നെറ്റിയിൽ പൂവുള്ള
സ്വർണ ചിറകുള്ള പക്ഷി
: സുരേഷ് മുതുകുളം
പൂക്കൾക്ക് ജൻമം നൽകിയപ്പോൾ പ്രകൃതി വളരെ ഉദാരമതിയായി.
കണ്ണഞ്ചിപ്പിക്കും വർണങ്ങൾ, വർണമിശ്രിതങ്ങൾ,
കൗതുകമുള്ള രൂപഭേദങ്ങൾ,
സ്നേഹഗായകനായ മഹാകവി പാടിയതുപോലെ കണ്ണുകളുള്ള ഏത് അരസികനും ഒരു നിമിഷം വിസ്മയത്തോടെ നോക്കി നിന്നു പോകുന്ന സൗന്ദര്യം എന്നു വേണ്ട പുഷ്പവൈവിധ്യം കവിഭാവനയെ തൊട്ടുണർത്തി ഉത്തുംഗതലങ്ങളിലേക്കെത്തിച്ചതിന് ദൃഷ്ടാന്തങ്ങളേറെ.
പറക്കാനൊരുങ്ങി നിൽക്കുന്ന പറുദീസപ്പക്ഷിയെ (Bird of Paradise) കണ്ടാൽ ആരാണ് ഒന്നു കൂടെ നോക്കാതിരിക്കുക?
ഇത്ര സുന്ദരവും വിചിത്രവുമായ പൂക്കൾ വിരളം.പ്രകൃതിയുടെ ഒരപൂർവ സൃഷ്ടിയാണ് ഈ പൂച്ചെടി.വാസ്തവത്തിൽ ഇങ്ങനെ ഒരു പക്ഷി ഇന്തൊനേഷ്യയിലുണ്ട്.
അപൂർവമായി മാത്രം ചിറകുകൾ വിടർത്തി പറക്കാനൊരുങ്ങുന്ന സുന്ദരിപ്പറവ.
BOP എന്ന ചുരുക്കപ്പേരിലാണിതറിയപ്പെടുന്നത്.
കാലാവസ്ഥയിൽ ഇത് വീട്ടകങ്ങളിലും ഉദ്യാനങ്ങളിലും ഒരു പോലെ വളർത്താം.
സാമാന്യം വെയിൽ കിട്ടുന്നിടത്ത് നട്ടാൽ ആണ്ടുവട്ടം പൂക്കളും ഉറപ്പ്.
ഒരു തണ്ടിൽ തന്നെ മൂന്നു പൂക്കൾ വരെ വിടരും.
വെട്ടുപൂവായി ഉപയോഗിക്കാനും കെങ്കേമം.കാരണം ഇത്ര വർണച്ചാർത്തും രൂപവൈവിധ്യവും ഉള്ള പൂക്കൾ ഫ്ലവർ വെയ്സിലോ മറ്റോ വച്ചാൽ ഗംഭീരമാകും എന്ന് പ്രത്യേകം പറയേണ്ല്ലോ.
മാത്രമല്ല രണ്ടുമൂന്നാഴ്ച്ച വാടാതെ പുതുമയോടെ നിൽക്കുകയും ചെയ്യും.
അതു കൊണ്ടു തന്നെ ആധുനിക ലാൻഡ് സ്കേപ്പിങ്ങിൽ BOP നിർബന്ധം. തണ്ട് നട്ടാൽ 1 - 2 വർഷം മതി ചെടി പൂ ചൂടാൻ.
നെറ്റിയിൽ നിറച്ചാർത്തുള്ള പൂ ചൂടിയ പറുദീസ പറവകളെ ഉദ്യാനചാരുതയുടെ ഭാഗമാക്കിയാലോ...
ഗ്രാമകേരളത്തിൽ പുഷ്പസമൃദ്ധിയുടെ ലക്ഷാർച്ചന : സുരേഷ് മുതുകുളം
സസ്യലതാസമൃദ്ധമായ കേരളത്തിന് കൃഷി വൈവിധ്യം ഒരിക്കലും പുതുമയല്ല.കേരളത്തിലെ വൈവിധ്യമാർന്ന കാലാവസ്ഥയിൽ വളരാത്ത, വേരോടാത്ത,വിളയാത്ത ഒരു വിളയും ഇല്ല എന്നതാണ് വാസ്തവം.
അത് ധാന്യമോ ഫലമോ പുഷ്പമോ എന്തു തന്നെ ആയാലും.
എന്നാൽ ഇടക്കാലത്ത് കേരളത്തിൻ്റെ സാമൂഹ്യജീവിതക്രമത്തിലും കാഴ്ച്ചപ്പാടിലും ജനതയുടെ ജീവിതരീതിയിലും മനോഭാവത്തിലും അറിഞ്ഞോ അറിയാതെയോ വന്ന മാറ്റങ്ങൾ കാർഷികകേരളത്തിൻ്റെ സമവാക്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി.
ചില വിളകളെ നാം കൈവിട്ടു, ചില വിളകൾ നമ്മെ കൈവിട്ടു,
ഇനിയും ചിലർ അതിർത്തി കടന്ന് ഇങ്ങെത്തുകയും ചെയ്തു.
