉപയോഗിക്കുന്നതിന് പ്രകൃതി വാതകം പലപ്പോഴും ചില എണ്ണ ഡെറിവേറ്റീവുകളുമായി (നാഫ്ത പോലെ) മത്സരിക്കുന്നു .

 അസംസ്‌കൃത എണ്ണയുടെ വില ഉയരുമ്പോൾ, പ്രകൃതിവാതകം ഉപയോഗിക്കുന്നത് കൂടുതൽ ലാഭകരമാകും, അതിൻ്റെ ആവശ്യകതയും വിലയും വർദ്ധിപ്പിക്കുന്നു.

 വിനിമയ നിരക്ക്: പ്രകൃതി വാതകം പലപ്പോഴും അന്താരാഷ്‌ട്ര തലത്തിൽ യുഎസ് ഡോളറിൽ വ്യാപാരം ചെയ്യപ്പെടുന്നു. 

ഇന്ത്യൻ രൂപയുടെ മുതൽ യു.എസ്.ഡി വരെയുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവിനെ നേരിട്ട് ബാധിക്കും. നികുതികൾ: സിഎൻജിയുടെ അന്തിമ വില നിശ്ചയിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 എക്സൈസ് ഡ്യൂട്ടിസിഎൻജിയുടെ ഉൽപ്പാദനത്തിൽ കേന്ദ്ര സർക്കാർ ചുമത്തുന്നു.

 മൂല്യവർധിത നികുതി (വാറ്റ്): സിഎൻജിയുടെ അന്തിമ വിൽപ്പന വിലയിൽ സംസ്ഥാന സർക്കാറും ചുമത്തുന്നു.

എല്ലാമായാലും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽഒരു കിലോ വിൽ 14 രൂപയുടെ ഇളവ് ലഭിക്കേണ്ടത് ഉപഭോക്താക്കൾക്ക് നൽകാതെ

 അദാനി ഗ്രൂപ്പ് തട്ടിയെടുക്കുകയാണ്

സാംസ്ക്കാരിക പരിപാടിയിൽ അക്കാദമി സങ്കുചിത രാഷ്ട്രീയം കലർത്തരുത്.


മാഹി: എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് അമ്പതാണ്ട് തികയുന്ന വേളയിൽ,

കേരള സാഹിത്യ അക്കാദമി മാഹിയിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളന വേദിയുടെ പേര് രാഷ്ട്രീയാന്ധതയുടെ പേരിൽ ബോധപൂർവ്വം തിരുത്തിയതിൽ ഡോ: അൻസാരി സ്മാരക സ്പോട്സ് & ആർട്സ് ക്ലബ്ബ് സെക്രട്ടരി വളവിൽ വിജയൻ പ്രതിഷേധിച്ചു.

പൊതു സ്ഥാപനങ്ങൾക്ക് സർക്കാർ നേതാക്കളുടേയും, മഹദ് വ്യക്തിത്വങ്ങളുടേയും നാമകരണം നടത്തുന്നത് സ്വാഭാവികമാണ്. മയ്യഴിയിൽ തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനണൾക്കും മെഡിക്കൽ കോളജിനും, ടൗൺ ഹാളുകൾക്കു മെല്ലാം സർക്കാർ ആദര സൂചകമായി നേതാക്കളുടെ പേര് നൽകിയിട്ടുണ്ട്.

മാഹിയിലെ ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിനെ ടൗൺ ഹാളാക്കി മാറ്റി പ്രചാരണം നടത്തുന്നത് കേരള സാഹിത്യ അക്കാദമി പോലുള്ള മഹത്തായ സ്ഥാപനത്തിന് അഭികാമ്യമല്ലെന്നും, സങ്കുചിത രാഷ്ട്രീയ താൽപ്പര്യം പ്രകടിപ്പിക്കുന്നത് അക്കാദമിയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു

whatsapp-image-2024-11-19-at-18.49.02_c2b6f4b2

രക്തസാക്ഷി സ്തൂപം അനാച്ഛദനം ചെയ്തു


മാഹി:സി.പി.എം. തലശ്ശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചാലക്കരയിൽ  തലശ്ശേരി മേഖലയിലെ 31 രക്തസാക്ഷികളുടെ ചിത്രങ്ങൾ അടങ്ങിയ രക്തസാക്ഷി സ്തൂപം 

