മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - 50 വർഷങ്ങൾ
മാഹി:എം മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50 വർഷങ്ങൾ
- കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ മയ്യഴിയിൽ സംഘടിപ്പിക്കുന്നു.
നവമ്പർ 25 ന് മാഹി ടൗൺ ഹാളിലാണ്പരിപാടി. മാഹി സ്പോർട്സ് ക്ലബ്ബ് പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെ യാണ്സംഘാടനം.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50ാം വാർഷിക
സമ്മേളനം വൈകു 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ടി പത്മനാഭൻ മുഖ്യാതിഥിയായിരിക്കും.
സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും
രമേഷ് പറമ്പത്ത് എം എൽ എ അധ്യക്ഷത വഹിക്കും.
അശോകൻ ചരുവിൽ, കെ ആർ മീര , ഡോ.കെ.പി മോഹനൻ, സി. പി അബൂബക്കർ, എം വി നികേഷ്കുമാർ പങ്കെടുക്കും.
രാവിലെ 9 മണിക്ക് ചിത്രകാരസംഗമം ടി പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും
25 ഓളം ചിത്രകാരന്മാർമയ്യഴിപ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ
ആവിഷ്കരിക്കും.
തുടർന്ന് നോവലിനെക്കുറിച്ച് ഇ വി രാമകൃഷ്ണൻ,
കെ വി സജയ് , വി എസ് ബിന്ദു എന്നിവർ പ്രഭാഷണം നടത്തും.
ഇ. എം അഷ്റഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച
ഷോർട്ട് ഫിലിം എം മുകുന്ദൻ്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ
ബോൺഴൂർ മയ്യഴി യുടെ പ്രദർശനവും നടക്കും
കതിരൂരിൽ
ഞാറു നടീൽത്സവം
സംഘടിപ്പിച്ചു.
തലശ്ശേരി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് കതിരൂർ ബാങ്ക് ചിട്ടപ്പെടുത്തിയിട്ടുള്ളത് .
വയലിൽ കൃഷിയിറക്കൽ,പുല്ല്യോട് കാവുങ്കരയില്ലം കുളത്തിൽ മത്സ്യകൃഷി, നവംബർ 16 ന് രാവിലെ 8. .30 ന് സഹകരണ സെമിനാറും സഹകരണത്തിന്റെ കൈത്താങ്ങും സംഘടിപ്പിക്കുന്നുണ്ട് .
ബാങ്ക് പരിധിയിലെ 12 സ്ഥാപനങ്ങൾക്ക് 'ഫ്രീസറും, സ്ട്രെച്ചറും, പോഡിയം കുളിമറ തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട് . ഡോ:ശിവദാസൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക 'സുസ്ഥിരതയും സഹകരണ മേഖലയും_ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ : എം രാമനുണ്ണി സംസാരിക്കും .
എരുവട്ടി വയലിൽ നടന്ന ഞാറു നടീൽത്സവം.തുളസി ചെങ്ങാട്ട് (ഡെപ്യുട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ,കണ്ണൂർ) ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.
ടി സുധീർ ,വിജയൻ കാരായി, കുറ്റ്യൻ രാജൻ സംസാരിച്ചു . കെ സുരേഷ് സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു
കതിരൂരിൽ നടന്ന ഞാറ് നടീൽ ഉത്സവം
നെഹ്റു ക്യാപ് നിർമ്മാണ പേപ്പർ ക്രാഫ്റ്റ് പരിശീലനക്കളരി നടന്നു.മാഹി :പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണ പേപ്പർ ക്രാഫ്റ്റ് പരിശീലനക്കളരി നടന്നു.
പ്രശസ്ത ചിത്രകാരൻ ചിത്രൻ മാങ്ങാട്ട് നെഹ്റുവിൻ്റെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു. തൊപ്പി നിർമ്മാണക്കളരിക്ക് വിജിഷ അടിയേരി, ജൈത്ര ജയൻ, എസ്.അലീന.
നേതൃത്വം നൽകി. കുട്ടികളുടെ ലഘുനാടകവും അരങ്ങേറി. ചാച്ചാജിയുടെ വേഷത്തിൽ നിരവധി കുട്ടികളാണ് സ്കൂളിലെത്തിയത്. പി. ടി. എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ചു. ജയദേവ് വളവിൽ , പി. മേഘ്ന , അമൃത പുരുഷോത്തമൻ, പ്രജിഷ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ ബി.ബാല പ്രദീപ് സ്വാഗതവും എം.കെ.ജീഷ്മ നന്ദിയും പറഞ്ഞു. പായസ വിതരണവുമുണ്ടായി
ലോക പ്രമേഹ ദിനം ആചരിച്ചു.
