മാഹി കോ- ഓപ്പറേറ്റീവ് കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
മാഹി :ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച 'എൻലൈറ്റൻഡ് ഇ.ഡി. 'പരിപാടിയിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 80 പോയിന്റോട് കൂടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഡിബേറ്റ് മത്സരത്തിൽ ഗോകുൽദാസും ആതിര സി.വി യും, ഫോട്ടോഗ്രാഫി മത്സരത്തിൽ കെ.അഭിജിത്തും ഒന്നാം സ്ഥാനം നേടി.
ബെസ്റ്റ് ടീച്ചർ മത്സര വിഭാഗത്തിൽ എസ്.ആദിത്യ രണ്ടാം സ്ഥാനവും നേടി.
ചിത്രവിവരണം: ഓവറോൾ ചാമ്പ്യന്മാരായ മാഹി കോ- ഓപ്പറേറ്റീവ് കോളേജ് ടീം
കലുങ്ക്തകർന്നു.ഗതാഗതം നിലച്ചു
മാഹി :റെയിൽവെ സ്റ്റേഷനിൽ നിന്ന് കക്കടവിലേക്കുള്ള റോഡിലെ കലുങ്ക് തകർന്ന് കിടക്കുന്നതിനാൽ ഇത് വഴി വാഹന ഗതാഗതം നിലച്ചു. നിരവധി ആളുകൾ മാഹി റെയിൽവെ സ്റ്റേഷനിലെത്താൻ ആ ശ്രയിക്കുന്ന വഴിയാണിത്.ചൊക്ളി, ന്യൂ മാഹി പള്ളൂർ, പെരിങ്ങത്തൂർ ഭാഗങ്ങളിലുള്ളവർ ദേശീയ പാതയിലൂടെ കടന്ന് വന്ന് റെയിൽവേ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്താണ് ട്രെയിൻ യാത്ര നടത്താറ് പതിവ്.
വലിയ കലുങ്ക് പൊട്ടിത്തകർന്ന്, ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്കൊന്നും കടന്ന് പോകാനാവാത്ത അവസ്ഥയാണ്. കലുങ്ക് തകർന്ന് ദിവസങ്ങളേറെ കഴിഞ്ഞിട്ടും പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
എം എൽ എക്ക് വധഭീഷണി: മാഹിയിൽ ഇന്ന് പ്രതിഷേധം
മാഹി:പുതുചേരി എം എൽ എ എം ശിവശങ്കറിന് എതിരെയുള്ള ഗുണ്ടാ വധ ഭീഷണിയിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയാർ പ്രതിഷേധ കൂട്ടായ്മ നടക്കും. ഇന്ന് വൈ .. നാല് മണിക്ക് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിനു മുൻപിലാണ് പ്രതിഷേധം. പുതുചേരി ട്രെഡേഴ്‌സ് ഫെഡറഷൻ സ്റ്റേറ്റ് ചേർമാനാണ് എം ശിവശങ്കർ എം എൽ എ ഗോരിമേട്ടിൽ നിന്നാണ് വധ ഭീഷണിയുണ്ടായത്. ഇന്ന് വൈകുന്നേരം നാല് മണിക് പ്രതിഷേധ കൂട്ടായ്മ വ്യാപാരിവ്യവസായി ഏകോപനസമിതി ചെയർമാൻ. കെ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
എം എൽ എക്ക് വധഭീഷണി
: മാഹിയിൽ ഇന്ന് പ്രതിഷേധം
മാഹി:പുതുചേരി എം എൽ എ എം ശിവശങ്കറിന് എതിരെയുള്ള ഗുണ്ടാ വധ ഭീഷണിയിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയാർ പ്രതിഷേധ കൂട്ടായ്മ നടക്കും. ഇന്ന് വൈ .. നാല് മണിക്ക് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിനു മുൻപിലാണ് പ്രതിഷേധം. പുതുചേരി ട്രെഡേഴ്‌സ് ഫെഡറഷൻ സ്റ്റേറ്റ് ചേർമാനാണ് എം ശിവശങ്കർ എം എൽ എ ഗോരിമേട്ടിൽ നിന്നാണ് വധ ഭീഷണിയുണ്ടായത്. ഇന്ന് വൈകുന്നേരം നാല് മണിക് പ്രതിഷേധ കൂട്ടായ്മ വ്യാപാരിവ്യവസായി ഏകോപനസമിതി ചെയർമാൻ. കെ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ലക്ഷ്മി അമ്മ നിര്യാതയായി.