.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു

കെ.പി. രമേശൻ അദ്ധ്യക്ഷത വഹിച്ചു

 സി.കെ.രമേശൻ . കാത്താണ്ടി റസാക്ക് . വടക്കൻ ജനാർദ്ദനൻ , കെ.ജയപ്രകാശൻ . രമേശ്ബാബു .ടി.സുരേന്ദ്രൻ .കെ.പി.നൗഷാദ് . .സുനിൽകുമാർ സംസാരിച്ചു. വിജേഷ് ചാലക്കര സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: സി.പി എം. ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


aq

മധ്യവയസ്കൻ 

മരിച്ച നിലയിൽ


തലശ്ശേരി: എം.എം. റോഡ്‌ പി.വി കോംപ്ലക്സിലെ മൂന്നാം നിലയിൽ അവശനിലയിൽ കണ്ടെത്തി ജനറൽ ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. 

60-65 വയസ് തോന്നിക്കും. ഇരുനിറം, നരയോടു കൂടിയ താടിയും മുടിയും മീശയും. കറുപ്പിൽ വെള്ള കളളികളോട് കൂടിയ ഫുൾകൈ ഷർട്ടും കാവി മുണ്ടുമാണ് വേഷം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ തലശ്ശേരി പൊലീസിൽ അറിയിക്കണം. ഫോൺ: 0490 2323352, 9497935295, 9497987207.

റേഷൻ കടകൾ അടച്ചിട്ട് വ്യാപാരികൾസമരത്തിന്


തലശ്ശേരി: രണ്ടര മാസമായി മുടങ്ങികിടക്കുന്ന റേഷൻ വ്യാപാരികളുടെ വേതനവും കഴിഞ്ഞ ഓണത്തിന്ന് അനുവദിച്ച ഉൽസവ ബത്തയും നൽകാത്തതിൽ

പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിലെ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് മുന്നിൽ ധർണ സമരം സംഘടിപ്പിക്കും. റേഷൻ വ്യാപാരി കോർഡിനേഷൻ

 സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സമരം. 

റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലാണ് 

ധർണ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ധർണ ആരംഭിക്കും. റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് ധർണ സമരത്തിൽ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


zz

കദീശ നിര്യാതയായി


മാഹി :പാറക്കലിലെ തായലകത്ത് കദിശ (90 ) നിര്യാതയായി. പരേതനായ കെ.പി. അബുബക്കറിൻ്റെ ഭാര്യയാണ്. മക്കൾ: അബ്ദുൽ അസിസ്സ്, അബ്ദുൽ റഹിം (ഖത്തർ.) സലിം, നൗഷാദ് മരുമക്കൾ: ഹാജറാ .നുഫൈല , ഷിഫാന , ഫാസിന. സഹോദരൻ ഖാദർ കുട്ടി ( ദർബാർ ഹാജി) 'പരേതനായ അബുട്ടി സഹോദരി :സുബൈദ '


നിട്ടൂർ എൻ.ടി.ടി.എഫ്

65ാം വാർഷിക നിറവിൽ 


 തലശേരി: തൊഴിൽ നൈപുണ്യ മേഖലയിൽ രാജ്യാന്തര പ്രശസ്തിയുള്ള നിട്ടൂരിലെ എൻ. ടി.ടി.എഫ് തൊഴിൽ പരിശീലന കേന്ദ്രം 65ാം വാർഷിക നിറവിലെത്തി -

1959 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ സ്ഥാപക ദിന, വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമിട്ടതായി പ്രിൻസിപ്പൽ ആർ. അയ്യപ്പനും സീനിയർ ഓഫിസർ വികാസ് പലേരിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

