മയ്യഴിയുടെ മദ്യാധിപത്യം നഷ്ടമാകുന്നു : ചാലക്കര പുരുഷു

മയ്യഴിയുടെ മദ്യാധിപത്യം നഷ്ടമാകുന്നു : ചാലക്കര പുരുഷു
മയ്യഴിയുടെ മദ്യാധിപത്യം നഷ്ടമാകുന്നു : ചാലക്കര പുരുഷു
Share  
2024 Nov 13, 11:52 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മയ്യഴിയുടെ മദ്യാധിപത്യം നഷ്ടമാകുന്നു


ചാലക്കര പുരുഷു


മാഹി: ഫ്രഞ്ച് ഭരണകാലം തൊട്ട് മദ്യം നിയാമക ശക്തിയായ മയ്യഴിയിൽ മദ്യ വിപണി തളർന്നു.

മദ്യപന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കുള്ള റവന്യു വരുമാനവും കുറഞ്ഞു.ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ 100 കോടി രൂപയാണ് നികുതിയിനത്തിൽ മാത്രം ഖജനാവിന് നഷ്ടമായത്.


പുതുതലമുറ മദ്യത്തോട് വിട പറയുകയും, രാസലഹരിയിലേക്ക് ആ കൃഷ്ടരാവുകയും ചെയ്തത് മയ്യഴി മദ്യ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ടാഗോർ പാർക്ക്, മഞ്ചക്കൽ ബോട്ട് ഹൗസ്, പള്ളുര അറവിലകത്ത് പാലം, ചാലക്കര ഫ്ലാറ്റ് പരിസരം 'മുലക്കടവ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് രാസ ലഹരി വിൽപ്പന നടക്കുന്നത്.

ഇടക്കാലത്ത് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളുണ്ടായെങ്കിലും ഇപ്പോൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

തലശ്ശേരി- മാഹി ബൈപാസ് യാഥാർത്ഥ്യമായതോടെ ദീർഘദൂര യാത്രികരൊന്നും മാഹി ടൗൺ വഴി കടന്ന് പോകുന്നില്ല.

വ്യാപാരം കുറഞ്ഞതോടെ മാഹിയിലെ പെട്രോൾ പമ്പുകളും മറ്റിടങ്ങളിലേക്ക് മാറ്റപ്പെടുകയാണ് ഇതും മദ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

പുതിയ ബൈപാസ് റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള സർവ്വീസ് റോഡുകളിൽ പുതുതായി 12 പെട്രോൾ പമ്പുകളുടെ നിർമ്മാണം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

നിലവിലുള്ള 17 പമ്പുകൾക്ക് പുറമെയാണിത്.

ഇതിന് പുറമെ മൂലക്കടവ്, പാറാൽ - ചൊക്ലി റോഡ് എന്നിവിടങ്ങളിലും, പളളൂർ സ്കൂൾ ഗ്രൗണ്ടിനടുത്തും (പിങ്ക് പമ്പ്) പുതിയ പമ്പുകൾ വരുന്നുണ്ട്.

ഒരു കാലത്ത് ഒറ്റമുറികടപോലും കിട്ടാനില്ലാതിരുന്ന മാഹി ടൗണിൽ മാത്രം 64 കടകളാണ് ഇപ്പോൾ അടഞ്ഞ് കിടക്കുന്നത്.

മദ്യ വിപണിയുടെ തകർച്ച എല്ലാ മേഖലകളേയും തളർത്തിയിട്ടുണ്ട്.തൊഴിൽ മേഖലയ്ക്കും തളർച്ച പിടിപെട്ടിരിക്കുകയാണ്.

