തലശ്ശേരി സർക്കിൾ തല സഹകരണ വാരാഘോഷം

തലശ്ശേരി സർക്കിൾ തല സഹകരണ വാരാഘോഷം
തലശ്ശേരി സർക്കിൾ തല സഹകരണ വാരാഘോഷം
Share  
2024 Nov 18, 08:15 PM

തലശ്ശേരി സർക്കിൾ തല

സഹകരണ വാരാഘോഷം

തലശ്ശേരി: സഹകരണ വാരാഘോഷം തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

തലശ്ശേരി കോ-ഓപ്പ് റൂറൽ ബാങ്ക് ഇ നാരായണൻ ബാങ്ക്വറ്റ് ഹാളിൽ ചേർന്ന സമാപന സമ്മേളനം കേരള സംസ്ഥാന റജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. റെയ്ഡ്കൊ ചെയർമാൻ എം.സുരേന്ദ്രൻ, വി.എ. നാരായണൻ,എൻ.വി. രമേശൻ, കെ. ലതിക സംസാരിച്ചു.

നിക്ഷേപ സമാഹരണത്തിൽ മുൻപന്തിയിലെത്തിയ സർക്കിളിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

സഹകരണ വാരാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ, സഹകരണ ജീവനക്കാർ, ഭരണസമിതിയംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ സി.രാമകൃഷ്ണൻ, സംസ്ഥാന സഹകരണ യൂണിയൻ മാനേജ്മെൻ്റ് കമ്മിറ്റിയംഗം സി.വി. ശശീന്ദ്രൻ എന്നിവർ വിതരണം ചെയ്തു.

അസിസ്റ്റൻ്റ് രജിസ്ട്രാർ എ.കെ.ഉഷ സ്വാഗതവും അസിസ്റ്റൻ്റ് ഡയറക്ടർ

പ്രജിത്ത് ഭാസ്ക്കർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെമിനാറിൽ സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്ന വിഷയം കോ. ഓപ്പ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഡയറക്ടർ എം.വി.ശശികുമാർ അവതരിപ്പിച്ചു. കെ.പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സജീവ് മാറോളി , എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.

ചോയൻ സ്വാഗതവും സന്ധ്യാ സുകുമാരൻ നന്ദിയും പറഞ്ഞു

സഹകരണ സ്ഥാപനങ്ങളുടെ ആധുനീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽസഹകരണ സംഘം കണ്ണൂർ ജോയിൻ്റ് ഡയറക്ടർ ഇ രാജേന്ദ്രൻ വിഷയാവതരണം നടത്തി.

കെ.യു.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റബ്കോ ചെയർമാൻ കാരായി രാജൻ,

സി കെ.വിജയൻ മാസ്റ്റർ, കെ.എം. രഘുരാമൻ, പി.സുരേഷ് ബാബു, മനോജ് അണിയാരത്ത്, പി.ജിതേഷ് സംസാരിച്ചു. സി.പ്രദീപൻ സ്വാഗതവും പി.കെ.ബിജോയ് നന്ദിയും പറഞ്ഞു.



ചിത്രവിവരണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1731944663

കിടപ്പ് രോഗികളുടെ

സൗഹൃദ സംഗമം സംഘടിപ്പിച്ചു


തലശ്ശേരി : മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) ചമ്പാട് യൂണിറ്റ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു.


അരയാക്കൂൽ അൽ ബീർ സ്കൂളിൽ സംഘടിപ്പിച്ച സംഗമം വിൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് സി സി ഒ നാസർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ചമ്പാട് യൂണിറ്റ് പ്രസിഡൻ്റ് സാബിറ ടിച്ചർ അധ്യക്ഷത വഹിച്ചു.

എം എസ് എസ് വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് കെ വി റംല ടീച്ചർ, എം എസ് എസ് ചമ്പാട് യൂണിറ്റ് പ്രസിഡൻ്റ് പി എം അഷ്റഫ്, വാർഡ് മുൻ അംഗം പ്രസന്ന, കാരുണ്യ പ്രവർത്തകൻ ഇ ടി മുസ്തഫ, ഡോ. പി മുഹമ്മദ്, ഇ കുഞ്ഞിമ്മൂസ, ഉമ്മർ കൂട്ടുമുഖം സംസാരിച്ചു.

വനിതാ വിംഗ് ചമ്പാട് യൂണിറ്റ് സെക്രട്ടറി മുംതാസ് ചമ്പാട് സ്വാഗതവും കോർഡിനേറ്റർ

എ വി റുഖ്സാന നന്ദിയും പറഞ്ഞു. ഡോ. ഫാരിസ് അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ പാനൂർ മൂപ്പൻസ് ഫസ്റ്റ് കെയർ ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ സൗജന്യ മെഡിക്കൽ സേവനവും ഒരുക്കിയിരുന്നു.