പറഞ്ഞുവരുന്നത് നാട്ടുപൂക്കളുടെ കേദാരമായിരുന്ന മലയാളക്കരയിലെ തൊടികളെയും പറമ്പുകളെയും അങ്കണങ്ങളെയും കുറിച്ചാണ്.
എന്നാൽ പിന്നീട് നാട്ടുപൂക്കളിൽ പലരും അണിയറയിലേക്കൊതുങ്ങി.
പക്ഷെ വർണാഭമായ പുഷ്പങ്ങളില്ലാതെ മലയാളിക്ക് എന്താഘോഷം?
അപ്പോൾ പിന്നെ പോംവഴി ഒന്നു മാത്രം.തീവില കൊടുത്തായാലും അയൽനാടുകളിൽ നിന്ന് പൂക്കൾ ഇറക്കുമതി ചെയ്യുക.ഇതിങ്ങനെ നിർബാധം തുടരുന്നതിനിടയ്ക്കാണ്, കൃഷിവകുപ്പ് ഉത്സവകാലം കേന്ദ്രീകരിച്ച് ഗ്രാമ-നഗര ഭേദമില്ലാതെ പുഷ്പകൃഷി എന്ന ആശയത്തിന് കുറച്ചു വർഷം മുൻപ് തുടക്കമിടുന്നത്.
ആദ്യമൊക്കെ ചെറിയ തോതിൽ ആരംഭിച്ച ഇത് ഇക്കഴിഞ്ഞ ഓണക്കാലമായപ്പോഴേക്കും ഒരു ജനകീയമുന്നേറ്റത്തിൻ്റെ തലത്തിലെത്തി.
സാധ്യമായിടത്തെല്ലാം ചെണ്ടുമല്ലിയും ജമന്തിയും വാടാമല്ലിയും പൂക്കൾ വാരിച്ചൊരിയുന്ന പൂന്തോട്ടങ്ങളായി മാറി.വൻവിജയമായി മാറിയ ഈ മുന്നേറ്റത്തിൻ്റെ നേർക്കാഴ്ച്ചയായിരുന്നു തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ കൃഷി ഓഫീസർ ശ്രീമതി.
സ്വപ്നയും സഹപ്രവർത്തകരും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്ത് സമിതിയിലെ അംഗങ്ങളും തൊഴിലുറപ്പ് സുഹൃത്തുക്കളും നിശ്ചയദാർഢ്യത്തോടെ വിശാലവിസ്തൃതമായി ഒരുക്കിയ പൂപ്പാടങ്ങൾ.ഫാം
ടൂറിസം എന്ന വലിയ ആശയത്തിലേക്കുള്ള ചുവടുവയ്പായി നടപ്പാക്കിയ ഇവിടുത്തെ പൂക്കളങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.
(ക്രുഷിജാഗരൺ ) മാസികയുടെ ഈ കഴിഞ്ഞ ലക്കത്തിന് അനുയോജ്യമായ മുഖച്ചിത്രം ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ എടുത്തു തന്ന കല്ലിയൂർ കൃഷി ഓഫീസറോടും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള അംഗങ്ങളോടും കൃഷി ഭവൻ ടീമിനോടും ഉള്ള കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തിയേ തീരൂ).
ഇതു പോലെ തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി കൃഷി ഭവനുകൾ ഈ രംഗത്ത് ഒരുക്കിയ പൂപ്പാടങ്ങൾ മാധ്യമശ്രദ്ധ ഏറെ നേടി.
വേണ്ടത്ര വിപണന സൗകര്യം കൂടെ ഒരുക്കാനായാൽ ഇത് നമുക്ക് സ്ഥിരം സംവിധാനമാക്കാം എന്ന് അഭിപ്രായപ്പെടുന്ന കർഷകസുഹൃത്തുക്കളും കുറവല്ല.
ഇന്ത്യയിലെ ഏകബഹുഭാഷാ കൃഷി മാസികയായ 'കൃഷി ജാഗരൺ'മലയാളം മാസിക ഇക്കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിൽ അരങ്ങേറിയ പുഷ്പ അശ്വമേധത്തിൻ്റെ വിജയസാധ്യതകളാണ് ഈ ലക്കം മുഖ്യവിഷയമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടാതെ നിരവധി കൃഷിസങ്കേതങ്ങളും നൂതന കൃഷിയറിവുകളും ചെയ്തറിവുകളും ഉൾപ്പെടെ പ്രയോജനപ്രദമായ വായനയ്ക്ക് മറ്റ് നിരവധി വിഭവങ്ങളും.
പുതിയ കൃഷിയറിവുകൾ കൃഷി സ്നേഹികളായ വായനക്കാരിൽ എത്തിക്കുന്നതോടൊപ്പം നമ്മുടെ നാട്ടിലെ കൃഷിമേഖലയിൽ നടക്കുന്ന ഇത്തരം മാതൃകാപരമായ മുന്നേറ്റങ്ങളും പരമാവധി പ്രചരിപ്പിക്കുക എന്ന പ്രാഥമികമായ മാധ്യമധർമ്മം കൂടെ 'കൃഷി ജാഗരൺ' മാസിക
സാർഥകമായ രചനയുടെയും വായനയുടെയും അന്വർഥതലത്തിലേക്ക് സഹൃദയരെ സാദരം ക്ഷണിച്ചു കൊള്ളട്ടെ
കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,mfk & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .
അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .
.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 .7034207999
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group