അതിനിടെ, മാഹിയിലെ ടൂറിസം മേഖലയിലുള്ള ബാറുകളുടെ പ്രവർത്തന സമയം അർദ്ധരാത്രി 12 മണി വരെയും, മദ്യഷാപ്പുകളുടേത് 11 മണി വരെയുമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മാഹിയിൽ മൊത്തം 68 മദ്യഷാപ്പുകളാണുള്ളത്.

whatsapp-image-2024-11-13-at-22.38.43_f3f581bd

പ്രധാനമന്ത്രിയുടെ സൂര്യഭവനം സൗജന്യ വൈദ്യുതി പദ്ധതി ;

സോളാർ പ്രോഡക്‌സിന് മെഗാ ഓഫർ


വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ്

ചിന്തിക്കൂ ...ഒരിക്കലല്ല ....പലവട്ടം .


സുര്യനെ വിറ്റു കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ചു കളിയാക്കിചിരിച്ചവരിൽ

ബഹുഭുരിഭാഗംപേരും ഇന്ന് സോളാർ പാനലിന്റെ ഗുണഭോക്താക്കളുമാണ് .

മാറിച്ചിന്തിച്ചതുകൊണ്ട് മാത്രമാണ് ഇവരിൽ മുഴുവൻ പേർക്കും സൂര്യപ്രകാശത്തിൽ നിന്നും വമ്പിച്ച ലാഭം നേടാനായതെന്നും സത്യം .

പുരപ്പുറത്ത് സോളാർ പാനലുകൾ സ്ഥാപിച്ചതോടെ ഇത്തരക്കാരുടെ

വീട് ഇപ്പോൾ സദാസമയവും ഊർജ്വസ്വലം !

സോളാർ സിസ്റ്റം സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചതേ ആകാവൂ എന്നതിൽ അശേഷം വിട്ടുവീഴ്ച്ച പാടില്ലെന്ന് മാത്രം 


ഗുണമേന്മയുള്ള സോളാർ പാനലുകൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാല സേവനവും ഗ്യാരണ്ടിയും ഉറപ്പുവരുത്തി ഇൻവെർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതിക വിദഗ്‌ദ്ധരുടെ മേൽ നോട്ടത്തിൽ മാത്രം സ്ഥാപിക്കുക .


അമിതവൈദ്യുതി ചിലവിനു പരിഹാരമായി എല്ലാവീടുകളിലും സോളാർ വൈദ്യുതി സ്ഥാപിക്കുക എന്ന മഹത്തായ യജ്ഞത്തിൽ ഞങ്ങളും പങ്കാളികളാവുന്നു


പ്രധാനമന്ത്രിയുടെ സൂര്യഭവനം സൗജന്യ വൈദ്യുതി പദ്ധതി .

സോളസർ സബ്‌സിഡി വേറെയും .

തൃശ്ശൂർ - കൊല്ലം -തിരുവനന്തപുരം ജില്ലകളിൽ 10 വർഷത്തെ സേവന പാരമ്പര്യവുമായി ഇപ്പോൾ ഞങ്ങളുടെ നിറസാന്നിധ്യം ,

ഇനി അകത്തും പുറത്തും ചിലവില്ലാതെ സൂര്യവെളിച്ചം !

ദേശീയ ഊർജ്ജ്വ സംരക്ഷണം .

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ചറിയാൻ വിളിക്കൂ ..

ഞങ്ങളെത്താം ....അറിവ് പകരാം സൗജന്യമായി .

അതുമല്ലെങ്കിൽ വെറുമൊരു ഫോൺ കോളിലൂടെ .

.കറൻറ് ബില്ലും പവർ കട്ടും ഇല്ലാത്ത യുഗത്തിലേയ്ക്ക് സ്വാഗതം .

e -Luxenergy controls

തൃശൂർ -  9946946430 , 8590446430  

കൊല്ലം - 9400474608 ,9946946430

തിരുവനന്തപുരം 9946946430 ,79072 77136 


                                                                                  
 -ADVT-


whatsapp-image-2024-11-13-at-20.38.15_c333ac92

ത്രിദിനകലാകേമ്പും

ചിത്രപ്രദർശനവും തുടങ്ങി


മാഹി: പുതുച്ചേരിയിലെ ആർട് ആൻ്റ് കൾച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള പ്രമുഖ കലാപരിശീലന കേന്ദ്രമായ പൽക്ക ലൈക്കൂടത്തിൻ്റെ

ഒരു യൂണിറ്റ് മാഹിയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.

കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തി വരുന്ന ചിത്രകലാ കേമ്പിൽ രൂപപ്പെട്ട ചിത്രങ്ങളുടെ ത്രിദിന പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എകേരളഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ മുഖ്യാതിഥിയായിരുന്നു. കോഴ്സ് ഡയറക്ടർ കെ.ഇ.സുലോചന അദ്ധ്യക്ഷയായിരുന്നു. ചാലക്കര പുരുഷു, പ്രഥമാദ്ധ്യാപകൻ ഹരീന്ദ്രൻ, ശുഭശ്രീ സംസാരിച്ചു. പള്ളൂർ.കസ്തൂർബാ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ ചിത്രകലാ സോദാഹരണ പ്രഭാഷണവുമുണ്ടായി. ചുമർചിത്രകലാ ഗ്ലാസ് പെയിൻ്റിങ്ങ് ,എംബ്രോയിഡറി, ക്രോഷി എന്നിവയിലാണ് പരിശീലനം നൽകുന്നത്.



ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-11-13-at-20.39.30_5a04fa54

ഹാറൂണൽ റഷീദ് നിര്യാതനായി

മാഹി: ചാലക്കര തട്ടാൻ്റെ വിട (മഞ്ചേരി ഭവൻ) ഫൗസിൽ ഹാറൂണൽ റഷീദ് (70) നിര്യാതനായി.ദീർഘകാലം കുവൈറ്റിലായിരുന്നു..

പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ  എം പി ഉമ്മർ കുട്ടിയുടെ മകൾ പരേതയായ ഫൗസിയയാണ് ആദ്യ ഭാര്യ.

പരേതയയ സീനത്ത് രണ്ടാം ഭാര്യയാണ്

മക്കൾ:- രജീഷ്, ഫർഹാൻ (ഫിനു)

മരുമക്കൾ :-ഷജറീന (ചാച്ചി), സൽമ എം.പി. (ശാലു)..

സഹോദരങ്ങൾ: , അസീസുറഹ്മാൻ,ഹബീബുറഹ്മാൻ, ,നെഫീസ,

സുഹ്റ, ജമീല, സൈഫുന്നിസ, ഹഫ്സത്ത്, സീനത്ത്, പരേതരായ ഇഖ്ബാൽ, ഖലീലു റഹ്മാൻ, സെക്കീയുറഹ്മാൻ,


whatsapp-image-2024-11-13-at-11.33.36_2dff0951
whatsapp-image-2024-11-13-at-20.46.21_246dd8f9

സർഗ്ഗോത്സവം സംഘടിപ്പിച്ചു


തലശ്ശേരി:വിദ്യാരംഗം കലാസാഹിത്യ വേദി തലശ്ശേരി നോർത്ത് ഉപജില്ല സർഗോത്സവം പിണറായി ആർ സി അമല ബേസിക് യു പി സ്കൂളിൽ നടന്നു. സാഹിത്യകാരൻ ഡോ അശോക് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി നോർത്ത് എ ഇ ഒ കെ എ ബാബുരാജ്. അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോർഡിനേറ്റർ വി. റീന , കെ വി അബ്ദുൾ മുനീർ തുടങ്ങിയവർ സംസാരിച്ചു.സർഗോത്സവത്തിൻ്റെ ഭാഗമായി  യു പി , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കവിതാരചന, കഥാരചന, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങളും നടന്നു



ചിത്രവിവരണം:വിദ്യാരംഗം കലാ സാഹിത്യ വേദി തലശ്ശേരി നോർത്ത് ഉപജില്ല സർഗോത്സവം സാഹിത്യകാരൻ ഡോ: അശോക് ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-11-13-at-20.46.49_94fc330d

