പൂമരം ചിത്രോത്സവം വരവർണ്ണങ്ങളുടെ മഹോത്സവമായി.

പൂമരം ചിത്രോത്സവം വരവർണ്ണങ്ങളുടെ മഹോത്സവമായി.
പൂമരം ചിത്രോത്സവം വരവർണ്ണങ്ങളുടെ മഹോത്സവമായി.
Share  
2024 Nov 17, 11:48 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പൂമരം ചിത്രോത്സവം

ണ്ണങ്ങളുടെ

മഹോത്സവമായി.


കണ്ണൂർ: ഉത്തര കേരളത്തിലെ ഏറ്റവും വലിയബാലചിത്രോത്സവമായ പൂമരത്തിന്പയ്യാമ്പലം ഉറുസുലേൻ' സീനിയർ സെക്കൻഡറി സ്കൂൾ വേദിയായി.

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച എട്ടാമത് വർണ്ണോത്സവത്തിൽ അറുന്നൂറോളം ചിത്രകാര പ്രതിഭകൾ പങ്കെടുത്തു.


പ്രമുഖ ചിത്രകാരൻ കെ.കെ.സനിൽ കുമാറാണ് നിമിഷ പ്രകൃതി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തത്.

തത്സമയം തന്നെ വിറ്റുപോയ ഈ ചിത്രത്തിൻ്റെ പ്രതിഫല സംഖ്യ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി നൽകി.ചെയർമാൻ

രാമദാസ് കതിരൂർ അദ്ധ്യക്ഷത വഹിച്ചു.

സാംസ്ക്കാരിക സമ്മേളനം കണ്ണൂർ തഹസിൽദാർ എം.ടി.സുരേഷ് ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു.

 കെ.പി.സുബേർ, മമ്പറം ദിവാകരൻ, രാധാകൃഷ്ണൻ മാണിക്കോത്ത് പി.സി.അസൈനാർ, പ്രൊഫ: ദാസൻ പുത്തലത്ത്, സിസ്റ്റർ അർച്ചന പോൾ, എസ്.വി.മാലിനി, വർഗ്ഗീസ് കളത്തിൽ ചാലക്കര പുരുഷു, പി. ധനലക്ഷമി ,സുരേഷ് ബാബു, പി.മുഹമ്മദ് ഇഖ്ബാൽ, പി.ജി.ശിവ ബാബു, സഞ്ജന രാജീവൻ, വി.മണികണ്ഠൻ സംസാരിച്ചു.

aaaa_1731864988

ബാല പ്രതിഭകളായി മിൻഹ ഷെറിൻ (കണ്ണൂർ) നിരവ് എസ്.ഗണേഷ് (കോട്ടയം മലബാർ ) എന്നിവരെ തെരഞ്ഞെടുത്തു.

ഓരോ വിഭാഗത്തിലേയും വിജയികൾക്ക് പുറമെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സംഗീത - നൃത്ത പരിപാടികൾ അരങ്ങേറി.


ചിത്രവിവരണം: സാംസ്ക്കാരിക സമ്മേളനം കണ്ണൂർ തഹസിൽദാർ എം.ടി.സുരേഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു.


xxxx

കണ്ണൂർ പയ്യാമ്പലത്ത് നടന്ന പൂമരം അന്തർജില്ലാ ചിത്രരചനാ മത്സര വിജയികൾക്ക് കലൈമാമണി

ചാലക്കര പുരുഷു ഉപഹാരം നൽകുന്നു



capture_1731865075

പോരാളി സംഗമം സംഘടിപ്പിച്ചു


മാഹി: സി പി എം തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി പോരാളി സംഗമം സംഘടിപ്പിച്ചു. കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയയിലെ 31 രക്തസാക്ഷി കുടുംബാഗങ്ങളെയും, 1975 വരെ മെമ്പർഷിപ്പിൽ വന്നു തുടർച്ചയായി ഇപ്പോഴും മെമ്പർഷിപ്പിൽ തുടരുന്ന 26 മുതിർന്ന പാർട്ടി പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, ഏറിയ സെക്രട്ടറി സി കെ രമേശൻ, ടി പി ശ്രീധരൻ ,കെ പി നൗഷാദ് സംസാരിച്ചു.