വിവിധ പ്രദേശങ്ങളിൽ നിന്നായി മുപ്പത്തഞ്ചോളം കിടപ്പുരോഗികൾ സംഗമത്തിൽ പങ്കെടുത്തു. ആടിയും പാടിയും അവശരെ ചേർത്തുപിടിച്ച് എം എസ് എസ് ചമ്പാട് യൂണിറ്റ് വനിതാവിംഗ് സംഘടിപ്പിച്ച സൗഹൃദ സംഗമം നവ്യാനുഭവമായി.


ചിത്രവിവരണം: സി.സി.ഒ .നാസർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-18-at-20.09.31_ac2701d2

എക്സൽ കായിക മേള നടത്തി


തലശ്ശേരി:എക്സൽ പബ്ലിക് സ്കൂൾ വാർഷിക കായിക ദിനം

ജസ്റ്റിസ് കൃഷ്ണയ്യർ സ്മാരക തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് കളരിപ്പയറ്റിൽ സ്വർണമെഡൽ നേടിയ സി.എം. ദേവിക ദീപക് സ്കൂൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിൽ സ്വർണം നേടിയ ചഞ്ചന സി ഒളിമ്പിക്‌സ് ദീപം തെളിയിച്ചു. നാല് ഹൗസുകൾ, ജലം, പൃഥ്വി, വായു, അഗ്നി, സ്കൂൾ ബാൻഡ് ട്രൂപ്പ്, ഗൈഡ് വോളൻ്റിയർമാർ എന്നിവരടങ്ങുന്ന വർണ്ണാഭമായ മാർച്ച്പാസ്റ്റ് നടത്തി, മുഖ്യാതിഥികൾ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കരാട്ടെ ഡിസ്‌പ്ലെ , എയ്റോബിക്സ്, ഡ്രിൽ എന്നിവ നടന്നു. ഷോർട്ട്‌പുട്ട്, ലോങ്ങ് ജമ്പ് , ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, 100 മുതൽ 1500 മീറ്റർ വരെ ഓട്ടമത്സരം, റിലേ ഡിസ്‌കസ് ത്രോ തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ പങ്കെടുത്തു. പരിപാടികൾക്ക് സമാപനമായി വൈകുന്നേരം സ്‌കൂൾ പതാക താഴ്ത്തി പ്രിൻസിപ്പലിന് കൈമാറുകയും ചെയ്തു. ഹെഡ് ഗേൾ കുമാരി ഗായത്രി എസ് റാം സ്വാഗതം പറഞ്ഞു. കുമാരി ശ്രദ്ധ സഞ്ജയ്, അഗ്നി ഹൗസ് വൈസ് ക്യാപ്റ്റൻ കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ കൃപേഷ് കെ.വി. പിടിഎ പ്രസിഡൻ്റ് ആശംസാഭാഷണം നൽകി. , സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ആദിത്യൻ എസ് രാജീവ് നന്ദി പറഞ്ഞു.

പ്രിൻസിപ്പൽ ശ്രീമതി സതി എം കുറുപ്പ്, ഡോ പി രവീന്ദ്രൻ ട്രസ്റ്റി, വൈസ് പ്രിൻസിപ്പൽമാരായ വി.കെ. സുധീഷ്, പ്രിയേഷ് പി, വി.പി. മോഹനൻ, , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. വിനോദൻ, വെൽഫെയർ ഓഫീസർ, രാജേഷ് എം, പി.ഇ. അധ്യാപകരായ വിഷ്ണു ദയാനന്ദ്, ശരത് വി, അക്ഷയ്, അനുശ്രീ, തീർത്ഥ ഷാജ്. കോഓർഡിനേറ്റർമാർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി .

വർണാഭമായ ചടങ്ങിൽ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.


ചിത്രവിവരണം:സി.എം. ദേവിക ദീപക് സ്കൂൾ പതാക ഉയർത്തുന്നു.


capture_1731946557

നോവൽ ചർച്ച സംഘടിപ്പിച്ചു


ചൊക്ലി: ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ, മൊയാരത്ത് ശങ്കരൻ രചിച്ച 'ഒരു പെൺകിടാവിന്റെ തന്റേടം'' എന്ന നോവൽ ചർച്ച ചെയ്തു .മൊയാരത്തിന്റെ ബന്ധുകൂടിയായ ഡോ.അണിമ പുസ്തകം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു .

പി.കെ.മോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ, കവിയൂർ രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

പ്രഫ: എ.അശോകൻ, ജനാർദ്ദനൻ മൊയാരത്ത്, വി.കെ.അനിത ടീച്ചർ, ബാലകൃഷ്ണൻ മൊകേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇംഗ്ലീഷ് നോവലിൽ നിന്നും ലഭിച്ച ആശയത്തെ അന്നത്തെ കേരളീയ പശ്ചാത്തലത്തിൽ പുനരാവിഷ്കരിക്കുകയാണ് മൊയാരം ഈ നോവലിൽ ചെയ്തിട്ടുള്ളത്.

അച്ഛന്റെ മരണശേഷം, മരുമക്കത്തായ രീതിയിൽ സ്വത്തുക്കളെല്ലാം മരുമകന് ഒസ്യത്തായി നൽകപ്പെട്ടതിനാൽ നിരാലംബയായി തീർന്ന ഭാരതി എന്ന പെൺകുട്ടി. അഭ്യസ്തവിദ്യയായ അവൾ ഒട്ടും പകച്ചു നിൽക്കാതെ ഒരു ജോലി കണ്ടെത്തി, ആത്മാഭിമാനത്തോടെ, സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിക്കുന്നു .തികച്ചുംപുരുഷമേധാവിത്വത്തിലധിഷ്ഠിതമായ അന്നത്തെ സമൂഹത്തിൽ ധീരവും, തികച്ചും പുരോഗമനാത്മകവുമായിരുന്നു ആ തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി കുറച്ചു വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയ മരുമകൻ ശ്രീധരൻ നമ്പ്യാർ ഈ സന്ദർഭത്തിൽ തറവാട്ടിൽ തിരിച്ചെത്തുന്നു .ഭാരതി ജോലിക്ക് പോയി ജീവിക്കേണ്ടെന്നും, കാരണവരുടെ ഒസ്യത്തു പ്രകാരം സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും, അതിനാൽ തറവാട്ടിൽ തന്നെ താമസിച്ചു കൊള്ളണമെന്നും, ഒസ്യത്ത് മാറ്റി സ്വന്തം പേരിൽ എഴുതി തരാമെന്നും അയാൾ ഭാരതിയെ അറിയിക്കുന്നു .

ആരുടേയും ഔദാര്യം പറ്റി ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശഠിച്ച അവളെ, ഒസ്യത്ത് പ്രകാരം തനിക്ക് ലഭിച്ച സംരക്ഷണ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി തറവാട്ടിൽ തന്നെ തുടരാൻ അയാൾ നിർബന്ധിക്കുന്നു .തുടർന്ന് അവർ തമ്മിൽ നടക്കുന്ന സംഘർഷാത്മക ജീവിത സന്ദർഭങ്ങളും, പ്രണയവും, പ്രണയ തകർച്ചയും, അന്നത്തെ നായർ തറവാടുകളിലെ ആണധികാരത്തിന്റെയും, സ്ത്രീ വിവേചനത്തിന്റേയും ഒക്കെ പശ്ചാത്തലത്തിൽ ചടുലമായി, മൊയാരം ഈ നോവലിൽ അവതരിപ്പിക്കുന്നു .

വിഭിന്ന മുഖങ്ങളായി ശോധ, പത്മാവതി തുടങ്ങിയ കഥാപാത്രങ്ങളും, പ്രതി കാരത്തിന്റെയും, വഞ്ചനയുടേയും പ്രതീകമായ ഗോവിന്ദൻ വക്കീലും, അഭ്യസ്തവിദ്യനെങ്കിലും ചപലനായ ബാലകൃഷ്ണൻ അടിയോടിയും, കിടപ്പു രോഗിയായി ദുരിതമനുഭവിക്കുന്ന വീര വർമ്മത്തമ്പുരാനും ഒക്കെ വായനക്കാരുടെ ഉള്ളുലയ്ക്കും വിധം അവതരിക്കപ്പെട്ടിരിക്കുന്നു .

ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ നോവലിനെ ആദ്യന്തം ഉദ്വേഗഭരിതമാക്കുന്നു .സാഹസികമായ കുതിര സവാരിയുടേയും, മനസ്സിൽ ആർദ്രത സൃഷ്ടിക്കുന്ന സംഗീതാവതരണത്തിന്റേയും ആവിഷ്കാരം  വായനയെ ഏറെ ആകർഷകമാക്കുന്നു .