ഗുണ്ടർട്ട് മ്യൂസിയത്തിലേക്കുള്ള

യാത്ര ദുഷ്ക്കരമായി


തലശ്ശേരി: മലയാള ഭാഷക്ക് വില മതിക്കാനാവാത്ത സംഭാവനകൾ നൽകിയ ഡോ.ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ സ്മരണക്കായി ഇല്ലിക്കുന്നിൽ സ്ഥാപിച്ച ഗുണ്ടർട്ട് മ്യൂസിയത്തിലേക്കുള്ള വഴികൾ തടസ്സപ്പെടുത്തിയതായി പരാതി..ഇതോടെമ്യൂസിയം കാണാനെത്തുന്ന സഞ്ചാരികൾ പെരുവഴിയിലുമായി.

ദേശീയ പാതയിൽ കൊടുവള്ളി റെയിൽവേ ഗേറ്റിനടുത്തുള്ള കൃസ്ത്യൻ ദേവാലയത്തിനടുത്തായിട്ടാണ് ബ്രട്ടീഷുകാർ ഡോ. ഹെർമ്മൻ ഗുണ്ടർട്ട്മെമ്മൊറിയിൽ ഹാൾ ഒരുക്കിയത്. ഇതിനിടയിൽ തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഹാൾ പോളിംഗ് ബൂത്തുകളായും പ്രവർത്തിച്ചുവന്നിരുന്നു.

തലശ്ശേരി നഗരത്തിലെ പൈതൃക ശേഷിപ്പുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വർഷങ്ങൾക്ക് മുമ്പ് ടൂറിസം ഡിപ്പാർട്ട്മെന്റ് മുഖേന ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടം സംരക്ഷിച്ച് ഡോ.ഹെർമ്മൻ ഗുണ്ടർട്ട് മ്യൂസിയമാക്കി ഉയർത്തുകയാണുണ്ടായത്. ചരിത്ര വിദ്യാർത്ഥികൾക്കും, വിനോദ സഞ്ചാരികൾക്കും മ്യൂസിയം കാണാനും പഠിക്കാനും സൗകര്യങ്ങളുമൊരിക്കിയിരുന്നു. എന്നാൽ പിന്നീട് മ്യൂസിയം വേണ്ട രീതിയാൽ സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. മ്യൂസിയത്തിലേക്ക് പോവേണ്ട ഭാഗങ്ങളിൽ കരിങ്കല്ലുകളും, വെട്ടുകല്ലുകളും അലക്ഷ്യമായി ഇട്ടതിനാൽ മ്യൂസിയത്തിനകത്ത് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുമായി. വാഹനങ്ങളിൽ വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കാൽനടയാത്ര പോലും ദുസ്സഹമായി തീർന്നതായി പരാതിയുയർന്നിട്ടുണ്ട്.



ചിത്രവിവരണം: മ്യൂസിയത്തിലേക്കുള്ള വഴി തടസ്സപ്പെട്ട നിലയിൽ


whatsapp-image-2024-11-13-at-20.47.00_50923a0f

ഷിജി  നിര്യാതയായി.


മാഹി: പന്തക്കലിലെ ഒതയോത്ത് ഹൗസിലെ ഒ.ഷിജി (45) നിര്യാതയായി. അച്ഛൻ: പരേതനായ അനന്തൻ, അമ്മ: രാധ.സഹോദരങ്ങൾ: സജീവൻ (ബാബു), ഷിനോദ് (ഇരുവരും വ്യാപാരികൾ - വയലോരം, പന്തക്കൽ), ഷീബ (മാഹി പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി)


vasthu-advt

മൃദംഗ വിദ്വാൻ

വി കമലാകർ റാവുവിന്റെ

വേർപാടിൽ അനുശോചിച്ചു


തലശ്ശേരി: പയ്യന്നൂർ തു രീയം സംഗീതോത്സവ വേദിയിൽ ആസ്വാദകരുടെ മനം കവർന്ന പ്രശസ്ത മൃദംഗ വിദ്വാൻ വി കമലാകർ റാവുവിന്റെ വേർപാടിൽ ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറം അനുശോചിച്ചു. 

