രാമുണ്ണി വക്കീലിൽ നിന്നും
സത്യൻ വക്കീലിലേക്ക് ..
ചാലക്കര പുരുഷു
തലശ്ശേരി: ഗുരുഭക്തിയിൽ നിമഞ്ജനം ചെയ്ത മനസ്സ്. മഹാഗുരുവിൻ്റെ ദർശനങ്ങളെ കർമ്മപഥങ്ങളിൽ പ്രാവർത്തികമാക്കുന്നതിന് വ്രതമെടുത്ത് സേവനം നടത്തുന്ന ഗുരുഭക്തൻ.
നാരായണ ചിന്തകളിൽ ഒരു തുള്ളി പോലും വെള്ളം ചേർക്കാൻ കൂട്ടാക്കാത്ത കാർക്കശ്യക്കാരൻ. മതേതര മാനവികത ഉയർത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹി. ക്ഷേത്ര കലകളേയും, സംസ്കൃതിയേയും നെഞ്ചേറ്റിയ പ്രതിഭ. മാറുന്ന കാലത്തിനൊപ്പം നവീനാശയങ്ങളെ ഉൾക്കൊള്ളുകയും, ഗുരുമനസ്സറിഞ്ഞ് സധൈര്യം പ്രാവർത്തികമാക്കുകയും ചെയ്യുന്ന അസാധാരണ നേതൃശേഷിയുള്ള സാരഥി.ധീരമായ നിലപാടുകളിലൂടെ,
ജ്ഞാനോദയ യോഗത്തിന് അവകാശപ്പെടാൻ വക്കീലന്മാരുടെ പ്രൗഢമായ ഒരു നിര തന്നെയുണ്ട്.
1908 ൽ ആദ്യമായി പ്രസിഡണ്ട് പദവിയിലെത്തിയ , പന്ത്രണ്ട് വർഷക്കാലം ആ പദവിയിൽ തുടർന്ന കൊറ്റ്യത്ത് രാമുണ്ണി വക്കീലും, മകൻ കൊറ്റ്യത്ത് കൃഷ്ണൻ വക്കീലും ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യരും നിരന്തരം ഗുരുവുമായി ആശയവിനിമയം നടത്തി വന്നവരുമായിരുന്നു.
റാവു ബഹദൂർ സി.വി.ഗോപാലൻ മുൻസീഫും, എം.എം.ലക്ഷമണൻ വക്കീലും, അഡ്വ: കെ.വി. ദിവാകരൻ വക്കീലുമെല്ലാം നിയമവഴികളിൽ സഞ്ചരിച്ച ജ്ഞാനോദയ യോഗത്തിൻ്റെ അദ്ധ്യക്ഷൻമാരായിരുന്നു.
മൂന്നാം തവണയും ശ്രീജ്ഞാനോദയ യോഗത്തിൻ്റെ അദ്ധ്യക്ഷ പദവിയിലെത്തുമ്പോൾ, തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനായ കെ.സത്യനും സഹ ഡയറക്ടർമാർക്കും അഭിമാനിക്കാൻ ഏറെയുണ്ട്.
ഉത്തരകേരളത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ക്ഷേത്രച്ചിറയുടെ നവീകരണം ;ക്ഷേത്രത്തിന് മൂന്ന് ഭാഗത്തുമുള്ള ഗാലറികളുടേയും പ്രധാനക്ഷേത്ര വീഥികളുടേയും കരിങ്കല്ല് വിരിച്ചുള്ള വിതാനം, ശ്രീനാരായണ ഹാൾ, നവീനമായ ഗോശാല, വിവിധയിനം കൃഷികൾ, ഉദ്യാനം, ക്ഷേത്ര കലകളുടെ പരിശീലനങ്ങളും അവതരണവും തുടങ്ങി ക്ഷേത്രത്തിൻ്റെ ഭൗതികവും, ആന്തരികവുമായ വികസനത്തിന് ഏറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനായി.
പ്രമുഖ സഹകാരിയും, സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മെമ്പറുമായ 57 കാരനായ അഡ്വ.കെ.സത്യൻ, പുന്നോൽ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ടും, തലശ്ശേരി ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായിരുന്നു. എല്ലാറ്റിനുമുപരി വിപുലമായ സൗഹൃദ ബന്ധങ്ങൾക്ക് ഉടമയുമാണ്.
photo അഡ്വ: കെ.സത്യൻ
ശ്രീജ്ഞാനോദയ യോഗം ഡയറക്ടർ ബോർഡ് ചുമതലയേറ്റു. അഡ്വ.കെ.സത്യൻ പ്രസിഡണ്ട്.
തലശ്ശേരി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജ്ഞാനോദയയോഗം ഡയറക്ടർമാർ ചുമതലയേറ്റു.
ഇന്നലെ കാലത്ത് 9.22 ന്ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാർക്ക് ഗുരുദേവനാമത്തിൽ റിട്ടേണിങ്ങ് ഓഫീസർ അഡ്വ.കെ.രുപേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അഡ്വ കെ.സത്യൻ അഡ്വഅജിത്കുമാർ,കുമാരൻവണ്ണത്താൻങ്കണ്ടിയിൽ ,ഗോപി കണ്ട്യൻ ,സി.ഗോപാലൻ ,കെ.കെ.പ്രേമൻ ,രാജീവൻ എം.വി,
രവീന്ദ്രൻ കൊളങ്ങരക്കണ്ടി 'രാഘവൻ പൊന്നമ്പത്ത് ,ടി.പി.ഷിജു ,
ടി.സി.ദിലീപ് എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുക്കപ്പെട്ടവർ ഗുരുദേവ വിഗ്രഹത്തിൽ പുഷ്പമാല്യം ചാർത്തി.
ഡയറക്ടർ ബോർഡിൻ്റെപ്രഥമയോഗംപ്രസിഡണ്ടായിഅഡ്വ.കെ.സത്യനെ മൂന്നാം തവണയും തെരഞ്ഞെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പൗരപ്രമുഖരടക്കം നൂറുകണക്കിനാളുകൾ സംബന്ധിച്ചു .
തീഷ്ണവർണ്ണ രചനകൾ
പ്രേക്ഷകരുടെ കണ്ണ് തുറപ്പിച്ചു. മനക്കണ്ണെഴുതിയ മയ്യഴി
മായികക്കാഴ്ചയായി
സ്വന്തം ലേഖകൻ
മാഹി: കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന മായിക നഗരമായ മയ്യഴിയുടെ പ്രകൃതി ലാവണ്യത്തിലേക്കും, സമകാലീന ചുറ്റുപാടിൽഅശാന്തമായ പരിസരങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന നിറക്കൂട്ടുകളിലേക്കും വിരൽ ചൂണ്ടുന്ന ദ്വിദിന ചിത്രകലാ കേമ്പിന് മയ്യഴിപ്പുഴയുടെ തീരങ്ങൾ സാക്ഷ്യം വഹിച്ചു
പുതുച്ചേരി കലാ-സാംസ്കാരിക വകുപ്പ് "മയ്യഴി ഉത്സവിന്റെ" ഭാഗമായി മാഹി പുഴയോര നടപ്പാതയിൽ സംഘടിപ്പിച്ച ദ്വിദിന ചിത്രകലാ ക്യാമ്പിൽ കെ. കെ. സനിൽ കുമാർ വരച്ചചിത്രം പുതുമകൊണ്ടും സമകാലിക പ്രസക്തി കൊണ്ടും ഏറെ ശ്രദ്ധേയമായി .
ലോകരാഷ്ട്രങ്ങൾ തമ്മിൽ വെല്ലുവിളികളും ആയുധപ്രയോഗങ്ങളും നടത്തുമ്പോൾ, പശ്ചിമേഷ്യയുൾപ്പെടെ അശാന്തമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് .
യുദ്ധമുഖത്തെ വറ്റാത്ത കണ്ണീരിന്റെ നേർ സാക്ഷ്യമായി വിന്യസിച്ച ബിംബങ്ങൾ കാഴ്ചക്കാരനെ ആശങ്കപ്പെടുത്തുകയും ലോകസമാധാനത്തിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു .
കറുത്ത പശ്ചാത്തലത്തിലെ ചുവന്ന വൃത്ത ഘടനയിലൊരുക്കിയ രൂപങ്ങൾ ഭീതിജനകമായ സമകാലിക യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് .
പലായനവും പട്ടിണിയും ദാരിദ്ര്യവുമാണ് ഓരോ യുദ്ധത്തിന്റെയും പരിണിതഫലമെന്ന് ദൃശ്യം സാക്ഷ്യപ്പെടുത്തുന്നു .
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും മാനവ പുരോഗതി സമാധാനത്തിന്റെ ഉൽപ്പന്നമാണെന്നും ലോകചരിത്രം പഠിപ്പിക്കുന്നു .
ശാശ്വത സമാധാനം പുലരേണ്ടത്തിന്റെ ആവശ്യകതയെ നിരന്തരം ഓർമ്മപ്പെടുത്തുന്ന,
അസഹിഷ്ണുതയും അരക്ഷിതാവസ്‌ഥയുംനിറഞ്ഞ ചിത്രഭാഷയിൽ അക്രിലിക് , കൊളാഷ് എന്നീ മാധ്യമങ്ങളാണ് ഉപയോഗിച്ചത് .
കലകളുടെകേദാരമായമയ്യഴിപ്പുഴയോരത്തെവോക്ക് വേ വരവർണ്ണങ്ങളിൽ നിറഞ്ഞു.
പുഴയും കടലും ഇഴചേരുന്ന അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ, അലമാലകളുടെ സംഗീതവും കേട്ട്, കോയ്യോത്തിമരങ്ങളുടെ ചോലയിൽ നാല്പത് കലാകാരന്മാർ ഭാവനകൾക്ക് നിറം പകർന്നപ്പോൾ, വിവിധ മാധ്യമങ്ങളിലായി വൈവിധ്യമാർന്ന രചനാസങ്കേതങ്ങൾ മിഴി തുറന്നു.
മയ്യഴിയുടെ പ്രകൃതി ലാവണ്യവും, ഗതകാല ചരിത്രത്തിൻ്റെ ഏടുകളും, സമകാലീന ചുറ്റുപാടുകളും തൊട്ട് ആശ്രയ കലാഗേഹത്തിലെ കലാകാരന്മാർ വരച്ച ചുമർചിത്രങ്ങൾ വരെ ക്യാൻവാസുകളിൽ ഇടം പിടിച്ചു.
വരയിടമായ മയ്യഴിയുടെ സുന്ദരമുഖങ്ങളാണ്എം.സജീവനും,നിധിനയും ആലേഖനം ചെയ്തത്.
പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വവും, സ്ത്രീ ശാക്തീകരണവുമാണ് പി.പി.ചിത്രയുടേയും, പ്രണോയ് രവിയുടേയും, കിഷോർ പള്ളൂരിൻ്റേയും രചനകളിൽ ശക്തമായി ചിത്രീകരിക്കപ്പെട്ടത്. എത് കൊടുംവേനലിനേയും അതിജീവിക്കാൻ പോന്ന മയ്യഴിയുടെ ഐഡൻ്റിറ്റിയായ ചുവപ്പും, മഞ്ഞയും വാകപ്പൂമരങ്ങളെയാണ് ദാർശനിക പരിവേഷത്തോടെ ഗിനീഷ് രേഖപ്പെടുത്തിയത്.
പ്രമുഖചിത്രകലാകൃത്തുക്കളായ പൊൻമണി തോമസ്, സതീശങ്കർ, നിഷാഭാസ്ക്കർ, സി, ശോഭ, വീരേന്ദ്രകുമാർ, കെ.പ്രേമൻ, കെ.ഇ.സുലോചന എന്നിവരുൾപ്പടെയുള്ളവർ ക്യാൻവാസുകളിൽ നിറം പകർന്നവരിൽ പെടും.
പതിനേഴാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ഉരുവം പ്രാപിച്ച പരമ്പരാഗത പെയിൻ്റിങ്ങിനെ അധികരിച്ച് ഇ.വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ശിൽപ്പശാലക്ക് പ്രമുഖ ' തഞ്ചാവൂർ ട്രെഡിഷണൽ ആർട്ടിസ്റ്റുകളായ മഹേഷ് തഞ്ചാവൂർ, ജയന്തി, ത്രേസ്യാമ്മ എന്നിവർ നേതൃത്വം നൽകി. പുരാണങ്ങളെ പ്രത്യേകിച്ച് ശ്രീകൃഷ്ണ ലീലകളെ അധികരിച്ചുള്ള ചെറു ബോർഡുകളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ ഇലച്ചാറും, ചേടിക്കല്ലുകളും, പൊടികളുമടങ്ങിയ പ്രകൃതി ദത്തവർണ്ണങ്ങൾ കൊണ്ടാണ് അനാവരണം ചെയ്തത്.
സ്വർണ്ണവർണ്ണ പശ്ചാത്തലത്തിൽ പല നിറങ്ങളിലുള്ള ചെറു കല്ലുകൾ കോർത്തിണക്കി, സ്വർണ്ണപ്പണിക്കാരുടെ സൂക്ഷ്മതയിൽ പിറവിയെടുത്ത രചനകൾ ഒരേ സമയം വർണ്ണ രേഖാപ്രയോഗങ്ങളിലും കരകൗശല നിപുണിയിലും മിഴിവ് കാട്ടി. മലയാളി കലാകാരന്മാർക്ക് ഇത് നൂതനമായ അനുഭവവുമായി.
ചിത്രകാരനും മാഹി എം എൽ എയുമായ രമേശ് പറമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ കലാ സാംസ്ക്കാരിക വകുപ്പ് മന്ത്രി പി. ആർ. എൻ. തിരുമുരുകനാണ് മയ്യഴി ഉത്സവ് ചിത്രകാര കേമ്പ് ഉദ്ഘാടനം ചെയ്തത്.
ചിത്രവിവരണം: കലാ-സാംസ്ക്കാരിക വകുപ്പ് മയ്യഴിപ്പുഴയോരത്ത് സംഘടിപിച്ച ചിത്രകലാ കേമ്പിൽ നിന്ന്
മയ്യഴി ഉത്സവിൽ കോയ്യോട്ട് തെരു പ്രഭ മഹിളാസമാജം അവതരിപ്പിച്ച ഏകലവ്യൻ നാടകം
മയ്യഴി ഉത്സവിൽ ജനശബ്ദം മാഹി
അവതരിപ്പിച്ച ദൃശ്യ നൃത്ത
സംഗീതികയിൽ നിന്ന്
തലശ്ശേരി സൗത്ത് ഉപജില്ലാ
വിദ്യാരംഗം സർഗോത്സവം തുടങ്ങി
- തലശ്ശേരി. തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ജി.വി.എച്ച് എച്ച്.എസ് കൊടുവള്ളിയിൽ ഡയറ്റ് ലക്ചറർ അനുപമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ പി.സുജാത അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജ്യോതിഷ്കുമാർ , പി.ടി.എ പ്രസിഡണ്ട് ഫിൽഷാദ് എ- ടി.ബി.പി.സി. ടി.വി.സഖീഷ് പ്രിൻസിപ്പാൾ: നിഷീദ്: ടി.എച്ച്.എം ഫോറം സെക്രട്ടറി രാജേഷ് - സിദ്ദീഖ് സി.എച്ച് സംസാരിച്ചു.
എച്ച്.എം കെ.വി.ദേവദാസ് സ്വാഗതവും ഉപജില്ലാ വിദ്യാരംഗം കോ: ഓഡിനേറ്റർ സി.പി.ഷാജി നന്ദിയും പറഞ്ഞു.
- കഥ, കവിത, ചിത്രം നാടൻപാട്ട്, അഭിനയം ,കാവ്യാ ലാപനം, പുസ്തകാസ്വാദനം തുടങ്ങിയ ഏഴ് മേഖലകളിലായി നടന്ന ശില്പശാലയ്ക്ക് മധു കടത്തനാട്, രാധാകൃഷ്ണൻ എടച്ചേരി,
പ്രശാന്ത് ചെണ്ടയാട് ,മോഹന സുബ്രഹ്മണി, രാജാറാം തൈപ്പള്ളി, സാജു പി.ചൊക്ലി ,അഖിൽ ചിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ശില്പശലയിൽ പങ്കെടുത്തവർക്കും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം സീനിയർ അസിസ്റ്റൻ്റ് ആർ.പ്രസീന നിർവ്വഹിച്ചു.
ചിത്രവിവരണം: അനുപമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ഉമ്മൂസ് " ൽ കരിമ്പിൽ
ഇസ്മായിൽ നിര്യാതനായി
തോട്ടുമ്മൽ ശ്രീനാരായണ മഠത്തിന് സമീപം " ഉമ്മൂസ് " ൽ കരിമ്പിൽ ഇസ്മായിൽ(72) നിര്യാതനായി
പരേതയായ റഹമത്ത് മൻസിലിൽ കരിമ്പിൽ കുഞ്ഞിപ്പാത്തുമ്മയുടെ മകനാണ്.
ഭാര്യ: സുബൈദ
മക്കൾ: ജാഫർ, ജസ്സീല, ജസ്സീർ
മരുമക്കൾ: റിയാസ് ( ഖത്തർ)ഷംസീല,
ഫാജിഷ.
സഹോദരങ്ങൾ: കുഞ്ഞി മ്മൂസ,
ഖദീജ ബീവി, ഹാഷിം, ഉമ്മർ ( ലുലു തലശ്ശേരി) പരേതനായ അബ്ദുറഹിമാൻ
സദാനന്ദൻ നിര്യാതനായി.
തലശ്ശേരി:ചിറക്കര സദാനന്ദ പൈറോഡിൽ നാഷ്ണൽ ടയേർസിന് സമീപം ഈശാവാസ്യത്തിൽ സദാനന്ദൻ (78 ) നിര്യാതനായി. ഭാര്യ: നളിനി . മക്കൾ: സനൂപ്, ദീപക്ക്, ജാസ്മിൻ, ജൂജു. മരുമകൻ ഷൈജിൽ. സഹോദരി ശ്യാമള. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12 മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്.
ഓട്ടോ ഡ്രൈവർക്കെതിരെ
പോക്സോ കേസ്
തലശ്ശേരി :ചിറക്കര സ്വദേശിനിയായ 13 കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്.
പതിവായി വീട്ടിൽ നിന്ന് മദ്രസയിലും സ്കൂളിലും കൊണ്ടു പോകാറുള്ള ഓട്ടോ ഡ്രൈവർ കുട്ടിയെ ചോക്ക്ളേറ്റ് വാങ്ങിനൽകിയ ശേഷം തിരുവങ്ങാട് സ്കൂളിന് സമീപം ഇടവഴിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി.
പോക്സോ നിയമ പ്രകാരം മലപ്പുറം പൊന്മട കുണ്ടു വായിൽ മുഹമ്മദിൻ്റെ മകൻ സുനി എന്ന റഷീദിൻ്റെ പേരിലാണ്
തലശ്ശേരി പൊലീസ് കേസെടുത്തത് വർഷങ്ങളായി സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്നയാളാണ് പ്രതി '
വൈദ്യുതി മുടങ്ങും
മാഹി: ഇന്ന് തിങ്കളാഴ്ച കാലത്ത് 9മണി മുതൽ 2 മണി വരെ റെയിൽവേ സ്റ്റേഷൻ റോഡ്, മഞ്ചക്കൽ, താത്തക്കുളം, പോത്തിലോട്ട്, ചൂടിക്കോട്ട, മുക്കത്ത് റോഡ്, മെറ്റൽസ്, മാർക്കറ്റ് റോഡ്, പൂഴിത്തല എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും
ഫസൽ നിര്യാതനായി.
തലശ്ശേരി:സൈദാർപള്ളിക്കടുത്ത്റോസ് വില്ലയിൽ പരേതനായ പാറക്കണ്ടി ഇബ്രാഹിമിൻ്റെയും മൈമൂനയുടെയും മകൻ നടുവിലോതി ഫസൽ (56) നിര്യാതനായി.
ഭാര്യ: റൗഷത്ത്
മക്കൾ : തമന്ന ഷെറിൻ, ആയിഷ തൻഹ, സാക്കിയ
മരുമക്കൾ: സക്കരിയ കോഴിക്കോട്,
മുഹമ്മദ് മുഹീസ് ചൊക്ളി.
തലശ്ശേരി യുടെ ജിമ്‌നസ്റ്റിക്‌സ് പൈതൃകം
നൂറ്റാണ്ടുകള്‍ക്കപ്പുറത്തേത്
: പവിത്രന്‍ മാസ്റ്റര്‍
തലശേരി: തലശ്ശേരി യുടെ ജിമ്‌നസ്റ്റിക്‌സ് പൈതൃകം നൂറ്റാണ്ടുകള്‍ക്കപ്പു റത്തേത് എന്ന് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ കെ കെ പവിത്രന്‍ മാസ്റ്റര്‍ പറഞ്ഞു .
കാരണം നൂറ്റാണ്ടുകള്‍ മുന്നേ തന്നെ തലശ്ശേരിയിലെ വലിയൊരു വിഭാഗം ആളുകള്‍ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെയും മറ്റും ശിക്ഷണത്തില്‍ ഇന്നത്തെ ജിംന്നാസ്റ്റിക്‌സ് ന്റെ പൂര്‍വ്വ രൂപമായ സര്‍ക്കസ് മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരായിരുന്നു സര്‍ക്കസ് ജീവിതോപാധി ആക്കിയ കുടുംബങ്ങള്‍ അനവധി തലശ്ശേരി യിലും കണ്ണൂരിലും ഉണ്ടായിരുന്നു അതിനാലാണ് എണ്‍പതുകളില്‍ സ്‌പെഷ്യല്‍ ഏരിയ ഗെയിംസ് വിഭാഗത്തിപ്പെടുത്തി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരിയില്‍ ജിംന്നാസ്റ്റിക് സെന്റര്‍ ആരംഭിച്ചത് ഇവിടെ നിന്നും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ചാമ്പ്യന്മാരെ വളര്‍ത്തിഎടുക്കാന്‍ മുന്‍ കാലങ്ങളില്‍ സായി സെന്ററിന് സാധിച്ചി ട്ടുണ്ടായിരുന്നു.
ജില്ലാ ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ് തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിംന്നാസ്റ്റിക്‌സ് അസോസി യേഷന്‍ ജില്ലാ പ്രസിഡന്റ് ജോഷിത് കെ പി അദ്ധ്യക്ഷത വഹിച്ചു പൂര്‍വ്വ സൈനീക സേവാ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പി ആര്‍ രാജന്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു ജിമ്‌നസ്റ്റിക്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജയന്ത് മാഹി, ടി സന്തോഷ് കുമാര്‍, നിഷാന്ത് എം എം എന്നിവര്‍ നേതൃത്വം നല്‍കി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി കെ ബൈജിത് കുമാര്‍ സ്വാഗതവും ട്രെഷറര്‍ ആര്‍ മനോജ് കുമാര്‍ നന്ദി യും രേഖപ്പെടുത്തി പന്ത്രണ്ടില്‍പ്പരം വിഭാഗങ്ങളിലായി അമ്പതോളം ജിമ്‌നാസ്റ്റുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു . ജിമ്‌നസ്റ്റിക്‌സ് സീനിയര്‍ കോച്ച് രവീന്ദ്ര മംഗള, എല്ലോറ മംഗള, രാജാ റോയ്, ധരംവീര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു. ഈ മാസം 15 ന് തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഈ മത്സരങ്ങളിലെ വിജയികള്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കും
ആയിഷ നജ നിര്യാതയായി
തലശ്ശേരി: പുന്നോൽ മീത്തലെ പളളിക്ക് സമീപം ദാറുൽ അലി വീട്ടിൽ ആയിഷ നജ (15) നിര്യാതയായി. സി.സി. നൗഷാദ് - കെ. സുലൈഖ ദമ്പതികളുടെ മകളാണ്. തലശ്ശേരി മുബാറക്ക ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ഫിദ ഫൈറൂസ, ഇർഫാന നൗറ.
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ വടക്കുമ്പാട് പഞ്ചായത്ത് കിണറിന് സമീപം മാലിന്യം തള്ളിയ നിലയിൽ. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ മാലിന്യം തള്ളിയ സ്ഥലത്ത് പരിശോധിക്കുന്നു.
കേരള സർവീസ് പെൻഷണേഴ്സ് ലീഗ് കെ എസ് പി എൽ കണ്ണൂർ ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി .
തലശ്ശേരി സി എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു . പെൻഷണേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി എ കെ സൈനുദ്ദീൻ സമര പ്രഖ്യാപന പ്രഭാഷണം നടത്തി . പെൻ ഷൻ പരിഷ്ക്കരണ നടപടി ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതി കുററ മറ്റതാക്കുക തുടങ്ങിഏഴ് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് നവമ്പർ 28 ന് കണ്ണൂർ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തും .
ജില്ലാ പ്രസിഡൻ്റ് കൊട്ടില മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി . മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ബഷീർ ചെറിയാണ്ടി , സാഹിർ പാലക്കൽ , കെ കുഞ്ഞിമ്മൂസ , പെൻഷണേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എ ഇസ്മായിൽ , ജില്ലാ ഭാരവാഹികളായ പി സി അമീനുല്ല , ടി പി അബ്ദുല്ല , മുഹമ്മദലി മഞ്ചേരി , കെ എം സാബിറ , പി റഷീദ , ടി കെ നിസാർ , ഇ എ നാസർ , പി പി മുഹമ്മദലി സംസാരിച്ചു . എൻ എ എം കോളജിൽ നിന്നും വിരമിച്ച ടി അജിത , ടി ജി ന ബീസ എന്നീ വർക്ക് സംസ്ഥാന സെക്രട്ടരി എ കെ സൈനുദ്ദീൻ അംഗത്വം നൽകി .
അധ്യാപക നർമ്മ കഥകളുടെ
പുസ്തക പ്രകാശനം
ബ്രണ്ണൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ അസീസ് പാലയാട്ട് രചിച്ച "വടിയില്ലാത്ത അടി" എന്ന അധ്യാപക നർമ്മ കഥകളുടെ പുസ്തക പ്രകാശനം തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ജെ വാസന്തിക്ക് നൽകി പ്രകാശനം ചെയ്തു. ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എൻ.ആർ മായൻ അദ്ധ്യക്ഷത വഹിച്ചു.അഷ്റഫ് പുത്തൂർ സ്വാഗതം പറഞ്ഞു. സദസ്സിൽ ഡോ.എം കെ മുനീർ എടച്ചേരി പുസ്തകം പരിചയപ്പെടുത്തി,
സർ സയ്യദ് കോളജ് പ്രിൻസിപ്പൽ ഇസ്മായിൽ ഓലായിക്കര, പ്രൊഫസർ എ വത്സലൻ, എഴുത്തുകാരി വി.കെ റീന, പി കെ അബ്ദുൾ നാസർ ,സിദ്ധീക്ക് കൂടത്തിൽ ,ടി ഷാഹുൽ ഹമീദ് ,എൻ പത്മനാഭൻ ,പി.കെ നൗഷാദ് ,സമീർ ഓണിയിൽ ,പ്രൊഫ അബ്ദുൾ സലാം . മജീദ് ടി ഒളവിലം , ജമാൽ മാസ്റ്റർ ,കെ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
അസീസ് പാലയാട്ട് മറുമൊഴി നടത്തി.
മഹമൂദ് കോക്കാട്ട് നന്ദിയും പ്രകാശിപ്പിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group