തലശ്ശേരി : പുതിയപുരയിൽ ലക്ഷ്മി (81) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തില്‍. പരേതനായ താംബുരാൻ കണ്ടിയിൽ വിജയന്റെ ഭാര്യയാണ്. മക്കള്‍: ബേബി സാധന, സാജന്‍( ദുബായ്). സഹോദരങ്ങൾ: സതി (പരേത), സൗമിനി(പരേത), ജയൻ(പരേതൻ), വിജയൻ, മോഹനന്‍, പവിത്രന്‍(പരേതൻ), രാജി, സുരേന്ദ്രന്‍, രമേശന്‍
18 വളർത്തു പ്രാവുകളെ അഞ്ജാത ജീവി കടിച്ചു കൊന്നു.വടക്കുമ്പാട് ഒന്നാം വാർഡിലാണ് സംഭവം.എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ സ്ഥലത്തെത്തി മുഹമ്മദ് ഹംദാൻ്റെ വീട്ടിലെ പ്രാവിൻ്റെ കൂട് പരിശോധിച്ചു.
എരഞ്ഞോളി വടക്കുമ്പാട് പ്രാവുകളെ കൂട്ടിനകത്ത് ചത്തനിലയിൽ കണ്ടെത്തി.
പോസ്റ്റോഫീസിന് സമീപത്തെ മുഹമ്മദ് ഹംദാൻ വളർത്തുന്ന 18 പ്രാവുകളാണ് ചത്തത്.
കാട്ടുപൂച്ചയോ മറ്റ് ജീവികളോ അക്രമിച്ചതാകാമെന്നാണ് കരുക്കുന്നത്.
വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം വെങ്ങലാട്ട് നാഷിദയില്‍
ഹംദാന്‍ വളർത്തുന്ന 18 പ്രാവുകളെയാണ് കൂട്ടിനകത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്.
രാവിലെ പ്രാവീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.ഇതില്‍ 14 പ്രാവുകളുടെ തല അറ്റനിലയിലാണ്. കാട്ടുപൂച്ചയോ മറ്റ് ജീവികളോ അക്രമിച്ചതാകാമെന്നാണ് നിഗമനം.മുന്‍പ് ഈ ഭാഗത്ത് കാട്ടു ജീവിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പർ പി കെ ഷക്കീല്‍ പറഞ്ഞു ( ഷക്കീൽ ) .
വിഷയംഫോറസ്റ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും കൂടുതൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കനകമലയിലേക്കുള്ള റോഡ് നവീകരിക്കണം
ചൊക്ലി:കനക മലയിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി വനം വകുപ്പിൽ ഉൾപ്പെടുത്തി റോഡ് പുന:രൂദ്ധാരണം നടത്താൻ കേരള വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രന് നിവേദനം നൽകി.
ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ ഉപദേശകസമിതി അംഗം സി.ടി.അജയകുമാറും., ജില്ല കമ്മിറ്റി അംഗം പി.പി.ഉണ്ണികൃഷ്ണനു ചേർന്നാ നിവേദനം നൽകിയത്.
ചിത്രവിവരണം:മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകുന്നു
മതേതര വിദ്യാഭ്യാസ നയം
രൂപീകരിച്ചത് ആസാദ്
തലശ്ശേരി:സ്വതന്ത്ര ഇന്ത്യയിൽ പുരോഗമനപരവും,, മതേതരവുമായ വിദ്യാഭ്യാസ നയത്തിന് നേതൃത്വം നൽകിയ മഹാനാണ് മൗലാന അബുൽ കലാം ആസാദെന്ന് ചരിത്ര പണ്ഡിതനും, ചിത്രകാരനുമായ പ്രൊഫ: ദാസൻ പുത്തലത്ത് പറഞ്ഞു.
ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ
മൗലാന അബുൽ കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ ദീർഘ വീക്ഷണമാണ് ആദ്യ മന്ത്രിസഭയിൽ ഡോക്ടർ ബി ആർ അംബേദ്ക്കറെ നിയമമന്ത്രിയാക്കിയതും, വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി മൗലാന അബുൽ കലാം ആസാദിനെ നിയമിച്ചതുമെന്ന് പ്രൊഫ. ദാസൻ പുത്തലത്ത് ചൂണ്ടിക്കാട്ടി
ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി സംഘടിപ്പിച്ച മൗലാന അബുൽ കലാം ആസാദ് അനുസ്മരണത്തിൽ കെ.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായ മൗലാന അബുൽ കലാം ആസാദിൻ്റെ ചരമ വാർഷിക ദിനത്തിൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കെ.പി. ജയരാജൻ ,സി ഒടി ഹാഷിം അഫ്സൽ പള്ളിത്താഴ ' പി അശോക് കുമാർ, സുബൈർ കെട്ടിനകം സംസാരിച്ചു..
സലീം താഴെ കോറോത്ത് സ്വാഗതവും സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
ചിത്രവിവരണം: പ്രൊഫ: ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്യുന്നു
സാംസ്കാരിക സദസ്സ് ഇന്ന്
മാഹി: സി പി ഐ എം തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസ്റ്റ് വൈകുന്നേരം 5 മണിക്ക് ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ വെച്ച് നടക്കും മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ:എം എം നാരായണൻ പ്രഭാഷണം നടത്തും. നവംബർ 27, 28, 29 തീയ്യതികളിൽ മാഹിയിൽ വെച്ചാണ് സമ്മേളനം
എം.ടി. പത്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എൻ ഷംസീർ അനുശോചിച്ചു
മുൻമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന
എം.ടി. പത്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തി കൂടിയിയിരുന്നു എം. ടി പത്മ.
8-ാമത്തെയും 9-ാമത്തെയും നിയമസഭാ കാലയളവിൽ കൊയിലാണ്ടിയിൽ നിന്നും അംഗമായിരുന്ന അവർ, കേരളത്തിന്റെ വികസനത്തിനായി നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഫിഷറീസ്, ഗ്രാമവികസനം, രജിസ്ട്രേഷൻ എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അവർ, കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും ഗ്രാമീണ ജനതയുടെയും ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടി സഭയിൽ സജീവമായ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു.
കോൺഗ്രസ് പാർട്ടിയിലെ സജീവ അംഗമായിരുന്ന അവർ, പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു .
(എ എൻ ഷംസീർ)
ത്രിദിന ചിത്രപ്രദർശനം ഇന്ന് തുടങ്ങും
മാഹി: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തി വരുന്ന ചിത്രകലാ കേമ്പിൽ രൂപപ്പെട്ട ചിത്രങ്ങളുടെ ത്രിദിന പ്രദർശനം ഇന്ന് കാലത്ത് 10 മണിക്ക് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.കേരള
ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ മുഖ്യാതിഥിയായിരിക്കും പള്ളൂർ.കസ്തൂർബാ ഹൈസ്കൂളിൽ ഇതോടൊപ്പം ചിത്രകലാ സോദാഹരണ പ്രഭാഷണവും നടക്കും.കെ.ഇ.സുലോചനയാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ.
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി മൺമറഞ്ഞു പോയ ക്ലബ്ബ് പ്രതിഭകളെ അനുസ്മരിക്കാൻ ഗാനാർച്ഛന നടത്തുന്നു.
ഗാനാർച്ച്ഛനയിൽ പതിനെട്ടു വയസ്സിനു താഴെ ഉള്ളവർക്കും പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ദേശഭക്തിഗാനങ്ങളും വിപ്ലവഗാനങ്ങളുമാണ് ആലപിക്കേണ്ടത് (കരോക്ക ഗാനാലാപനം അനുവദിക്കുന്നതല്ല )
സമ്മാനാർഹമായ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളവർക്ക് ക്യാഷ് അവാർഡ് നൽകും.
തുടർന്ന് ഏവർക്കും പാടാവുന്ന കരോക്കാ പ്രദർശനഗാനാലാപനവും നടക്കും.
നവമ്പർ 16 വൈകീട്ട് 4 മണിക്ക് മാഹി റിവർസൈഡ് വാക്ക് വേയിൽ വച്ച് ഗാനാർച്ഛനകൾ അരങ്ങേറും.
മയ്യഴിക്കും സമീപ പ്രദേശത്തുള്ളവർക്കും മത്സരത്തിലും ഗാനാലാപനത്തിലും പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചറിയിക്കണം .
അടിയേരി ജയരാജൻ+91 98468 15200
കെ.സി. നിഖിലേഷ്094-474-81153
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group