20. 21,തിയതികളിൽ എൻ.ടി.ടി.എഫിന്റെ പാലയാട്  കേന്ദ്രത്തിൽ ചരിത്ര, ചിത്ര പ്രദർശനം, നൈപുണ്യ പ്രദർശനം, സാങ്കേതിക പ്രദർശനം തുടങ്ങിയ അനുബന്ധ പരിപാടികളും തലശ്ശേരിയിൽ , ഫ്ലാഷ് മോബ്, വിളംബര ഘോഷയാത്ര എന്നിവയും നടത്തും. വാർഷികാഘോഷ പരിപാടികൾ 24 ന് പാലയാട്ടെ അസാപ് പരിശിലന കേന്ദ്രത്തിൽ സമാപിക്കും. രാവിലെ 10 ന് ചേരുന്ന സമാപന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ മുഖ്യാതിഥിയായിരിക്കും.


വേദിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും അവാർഡ് ദാനം, ഏഷ്യയിലെ ആദ്യ ടൂൾ ആന്റ് ഡൈമെയ്ക്കർ എഞ്ചീനിയർ എന്ന ബഹുമതിയുള്ള നിട്ടൂർ എൻ.ടി.ടി. എഫിലെ തലശ്ശേരിക്കാരിയായ പൂർവ്വ വിദ്യാർത്ഥിനി പി.വി.രാജലക്ഷ്മിയെ ആദരിക്കൽ ,കലാപരിപാടികൾ എന്നിവ സമാപനത്തിൻ്റെ ഭാഗമായി അരങ്ങേറും.വൈസ് പ്രിൻസിപ്പൽ വി.എം. സരസ്വതി, അഡ്മിനിസ്ട്രേറ്റിവ് മാനേജർപി.പി.ഷീമ,അക്കൌണ്ട്സ് അസി. മാനേജർ വി.എം.രാജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


aaaa

പി.വി. വിദ്യാവതി നിര്യാതയായി


തലശ്ശേരി:തിരുവങ്ങാട് നന്ദഗോകുൽ അപ്പാർട്ട്മെൻ്റിലെ പി.വി. വിദ്യാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കരുണാകരൻ .

മക്കൾ: 

വിവേക് കരുണാകരൻ,

ദീപ്തി കരുണാകരൻ .

മരുമക്കൾ:

തനുശ്രീ, വിപിൻ

സഹോദരങ്ങൾ:

പി.വി. ശ്രീജയൻ, ഭാർഗവി , ഭാനുമതി, ജയകുമാർ, ശശികുമാർ പരേതരായ പി.വി.വിജയൻ, രാമദാസൻ, ശ്രീനിവാസൻ.

സംസ്കാരം ഇന്ന് കാലത്ത് 10 -30 ന്

കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

whatsapp-image-2024-11-19-at-18.24.08_aa14c4e6

ന്യൂ മാഹി പഞ്ചായത്തിലെ മങ്ങാട് രയരോത്തും കണ്ടി - മിനാർ പള്ളി റോഡ്. പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ' ഏത് നിമിഷവും നിലംപൊത്താറായ ഇലക്ടിക് പോസ്റ്റും കാണാം.


asdf

ഇന്ദിരാജി ഓർമ്മ ദിന സംഗമം നടത്തി


മാഹി:മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 107) _മത് ജന്മദിനം ആഘോഷിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർമ്മ ദിന സമ്മേളനം നടത്തി പള്ളൂർ ഇന്ദിരാ ഭവനിൽ ചേർന്ന ചടങ്ങിൽ പി.പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു.

പി.ടി സി ശോഭ - വി. ടി ഷംസുദിൻ , ആഷാലത, നളനി ചാത്തു, അജയൻ പുഴിയിൽ '

ജിജേഷ് ചാമേരി, അൻസിൽ അരവിന്ദ്, 'എംശ്രീ ജയൻ സംസാരിച്ചു.

കെ. കെ. ശ്രീജിത്ത്. ഷാജു കാനം' കാഞ്ചനാണു

 നേതൃത്വം നൽകി.


ചിത്രവിവരണം: ഇന്ദിരാഭവനിൽ നടന്ന ഇന്ദിരാജി ഓർമ്മ ദിന സംഗമം


www

ഇന്ദിരാജി ഓർമ്മ ദിന സംഗമം നടത്തി

മാഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107 മാത് ജന്മദിനം ദേശിയ ഉദ്ഗ്രഥന ദിനമായി ആഘോഷിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പർച്ചന നടത്തി. ജന്മദിന സംഗമത്തിൽ എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി വി.ടി ശംസുദ്ദിൻ ദേശിയ ഉദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി മാഹിബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, പി.കെ ശ്രീധരൻ , എം.പി.പുഷ്പ രാജ് , കെ.അനിൽകുമാർ , സംസരിച്ചു. പ്രദിപൻ വളളിൽ സ്വാഗതവും പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സി.അജിതൻ ,പാറമ്മൽ പുരുഷു, രാഘവൻ മേസ്ത്രി, സി.ശ്രീധരൻ കെ. പ്രഭാകരൻ നേതൃത്വം നൽകി. മധുര പലഹാര വിതരണവുമുണ്ടായി.


ചിത്രവിവരണം: ചെമ്പ്രയിൽ നടന്ന ഇന്ദിരാജി അനുസ്മരണ ചടങ്ങ്

capture_1732039749

കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ

സമ്മേളനം തുടങ്ങി .


തലശ്ശേരി:കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം തുടങ്ങി . പിണറായി കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ച സി.സുരേന്ദ്രൻ നഗറിൽ പ്രതിനിധി സമ്മേളനം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പി.വി.രാഗേഷ് അധ്യക്ഷത വഹിച്ചു.കെ.ഇ.ഡബ്ള്യു.എസ്.എ സംസ്ഥാന പ്രസിഡൻറ് ടി.അനിൽകുമാർ മുഖ്യഭാഷണം നടത്തി. കെ.പി.രമേശൻ ചികിത്സാ സഹായവിതരണം നടത്തി.പി.പി.ഷിബു,വി.രതീഷ്, എം.പ്രശോഭ്,എ.സുരേഷ് ബാബു,ബൈജു പുതുക്കുടി,സി.ദാസൻ, കെ.ഹേമന്ദ് കുമാർ,കെ. എച്ച്.മേരിദാസ്, കെ.ആർ.ഗോവിന്ദൻ, എൻ.പി.മഹേഷ്, സുനിൽകുമാർ സംസാരിച്ചു.വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരവ് അനുമോദനം, ചികിത്സാ സഹായ വിതരണം,കമ്പനി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം നാളെ നടക്കും.പ്രകടനം, കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കും.

20ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.


മാഹിയിൽ 21,22,23

തീയ്യതികളിൽ

ജല വിതരണം മുടങ്ങും


മാഹി:കേരള വാട്ടർ അതോറിറ്റി

മട്ടന്നൂർ - മരുതായി റോഡിൽ പൈപ്പ്‌ ലൈൻ മാറ്റുന്ന പ്രവർത്തി

നടത്തുന്നതിനാൽ

നവംബർ 21, 22, 23 തീയ്യതികളിൽ മാഹി മേഖലയിൽ ശുദ്ധ ജല വിതരണം മുടങ്ങും. ആയതിനാൽ ഈ ദിവസങ്ങളിലേക്ക് ആവശ്യമായ കുടിവെള്ളം ശേഖരിച്ച് വെച്ച് വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് മുഴുവൻ ഉപഭോക്താക്കളോടും