:
തലശ്ശേരിധർമ്മടം ലയൺസ് ക്ലബ്ബ്, തലശ്ശേരി ലിയോ ലാബ്, ലിയോ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിറക്കുനി നവദീപം വായനശാലയിൽ ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തി.
ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ പി പി സുദേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
മേജർ പി ഗോവിന്ദൻ, ഡോ. ആർ അയ്യപ്പൻ, സി കെ ദിലീപ് കുമാർ, ഷീജ, കുര്യൻ, പി കെ സുധീർ കുമാർ, പ്രകാശൻ, വി കെ മനോജ് നേതൃത്വം നൽകി
എൻ ടി ടി എഫ് വിദ്യാർത്ഥികളായ ലിയോ ക്ലബ്ബ് അംഗങ്ങളും സജീവമായി ക്യാമ്പിലുണ്ടായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർമാരും കച്ചവടക്കാരുമടക്കം നൂറ്റമ്പതോളം പേർ രക്ത പരിശോധനക്ക് വിധേയരായി.
ചിത്രവിവരണം:പി.പി.സുദേഷ് ഉദ്ഘാടനം ചെയ്യുന്നു
വടക്കുമ്പാട് രാമകൃഷ്ണനെ ആദരിച്ചു
ചൊക്ലി: പ്രധാന അധ്യാപകനും ശ്രേഷ്ഠചാര്യ അവാർഡ് ജേതാവും ഒളവിലത്തെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ നിറസാനിധ്യവുമായിരുന്ന വടക്കുമ്പാട് രാമകൃഷ്ണൻ മാസ്റ്റരുടെ ഒന്നാം ചരമ വാർഷികം അദ്ദേഹത്തിന്റെ വസതിയിൽ മാഹി എം എൽ. എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ :കെ. ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു.
ഡി. സി സി സെക്രട്ടറി കെ. പി. സാജു അനുസ്മരണ ഭാഷണം നടത്തി ഒളവിലത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, ഭാരവാഹികളായ പി. ഭരതൻ, കെ. എം. പവിത്രൻ മാസ്റ്റർ, അഡ്വ :സി. ജി. അരുൺ, എം. പി. പ്രമോദ്, എം. ഉദയൻ, പി. മൊയ്തുഹാജി, കെ. അബ്ദുൽ നസിർ, സി.കെ. അർബസ്, എൻ. പി. അനന്തൻ സംസാരിച്ചു.. ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
നെഹ്റുവിനെ അനുസ്മരിച്ചു
മാഹി:ജവഹർലാൽ നെഹറുവിൻ്റെ135ാം ജന്മവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
പള്ളുർ ഇന്ദിരാ ഭവനിൽ കെ. മോഹനൻ്റെ അദ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ. ഉദ്ഘാടന ചെയ്തു.
പി പി . വിനോദൻ,സത്യൻ കോളോത്ത്' കെ. ഹരിന്ദ്രൻ 'ആഷാലത ' ശോഭ പി.ടി സി.നളിനി ചാത്തു സംസാരിച്ചു.
കെ. സുരേഷ്.കെ.കെ. ശ്രീജിത്ത്. ജിതേഷ്‌വാഴയിൽ , അജയൻ പുഴിയിൽ,ഷാജു കാനം, എ പി , ശ്രീജ. ജിജേഷ് ചാമേരി ഉത്തമൻ തിട്ടയിൽ, കെ കെ. വത്സൻ, അൻസിൽ അരവിന്ദ്,കെ.സി. മജിദ് നേതൃത്വം നൽകി.
ചിത്ര വിവരണം രമേശ് പറമ്പത്ത് എം.എൽ എ . അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
നെഹ്‌റു അനുസ്മരണം.
ചൊക്ലി: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135)o ജന്മവാർഷികദിനം ചൊക്ലി പഞ്ചായത്ത് 13)o വാർഡ് കമ്മിറ്റി കാഞ്ഞിരത്തിൻകീഴിൽ പരേതനായ മണിക്കോത്ത് കുഞ്ഞാപ്പു വൈദ്യരുടെ വീട്ടിൽ ആചരിച്ചു. പി. അശോകന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി മെമ്പർ വി. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി .
ബ്ലോക്ക് ഭാരവാഹികളായ കെ. എം. പവിത്രൻ, പി. ഭരതൻ, കെ. എം. ചന്ദ്രൻ,ഒളവിലം മണ്ഡലം പ്രസിഡന്റ് എം . പി.പ്രമോദ്, ചൊക്ലി മണ്ഡലം പ്രസിഡന്റ് എം. ഉദയൻ, പവിത്രൻ കൂലോത്ത്, പി. ജയതിലകൻ, ധനലക്ഷ്മി, എം. ചന്ദ്രശേഖരൻ, പി. കെ. ബാലകൃഷ്ണൻ, പ്രസംഗിച്ചു. കെ. ഷിജിൽ സ്വാഗതവും, എ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: വി.സുരേന്ദ്രൻ അനുസ്മരണഭാഷണം നടത്തുന്നു
പുവും പുലരിയും
ശിശുദിന പരിപാടി
മാഹി. ഈസ്റ്റ് പള്ളൂർ ഗവI മിഡിൽ സ്കൂൾ ഗവ. അവറോത്ത് പൂവും പുലരിയും ശിശുദിനാഘോഷം സാഹിത്യകാരനും കവിയും ദേശിയ അവാർഡ് ജേതാവുമായ മുകുന്ദൻ പുലരി ഉദ്ഘാടനം ചെയ്തു .
കവിയരങ്ങ് വിദ്യാർത്ഥികളുടെ വിവിധ കലാപ പരിപാടികൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി എ.വി സിന്ധു സ്വാഗതവും ശ്രീജ തിലക് നന്ദിയും പറഞ്ഞു ജയിംസ് സി ജോസഫ്,
ടി.എം സജീവൻ, ടി. സജിത .എ .പി . റിഫാന, എം.ഷൈനി , ശരണ്യ രവീന്ദ്രൻ, ശ്രീ നന്ദ് കൃഷ്ണ സംസാരിച്ചു
ചിത്രവിവരണം:മുകുന്ദൻ പുലരി ഉദ്ഘാടനം ചെയ്യുന്നു
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് ചൊക്ലി പോലീസിന്റെ ആദരവ്
ചൊക്ലി
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് ചൊക്ലി ചൊക്ലി സബ്ജില്ല കലോത്സവുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ മുഴുവൻ ആളുകളുടെയും ശ്രദ്ധ പിടിച്ചു പറ്റി. വളരെ തിരക്കേറിയ സ്കൂൾ പരിസരം കേഡറ്റുകൾ വളരെ കാര്യക്ഷമമായി നിയന്ത്രിച്ചു. ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത കലോത്സവം കേഡറ്റുകളുടെ സമയോചിതമായ ഇടപെടൽ കാരണം ഏറ്റവും സുരക്ഷിത മേഖലയായി മാറി . കേഡറ്റുകളുടെ മാതൃകപരമായ പ്രവർത്തനം നിരീക്ഷിച്ച ചൊക്ലി പോലീസ് എൻ സി സി കേഡറ്റുകളെ ആദരിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ലാൽ, എ എസ് ഐ സുനിൽ കുമാർ,സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് രാമവിലാസം എൻ സി സി ഓഫീസിൽ എത്തി. പരേഡ് ഗ്രൗണ്ടിൽ വെച്ച് ട്രാഫിക്ക് ഡ്യൂട്ടിക്ക് നേതൃത്വം നൽകിയ കേഡറ്റുകളായ ഈഷാൻ സ്മിതേഷ്, അൻവിത ആർ ബിജു, കിരൺ ബേദി എസ് എന്നിവർക്ക് ഉപഹാരം നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ പ്രസീത് കുമാർ, പ്രിൻസിപ്പൽ ശ്രീ പ്രശാന്തൻ തച്ചരത്ത്, ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി, എൻ സി സി ഓഫീസർ ശ്രീ ടി.പി. രാവിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാമവിലാസത്തിലെ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം മാതൃകപരവും മറ്റു വിദ്യാർത്ഥികൾക്ക് അനുകരണീയവുമാണെന്ന് പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ലാൽ അഭിപ്രായപ്പെട്ടു .
എ.പി.രാമൻ നിര്യാതനായി.
തലശ്ശേരി:എരുവട്ടി പെനാങ്കിമെട്ട കൃഷ്ണപിള്ള നഗറിൽ അനതിങ്കൽ പുതിയ വീട്ടിൽ എ പി രാമൻ (80) നിര്യാതനായി.
ഭാര്യ :രാധ ( വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.ജീവനക്കാരി)
മക്കൾ: അരുൺകുമാർ (ഔഷധി പരിയാരം), രാഖി (വലിയന്നൂർ),
മരുമക്കൾ : ഉമ, പ്രകാശൻ സഹോദരങ്ങൾ: പരേതരായ നാരായണി,മാധവി, ഹരിദാസൻ
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണി പന്തക്കപാറ പ്രശാന്തിയിൽ
മൈഥിലിഅമ്മ നിര്യാതയായി
തലശ്ശേരി:മണ്ണയാട് എൽ പി സ്ക്കൂളിന് സമീപം പരേതരായ ശങ്കരൻ ന്റെയും പാറു അമ്മയുടെയും മകൾ പരയാലി മൈഥിലി (89.) നിര്യാതയായി
സഹോദരങ്ങൾ: ഭരതൻ , ലക്ഷമണൻ , ചന്ദ്രൻ , ഓമന ,ലീല . പരേതനായ ദാമോദരൻ
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മാശാനത്തിൽ .
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മാഹി:പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷന് നേരെ നടന്ന വധഭീഷണിയിൽ പ്രതിഷേധിച്ചുകൊണ്ട് മാഹി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഷാജി പിണക്കട്ടിലിൻ്റെ അധ്യക്ഷതയിൽ ഏകോപനസമിതി ചെയർമാൻ കെ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഷാജു കാനത്തിൽ, ടി എം സുധാകരൻ സംസാരിച്ചു.
അനൂപ് കുമാർ, അഹമ്മദ് സെമീർ ,ദിനേശൻ പൂവച്ചേരി റഹീസ് മുഹമ്മദ് യൂനുസ് നേതൃത്വം നൽകി.
ചിത്രവിവരണം: കെ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
നെഹ്റു ജന്മദിനം ആഘോഷിച്ചു
മാഹി: മുൻ പ്രധാനമന്ത്രിയും രാഷ്ട്ര ശിൽപിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മാഹി ബ്ബോക്ക് കോൺഗ്രസ്സ് കമ്മിറ്റി പള്ളൂർ ഇന്ദിരാ ഭവനിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, സത്യൻ കേളോത്ത്, പി.പി. ആശാലത, നളിനി ചാത്തു സംസാരിച്ചു
ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
സഹകരണ വാരാഘോഷം
മാഹി .. ദേശീയ സഹകരണ വാരാ ഘോഷത്തിന്റെ ഭാഗമായി മാഹി പെൻണെഷർസ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മുൻ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ പതാക ഉയർത്തി. കെ. ഹരീന്ദ്രൻ, വി. സി. വിജയറാം, കെ ചിതാനന്ദൻ, എ. വി. നീത, എ. വി. ധന്യ സംസാരിച്ചു
നെഹ്റു അനുസ്മരണം
മാഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 135 മാത് ജന്മദിനം ആഘോഷിച്ചു. ജവഹർലാൽ നെഹ്റുവിന്റെ ഛായ ചിത്രത്തിൽ പുഷ്പർച്ചന നടത്തി. ജന്മദിന സംഗമത്തിൽ എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി ഉത്തമൻ തിട്ടയിൽ, മാഹിബ്ലോക്ക് കോൺഗ്രസ് സെക്രട്രട്ടറി ജിജേഷ് കുമാർ ചാമേരി, പി.കെ ശ്രീധരൻ ,, എം.പി. പുഷ്പ രാജ്, പ്രദീപൻ വളളിൽ , പി.രാമചന്ദ്രൻ സംസാരിച്ചു.
ചിത്രവിവരണം: ചെമ്പ്രയിൽ നടന്ന നെഹ്റു അനുസ്മരണം
സർവ്വീസ് പെൻഷനേഴ്സ്
അസോസിയേഷൻ
40ാം വാർഷികം
തലശ്ശേരി : കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയഷൻ്റെ 40ാം വാർഷിക സമ്മേളനം ചൊക്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സമ്മേളനം സംസ്ഥാന ജനറൽ സിക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ.മോഹനൻ മുഖ്യഭാഷണം നടത്തി. കെ.എം.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.സി.ജി.അരുൺ, പി.കെ.രാജേന്ദ്രൻ, പി.വി.ബാലകൃഷ്ണൻ, പി.വി.വത്സലൻ, എം.ഉദയൻ, കെ.ഭരതൻ, പവിത്രൻ കൂലോത്ത് എം.പി.ശകുന്ദള, പി.കെ.ശ്രീധരൻ മാസ്റ്റർ പി.അശോകൻ സംസാരിച്ചു. കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് ടി.രവിന്ദ്രൻ, ടി.ആർ.യതിരാജ് കെ.പി.വത്സലൻ, എം.ജയപ്രകാശ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.നാരായണൻ നവാഗതരെ ഹാരമണിയിച്ച് സ്വീകരിച്ചു.
ചിത്രവിവരണം:സംസ്ഥാന ജനറൽ സിക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരിയിൽ ഇന്ന് ഓട്ടോ പണിമുടക്ക്
തലശ്ശേരി : നഗരത്തിലെ പാസഞ്ചർ .ഓട്ടോ റിക്ഷകൾ ഇന്നലെ അർദ്ധരാത്രി മുതൽ ഏക ദിന പണിമുടക്ക് സമരം തുടങ്ങി. ടി.എം.സി. നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പൽ അതൃത്തിയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക,നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ബോർഡുകൾ സ്ഥാപിക്കുക, എന്നീ മൂന്നിന ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ നാല് യൂനിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. എണ്ണിയാൽ തീരാത്ത മെമ്മോറാണ്ടങ്ങളും നിവേദനങ്ങളും നൽകി കഴിഞ്ഞ 25 വർഷങ്ങളായി ആവശ്യപ്പെടുന്ന ടി.എം.സി. നമ്പർ പ്രശ്നത്തിന് ഇന്നേവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ടി.എം.സി. നമ്പറില്ലാത്ത ഒട്ടേറെ ഓട്ടോകൾ നഗരത്തിൽ ഇപ്പഴും വ്യാപകമായി ഓടുന്നുണ്ട്. ഇത്തരം അനധികൃത ഓട്ടോകളെ നിയമപ്രകാരം സർവ്വിസ് നടത്തുന്ന ഓട്ടോ റിക്ഷകളുടെ ഡ്രൈവർമാർ തടയുന്നത് തെരുവിൽ സംഘർഷ സാധ്യത ഉണ്ടാക്കുന്നതിനാലാണ് വിഷയത്തിൽ പോലിസും മോട്ടോർ വാഹന വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
അതിനിടെ,തലശ്ശേരി സ്റ്റാൻ്റിൽ ഓട്ടോറിക്ഷകൾക്ക് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, റീ ഡിങ്ങ് നോക്കാതെയാണ് ഓടുന്നത്. മീറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഭാഷ്യം. തോന്നിയ ചാർജാണ് ഈടാക്കുന്നത്.
കേരളത്തിൽ തലശ്ശേരിയിൽ മാത്രമാണ് മീറ്റർ നോക്കാതെ വണ്ടിയോടുന്നത്. യൂണിയൻ നേതാക്കൾക്കും, അധികൃതർക്കും ഇക്കാര്യത്തിൽ മൗനമാണ്
ചാച്ചാജിയുടെ ഓർമ്മ പുതുക്കി ശിശുദിനാഘോഷം:
മാഹി : പന്തക്കൽ ഗവ: എൽ.പി. സ്കൂളിൽ ശിശുദിനാഘോഷം ഹെഡ്മിസ്ട്രസ് ടി. സുമതി ശിശുദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചാച്ചാജിയുടെ ഓർമ്മ പുതുക്കി പന്തക്കലിൽ ശിശുദിന സന്ദേശ റാലി നടത്തി. കുട്ടികളുടെ കലാ മത്സരങ്ങളും അരങ്ങേറി. സ്കൂൾ ലീഡർ അൽക, രസ്ന, അധ്യാപകരായ ഗോകുൽ സുരേഷ് , പി.ടി.സുബുല , ഇ.ശ്രീലക്ഷ്മി,ടി.കെ.റിജിഷ, സി.നീതു, എ.രേഷ്ന, കെ.ദിവ്യ നേതൃത്വം നൽകി.
ചിത്രവിവരണം: പന്തക്കലിൽ നടന്ന ശിശുദിന റാലി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group