.ഫോറം പ്രസിഡന്റ് വി രാജേഷ് മോഹൻ അധ്യക്ഷത വഹിച്ചു.എസ് രവീന്ദ്രനാഥ പൈ, വിജയകുമാർ ഭട്ട്, സുരേഷ് റാവു സംസാരിച്ചു.


amudra
whatsapp-image-2024-11-13-at-20.47.54_d11a38ac

മണി മല്ലിക പുരസ്ക്കാരം സമ്മാനിച്ചു


തലശ്ശേരി:കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളിൽ നിന്നുള്ള ചില വരികൾ ആണ് ആത്മഹത്യയിൽ നിന്ന് പോലും തന്നെ പിന്തിരിപ്പിച്ചതെന്നും കവിതയ്ക്ക് അത്രയും സ്വാധീനശക്തിയുണ്ടെന്ന് തനിക്ക് അന്ന് മനസ്സിലായെന്നും കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.ബ്രണ്ണൻ മലയാളം സമിതിയുടെ മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം ഓ പി സുരേഷിന്റെ പച്ചിലകളുടെ ജീവചരിത്രം എന്ന കവിത സമാഹാരത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശിഹാബുദ്ദീൻ. പതിനഞ്ചായിരം രൂപയും ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.ബ്രണ്ണൻ കോളേജിലെ ശതോത്തരജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ,കണ്ണൂർ സർവ്വകലാശാലയിലെ കോളേജുകളിൽ മലയാളം എം എ ക്ക് ഏറ്റവും അധികം മാർക്ക് വാങ്ങിയ ജീവനി ആർ, അനഘ.ആർ.കെ, ദിഗിന.സിഎന്നീ വിദ്യാർത്ഥിനികൾക്ക് മണിമല്ലിക സ്മാരക വിദ്യാഭ്യാസ പുരസ്കാരങ്ങൾ നിരൂപകൻ ഡോ. സജയ് കെ വി സമ്മാനിച്ചു.യഥാക്രമം 5000,3000,2000 രൂപയാണ് വിദ്യാഭ്യാസ പുരസ്കാരം. "പുതു കവിതയുടെ സൗന്ദര്യം " എന്ന വിഷയത്തിൽ ഡോ. സജയ് കെ.വിയുടെ പ്രഭാഷണവും ഉണ്ടായി.

ബ്രണ്ണൻ മലയാളം സമിതി പ്രസിഡണ്ട് വി.എസ്.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. ജെ.വാസന്തി ഡോ. സന്തോഷ് മാനിച്ചേരി, നന്ദന കെ പി എന്നിവരും സംസാരിച്ചു

സെക്രട്ടറി ഡോ.എൻ ലിജി സ്വാഗതവും ജോ.സെക്രട്ടറി ഡോക്ടർ രാജശ്രീ നന്ദിയും പറഞ്ഞു.



ചിത്രവിവരണം:മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം ഓ പി സുരേഷിന് ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് സമ്മാനിക്കുന്നു.


ad2_mannan_new_14_21-(2)
capture_1731521197

കെ.എം.സൗമിനി നിര്യതയായി

തലശ്ശേരി:ചിറക്കര കളത്തിൽ വീട്ടിൽ കെ എം സൗമിനി (83) നിര്യതയായി സഹോദരൻ പരേതരായ കെ എം ബാലൻ , സഹോദരപുത്രൻമാർ സുജിത്ത്. കുമാർ സുനിൽകുമാർ സിന്ധു


മാർക്കറ്റ് സമരത്തിന് പിന്തുണ


തലശേരി : ടൂറിസത്തിൻ്റെ മറവിൽപിയർ റോഡിൽ വാഹനഗതാഗതം നിയന്ത്രിക്കുന്നത് മത്സ്യ-മാംസ - പച്ചക്കറിക്കച്ചവടത്തെ പ്രതിസന്ധിയിലാക്കുമെന്നും നഗരസഭ ഈ തിരുമാനം പിൻവലിക്കണമെന്നും ഐ.എൻ.ടി.യു.സി.സംസ്ഥാന എക്സിക്യുട്ടീവ് മെംബർ പി.ജനാർദ്ദനൻ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് മാർക്കറ്റ് സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന സമരവുമായി ഐ.എൻ.ടി.യു.സി സഹകരിക്കുമെന്നും ജനാർദ്ദനൻ അറിയിച്ചു.വികസനത്തിൻ്റെ പേരിൽ തലശേരിക്ക് പലതും നഷ്ടപ്പെടുകയാണ് ഉണ്ടായത്.ഈ അവസ്ഥ തുടരുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു


ഹൃദയ പരിശോധന ക്യാമ്പും

,സൗജന്യ ചികിത്സയും

മാഹി:കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ദേശീയ ഹെൽത്ത് മിഷന്റെ ഭാഗമായി മാഹി മേഖലയിലെ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഹൃദയ പരിശോധന ക്യാമ്പ് സൗജന്യ ചികിത്സയും.

 നവംബർ 21ന് വ്യാഴാഴ്ച ചെന്നൈ അപ്പോളോ ഹൃദ്രോഗ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ മാഹി ജനറൽ ആശുപത്രിയിലെ ക്യാമ്പിൽ വെച്ച് പരിശോധിക്കുന്നു.ആവശ്യമുള്ളവർ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടുകയോ/ അല്ലാത്തപക്ഷം ക്യാമ്പിൽ എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു.


qq

ഡി.സഞ്ജിവ ബങ്കേര


കോടിയേരി : പുന്നോൽ ശ്രേയസ്

വീട്ടിൽ ഡി.സഞ്ജിവ ബങ്കേര (80) അന്തരിച്ചു.

ഭാര്യ : സതി.

മക്കൾ: സുദേഷ്, സഞ്ജന.

മരുമക്കൾ: ലിനിത, ഹേമന്ത്


dd

സി.എം ലത നിര്യാതയായി

തലശ്ശേരി:പൊന്ന്യം

കുണ്ടുചിറ യിലെ പരേതരായ മലപ്പലായി ഹൗസിൽ എം.കെ. കരുണാകരൻ്റെയും ദേവുവിൻ്റെയും മകൾ സി.എം. ലത ( 64) ചുണ്ടങ്ങാ പൊയിലിലെ ഗോകുലം വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: പ്രീത    (ചുണ്ടങ്ങാപ്പൊയിൽ) സുനിൽകുമാർ ( കണ്ടു ചിറ)അനിൽകുമാർ   ( പാലയാട് )


ദേശഭക്തി / വിപ്ലവഗാനാലാപനം


മാഹി: സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി മൺമറഞ്ഞു പോയ ക്ലബ്ബ് പ്രതിഭകളെ ഓർമ്മിക്കാൻ ഗാനാർച്ഛന നടത്തുന്നു.

ഗാനാർച്ച്ഛന പതിനെട്ടു വയസ്സിനു താഴെ ഉള്ളവർക്കും പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ദേശഭക്തിഗാനങ്ങളും വിപ്ലവഗാനങ്ങളുമാണ് മത്സരത്തിൽ ആലപിക്കേണ്ടത് (കരോക്ക ഗാനാലാപനം അനുവദിക്കുന്നതല്ല )

സമ്മാനാർഹമായ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളവർക്ക് ക്യാഷ് അവാർഡ് നൽകുന്നു '

തുടർന്ന് ഏവർക്കും പാടാവുന്ന കരോക്കാ പ്രദർശനഗാനാലാപനവും നടക്കും.

നവമ്പർ 16 വൈകീട്ട് 4 മണിക്ക് മാഹി റിവർസൈഡ് വാക്ക് വേയിൽ വച്ച് ഗാനാർച്ഛനകൾ അരങ്ങേറും.

മയ്യഴിക്കും സമീപ പ്രദേശത്തുള്ളവർക്കും മത്സരത്തിലും ഗാനാലാപനത്തിലും പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചറിയിക്കണം -


അടിയേരി ജയരാജൻ

7356712342

കെ.സി. നിഖിലേഷ്

9447481153

whatsapp-image-2024-11-13-at-21.48.08_956db424

സാങ്കേതിക വിദ്യകൾ നുണപ്രചരിപ്പിക്കുന്നു

- എം.മുകുന്ദൻ


ന്യൂമാഹി: സങ്കേതിക വിദ്യയുടെ വളർച്ച നമുക്ക് ഏറെ ഗുണം ചെയ്യുമ്പോൾ തന്നെ അതുണ്ടാക്കുന്ന ദോഷവും അപകടവും ചെറുതല്ലെന്നു എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. 

27 മുതൽ 29 വരെ മാഹിയിൽ നടക്കുന്ന സി.പി.എം തലശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ന്യൂമാഹി പെരിങ്ങാടിയിലെ എം.മുകുന്ദൻ പാർക്കിൽ നടന്ന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കഥാകാരൻ.

സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നുണ പ്രചരിപ്പിക്കുന്നത് വർധിച്ചുവരികയാണ്.പല പ്രാവശ്യം പറഞ്ഞ് ഇതിനെ സത്യമാക്കി മാറ്റുന്നു. സമൂഹമാധ്യമങ്ങൾ മാത്രമല്ല മറ്റ് മാധ്യമങ്ങളും നുണകളുടെ പ്രചാരകർ ആവുന്നു. എം.മുകുന്ദൻ പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് മാത്രമല്ല എഴുത്തുകാർക്കും ഉത്തരവാദിത്തമുണ്ട്.

അമേരിക്കയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ്. എന്തുകൊണ്ടാണിത് സംഭവിച്ചത്. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് അവർക്കറിയാമെന്നത് കൊണ്ടാണ്.

വോട്ട് ചെയ്യുന്ന യന്ത്രത്തിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലാണ് ഇ.വി.എം. ഉപയോഗിച്ച് നമ്മളൊക്കെ വോട്ട് ചെയ്തത്. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്. എം.മുകുന്ദൻ കൂട്ടിച്ചേർത്തു.

ഡോ.എ.വത്സലൻ അധ്യക്ഷത വഹിച്ചു. ഫ്രഞ്ച് ദാർശനികനായിരുന്ന റൂസോയാണ് ആദ്യമായി അസമത്വത്തിനെതിരെ സംസാരിച്ചതെന്നും ഇതിഹാസങ്ങളും മതഗ്രസ്ഥങ്ങളും പ്രാചീന എഴുത്തുകാരും പ്രവാചകരും ചിന്തകരുമൊന്നും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യ പ്രഭാഷണത്തിൽ പ്രൊഫ.എം.എം.നാരായാണൻ പറഞ്ഞു. അസമത്വമെന്നത് ദൈവിധിയാണെന്നാണ് അന്ന് കരുതിയത്. കാറൽ മാർക്സാണ് ഈ അസമത്വത്തെ, ചൂഷകരും ചൂഷിതരും തമ്മിലുള്ള ഈ അന്തരത്തെ കമ്മ്യൂണിസ്റ്റ് സങ്കല്പമായി വികസിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം.നേതാക്കളായ കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, കെ. ജയപ്രകാശൻ, കെ.പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഗിറ്റ ജോൺ ക്ലബ്ബിലെ കുട്ടികൾ സംഗീതനിശ അവരിപ്പിച്ചു.


revised
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25