മാഹി പൊതുമരാമത്ത് വകുപ്പ് ജല വിതരണ വിഭാഗം അസി. എൻജിനിയർ അറിയിച്ചു. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 0490 2332542, 2333200. 9446102619


whatsapp-image-2024-11-19-at-18.21.56_4b4c495a

ബി സി സി ഐ വുമൺസ് അണ്ടർ 15 ഏകദിന ട്രോഫി : ആരിത കേരള ടീമിൽ


തലശ്ശേരി:വനിത ക്രിക്കറ്റിൽ കണ്ണൂരിൽ നിന്നുള്ള പുത്തൻ താരോദയമായി പി.വി ആരിത. നവംബർ 21 മുതൽ ഷിമോഗയിൽ ആരംഭിക്കുന്ന ബി സി സി ഐ വുമൺസ് അണ്ടർ 15 ഏകദിന ട്രോഫിയ്ക്കുള്ള കേരള ടീമിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയായ പി.വി ആരിത തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് എ യിൽ നവംബർ 21 ന് ഹരിയാന , 23 ന് തമിഴ്നാട്,25 ന് ബീഹാർ ,27 ന് നാഗാലാൻറ് ,29 ന് ഹൈദരാബാദ് എന്നീ ടീമുകളുമായി കേരളം ഏറ്റുമുട്ടും.റെയ്ന റോസാണ് കേരള ക്യാപ്റ്റൻ. 

വലം കൈയ്യൻ ലെഗ് സ്പിന്നറും വലംകൈയ്യൻ മധ്യനിര ബാറ്ററുമായ ആരിത ആദ്യമായാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 15 വയസ്സിന് താഴെയുള്ള കണ്ണൂർ ജില്ല ടീം ക്യാപ്റ്റനാണ്.

കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന റെഗുലർ ക്യാമ്പിൽ ഒ.വി.മസർ മൊയ്തു,ഡിജു ദാസ്,എ.കെ.രാഹുൽ ദാസ് ,സുബിൻ സുധാകരൻ എന്നിവരുടെ കീഴിലാണ് പരിശീലനം.കണ്ണൂർ അഴീക്കോട് പുതിയാപറമ്പ കാടന്മാർവീട്ടിൽ കെ വി .ഗിരീഷിൻ്റേയും പി.വി മഞ്ജുളയുടേയും മകളാണ്. പി.വി.ആദിഷ് ഏക സഹോദരനാണ്.അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.മൽസരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനവും ചിട്ടയോടെയുള്ള പരിശീലനവുമാണ് ആരിതയുടെ നേട്ടത്തിന് പിന്നിലെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ സി എം ഫിജാസ് അഹമ്മദ് പറഞ്ഞു.


whatsapp-image-2024-11-19-at-20.09.38_d6b71f40

നിയമം ലംഘിച്ച വാഹനങ്ങൾ ഗേറ്റിൽ കുരുങ്ങി


ന്യൂ മാഹി: ഗേറ്റ് അടക്കുന്ന സൂചനകൾ നൽകുകയും, സൈറൺ മുഴക്കുകയും ചെയ്തിട്ടും ഗേറ്റ് അടക്കാനാവാത്ത വിധം മുന്നോട്ടെടുത്ത വാഹനങ്ങൾ ഒടുവിൽ ഗേറ്റിനകത്ത് കുടുങ്ങി.

പെരിങ്ങാടി റെയിൽവേ ഗേറ്റിൽ ഗേറ്റ് മാൻ വണ്ടി നിർത്താൻ പറഞ്ഞിട്ടും, നിയമം അനുസരിക്കാതെ, ഗേറ്റ് മാന്റെ വാക്ക് കേൾക്കാതെ വീണ്ടും മുമ്പോട്ടെടുത്ത വണ്ടികൾ ഒടുവിൽ ഓട്ടോമാറ്റിക് ഗേറ്റ് അടഞ്ഞതോടെ റെയിൽവേ പാളത്തിൽ കുടുങ്ങി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും അനധികൃതമായി വണ്ടി മുന്നോട്ട് എടുത്ത ഡ്രൈവർമാരും വാഹനങ്ങളും മിക്കവാറും നിയമന നടപടികൾ നേരിടേണ്ടി വരുമെന്നാണ് വിവരം 



ചിത്രവിവരണം: ഗേറ്റിൽ കുരുങ്ങിയ വാഹനങ്ങൾ


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan