സഹകരണ സെമിനാറും ഉപകരണ വിതരണവും സംഘടിപ്പിച്ചു

സഹകരണ സെമിനാറും ഉപകരണ വിതരണവും സംഘടിപ്പിച്ചു
സഹകരണ സെമിനാറും ഉപകരണ വിതരണവും സംഘടിപ്പിച്ചു
Share  
2024 Nov 17, 12:07 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

സഹകരണ സെമിനാറും ഉപകരണ വിതരണവും സംഘടിപ്പിച്ചു


തലശ്ശേരി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാറും ഉപകരണ വിതരണവും സംഘടിപ്പിച്ചു. 

ബേങ്ക് പരിധിയിലെ 12 സാംസ്കാരിക സ്ഥാപനങ്ങൾക്ക് വിവിധങ്ങളായ ഉപകരണങ്ങളാണ് വിതരണം ചെയ്തത് പി കൃഷ്ണപിള്ള സ്മാരക സാംസ്കാരിക കേന്ദ്രം , ഉക്കാസ്മൊട്ട- എ കെ ജി സ്മാരക വായനശാല , പെരുന്താറ്റിൽ- ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം , വേറ്റുമ്മൽ - എന്നീ സ്ഥാപനങ്ങൾക്കാണ് ബോഡി ഫ്രീസർ നൽകിയത്. സൗഹൃദ കാപ്പുമ്മൽ ക്ലബിന് പോഡിയവും കുഞ്ഞാലി സ്മാരക സ്പോർട്സ് കബഡി ടീമിന് ജേഴ്സിയും നൽകി. 5 സ്ഥാപനങ്ങൾക്ക് ബോഡി ബാത്ത് ടെന്റും (കുളിമറ) 5 സ്ഥാപനങ്ങൾക്ക് സ്ട്രച്ചർ എന്നിവയും ചടങ്ങിൽ വിതരണം നടത്തി. ഡോ:വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു . തലശ്ശേരി അസി രജിസ്ട്രാർ എ കെ ഉഷ വിശിഷ്ടാത്ഥിയായിരുന്നു. സാമ്പത്തിക സുസ്ഥിരതയും സഹകരണ മേഖലയും എന്ന വിഷയം അവതരിപ്പിച്ച് ഡോ :എം രാമനുണ്ണി സംസാരിച്ചു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു . ഇ കെ രമ്യ , പ്രേമരാജൻ മാസ്റ്റർ , കെ. പവിത്രൻ , കെ. ലതിക , കെ. സുരേഷ്ബാബു സംസാരിച്ചു .


ചിത്രവിവരണം: ഡോ.. വി.ശിവദാസൻ എം.പി.ഉപകരണങ്ങൾ വിതരണം ചെയ്യുന്നു


mannan-small-advt-

തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ഏകദിന സെമിനാർ നാളെ 


 തലശ്ശേരി: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ചു വരുന്ന സഹകരണോത്സവം നാളെ (തിങ്കൾ ) ചേരുന്ന ഏക ദിന സെമിനാറോടെ സമാപിക്കും.- സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, സഹകരണ സ്ഥാപനങ്ങളുടെ ആധുനികരണം എന്നീ വിഷയങ്ങളെ അധികരിച്ച് കോ-ഓപ്. റൂറൽ ബാങ്ക് ഇ നാരായണൻ ബാങ്ക്വറ്റ് ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് മന്ദ്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും.- സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ടി. അനിൽ അദ്ധ്യക്ഷത വഹിക്കും. വിവിധ സഹകരണ സ്ഥാപനങ്ങളുടെ സാരഥികളായ എം.സുരേന്ദ്രൻ, വി.എ.നാരായണൻ, എൻ.വി. രമേശൻ, കെ.വിനയരാജ്, വി.സതി, കെ.ലതിക,എന്നിവർ സംസാരിക്കും. നിക്ഷേപ സമാഹരണയജ്ജത്തിൽ മുൻപന്തിയിൽ എത്തിയ സഹകരണ സ്ഥാപനങ്ങൾക്കുള്ള സമ്മാനങ്ങളും സഹകരണ വാരാഘോഷ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുംചടങ്ങിൽവച്ച് സമ്മാനങ്ങൾ നൽകും. വാർത്താ സമ്മേളനത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) എ.കെ.ഉഷ, ഭരണ സമിതി അംഗം സന്ധ്യാ സുകുമാരൻ പങ്കെടുത്തു.-


capture_1731778758

ഡോ. സോമൻ കടലൂരിന്

കെ.പൊന്ന്യം സാഹിത്യ അവാർഡ്


തലശ്ശേരി: പ്രമുഖ സാഹിത്യകാരൻ കെ.പൊന്ന്യത്തിൻ്റെ ഓർമ്മക്കായി പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യ അവാർഡിന് പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻ കടലൂർ അർഹനായി ' സോമൻ കടലൂർ രചിച്ച പുളിയൻ' എന്ന നോവലാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.. ഇരുപത്തയ്യായിരം രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം മൂന്നാം വാരത്തിൽ പൊന്ന്യം ബാങ്കിന്റെ 75ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ വച്ച് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സോമൻ കടലൂരിന് സമ്മാനിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് പി.വി. സന്തോഷും കെ.പൊന്ന്യം സ്മാരക സമിതി കൺവീനർ പൊന്ന്യം ചന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.- .കോഴിക്കോട് ജില്ലയിലെ കടലൂർ സ്വദേശിയാണ് ഡോ സോമൻ. മലയാള സാഹിത്യത്തിലും, ഫോ‌ക്ലോറിലും ബിരുദാനന്തര ബിരുദധാരിയാണ്. ഫോക്‌ക്ലോർ അക്കാദമി, അധ്യാപക ലോകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മണിമല്ലിക പുരസ്കാരം, മണിയൂർ ഇ ബാലൻ പുരസ്കാരം .എ.എസ്സ് നമ്പൂതിരി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ആവള-കുട്ടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകനും, അറിയപ്പെടുന്ന ചിത്രകാരനും കലാനിരൂപകനും, പ്രഭാഷകനും, കവിയുമായ ഇദ്ദേഹം ഇതിനകം 32ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്-.കെകെ. പൊന്ന്യം സ്മാരക സമിതി അംഗം അഡ്വ.. കെ കെ.കെ.രമേഷ്, ബാങ്ക് സിക്രട്ടറി എം.റീജ, ബാങ്ക് ഡയറക്ടർ കെ.മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.



ഡോ: സോമൻ കടലൂർ


whatsapp-image-2024-11-16-at-20.54.06_778c6bd0

രാഗമഴച്ചുവടുകൾ നവ്യാനുഭൂതിയായി


മാഹി :വൃശ്ചികക്കുളിരിൽ, തിമർത്തു പെയ്ത മഴയിൽ കുളിച്ച്, രാഗതാളലയങ്ങളിൽ നൃത്തച്ചുവടുകൾ വെച്ച് ജനശബ്ദം മാഹിയുടെ കലാകാരികൾ ആസ്വാദക മാനസം കവർന്നു.

ടെസ്റ്റ റിഹാബ്സും, കൈതാങ്ങ് പെരിങ്ങാടിയും എം.മുകുന്ദൻ പാർക്കിൽ സംഘടിപ്പിച്ച ഏകദിന കുടുംബ സംഗമത്തിൽ 

 അവതരിപ്പിച്ച നൃത്ത സംഗീതിക അനേകരെ ആകർഷിച്ചു. 

മാനവ സൗഹൃദത്തിൻ്റെ സ്നേഹഗീതികൾക്കൊപ്പം വ്യത്യസ്ത മതസ്ഥരുടെ പരമ്പരാഗത നൃത്തരൂപങ്ങൾക്കായി ചുവട് വെച്ചുള്ള നാടോടി -

-ക്ലാസ്സിക്കൽ നടന ചാരുത അവതരണംകൊണ്ടും ആഖ്യാനം കൊണ്ടും ഏറെ പുതുമകൾ പുലർത്തി.

ഷൈനി ചിത്രൻ ,റീഷ ഷരിത്ത്, സജിന, റോഷിത,

സ്വപ്ന ഷൈജുജെസ്ന സനീഷ് സരിജ ബിജു ഷോഗിത 

ശ്രേയ,ലിജ,സവിത എന്നിവരാണ് നൃത്തച്ചുവടുകൾ വെച്ചത്.


ചിത്ര വിവരണം: ജനശബ്ദം മാഹി അവതരിപ്പിച്ച നൃത്ത സംഗീതിക


പ്രഭാഷണം 18ന്

തലശ്ശേരി:കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയിൽ നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ചിത്രകലാ പ്രദർശനമായ ഇമേജ് - നേഷൻന്റെ അനുബന്ധമായി നവമ്പർ ??ന് വൈകുന്നേരം 4.30 ന് ദേശ രാഷ്ട്രം : സ്വപ്നവും നിർമ്മാണവും എന്ന വിഷയത്തിൽ പ്രശസ്ത കലാ നിരീക്ഷകൻ എ ടി മോഹൻരാജ് പ്രഭാഷണം നടത്തും


capture_1731779551

വനിത സെൽ ഉദ്ഘാടനം ചെയ്തു


മാഹി :കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ്റെ വനിത സെൽ ഉദ്ഘാടനം കോളേജ് ' ഓഡിറ്റോറിയത്തിൽ പ്രശസ്ത ക്രിമിനൽ അഭിഭാഷക പി.ടി.ജയ ഉദ്ഘാടനം ചെയ്തു.

കോളജ് മാനേജ്മെൻ്റ് കമ്മിറ്റി

 പ്രസിഡന്റ്‌ സജിത്ത് നാരായണൻ വനിത സെല്ലിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു . 

ഒ. നൈജി. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഡോ. കെ.ശ്രീലത സംസാരിച്ചു.

ചെയർപേഴ്സൺ സി നന്ദന, പി.വി. സഫീർ സംസാരിച്ചു.  

വനിത സെൽ സെക്രട്ടറി നേഹ ഫാത്തിമ സ്വാഗതവും, 

എ.കെ. അനുശ്രീ നന്ദിയും പറഞ്ഞു.


റീൽ - ട്രോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു


തലശ്ശേരി:അർബുദ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ കാൻസർ സെൻ്റർ റീൽ, ട്രോൾ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിഷയം: പുകയിലയും അർബുദവും. 

 നവംബർ മാസം 30ാം തീയതിക്കുള്ളിൽ സൃഷ്ടികൾ വാട്ട്സാപ്പിലോ ( 9188202602 ), ഇമെയിലിലോ (ടocanwemcc@gmail.com) അയയ്ക്കേണ്ടതാണ്. വിശദമായ നിർദ്ദേശങ്ങൾക്ക് എം സി സി വെബ്സൈറ്റ് സന്ദർശിക്കുക: https://mcc.kerala.gov.in/socanwe/document/socanwe_rules01082024.pdf

കൂടുതൽ വിവരങ്ങൾക്ക് പ്രിവന്റീവ് ആൻഡ് കമ്മൂണിറ്റി ഓങ്കോളജി (0490 2399 

284)/ ഹെൽത്ത് ഐ.ടി (0490 2399 400,493) വിഭാഗവുമായി ബന്ധപ്പെടുക.


whatsapp-image-2024-11-16-at-20.52.56_999a0486

സഹകരണ വാരാഘോഷ മത്സര പരിപാടികൾ നടത്തി


തലശ്ശേരി: സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സഹകരണോൽസവം സംഘടിപ്പിച്ചു. പിണറായി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു.സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ എ.കെ.ഉഷ, സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.യു.ബാലകൃഷ്ണൻ, കെ.സുധാകരൻ എന്നിവർ സംസാരിച്ചു.

തിരുവാതിരക്കളി ഒപ്പന, സംഘഗാനം ഇനങ്ങളിൽ മത്സരം നടന്നു


ചിത്രവിവരണം:

പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്യുന്നു


ജഗന്നാഥ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി.


തലശ്ശേരി:ജഗന്നാഥ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് പ്രൗഢമായ തുടക്കം.

. ജഗന്നാഥ ക്ഷേത്രസമിതിയുടെ ഭജൻസോടുകൂടിയാണ് ഇന്നലെ തുടക്കം കുറിച്ചത്.

ഇന്ന് വൈ: 6.30ന് ഇരട്ടത്തായമ്പക - തുടർന്ന് ഭക്തിഗാനസുധ

നവമ്പർ 18 മുതൽ 21 വരെ വൈ .. 6.30ന് പ്രതാപൻ ചേന്ദമംഗലം എറണാകുളം ഗുരുവും ശിഷ്യരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും 22 ന് രഞ് ജൻ കയനാടത്ത്, 23 ന് അശോക് കുമാർ അൻപൊലി, 25 മുതൽ 27 വരെ ബിബിൻ ഷാൻ കോട്ടയം, 28, 29 ന് കരുണാകരൻ പാതിരിയാട്, 30ന്ന് സോഫി വാസുദേവൻ, ഡിസ: 3, 4 വിജയലക്ഷ്മി ടീച്ചർ മമ്മിയൂർ ,5,6,7 സി.പി.നായർ, 9 മുതൽ 12 വരെ പത്മനാഭൻ മാസ്റ്റർ തൃക്കരിപ്പൂർ 14 ന് പത്മനാഭൻ മാസ്റ്റർ തൃക്കരിപ്പൂർ, 15 ന് സന്തോഷ് ഇല്ലോളിൽ, 19 മുതൽ 21 വരെ സ്വാമി ബാലകൃഷ്ണൻ, 25, 26 ന് ശുഭ ശ്രീകുമാർ എറണാകുളം ജനുവരി 2ന് വികാസ് നരോൺ 3 മുതൽ 10 വരെ പുനലൂർ പ്രഭാകരൻ എന്നിവർ പ്രഭാഷണം നടത്തും.

24 ന് വൈ: 6.30ന് ഭജൻസ്, ഡിസമ്പർ ഒന്നിന് ജഗന്നാഥ ക്ഷേത്രം മാതൃസമിതിയുടെ വാർഷികാഘോഷം കലാപരിപാടികൾ 2 ന് രാഘവീയം ഗാനസന്ധ്യ

8 ന് ശിശിരം സർഗ്ഗ സന്ധ്യ 13 ന് കാർത്തിക വിളക്ക്, നൃത്ത സംഗീത സന്ധ്യ, 22 ന് അയ്യപ്പൻ വിളക്ക്, 27, 28 ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ, 29 ന് നൃത്തനൃത്യങ്ങൾ, ജനുവരി 1 ന് ഗാനസന്ധ്യ എന്നി പരിപാടികൾ അരങ്ങേറും.


whatsapp-image-2024-11-16-at-20.52.15_32601ea3

ഗ്രാൻമക്ക് ദേശീയ അംഗീകാരം: രത്നകുമാറിന് ആത്മനിർവൃതി


തലശ്ശേരി: ഒരു നാടിൻ്റെ കലാ സാഹിത്യ ശാസത്ര സംസ്കൃതിയുടെ ജീൻസംഭരണ കേന്ദ്രമാക്കി തൻ്റെ വീടും അങ്കണവും വ്യതിരിക്തമായ പ്രതിവാര പരിപാടികളോടെ മാറ്റിയെടുത്ത പ്രമുഖ മനശാസ്ത്ര വിദഗ്ധനും, കലോപാസകനും, മാതൃകാ ഗുരുനാഥനുമായ എ.വി.രത്നകുമാറിന് ബി.എസ്.എസ്.ദേശീയ പുരസ്ക്കാരം.

 സാമൂഹ്യ മാനസിക, വിദ്യാഭ്യാസ കലാകേന്ദ്രം എന്ന നിലയിൽ രത്നകുമാർ കെട്ടിപ്പടുത്തു ഗ്രാൻമ തിയേറ്ററിൻ്റെ വർഷങ്ങളായുള്ള നിസ്വാർത്ഥ സേവനങ്ങളെ മുൻനിർത്തിയാണ് നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, പ്രമുഖ പ്രഭാഷകനുമായ എ.വി.രത്നകുമാറിന് ദേശീയ പുരസ്ക്കാരം ലഭിച്ചത്.

2018 പുതുവത്സര നാളിൽ

വീട് ഒരു സാമൂഹ്യ പാഠശാല എന്ന കാഴ്ചപ്പാടോടെ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച ഗ്രാൻമ തിയേറ്ററിൽ ഇതിനകം വ്യത്യസ്തമായ 500 ഓളം പരിപാടികൾ നടന്നു കഴിഞ്ഞു. ഈ വർഷം മാത്രം112 പരിപാടികൾ.

 വിദൂരങ്ങളിൽ നിന്നു പോലും ഇവിടെ ജനങ്ങൾ എത്തിച്ചേരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബി.എസ്.എസ്. ആസ്ഥാനത്ത് വെച്ച് ദേശീയ ചെയർമാൻ എസ്. ബാലചന്ദ്രനാണ് പുരസ്ക്കാരംസമ്മാനിച്ചത്.



ചിത്രവിവരണം: ബി.എസ്.എസ്.ദേശീയ ചെയർമാൻ എസ്. ബാലചന്ദ്രൻ എ വി. രത്നകുമാറിന് പുരസ്ക്കാരം സമ്മാനിക്കുന്നു.

whatsapp-image-2024-11-16-at-20.55.18_5b8696f4

ലഹരി വിരുദ്ധ സന്ദേശവുമായി

സൗഹൃദ ഫുട്ബോൾ മത്സരം 


മാഹി: പന്തക്കൽ ജവഹർ നവോദയാ വിദ്യാലയ ഗ്രൗണ്ടിൽ വിദ്യാലയ ഫുട്ബോൾ ടീമും സ്കൂൾ അലുംനി ഫുട്ബോൾ ടീമും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.

വിദ്യാലയ അലുംനി ഫുട്ബോൾ അസോസിയേഷൻ ആണ് 'ഫുട്ബോൾ തന്നെ ലഹരി ' എന്ന സന്ദേശവുമായി യുവതലമുറയെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൗഹൃദ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചത്. 

 മാഹി സർക്കിൾ ഇൻസ്‌പെക്ടറും പോണ്ടിച്ചേരി നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ആർ. ഷണ്മുഖം മത്സരം ഉദ്ഘാടനം ചെയ്തു.

 സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. കെ. സജീവൻ അധ്യക്ഷത വഹിച്ചു. 

പ്രശസ്ത ബാഡ്മിന്റൺ താരം വി. പി. റഷീദ് സംസാരിച്ചു.

 അധ്യാപകരായ ടി. സ്മിത, കെ. പി. ജിതിൻ എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. 

കായികാധ്യാപകൻ മുഹമ്മദ് ഷംസുൽ ഹഖ് സ്വാഗതവും

അലുംനി പ്രതിനിധി എം. സി. വരുൺ നന്ദിയും പറഞ്ഞു. 

സൗഹൃദവും വാശിയും നിറഞ്ഞ ഫുട്ബോൾ മത്സരത്തിൽ അലുംനി ടീം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് വിജയിച്ചു.

 അലുംനി ടീമിന് വേണ്ടി ടി. അനുരൂപും  

പ്രേംശ്രാവണും ഓരോ ഗോൾ വീതം നേടിയപ്പോൾ സ്കൂൾ ടീമിന് വേണ്ടി ബി. ഹരികൃഷ്ണൻ എക ഗോൾ നേടി.

വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥിയായെത്തിയ ആർ. ഷൺമുഖം വിതരണം ചെയ്തു.


ടീം അംഗങ്ങൾ പൊലീസ് സർക്കിൾ ഇൻസ്പക്ടർ ആർ.ഷൺമുഖത്തോടൊപ്പം


whatsapp-image-2024-11-16-at-20.55.35_e8072628

രാമവിലാസം ഹയർ സെക്കൻഡറി

സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് 


ചൊക്ലി: ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി. യു പി ജനറൽ വിഭാഗത്തിലും ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ് ,ഹൈസ്ക്കൂൾ സംസ്കൃതോത്സവത്തിൽ റണ്ണേഴ്സ് അപ്പ്, അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം എന്നിവ രാമവിലാസം കരസ്ഥമാക്കി.

ചൊക്ലിയിൽ നിന്ന് ആരംഭിച്ച വിജയാഹ്ലാദ റാലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഈ ചടങ്ങിൽ ഉപപ്രഥമാധ്യാപിക എൻ.സ്മിത ,കെ.ഷണ്മുഖൻ, എ രചീഷ്,പി സുമേഷ്, സി വി അജിത, വി കെ സുശാന്ത്, കെ. അനിൽകുമാർ, കെ.ഷിബിൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫിയും സമ്മാനിച്ചു.


whatsapp-image-2024-11-16-at-20.55.55_6db8aa93

നിരൂപണ സാഹിത്യത്തിന് രാംദാസ് കതിരൂരിന് അവാർഡ്


തലശ്ശേരി:സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ മികച്ച നിരൂപണത്തിനുള്ള പുരസ്കാരം രാമദാസ് കതിരൂരിന് ലഭിച്ചു .

രാമായണത്തിലെ ഊർമിളയെന്ന കഥാപാത്രത്തെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിനാണ് പുരസ്കാരം.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

 ആന്റണി രാജു എംഎൽഎ , കേരള നിയമസഭ സിക്രട്ടറി, ഡോ.എൻ കൃഷ്ണകുമാർ ,

 വകുപ്പ് ഡയരക്ടർ . പ്രൊഫസർ എസ് ശിശുപാലൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ.എം.സത്യൻ, ജാലകം സാംസ്കാരിക വേദി പ്രസിഡണ്ട് കെ.എസ്. അനിൽ, ഗുരു വീക്ഷണം മാസിക മാനേജിംഗ് എഡിറ്റർ പി.ജി.ശിവബാബു, എഴുത്തുകാരൻ പ്ലാവിള ജയറാം പങ്കെടുത്തു.


ചിത്രവിവരണം: കടകംപള്ളി സുരേന്ദ്രൻ എം.എൽ എ, രാംദാസ് കതിരൂരിന് പുരസ്ക്കാരം സമ്മാനിക്കുന്നു.


സഹകരണ കായിക മാമാങ്കം ആവേശമായി

തലശ്ശേരി: തലശ്ശേരി സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കായിക മാമാങ്കം ആവേശകരമായ അനുഭവമായി. കതിരൂർ ബാങ്ക് ടർഫിൽ നടന്ന കമ്പവലി , ഫുട്ബോൾ മത്സരങ്ങളിൽ ഒമ്പത് വീതം ടീമുകൾ പങ്കാളികളായി. രണ്ടിനങ്ങളിലും കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ടീം ജേതാക്കളായി.

വനിതകൾക്കായുള്ള കമ്പവലി മത്സരത്തിൽപിണറായി സർവ്വീസ് സഹകരണ ബാങ്ക് ടീം റണ്ണർ അപ്പായി.

ഫുട്ബോൾ മത്സരത്തിൽ തലശ്ശേരി സഹകരണ ആശുപത്രി ടീമാണ് റണ്ണർ അപ്പ്മത്സരങ്ങൾ മുൻ കെൽട്രോൺ ഫുട്ബോൾ ടീം ക്യാപ്റ്റൻ നിരൂപ് ഉദ്ഘാടനം ചെയ്തു

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു.

കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ സ്വാഗതം പറഞ്ഞു.

വാരാഘോഷത്തിൻ്റെ ഭാഗമായി സഹകരണോത്സവം പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.

സംഘഗാനം, തിരുവാതിരക്കളി, ഒപ്പന ഇനങ്ങളിലാണ് മത്സരം നടന്നത്.

നവമ്പർ 18ന് ഏകദിന സെമിനാർ തലശ്ശേരി സഹകരണ റൂറൽ ബേങ്ക് ഇ നാരായണൻ ബാങ്ക്വറ്റ് ഹാളിൽ നടക്കും.

പ്രസ്തുത വേദിയിൽ മത്സര ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.


whatsapp-image-2024-11-16-at-20.56.55_444cfc56

കെ.എസ്.എസ്.പി.എ. തലശ്ശേരി നിയോജക മണ്ഡലം വാർഷിക സമ്മേളനം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു


capture_1731781464

ദേവകി അമ്മ  നിര്യാതയായി.

തലശ്ശേരി:നിടുമ്പ്രം

 മൊയാരത്ത് ശങ്കരൻ സ്മാരകവായനശാലയ്ക്കു സമീപം ജ്യോതി നിലയത്തിൽ ദേവകി ടീച്ചർ (94) നിര്യാതയായി. നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ നെല്ലാച്ചേരി നാണു മാസ്റ്റർ. മക്കൾ: എൻ വി അജയകുമാർ, എൻ വി ശോഭ, പരേതരായ ജ്യോതിഷ് ചന്ദ്രൻ, ഗീത. മരുമക്കൾ: ശൈലജ, രേഷ്മ (ഒ ഖാലിദ് മെമ്മോറിയിൽ ഹൈസ്കൂൾ ചൊക്ലി), പരേതരായ നാരായണൻ, നെല്ലാച്ചേരി ഹരിദാസൻ.


whatsapp-image-2024-11-16-at-21.02.43_a32cfad4

തലശ്ശേരിപുന്നോൽ പെട്ടി പാലത്ത് പാലത്തിന്റെ കൈവരി തകർത്ത് K. S. R. T. C,

capture

മെഡിക്കൽ ബയോകെമിസ്ട്രിയിൽ(മംഗലാപുരം എൻഐടിടിഇ സർവകലാശാല) ഡോക്ടറേറ്റ് നേടിയ ടി.എം. ഡെസി .കുണ്ടുചിറ 'മാളവികയിൽ' ടി.എം ദിനേശ് ബാബുവിന്റെയും കെ.പി സുനിതയുടെയും മകളാണ്.

പെരിങ്ങാടി പ്രിയങ്കയിൽ റിട്ട രജിസ്ട്രാർ സി.ടി പവിത്രന്റെയും കെ.ഷീലയുടെയും മകൻ സി.ടി പ്രസൂണിന്റെ ഭാര്യയാണ്


capture_1731782011

മൻസൂർ പള്ളൂരിന്റെ പുസ്തകം മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ പ്രകാശനം ചെയ്തു . 


ഷാർജ : രാഷ്ട്രീയ നിരീക്ഷകനും ,നടനും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ മൻസൂർ പള്ളൂരിന്റെ മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ വെച്ച് റിലീസ് ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം സി എ നാസറിന് നൽകിയാണ് പുസ്തകം റിലീസ് ചെയ്തത്. മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ശശീന്ദ്രൻ , സഫാരി ഗ്രൂപ്പ് എം ഡി സൈനുൽ ആബിദ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി കെ എൻ ജയരാജ്, കെ പി കെ വേങ്ങര എന്നിവർ സംസാരിച്ചു. നിരവധി സിനിമകളുടെ വിശദീകരണങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മികച്ച സിനിമാ വായനയാണ് മൻസൂർ പള്ളൂരിന്റെ പുസ്തകമെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു.

താൻ കണ്ട സിനിമകളും സഞ്ചരിച്ച സിനിമാ വഴികളുമാണ് ഇങ്ങിനെ ഒരു പുസ്തകം തയ്യാറാക്കാൻ സഹായിച്ചതെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. തിരക്കഥയിലും , അഭിനയത്തിലും ഭാഗമാകാൻ സാധിച്ച ‘മോണിക്ക ഒരു എഐ സ്റ്റോറി’ അടുത്ത് തന്നെ കേരള സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്ഫോമായ ‘സീ സ്പേസിലൂടെ കാണാൻ സാധിക്കുമെന്ന് സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂർ പറഞ്ഞു.

നാസർ ബേപ്പൂർ പരിപാടി നിയന്ത്രിച്ചു.

ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ട് നന്ദി പറഞ്ഞു.


whatsapp-image-2024-11-15-at-07.55.24_7b686379
revised
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25