നവംബർ 27, 28, 29 തീയ്യതികളിൽ മയ്യഴിലാണ് സമ്മേളനം


ചിത്രവിവരണം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.


ഗാനാർച്ചനയും, ഗാനാലാപന മത്സരവും


മാഹി :മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ മണ്മറഞ്ഞ ക്ലബ്‌ പ്രവർത്തകരുടെ സ്മരണക്കായി ഗാനർച്ചന സംഘടിപ്പിച്ചു.

 കാപ്പിറ്റോൾ വെഡിങ് സെന്ററിൽ സങ്കടിപ്പിച്ചു സംഗീത പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ്‌ കെ. സി. നികിലേഷ് അധ്യക്ഷത വഹിച്ചു. കീബോർഡ് ആർടിസ്റ്റ് സി.എച്ച്.ഇ. ആനന്ദ് ഉദ്ഘാടനം ചെയ്തു.  അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞു.. ദേശാഭക്തി, വിപ്ലവ ഗാനലാപന മത്സരം അരങ്ങേറി. തുടർന്ന് കരോക്കെ ഗാനമേളയുമുണ്ടായി 


 ജൂനിയേർസ്18 വയസ്സിന് താഴെയുള്ള വരുടെ മത്സരത്തിൽ ഒന്ന് മുതൽ മൂന്നാം സ്ഥാനം വരെ നേടിയവർ  -.ഇഷാനി വിജേഷ് .  

.ശിവനന്ദബിജു.   .മീനാക്ഷി ശ്യാം   18വയസ്സിന്മുകളിലുള്ളവർക്കായുള്ള

മത്സരത്തിൽ വിജയിച്ചവർകുഞ്ഞിക്കണ്ണൻ   അനസ്, മാഹി    

 രഘുനാഥൻ.  വിശ്വലാൽ  ,സുമ & അശോകൻ


whatsapp-image-2024-11-17-at-21.19.34_2d1947f8

വർണോത്സവം പരിപാടി സംഘടിപ്പിച്ചു


തലശ്ശേരി : ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണോത്സവം" പരിപാടി സംഘടിപ്പിച്ചു.

 മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 

 വി പി.ആര്യദേവ് പതാക ഉയർത്തി.

 ജവഹർലാൽ നെഹ്റുവിന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

പ്രമുഖ ചിത്രകാരൻ ബി.ടി.കെ അശോക്, ജവഹർലാൽ നെഹ്റുവിന്റെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

നേഴ്സറി, എൽ പി ,യു പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നേഴ്സറി പാട്ട്,ചിത്രരചന, ക്വിസ്സ് മത്സരം, ദേശഭക്തി ഗാനം, പ്രസംഗം ഇനങ്ങളിലാണ് മത്സരം നടന്നത്. മുന്നൂറിലേറെ കൂട്ടികൾ പരിപാടിയാൽപങ്കെടുത്തു.ആർ.വി. രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു.

  .പി. അരവിന്ദാക്ഷൻ, വി.പി. പ്രമോദ്, എം.രാജീവൻ മാസ്റ്റർ, കെ.രമേശ്,ജെ തീന്ദ്രൻ കുന്നോത്ത് സംസാരിച്ചു.

സമാപന സമ്മേളനം എ ഐ. സി സി അംഗം വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

സജീവ് മാറോളി , സുശീൽ ചന്ദ്രോത്ത് , എം രാജീവൻ മാസ്റ്റർ,കെ രമേശൻ, പങ്കജാക്ഷൻ മാസ്റ്റർ, വി പി പ്രമോദ്, കെ ജയരാജൻ, സി. എം സുധിൻ, കെ. പി രാഗിണി, പത്മജ രഘുനാഥ്, എ വി ശൈലജ,പി കെ സോന, എ ഷർമ്മിളസംസാരിച്ചു. സ്വാഗതവും അജിത കോളി സ്വാഗതവും നീതു പ്രിയ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:ബി.ടി.കെ അശോക്, ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2024-11-17-at-23.36.43_f9547faf

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136



whatsapp-image-2024-11-17-at-21.26.36_53c6365f

സി.വി.നാണു നിര്യാതനായി.


തലശ്ശേരി:പൊന്ന്യം.ചുണ്ടങ്ങാപോയിൽ രണതാര സാംസ്കാരിക കേന്ദ്രത്തിൻ്റെ സമീപം പ്രതീക്ഷ യില് സി വി നാണു ( 90 ) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു .ഭാര്യ ഭാർഗ്ഗവി.മക്കൾ. സി വി പ്രമോദ്. പ്രീത.മരുമക്കൾ വിനയ. വിനോദ്.സഹോദരങ്ങൾ.ദേവി.കുഞ്ഞിക്കണ്ണൻ.ഗോപാലൻ.കുമാരൻ. കല്ല്യാണി. മാതു.മാധവി.നാണി. ജാനു


whatsapp-image-2024-11-17-at-21.27.02_7ca7ac66

അക്ഷരസരിണി സംഘടിപ്പിച്ചു.


തലശ്ശേരി:വനിതാ സാഹിതി തലശ്ശേരി മേഖല കമ്മിറ്റിയുടെ അക്ഷര സരണി പരിപാടി ഉദ്ഘാടനം പൊന്ന്യം പാലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടങ്ങാപോയിൽ രണതാരയിൽ സംഘടിപ്പിച്ചു. ഷൈനി പൊന്ന്യം അധ്യക്ഷത വഹിച്ചു. പി.പ്രമീളയുടെ എഴുത്തിനെ കുറിച്ചുള്ള സംവാദം പ്രവീണ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികെ റീന. ടി.കെ.ബിന്ദു .എഴുത്തുകാരി പ്രമീള പി. ടിടി റംല .സ്മിത പൊന്ന്യം .കെ.ജലജ തുടങ്ങിയവർ സംസാരിച്ചു.ഗാന്ധിജി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർക്കുളള സമ്മാനങ്ങൾ ജില്ലാ സെക്രട്ടറി ഇ. ഡീ .ബീന വിതരണം ചെയ്തു.സാൻവിയ പ്രമോദിൻ്റെ ഗാനാലാപനവുമുണ്ടായി.



ചിത്രവിവരണം:പ്രവീണ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


qqqq

തരിശ് രഹിതമണ്ഡലം

പദ്ധതിക്ക് തുടക്കമായി


തലശ്ശേരി:തരിശു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷക സംഘം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് പെരുന്താറ്റിൽ വലിയ പറമ്പ് എൽ പി സ്കൂൾ അങ്കണത്തിൽ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. ശ്രീഷ അദ്ധ്യക്ഷയായിരുന്നു. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സനിൽ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.കർഷക സംഘം ഏരിയാ ട്രഷറർ സി.ഹരീന്ദ്രൻ,എം.സി. പവിത്രൻ,സി.വി.മാലിനി, കൃഷി ആഫീസർ കാവ്യ, കെ.പി.പ്രഹീദ്,ശ്രീജിത്ത് ചോയൻ,കാരായി ചന്ദ്രശേഖരൻ സംസാരിച്ചു.


ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-17-at-21.35.28_cc1e3a4a

മുന്നറിയിപ്പ് ബോർഡുകളുടെ

അനാച്ഛാദനം നടത്തി


'ജലസമൃദ്ധം പിണറായി പഞ്ചായത്ത്' പദ്ധതിയുടെ ഭാഗമായി നവീകരിച്ച പിണറായി കിഴക്കുംഭാഗം മുട്ടേരികുളം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുട്ടേരിവീട് ക്ഷേത്ര കമ്മിറ്റി പിണറായി പഞ്ചായത്തിന് വിട്ടു നൽകിയ ക്ഷേത്രക്കുളം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടായ 37,87,000 രൂപ ചിലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തിയത്.

ചടങ്ങിൽ പിണറായി ഗ്രാമപഞ്ചായത്ത് ബാല സൗഹൃദം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള മുന്നറിയിപ്പ് ബോർഡുകളുടെ അനാച്ഛാദനവും മന്ത്രി നിർവ്വഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷത വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് എ ഇ വെറോണി ജോസഫ് പദ്ധതി വിശദീകരണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ അഹമ്മദ്, സിഎം സജിത, പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി വേണുഗോപാലൻ, മുട്ടേരി വീട് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എം പി കൃഷ്ണദാസ്, എം. സുരേഷ് ബാബു, മുരിക്കോളി പവിത്രൻ, എം. രമേശൻ സംസാരിച്ചു. കരാറുകാരെയും ക്ഷേത്രം ഭാരവാഹികളെയും ആദരിച്ചു.


ചിത്രവിവരണം: പിണറായി കിഴക്കുംഭാഗം മുട്ടേരികുളം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-17-at-21.37.00_f16a8cc2

പിണറായി കിഴക്കുംഭാഗം ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം ഉദ്ഘാടനം ചെയ്യാനെത്തിയ പുരാവസ്തു, വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുട്ടികളുമായി ചെണ്ട കൊട്ടി സൗഹൃദം പങ്കിടുന്നു


whatsapp-image-2024-11-17-at-21.37.20_304b62ac

അധ്യാപകരുടെ ഗവേഷണാത്മകത വർദ്ധിപ്പിക്കാൻ കർമ്മപദ്ധതി


തലശ്ശേരി:=,കേരള പൊതു വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ഡയറ്റിൻ്റെ നേതൃത്വത്തിൽ 

അധ്യാപകരുടെ ഗവേഷണാത്മകത വർദ്ധിപ്പിച്ച് അക്കാദമിക മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ

പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.

എൻഹാൻസ്മെൻറ് ഓഫ് ക്വാളിറ്റി ഇൻ എജുക്കേഷൻ ത്രോ റിസേർച്ച് എന്ന ശീർഷകത്തിലാണ് പദ്ധതിപ്രാവർത്തികമാക്കുന്നത് '.കണ്ണൂർ ജില്ലയിലെ അപേക്ഷ സമർപ്പിച്ച അധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ആദ്യ പരിശീലനം തലശ്ശേരി പാലയാട് ഡയറ്റിൽ നടന്നു.

നാലുമാസത്തെ കാലാവധിക്കുള്ളിൽ വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണ പഠനമാണ് ഡയറ്റ് ലക്ഷ്യമാക്കുന്നത്.

 ഗവേഷണാത്മക പ്രവർത്തനങ്ങളിലൂടെ അധ്യാപകർക്ക് വിലപ്പെട്ട മൂല്യങ്ങൾ സമൂഹത്തിന് നൽകാനാകുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.വി വി. പ്രേമരാജൻ പറഞ്ഞു.ഡയറ്റ് സീനിയർ ലക്ചറർ 

ഡോ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.സീനിയർ ലക്ചറർ മാരായ

ഡോ.എസ് കെ ജയദേവൻ,ഡോ കെ പി രാജേഷ്,ലക്ചറർമാരായ

അനുപമ ആർ,രാകേഷ് കെ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.



ചിത്രവിവരണം: അധ്യാപകരുടെ ഗവേഷണ ശില്പശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ വി വി പ്രേമരാജൻ ഉദ്ഘാടനം ചെയ്യുന്നു


capture_1731866580

ഈശ്വരാരാധന സാഹോദര്യത്തിന് വഴി തെളിയിക്കും: ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ

ന്യൂ മാഹി: ഈശ്വരാരാധന സാഹോദര്യത്തിന് വഴി തെളിയിക്കുമെന്ന് ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ

പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് തിരിതെളിയിച്ച് സംസാരിക്കുകയായിരുന്നു

വർക്കല ശിവഗിരി മഠം 

ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ 

ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

ക്ഷേത്ര വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി സംസാരിച്ചു.

 സന്തോഷ്‌ തുണ്ടിയിൽ സ്വാഗതവും കണ്ടോത്ത് രാജീവൻ നന്ദിയും പറഞ്ഞു.

വിവിധ ദിവസങ്ങളിലായിപ്രഭാഷണം, ഭജന, ഭക്തിഗാനമേള, ഭക്തിഗാനസുധഉണ്ടായിരിക്കും.



ചിത്രവിവരണം: സ്വാമി അസം ഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു


ഗാനാർച്ചനയും, ഗാനാലാപന മത്സരവും


മാഹി :മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ മണ്മറഞ്ഞ ക്ലബ്‌ പ്രവർത്തകരുടെ സ്മരണക്കായി ഗാനർച്ചന സംഘടിപ്പിച്ചു.

 കാപ്പിറ്റോൾ വെഡിങ് സെന്ററിൽ സങ്കടിപ്പിച്ചു സംഗീത പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ്‌ കെ. സി. നികിലേഷ് അധ്യക്ഷത വഹിച്ചു. കീബോർഡ് ആർടിസ്റ്റ് സി.എച്ച്.ഇ. ആനന്ദ് ഉദ്ഘാടനം ചെയ്തു.  അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞു.. ദേശാഭക്തി, വിപ്ലവ ഗാനലാപന മത്സരം അരങ്ങേറി. തുടർന്ന് കരോക്കെ ഗാനമേളയുമുണ്ടായി 


 ജൂനിയേർസ്18 വയസ്സിന് താഴെയുള്ള വരുടെ മത്സരത്തിൽ ഒന്ന് മുതൽ മൂന്നാം സ്ഥാനം വരെ നേടിയവർ  -.ഇഷാനി വിജേഷ് .  

.ശിവനന്ദബിജു.   .മീനാക്ഷി ശ്യാം      18 വയസ്സിന്മുകളിലുള്ളവർക്കായുള്ളമത്സരത്തിൽ വിജയിച്ചവർ

കുഞ്ഞിക്കണ്ണൻ   അനസ്, മാഹി    രഘുനാഥൻ.     

 വിശ്വലാൽ  ,സുമ & അശോകൻ


gh

സർഗോത്സവം സംഘടിപ്പിച്ചു


മാഹി: ലൈബ്രറി കൗൻസിൽ ചൊക്ലി പഞ്ചായത്ത് സർഗോത്സവം ചൊക്ലി

വി.പി. ഓറിയന്റൽ ഹൈ സ്കൂളിൽ പഞ്ചായത്ത്

പ്രസിഡണ്ട് സി.കെ.രമ്യ

ഉദ്ഘാടനം ചെയ്തു.

കെ.പ്രദീപ്, എം.കെ. വിശ്വനാഥൻ, എം. അനൂപ്, സാജു പത്മനാഭൻ

 സംസാരിച്ചു


ചിത്രവിവരണം: സി.കെ.രമ്യ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി:പൊന്ന്യം ഗുരുചരണാലയം മഠത്തിന്റെ ശതാബ്ദി ആഘോഷ കമ്മറ്റി രൂപികരിച്ചു.

ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ. (മുഖ്യ രക്ഷാധികാരി )

അഡ്വ. കെ.സത്യൻ (പ്രസിഡണ്ട് ശ്രീ ജ്ഞാനോദയ യോഗം), അരയാക്കണ്ടി സന്തോഷ്

( ദേവസ്വം സിക്രട്ടറി എസ്.എൻ.ഡി.പി.യോഗം )

ടി.വി. വസുമിത്രൻ എഞ്ചിനീയർ ( പ്രസിഡണ്ട് ആനന്ദതീർത്ഥ സ്മാരക ട്രസ്റ്റ് . പയ്യന്നൂർ )

ചേയർമാൻ... കെ.ശശിധരൻ

 ജനറൽ കൺവീനർ ... എ.എം. ജയേന്ദ്രൻ

പൊന്നമ്പത്ത് കണാരന്റെ സ്മരണയ്ക്കായി പി.കെ.ജയരാജൻ മഠത്തിന് സമർപ്പിച്ച ശ്രി നാരായണ കൃതികളുടെ ലൈബ്രറിയുടെ സമർപ്പണം ടി.വി. വസുമിത്രൻ എഞ്ചിനീയർ നിർവഹിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25