ഒ.ചന്തുമേനോന്റെ ഇന്ദുലേഖയോട് കിടപിടിയ്ക്കുന്ന ഈ നോവലിന് മലയാള സാഹിത്യ ലോകം എന്തുകൊണ്ട് അർഹമായ ഇടം നൽകിയില്ല എന്നതിൽ അവതാരകയും, ചർച്ചയിൽ പങ്കെടുത്തവരും ഉത്കണ്ഠ രേഖപ്പെടുത്തി.



ചിത്രവിവരണം: കവിയൂർ രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-11-18-at-20.10.06_5986601b

ഇൻറ്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ്


മാഹി:സ്പോട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എംഎം നഴ്സറി & യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കരാത്തെ ബെൽറ്റ് എക്സാമിനേഷനും ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പും നടന്നു. സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപിക ആർ . ബിന്ദു അധ്യക്ഷത വഹിച്ചു. മാനേജർ അബു താഹിർ കോമ്മോത്ത് ഉദ്ഘാടനം ചെയ്തു. മുസ്തഫ പറമ്പത്ത് സംസാരിച്ചു. കരാത്തെ മുഖ്യ പരീശീലകൻ സെൻസായി കെ.വിനോദ് കുമാർ സ്വാഗതവും സെൻസായി ഇ.കെ. സനിൽ നന്ദിയും പറഞ്ഞു..ഡബ്ല്യു കെ എഫിന്റെ നിയമാവലി അനുസരിച്ച് നടന്ന കത്ത ചാമ്പ്യൻഷിപ്പിൽ നിന്ന് വിജയികളായ വിദ്യാർത്ഥികൾക്ക് 2025-2026 വർഷത്തെ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . 


ചിത്രവിവരണം: . ഇൻ്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് സ്കൂൾ മാനേജർ അബു താഹിർ കോമ്മോത്ത് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-18-at-20.43.38_0082e77e

ഫയർ സർവീസ് : ഡ്രൈവർ യോഗ്യത പരീക്ഷ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


മാഹി: പുതുച്ചേരി ഫയർ സർവ്വീസിൽ ഫയർമാൻ ഡ്രൈവർ ഗ്രേഡ് III തസ്തികയിലേക്ക് നേരിട്ട് റിക്രൂട്ട്‌ ചെയ്യാനുള്ള യോഗ്യതാ പരീക്ഷയുടെ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിൽ (പിഎസ്ടി) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള കോംപിറ്റൻസി ടെസ്റ്റ് നവംബർ 23 മുതൽ ഡിസംബർ 8 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ പുതുച്ചേരി മേട്ടുപ്പാളയം ട്രാക്ക് ടെർമിനലിൽ

 നടക്കും. വിശദമായ വിവരങ്ങൾക്ക് https://recruitment.py.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പുതുച്ചേരി ഡിവിഷണൽ ഫയർ ഓഫീസർ കെ.ഇളങ്കോ അറിയിച്ചു.


ഫയർ സർവീസ് : ഡ്രൈവർ യോഗ്യത പരീക്ഷ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


മാഹി: പുതുച്ചേരി ഫയർ സർവ്വീസിൽ ഫയർമാൻ ഡ്രൈവർ ഗ്രേഡ് III തസ്തികയിലേക്ക് നേരിട്ട് റിക്രൂട്ട്‌ ചെയ്യാനുള്ള യോഗ്യതാ പരീക്ഷയുടെ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിൽ (പിഎസ്ടി) യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള കോംപിറ്റൻസി ടെസ്റ്റ് നവംബർ 23 മുതൽ ഡിസംബർ 8 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ പുതുച്ചേരി മേട്ടുപ്പാളയം ട്രാക്ക് ടെർമിനലിൽ

 നടക്കും. വിശദമായ വിവരങ്ങൾക്ക് https://recruitment.py.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പുതുച്ചേരി ഡിവിഷണൽ ഫയർ ഓഫീസർ കെ.ഇളങ്കോ അറിയിച്ചു.


whatsapp-image-2024-11-18-at-22.26.10_eb5c9e3e

ദാമോദരൻ നിര്യാതനായി


ചൊക്ലി കവിയൂർ    രാജൻ സ്മാരക വായനശാലക്ക് സമീപം നീലാഞ്ജനത്തിൽ മൊട്ടേമ്മൽ ദാമോദരൻ (77) നിര്യാതനായി ഭാര്യ: സൗമിനി , മക്കൾ:ബിജോയ്, ബിനോയ്, ബിനിഷ മരുമകൻ: ശ്യാം  (നീതി മെഡിക്കൽ ഷോപ്പ് മഞ്ഞോടി.)

സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan